ന്യൂസ് ഡെസ്ക്, മലയാളം യുകെ
മേയർ ആര്യ രാജേന്ദ്രൻ 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. യുവജനതയ്ക്ക് നൽകുന്ന പ്രാധാന്യമായി ഇതിനെ മാധ്യമങ്ങൾ വർത്തയാക്കിയിരുന്നു . ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് ഡിഗ്രി വിദ്യാർത്ഥിനിയായ ആര്യ സ്ഥാനമേറ്റെടുത്തത്.
എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 22 വയസ്സുകാരനായ സാം കാർലിംഗ്. നോർത്ത് വെസ്റ്റ് കേംബ്രിഡ്ജ്ഷയർ സീറ്റിൽ നിന്നാണ് സാം കാർലിംഗ് തിരഞ്ഞെടുക്കപ്പെട്ടത്. സാമിന് പക്ഷേ തൻറെ പ്രായത്തിന്റെ പേരിൽ അറിയപ്പെടാൻ താത്പര്യമില്ല. കേംബ്രിഡ്ജ് സർവകലാശാലയിലെ സയൻസ് ബിരുദ വിദ്യാർത്ഥിയായ സാം മുതിർന്ന കൺസർവേറ്റീവ് എംപി ശൈലേഷ് വാരയെ 39 വോട്ടുകൾക്ക് ആണ് പരാജയപ്പെടുത്തിയത് .
ബ്രിട്ടീഷ് പാർലമെൻറിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെ ബേബി ഓഫ് ദി ഹൗസ് എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. സാമാണ് ഈ പ്രാവശ്യത്തെ ബേബി ഓഫ് ദി ഹൗസ്. 2023 ലെ ഐൻസ്റ്റി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയും സഹ ലേബർ എംപിയുമായ കെയർ മാത്തറായിരുന്നു കഴിഞ്ഞ പാർലമെന്റിലെ ബേബി ഓഫ് ദി ഹൗസ്.
Leave a Reply