ടോംജോസ് തടിയംപാട്
യുണൈറ്റഡ് കിങ്ഡം ക്നാനാനായ കത്തോലിക്ക അസോസിയേഷൻ (UKKCA ) യെ സംബന്ധിച്ചു ഈ ശനിയാഴ്ച ഒരു അഭിമാന ദിവസമായിരുന്നു കാലങ്ങളായി പ്രവർത്തന രഹിതമായിരുന്ന ബെർമിംഗ്ഹാമിലെ ക്നാനായ കമ്മ്യൂണിറ്റി സെന്റർ ഇന്ന് പുനരുദ്ധീകരിച്ചു പൊതുസമൂഹത്തിനു വേണ്ടി തുറന്നു കൊടുത്തു . സിബി കണ്ടത്തിൽ നേതൃത്വ൦ കൊടുക്കുന്ന യുകെകെസിഎ സെൻട്രൽ കമ്മറ്റിക്ക് ഇതൊരു അഭിമാനനിമിഷവും ചരിത്രത്തിലെ അടയാളപ്പെടുത്തലുമാണ് .

6 ലക്ഷം പൗണ്ട് മുടക്കി പുനരുദ്ധീകരിച്ച കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചിരിക്കൽ ചടങ്ങു ഫാദർ സുനി പടിഞ്ഞാറേക്കര രാവിലെ നിർവഹിച്ചു . യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തിൽ നാടമുറിച്ചു സെൻട്രൽ കമ്മറ്റി അംഗങ്ങളോടൊപ്പം ഹാളിൽ പ്രവേശിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് പിന്നീട് വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന പൊതുസമ്മേളത്തിൽ വച്ച് മെനോറ വിളക്ക് തെളിച്ചു കൊണ്ട് സിബി കണ്ടതിൽ ഹാളിന്റെ ഉത്ഘാടനം നിർവഹിച്ചു .

ഇതു ക്നാനായ സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമാണ് ഈ ഹാളിന്റെ പൂർത്തീകരണമെന്നു൦ ഇതിന്റെ പുറകിൽ സാമ്പത്തിക സഹായം നൽകിയവരെ നന്ദിയോടെ ഓർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു ഒട്ടേറെ ആരോപണങ്ങൾ സോഷ്യൽ മീഡിയകളിലൂടെ തൽപ്പരകക്ഷികൾ നടത്തിയെങ്കിലും അത് വകവെയ്ക്കാതെ എല്ലാവരും ഒരു മനസ്സോടെ പ്രവർത്തിച്ചതിന്റെ നേട്ടമാണിതെന്നു൦ സമുദായ സ്നേഹികൾക്ക് അല്ലാതെ ഇതിൽ ആർക്കും പങ്കില്ലെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു .

പിന്നീട് പ്രസംഗിച്ച യുകെകെസിഎ ട്രഷർ റോബി മേക്കര ഹാളിന്റെ പണിപൂർത്തീകരിക്കാനും പണം കണ്ടെത്താനും നടത്തിയ ത്യാഗങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് സദസ് കാതോർത്തു കേട്ടിരുന്നു ,, അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചപ്പോൾ കാതടപ്പിക്കുന്ന കരഘോഷാണ് ഹാളിൽ ഉയർന്നു കേട്ടത് .70000 പൗണ്ട് ഇനി കടം ഉണ്ടെന്നും കുറച്ചു കൂടി പണിപൂർത്തീകരിക്കാൻ ഉണ്ടെന്നും അതിനു നിങ്ങൾ സഹായിക്കണമെന്നും റോബി പറഞ്ഞു.
യുകെകെസിഎ സെട്രൽ കമ്മറ്റി നടത്തിയ ത്യഗോജ്ജലമായ പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ വിജയത്തിന്റെ പുറകിൽ എന്ന് സമ്മേളനത്തിനു സ്വാഗതം ആശംസിച്ച യുകെകെസിഎ സെക്രട്ടറി സിറിൽ പണംകാല പറഞ്ഞു . തുടർന്ന് ബെർമിങ്ഹാം സിറ്റി കൗൺസിലർ ഹർബിന്ദേർ സിങ് ,ലുബി മാത്യു ,റോബിൻസ് തോമസ്,ജോയ് കൊച്ചുപുരയ്ക്കൽ ,മാത്യു പുരക്കൽത്തൊട്ടി ,ജോയ് തോമസ് ,ഫിലിപ് ജോസഫ് എന്നിവർ സംസാരിച്ചു .

2015 -ൽ ഈ ഹാളും ഒരേക്കർ സ്ഥലവും വാങ്ങിയെങ്കിലും ഹാള്‍ പ്രവർത്തനരഹിതമായിരുന്നു. ഇപ്പോൾ 300 പേർക്കിരിക്കാവുന്ന ഒരു വലിയ ഹാളും 150 പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഹാളുമായി അതിമനോഹരമായിട്ടാണ് പുതുക്കി പണിതിട്ടുള്ളത് . ഇതു ബെർമിംഗ്ഹാമിലെ പൊതു സമൂഹത്തിനു ഗുണകരമാകുമെന്നു കൗൺസിലർ ഹർബിന്ദേർ സിങ് , പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും യുകെകെസിഎ സെൻട്രൽ കമ്മറ്റിയെപ്പറ്റി അഭിമാനം തോന്നുന്ന നിമിഷങ്ങൾ ആയിരുന്നു കടന്നുപോയത് .ഹാളിന്റെ പുനരുദ്ധീകരണത്തിനു പണം കണ്ടെത്താൻ സഹായിച്ച ലുബി മാത്യുവിനെ യോഗം അഭിനന്ദിച്ചു. കോട്ടയം ജോയിയുടെ നേതൃത്വത്തിൽ ഉള്ള ഗാനമേളയും ഡി ജെ പാർട്ടിയും നടന്നു പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും രുചികരമായ ഭക്ഷണമാണ് വിളമ്പിയത് .

യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമെർ ഈയിടെ അവതരിപ്പിച്ച ലേബർ പാർട്ടി സർക്കാരിന്റെ പുതിയ കുടിയേറ്റ നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. രാജ്യം ഒരു അപരിചതരുടെ ദ്വീപ് ആയി മാറുന്നു എന്ന ആപൽക്കരമായ പ്രയോഗത്തിലൂടെ വലതുപക്ഷ പാർട്ടികൾ മുന്നോട്ട് വെയ്ക്കുന്ന കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ പുതിയ നയത്തിന്റെ കാതൽ . ഇത് ഈ രാജ്യത്തു കുടിയേറിപ്പാർത്ത ഒട്ടനവധി പ്രവാസി ജോലിക്കാരുടെ ഭാവി ആണ് അനിശ്ചിതത്വത്തിലാക്കിയിട്ടുള്
യുകെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ‘കൈരളി യുകെ’ പ്രവാസി സമൂഹത്തിന്റെ വളർന്നു വരുന്ന ആശങ്കകൾ ചർച്ചചെയ്യാനും ഈ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നിയമത്തിൽ കഴിയാവുന്ന ഭേദഗതികൾ വരുത്തുന്നതിന് സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താനുമായി ഓൺലൈൻ യോഗം സംഘടിപ്പിച്ചു
ബ്രിട്ടീഷ് മുൻ എംപി യും സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവുമായ മാർട്ടിൻ ഡേ, പ്രമുഖ അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വിശദീകരിച്ചു. പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പലർക്കുമുള്ളത്. ഈ മാറ്റങ്ങൾ യുകെയുടെ സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
കുടിയേറ്റ സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന ഭയവും അനിശ്ചിതത്വവും ഒഴിവാക്കുന്നതിനു സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും, നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കൈരളി യുകെ സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് സംസാരിച്ചു. ചർച്ചയുടെ പൂർണ്ണ രൂപം ഇവിടെ ലഭ്യമാണ് – https://youtu.be/tlS9SzPogqA
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ ‘സർഗ്ഗം സ്റ്റീവനേജും’, പ്രാദേശിക ബാഡ്മിന്റൺ ക്ലബ്ബായ ‘സ്റ്റീവനേജ് സ്മാഷേഴ്സും’ സംയുക്തമായി സംഘടിപ്പിച്ച ‘ഓൾ യു കെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ ആവേശോജ്ജ്വലമായി.
അഡ്വാൻസ്ഡ്-ഇന്റർമീഡിയേറ്റ് വിഭാഗങ്ങളിലായി നടത്തിയ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ മിന്നിമറയുന്ന സർവ്വീസുകളുടെയും, തീ പാറുന്ന സ്മാഷുകളുടെയും, മിന്നൽ പിണർ പോലെ കുതിക്കുന്ന ഷട്ടിലുകളുമായി ആവേശം മുറ്റി നിന്ന ഇഞ്ചോടിഞ്ചു പോരാട്ടമാണ് കാണികൾക്കു സമ്മാനിച്ചത്.

‘സർഗ്ഗം-സ്മാഷേഴ്സ്’ മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന് സ്റ്റീവനേജ് ‘മാരിയോട്ട്സ് ജിംനാസ്റ്റിക്സ് ക്ലബ്ബ്’ ഇൻഡോർ സ്റ്റേഡിയം വേദിയായപ്പോൾ തിങ്ങി നിറഞ്ഞ ഗാലറിയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കായികപോർക്കളത്തിലെ തീപാറുന്ന മത്സരത്തിൽ അഡ്വാൻസ്ഡ് മെൻസ് വിഭാഗത്തിൽ സന്തോഷ്-പ്രിജിത്
ജോഡി ചാമ്പ്യൻ പട്ടവും, ലെവിൻ -സുദീപ് ടീം റണ്ണറപ്പും, ജെഫ് അനി- ജെറോമി ജോഡി മൂന്നാം സ്ഥാനവും നേടി.

ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ നിതിൻ-അക്ഷയ് ജോഡി ജേതാക്കളായപ്പോൾ, സിബിൻ-അമീൻ ജോഡി റണ്ണറപ്പും, പ്രവീൺ- ഗ്ലാഡ്സൺ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് പ്രൈസും, ട്രോഫിയും, ജേഴ്സിയും സമ്മാനിച്ചു.
കായിക പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിൽ നടത്തപ്പെട്ട സമ്മാനപ്പെരുമയുടെ ബാഡ്മിന്റൺ മത്സരമെന്ന നിലയിൽ, യു കെ യിലെ നാനാ ഭാഗങ്ങളിൽ നിന്നും ബാഡ്മിന്റൺ ലോകത്തെ ‘കുലപതികൾ’ മാറ്റുരക്കുവാനെത്തിയിരുന്നു. മുൻ ബംഗ്ളാദേശ്, നേപ്പാൾ ദേശീയ താരങ്ങളും, കേരളത്തിനും, തമിഴ് നാടിനും, മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ചിട്ടുള്ള കളിക്കാരും അഡ്വാൻസ്ഡ് ലൈനപ്പിൽ നിരന്നപ്പോൾ, യു കെ യിലെ പ്രഗത്ഭ താരനിര തന്നെ ഇന്റർമീഡിയേറ്റിൽ മാറ്റുരച്ചു.

അഡ്വാൻസ്ഡ് കാറ്റഗറിയിൽ മൂന്നാം സ്ഥാനത്തെത്തിയ സ്കൂൾ വിദ്യാർത്ഥികളായ ജെഫ് അനി, ജെറോമി കൂട്ടുകെട്ട് മത്സരത്തിൽ കാണികളെ ആവേശഭരിതരാക്കി കയ്യടിയും, ആർപ്പുവിളികളും നേടി ടൂർണമെന്റിൽ തിളങ്ങി. സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫ് അണ്ടർ 17 വിഭാഗത്തിൽ ഇംഗ്ലണ്ടിനെ പ്രനിധീകരിക്കുന്ന താരമാണ്.
മനോജ് ജോൺ, സാബു ഡാനിയേൽ,ജോർജ്ജ് റപ്പായി, അനൂപ് മഠത്തിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സർഗം ഭാരവാഹികളും, വിജോ മാർട്ടിൻ, ടോം ആന്റണി, അനൂബ് അന്തോണി, ക്ലിൻസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാഷേഴ്സും ഓൾ യു കെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിനായി കൈകോർക്കുകയായിരുന്നു. ടെസ്സി ജെയിംസ് മത്സരങ്ങൾ കോർഡിനേറ്റ് ചെയ്തു.
ടോം ജോസ് തടിയംപാട്
ഇടിഞ്ഞമല ഗവൺമെന്റ് സ്കൂളിലെ കുട്ടികൾക്ക് ബാഗും കുടയും വാങ്ങാൻ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, നടത്തിയ ചാരിറ്റിയിലൂടെ ലഭിച്ച £495 ( 56196 രൂപ) സ്കൂളിൽ എത്തി കട്ടപ്പന സീനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ പ്രസിഡന്റ് ബിജു ജോസഫ് ഹെഡ് മാസ്റ്റർ K C Pamcracious നു കൈമാറി ചടങ്ങിൽ PTA പ്രസിഡന്റ് ഷാജി പറമ്പിൽ ,പഞ്ചായത്തു വൈസ് പ്രസിഡന്റ് രജനി സജി, എന്നിവർ സന്നിഹിതരായിരുന്നു . ഇടുക്കി ചാരിറ്റി നടത്തുന്ന ഇത്തരം ചെറിയ പ്രവർത്തനങ്ങൾക്കു സഹായകമാകുന്ന യു കെ , മലയാളികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,42 ,00000 (ഒരുകോടി നാൽപ്പത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകി കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”” കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന.
യോർക്ക് ഷെയർ ക്നാനായ കാത്തലിക് അസോസിയേഷൻെറ ഈസ്റ്റർ കൂട്ടായ്മയും യുകെകെസിഎയുടെ 22 -മത് ആനുവൽ കൺവെൻഷന് വേണ്ടിയുള്ള യൂണിറ്റിലേയ്ക്കുള്ള ടിക്കറ്റ് വിതരണവും മെയ് മാസം 18 തീയതി യോർക്കിൽ ഉള്ള സെന്റ് ജോസഫ് ചർച്ചിൽ വെച്ചു നടത്തപ്പെട്ടു .
ഫാ. ജോഷി ഫിലിപ്പ് കൂട്ടുങ്കൽ ദിവ്യ ബലി അർപ്പിക്കുകയും . അന്നേദിവസം നാട്ടിൽ നിര്യാതനായ യൂണിറ്റ് അംഗം ദിനു പുളിക്കത്തൊട്ടിയിലിൻെറ പിതാവ് എബ്രഹാം പുളിക്കത്തൊട്ടിയിലിൻെറ വേർപാടിൽ അനുശോചനം അർപ്പിക്കുകയും പ്രാത്ഥിക്കുകയും ചെയ്തു . അതിനു ശേഷം പാരിഷ് ഹാളിൽ വൈ.കെ.സി.എ. അംഗങ്ങൾ ഒത്തുചേരുകയും . വൈ.കെ.സി.എ. യുടെ ആനുവൽ പൊതുയോഗവും ,മീറ്റിംങ്ങും നടത്തുകയുണ്ടായി .

യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ജോസ് പരപ്പനാട്ടിൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ ജോയൽ ടോമി എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . പ്രസിഡന്റ് ജോസ് പരപ്പനാട്ടും .ഫാ. ജോഷികൂട്ടുങ്കൽ ആശംസ അർപ്പിക്കുകയും ചെയ്തു .
പ്രസ്തുത യോഗത്തിൽ യുകെകെസിഎ ആനുവൽറ്റ് ഫാ. ജോഷി കൂട്ടുങ്കലിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി . തുടർന്ന് യൂണിറ്റ് അഗങ്ങൾ ആയ ജോബി പുളിക്കൽ മറ്റ് അംഗങ്ങൾ എന്നിവർക്ക് ടിക്കറ്റ് വിതരണം ചെയ്തു . യൂണിറ്റ് അംഗങ്ങൾ വൈ.കെ.സി.എ.യുടെ നേതൃത്വത്തിൽ യുകെകെസിഎ കൺവെൻഷൻ ആശംസകൾ അർപ്പിച്ചു .തുടർന്ന് എല്ലാവരും ഭക്ഷണം കഴിച്ചു പിരിയുകയും ചെയ്തു .
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ ആധുനിക സമൂഹത്തിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്ന സേവനം യു.കെ.യുടെ വെയിൽസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ജൂൺ 8-ാം തീയതി (ഞായർ) ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.
കഴിഞ്ഞ വർഷം സേവനം യു.കെ. വെയിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളെ വിശദമായി അവലോകനം ചെയ്യുകയും, പുതുവർഷത്തേക്കുള്ള പദ്ധതി നിർമാണം രൂപപ്പെടുത്തുകയും ചെയ്യുന്ന പൊതുചർച്ചകൾക്ക് ഈ യോഗം വേദിയാകും
സേവനം യു.കെ.യുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, നാഷണൽ എക്സിക്യൂട്ടീവ് മെംബർമാരും ചടങ്ങിൽ പങ്കെടുക്കും. കുടുംബസംഗമത്തിന്റെ ഭാഗമായി കലാപരിപാടികൾ, കുട്ടികൾക്കായി വിനോദ ഇനങ്ങൾ, സൗഹൃദ ചർച്ചകൾ തുടങ്ങി നിരവധി ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്.
എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണ മെന്ന് യൂണിറ്റിന് വേണ്ടി സെക്രട്ടറി ശ്രീ അനീഷ് കോടനാട് അറിയിച്ചു.
അനീഷ് കോടനാട് – +447760901782

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംഘടിപ്പിച്ച വൈശാക മാസചാരണത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തി ആയി,ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്തപ്പെട്ടത്, LHA ടീം അവതരിപ്പിച്ച ഭജന,പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ചടങ്ങുകൾക്ക് മികവേകി. ലണ്ടന്റെ വിവിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ മഹത് ചടങ്ങിൽ പങ്കെടുത്തു.

സിബി ജോസ്
രണ്ട് പതിറ്റാണ്ടുകളുടെ അഭിമാനം, ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ്.എം. എ ഇരുപതാം വർഷത്തിലേക്ക് യു.കെ.യിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (SMA)വർഷങ്ങളായി യു. കെ. യിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്.
എസ് .എം .എ. യുടെ ഈ വർഷത്തെ വാർഷിക പൊതു യോഗവും 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മെയ് 10 ശനിയാഴ്ച ചെസ്റ്റർടൺ കമ്മ്യൂണിറ്റി സെന്റർവെച്ച് നടന്നു.

മൂന്ന് മണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡൻറ് എബിൻ ബേബി അധ്യക്ഷത വഹിച്ചു സെക്രട്ടറി ജിജോ ജോസഫ് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവർത്തന റിപ്പോർട്ടും,
ട്രഷറർ ആന്റണി സെബാസ്റ്റ്യൻ വാര്‍ഷിക കണക്ക് അവതരണവും നടത്തി.
റിട്ടേണിങ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിൻ്റെ നേതൃത്വത്തിൽ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.

പ്രസിഡന്റായി ശ്രീ. ബെന്നി പാലാട്ടിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
എസ്.എം. എ ഭാരവാഹികള്‍:
പ്രസിഡൻറ്: ബെന്നി പാലാട്ടി
സെക്രട്ടറി : സജി ജോർജ് മുളയ്ക്കൽ
ട്രഷറർ: ആന്റണി സെബാസ്റ്റ്യൻ
വൈസ് പ്രസിഡൻറ്:
രാജലക്ഷ്മി ജയകുമാർ
& ജോസ് ജോൺ
ജോയിൻറ് സെക്രട്ടറി: ജിൽസൺ കുര്യാക്കോസ്, & ജയ വിപിൻ
പിആർഒ: സിബി ജോസ്
എക്സ് ഓഫീസ് കോ: എബിൻ ബേബി & ജിജോ ജോസഫ്
സ്പോർട്സ് കോഡിനേറ്റർ: ആഷ്ലി കുര്യൻ, എബി തോമസ്
ആർട്സ് കോർഡിനേറ്റർ: സിറിൽ മാഞ്ഞൂരാൻ , ജോസ്നി ജിനോ &
രാജലക്ഷ്മി ജയകുമാർ
യുക്മ കോഡിനേറ്റര്‍: വിജി കെ പി, ജിജോ ജോസഫ്, ജിജോമോൻ ജോർജ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി സിറിൽ മാഞ്ഞൂരാൻ, എബി തോമസ്, ജോസ്നി ജിനോ, ആഷ്ലി കുര്യൻ, മോജി ജോൺ, അനീഷ് സെബാസ്റ്റ്യൻ, ജോബി ജോസഫ് , സിന്റോജോർജ് , സിനി വിൻസെൻറ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഭാവിയിലേക്കുള്ള ചുവടുകൾവെച്ചുകൊണ്ട് എസ്.എം. എയുടെ പുതിയ നേതൃത്വത്തിന് സംഘടനയുടെ വളർച്ച മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയോടുകൂടി വരുന്ന വര്‍ഷങ്ങളില്‍ എസ്.എം. എ കുടുംബാംഗങ്ങളുടെ നന്മക്കായുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്താനും , സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സംഘടനയുടെ സമഗ്രമായ വളർച്ചക്കും പുരോഗതിക്കും ഊന്നല്‍ നല്‍കുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.

ബെന്നി അഗസ്റ്റിൻ
കാർഡിഫ് : യുകെയിലെ ആദ്യകാല അസ്സോസിയേഷനായ കാർഡിഫ് മലയാളി അസോസിയേഷൻ മെയ് 25ന് വാർഷിക പൊതുയോഗം നടത്തുകയും അടുത്ത രണ്ട് വർഷത്തേക്ക് സംഘടന നയിക്കുവാനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് ബിജു പോൾ സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ ബിനോ ആന്റണി, വൈസ് പ്രസിഡന്റ് ബിന്ദു അജിമോൻ, ജോയിന്റ് സെക്രട്ടറി ജോസ്മോൻ ജോർജ്, ജോയിന്റ് ട്രഷറർ ജോസ് കൊച്ചാപ്പള്ളി, ആർട്സ് സെക്രട്ടറി സുമേഷൻ പിള്ള, സ്പോർട്സ് സെക്രട്ടറി ടോണി ജോർജ്എന്നിവർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ബെന്നി അഗസ്റ്റിൻ, സജി അഗസ്റ്റിൻ, ജിനോ ജോർജ്, ആൽബിൻ സേവിയർ, നിതിൻ സെബാസ്റ്റ്യൻ, എന്നിവരും വനിത പ്രതിനിധിയായി ദേവിപ്രഭ സുരേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.
പൊതുയോഗത്തിൽ വച്ച് സെക്രട്ടറി ബിനോ ആന്റണി കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ട് വായിക്കുകയും, അതുപോലെ ആർട്സ് സെക്രട്ടറി ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി എന്നിവരും റിപോർട്ടുകൾ അവതരിപ്പിച്ചു. 21 വർഷം പൂർത്തിയാക്കിയ കാർഡിഫ് മലയാളി അസോസിയേഷൻ സുവനീയർ ‘വർണം’ പ്രസിഡന്റ് ജോസി മുടക്കോടിലും സെക്രട്ടറി ബിനോ ആന്റണിയും കൂടി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ആയിരുന്ന സുമേഷൻ പിള്ള ജോസി മുടക്കോടിലിന് സുവനീയറിന്റെ ആദ്യത്തെ കോപ്പി നൽകി. ഈ വർഷം കുട്ടികൾക്കായി നടത്തിയ ആർട് ഡേ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.
ബിജു പോളിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ കമ്മിറ്റി സിഎം എ എന്ന വലിയ കൂട്ടായ്മ്മയെ മറ്റോരു തലത്തിലേക്ക് ഉയർത്തുവാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. വരും വർഷങ്ങളിൽ അസോസിയേഷൻ അംഗങ്ങളുടെ ജനസേവനപരമായ സേവനം മുൻ നിറുത്തി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അഭിപ്രായപ്പെട്ടു.

ജെഗി ജോസഫ്
13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ബ്രിസ്റ്റോളിലെ സാമൂഹിക സേവന രംഗത്ത് സജീവമായ യുബിഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ മേയ് 18ന് നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് ഇന്നലെ സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന മീറ്റിങ്ങില്‍ വച്ച് നവ നേതൃത്വത്തെ തീരുമാനിക്കുകയായിരുന്നു. യുബിഎംഎ പ്രസിഡന്റായി ജോബിച്ചന് ജോര്‍ജിനെ തെഞ്ഞെടുത്തു.

സെക്രട്ടറിയായി ജാക്സണ് ജോസഫിനേയും ട്രഷററായി ഷിജു ജോര്‍ജിനേയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ബിനു പി ജോണിനേയും ജോയ്ന്റ് സെക്രട്ടറിയായി സെബിയാച്ചന്‍ പൗലോയേയും ജോയിന്റ് ട്രഷററായി റെജി തോമസിനേയും പിആര്‍ഒ ആയി ജെഗി ജോസഫിനേയും തെരഞ്ഞെടുത്തു.

മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍മാര്‍ ; ഷിബു കുമാര്‍ ,സബിന്‍ ഇമാനുവല്‍
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ; സോണിയ റെജി, ജിബി സബിന്‍ , റെജി തോമസ്
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ; ജെയ് ചെറിയാന്
ഫുഡ് കോര്‍ഡിനേറ്റേഴ്സ് ; ബിജു പപ്പാരില്‍, ജോമോന് മാമച്ചന്, സോണി ജെയിംസ്
വുമണ്‍ കോര്‍ഡിനേറ്റേഴ്സ് ; സോണിയ സോണി
യുക്മ റെപ്രസെന്റേറ്റീവ്സ് ; റെജി തോമസ്, ഷിജു ജോര്‍ജ്
ബ്രിസ്ക റെപ്രസെന്റേറ്റീവ്സ് ; ജോബിച്ചന് ജോര്‍ജ്, മെജോ ചെന്നേലില്‍ അടുത്തമാസം ജൂണ്‍ 21ാം തീയതി എല്ലാവര്‍ഷവും നടത്താറുള്ളതുപോലെ തന്നെ യുബിഎംഎയുടെ ബാര്‍ബിക്യൂ നടത്തും. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും സെപ്തംബര്‍ 6ന് ഓണാഘോഷവും ഗംഭീരമാക്കും. എല്ലാവര്‍ഷവും മൂന്നു വ്യത്യസ്ത ചാരിറ്റികള്‍ നടത്താറുള്ള യുബിഎംഎ ഈ വര്‍ഷവും ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. യുബിഎംഎയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ പുതിയ നേതൃത്വത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.