മനുഷ്യനിൽ ദൈവത്തെ തേടാനുള്ള ആഹ്വാനമാണ് ക്രിസ്മസ്.. കാലിതൊഴുത്തോളം താണിറങ്ങുന്ന ദൈവ കാരുണ്യത്തിന്റെ പേരാണ് ക്രിസ്മസ്.. മനുഷ്യജീവിതത്തിന്റെ ഏതൊരവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ ക്രിസ്മസ് വിശ്വാസികൾക്ക് നൽകുന്നു .. ദൈവകാരുണ്യത്തിന് ഹൃദയം തുറക്കുന്നവർക്കുള്ളതാണ് സമാധാനം എന്നതാണ് ക്രിസ്മസിന്റെ സന്ദേശം… മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ, ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ് പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്….നാടെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ഈ വേളയില്‍ മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ആഘോഷ വേളകൾ…
ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം. ആദ്യകാലത്തെ കരോള്‍ ഗാനങ്ങളില്‍ ഭൂരിഭാഗവും ലാറ്റിന്‍ ഭാഷയില്‍ ഉള്ളവയായിരുന്നു. രാത്രി രാത്രി രജത രാത്രി, യഹൂദിയായിലെ, പുല്‍കുടിലില്‍ തുടങ്ങിയ കേരളത്തിലെയും പ്രവാസി മലയാളികളുടെയും ക്രിസ്മസ് രാത്രികളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സൂപ്പർ ഹിറ്റ് കരോൾ ഗാനങ്ങളിൽ പെടുന്നവയാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ 2017 ൽ തുടങ്ങിയ കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തി മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷനായ ജോസഫ് സ്രാമ്പിക്കൽ പിതാവ് സന്നിഹിതനായിരുന്ന പ്രഥമ കരോൾ ഗാനമൽസരത്തിൽ.
എട്ടാം വർഷത്തിൽ മത്സരം കടുത്തതായി എന്ന് മാത്രമല്ല വിജയിക്കുക എന്നത് യൂണിറ്റിന്റെ പ്രസ്റ്റീജ് ഇഷ്യൂ ആയി എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്നാണ് ഇപ്പോൾ സംഭവിക്കുന്ന മത്സരങ്ങൾ വെളിവാക്കുന്നത്. സെന്റററിലെ എല്ലാ യൂണിറ്റുകളും വലിയ തോതിലുള്ള പരിശീലനപരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കോസ്ട്യുമുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിക്കി മൽസര വേദിയിൽ എത്തിയപ്പോൾ ഒരു വിപുലമായ സ്‌കിറ്റ് രൂപത്തിൽ എത്തിക്കുന്നത് വെറും ഏഴ് മിനുട്ടിൽ ആണ് എന്നത് പരിശീലനം എത്രയധികം സമയം വിനിയോഗിച്ചു എന്നത് വെളിവാക്കുന്നു. എല്ലാവരും യൂണിറ്റുമായി സഹകരിക്കുന്നു എന്നതിൽ ഇടവകയ്ക്ക് അഭിമാനിക്കാം.
ജഡ്ജുമാർ പോലും ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടി എന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി ഇന്നലെ നടന്ന എട്ടാമത് കരോൾ ഫലപ്രഖ്യാപനത്തിൽ…
വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ ഹോളി ട്രിനിറ്റി യൂണിറ്റ് ന്യൂകാസിൽ യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ സെന്റ് തോമസ് യൂണിറ്റ് വാട്ടർ ഹെയ്‌സ് യൂണിറ്റ് ചെസ്റ്റർട്ടൺ , നിത്യസഹായ മാതാ യൂണിറ്റ് (Hartshill) യഥാക്രമം രണ്ടും മൂന്നും കരസ്ഥമാക്കി.
നാലാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജൂഡ് യൂണിറ്റ് ക്രോസ് ഹീത്ത്, പ്രഥമ ശ്രമത്തിൽ തന്നെ അഞ്ചാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജോസഫ് ബാസ്‌ഫോർഡും തങ്ങളുടെ കഴിവ് തെളിയിച്ചു.
ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തിയ പാപ്പാ ഡാൻസ് മത്സരത്തിൽ നിത്യസഹായ മാതാ യൂണിറ്റ് (Hartshill) ഒന്നാം സ്ഥാനവും, സെന്റ് തോമസ് യൂണിറ്റ് വാട്ടർ ഹെയ്‌സ് യൂണിറ്റ് ചെസ്റ്റർട്ടൺ, സെന്റ് സെബാസ്റ്റ്യൻ യൂണിറ്റ്, ഹാൻലി എന്നിതുവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയുണ്ടായി.
ക്ലെയ്ടൺ അക്കാദമിയിൽ രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച കേക്ക് , കുട്ടികൾക്കായി പെൻസിൽ സ്കെച്, കളറിംഗ് എന്നിവക്ക് ശേഷമായിരുന്നു പത്തരയോടെ കരോൾ മൽസരം തുടങ്ങിയത്.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ ബെസ്റ് പാപ്പയെ കണ്ടെത്തിയത്. സ്റ്റേജിൽ എത്തിയപ്പോൾ വിധികർത്താക്കളും തിരിച്ചറിഞ്ഞിരുന്നില്ല തങ്ങൾ മാർക്കിട്ടത് വ്യക്തി സ്ത്രീയായിരുന്നു എന്നുള്ള കാര്യം. അത്രയേറെ ഒറിജിനാലിറ്റി ഉണ്ടായിരുന്നു ആ വേഷപ്പകർച്ചയിൽ. എത്തിയത് സെന്റ് തോമസ് യൂണിറ്റ് വാട്ടർ ഹെയ്‌സ് യൂണിറ്റിലെ ശ്രീമതി ആനി ടോമിയായിരുന്നു. ബെസ്റ് ജോസഫ് ആയി തിരഞ്ഞെടുക്കപ്പട്ടത് അതെ യൂണിറ്റിലെ തന്നെ ഡോൺ ഡേവിഡ് ആയിരുന്നു. ബെസ്റ് മേരിയായി വിജയിച്ചത് സെന്റ് അൽഫോൻസാ യൂണിറ്റിലെ ശ്രീ അനു ദിലീപ് ആയിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ചുമതല വഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവകയുടെ ട്രസ്റ്റിമാർ, മെൻസ് ഫോറം ഭാരവാഹികൾ, യൂണിറ്റ് പ്രസിഡന്റുമാർ, ഗ്ലോറിയ 2024 റിന്റെ കോഡിനേറ്റർ കൂടാതെ വികർത്താക്കളായി എത്തിയവരും സന്നിഹിതരായിരുന്നു.
Leave a Reply