രാജീവ് പോൾ
യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ ,ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികവും ,ക്രിസ്മസ് പുതുവത്സരാഘോഷവും ജനുവരി പതിനൊന്നിന് ,മൂന്നുമണിക്ക് പ്രമുഖ സംഗീതജ്ഞയായ ശ്രിമതി ദുർഗ രാമകൃഷ്ണൻ ഉത്‌ഘാടനം ചെയ്യും .
ഉത്‌ഘാടന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷത വഹിക്കും , ക്ലബ്ബ് സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തും ,ക്ലബ്ബ് ട്രെഷറർ ശ്രി ടോം ജോർജ് പോയ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെപറ്റി സംസാരിക്കും . ആഘോഷത്തടനുബന്ധിച്ചു വൈവിധ്യമാർന്ന കലാപരിപടികളാണ് കാഴ്ചവെയ്ക്കുക . ശ്രി ദേവലാൽ ,ശ്രിമതി സിന്ധു ,ശ്രിമതി ശീതൾ എന്നിവരുടെ നേതൃത്വത്തിലെ ഓർഗനൈസിംഗ് കമ്മിറ്റി ആണ് പരിപാടികളുടെ മേൽനോട്ടം വഹിക്കുക
കല സാംസ്‌കാരിക , സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സംഘടനയാണ് കോസ്മോപോളിറ്റൻ ക്ലബ്ബ് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോസ്മോപൊളിറ്റൻ മൂവീസ് നിർമ്മിക്കുന്ന ശ്രി സോബി ജോസഫ് ഛായാഗ്രഹണവും ,ചിത്രസംയോജനവും നിർവഹിച്ചു ശ്രി ജി രാജേഷ് രചനയും സംവിധാനവും നിർവഹിക്കുന്ന “സെറീൻ “എന്ന മലയാള ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ് . ഈ ചിത്രത്തിലെ ഗാനം കോസ്മോപോളിറ്റൻ മൂവിസിന്റെ യൂട്യൂബ് ചാനൽ ഡിസംബർ ഇരുപത്തി അഞ്ചിന് റിലീസ് ചെയ്തിരുന്നു .
ഗാനം കേൾക്കാനായി ഈ യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

യു കെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒൻപതാമത് സ്നേഹ കുട്ടായ്മ ഏപ്രിൽ മാസം 25 തീയതി, വുൾവർഹാംപ്ടെണിൽ വച്ച് നടത്തുന്നു. ഒൻമ്പതാമത് ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി വരുന്നു.
ഈ വർഷത്തെ സംഗമം മുൻ വർഷങ്ങളിലെ പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാൻസർ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ക്യാൻസർ റിസർച്ച് യുകെയ്ക്ക് നമ്മളാൽ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു. യു കെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാൻസർ റിസേർച്ചുമായി ചേർന്ന് ക്യാൻസർ എന്ന മാരക രോഗത്താൽ കഷ്ടപ്പെടുന്ന നിരവധി രോഗികൾക്ക് ഒരു ചെറിയ സഹായം ചെയ്യാൻ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ.
ഏപ്രിൽ 25 ന് ഇടുക്കി ജില്ലാ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർ നിങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിർന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങൾ എത്തിക്കുക ഇതു വഴി, ഒരു ബാഗിന് മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കൊടുക്കുവാൻ സാധിക്കും. ഇതുവഴി നല്ലാരു തുക നമുക്ക് ക്യാൻസർ റിസേർച്ചിന് നൽകുവാൻ സാധിക്കും.
ഒരോ വർഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേത്യത്തിൽ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികൾ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികെണ്ടിരിക്കുന്നു.കൂടാതെ ഈ കൂട്ടായ്മ നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും, ഐക്യവും, സ്നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവർ തമ്മിൽ കുശലം പറയുന്നതിന്നും,നമ്മുടെ കുട്ടികളുടെ കലാ കായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, പ്രാൽസാഹിപ്പിക്കുന്നതിനും വർഷത്തിൽ ഒരിക്കൽ മാത്രം ഒത്തു കുടുന്ന ഒരു ദിവസമാണ് നമ്മുടെ ഈ കൂട്ടായ്മ.ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും
അസ്വാദകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓർമ്മിപ്പിക്കുന്നു..
UK യിൽ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തിൽ പങ്ക് ചേരുവാൻ ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ക്ഷണിക്കുന്നൂ.
വേദിയുടെ അഡ്രസ്,
community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.
കൂടുതൽ വിവരങ്ങൾക്ക്,
ജിമ്മി 07572 880046
ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി,
കൺവീനർ
ജിമ്മി ജേക്കബ്,
ക്രിസ്റ്റി അരഞ്ഞാണി
ജനുവരി പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 20.00 pm വരെ നടത്തപ്പെടുന്ന ഓൾ യുകെ ബാഡ്മിന്റൺ ഡബിൾ ഇന്റർ മീഡിയേറ്റ് ടൂർണമെന്റിലോട്ട് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏതെങ്കിലും മാസ്സ് / മിഷൻ സെന്ററിൽ അംഗങ്ങളായിട്ടുള്ള ടീമുകൾക്ക് സ്വാഗതം. ഇതിൽ ക്നാനായ സമുദായ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.
സീറോ മലബാർ സഭ ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. യുകെയിലെ പ്രമുഖവും വിശ്വസനീയവുമായ ഫൈനാൻസ്, മോർട്ട്ഗേജ്, ഇൻഷുറൻസ് സർവീസ് കമ്പനി ആയ അലൈഡ് ഫൈനാൻസ് കമ്പനിയും അതുപോലെ തന്നെ നേഴ്സിംഗ് കെയർ ആൻഡ് ട്രെയിനിങ് മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച യുകെയിലെ പ്രമുഖ നേഴ്സിംഗ് ഏജൻസി എച്ച് സി 24 നഴ്സിംഗ് കമ്പനിയുമാണ്.
First prize – 250പൗണ്ട് + ട്രോഫി
Second prize – 150 പൗണ്ട് + ട്രോഫി
Third prize – 100 പൗണ്ട് + ട്രോഫി
Forth prize – 50 പൗണ്ട് + ട്രോഫി യും ആണ്.
ഇനി 4 ടീമുകൾക്ക് കൂടി മാത്രമേ അവസരം ലഭിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യുന്ന ആദ്യ 32 ടീമുകൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് ടീമിന് 30 പൗണ്ടാണ്.
രൂപതയുടെ കീഴിലുള്ള മാസ്സ്, മിഷൻ സെന്ററുകൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും അതുപോലെ വിശ്വാസികൾ തമ്മിൽ കൂട്ടായ്മ വളർത്തുക എന്ന ലക്ഷ്യത്തോടൊപ്പം ഓരോ വ്യക്തികളുടെയും കായികപരവും വിശ്വാസ, ആത്മീയ, സാമൂഹിക ആരോഗ്യപരമായ വളർച്ചയും കൂടി ബാഡ്മിന്റൺ ടൂർണമെന്റ് ലക്ഷ്യം വയ്ക്കുന്നു. ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറം ആണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
മെൻസ് ഫോറം പ്രസിഡണ്ട് – ജോഷി വർഗീസ് 07728324877
മെൻസ് ഫോറം സെക്രട്ടറി – ബിജു ജോസഫ് 07737827139
സ്പോർട്സ് കമ്മറ്റി – ക്രിസ്റ്റി സെബാസ്റ്റ്യൻ 07984183286
എൻഫീൽഡ് മലയാളി അസോസിയേഷന്റെ ( ENMA ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഗംഭീരമായി നടന്നു. 2020 ജനുവരി 4 ശനിയാഴ്ച്ച 5 മണിക്ക് പോട്ടേഴ്സ്ബാറിലെ സെന്റ് ജോൺസ് മെതഡിസ്റ്റ് ചർച്ച് ഹാളിൽ സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ENMA പ്രസിഡണ്ട് റജി നന്തികാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ
ഈസ്റ്റ് ഹാമിൽ നിന്നുള സതീഷ് പ്രാർത്ഥന ഗാനം ആലപിച്ചു. യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും യുക്മ സാംസ്കാരികവേദി രക്ഷാധികാരിയുമായ സി. എ. ജോസഫ് ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ എന്മയുടെ പ്രിയ കൊച്ചു കലാകാരിയും യുക്മ കലാതിലകവുമായ ദേവനന്ദയെ അഭിനന്ദിക്കാനും മറന്നില്ല.

എന്മയുടെ കുരുന്നുകൾ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേയ് വളരെ മനോഹരമായിരുന്നു. പിന്നീട് കണ്ണിനും കാതിനും വിശ്രമം നൽകാതെ വിവിധയിനം നൃത്തങ്ങളും അകമ്പടിയായി ഗാനങ്ങളും വേദിയിൽ അരങ്ങേറി. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെ നൃത്തത്തിന്റെ മാസ്മരിക ലോകം തീർത്ത് കാണികളെ വിസ്മയിപ്പിച്ചു. സതീഷും മഞ്ജു മന്ദിരത്തിലും ചേർന്ന് ആലപിച്ച ഗാനങ്ങൾ വളരെ ഹൃദ്യമായിരുന്നു. ജിജോ ജോസെഫും, ദീപ്തിയും വേദിയിൽ ഗാനങ്ങൾആലപിച്ചു. യുക്മ കലാതിലക പട്ടം നേടിയ ദേവാനന്ദ, ലിൻ ജിജോ, മരിയ ഷൈൻ, തേജസ് ബൈജു എന്നിവർ അവതരിപ്പിച്ച നൃത്തങ്ങൾ കാണികൾക്ക് നല്ലൊരു ദൃശ്യ വിരുന്നായി. കൂടാതെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച സംഘ നൃത്തങ്ങളും സമിക്ഷ സഞ്ചേഷ് അവതരിപ്പിച്ച കഥകും കാണികൾക്ക് വേറിട്ടൊരു അനുഭവമായി.

പരിപാടികൾ വേദിയിൽ കലയുടെ മാസ്മരിക ലോകം തീർത്തുകൊണ്ടിരിക്കുമ്പോൾ യുക്മ പ്രസിഡന്റ് മനോജ് പിള്ളയും യുക്മ ജോയിന്റ് സെക്രട്ടറി സലീന സജീവും എത്തി. എൻമ ഭാരവാഹികൾ വേദിയിൽ യുക്മ ദേശീയ ഭാരവാഹികളെ സ്വീകരിച്ചു. മനോജ് പിള്ളയും സലീന സജീവും സി. എ. ജോസഫും എൻമ ഭാരവാഹികളും അണി നിരന്ന വേദിയിൽ മനോജ് പിള്ള GCSE ക്ക് ഉന്നത വിജയം നേടിയ എൽമ ജോസഫ് പനക്കലിന് ENMA എക്സലൻസ് അവാർഡും ജോൺ രവി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും നൽകി. യുക്മ കലാതിലകവും ഈസ്റ്റ് ആംഗ്ലിയ റീജിയൻ കിഡ്സ് വിഭാഗം ചാമ്പ്യനുമായ ദേവാനന്ദക്ക് Achievement Award സി. എ. ജോസഫും
ഈസ്റ്റ് ആംഗ്ലിയ റീജിയൻ കിഡ്സ് വിഭാഗം ചാമ്പ്യൻ (ബോയ്സ് ) പട്ടം നേടിയ സാമിക് സഞ്ചേഷിന് Achievement Award സലീന സജീവും നൽകി. മനോജ് പിള്ളയും സലീന സജീവും ആശംസകൾ നേർന്ന് സംസാരിച്ചു. എൻമയിലെ മുതിർന്ന അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളുടെ മനം കവർന്നു
.
പ്രോഗ്രാമിന്റെ അവതാരകരായി റ്റീനയും ജേക്കബും തങ്ങളുടെ ജോലി മികവുറ്റതാക്കി. ആശാ സഞ്ചേഷ് പ്രോഗ്രാം കോർഡിനേറ്ററായും ഷെഫിൻ ജോസഫ്, ശോഭാ ഡൂഡു, നിമിക്ഷ, ബീന തെക്കൻ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. ജയപ്രകാശ് ശബ്‍ദവും വെളിച്ചവും ,ബിനു ജോസ് കാമറയും ജോസഫ് പനക്കൽ വിഡിയോയും നിയന്ത്രിച്ചു.ആശാ സഞ്ചേഷിന്റെ കൃതജ്ഞത പ്രകാശത്തിനു ശേഷം ബെന്നി കേറ്ററിംഗ് ഒരുക്കിയ ഡിന്നറിനു ശേഷം ആഘോഷം അവസാനിച്ചു. ജിജോ ജോസഫ്, ബിനു ജോസ് , ഷൈൻ, സെബാസ്റ്റ്യൻ, സഞ്ചേഷ് , സാജു തെക്കൻ, മനോജ് ബിബിരാജ് എന്നിവരടങ്ങിയ കമ്മറ്റി ആഘോഷത്തിന്റെ വിജയത്തിനായി ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു.




സജീഷ് ടോം
യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് ഫെബ്രുവരി ഒന്ന് ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ സാംസ്ക്കാരിക സംഗമം “യുക്മ ആദരസന്ധ്യ 2020” വേദിയിൽ, യുക്മ ദേശീയ – റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത് യു-ഗ്രാന്‍റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടക്കുന്നു.
പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്‍റ് 2019 ന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളും, മൂന്നാം സമ്മാനാര്‍ഹന് പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങളും നല്‍കപ്പെടുന്നു.
ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണ്ണ നാണയങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് യുക്മ യു- ഗ്രാന്‍റ് 2919 ന്റെ സമ്മാനങ്ങള്‍ എല്ലാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാന്‍റ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്‍ക്സ്‌വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി.എസ് മിത്രന്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാന്‍ ഫെബ്രുവരി ഒന്നുവരെ കാത്തിരുന്നാല്‍ മതിയാകും.
യു- ഗ്രാന്‍റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.
സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വര്‍ഷം കൂടുതല്‍ ആവേശകരമായ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. നറുക്കെടുപ്പ് നീട്ടിവച്ച സാഹചര്യത്തില്‍, പല റീജിയണുകളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ച്, നിബന്ധനകള്‍ക്ക് വിധേയമായി, ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
“യുക്മ ആദരസന്ധ്യ 2020″ല്‍ വച്ച് ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് യുക്മ ദേശീയ കമ്മറ്റി സ്വീകരണം നല്‍കുന്നതാണ്. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തില്‍ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജനുവരി 10 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അയക്കേണ്ടതാണ്.
ഗിൽഡ്ഫോർഡ് : ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കലാവിരുന്നുകളുടെ മികവാർന്ന അവതരണം കൊണ്ട്, കാണികൾക്ക് മധുരമുളള അനുഭവമായി. 2020 ജനുവരി 4ന് ആയിരുന്നു പരിപാടി.

ജി.എം.എ പ്രസിഡന്റ് ശ്രീ പോൾ ജെയിംസിന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞു കൃത്യം 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ്ടീച്ചർ ശ്രീ ടോം കോളിൻസ് എന്നിവർ ആശംസകൾ നേർന്നു. സർവ്വ ഐശ്വര്യങ്ങളുടെയും പ്രതീകമായ നിലവിളക്ക് കൊളുത്തൽ, യുക്മ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ് ടീച്ചർ ശ്രീ ടോം കോളിൻസ്, റോയൽ സറെ ഹോസ്പിറ്റൽ ഡിവിഷണൽ ഹെഡ്മാരായ (നഴ്സിംഗ്) ശ്രീമതി ജൂലി ബർജസ്, ശ്രീ ഉമേഷ് ചീരശേരി, ജി.എം.എ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി പ്രിയങ്കാ വിനോദ് നന്ദി പറഞ്ഞു, തുടർന്ന് വിശിഷ്ട അതിഥികൾ ചേർന്ന് കേക്ക് മുറിച്ചു,

4 മണിയോടെ ആരംഭിച്ച നേറ്റിവിറ്റി ഷോ, ജി.എം.എ യുടെ കുഞ്ഞുമക്കളുടെ മികവുറ്റ അവതരണം കൊണ്ട് കാണികളുടെ മനം കുളിർപ്പിക്കുന്ന വിസ്മയ കാഴ്ചയായി, പിന്നീട് അങ്ങോട്ട് ആട്ടവും, സ്കിറ്റ് കളും, പാട്ടുമായി ആഘോഷത്തിന്റെ മണിക്കൂറുകൾ, കൃത്യം 6 മണിക്ക് തന്നെ വിഭവ സമൃദ്ധമായ ഡിന്നർ കൊടുക്കുവാൻ കഴിഞ്ഞത് ജി.എം.എ യുടെ സംഘടനാ മികവിന്റെ മറ്റൊരു കാഴ്ചയായി, തുടർന്നും നടന്ന കലാ പരിപാടികൾ രാത്രി 9 മണിയോടെ അവസാനിച്ചു.











ജീവകാരുണ്യസേവനരംഗത്തു സജീവസാന്നിധ്യമായഏഞ്ചൽസ് ബാസൽ, സ്വിറ്റ്സർലൻഡ് ആറാം വർഷത്തിലേക്കു ചുവടുവയ്ക്കുന്ന ഈ അവസരത്തിൽ സംഘടനയ്ക്ക് കരുത്തേകുവാനായി 2020 -2021 വര്ഷങ്ങളിലേക്കുള്ള നവസാരഥികൾ ചുമതലയേറ്റു.
പ്രസിഡണ്ട് : റീന മാങ്കുടിയിൽ
വൈസ് പ്രസിഡണ്ട് : സിമ്മി ചിറക്കൽ
സെക്രട്ടറി : ലിജി ചക്കാലക്കൽ
ജോയിന്റ് സെക്രട്ടറി : ആൻസമ്മ മുട്ടാപ്പിള്ളിൽ
ട്രെഷറർ : സാലി തിരുത്താനത്തിൽ
പി .ആർ .ഒ : ലില്ലി മാടശ്ശേരി
കോർഡിനേറ്റർ : ബോബി ചിറ്റാട്ടിൽ
കോർഡിനേറ്റർ : മേഴ്‌സി തോട്ടുകടവിൽ
കോർഡിനേറ്റർ : ലിസ്സി കുരീക്കൽ



ടോം ജോസ് തടിയംപാട്
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ 4003 പൗണ്ട് ( 3,63000 രൂപ) ഇന്നു ഇടുക്കി ഇടുക്കി എം പി ഡീൻ കുര്യക്കോസ് വീടുപണിയാൻ കൂടിയ കമ്മറ്റിയുടെ സാന്നിധ്യത്തിൽ ഏപ്പുചേട്ടനു കൈമാറി
ഏപ്പുചേട്ടന്റെ വാർത്ത ഞങൾ പ്രസിദ്ധികരിച്ചപ്പോൾ വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്.4003 പൗണ്ട് ഞങളുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു . .ആകെകൂടി 413000 രൂപയുടെ സഹായം നൽകാൻ യു കെ മലയാളികൾക്ക് കഴിഞ്ഞു. സഹായിച്ച എല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
യു കെ മലയാളികളുടെ നല്ലമനസുകൊണ് ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
ഏപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു. വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ് നിക്സൺ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി ഈ മാസം പൂർത്തീകരിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”