ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് മരുന്നുകളുടെ വിലനിർണയത്തിൽ സർക്കാർ ഇടപെടൽ വർധിക്കുന്ന തരത്തിലുള്ള ബ്രിട്ടൻ-അമേരിക്ക മരുന്ന് കരാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. . എൻഎച്ച്എസ് ഏതെല്ലാം മരുന്നുകൾക്ക് എത്ര തുക നൽകണമെന്ന് നിർണയിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസിന്റെ (നൈസ്) സ്വാതന്ത്ര്യം സർക്കാർ കുറയ്ക്കുകയാണെന്നാരോപിച്ച് നിയമനടപടിക്ക് ചിലർ ഒരുങ്ങുകയാണ് ചില സംഘടനകൾ. പുതിയ നിയമഭേദഗതി പിൻവലിക്കാത്ത പക്ഷം ഹൈക്കോടതിയിൽ ജുഡീഷ്യൽ റിവ്യൂ ഹർജി നൽകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യമന്ത്രി നൈസിന്റെ ശുപാർശകൾ മറികടക്കാൻ അധികാരം നേടുന്നതിലൂടെ മരുന്ന് കമ്പനികൾക്ക് കൂടുതൽ വില ഈടാക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് വിമർശകരുടെ ആരോപണം. പാർലമെന്റിൽ ചർച്ചയില്ലാതെയും കരാറിന്റെ ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങൾ വെളിപ്പെടുത്താതെയുമാണ് സർക്കാർ നീങ്ങിയതെന്ന് പ്രതിപക്ഷവും ചില ഭരണകക്ഷി എംപിമാരും ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടവുമായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ട്.

അതേസമയം നൈസിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടില്ലെന്നും ചികിത്സാഫലപ്രാപ്തിയും ചെലവും സ്വതന്ത്രമായി വിലയിരുത്തുന്ന സംവിധാനം തുടരുമെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതിയ കരാറിലൂടെ എൻഎച്ച്എസ് രോഗികൾക്ക് അത്യാധുനിക ചികിത്സകളും നവീന മരുന്നുകളും വേഗത്തിൽ ലഭ്യമാക്കാനാകുമെന്ന് മന്ത്രാലയം അവകാശപ്പെട്ടു. അമേരിക്കയിലേക്കുള്ള ബ്രിട്ടീഷ് മരുന്ന് കയറ്റുമതിക്ക് തീരുവയില്ലാത്ത സാഹചര്യം തുടരുമെന്നതും കരാറിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി സർക്കാർ ചൂണ്ടിക്കാട്ടി.