മനാഫ് തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് കാര്‍വാര്‍ എസ്.പി എം നാരായണ. മനാഫ്, മല്‍പെ എന്നിവര്‍ക്കെതിരെ വ്യാജ പ്രചാരണത്തിനാണ് കേസെടുത്തത്. അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര കന്നഡ എസ്പി എം നാരായണ വ്യക്തമാക്കി.

മാല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ട് ദിവസം നഷ്ടം ആയി. മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചര്‍ച്ച. ഇതെല്ലാം മനാഫും ഈശ്വര മല്‍പെയും നടത്തിയ നാടകമാണെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി.

തിരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവരോട് പറഞ്ഞിരുന്നു. ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് തങ്ങള്‍ അവിടെ നിന്നതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.