Association

ജയൻ എടപ്പാൾ

യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി മലയാളി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകേരളസഭ യുകെ യൂറോപ്പ് റീജിയണൽ കോൺഫ്രൻസിന്റെ ഉദ്ഘാടനം ഒക്ടോബർ 9ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കും. ബഹു വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്, ബഹു പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി, നോർക്ക റസിഡൻസ് വൈസ് ചെയർമാൻ ശ്രീ പി ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ ബില്ല ഐഎഎസ് , നോർക്ക സി ഇ ഒ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് നോർക്ക പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.

രാവിലെ ലണ്ടനിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സമൂഹവും നേരിടുന്ന നിരവധി വിഷയങ്ങളും പ്രത്യേകമായി ചർച്ച ചെയ്യും. ലോക കേരളസഭ യുകെ- യൂറോപ്പ് റീജിയണൽ കോൺഫ്രൻസിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രവാസിമലയാളികളുടെ ഗുണകരമായ പങ്കാളിത്തത്തെക്കുറിച്ചുമുള്ള സമഗ്രമായ ചർച്ചകൾ നടക്കും.

യുകെയിൽ നടക്കുന്ന ലോക കേരള സഭാ റീജിയനൽ സമ്മേളനം അവിസ്മരണീയമാക്കുന്നത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, പി ആർ ഒ ജയൻ എടപ്പാൾ എന്നിവരുടെയും വിവിധ സബ്കമ്മിറ്റി കൺവീനർമാരായ കുര്യൻ ജേക്കബ്, ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്, ശ്രീജിത്ത് ശ്രീധരൻ, എസ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികൾ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ലോക കേരള സഭയുടെ ഒന്നാമത് സമ്മേളനത്തിൽ തന്നെ ഉരുത്തിരിഞ്ഞ ആശയവും തീരുമാനവും ആയിരുന്നു മേഖലാതല സമ്മേളനങ്ങൾ. 2019 ൽ ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ദുബായിൽ വച്ച് നടന്ന മേഖലാ സമ്മേളനവും ശ്രദ്ധേയമായിരുന്നു. കോവിഡ് മഹാമാരിയുടെ ഫലമായിട്ടായിരുന്നു മേഖലാ സമ്മേളനങ്ങൾ പിന്നീട് നടത്തുവാൻ കഴിയാതിരുന്നത്. മൂന്നാം ലോക കേരള സഭ സമ്മേളിച്ചപ്പോൾ മേഖല സമ്മേളനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത അംഗങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്പ് മേഖലാ സമ്മേളനം ലണ്ടനിൽ വച്ച് ഒക്ടോബർ ഒമ്പതിന് നടത്തുന്നത് .

യുകെയിൽ നടക്കുന്ന ലോക കേരള സഭ റീജിയണൽ സമ്മേളനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ബ്രക്സിറ്റിന് ശേഷം യുകെയിലേക്ക് ആയിരക്കണക്കിന് നഴ്സുമാരും സീനിയർ കെയറർമാരും മറ്റ് പ്രഫഷണലുകളും വിദ്യാർഥികളും കേരളത്തിൽ നിന്നും യുകെയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ജീവിക്കുന്ന ഒ സി ഐ കാർഡ് ഹോൾഡേഴ്സ് ആയിട്ടുള്ള മലയാളികളുടെയും പുതുതായി യുകെയിലേക്ക് കടന്നുവരുന്ന മലയാളികൾക്കും കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട പിന്തുണ സംബന്ധിച്ചുള്ള ചർച്ചകളും ലോക കേരള സഭ സമ്മേളനത്തിൽ നടക്കും. കേരള സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യമുള്ളതും യൂറോപ്പ് മലയാളികൾ നേരിടുന്നതുമായ പല വിഷയങ്ങളും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നോർക്ക ഉദ്യോഗസ്ഥരുടെയും സജീവ പരിഗണനക്കായി നൽകുവാനുള്ള അവസരവും പ്രതിനിധികൾക്ക് ലഭിക്കുന്നതാണ്.

ലോക കേരളസഭ യുകെ-യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രവാസി മലയാളി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. “വൈജ്ഞാനിക സമൂഹ നിർമ്മിതിയും പ്രവാസ ലോകവും” “ലോകകേരളസഭ- പ്രവാസി സമൂഹവും സംഘടനകളും” “നവകേരള നിർമ്മാണം- പ്രതീക്ഷകളും സാധ്യതകളും, പ്രവാസികളുടെ പങ്കും” “യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും” എന്നീ വിഷയങ്ങളും വിദഗ്ധരായ ആളുകൾ അവതരിപ്പിച്ച് സമഗ്രമായ ചർച്ചകളും നടക്കുന്നതാണ്.

ഒക്ടോബർ ഒൻപത് വൈകുന്നേരം നാലു മുതൽ ഒൻപത് വരെ നടക്കുന്ന പൊതുസമ്മേളനവും ‘കേളീരവം’എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ബഹു മുഖ്യമന്ത്രി നിർവ്വഹിച്ചു സംസാരിക്കും. യൂറോപ്പിൽ നിന്നുമുള്ള ലോകകേരളസഭ അംഗങ്ങളോടൊപ്പം വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾക്കും പ്രവർത്തകർക്കും, ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്.

പൊതു സമ്മേളനത്തോടനുബന്ധിച്ച് ‘കേളീരവം’ എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളുടെ ഭാഗമായി യുകെ യിലെ പ്രശസ്തരായ കലാകാരന്മാരും കലാകാരികളും ചേർന്ന് അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും കേരളത്തിന്റെ തനതു കലകളും നയന മനോഹരങ്ങളായ നൃത്ത കലാ രൂപങ്ങളും കേരളത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണെയെന്ന് കൾച്ചറൽ കമ്മറ്റിയുടെ കൺവീനർ ശ്രീജിത്ത് ശ്രീധരൻ അഭിപ്രായപ്പെട്ടു.

യുകെയിൽ ഇദംപ്രഥമമായി നടത്തുന്ന ലോക കേരള സഭ യുകെ- യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാൻ എല്ലാവരുടെയും സഹായവും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്ന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ അഭ്യർത്ഥിച്ചു.

കേരളത്തിന്റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാൻ മുഴുവൻ ആളുകളുടെയും പ്രത്യേകിച്ച് മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, സബ് കമ്മറ്റി കൺവീനർമാരായ കുര്യൻ ജേക്കബ് , ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്, ശ്രീജിത്ത് രീധരൻ, എസ് ജയപ്രകാശ് എന്നിവരും അഭ്യർത്ഥിച്ചു.

ആഷ്ഫോര്‍ഡ് :- കെൻറ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ 18-ാംമത് ഓണാഘോഷം (ആറാട്ട് -2022 ) സിംഗിൾ ടൺ വില്ലേജ് ഹാളിൽ അത്തപ്പൂക്കള ചമയത്തോട് ആരംഭിച്ചു. തുടർന്ന് പുതിയതായി കടന്നുവന്ന അംഗങ്ങളെ പരിചയപ്പെട്ടതിനുശേഷം തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ നടന്നു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം നോർട്ടൺ ക്നാച്ച് ബുൾ സ്കൂൾ (മാവേലി നഗർ ) ഹാളിൽ നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് , 8 ഗാനങ്ങൾക്കനുസരിച്ച് ചുവടുകൾ വച്ച ഫ്ലാഷ് മോബ് , അമ്പതോളം കലാകാരികൾ പങ്കെടുത്ത മെഗാ തിരുവാതിര എന്നിവ അരങ്ങേറി.

തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സൗമ്യ ജിബി അധ്യക്ഷയായിരുന്നു. സുപ്രസിദ്ധ വാഗ്മിയും, പൊതുപ്രവർത്തകനും ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിൽ മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി ട്രീസാ സുബിൻ സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ, ബെവൻ ജെസ്റ്റിൻ (യുവജന പ്രതിനിധി) അലീഷ സാം (യുവജന പ്രതിനിധി) എന്നിവർ ആശംസ പ്രസംഗം നടത്തി. ജോമോൻ , സോണി ജേക്കബ്, റെജി ജോസ്, മാവേലിയായ ശ്യാം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ ടോം ആദിത്യയ്ക്ക് വൈസ് പ്രസിഡൻറ് ജോമോൻ ചാർത്തുകയും, പ്രസിഡൻറ് സൗമ്യ ജിബി ജോയിൻറ് സെക്രട്ടറി റെജി ജോസ് എന്നിവർ ചേർന്ന് അസോസിയേഷൻറെ ഉപഹാരം നൽകി നൽകിയും ആദരിച്ചു . രാജി തോമസ് നിയന്ത്രിക്കുകയും , സോണി ജേക്കബ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും, കേരള നാടിൻറെ ചാരുതയാർന്ന സുന്ദരദൃശ്യങ്ങളും കോർത്തിണക്കിയുള്ള എ എം എ യുടെ അവതരണ ഗാനത്തിനുശേഷം 50 ഓളം കലാകാരികൾ ചേർന്നവതരിപ്പിച്ച രംഗപൂജയ്ക്ക് തുടക്കമായി.

ക്ലാസിക്കൽ ഡാൻസ് , നാടോടി നൃത്തം ,സ്കിറ്റുകൾ, സിനിമാറ്റിക് ഡാൻസ് , തിരുവാതിര എന്നിവ ആറാട്ട് . 2022 ന്റെ പ്രത്യേകതയായിരുന്നു. പരിപാടികൾ കരളിലും, മനസ്സിലും കുളിരലകൾ ഉണർത്തിയെന്ന് കാണികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

രാത്രി 10. 30 മണിയോടുകൂടി ജെന്റിൽ ജെന്റിൽ ബാബുവിന്റെ (Jentle Babu) ഡിജെയ്ക്കുശേഷം പരിപാടികൾ അവസാനിച്ചു.

ആറാട്ട് -2022 മഹാവിജയമാക്കി തീർത്ത എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും 1 വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിർലോഭമായ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തു.

ആഷ്ഫോർഡ്: കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ 18-ാം മത് ഓണാഘോഷം (ആറാട്ട് – 22) ഈ മാസം 24-ാം തീയതി ശനിയാഴ്ച രാവിലെ 9 . 30 മുതൽ Singleton village Town hall, Norton Knatch ball School ( മാവേലി നഗർ ) എന്നീ വേദികളിൽ വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9 .30 ന് Singleton village hall – ൽ അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. ശേഷം തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും.

ഉച്ചകഴിഞ്ഞ് 2.00 മണിക്ക് Norton Knatch bull school ൽ ( മാവേലിനഗർ) വടംവലി മത്സരം നടക്കും. തുടർന്ന്, നാടൻ പാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെ വരെ ഉൾപ്പെടുത്തി മൂന്നുതലമുറയെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫ്ലാഷ് മോബ് (Flash mob ) അമ്പതോളം (50) കലാകാരികൾ പങ്കെടുക്കുന്ന മെഗാതിരുവാതിര എന്നിവ അരങ്ങേറും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിദ്ധ വാഗ്‌മിയും ബ്രിസ്‌റ്റൺ ബ്രാഡ്ലേ സ്റ്റോക്ക് കൗൺസിൽ മേയർ ടോം ആദിത്യ (Tom Aditya) മുഖ്യാ അതിഥി ആയിരിക്കും. അസോസിയേഷൻ പ്രസിഡൻറ് സൗമ്യ ജിബി അധ്യക്ഷത വഹിക്കും.

ശേഷം 4.00 മണിക്ക് അഷ്ഫോർഡ് മലയാളി അസോസിയേഷൻറെ മുൻപ്രസിഡന്റ് സജി കുമാർ ഗോപാലൻ രചിച്ച് ബിജു തെള്ളിയിൽ സംഗീതം നൽകിയ അവതരണ ഗാനം, കവിത ടീച്ചർ ചിട്ടപ്പെടുത്തി നാൽപതോളം കലാകാരന്മാരും , കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോട് ” ആറാട്ട് – 22 ” ന് തിരശ്ശീല ഉയരുന്നു.

തിരുവാതിര, ക്ലാസിക്കൽ ഡാൻസ് , സിനിമാറ്റിക്ക് ഡാൻസ് , സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ “ആറാട്ട് – 22 ” കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് അറിയിച്ചു.

എവിടെയും കനക വിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിൻറെ ശ്രുതിയും ലയവും, താളവും മറ്റൊരുകൊള്ളുന്ന, മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയിൽ നിന്ന് സെപ്റ്റംബർ 24-ാം തീയതി ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസ്സിനും , കരളിനും കുളിരേകുന്ന ദൃശ്യശ്രാവ്യ വിഭവങ്ങളുമായി ആഷ്ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാസ്നേഹികളായ മുഴുവൻ ആളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദികളുടെ വിലാസം .

Singleton Village Hall
Hoxton Close
Ashford TN 23 5LB

The Norton Knatch bull School
Hythe Road
TN24 OQJ

സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്ത് വള്ളംകളിയുടെ ആവേശം നാടാകെ നടക്കുമ്പോൾ ഇവിടെ ഇംഗ്ലണ്ടിലും വള്ളംകളി പ്രേമികൾക്ക് ആവേശവും അവസരവും ഒരുക്കി ഒരു ജലോത്സവം അരങ്ങേറുകയാണ് ഇംഗ്ലണ്ടിലെ പൂങ്കാവനത്തിൽ.

യു കെ യിലെ ഓണാഘോഷങ്ങൾക്കു ആവേശം പകർന്നുകൊണ്ടു കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ യു.കെ യിലെ ജലരാജാക്കാന്മാർ കൈക്കരുത്തും മെയ് കരുത്തും സമന്വയിപ്പിച്ച് ഒരേ താളത്തിൽ തുഴയെറിഞ്ഞു ഇഞ്ചോടിഞ്ച് പൊരുതുമ്പോൾ അത് കാണികൾക്ക് വിസ്മയക്കാഴ്ച്ച ഒരുക്കുമെന്നതിൽ തർക്കമില്ല.

കെന്റ് ജലോത്സവത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകളുമായി സഹൃദയയുടെ അതിവിപുല ജലോത്സവ കമ്മിറ്റി മുന്നോട്ടു പോകുമ്പോൾ എല്ലാ മലയാളികൾക്കും വള്ളംകളി പ്രേമികൾക്കും ഒത്തു കൂടി ആർപ്പുവിളിക്കാനുള സുവർണ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

യു. കെ പ്രമുഖ ജലരാജാക്കാമാർ എല്ലാം അണിചേരുന്ന ഈ ജല പോരാട്ടത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആയിരത്തി ഒരു നൂറ്റി ഒന്ന് പൗണ്ടും പടു കൂറ്റൻ ട്രോഫിയുമാണ്. കൂടാത ആദ്യ ആറു സ്ഥാനത്തെന്നുന്ന എല്ലാ ടീമുകൾക്കും കാഷ് പ്രൈസും ട്രോഫിയും മെഡലുകളും ഉണ്ടായിരിക്കുന്നതാണ്. വനിതകൾക്കായി പ്രത്യേക മത്സരവും സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.

കെന്റ് ജലോത്സവത്തിൽ പങ്കെടുക്കുവാനും മത്സരങ്ങൾ കാണുവാനുമായി വരുന്ന എല്ലാവർക്കും ഒരു ദിനം കുടുംബസമേതം ചിലവിടുവാനുള്ള എല്ലാ സൗകര്യങ്ങളും ബിവൽ വാട്ടറിൽ ഉണ്ടായിരിക്കുന്നതാണ്. കേരളീയ തനതു രുചികളുടെ ഫുഡ് സ്റ്റാളുകൾക്കൊപ്പം മറ്റു ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അന്നേ ദിവസം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധയിനം ആക്റ്റിവിറ്റികളിൽ പങ്കെടുക്കുവാൻ ഡിസ്കൗണ്ട് റേറ്റിൽ ബിവൽ വാട്ടറിൽ സാധിക്കുന്നതായിരിക്കും

കെന്റ് ജലോത്സവത്തിന്റെ മനോഹര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും ആരവങ്ങളിലും ആവേശത്തിലും പങ്കാളിയാക്കുവാനും യു.കെ യിലെ എല്ലാ ജലോത്സവ പ്രേമികളെയും കെന്റിലെ വാട്ട് ഹർസ്റ്റിൽ ഉള്ള ബിവൽ തടാകത്തിലേക്ക് ടീം സഹൃദയയ്ക്കു വേണ്ടി കെന്റ് ജലോത്സവ കമ്മിറ്റി സ്വാഗതം ചെയ്യുകയാണ്.

 

പന്ത്രണ്ടാമത് ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ ഓണോഘാഷ പരിപാടി വിപുലമായി ക്രാൻഹാം അപ് മിനിസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷിച്ചു . കേരളത്തിൽ നിന്നും യു കെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടൻ മലയാളി നിവാസികളുടെ പന്ത്രണ്ടാമത് ഓണോഘാഷം വിപുലമായി നടത്തപ്പെട്ടു. നൂറിലധികം കുടുംബാംഗങ്ങൾ വലിയ ക്യാമ്പായി ആണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത് . സ്പോട് സും , കലാ പരിപാടികളും, തിരുവാതിരകളിയും, വിഭവ സമൃദ്ധമായ സദ്യയും കൊണ്ട് ചടങ്ങ് വർണശബളമായി.

പരിപാടിയിൽ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് റജി വാട്ടം പാറയിൽ സ്വാഗതം ആശംസിച്ചു, മുൻ സെക്രട്ടറി അഭിലാഷ് റിപ്പോർട്ട് വായിക്കുകയും, മുൻ ട്രഷറർ റോബിൻ നന്ദി പറയുകയും ചെയ്തു. ഇത്തരം കൂടി ചേരലുകൾ നാടിൻറെ നന്മയ്ക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തിൽ മുൻ അഡ്വസർ സാബു മാത്യു അഭ്യർത്ഥിച്ചു .

പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി .അഡ്വ: ലിജോ ഉമ്മൻ പ്രസിഡന്റായും ബാസ്റ്റിൻ കെ മാളിയേക്കലിനെ സെക്രട്ടറിയായും ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു . ട്രഷറർ ആയി ബിനു ലൂക്കിനെയും ,കൂടാതെ ധന്യ കെവിൻ വൈസ് പ്രസിഡന്റ്, ജെന്നിസ് രഞ്ജിത് ജോയിന്റ് സെക്രട്ടറി, ഹരീഷ് ഗോപാൽ : ജോയിന്റ് ട്രഷറർ ആയും, പയസ് തോമസിനെ അഡ്വസറായും
തെരെഞ്ഞെടുത്തു

എൽമയുടെ ഭാവി പരിപാടികൾ വൻ വിജയമാക്കി തീർക്കാൻ എല്ലാവരുടെയും സന്നിദ്ധ്യ സഹായസഹകരണം നൽകണമെന്ന് പുതിയ കമ്മറ്റി ELMA കമ്മ്യൂണിറ്റിയോട് അഭ്യർത്ഥിച്ചു .

ടോം ജോസ് തടിയംപാട്

തലച്ചോറിൽ ക്യൻസർ രോഗം ബാധിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശി ഓട്ടോ ഡ്രൈവർ ഷാജി പി ൻ നു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1900 പൗണ്ട്. 175160 രൂപയുടെ ചെക്ക് ( ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി ഒരുന്നൂറ്റി അറുപതു രൂപ )നെടുങ്കണ്ടം പഞ്ചായത്തു പ്രസിഡണ്ട് ശോഭന വിജയൻ ഷാജിയുടെ വീട്ടിൽ എത്തി കൈമാറി, പഞ്ചായത്തു മെമ്പർ ജയകുമാർ സന്നിഹിതനായിരുന്നു . ഷാജിയുടെ വേദനയിൽ സഹായിച്ച എല്ലാ യു കെ മലയാളികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
.
ചാരിറ്റി അവസാനിച്ചതായി അറിയിച്ചതിനു ശേഷം രണ്ടുപേർ നൽകിയ 80 പൗണ്ട് കൂടി കൂട്ടി 1900 പൗണ്ട് ലഭിച്ചിരുന്നു . കിട്ടിയ പണം ഷാജിക്ക് കൈമാറി . പണം തന്നു സഹായിച്ച ആർക്കെങ്കിലും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ്മെൻറ് ലഭിച്ചിട്ടില്ലെങ്കിൽ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ ദയവായി വിളിക്കുക . ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേദമന്യേ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10,11 00,000 (ഒരുകോടി പതിനൊന്നു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

 

 

ലണ്ടനിലെ മുൻനിര ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നോർത്ത്വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ലണ്ടൻ ഓണം 2022 പ്രവാസിമലയാളികൾക്ക് നാട്ടിലേതു പോലെത്തന്നെ ഓണത്തെ വരവേൽക്കാൻ അവസരം നൽകി.

25-കൂട്ട് സദ്യയൊരുക്കിയും മാവേലിയെ ചെണ്ടമേള അകമ്പടിയോടെ വരവേറ്റും തുടങ്ങിയ ആഘോഷത്തിൽ വടംവലി മത്സരം, വ്യത്യസ്തമാർന്ന നൃത്ത-ഗാന പരിപാടികൾ എന്നിവ അവതരിപ്പിച്ചും ഈ യുവജനകൂട്ടായ്മ ഒന്നടങ്കം പങ്കെടുത്തു.

കോവിഡ് കാലത്തിനു ശേഷം ലണ്ടനിൽ 500-ലധികം മലയാളികൾ ആദ്യമായി ഒത്തുകൂടിയ പരിപാടിയാണ് നോർത്ത്വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഈ ഓണാഘോഷം. രാജ്ഞിയുടെ നിര്യാണത്തെത്തുടർന്ന്, മറ്റു സ്ഥലങ്ങളിൽ‌ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ മാറ്റിവച്ചിരിക്കുകയാണ്…

ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ നടത്തിയ ഈ വർഷത്തെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും, വിഭവസമൃദ്ധമായ ഓണസദ്യ കൊണ്ടും, മികവാർന്ന കലാ കായിക പരിപാടികൾ കൊണ്ടും പുതു ചരിത്രം കുറിച്ചു. ശനിയാഴ്ച (10/09/2022) വിസ്‌റ്റൺ ടൗൺ ഹാളിലാണ് പരിപാടികൾ നടന്നത് എലിസബത്തു രാജ്ഞിയുടെ മരണം മൂലം എല്ലാവർഷവും ഹാളിനു പുറത്തു നടത്തുന്ന കായിക മത്സരങ്ങൾ ഒഴിവാക്കാൻ ലിമ നേതൃത്വം തീരുമാനിക്കുകയായിരുന്നു .

രാവിലെ 12 മണിക്ക് ആരംഭിച്ച ഓണ വിരുന്നു മൂന്നുമണിവരെ തുടർന്നു വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച സംസ്കാരിക സമ്മേളനത്തിൽ ലിമയുടെ ഇരുപതാം വർഷത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് കാലംചെയ്ത എലിസബത്തു രാജ്ഞി അയച്ചു തന്ന ആശംസ സന്ദേശം സ്‌ക്രീനിൽ പ്രദർശിപ്പിച്ചു കൊണ്ട് എല്ലാവരും രണ്ടു മിനിറ്റു എഴുന്നേറ്റു നിന്ന് രാജ്ഞിക്കു ആദരാജ്ഞലികൾ അർപ്പിച്ചു . പിന്നീട് ബ്രിട്ടീഷ് ദേശിയ ഗാനം ആലപിച്ചതിനു ശേഷം കമ്മറ്റി അംഗങ്ങൾ ചെർന്നു നിലവിളക്കു കൊളുത്തികൊണ്ട് പരിപടികൾക്കു തുടക്കമിട്ടു . പുതിയതായി ലിവർപൂളിൽ എത്തിയ മലയാളികളുടെ നിറസാന്നിധ്യം പരിപാടികളെ കൂടുതൽ ഊർജസ്വലമാക്കി .

ലിമ പ്രസിഡണ്ട് സെബാസ്റ്റ്യൻ ജോസഫ് ഓണ സന്ദേശം നൽകി സെക്രട്ടറി സോജൻ തോമസ് സ്വാഗതം ആശംസിച്ചു യുക്മ വൈസ് പ്രസിഡണ്ട് ഷീജോ വർഗീസ് മുഖ്യ അതിഥി ആയിരുന്നു . ജോയി അഗസ്തിയുടെ നേതൃത്വത്തിൽ നടന്ന മാവേലി എഴുന്നള്ളത്ത് അതിമനോഹരമായിരുന്നു .

കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാമത്സരങ്ങൾ മികവുറ്റതായിരുന്നു .മലയാളം ഓണപ്പാട്ടുകൾക്ക് ഇംഗ്ലീഷ് സുന്ദരികൾ നൃത്തം അവതരിപ്പിച്ചപ്പോൾ അത് കാണികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.

യുക്മ വള്ളംകളി മത്സരത്തിൽ ഹാഡ്രിക്ക് വിജയം നേടിയ ലിവർപൂൾ ജവഹർ തായങ്കരി ടീമിനെ ആദരിച്ചു . ദേശീയ മത്സരങ്ങളിൽ വൻ വിജയങ്ങൾ കൈവരിച്ച ലിവർപൂളിലെ മലയാളി ചുണക്കുട്ടികൾ നയിക്കുന്ന ക്രിക്കറ്റ് ടീമുകളായ ലിവർപൂൾ സൂപ്പർ കിംഗ്സ് & ടീം യുണൈറ്റഡ് എന്നീ ടീമുകളെ ആദരിച്ചു. ജി.സി.എസ്.ഇ. , എ ലെവൽ പരീക്ഷകളിൽ നല്ല പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

അവസാനം നടത്തിയ ഡിജെയിൽ എല്ലാവരും പങ്കെടുത്തു നൃത്തം ചവുട്ടി .ലിമ ട്രെഷർ ജോസ് മാത്യു പരിപാടികൾക്ക് നന്ദി പ്രകാശിപ്പിച്ചു .

ഷൈമോൻ തോട്ടുങ്കൽ

കാന്റർബെറി : എവർഷൈൻ ബ്രദേഴ്‌സ് കാന്റർ ബറിയും , കാന്റർ ബറി മലയാളി അസോസിയേഷനും സംയുക്തമായി നടത്തുന്ന പോർക്കളം -2 വടംവലി മത്സരം സെപ്റ്റംബർ 25 ന് നടക്കും , യു കെ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു . മത്സരത്തോടനുബന്ധിച്ച് കേരള തനിമയാർന്ന കലാരൂപങ്ങളും അരങ്ങേറും . മുഖ്യാതിഥി ആയി എത്തുന്ന കാന്റർബറി മേയറെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാവേലിത്തമ്പുരാനോടൊപ്പം വരവേൽക്കും .നാടൻ ഭക്ഷണവും അതിഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട് .

ഒന്നാം സമ്മാനമായി 1201 പൗണ്ടും ഒരു മുട്ടനാടും ,രണ്ടാം സമ്മാനമായി 701 പൗണ്ടും ,മൂന്നാം സമ്മാനമായി 351 പൗണ്ടും ,നാലാം സമ്മാനമായി 201 പൗണ്ടും ,അഞ്ചാം സമ്മാനമായി 151 പൗണ്ടും ,ആറാം സമ്മാനമായി ,101
പൗണ്ടും ആണ് നൽകുന്നത് . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും , ബ്രിട്ടന്റെ ഉദ്യാന നഗരിയായ കെന്റിലെ കാന്റൺ ബെറിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്

അനൂപ് ജോസ് 07921950445

ബേബിച്ചൻ തോമസ് 07912945852

ജോസ്‌ന സാബു സെബാസ്റ്റ്യൻ

എന്റമ്മോ സൗത്തെൻഡ് ഒരിക്കലുമൊരു എന്റല്ലട്ടോ . അവിടം പലതിന്റെയുമൊരു തുടക്കം മാത്രമാണ് . യുകെയിൽ വന്ന് വർഷങ്ങളേറെ ആയങ്കിലെന്താ മലയാളത്തനിമ ഒട്ടുമേ വിടാതെ അതെ കുലീനതയോടു കൂടിയ സൂപ്പർ പെണ്ണുങ്ങൾ , അവരുടെ നല്ല കിടുക്കാച്ചി കുഞ്ഞുങ്ങൾ , അവരെയെല്ലാം പൂർണ്ണമനസോടെ സപ്പോർട്ട് ചെയ്ത്‌ ഗാംഭീര്യമൊട്ടും തന്നെ കളയാതെ കട്ടക്ക് കൂടെ നിൽക്കുന്ന കുടുംബനാഥൻമാർ. ഇവരെല്ലാം ആട്ടവും പാട്ടും മെഗാ തിരുവാതിരയും ഭരതനാട്യവും , നാടോടിനിർത്താവും , ഭൂതപ്പാട്ടും , ചീട്ടുകളിയും , വടം വലി, കസേരകളി മത്സരങ്ങളും, കൊച്ചിൻ ടീമിന്റെ സംഗീത വിരുന്നുകളുമായി അരങ്ങു തകർത്തു മടുത്തു വരുമ്പോൾ തൂശനില മുറിച്ചിട്ട്‌ പത്തുതരം കറികൂട്ടിയുള്ള ഓണസദ്യ ദേ റെഡി . കൂടെ മൂന്ന് തരം പായസവും കൂട്ടി ഒരു പിടി പിടിച്ചു നിവർന്നു വരുമ്പോൾ ഏകദേശം സൂര്യനസ്തമിക്കാറാകും.

സൂര്യൻ പോയ സമയം നോക്കി ചന്ദ്രനെ അകമ്പടിയാക്കി ദാണ്ടെ വരുന്നു നമ്മുടെ…നമ്മുടെ…മാത്രം പൂർവ്വീക സ്വത്തായ , മലയാളികളുടെ വികാരമായ പൊറോട്ടയും ബീഫും . പെണ്ണുങ്ങൾ പൊറോട്ടക്കും ബീഫിനുമായി കുലസ്ത്രീകളായി ക്യൂ പാലിക്കുമ്പോൾ, നാടൻ പാനീയത്തിനായി വളരെ അക്ഷമരായ്‌ സ്വന്തം ഡിക്കിയിൽ നിന്നും അകത്താക്കുന്ന നാടൻ അച്ചായന്മാർ….

ഈ പറഞ്ഞ ടീമിനിതെല്ലാം വളരെ ശ്രദ്ധാപൂർവ്വം വേണ്ടതെല്ലാം ഒരുക്കികൊടുത്തു നിർവൃതിയടയുന്ന സംഘാടകർ ജെയ്സൺ , ജോബിൻ , സൂരജ് , ബോണി, സാബു സെബാസ്റ്റ്യൻ ….

ഈ പറഞ്ഞ പൂരമൊക്കെ കാണണേൽ ഇനി അടുത്തതവണ സൗത്തെന്റിലേക്ക് വണ്ടിപിടിച്ചോ …….

 

Copyright © . All rights reserved