Association

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളനം മെയ് 21 ന് പീറ്റർ ബറോയിൽ സമാപിക്കുമ്പോൾ , അതൊരു സാംസ്കാരിക സംഘടനയുടെ ഏറെ കരുത്തോടെയുള്ള മുന്നോട്ടു കുതിപ്പിന്റെ നാന്ദികുറിക്കൽ കൂടിയായിരുന്നു.

ഗോവിന്ദൻ മാഷിന്റെയും,ആഷിഖ് അബുവിന്റെയും സാന്നിദ്ധ്യം കൊണ്ടും, വൈവിധ്യമാർന്ന കലാപ്രകടന ചാരുതകൊണ്ടും സമ്പന്നമാക്കപ്പെട്ട സാംസ്കാരിക സമ്മേളനത്തോടെ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം കൊടിയിറങ്ങി.

പൊതു സമ്മേളനത്തിന് ശ്രീ ഗോവിന്ദൻ മാസ്റ്ററും മുഖ്യാതിഥിയായി എത്തിയ സംവിധായകൻ ശ്രീ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു. തന്റെ ഉത്ഘാടന പ്രസംഗത്തിൽ ഇന്ത്യയുടെ വർഗ്ഗീയ വൽക്കരണത്തെക്കുറിച്ചും കേരളസർക്കാരിൻറെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ഒപ്പം സമീക്ഷയുകെ യുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു. ലണ്ടൻഡറിയിലെ തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ റൂബൻ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും പേരു നൽകിയിരുന്ന സമ്മേളന വേദിയിൽ വെച്ച് ആ കുട്ടികളുടെ ഓർമ്മക്കായി സമീക്ഷയുകെ ലണ്ടൻഡറി ബ്രാഞ്ച് കണ്ണൂർജില്ലയിൽ വീടില്ലാത്ത നിർധന കുടുബത്തിന് ഒരു സ്നേഹ വീട് നിർമ്മിച്ചു നൽകുന്ന കാര്യം തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീ.ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചു.

മുഖ്യാഥിതിയായി എത്തിയ ആഷിഖ് അബു, ഒപ്പം ലോകകേരള സഭാംഗം ശ്രീ ശ്രീകുമാർ സദാനന്ദൻ , മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് , പീറ്റർബോറോ മലയാളികളുടെ പ്രതിനിധി ശ്രീ ജോജി മാത്യു എന്നിവർ സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നൽകി.

മലയാളികളായ സ്ത്രീകൾ പ്രവാസി ജീവിതത്തിന്റെ ഭാഗമായി അധികം കടന്നു ചെല്ലാത്ത തൊഴിൽ മേഖലയായ ബസ് ഡ്രൈവിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ഈസ്റ്റ് ഹാമിൽ നിന്നുള്ള ശ്രീമതി സലീന ഹാരിസ്, സമീക്ഷ യുകെ നാഷ്ണൽ ബാഡ്മന്റൻ കോർഡിനേറ്റേഷ്സ് ആയ ജിജു സൈമൺ, ജോമിൻ ജോസ്, വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ട് കോർഡിനേറ്റേഷ്സ് തുടങ്ങിയവരെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സമ്മേളനത്തിൽ വെച്ച് ആദരിച്ചു.

സമീക്ഷയുകെ യുടെ സ്നേഹാദരമായി ഓരോ മൊമെന്റോ സമീക്ഷയുകെ നാഷ്ണൽ പ്രസിഡൻറ് ശ്രി ശ്രീകുമാർ ഉള്ളപ്പിള്ളിൽ ശ്രീ ഗോവിന്ദൻ മാസ്റ്റർക്കും, നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി ജോയിൻറ് സെക്രട്ടറി ശ്രീ ചിഞ്ചു സണ്ണി എന്നിവർ ചേർന്ന് ശ്രീ ആഷിഖ് അബുവിനും നൽകി.

പൊതു സമ്മേളനത്തിനു ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കേരള കലാരൂപങ്ങൾക്കു പുറമേ കഥക് ഭാൻഗ്ര തുടങ്ങിയ നൃത്ത കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. കെറ്ററിംങ്ങിൽ നിന്നുള്ള കുട്ടികളുടെ മനോഹരമായ സംഘനൃത്തവും , ഒപ്പം യുകെയിലെ പ്രമുഖ ഗായകരുടെ സംഗീത പരിപാടിയും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത കാലാ പ്രതിഭകളെ ശ്രീ ആഷിഖ് അബു സമീക്ഷയുകെയുടെ മൊമെന്റോ നൽകി ആദരിച്ചു. മുന്നൂറിൽ അധികം പേർ പങ്കെടുത്ത പൊതു സമ്മേളനം നാഷ്ണൽ വൈസ്സ്പ്രസിഡന്റ് ശ്രീ ഭാസ്കർ പുരയിലിന്റെ നന്ദി പ്രകാശനത്തോടെ വൈകിട്ട് ഏഴരയോടെ സമാപിച്ചു .

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ മെയ്‌ 20 ശനിയാഴ്ച്ച നടന്നു. ശനിയാഴ്ച്ച സമീക്ഷ നാഷണൽ പ്രസിഡന്റ്‌ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി തുടങ്ങിയ സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പളളിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ്‌ ശ്രീ. ഭാസ്കർ പുരയിൽ അനുശോചന പ്രമേയം അവതരിച്ചു. സെക്രട്ടറിക്കുവേണ്ടി ജോ.സെക്രട്ടറി ചിഞ്ചു സണ്ണി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ക്രിയാത്മക വിമർശനങ്ങളും, ഭാവിയിലേക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഓരോ പ്രതിനിധികളിൽ നിന്നും ഉയർന്നുവന്നു. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീമതി രാജി രാജൻ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ആവശ്യമായ ഭേദഗതികൾക്കും ശേഷം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. അതോടൊപ്പം മുന്നോട്ടുള്ള ഭാവി പ്രവർത്തന രേഖ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. ഉണ്ണികൃഷ്ണൻ ബാലൻ അവതരിപ്പിച്ചു.

പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പു മേധവികളുടെ ശ്രദ്ധയിയിൽ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി. ചില പ്രമേയങ്ങൾ പുന:പരിശോധനക്കായി മാറ്റി വെക്കുകയും മറ്റുള്ളവ ആവശ്യമായ ഭേദഗതികളോടെ സമ്മേളനം അംഗീകരിക്കുകയും ചെയ്തു.പ്രസീഡിയം, മിനിട്സ് കമ്മറ്റി, പ്രമേയ കമ്മറ്റി എന്നിവയുടെ സംയോജിത പ്രവർത്തനം സമ്മേളന നടപടികൾ സുഗമമായി നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ സഹായിച്ചു.

നാഷണൽ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിക്കുന്ന ശ്രീ. മോൻസി തൈക്കൂടനെ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് ഷാൾ അണിയിച്ചു ആദരിച്ചു. സമീക്ഷയുടെ ദീർഘകാല പ്രവർത്തകനും, പ്രതിസന്ധി ഘട്ടങ്ങളിൽ സമീക്ഷയെ മുന്നോട്ട് നയിക്കാൻ ശക്തമായി നിലകൊള്ളുകയും ചെയ്ത ശ്രീ. മോൻസി സംഘടനയുടെ ഭാവിപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉറപ്പു നൽകി. നാഷണൽ സെക്രട്ടറിയേറ്റംഗം ശ്രീ. ജോഷി ഇറക്കത്തലിന്റെ നന്ദി പ്രകാശനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു.

മതസൗഹാർദവും മലയാളിത്തനിമയും കോർത്തിണക്കി ഈസ്റ്റർ വിഷു റംസാൻ ആഘോഷമാക്കി വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ മെയ് 6 -ന് പോൻ്റെഫ്രാക്റ്റ് സ്പോർട്സ് ആൻഡ് സോഷ്യൽ ക്ലബ്ബിൽ വച്ച് നടത്തിയ പരിപാടി സാഹോദര്യത്തിന്റെ നിറവുകൊണ്ട് സമ്പന്നമായിരുന്നു

പ്രോഗ്രാം കോഡിനേറ്റർ റീന റെയ്ച്ചൽ സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ വൈമ പ്രസിഡൻറ് ജോസ് പരപ്പനാട്ട് മാത്യു ഓർമ്മകളുടെ സുഗന്ധം നിറഞ്ഞ ആഘോഷങ്ങൾ ഒരുമയുടെ വേദിയാകണമെന്ന് സന്ദേശം നൽകി, സെക്രട്ടറി ടോണി പാറടിയിൽ 2022 – 2023 പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദു അലക്സ് വാർഷിക കണക്കും അവതരിപ്പിച്ചു, പാസാക്കി.

സംഗീതവും, നൃത്തവും മനോഹരമാക്കിയ വേദിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൺകുളിർമയ്ക്കുന്ന അനുഭവമായി. പുതിയ അസോസിയേഷൻ സാരഥികളുടെ തിരഞ്ഞെടുപ്പ്, പദവികൾ കൈമാറുന്ന ചടങ്ങും പ്രസിഡൻറ് നേതൃത്വം കൊടുത്തു. ഒത്തുകൂടലിനെ ആഘോഷമാക്കി സ്വാദിഷ്ടമായ ഭക്ഷണവിരുന്നും എല്ലാവരും ആസ്വദിച്ചു. ലേലം വിളിയും, ഡി ജെ സംഗീതവും ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

വൈമയുടെ പുതിയ പ്രസിഡന്റായി ശ്രീമാൻ ജൂഡിൻ സണ്ണിയെയും സെക്രട്ടറിയായി സാന്റോ മാത്യു സണ്ണിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ടാനിയ ജിജോ, ജോയിൻ്റ് സെക്രട്ടറി ആയി അൻസ്സ ജോർജ്, ട്രഷററായി മനിൽ കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു

പ്രോഗ്രാം കോഡിനേറ്റർ ആയി വെസ്റ്റ് യോർക്ക് ഷെയറിലെ പല ഭാഗങ്ങളിൽ നിന്നായി അഞ്ചോളം പേരെ തിരഞ്ഞെടുത്തു. അവർ യഥാക്രമം ജോമി ജോസ്, സിജൻ സെബാസ്റ്റ്യൻ , ബൈജു ജോസഫ്, ആതിര ലെനിൻ, ജെസ്ന സാബു.

അതിലുപരി യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടി ജെഫ്രിൻ ടോമി, ആഷ്‌ലി അലക്സ്, ഡേയിൻ ജിമ്മി എന്നിവരെയും യൂത്ത് കോഡിനേറ്റേഴ്സ് ആയി തിരഞ്ഞെടുത്തു.

ലണ്ടൻ : മെയ്‌ 26 -ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് യു കെ സമയം ,വൈകുന്നേരം 4മണി ജർമൻസമയം, ഇന്ത്യൻ സമയം വൈകുന്നേരം 7.30, വേൾഡ് മലയാളി കൗൺസിൽ ടൂറിസം ഫോറം ഉൽഘാടനം ബഹു. കേരള ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് സൂം പ്ലാറ്റ്ഫോമിൽ നിർവഹിക്കുന്നു.

ശ്രീ ഇ എം നജീബ് (എക്സിക്യൂട്ടീവ് ഡയറക്ടർ കിംസ് ഹെൽത്ത്‌ ), ശ്രീ പ്രസാദ് മഞ്ഞളി (എം. ഡി. സിട്രൻ ), ശ്രീ എസ്‌ ശ്രീകുമാർ (ഏഷ്യാനെറ്റ്‌ യൂ കെ, ആനന്ത്‌ ടി വി ), ഗോപാല പിള്ള (ഡെബ്ലി യു എംസി ഗ്ലോബൽ ചെയർമാൻ ), ജോൺ മത്തായി (പ്രസിഡന്റ്‌ ഡബ്ലിയു എം സി ഗ്ലോബൽ ),പിന്റോ കണ്ണംപ്പിള്ളി (ജനറൽ സെക്രട്ടറി ഡബ്ലിയു എം സി ഗ്ലോബൽ ), സാം ഡേവിഡ് മാത്യു (ട്രെഷരാർ ഡബ്ലിയു എം സി ഗ്ലോബൽ ),ഗ്രിഗറി മേടയിൽ (വൈസ് ചെയർമാൻ ഡബ്ലിയു എം സി ഗ്ലോബൽ ), തോമസ് അറബൻകുടി (വൈസ് പ്രസിഡന്റ്‌ ഡബ്ലിയു എം സി ഗ്ലോബൽ ), മേഴ്‌സി തടത്തിൽ (ഡബ്ലിയു എം സി വൈസ് ചെയർപേഴ്സൺ ),തോമസ് കണ്ണൻകേരിൽ (ഡബ്ലിയു എം സി ടൂറിസംഫോറം പ്രസിഡന്റ്‌),ജോൺസൺ തലച്ചല്ലുർ (പ്രസിഡന്റ്‌ അമേരിക്കൻ റീജിയൻ ),ഷൈൻ ചന്ദ്രസേനൻ (പ്രസിഡന്റ്‌ മിഡിൽ ഈസ്റ്റ്‌ റീജിയൻ ), ജോളി തടത്തിൽ (ചെയർമാൻ യൂറോപ്പ് റീജിയൻ ),ജോളി എം പടയാട്ടിൽ (പ്രസിഡന്റ്‌ യൂറോപ്പ് റീജിയൻ ), ബാബു തോട്ടാപ്പിള്ളി (ജനറൽ സെക്രട്ടറി യൂറോപ്പ് റീജിയൻ), അബ്ദുൽ ഹക്കിം (പ്രസിഡന്റ്‌ എൻ ആർ കെ ഫോറം ), ചെറിയാൻ ടി കീക്കാട് (പ്രസിഡന്റ്‌ ബിസിനസ്‌ ഫോറം ), ഡോ. വിജയലക്ഷ്മി (ചെയർമാൻ ഇന്ത്യൻ റീജിയൻ ), ഡോ. അജിൽ അബ്ദുള്ള (ജനറൽ സെക്രട്ടറി ഇന്ത്യൻ റീജിയൻ )തുടങ്ങിയവർ പങ്കെടുക്കും.

ഈ കലാസാംസ്‌കാരിക വേദിയിലേക്ക് ഏവരെയും ഭാരവാഹികൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

ജോളി എം പടയാട്ടിൽ (പ്രസിഡന്റ്‌ )
04915753181523.
ജോളി തടത്തിൽ (ചെയർമാൻ )
0491714426264
ബാബു തോട്ടാപ്പിള്ളി (ജനറൽ സെക്രട്ടറി)
0447577834404.

അലോഷ്യസ് ഗബ്രിയേൽ

ലണ്ടൻ: ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷന്റെ (ലൂക്കാ) ഡാൻസ് ക്ലാസ്സിന് ഉജ്ജ്വല തുടക്കം, കുട്ടികളും രക്ഷിതാക്കളും ഉൾപ്പെട്ട മികച്ച സദസിനെ സാക്ഷിനിർത്തി മെയ് പന്ത്രണ്ടിനാണ് ലൂക്കാ ഡാൻസ് ക്ലാസ്സിനു തിരി തെളിച്ചത്. പ്രശസ്ത നർത്തകിയും മികച്ച അവതാരകയുമായ അനുശ്രീ എസ് നായരാണ് ഡാൻസ് ടീച്ചർ. ആദ്യ ദിവസം തന്നെ വളരെയധികം മാതാപിതാക്കൾ കുട്ടികളുമായി നൃത്ത പഠനത്തിന് എത്തിച്ചെർന്നു. വിവിധ നൃത്തരൂപങ്ങൾ അഭ്യസിയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് കുട്ടികളിൽ വരുത്തുന്ന വ്യക്തിത്വ വികാസത്തെക്കുറിച്ചും നൃത്താദ്ധ്യാപികയായ അനുശ്രീ കുട്ടികൾക്കും മാതാപിതാക്കൾക്കും വിശദമാക്കികൊടുത്തു.

കഴിഞ്ഞ ആഴ്ചകളിൽ ആരംഭിച്ച മ്യൂസിക്, മലയാളം ക്ലാസുകളുടെ തുടർച്ചയായി, എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരമായിരിയ്ക്കും ഡാൻസ് ക്‌ളാസ്സുകളും നടത്തുക എന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേല്‍ അറിയിച്ചു. ഡിനി തൃപ്രയാർ സുനിൽദത്തിന്റെ ശിക്ഷണത്തിൽ നടക്കുന്ന ലൂക്ക മ്യൂസിക് ക്ലാസ്സും ലൂക്കാ അധ്യാപകരുടെതന്നെ ശിക്ഷണത്തിൽ നടക്കുന്ന ലൂക്ക മലയാളം ക്ലാസ്സും കുട്ടികളും മാതാപിതാക്കളും നല്ലരീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്ലാസ്സിക്കൽ ഡാൻസിനൊപ്പം ബോളിവുഡ് ഡാൻസും ലൂക്കാ ഡാൻസ് ക്ലാസ്സിന്റെ ഭാഗമായി പ്രത്യേകമായി പഠിപ്പിയ്ക്കുന്നതാണെന്ന് അലോഷ്യസ് അറിയിച്ചു.

ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷൻ ആരംഭിച്ച മ്യൂസിക്, മലയാളം ക്‌ളാസുകൾക്കൊപ്പം ഡാൻസ് ക്ലസ്സുകളും നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് എല്ലാവരുടെയും സഹകരണം അസ്സോസിയേഷന്‍ സെക്രട്ടറി ജോർജ് കുര്യൻ അഭ്യർത്ഥിച്ചു. നൃത്താഭ്യസനം തുടങ്ങിയ ആദ്യ ദിനം തന്നെ ക്ലാസിക്കൽ ഡാൻസും ബോളിവുഡ് ഡാൻസും തങ്ങൾക്കു വഴങ്ങുമെന്ന് ലൂക്കയിലെ കുട്ടികൾ കാണിച്ചു. അംഗ ചലനങ്ങൾക്കൊപ്പം ഭാവ വ്യതാസങ്ങളും പ്രകടമാക്കി ഡാൻസ് ടീച്ചറായ അനുശ്രീയ്ക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വച്ചത് കണ്ടുനിന്ന മാതാപിതാക്കൾക്കൊപ്പം ലൂക്കാ ഭാരവാഹികൾക്കും ഒരു നവ്യാനുഭവമായിരുന്നു.

 

 

 

 

 

ഉണ്ണികൃഷ്ണൻ ബാലൻ

മലയാളിയുടെ സർഗ്ഗ ഭാവനയ്ക്ക് ചിറകുകൾ നൽകിയ യു കെയിലെ സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷ യു.കെ യുടെ ആറാം ദേശീയ സമ്മേളനത്തിൽ സ്നേഹ സാന്നിധ്യമായി വിപ്ലവ കേരളത്തിന്റെ ജനകീയ മുഖം പ്രിയപ്പെട്ട ശ്രീ ഗോവിന്ദൻ മാസ്റ്ററും, സംവിധായകൻ ആഷിഖ് അബുവും 17-ാം തീയതി യുകെയിൽ എത്തി. ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ സമീക്ഷ യുകെ നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി നാഷ്ണൽ പ്രസിഡൻറ് ശ്രീ ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ അതിഥികൾക്ക് പ്രവർത്തകർ ഊഷ്മളമായ വരവേൽപ്പ് നൽകി.

ഇന്ന് വൈകുന്നേരം 3 മണിക്ക് കാൾ മാർക്സിന്റെ ഓർമ്മകൾ ഉറങ്ങുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിട്രിയിലെ സ്മാരകത്തിൽ ശ്രീ ഗോവിന്ദൻ മാസ്റ്റർ അഭിവാദ്യങ്ങൾ അർപ്പിക്കും. ലണ്ടനിലെയും പരിസര പ്രദേശത്തെയും സമീക്ഷ പ്രവർത്തകരും ഇടതുപക്ഷ പുരോഗമന വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വൈകുന്നേരം 6 മണിക്ക് സമീക്ഷ യുകെ ഈസ്റ്റ് ഹാം ബ്രാഞ്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമ – സംവാദ സദസ്സിൽ അദ്ദേഹം പങ്കെടുക്കും.

20-ാം തീയതി ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി നൂറ്റിഅമ്പതോളം സഖാക്കൾ പങ്കെടുക്കും.

നൃത്ത സംഗീത സംഗമ വേദികൂടി ആകുന്ന പൊതു സമ്മേളനം 21 നു ഉച്ചക്ക് 1.30 നു ആരംഭിക്കും. സമ്മേളനത്തിൽ മുൻ മന്ത്രിയും സി പി ഐ എം സംസ്ഥാന സെക്രട്ടറിയുമായ ശ്രീ ഗോവിന്ദൻ മാസ്റ്റർ യുകെയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. ചലച്ചിത്ര സംവിധായകൻ ശ്രീ. ആഷിക് അബു മുഖ്യാതിഥി ആയിരിക്കും.

പൊതുസമ്മേളന വേദിയുടെ മേൽവിലാസം ചുവടെ ചേർക്കുന്നു.
The Fleet – ICA, PE2 8DL

സമ്മേളനത്തിൽ എത്തി ചേരുന്നവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും ഒരിക്കിയിട്ടുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികളേയും, കലാസ്നേഹികളെയും സമ്മേളനത്തിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

 

സ്റ്റോക്ക് ഓൺ ട്രെന്റ്: കൊറോണയുടെ നിയന്ത്രണങ്ങൾ അസ്തമിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ആഘോഷങ്ങളുടെ പൂക്കാലം തീർത്ത എസ് എം എ  യുടെ വാർഷിക ജനറൽ ബോഡിയും ഈസ്റ്റർ വിഷു പരിപാടിയും അരങ്ങിൽ എത്തിയത് ഈ കഴിഞ്ഞ ഏപ്രിൽ 29 ന്  ആയിരുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിലെ ‘ക്രവ്ഡ് പുള്ളർ’ എന്ന് അറിയപ്പെടുന്ന എസ് എം എ  അക്ഷരാർത്ഥത്തിൽ ആ പേരിന് എസ് എം എ  മാത്രമാണ് അർഹൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു പ്രസ്തുത പരിപാടികൾ.

വൈകീട്ട് ആറരയോടെ ബ്രാഡ് വെൽ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷങ്ങൾക്ക് തുടക്കമായി. ഐഡിയ സ്റ്റാർ സിംഗർ വില്യം ഐസക്, പിന്നണി ഗായിക ഡെൽസി നൈനാൻ എന്നിവരുടെ വിശേഷണങ്ങൾ ആവശ്യമില്ലാത്ത പ്രകടനം…

ഇടക്ക് വാർഷിക പൊതുയോഗം… ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രസിഡൻറ് ശ്രീ വിൻസെൻറ് കുര്യാക്കോസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസ് സ്വാഗതവും 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ശ്രീമതി ഷിമ്മി വിനു വാർഷിക കണക്ക് അവതരിപ്പിച്ച് പാസ്സാക്കിയതോടെ വൈസ് പ്രസിഡൻറ് ജിജോ ജോസഫ് എല്ലാവർക്കും നന്ദി പറയുകയും ചെയ്‌തതോടെ പൊതുസമ്മേളനത്തിന് തിരശീല വീണു. തുടന്ന് വരണാധികാരിയായി പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ് തിരഞ്ഞെടുപ്പിലേക്ക്…

തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആഘോഷപരിപാടികൾ പുനരാരംഭിക്കുകയും ചെയ്തു. നൂറുകണക്കിന് കുടുംബാംഗങ്ങൾ ആഘോഷ രാവിലേക്ക് ഒഴുകിയെത്തിയപ്പോൾ Bradwell എഡ്യൂക്കേഷൻ സെന്ററും പരിസരവും സെക്യൂരിറ്റി ഗാർഡ്സിന്റെ നിയന്ത്രണത്തിലായി.

SMA യുടെ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചു
സിനിമാറ്റിക് /ഫ്യൂഷൻ ഡാൻസ് കളും, കാണികൾക്ക് ആവേശം പകർന്നു. ടാനിയ ക്രിസ്റ്റിയും ടീമും അവതരിപ്പിച്ച തീം ഡാൻസ് കാണികളെ പരിപാടിയുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു.

 

പിന്നണി ഗായിക ഡെൽസി നൈനാനും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്കും, അവതരിപ്പിച്ച സ്വരരാഗം 2023 മ്യൂസിക്കൽ നൈറ്റും അതോടൊപ്പം അസോസിയേഷൻ അംഗങ്ങളും ചുവടുവെച്ചപ്പോൾ ബ്രോഡ്‌വെൽ ഹാൾ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ നഗരിയായി മാറി. വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു.

യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻറെ (SMA) യുടെ ഈസ്റ്റർ-വിഷു 2023 ആഘോഷങ്ങൾ രാത്രി പത്തരയോടെ സമാപിച്ചു.

2023-2024 വർഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ.. പ്രസിഡന്റ് റോയി ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ബേസിൽ ജോയി, ട്രഷറർ ബെന്നി പാലാട്ടി എന്നിവർക്കൊപ്പം വൈസ് പ്രെസിഡന്റുമാരായി ജേക്കബ് വർഗീസ് , രാജലക്ഷ്‌മി രാജൻ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി വിനു ഹോർമിസ്, ലീന ഫെനീഷ്  എന്നിവരും തിരഞ്ഞെടുക്കപ്പട്ടു.

എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് കൃപ കൃഷ്ണ, നാൻസി സിബി, എബിൻ ബേബി, അജി മംഗലത്ത്, ആന്റണി സെബാസ്റ്റ്യൻ, തോമസ് പോൾ, ജോബിൻസ് മേമന, സിറിൽ മാഞ്ഞൂരാൻ, ജോബി ജോസ്  എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

എക്സ് ഒഫീഷ്യയോ അംഗമായി മുൻ പ്രസിഡന്റ് വിൻസെന്റ് കുര്യക്കോസും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.

2023 മെയ് 20 ശനിയാഴ്ച

സമയം: 14:30 – 16:30 ലണ്ടൻ, 19.00 – 21.00 ഇന്ത്യ, 17:30 – 19:30 ദുബായ്, 09:30 – 11:30 ന്യൂയോർക്ക്, 15:30 – 17:30 ജർമ്മൻ, 16:30 – 18:30 ബഹ്‌റൈൻ, 06:30 – 08:30 കാലിഫോർണിയ, 09:30 – 11:30 ടൊറന്റോ, 14:30 – 16:30 ഡബ്ലിൻ, 23.30 – +01.30 സിഡ്നി

വിഷയങ്ങളും പ്രഭാഷകരും

1. നമ്മുടെ ദൈനംദിന ജീവിതത്തിലും സമൂഹത്തിലും അണുബാധ തടയുക

ഡോ. രാജേഷ് രാജേന്ദ്രൻ

പകർച്ചവ്യാധികളിൽ കൺസൾട്ടന്റ്, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ, ക്ലിനിക്കൽ ഹെഡ് ഓഫ് ലബോറട്ടറി മെഡിസിൻ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (എൻഎച്ച്എസ്)

മാഞ്ചസ്റ്റർ, യുണൈറ്റഡ് കിംഗ്ഡം

2. നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രമേഹ മെലിറ്റസ് തടയലും പരിചരണവും

ഡോ. സദക്കത്തുള്ള അബൂബക്കർ

കൺസൾട്ടന്റ് ഫിസിഷ്യൻ, കിംസ് ഹോസ്പിറ്റൽ, കോട്ടയം

പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഡയബറ്റിക് എഡ്യൂക്കേറ്റർ, കൈരളി ടിവിയിലെ ജോസ് കോ ബെറ്റര് ലൈഫ് ഹെല്ത്ത് പ്രോഗ്രാം കണ്ടക്ടര്

കോട്ടയം, കേരളം, ഇന്ത്യ

3. മോഡേൺ മെഡിസിനിലും മോഡേൺ സർജറിയിലും റോബോട്ടിക്സിന്റെ പ്രയോഗം

മിസ്റ്റർ അഖിൽരാജ് സി അനിൽകുമാർ

മെഡിക്കൽ റോബോട്ടിക്സിൽ സ്പെഷ്യലൈസ് ചെയ്ത മാസ്റ്റർ എഞ്ചിനീയറും റോബോട്ടിക് സയന്റിസ്റ്റും

ഹാൻഡ്ലിംഗ് & അസംബ്ലി ടെക്നോളജി ചെയറിൽ ഗവേഷണം

ടു ചെംനിറ്റ്സ്, ജർമ്മനി

ഷെഡ്യൂൾ ചെയ്ത സൂം മീറ്റിംഗിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു – ലിങ്ക്

https://us02web.zoom.us/j/83508204599?pwd=TmtocStkOUVLVVFub0pmb2hYTFFjZz09

മീറ്റിംഗ് ഐഡി: 835 0820 4599 പാസ്‌കോഡ്: 683855

സൂം മീറ്റിംഗിൽ ചേരുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഡോ ജിമ്മി ലോനപ്പൻ മൊയലൻ

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്

ഫോൺ: 0044 – 7470605755, ഇമെയിൽ: [email protected]

 

 

ഉണ്ണികൃഷ്ണൻ ബാലൻ

ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനും, പുരോഗമന , സാംസ്കാരിക പ്രവർത്തന മണ്ഡലത്തിലെ അനിഷേധ്യ വ്യക്തിത്വവുമായ ശ്രീ.എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടകനായെത്തുന്നു.

മെയ് 17 ന് യുകെ യിലെത്തുന്ന ഗോവിന്ദൻ മാസ്റ്റർ 18 ന് ചരിത്രമുറങ്ങുന്ന വെയിൽസിൽ സന്ദർശനം നടത്തും.

19 ന് 3 മണിക്ക് കാൾ മാർക്സിന്റെ ഓർമ്മകളുറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിട്രിയിലെത്തി
സ്മരണാഞ്ജലികളർപ്പിക്കും.

അന്നേ ദിവസം 6 മണിക്ക് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ – സംവാദ സദസ്സിലെ മുഖ്യ സാന്നിധ്യമാകും.

20, 21 തീയതികളിൽ ഉദ്ഘാടകനായും, സാംസ്കാരിക പ്രഭാഷകനായും സമീക്ഷയുടെ ആറാംദേശീയ സമ്മളനത്തോടൊപ്പം. 22 ന്, 10 മണിക്ക് വിശ്വസാഹിത്യത്തിലെ അനശ്വര വിസ്മയം വില്യം ഷേക്സ്പിയറിന്റെ ജന്മം കൊണ്ട് ധന്യമായ വാർവിക് ഷെയർ സന്ദർശനം. 2 മണിക്ക് മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ചേതം ലൈബ്രറി സന്ദർശിക്കും.

6 മണിക്ക് മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ കുടുംബ – സംഗമ സദസ്സിനെ അഭിസംബോധന ചെയ്യും. 24 ന് 6 മണിക്ക്
നോർത്താംപ്റ്റണിൽ ആരംഭിക്കുന മലയാളം സകൂളിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും.

 

 

മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടാമത്‌ ക്യു- ലീഫ്‌ കപ്‌ യൂത്ത്‌ ഫുട്‌ബോള്‍ ടുര്‍ണമെന്റിന്‌ അഭൂത പൂർവമായ വിജയത്തോടെ സമാപനം. മെയ്‌ മാസം 6 ന്‌ മെയ്ഡ്‌സ്റ്റോണ്‍ ഗലാഗര്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെയും ആരാധകരെയും സാക്ഷി നിര്‍ത്തി കേംബ്രിഡ്ജ്‌ സ്പൈക്കേഴ്സ്‌ ടീം വിജയികളായി.

ഓരോ നിമിഷവും ഉദ്വേഗഭരിതമായി മുന്നേറിയ ഫൈനല്‍ മത്സരത്തില്‍ മെയ്ഡ്സ്റ്റോണ്‍ യുണൈറ്റഡ്‌ ടീമിനെയാണ്‌ സ്പൈക്കേഴ്സ്‌ നേരിട്ടത്‌. ഭാഗ്യഭാഗധേയങ്ങള്‍ മാറിമറിഞ്ഞ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടിലൂടെയാണ്‌ കേംബ്രിഡ്ജ്‌ ചാമ്പ്യന്മാരായത്‌.

യുകെയില്‍ അങ്ങോളമിങ്ങോളമുള്ള പത്ത്‌ ടീമുകള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനങ്ങള്‍ക്ക്‌ ഗലാഗര്‍ സ്റ്റേഡിയം സാക്ഷിയായി.

ചാമ്പ്യന്മാരായ കേംബ്രിഡ്ജ്‌ സ്പൈക്കേഴ്‌സിന്‌ ക്യു-ലീഫ്‌ കപ്‌ സമ്മാനിച്ചത്‌ ഏം എം എയുടെ മുഖ്യ സ്പോണ്‍സര്‍ കൂടിയായ ക്യു-ലീഫ്‌ കെയര്‍ ഉടമ ജിനു മാത്യൂസ്‌ ആണ്‌. ചാമ്പ്യന്മാര്‍ക്കുള്ള സമ്മാനത്തുകയായ 1000 പൗണ്ട്‌ സമ്മാനിച്ചത്‌ ഒന്നാം സമ്മാനം സ്പോണ്‍സര്‍ ചെയ്ത പിന്നാക്കിള്‍ ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ്‌ ലിമിറ്റഡ്‌ സാരഥിയായ ഷാജന്‍ എബ്രാഹം ആണ്‌. ആഷ്ഫോര്‍ഡ്‌ സത്ത്‌ വില്‍സ്ബോറോ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട സോജന്‍ ജോസഫ്‌ വിജയികള്‍ക്ക്‌ മെഡലുകള്‍ സമ്മാനിച്ചു.

വാശിയേറിയ മത്സരത്തില്‍ പൊരുതി തോറ്റ മൈഡ്സ്റ്റോണ്‍ യുണൈറ്റഡിന്‌ റണ്ണര്‍-അപ്പ്‌ ട്രോഫി എം എം എ പ്രസിഡന്റ്‌ ബൈജു ഡാനിയേലും, സമ്മാനത്തുകയായ 500 പൗണ്ട്‌ ആഷ്ഫോര്‍ഡ്‌ ഏം ഓ ടി സെന്റര്‍ ഉടമ ജോസ്‌ ലൂയിസും മെഡലുകള്‍ എം എം എ സെക്രട്ടറി ബൈജു തങ്കച്ചനും സമ്മാനിച്ചു.

മൂന്നാം സ്ഥാനക്കാരായ ടണ്‍ബ്രിഡ്ജ്‌ വെല്‍സ്‌ സ്പോര്‍ട്സ്‌ ലാന്‍ഡ്‌ അക്കാഡമിക്ക്‌ എം എം എ ട്രെഷറര്‍ വര്‍ഗീസ്‌ സ്കറിയ, കമ്മിറ്റി അംഗങ്ങളായ ബിജു ബഹനാന്‍, ജിസ്ന എബി, ശാലിനി റോഫിന്‍ എന്നിവര്‍ സമ്മാനതുകയും ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.

നാലാം സ്ഥാനത്തെത്തിയ സൗത്തെന്‍ഡ്‌ മലയാളി ഫുടബോള്‍ ക്ലബിന്‌ സ്റ്റൈസ്‌ ഓഫ്‌ സ്പൈസ്‌ സാരഥി റോഫിന്‍ ഫ്രാന്‍സിസ്‌, എം എം എ കമ്മിറ്റി അംഗങ്ങളായ ജോഷി ജോസഫ്‌, ലിബി ഫിലിപ്പ്‌ എന്നിവര്‍ സമ്മാനത്തുകയും ട്രോഫിയും മെഡലുകളും നല്‍കി.

ടൂര്‍ണമെന്റില്‍ 15 ഗോളുകള്‍ നേടിയ മെയ്ഡ്സ്റ്റോണ്‍ യുണൈറ്റഡ്‌ താരം അക്ഷര്‍ സന്തോഷിന്‌ എം എം എ ട്രെഷറര്‍ വര്‍ഗീസ്‌ സ്‌കറിയക്കൊപ്പം ക്യു-ലീഫ്‌ കെയര്‍ നായകന്‍ ജിനു മാത്യൂസ്‌ പുരസ്കാരം നല്‍കി.

പങ്കെടുത്ത ടീമുകളും കാണികളും ഗലാഗര്‍ സ്റ്റേഡിയം ഭാരവാഹികളും എം എം എയുടെ സംഘാടക മികവിനെയും ടൂര്‍ണമെന്റ്‌ നിലവാരത്തെയും മുക്തകണ്ഠം പ്രശംസിച്ചു.

പോള്‍ ജോണ്‍ ആന്‍ഡ്‌ കമ്പനി സോളിസിറ്റര്‍സും കേരള സ്പൈസസ്‌ ആന്‍ഡ്‌ സത്ത്‌ ഇന്ത്യന്‍ റെസ്റ്റോറന്റ്‌ എന്നിവരും ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരായിരുന്നു.

എല്ലാ സ്പോണ്‍സര്‍മാര്‍ക്കും എല്ലാ ടീമുകള്‍ക്കും ടൂര്‍ണമെന്റിനെ പിന്തുണച്ച വിവിധ വ്യക്തികള്‍ക്കും, മീഡിയ, ഭക്ഷണം, ഡെക്കറേഷന്‍ തുടങ്ങിയവ കൈകാര്യം ചെയ്തവര്‍ എന്നിവര്‍ക്കും, റെഫറിമാര്‍, ഗലാഗർ സ്റ്റേഡിയം ഭാരവാഹികള്‍, എം എം എയോടൊപ്പം കെ സി എ അടക്കം ഉള്ള മറ്റു അസ്സോസിയേഷനുകളില്‍ നിന്നും പങ്കെടുത്തവരും പിന്തുണച്ചവര്‍ എന്നിവര്‍ക്കും എം എം എ പ്രസിഡന്റ്‌ ബൈജു ഡാനിയേല്‍, സെക്രട്ടറി ബൈജു തങ്കച്ചന്‍, സ്പോര്‍ട്സ്‌ കോ-ഓര്‍ഡിനേറ്റര്‍ മാരായ ബിജു ബഹനാന്‍, ഷൈജന്‍ തോമസ്‌ എന്നിവരും ട്രെഷറര്‍ വര്‍ഗീസ്‌ സ്കറിയയും നന്ദി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved