Association

പാട്ടഴകിന്റെ വിസ്മയ നിമിഷങ്ങള്‍ പകരാന്‍ നീലാംബരി സീസണ്‍ 4 എത്തുകയായ്. ഓരോ വര്‍ഷവും നീലാംബരിയിലേക്കുള്ള ജനപ്രവാഹം കൂടുന്നത് പരിഗണിച്ച് ഇക്കുറി കൂടുതല്‍ മികവുറ്റ സൗകര്യങ്ങളും വിപുലമായ സന്നാഹങ്ങളുമുള്ള പൂള്‍ ലൈറ്റ് ഹൗസിലാണ് പരിപാടി നടത്തുന്നത്.

കൂടുതല്‍ ഇരിപ്പിടങ്ങളുള്ള ലൈറ്റ് ഹൗസിലെ അത്യാധുനിക വേദിയില്‍ 2024 ഒക്ടോബര്‍ 26ന് നീലാംബരി കലാകാരന്‍മാര്‍ സംഗീത -നൃത്ത ചാരുതയുടെ ഭാവതലങ്ങള്‍ പകരുമ്പോള്‍ ആസ്വാദകാനുഭവം ആനന്ദമയമാകുമെന്ന് ഉറപ്പിക്കാം. കലയുടെ ലയപൂര്‍ണിമ നുകരാന്‍ താങ്കളെയും കുടുംബത്തെയും ഏറെ സ്‌നേഹത്തോടെ നീലാംബരി സീസണ്‍ 4ലേക്ക് സ്വാഗതം ചെയ്യുകയാണ്.

മനസില്‍ മായാതെ കുറിച്ചിടാന്‍ തീയതി ചുവടെ ചേര്‍ക്കുന്നു.

നീലാംബരി സീസണ്‍ 4
2024 ഒക്ടോബര്‍ 26
Lighthouse
21 kingland Road, poole
BH15 1UG

എബ്രഹാം കുര്യൻ

സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോയ വയനാടിന്റെ കണ്ണീരൊപ്പാനും കൈത്താങ്ങാകുവാനും മലയാളം മിഷൻ യു കെ ചാപ്റ്റർ ധനസമാഹരണം നടത്തുകയാണ്.

യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഭാഷാ പ്രവർത്തകർ എന്നിവരിൽ നിന്നും മിനിമം ഒരു പൗണ്ടിൽ കുറയാത്ത തുക വീതം സമാഹരിച്ച് ലഭിക്കുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാനാണ് മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നത്.

വയനാട്ടിൽ ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിന്റെ ഫലമായി മാതാപിതാക്കളും കിടപ്പാടവും വിദ്യാലയവുമൊക്കെ നഷ്ടപ്പെട്ട വയനാടിന്റെ മക്കളെ വർണ്ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി മലയാളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച “വയനാടിനൊരു ഡോളർ” എന്ന കാമ്പയിന്റെ ഭാഗമായി പ്രവാസ ലോകത്തെ എല്ലാ മലയാളം മിഷൻ ചാപ്റ്ററുകളും നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം വയനാട്ടിലെ സഹോദരങ്ങളുടെ അതിജീവനത്തിനായി മലയാളം മിഷൻ യു കെ ചാപ്റ്ററിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കുകയാണ് .

വയനാടിന് പുനർജീവൻ നൽകുന്നതിനായുള്ള ധനസമാഹരണത്തിൽ പങ്കാളികളാകുവാൻ മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെയോ ഭാരവാഹികളുടെയോ നേതൃത്വത്തിൽ സമാഹരിക്കുന്ന തുക 2024 ഓഗസ്റ്റ് 25നു മുൻപായി ചാപ്റ്റർ സെക്രട്ടറിയുടെ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് കൈമാറണമെന്നും ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

Account Name: Malayalam UK
Sort Code:30-99-50
Account No: 56924063

പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്തഭൂമിയിൽ എല്ലാം നഷ്ടപ്പെട്ട് അതിജീവിച്ച് കഴിയുന്ന മക്കൾക്ക് പുനരധിവാസത്തിനു വേണ്ടി മലയാളം മിഷൻ യു കെ ചാപ്റ്റർ നടത്തുന്ന ധനസമാഹരണത്തിൽ പഠനകേന്ദ്രങ്ങളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഭാരവാഹികളും രക്ഷിതാക്കളും മിനിമം ഒരു പൗണ്ടെങ്കിലും സംഭാവന നൽകി പങ്കാളികളാവണമെന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

റോമി കുര്യാക്കോസ്

ബോൾട്ടൻ: യു കെയിലെ പ്രബല മലയാളി സംഘടനകളിലൊന്നായ ‘ബോൾട്ടൻ മലയാളി അസോസിയേഷ’ന്റെ (ബിഎംഎ) ഭരണസമിതിക്ക് നവ നേതൃത്വം. നേരത്തെ, അസോസിയേഷന്റെ മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ബേബി ലൂക്കോസ് (പ്രസിഡന്റ്‌)

അനിൽ നായർ (സെക്രട്ടറി)

ജെയ്‌സൺ കുര്യൻ (ട്രഷറർ)

സോജിമോൾ തേവാരിൽ (വൈസ് – പ്രസിഡന്റ്‌)

സൂസൻ ജോസ് (ജോയിന്റ് – സെക്രട്ടറി)

കുര്യൻ ജോർജ്, ജെയ്‌സൺ ജോസഫ്, ഷാരോൺ ജോസഫ് (യുക്മ പ്രതിനിധികൾ)

റോമി കുര്യാക്കോസ് (പബ്ലിക് റിലേഷൻ ഓഫീസർ)

മാത്യു കുര്യൻ (സ്പോർട്ട്സ് കോർഡിനേറ്റർ)

അനിയൻകുഞ്ഞ് സഖറിയ, അബി അജയ് (എക്സ് – ഓഫീഷ്യോ അംഗങ്ങൾ)

ഫിലിപ്പ് കൊച്ചിട്ടി, മോളി ജോണി, ബിനു ജേക്കബ്, ആന്റണി ചാക്കോ, മാർട്ടിൻ വർഗ്ഗീസ് (കമ്മിറ്റി അംഗങ്ങൾ)

എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി.

അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടികൾ പൂർവാധികം ഗംഭീരമായി സെപ്റ്റംബർ 21 (ശനിയാഴ്ച) ബോൾട്ടനിലെ ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കും. പരിപാടി സംബന്ധിച്ച മറ്റു വിശദാശങ്ങൾ പിന്നാലെ അറിയിക്കുമെന്നും ഏവരും അന്നേ ദിവസത്തെ തിരക്കുകളൊക്കെ ക്രമീകരിച്ചു കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രവർത്തനാരംഭ കാലം മുതൽ സാമൂഹ്യ – സാംസ്‌കാരിക – കായിക – ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കേരളീയ പൈതൃകത്വത്തിനു മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മ എന്ന നിലയിലും, യു കെയിലെ തന്നെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്ന് എന്ന നിലയിലും ബോൾട്ടൻ മലയാളികൾക്ക് അഭിമാനവും, യു കെയിൽ ഏറെ ശ്രദ്ധേയവുമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ബി എം എ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ‘ബോൾട്ടൻ മലയാളി അസോസിയേഷൻ’

അസോസിയേഷൻ മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള മലയാളികൾക്കായുള്ള ക്ഷേമകരമായ കർമ്മ പദ്ധതികൾ തുടർന്നു കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, കലാ – കായിക – ക്ഷമതാ സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകി കൊണ്ടായിരിക്കും അസോസിയേഷന്റെ തുടർ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു.

റോമി കുര്യാക്കോസ്

ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) ശക്തമായ സംഘടന പ്രവർത്തനം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ജനറൽ സെക്രട്ടറി എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയിൽ ഉടനീളമുള്ള പ്രധാന റീജിയനുകൾ സന്ദർശിച്ചു അറിയിച്ചതാണ്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കാനായി യു കെയിൽ എത്തിയതാണ് കെ പി സി സി നേതാക്കൾ. ഉമ്മൻ ചാണ്ടി അനുസ്മരണം കെ പി സി സി പ്രസിഡന്റ് ശ്രീ. കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു കെ ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രൻ, എം എം നസീർ, റിങ്കു ചെറിയാൻ ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ ജെയിംസ് കൂടൽ, കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, ആഷ്‌ഫോഡ് എം പി സോജൻ ജോസഫ്, ക്രോയ്ഡൻ മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, ഒ ഐ സി സി യൂറോപ്പ് കോഡിനേറ്റർ സുനിൽ രവീന്ദ്രൻ ഐ ഒ സി യു കെ പ്രസിഡന്റ് കമൽ ദളിവാൾ, മലങ്കര ഓർത്തോഡോക്സ് സഭ വൈദിക സെക്രട്ടറി ഡോ. റവ. ഫാ. നൈനാൻ കോശി, കെ എം സി സി ബ്രിട്ടൻ ചെയർമാൻ കരീം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, ആഷ്‌ഫോഡ് എം പി സോജൻ ജോസഫ് എന്നിവരെ കെ പി സി സി അധ്യക്ഷൻ പൊന്നാട അണിയിച്ച് ആദരവ് അർപ്പിച്ചു. ഒ ഐ സി സി (യു കെ) പ്രസിഡന്റ്‌ കെ കെ മോഹൻദാസ് അധ്യക്ഷനായിരുന്നു. ഐ സി സി (യു കെ) ജനറൽ സെക്രട്ടറി ബേബി കുട്ടി ജോർജ് സ്വാഗതം ആശംസിച്ചു. ശ്രീ. വിൽസൺ ജോർജ് നന്ദി അർപ്പിച്ചു.

ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയിലും വിവിധ റീജിയൻ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ പി സി സി ഭാരവാഹികൾ വി പി സജീന്ദ്രനും എം എം നസീറും അറിയിച്ചു. നാഷണൽ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ചുള്ള കെ പി സി സി നിർദേശങ്ങൾ അംഗീകരിച്ചു. നാഷണൽ / റീജിയണൽ കമ്മിറ്റികളിൽ വനിതകൾ അടക്കമുള്ള യുവ നേതൃത്വത്തിന് മതിയായ പ്രാതിനിധ്യം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനു വേണ്ടി പഠന ക്ലാസ്സുകൾ സംഘടിപ്പിക്കും. ദേശീയ നേതാക്കളുടെ അനുസ്മരണങ്ങൾ, ചാരിറ്റി പ്രവർത്തനം, കലാ – സാംസ്കാരിക കൂട്ടായ്മകൾ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കും. പഠനത്തിനായും തൊഴിൽ തേടിയും എത്തുന്നവരെയും സഹായിക്കുന്നതിന് ഒരു ‘സെല്ലി’ന് രൂപം നൽകും. കേരളത്തിൽ വയനാട് നടന്ന ദുരന്തത്തിൽ ഇരയായവർക്ക് യു കെ മലയാളികൾ കഴിയുന്നത്ര സഹായം നൽകാൻ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു യു കെയിൽ തൊഴിതേടി എത്തിയവരെ സംഘടിപ്പിക്കുവാനും ബിസിനസ്സുകാർ, നഴ്സുമാർ എന്നിവരെ ഒ ഐ സി സിയിൽ അംഗങ്ങളാക്കുവാൻ ഒരു കർമ്മ പദ്ധതിയും യു കെ ഒ ഐ സി സി രൂപം നൽകും.

ശ്രീ. കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗം കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ബേബിക്കുട്ടി ജോർജ്, ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ ഡാനിയൽ, അപ്പാ ഗഫൂർ, മണികണ്ഠൻ ഐക്കാട്, ജവഹർ, വിൽസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.

റോമി കുര്യാക്കോസ്

മാഞ്ചസ്റ്റർ: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജിയൻ. മാഞ്ചസ്റ്ററിലെ ക്രംസാൽ സെന്റ്. ആൻസ് പാരിഷ് ഹാളിൽ ‘നീതിമാന്റെ ഓർമകൾക്ക് പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിർഭരമായി.

മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.

ഒഐസിസി (യു കെ) വർക്കിങ് പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ ശ്രീ. സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നേതാവ് ശ്രീ. റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

ഒരു ജനാതിപത്യ ഭരണ സംവിദാനത്തിൽ, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

ഇന്നത്തെ പല ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ധാർഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകൾ ഒരിക്കലും ശ്രീ. ഉമ്മൻ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവർത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ശ്രീ. സോണി ചാക്കോ പറഞ്ഞു.

ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിർത്തുകയും വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ശ്രീ. ഉമ്മൻ‌ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്‌തകമാണെന്ന് ആമുഖ പ്രസംഗത്തിൽ ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേൾക്കാനും ചേർത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ. പുഷ്പരാജ് പറഞ്ഞു. ശ്രീ. ഷാജി ഐപ്പ്, ശ്രീ. ബേബി ലൂക്കോസ്, ശ്രീ. ജിതിൻ തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങൾ നൽകി.

ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി ഒരുക്കിയ ഗാനാർച്ചനയോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എ യുമായ ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ അഫിലിയേറ്റഡ് സെന്റർ ആയ യു കെ യിലെ ശിവഗിരി ആശ്രമം സന്ദർശിച്ചു. മനുഷ്യത്വമാണ് ഏക മതം എന്ന വിശ്വസിക്കുന്ന ഏവർക്കും യു കെ യിലും സ്ഥാനം ഉണ്ട് എന്ന് കാണുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്നും ഇന്ത്യയ്ക്ക് വെളിയിലുള്ള ശിവഗിരി ആശ്രമത്തിന്റെ അഭിലേറ്റർ സെന്ററിൽ സന്ദർശിക്കാൻ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുവാൻ ഈ ആശ്രമത്തിന് കഴിയട്ടെ എന്നും ചാണ്ടി ഉമ്മൻ ആശംസിച്ചു. യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രതിഷ്ഠ ചടങ്ങു നടക്കുന്ന സമയത്തു പങ്കെടുക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു.

 

ഇന്ന് രാവിലെ 9:30ക്ക്‌ ആശ്രമത്തിൽ എത്തിയ ചാണ്ടി ഉമ്മനെ സേവനം യു കെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ, കൺവീനർ ശ്രീ സജീഷ് ദാമോദരൻ സേവനം യുകെ ഡയറക്ടർ ബോർഡ് മെമ്പേഴ്സ്, നാഷണൽ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, കുടുംബയൂണിറ്റ് , യുവധർമ്മ സേന ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

 

ലണ്ടൻ : ക്രോയിഡോൺ സിറ്റിയെ ആവേശത്തിലാഴ്ത്തിയ ചരിത്ര സംഭവമായി ലണ്ടൻ ക്രോയിഡോണിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണവും , ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ ഉത്‌ഘാടനവും ആവേശത്തിൽ അലതല്ലിയ ചരിത്ര മുഹൂർത്തമായി , കേരളത്തിലെയും , മലയാളികളായ മറ്റു രാജ്യങ്ങളെ പ്രധിനിധികരിക്കുന്ന ഉന്നത നേതാക്കന്മാരും , കലാ , സമുദായീക , സാമൂഹ്യ നേതാക്കൻന്മാരെക്കൊണ്ട് സമ്പുഷ്ടമായ ഒരു സദസ് ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ലണ്ടനിൽ ഒന്നിക്കുന്നത് നടാടെയാണ് .
ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് സദസിലേയ്ക്ക് വന്നപ്പോൾ , സദസ്യർ ഒന്നാകെ എഴുന്നേറ്റ് കേരളത്തിലേ ഇത്തരം പരുപാടികളെ കവച്ചു വയ്ക്കുന്ന ” കണ്ണേ കരളേ കുഞ്ഞുഞ്ഞേ ” ,” ഇല്ല ഇല്ല മരിച്ചിട്ടില്ല ” എന്ന മുദവാക്യങ്ങൾ കുഞ്ഞുകുട്ടികൾ വരെ തൊണ്ട പൊട്ടുമാറ് ഉറക്കെ വിളിച്ചപ്പോൾ , എത്തിച്ചേർന്ന നേതാക്കന്മാർ പോലും ആവേശ കൊടിമുടിയേറി .
പ്രോഗ്രാം കൺവീനർ ശ്രീ ബേബികുട്ടി ജോർജ് സ്വാഗത പ്രസംഗവും , ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ്. അധ്യക്ഷ പ്രസംഗവും നടത്തി.


ഉദഘാടന പ്രസംഗത്തിൽ ശ്രീ കെ സുധാകരൻ ഉമ്മൻ ചാണ്ടി എന്ന മനുഷ്യ സ്‌നേഹി സ്വ്പ്നം സാക്ഷാത്കരിക്കാൻ ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു , ശ്രീ ചാണ്ടി ഉമ്മൻ MLA യും , ബ്രിട്ടീഷ് പാർലമെന്റ് മലയാളി അംഗം ശ്രീ സോജൻ ജോസഫ് , കംബ്രിഡ്ജ് മേയർ ശ്രീ ബൈജു തിട്ടാല എന്നിവർ മുഖ്യ പ്രഭാഷണം നടത്തി ,
ഒഐസിസി യുകെ നാഷണൽ പ്രസിഡണ്ട് ശ്രീ കെ കെ മോഹൻദാസിന്റെയും , ഒഐസിസി യുകെ നാഷണൽ സെക്രട്ടറിയും , പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ ബേബികുട്ടി ജോർജിന്റെയും മുഖ്യ നേതൃത്വത്തിൽ സംഘടിപ്പിച്ച പരുപാടിയിൽ , കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ , ഉമ്മൻ ചാണ്ടിയുടെ മകനും , പുതുപ്പപ്പള്ളി MLA യുമായ ശ്രീ ചാണ്ടി ഉമ്മൻ , ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജെയിംസ് കുടൽ , യുകെ പാർലമെന്റിലെ ഒരേഒരു മലയാളി MP ശ്രീ സോജൻ ജോസഫ് , കേംബ്രിഡ്ജ്‌ മേയർ ശ്രീ ബൈജു തിട്ടാല , ക്രോയ്ടോൻ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൾ ഹമീദ് , കെപിസിസി സെകട്ടറി ശ്രീ എംഎം നാസിർ ,കെപിസിസി വൈസ് പ്രസിഡന്റ് ശ്രീ വി പി സചിന്ദ്രൻ , കെപിസിസി സെകട്ടറി ശ്രീ റിങ്കു ചെറിയാൻ , ഐഒസി പ്രസിഡന്റ് ശ്രീ കമൽ ദലിവാൽ, മലങ്കര ഓർത്തഡോസ് സഭ വൈദിക സംഘം സെക്രട്ടറി ഡോ. റവ . ഫാദർ നൈനാൻ വി ജോർജ് , ഒഐസിസി യൂറോപ് വനിതാ കോഡിനേറ്ററും , ഒഐസിസി യുകെ നാഷണൽ വർക്കിംഗ് പ്രസിഡന്റും ആയ ശ്രീമതി ഷൈനു മാത്യു , ഒഐസിസി നാഷണൽ വർക്കിംഗ് പ്രസിഡന്റ്റ് മാരായ ശ്രീ സുജു ഡാനിയേൽ , ശ്രീ അപ്പാ ഗഫൂർ , ശ്രീ മണികണ്ഠൻ ഭാസ്കരകുറുപ്പ് , കെഎംസിസി ബ്രിട്ടൻ ചെയർമാൻ ശ്രീ കരിം മാസ്റ്റർ , ഒഐസിസി യൂറോപ്പ്‌ കോഡിനേറ്റർ ശ്രീ സുനിൽ രവീന്ദ്രൻ ,ഒഐസിസി സറേ റീജൺ പ്രസിഡന്റ് ശ്രീ വിൽ‌സൺ ജോർജ് , ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പീസിഡന്റ് ശ്രീമതി ലില്ലിയ പോൾ , ഒഐസിസി നേതാവ് ശ്രീ റോമി കുര്യാക്കോസ്


(സത്യം ന്യൂസ്‌ ചീഫ് റിപ്പോർട്ടർ, UK )തുടങ്ങിയ ഒട്ടനവധി നേതാക്കന്മാരാൽ സമ്പുഷ്ടമായിരുന്നു സദസ്സ്
ഒഐസിസി സാറേ റീജൻ ട്രഷറർ ശ്രീ ബിജു വർഗീസ് നിർമ്മാണവും സംവിധാനവും നിർവഹിച്ചു , ഒഐസിസി യുകെ സാറേ റീജൻ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പിന്റെ വോയിസ് ഓവറിൽ, ഉമ്മൻ ചാണ്ടി അനുസ്മരണ ഹ്രസ്യ ചിത്രം സദസിൽ അവതരിപ്പിച്ചത് ,എത്തി ചേർന്ന നേതാക്കമാരെ ഉൾപ്പെടെ സദസ്യരെയാകെ വികാര നിർഭരരാക്കി
ഒഐസിസി നേതാവ് ശ്രീ ജോർജ് ജേക്കബിന്റെ ഉജ്വല നേതൃത്വത്തിൽ നടന്ന സ്റ്റേജ് & പ്രോഗ്രാം കോഡിനേഷനിൽ അളന്നു കുറിച്ച വാക്കുകൾ കൊണ്ട് സദസ്യരെയും വിശിഷ്ട അതിഥികളെ യും ചിട്ടയോടെ നയിച്ച അവതരികമാർ ശ്രീമതി ലിലിയ പോളും , ശ്രീമതി അലാന ആന്റണിയും ഏവരുടെയും മുക്തകണ്ഠ പ്രശ്‌നംസയ്ക്ക് പാത്രമായി , എത്തിച്ചേർന്ന എല്ലാവർക്കും സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി നൽകി സന്തോഷിപ്പിച്ച ഫുഡ് കമ്മറ്റി ലീഡർ ശ്രീ അഷ്‌റഫ്‌ അബ്ദുല്ല ഒരിക്കൽ കുടി തന്റെ പ്രാവീണ്യം തെളിയിച്ചു , പരുപാടി നല്ല രീതിയിൽ ക്രമീകരിക്കാൻ നേതൃത്വം വഹിച്ച ഒഐസിസി നാഷണൽ കമ്മറ്റി അംഗം ശ്രീ സാജു മണക്കുഴി , ഒഐസിസി സറേ ജനറൽ സെക്രട്ടറി ശ്രീ സാബു ജോർജ് , ഒഐസിസി സറേ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് എന്നിവരും പരുപാടി ഇത്രയും വലിയ വിജയമാക്കുന്നതിൽ പ്രധന പങ്കുവഹിച്ചു,

ഒരുപാട് NHS ലെ നഴ്സുമാരും , ജോലിക്കാരും കൂട്ടായി ഉമ്മൻ ചാണ്ടി സാറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ച നടത്തുന്നത് കേരളത്തിൽ നിന്നെത്തിയ നേതാക്കന്മാർക്ക് വ്യത്യസ്ത കാഴ്ചയായി . യുകെ യിലെ KSU നേതാക്കന്മാരാ ബിബിൻ ബോബച്ചൻ ,എഫ്രേം സാം ,അജാസ് മുഹമ്മദ് ,അൽത്താഫ് മുഹമ്മദ് ഷംസുദീൻ , ഗീവര്ഗീസ് ,അബ്‌ദുൾ , റഹ്മാൻ എന്നിവരും സമ്മേളത്തിൽ എത്തിയിരുന്നു , KSU പ്രവത്തകരുടെ ആവേശോജ്ജലമായ മുദ്രാവാക്യ വിളികൾ സദസ്യരെയാകെ ആവേശഭരിതമാക്കി , സറേ റീജൻ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജ് ഉമ്മൻ ചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ ഉത്‌ഘാടനവും ഇത്ര വലിയ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അർപ്പിച്ചു തുടർന്ന് ദേശീയ ഗാനത്തോട് ലണ്ടൻ മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ചരിത്ര പരുപാടി സമാപിച്ചു.

ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ 170-ാമത് ജന്മദിനം ഓഗസ്റ്റ്‌ 20ന് യു കെ യിലെ ശിവഗിരി ആശ്രമത്തിൽ പ്രൗഢഗംഭീരമായി ആഘോഷിക്കും. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഗുരുദേവ ദര്‍ശനങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി. യുകെ യിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്‌ജ് നഗരത്തിൻ്റെ ആദ്യ ഏഷ്യൻ വംശജനായ മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു വർക്കി തിട്ടാല ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യും.

രണ്ടര പതിറ്റാണ്ടു മുൻപ് ശിവഗിരി തീർത്ഥടന പദയാത്രയിൽ പങ്കെടുത്ത യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ നരവംശാസ്ത്രം വിഭാഗം പ്രൊഫസറായി വിരമിച്ച പ്രൊഫ: അലക്സ്‌ ഗ്യാത്തും കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുനാരായണ സേവാനികേതന്റെ ഗുരു നാരായണ സൗരഭം മാസികയുടെ മാനേജിഗ് എഡിറ്റർ ശ്രീ സി.എ. ശിവരാമൻ ചാലക്കുടി എസ്എൻഡിപി യൂണിയനിൽപ്പെട്ട കൊരട്ടി ഖന്ന നഗറിലെ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രസിഡന്റ്‌ ശ്രീ പി ജി സുന്ദർലാൽ എന്നിവർ മുഖ്യ അതിഥികൾ ആകും.

രാവിലെ 9 മണിക്ക് സർവ്വഐശ്വര്യ പൂജയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ശ്രീ സാധനന്ദൻ ദിവാകരന്റെ നേതൃത്തിൽ നടക്കുന്ന ഗുരുഭജൻസ്. വർണ്ണശഭലമായ ഘോഷയാത്ര, ജയന്തി സമ്മേളനം, കലാപരിപാടികൾ. മെഗാ തിരുവാതിര തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മറ്റു കൂട്ടും. സമ്മേളനത്തിൽ വച്ചു 2024 അധ്യയന വർഷത്തിൽ ബിരുദം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ആഘോഷത്തോടനുബന്ധിച്ച് ആശ്രമ അങ്കണവും പരിസര വീഥികളും ദീപ അലങ്കാരത്തലും പീത പതാകകളും കൊടി തോരണങ്ങളും കൊണ്ടു അലംകൃതമാകും. ആഘോഷത്തിന്റെ വിജയത്തിനായി സേവനം യുകെ യുടെയും. ആശ്രമത്തിന്റെയും കമ്മറ്റികൾക്ക്‌ രൂപം നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

സജീഷ് ദാമോദരൻ – 07912178127
ഗണേഷ് ശിവൻ – 07405513236
കല ജയൻ – 07949717228
സേവനം യു കെ – 07474018484

യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ -സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു ‘ഓർമയിൽ ഉമ്മൻ‌ചാണ്ടി’ എന്ന തലക്കെട്ടിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, എം എൽ എ നിർവഹിച്ചു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ താൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് വഴികാട്ടി ആയി മുൻപേ നടന്നു നീങ്ങിയ ആളായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും അധികാരം നിലനിർത്താൻ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധിക്കാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് ശ്രീ. വി ഡി സതീശൻ പറഞ്ഞു.

ചടങ്ങിൽ എം എൽ എ മാരായ ശ്രീ. റോജി എം ജോൺ, ശ്രീ. സനീഷ് കുമാർ ജോസഫ്, എ ഐ സി സി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്‌, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനവർ ശ്രീ. പി സരിൻ, ഉമ്മൻ ചാണ്ടിയുടെ മകൾ ശ്രീമതി. മറിയ ഉമ്മൻ, ഐ ഒ സി ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. അനുരാ മത്തായി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. അബിൻ വർക്കി, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. ജോർജ് കള്ളിവയലിൽ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങൾ നൽകി.

ഐ ഒ സി യൂറോപ്പ് വൈസ് – ചെയർമാൻ ശ്രീ. സിരോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീ. സണ്ണി ജോസഫ് സ്വാഗതവും, ഐ ഒ സി യു കെ – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.

യൂറോപ്പിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ. ജോയി കൊച്ചാട്ടി (ഐ ഒ സി സ്വിറ്റ്സർലൻഡ് പ്രസിഡന്റ്‌), ശ്രീ. ലിങ്കിൻസ്റ്റർ മാത്യു (ഐ ഒ സി അയർലണ്ട് പ്രസിഡന്റ്‌), ശ്രീ. സാഞ്ചോ മുളവരിക്കൽ (ഐ ഒ സി അയർലണ്ട് വൈസ് – പ്രസിഡന്റ്‌), ശ്രീ. ടോമി തോണ്ടംകുഴി (ഐ ഒ സി സ്വിറ്റ്സർലൻഡ് – കേരള ചാപ്റ്റർ പ്രസിഡന്റ്‌), ശ്രീ. സുജു ഡാനിയേൽ (ഐ ഒ സി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌), ശ്രീ. ജിൻസ് തോമസ് (ഐ ഒ സി പോളണ്ട് – പ്രസിഡന്റ്‌), ശ്രീ. ഗോകുൽ ആദിത്യൻ (ഐ ഒ സി പോളണ്ട് – ജനറൽ സെക്രട്ടറി), ശ്രീ. അജിത് മുതയിൽ (ഐ ഒ സി യു കെ വക്താവ്), ശ്രീ. ബോബിൻ ഫിലിപ്പ് (ഐ ഒ സി യു കെ – കേരള ചാപ്റ്റർ) എന്നിവർ ചടങ്ങിൽ ശ്രീ. ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സാമൂഹിക – സാംസ്കാരിക – മാധ്യമ പ്രവർത്തകരായ ജോസ് കുമ്പിളുവേലിൽ, അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി, ശ്രീമതി. ഷൈനു മാത്യൂസ് എന്നിവരും നിരവധി കോൺഗ്രസ്‌ / ഐ ഒ സി പ്രവർത്തകർ, ഉമ്മൻ ചാണ്ടിയെ നെഞ്ചോടു ചേർത്ത സുമനസുകൾ എന്നിവർ സമ്മേളനത്തിന്റെ ഭാഗമായി പങ്കെടുത്തു.

ലണ്ടൻ : ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ഇന്നും മരണമില്ലാത്ത ജീവിക്കുന്ന കേരളം കണ്ട ഏറ്റവും വലിയ ജനനായകൻ ശ്രീ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി അനുസ്മരണവും ഈ വരുന്ന ജൂലൈ 28 ന് ഒഐസിസി, യുകെ യുടെ നേതൃത്വത്തിൽ നടത്തപെടുന്നു

പ്രസ്തുത സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് ശ്രീ കെ സുധാകരൻ , ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എൽ.എയുമായ ശ്രീ ചാണ്ടി ഉമ്മൻ ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജെയിംസ് കൂടൽ ,യുകെ പാർലമെന്റ്ലെ ഒരേഒരു മലയാളി അംഗം ശ്രീ സോജൻ ജോസഫ് , കേംബ്രിഡ്ജ്‌ മേയർ ശ്രീ ബൈജു തിട്ടാല , മുൻ ക്രോയ്ടോൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , മലങ്കര ഓർത്തഡോക്സ് സഭ , വൈദീക സെക്കട്ടറി ബഹു ,ഫാ. ഡോ. നൈനാൻ വി ജോർജ് , കെഎംസിസി (യുകെ) നേതാവ് ശ്രീ സഫീർ , കൂടാതെ കേരളത്തിലെയും യുകെയിലെയും പ്രമുഖരായ ഒട്ടനവധി പൊതു , രാഷ്ട്രീയ , സാമുദായിക നേതാക്കൾ പങ്കെടുക്കുന്ന വേദിയിൽ , പ്രശസ്തനായ ഗായകൻ ശ്രീ ചാൾസ് ആന്റണിയുടെ സംഗീത വിരുന്നും ചടങ്ങിനെ മോടിപിടിപ്പിക്കും .

ജൂലൈ 28 ന് കൃത്യം 5:00 pm ന് ചടങ്ങുകൾ ആരംഭിക്കും . സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള റിഫ്രഷ്മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. എന്ന് സംഘാടകർ അറിയിച്ചു .

ശ്രീ കെ കെ മോഹൻദാസ് പ്രസിഡന്റ് ആയിട്ടുള്ള ഒഐസിസി, യുകെ നാഷണൽ കമ്മറ്റി , സംഘടിപ്പിക്കുന്ന ഈ പ്രോഗാമിന്റെ ജനറൽ കൺവീനർ , ഒഐസിസി, യുകെ യുടെ ജനറൽ സെക്കട്ടറിയായ ശ്രീ ബേബികുട്ടി ജോർജ്‌ , സ്വാഗത കമ്മറ്റി കൺവീനർ ഒഐസിസി യുകെ, വർക്കിംഗ് പ്രസിഡന്റ് കൂടിയായ ശ്രീ സുജു ഡാനിയേൽ എന്നിവരുടെ മുഖ്യ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത് .

യുകെയുടെ പല ഭാഗത്തു നിന്നും നിരവധി കോൺഗ്രസ്സ് പ്രവർത്തകരും ,പൊതു ജനങ്ങളും ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും എന്നുറപ്പായത്തോട് , ആൾ ബലം കൊണ്ടും , പ്രമുഖ വ്യക്തികളുടെ സാനിധ്യം കൊണ്ടും പരുപാടി ശ്രദ്ധേയമാകും എന്നുറപ്പ് .

പ്രസ്തുത സമ്മേളനത്തിൽ ക്രോയ്ടോൻ മലയാളി നഴ്സുമാരും , എൻഎച്ച്എസ് വർക്കേഴ്സും അടങ്ങുന്ന പ്രത്യേക സംഘം പങ്കെടുക്കുകയും , ശ്രീ ഉമ്മൻ ചാണ്ടിയെ അനുസ്‌മരിക്കുകയും ചെയ്യുമെന്ന് മലയാളി നഴ്സസ് ലീഡറും , ഒഐസിസി ക്രോയ്ടോൻ യൂണിറ്റ് പ്രസിഡന്റുമായ ശ്രീമതി ലിലിയ പോൾ അറിയിച്ചു .

കേരളത്തിൽ നിന്നും , മറ്റു രാജ്യങ്ങളിൽ നിന്നും അതുപോലെ യുകെ യുടെ പല ഭാഗങ്ങളിൽ നിന്നും ക്രോയിഡോണിൽ എത്തിച്ചേരുന്ന നേതാക്കന്മാരെയും പ്രവർത്തകരെയും ഉള്ളറിഞ്ഞു സ്വാഗതം ചെയ്യാൻ വേണ്ട എല്ലാ പദ്ധതികളും തയ്യറായി കഴിഞ്ഞു എന്ന് ഒഐസിസി, യുകെ സറേ റീജൺപ്രസിഡന്റ് ശ്രീ വിത്സൺ ജോർജും ,സറേ റീജൺ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജും അറിയിച്ചു

പരുപാടി നടക്കുന്നത് അഡ്രസ്
St Jude With St Aidan Hall
Thornton Heath
CR7 6BA
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു

ശ്രീ ബേബികുട്ടി ജോർജ്
(ജനറൽ കൺവീനർ – 07961 390907)
ജോയിന്റ് കൺവീനർമ്മാർ
ശ്രീ അപ്പാ ഗഫുർ : 07534 499844
ശ്രീ വിൽ‌സൺ ജോർജ് : 07725737105
ശ്രീമതി ഷൈനു മാത്യു : 07872514619

RECENT POSTS
Copyright © . All rights reserved