Association

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം കൊണ്ട് ജനശ്രദ്ധ നേടിയ ശേഷം ചാരിറ്റി അസോസിയേഷനായി രൂപം കൊണ്ട ഗ്ലോസ്റ്ററിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇംഗ്ലണ്ടിലെ തന്നെ ശ്രദ്ധേയമായ സംഘടനയാണ്. പരിചയസമ്പന്നരും ഊര്‍ജ്ജസ്വലരുമായ നവ നേതൃനിരയെ കഴിഞ്ഞ ജനുവരി മാസത്തിലെ ആദ്യവാരം നടന്ന ക്രിസ്തുമസ് പുതുവത്സര വേളയില്‍ തെരഞ്ഞെടുത്തു. കെസിഎയുടെ പുതിയ പ്രസിഡന്റായി ജോണ്‍സണ്‍ അബ്രഹാമിനെയും, സെക്രട്ടറിയായി ജോജി തോമസിനെയും തെരഞ്ഞെടുത്തു.

സിജി ഫിലിപ്പിനെ വൈസ് പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിയായി ബാബു അളിയത്തിനേയും തിരഞ്ഞെടുത്തു. ട്രഷറര്‍ ജിംസൺ സെബാസ്റ്റിയന്‍, പി ആര്‍ ഒ വിപിന്‍ പനക്കല്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി ആഷ്‌ലിന്‍ പ്രിന്‍സ്, കൊച്ചുറാണി ജോര്‍ജ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ജെയ്‌സണ്‍ ബോസ് എന്നിവരെ തിരഞ്ഞെടുത്തു.

റോണി സെബാസ്റ്റ്യൻ, ജിജോ തോമസ്, ആൻ്റണി ചാഴൂർ ജോൺ, ബ്രിജു കുര്യാക്കോസ് ലിജോ ജോർജ്ജ്, ഫ്രാൻസിസ് ലിജോ, രാജീവ് കാവുക്കാട്ട്, ബെന്നി ഉലഹന്നാൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പ്രസിഡന്റും സെക്രട്ടറിയും ഓഫീസ് ബയറേഴ്‌സും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും ചേര്‍ന്ന് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ കൊടുത്ത് സംഘടനയെ പുതിയ തലങ്ങളിലേക്ക് നയിക്കാനുള്ള അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി.

യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷന് (ലിമ) പുതിയ നേതൃത്വം ചുമതലയേറ്റു. ഈ കഴിഞ്ഞ ഞായറാഴ്ച്ച ലിവർപൂൾ ഐറിഷ് സെന്ററിൽ ലിമ പ്രസിഡന്റ്‌ ശ്രീ ഈ. ജെ. കുര്യക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ 2019 ലെ പ്രവർത്തന റീപ്പോർട്ട് ശ്രീ എൽദോസ് സണ്ണിയും വരവ് ചെലവ് കണക്ക്‌ ശ്രീ ബിനു വർക്കിയും അവതരിപ്പിച്ചു. 2019 ൽ ലിമ നടത്തിയ പരിപാടികളെക്കുറിച്ചു പൊതുയോഗം വിലയിരുത്തുകയും അവ ഭംഗിയായി നടപ്പിലാക്കിയ മുൻ ഭരണസമിതിയെ അഭിനന്ദിക്കുകയും ചെയ്തു
തുടർന്ന് ലിമയുടെ 2020 ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ശ്രീ സാബു ജോണിനെ പ്രസിഡന്റായും ശ്രീ ബിനു വർക്കിയെ സെക്രട്ടറിയായും ശ്രീ ജോഷി ജോസഫിനെ ട്രെഷറർ ആയും തിരഞ്ഞെടുത്തു. ശ്രീ അനിൽ ജോസഫാണ് പുതിയ  വൈസ് പ്രസിഡന്റ്. ശ്രീ ജോയ്മോൻ തോമസിനെ ജോയിന്റ് സെക്രട്ടറിയായും ശ്രീ ജോസ് മാത്യുവിനെ ഓഡിറ്റർ ആയും തിരഞ്ഞെടുത്തു.മുൻ സെക്രട്ടറി  ശ്രീ എൽദോസ് സണ്ണിയാണ്  പുതിയ  പിർഓ.  ശ്രീ സജി ജോണിനെ ആർട്സ് കോഓർഡിനേറ്റർ ആയും ശ്രീ ടിജി സേവ്യറിനെ സ്പോർട്സ് കോഓർഡിനേറ്റർ ആയും ശ്രീ ഈ.ജെ. കുര്യാക്കോസ്, ശ്രീ സെബാസ്റ്റ്യൻ ജോസഫ്, ശ്രീ ജിനോയ് മാടൻ, ശ്രീ സോജൻ തോമസ്, ശ്രീ മാത്യു അലക്സാണ്ടർ, ശ്രീ ടോം ജോസ്, ശ്രീ റോയ് മാത്യു, ശ്രീ സജി മാക്കിൽ, ശ്രീ ഷാജു ഉതുപ് എന്നിവരെ ലിമയുടെ 2020 ലേക്കുള്ള എക്സിക്യൂട്ടീവ് മെംബേർസ് ആയിട്ടും യോഗം തിരഞ്ഞെടുത്തു.
ലിമയുടെ ഇരുപതാം വാർഷീകം ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധമായ പരിപാടികൾ യോഗം ചർച്ച ചെയ്യുകയും അതിനു പുതിയ ഭരണസമിതിക്ക് എല്ലാ  പിന്തുണയും ഉറപ്പു നൽകി. യുകെ മലയാളികൾക്കിടയിൽ പ്രത്യേകിച്ച് മേഴ്‌സി  നദിയുടെ  ഇരുകരകളിലും  താമസിക്കുന്ന മലയാളികൾക്കിടയിൽ ജാതി – മത  – പ്രസ്ഥാന ചിന്തകൾക്കതീതമായി കേരള തനിമ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ നടത്തുവാൻ ഒരേ മനസോടെ പ്രവർത്തിക്കുവാൻ തീരുമാനിച്ചുകൊണ്ടു യോഗം അവസാനിച്ചു. യോഗത്തിനുശേഷം മദർ ഇന്ത്യ കിച്ചൻ  ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ ലിമയോട് സഹകരിച്ച എല്ലാവർക്കും ലിമ നന്ദി പറയുന്നതോടൊപ്പം ഇരുപതാം വാർഷീകം ആഘോഷിക്കുന്ന ലിമയുടെ 2020 ലെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹായസഹകരങ്ങളും സർവ്വാത്മനായുള്ള പിന്തുണയും ഉണ്ടാകും എന്നാ ഉറച്ച വിശ്വാസത്തോടെ നമുക്കൊരുമിച്ചു മുന്നേറാം.

ജീവിത യാത്രയിലെ സഹയാത്രികനെ, സഹയാത്രികയെ തേടുവാൻ സൗഹൃദ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുവാൻ ജാതി, മത വേർതിരിവില്ലാതെ ലോക വേദിയിലെ കല്പക വൃക്ഷമായി യുകെയിൽ ആദ്യമായ് ഞങ്ങൾ ഒരുക്കുന്ന ഓൺലൈൻ വിവാഹ മാട്രിമോണിയൽ ആണ് യുകെ മലയാളി മാട്രിമോണി. വിവാഹം എന്ന സുന്ദര സ്വപ്നത്തിൽ ഇണയേയും, തുണയേയും കണ്ടെത്താൻ കരകടലുകളുടെ പരിധികൾ കടന്ന്‌ സർവ്വ മലയാളികൾക്കുമായി ഞങ്ങൾ ഒരുക്കുന്ന ഓൺലൈൻ വൈവാഹിക വേദി www.ukmalayalee matrimony.com സന്ദർശിക്കുക. മനസിനും ഹൃദയത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്തു….. രജിസ്ട്രെഷൻ ഫ്രീ ആയിരിക്കും.

ആദ്യമായി രെജിസ്ട്രേഷൻ പൂർത്തീകരിച്ചു പരിശോധന പൂർത്തിയാക്കുന്ന ആളുകളിൽ നിന്നും നറുക്കെടുക്കുന്ന 5 പേർക്ക് ഒരു വർഷത്തേക്കുള്ള പാക്കേജ് ഫ്രീ ആയിരിക്കും .

കൂടുതൽ വിവരങ്ങൾക്ക്

UK Malayalee Matrimony – Find your ideal partner

UK Malayalee Matrimony – Find your ideal partner
UK Malayalee matrimonial website for malayalees. Our mission is to help you find your ideal bride/groom from UK …

(+44) 1282704206 email : [email protected]

2020ൽ കട്ടപ്പനയുള്ള ജോയി ചേട്ടനും, കുടുബത്തിനും, കുമാരമംഗലത്തുള്ള ലീല എന്ന സഹോദരിക്കും, മക്കൾക്കും ഇവരുടെ സ്വപ്നമായ ഒരു ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം ഇടുക്കി ജില്ലാ സംഗമം യുകെ ഏറ്റടുത്തിരിക്കുയാണ്. ഈ രണ്ട് കുടുംബങ്ങൾക്കായി ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളിൽ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും പ്രത്യകമായ് ജെന്മനാടിനോടുള്ള സ്നേഹം നിലനിർത്തി ഈ ചാരിറ്റി വൻ വിജയമാക്കിയ എല്ലാ മനുഷ്യ സ്നേഹികൾക്കും. ഞങ്ങളുടെ ചാരിറ്റിയിൽ പങ്ക് ചേർന്ന മറ്റുള്ള ജില്ലകാരെയും, ഈ ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച മുഴുവൻ സംഗമം കമ്മറ്റികാരെയും, എല്ലാ പ്രവർത്തവകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ.

ഇടുക്കി ജില്ലാ സംഗമം യുകെ ഇതുവരെ രണ്ട് വീട്കളുടെ പണി പൂർത്തിയാക്കി കീ കൈമാറുകയും, മറ്റ് രണ്ട് വീടുകളുടെ പണി അന്തിമ ഘട്ടത്തിലുമാണ്. ജോയി ചേട്ടനും, ലീലയുടെയും വീടുകളുടെ പണിയും എത്രയും പെട്ടന്ന് പൂർത്തിയാക്കി ഇവരുടെ സ്വപ്നം സാക്ഷാൽകരിക്കാൻ ഇടുക്കി ജില്ലാ സംഗമവും ഈ കുടുംബത്തോട് ഒപ്പം ചേരുന്നു. ഇടുക്കി ജില്ലാ സംഗമം യു കെ യിലും, നാട്ടിലുമായി ഒരു കോടി രൂപയിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നല്കി കഴിഞ്ഞു.

പലതുള്ളി പെരുവെള്ളം എന്ന പഴം ചൊല്ലുപോലെ നിങ്ങൾ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വെക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ ചാരിറ്റി കളക്ഷനികളിൽ പങ്കാളികളായ മുഴുവൻ വ്യക്തികളെയും ഒരിക്കൽ കൂടി ഇടുക്കിജില്ലാ സംഗമംകമ്മറ്റി നന്ദിയോടെ ഓർക്കുന്നു..
ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഒരോരുത്തരുടെയും അത്മാർത്ഥമായ സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നൂ.

9- താമത് ഇടുക്കി ജില്ലാ സംഗമം ഏപ്രിൽ 25ന് ബർമ്മിംഗ്ഹാമിൽ വച്ച് നടത്തപ്പെടുന്നു, നിങ്ങൾ ഏവരെയും ഈ സ്നേഹ കൂട്ടായ്മലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു.

ഇടുക്കി ജില്ലാ സംഗമം
കമ്മറ്റിക്കു വേണ്ടി കൺവീനർ,
ജിമ്മി ജേക്കബ്

സ്വന്തം ലേഖകൻ

സ്വിൻഡൻ : യുകെയിലെ കുട്ടനാട്ടുകാർ കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തിവരുന്ന കുട്ടനാട് സംഗമം ഈ വർഷം സ്വിൻഡനിലൊരുങ്ങുന്നു  . പന്ത്രണ്ടാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 27 ന് സ്വിൻഡനിലെ ഡോർക്കൻ അക്കാദമിയിലെ അയ്യപ്പപണിക്കർ നഗറിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി നടത്തിവരുന്നു . കഴിഞ്ഞയാഴ്ച സ്വിൻഡനിലുള്ള ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .

പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായി ആന്റണി കൊച്ചിത്തറയെയും സോണി ആന്റണിയെയും യോഗം തെരഞ്ഞെടുത്തു . പി ആർ ഒ ആയി തോമസ് ചാക്കോയെയും , ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയെയും തെരഞ്ഞെടുത്തു.

അഞ്ഞൂറോളം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന സ്വിൻഡനിലെ ഡോർക്കൻ അക്കാദമി ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും , യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും . കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും ,ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .

യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർമാർ അറിയിച്ചു .

സംഗമ വേദിയുടെ അഡ്രസ്സ്

The Dorcan Acadamy,

St: Paul’s Dr,

Swindon ,

Wiltshire ,

SN35DA.

കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .

ANTONY KOCHITHARA KAVALAM 07440454478

SONY ANTONY PUTHUKARY 07878256171

JAYESH PUTHUKARY 07440772155

*സമീക്ഷ STEPS 2020* യ്ക്ക് മാഞ്ചസ്റ്ററിൽ   ഈ വാരാന്ത്യത്തിൽ  തിരശീല ഉയരും. ഉദ്‌ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഫെബ്രുവരി 16 ഞായറാഴ്ച  ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെയാണ് *STEPS 2020* അരങ്ങേറുന്നത്.
8 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് കോൺഫിഡൻസ് ബിൽഡിംഗ്‌, പേഴ്സണാലിറ്റി ഡെവലെപ്മെന്റ്,  കരിയർ ഗൈഡൻസ്,  കമ്മ്യൂണിക്കേഷൻ സ്‌കിൽസ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകാൻ വേണ്ടി സമീക്ഷ UK ആവിഷ്കരിച്ച പ്രോഗ്രാം ആണ് STEPS 2020. സമീക്ഷ UK യുടെ മാഞ്ചസ്റ്റർ ബ്രാഞ്ച് ആണ് ഉദ്‌ഘാടന  പരിപാടിയുടെ സംഘാടകർ.
കുട്ടികളുടെ മനഃശാസ്ത്ര മേഖലയിൽ വിദഗ്ധയും എഴുത്തുകാരിയും  ഷെഫീൽഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കോൺസൾട്ടന്റുമായ  Dr.  സീന പ്രവീൺ ( Pediatric psychatrist), കോച്ചിംഗ് മേഖലയിൽ പ്രഗത്ഭൻ ആയ Paul Connolli ( former psychologist, England hockey team) എന്നിവർ ക്ലാസുകൾ എടുക്കുകയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി പറയുമായും ചെയ്യും.
കോച്ചിംഗ് മേഖലയിൽ പ്രശസ്തരും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള  മലയാളി ദമ്പതികളായ ജിജു സൈമൺ,  സീമ സൈമൺ, ലോകകേരളസഭാംഗവും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിച്ചു മികവ് തെളിയിച്ച ആഷിക് മുഹമ്മദ്‌ നാസർ എന്നിവരുടെ നേത്രത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ടീം ബിൽഡിംഗ്‌ ഗെയിംസ് , മൈൻഡ് ഗെയിംസ് തുടങ്ങിയ രസകരമായ ഇനങ്ങളും STEPS 2020 യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിരവധി മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കാനും പങ്കെടുക്കുന്ന കുട്ടികൾക്ക് അവരുമായി ആശയവിനിമയം നടത്താനും ഉതകുന്ന *Meet the Stars* പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിപാടിക്ക് മികച്ച പ്രതികരണം ആണ് മാഞ്ചെസ്റ്റിറിലും സമീപപ്രദേശങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന്‌ സംഘാടകർ പറഞ്ഞു.
സമീക്ഷ ദേശിയ സെക്രട്ടറി   ദിനേശ് വെള്ളാപ്പള്ളിയും  പ്രസിഡന്റ്‌ സ്വപ്ന പ്രവീണും മറ്റു ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും.
STEPS 2020 കുട്ടികൾക്കും  മാതാപിതാക്കൾക്കും വളരെയേറെ ഉപയോഗപ്രദമാകുന്ന രീതിയിൽ ആണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു. UK യുടെ മറ്റു പ്രദേശങ്ങളിലും STEPS 2020യുടെ സെഷനുകൾ നടത്താൻ സമീക്ഷ നേത്രത്വം തീരുമാനിച്ചിട്ടുണ്ട്.

വാർത്ത ബിജു ഗോപിനാഥ്.

സജീഷ് ടോം

യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എൻഫീൽഡിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയാണ് യു-ഗ്രാന്റ് നറുക്കെടുപ്പിനും വേദിയായത്.

പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ് സ്വന്തമാക്കി.(ടിക്കറ്റ് നമ്പർ 704) യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണൽ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നൽകുന്ന സൗത്ത് ഈസ്റ്റ്‌ റീജിയണിലെ HUM ഹേവാർഡ്‌സ്ഹീത്ത് അസോസിയേഷൻ അംഗമാണ് ജോബി. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭി ജോബിയാണ് ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവരാണ് മക്കൾ. ഹേവാർഡ്‌സ്ഹീത്തു പ്രിൻസ് റോയൽ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.

മിഡ്‌ലാൻഡ്‌സിലെ MIKCA വാൽസാൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ അജീസ് കുര്യൻ രണ്ടാം സമ്മാനമായ ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങൾക്ക് ഉടമയായപ്പോൾ (ടിക്കറ്റ് നമ്പർ 4302) , മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങൾ WAM വെൻസ്‌ഫീൽഡ് അസോസിയേഷനിലെ ജിജിമോൻ സെബാസ്ററ്യൻ (ടിക്കറ്റ് നമ്പർ 4382) സ്വന്തമാക്കി.

ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് സ്വർണ്ണ നാണയങ്ങൾ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ് – 2019 ന്റെ സമ്മാനങ്ങളും എല്ലാം സ്പോൺസർ ചെയ്തത്.

യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി.

മുൻ വർഷങ്ങളിൽ നിന്നും യുക്മ യു ഗ്രാന്റ് പദ്ധതി – 2019 നെ ആകർഷകമാക്കി മാറ്റിയത് എല്ലാ റീജിയണുകളിലും ഒരു പവൻ വീതമുള്ള രണ്ട് സമ്മാനങ്ങൾ വീതം ഗ്യാരണ്ടിയായി ഉറപ്പ് വരുത്തിയിരുന്നു. ഓരോ റീജിയൺ തലത്തിൽ വിജയികളായവർ താഴെ പറയുന്നവരാണ്.

സൗത്ത് ഈസ്റ്റ്‌ റീജിയണിൽ ബോയ്സ് കൂവക്കാടൻ(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗിൽഡ്ഫോഡ്), സൗത്ത് വെസ്റ്റ്‌ റീജിയണിൽ മാർട്ടിൻ സെബാസ്റ്റ്യൻ, എൽദോസ് മത്തായി എന്നിവർ സംയുക്തമായി എടുത്ത ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവർക്കും, ഈസ്റ്റ്‌ ആംഗ്ലിയ റീജിയണിൽ KCF വാറ്റ്ഫോർഡിലെ മനോജ്‌കുമാർ മകൻ ആർത് മനോജ്‌കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ ജ്വാല ചീഫ് എഡിറ്റർ റെജി നന്തിക്കാട്ട് (9820), മിഡ്ലാൻഡ്സ് റീജിയൽ നിന്നും ജോ ഐപ്പ് (9511) (BCMC, ബർമിങ്ഹാം), സാനു ജോസഫ് (4384) (WAM, വെഡ്നെസ്ഫീൽഡ്), യോർക്ക്ഷെയർ & ഹമ്പർ റീജിയണിൽ രഞ്ജി വർക്കി (7055)(WYMA, വേക്ഫീൽഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീൽഡ്), സ്കോട്ട്ലാൻഡ്, നോർത്ത് ഈസ്റ്റ്‌, വെയിൽസ്‌ എന്നീ സ്ഥലങ്ങളിൽ നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്കോട്ലൻഡ്), സനീഷ് ചന്ദ്രൻ(6419) (CMA, കാർഡിഫ്), നോർത്ത് വെസ്റ്റ് റീജിയണിൽ LIMA, ലിവർപൂൾ മുൻ സെക്രട്ടറി എൽദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടിൽ (7404) (MMCA, മാഞ്ചസ്റ്റർ), നാഷണൽ തലത്തിൽ വർഗീസ് ഫിലിപ്പ് തന്റെ മകൾ ഫെബ ഫിലിപ്പിന്റെ പേരിൽ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോർഡ്) എന്നിവരാണ് ഒരു പവൻ വീതം സ്വന്തമാക്കിയത്.

യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ്, യു-ഗ്രാൻറ്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി വിജയികൾക്ക് അനുമോദനങ്ങളും ആശംസകളും നേർന്നു. യുക്മ യു ഗ്രാന്റ് നറുക്കെടുപ്പിന്റെ വിജയത്തിനായി ടിക്കറ്റുകൾ എടുത്ത് സഹകരിച്ച എല്ലാവരോടും , ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നാഷണൽ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾക്കും, പ്രവർത്തകർക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി. വിജയികൾക്ക് അടുത്ത് തന്നെ യുക്മ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണെന്ന് സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

സജീഷ് ടോം

പതിനാലാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കൻ നഗരങ്ങളിൽ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കിൽ നൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്വസ്വലരായ പുത്തൻ പ്രതിനിധികളും കൂടി ഉൾപ്പെടുന്ന നവനേതൃനിര അടുത്ത പ്രവർത്തനവർഷത്തിലേക്കുള്ള കർമ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.

അസോസിയേഷന്റെ പല നേതൃ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സാജു സ്റ്റീഫൻ ആണ് പുതിയ പ്രസിഡന്റ്. സാജുവിന്റെ സൗമ്യമായ നേതൃത്വം അസോസിയേഷൻ പ്രവർത്തങ്ങൾക്ക് കരുത്തുപകരും എന്ന് കരുതപ്പെടുന്നു. ആദ്യമായി ബി എം സി എ നേതൃത്വത്തിലേക്ക് കടന്ന് വന്നിരിക്കുന്ന രതീഷ് പുന്നേലി ആണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബേസിംഗ്‌സ്‌റ്റോക്കിലെ മലയാളം ക്ലാസ്സിന്റെ പ്രവർത്തങ്ങളിലും സജീവമാണ് രതീഷ്. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിട്ടുള്ള പൗലോസ് പാലാട്ടി ആണ് പുതിയ ട്രഷറർ.

അസോസിയേഷന്റെ കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റ് രാജേഷ് ബേബി വൈസ് പ്രസിഡന്റും മുൻ സെക്രട്ടറി സിജോ ജേക്കബ് ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കും. മുൻ ട്രഷറർ ജോബി തോമസാണ് പുതിയ ഓഡിറ്റർ. ഇവരെ കൂടാതെ ബിജു എബ്രഹാം, സജീഷ് ടോം, ജിജി ബിനു, നൈനു രെജു, ബിനീഷ് അഗസ്റ്റിൻ എന്നിവർ കൂടിച്ചേരുന്നതാണ് ബി എം സി എ യുടെ ഈ പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റി.

വരുന്ന ഒരുവർഷത്തെ മുഴുവൻ പരിപാടികളുടെയും മാർഗരേഖ പ്രഥമ കമ്മറ്റി യോഗം ചർച്ചചെയ്തു. അസോസിയേഷൻ ഭരണസമിതി അംഗങ്ങൾക്ക് പുറമെ, ഓരോ പരിപാടികൾക്കും മുന്നോടിയായി, സഹകരിക്കുവാൻ സമയവും താല്പര്യവുമുള്ള കൂടുതൽ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രോഗ്രാം കമ്മറ്റികൾ രൂപീകരിച്ച് കൂടുതൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കുന്ന രീതിയാകും പുതിയ ഭരണസമിതി നടപ്പിലാക്കുക.

യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ. 2007 ൽ നാൽപ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2020 ൽ എത്തിനിൽക്കുമ്പോൾ തൊണ്ണൂറോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. യുക്മയിലും മൾട്ടി കൾച്ചറൽ സാംസ്ക്കാരിക പ്രവർത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലും സജീവമാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ.

പ്രളയ ദുരിതത്തിലും സാമ്പത്തിക തകർച്ചയിലും തളർന്നിരിക്കുന്നവർക്ക് ഒരു കൈത്താങ്ങായി സ്കെന്തോർപ്പിൽ നിന്നും ഒരു കൂട്ടം മലയാളികൾ . പ്രളയദുരിതത്തിൽ കിടപ്പാടം പോലും പ്രകൃതി തട്ടിയെടുത്തൊപ്പോൾ നോക്കി നിൽക്കാനേ നമുക്ക് കഴിഞ്ഞുള്ളു .ഇപ്രകാരം , കിടപ്പാടം തട്ടിയെടുത്ത് പ്രകൃതി ക്രൂരത കാണിച്ചപ്പോൾ ആ കുടുംബത്തിന് കാരുണ്യ തൈലവുമായി ഒരു കൂട്ടം മലയാളികൾ . മനുഷ്യന് അത്യാവശ്യം വേണ്ട മൂന്ന് കാര്യങ്ങൾ ആണ് വായു , ഭക്ഷണം , പാർപ്പിടം . ഇതിൽ മൂന്നാമത്തെ കാര്യം ചെയ്യാൻ സാധിച്ചതിന്റെ കൃതാർത്ഥതയിൽ വരും വർഷങ്ങളിൽ കൂടുതൽ വീട് വച്ചുനൽകാനുള്ള തയാറെടുപ്പിലാണ് ഇവർ.തങ്ങളുടെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചു ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം സാഷാത്കരിക്കാൻ ഇവർ കാണിച്ച ആത്മാർത്ഥത എത്ര പ്രശംസിച്ചാലും മതി വരില്ല. മറ്റുള്ളവർക്കും ഇത് ഒരു മാതൃകയാവട്ടെ എന്ന് ആശംസിക്കുന്നു . സ്വന്തമായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇവർ തങ്ങളുടെ സഹായം സ്വീകരിച്ചവരുടെയും പേര് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുമ്പോൾ ഈ കാരുണ്യ പ്രവർത്തിയുടെ മാറ്റ് ഇരട്ടിയാക്കുന്നു. ‘നിന്റെ വലതുകൈ ചെയ്യുന്നത് നിന്റെ ഇടതു കൈ അറിയാതിരിക്കട്ടെ’. എന്തിനും ഏതിനും പരസ്യം ചെയ്ത് കൊട്ടിഘോഷിക്കുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു കൂട്ടായ്‌മ .ഇത് തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നതും.

ആദ്യ ഭവനം ഉയർന്നത് കുട്ടനാട്ടിൽ .കുട്ടനാട്ടിലെ കൈനടിയിൽ ആണ് ആദ്യ വീട് നിർമ്മിച്ച് നൽകിയത് . സെയിന്റ് മേരീസ് പള്ളിയിലെ വികാരി അച്ചൻ ജോസഫ് നാല്പതംകുളം വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.

വരും വർഷങ്ങളിൽ കൂടുതൽ വീടുകൾ വച്ചു കൊടുക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും സാമ്പത്തികയി താഴ്ന്നുനിൽക്കുന്നവർക്ക് , വീട് ഇല്ലാതെ കഷ്ട്ടപെടുന്നുണ്ടെങ്കിൽ ബന്ധപ്പെടുക .ആരെങ്കിലും ഇവരുടെ ആശയങ്ങളോടെ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെങ്കിലും താഴെകാണുന്ന ഫോൺ നമ്പറിൽ ബന്ധപെടുക . 07508825534

ബിജുഗോപിനാഥ്

നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആവേശപൂർവം എത്തിച്ചേർന്ന പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി ആണ് സമീക്ഷയുടെ ഇരുപതാമത്തെ ബ്രാഞ്ച് ബ്രിസ്റ്റോളിൽ ഉദ്‌ഘാടനം ചെയ്തത് . ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ശ്രീ .ജാക്സൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ .ജോൺസ് മാമൻ യോഗത്തിനെത്തിച്ചേർന്ന പ്രതിനിധികൾക്ക് സ്വാഗതം ആശംസിച്ചു . തുടർന്ന് സമീക്ഷയുടെ നിലപാടുകളുടെയും കഴിഞ്ഞകാല പ്രവർത്തനങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് ദേശിയ സെക്രട്ടറി സംസാരിച്ചു . പിന്നീട് നടന്ന ചർച്ചയിൽ പ്രതിനിധികൾ സമീക്ഷ ബ്രിസ്റ്റോൾ ബ്രാഞ്ചിലും യുകെയിലും ഭാവിയിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച്‌ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു .

ഒരുനൂറ്‌ ദിനങ്ങൾ ഒരായിരം മെമ്പർമാർ എന്ന മുദ്രാവാക്യം ഉയർത്തി സമീക്ഷ നടത്തുന്ന മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി സമ്മേളനത്തിൽ പങ്കെടുത്തവർ സമീക്ഷയുടെ മെമ്പർഷിപ് ശ്രീ.ദിനേശ് വെള്ളാപ്പള്ളിയിൽ നിന്നും ഏറ്റുവാങ്ങി.
തുടർന്ന് ബ്രാഞ്ചിന്റെ ഭാരവാഹികളായി ഇവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ് : ശ്രീ. ജാക്സൺ ജോസഫ്
വൈ പ്രസിഡന്റ് : ശ്രീ. ജിമ്മി മാത്യു
സെക്രട്ടറി : ശ്രീ.സെൽവരാജ് രഘുവരൻ
ജോ . സെക്രട്ടറി : ജോൺസ് മാമൻ
ട്രെഷറർ :ശ്രീ. അനീഷ് വിരകൻ .
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ശ്രീ .സെൽവരാജ് ബ്രാഞ്ചുരൂപീകരണത്തിനു സഹായിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

 

RECENT POSTS
Copyright © . All rights reserved