യുകെയിലെ മുന്‍നിര അസോസിയേഷനുകളിലൊന്നായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2017-18 വര്‍ത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേംബ്രിഡ്ജ് ക്യൂന്‍ ഈഡിത്ത് സ്‌കൂളില്‍ വെച്ച് നടത്തപ്പെട്ട ഈസ്റ്റര്‍, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായി അഡ്വ. ജോസഫ് ചാക്കോ, വൈസ് പ്രസിഡന്റ് ബിജിലി ജോയി, സെക്രട്ടറി വിവിന്‍ സേവ്യര്‍, ജോയിന്റ് സെക്രട്ടറി റാണി കുര്യന്‍, ട്രഷറര്‍ ഷിബി സിറിയക്, ഭരണസമിതി അംഗങ്ങളായി അനൂപ് ജസ്റ്റിന്‍, അനില്‍ ജോസഫ്, ജോയ് വള്ളോന്‍കോട്, ജോസഫ് ചെറിയാന്‍, സന്തോഷ് മാത്യു, സനല്‍ കുമാര്‍, ടിറ്റി കുര്യാക്കോസ്, വിന്‍സന്റ് കുര്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഭവസമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറും ഗാനമേളയുമൊക്കെയായി സികെസിഎയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു പരിപാടികള്‍ കേംബ്രിഡ്ജ് മലയാളികള്‍ ആഘോഷമാക്കി. പരിപാടികള്‍ക്ക് സികെസിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനൂപ് ജസ്റ്റിന്‍. ടിറ്റി കുര്യാക്കോസ്, ബിജിലി ജോയി, റാണി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.