കേംബ്രിഡ്ജ് മലയാളി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ സൗത്ത്‌ ഇന്ത്യൻ കമ്യുണിറ്റിക്ക്‌ അഭിമാനമായി കേംബ്രിഡ്‌ജിന്റെ ആദ്യ ഏഷ്യൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു തിട്ടാലയ്ക്കു പ്രൗഢോജ്വലമായ സ്വീകരണം നൽകി. ഈ മാസം ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് കേംബ്രിഡ്‌ജിലുള്ള സെൻറ് തോമസ് ഹാളിൽ വച്ച് നടന്ന സ്വീകരണ യോഗത്തിലേക്ക് കേരള തനിമയിൽ താലപ്പൊലിമയോടെ ആണ് അതിഥികളെ സ്വീകരിച്ചത് . തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. എബ്രഹാം ലൂക്കോസ് അധ്യക്ഷത വഹിച്ചു. കേംബ്രിഡ്ജ് പാർലമെന്റ് മെമ്പർ ഡാനിയേൽ ഷൈനെർ സ്വീകരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു. ഇംഗ്ലണ്ടിന്റെ അക്ഷര നഗരിയെന്നറിയപ്പെടുന്ന കേംബ്രിഡ്ജിൽ ഇന്ന് നിലവിലുള്ള ഏക സാംസ്‌കാരിക സംഘടന എന്ന നിലയിലാണ് പുതുതായി കേംബ്രിഡ്ജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട മേയറിന് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. മേയറിനു ആശംസ നേർന്നുകൊണ്ട് ശ്രീ സോണി ജോർജ്, ശ്രീമതി മഞ്ജു ബിനോയ്, ശ്രീമതി. ഇന്ദു ഫ്രാൻസിസ്, ശ്രീമതി. വിദ്യാ പ്രകാശ് എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. സെക്രട്ടറി ശ്രീമതി മിനി ജോൺ സ്വാഗതവും, എക്സിക്യൂട്ടിവ് മെമ്പർ ശ്രീ ജിജോ ജോർജ് നന്ദിയും പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്ക് ലഭിച്ച സ്വീകരണം വലിയ ഒരു അംഗീകാരമായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ അഡ്വ. ബൈജു തിട്ടാല പറഞ്ഞു . 20 വർഷം മുമ്പ് കേംബ്രിഡ്ജിൽ എത്തിയ താൻ കടന്നു വന്ന വഴികളും അവിടെ അഭിമുഖീകരിച്ച പ്രതിസന്ധികളും, ആ പ്രതിസന്ധികളിലൂടെ വിജയത്തിലെത്തിയതും വിശദീകരിച്ചു. കൂടാതെ തൻ്റെ രാഷ്ട്രീയ വഴികളിൽ മലയാളി സമൂഹത്തിൽ നിന്നും ലഭിച്ച അകമഴിഞ്ഞ  പ്രോത്സാഹനവും, സപ്പോർട്ടും അദ്ദേഹം എടുത്തു പ റയുകയും തുടർന്നും മുൻപോട്ടുള്ള പ്രയാണത്തിൽ ഒരു കൈത്താങ്ങായി കേംബ്രിഡ്ജ് മലയാളി കമ്മ്യുണിറ്റി കൂടെയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.