രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മ​സ്​​ക​ത്തി​ലും സ​ലാ​ല​യി​ലും ബ​സ്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച മു​ത​ൽ പെ​രു​ന്നാ​ൾ കാ​ല ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ്​ 15വ​രെ​യാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സ്​ ഓ​ട്ടം നി​ർ​ത്തു​ന്ന​​ത്.

ന​ഗ​ര​ത്തി​ലെ ബ​സു​ക​ൾ​ക്കു​പു​റ​മെ ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളാ​യ മ​സ്​​ക​ത്ത്​-​റു​സ്​​താ​ഖ്, മ​സ്​​ക​ത്ത്​-​സൂ​ർ, മ​സ്​​ക​ത്ത്​-​സ​ലാ​ല എ​ന്നി​വ​യും റ​ദ്ദാ​ക്കി.

മ​റ്റു റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സ്​ സ​മ​യ​ത്തി​ൽ മാ​റ്റം വ​രും. പു​തു​ക്കി​യ സ​മ​യ​ക്ര​മം വ്യ​ത്യ​സ്​​ത സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​വാ​സ​ലാ​ത്ത്​ പു​റ​ത്തു​വി​ടും. വി​വ​ര​ങ്ങ​ള​റി​യാ​ൻ 24121555, 24121500 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യാ​പാ​ര​വി​ല​ക്കും രാ​ത്രി​കാ​ല സ​ഞ്ചാ​ര വി​ല​ക്കും ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.