Association

ലിവർപൂൾ മലയാളി അസോസിയേഷനായ ലിമയുടെ 2023 വർഷത്തിലെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഏപ്രിൽ മാസം 15 ന് ലിവർപൂൾ വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് വൈകിട്ടു 5.30 മുതൽ നടത്തപ്പെടുന്ന വിവരം നിങ്ങളെ ഏവരെയും സവിനയം അറിയിച്ചു കൊള്ളുന്നു.

ലിമയുടെ ഈസ്റ്റർ,വിഷു സെലിബ്രേഷന് നിങ്ങൾ ഏവരെയും ലിമ കുടുംബം ആദരവോടെ സസ്നേഹം വിസ്റ്റൺ ടൗൺ ഹാളിലേക്ക് കുടുംബ സമേതം സ്വാഗതം ചെയ്തു കൊള്ളുന്നു.

വേദിയുടെ വിലാസം.

Whiston Town Hall
Old colinary Road
Whiston.
L35 3 QX.

 

 

ഡെർബി മലയാളി അസോസിയേഷൻ ജനറൽ ബോഡിയുടെ നിർദേശപ്രകാരം ഈ വർഷത്തെ ( 2023-2024 ) നേതൃത്വത്തെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് – ജെയിംസ് എബ്രഹാം, വൈസ് പ്രസിഡന്റ് – സിബി ജോസഫ്, സെക്രട്ടറി- മിൽട്ടൺ അലോഷ്യസ്
ജോയിന്റ് സെക്രട്ടറി- ജ്യോതിസ് ജെറോം, ട്രഷറർ- മനോജ് ആന്റണി, ജോയിന്റ് ട്രഷറർ – ജിബു എബ്രഹാം

ആർട്സ് കോർഡിനേറ്റർമാർ

സിബി തോട്ടം, ടോളി പൗലോ, ബിനിജ ജിൻസൺ, രേഷ്മ കുമാർ, അഞ്ജലി നായർ

സ്പോർട്സ് കോർഡിനേറ്റർമാർ

പ്രവീൺ ദാമോദരൻ, നിർമ്മൽ ജോസഫ്

എക്സിക്യൂട്ടീവ് അംഗങ്ങൾ

പോൾ മാത്യൂസ്, ജോസ് എബ്രഹാം, സ്മിത ഷിബു

ദേശീയ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ മാർച്ച് 4 ശനിയാഴ്ച ബെൽ ഫാസ്റ്റിലും,
മാർച്ച് ആറാം തീയതി ലണ്ടൻഡറിയിലും നടക്കുന്നു.നാഷണൽ സെക്രട്ടറി ദിനേശ് വെളളാപ്പള്ളി സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്യും . ബെൽഫാസ്റ്റ് ബ്രാഞ്ചു സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻറ് ജോബി, ബ്രാഞ്ച് സെക്രട്ടറിയും നാഷണൽ കമ്മറ്റി അംഗവുമായ നെൽസൺ പീറ്റർ തുടങ്ങിയവർ പങ്കെടുക്കും. മാർച്ച് 5 നു നടക്കുന്ന ലണ്ടൻഡറി ബ്രാഞ്ച്’ സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് രഞ്ജിത്ത് വർക്കി, സെക്രട്ടറി ഡോ. ജോഷി സൈമൺ, നാഷ്ണൽ കമ്മറ്റി അംഗം ബൈജു നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

ബ്രാഞ്ച് സമ്മേളനങ്ങൾ വമ്പിച്ച വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നോർത്തേൺ അയർലണ്ട് പ്രവർത്തകർ . നോർത്തേൺ അയർലണ്ടിനോടൊപ്പം തന്നെ യുകെയുടെ മറ്റു പ്രദേശങ്ങളിലും ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 15 നു മുൻപായി സമീക്ഷയുടെ എല്ലാബ്രാഞ്ചുകളും ചിട്ടയായ രീതിയിൽ ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തി കരിച്ച് ദേശീയ സമ്മേളനത്തിലേക്ക് കടക്കും.

ഏപ്രിൽ 29 , 30 തീയതികളിൽ പീറ്റർബോറോയിൽ വച്ചു നടക്കുന്ന ദേശീയ സമ്മേളനത്തിൽ നാട്ടിൽ നിന്നും രാഷ്ട്രീയ സാംസകാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സമ്മേളനങ്ങൾ ഓൺലൈനായാണ് നടന്നത്. എന്നാൽ ഇക്കുറി പീറ്റർബോറോയിൽ നേരിട്ട് ഒത്തുകൂടാം എന്ന ആവേശത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമീക്ഷയുടെ പ്രവർത്തകർ. സമ്മേളനത്തിൻ്റെ ആവേശം അവർ ഏറ്റെടുത്തു കഴിഞ്ഞു , അതിനുള്ള തെളിവായിരുന്നു സ. എം സ്വരാജ് പങ്കെടുത്ത ഓൺലൈനായി നടന്ന ലോഗോ പ്രകാശന ചടങ്ങിലെ പങ്കാളിത്തം.

 

മാർച്ച്‌ 19 മാതൃദിനത്തിൽ സേവനം യു കെ യുടെ നേതൃത്വത്തിൽ മധ്യമേഖല കുടുംബ സംഗമത്തിന് ബിർമിഗ്ഹാം വേദിയാകും.

മെയ്‌ 13, 14 തീയതികളിൽ യൂറോപ്പിലെ ആദ്യ ശ്രീനാരായണ കൺവൻഷൻ സർവ്വകലാശാലകളുടെ നഗരമായ ഓക്സ്ഫോർഡിൽ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ അതിനു മുന്നോടിയായി നടക്കുന്ന കുടുംബസംഗമത്തിൽബർമിംഗ്ഹാം, കവൻട്രി, വോർസെസ്റ്റർഷയർ, വെയിൽസ്, ഓക്സ്ഫോർഡ്ഷയർ, കേംബ്രിഡ്ജ്ഷയർ ഗ്ലൗസെസ്റ്റർഷയർ, നോട്ടിംഗ്ഹാം, ഡെർബി, നോർവിച്ച്, മാഞ്ചസ്റ്റർ, സ്റ്റാഫോർഡ്ഷയർ, ഷെഫീൽഡ്തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉള്ള അംഗങ്ങൾ പങ്കെടുക്കുന്നതിനൊപ്പം വിവിധ കുടുംബ യൂണിറ്റ് ഭാരവാഹികൾ,നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഗുരുമിത്ര യുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗമത്തിൽ വച്ചു കൺവൻഷന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകും. എല്ലാ ഗുരു ഭക്തരെയും ഞങ്ങൾ ബിർമിംഗഹാമിലേക്ക് സ്വാഗതം ചെയ്യുന്നു.
പരിപാടി നടക്കുന്ന സ്ഥലം:-
Venue :
St Thomas More Church Hall,
Horse Shoes Lane,
Sheldon, B26 3HU.

Date : Sunday 19th March 2023
Time : 9:00am to 6:00 pm
CONTACT SEVANAM HOTLINE : 07474018484

സ്വന്തം ലേഖകന്‍

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന, കാര്യക്ഷമതകൊണ്ടും, കര്‍മ്മശേഷി കൊണ്ടും യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗം മാഞ്ചസ്റ്റര്‍ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഫെബ്രുവരി 18ന് നടത്തി. പ്രസിഡന്റ് രജനി ജീമോന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി ഹരി മേനോൻ പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറർ സുനിൽ ഉണ്ണി ഈ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി രാധേഷ് നായരെയും , സെക്രട്ടറിയായി ധനേഷ് ശ്രീധറിനെയും ട്രഷററായി സുനില്‍ ഉണ്ണിയേയും വൈസ് പ്രസിഡന്റായി ദിനേശ് ഡി കെ യെയും ജോയിന്റ് സെക്രട്ടറിയായി ഹരീഷ് ചന്ദ്രനെയും പൊതുയോഗം ഐക്യകണ്ഡേന തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് അനീഷ് റോണ്‍, ചിഞ്ചു സന്ദീപ് ,മേഖല ഷാജി ,ദീപ ആസാദ് ,ശബരീ നാഥ് ,രഞ്ജിത്ത് പിള്ള , രതീഷ് എം ജെ, പ്രവീൺ പ്രഭാകർ, ജീമോൻ അരുൺ പ്രസാദ് എന്നിവരാണ്.

ഈ വരുന്ന വര്‍ഷക്കാലയളവില്‍ നടക്കാനിരിക്കുന്ന ജിഎംഎംഎച്ച്സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജിഎംഎംഎച്ച്സി കുടുംബാംഗങ്ങളുടെ സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്ന് പ്രസിഡന്റ് രാധേഷ് നായർ അഭ്യര്ഥിക്കുകയുണ്ടായി . കഴിഞ്ഞ വർഷത്തെ എല്ലാ പരിപാടികളും , പ്രത്യേകിച്ച് കഴിഞ്ഞ മകരവിളക്കുത്സവം യുകെ ഹിന്ദു കമ്മ്യൂണിറ്റിക്കു ഒരു ചരിത്ര മുഹൂർത്തമാക്കുവാൻ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും മുന്‍ സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പൊതുയോഗം അവസാനിച്ചു. തുടര്‍ന്ന് അന്നദാനവും നടത്തപ്പെട്ടു.

ജിഎംഎംഎച്ച്സിയുടെ ഭാവി പരിപാടികളെ കുറിച്ച് അറിയുവാൻ ദയവായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
രാധേഷ് നായർ (പ്രസിഡന്റ്) (07815819190 )
ധനേഷ് ശ്രീധർ (സെക്രട്ടറി)   (07713154374 )

ലണ്ടൻ : 2023 ഏപ്രിൽ 28 മുതൽ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്കൂർ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രവാസി മലയാളികൾക്കായി വെർച്വൽ പ്ലാറ്റ്ഫോമിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.

എല്ലാ ആഗോള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾക്കും പ്രവാസി മലയാളികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.

 

പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈ ആഗോള കൂട്ടായ്മയിൽ അവരുടെ കവിതകൾ ചെല്ലാനും പാട്ടുകൾ പാടാനും സ്വന്തം കലാസൃഷ്ടികൾ അവതരിപ്പിക്കാനും സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടാകും. പരിപാടിയുടെ സൂം മീറ്റിങ്ങിന്റെ ഐഡിയും പാസ്‌വേർഡും താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിൽ ഉണ്ട്.

 

ജെഗി ജോസഫ്

യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ 20ാം വാര്‍ഷിക ആഘോഷം കെങ്കേമമായി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഗ്ലോസ്റ്ററിലെ ചര്‍ച്ച് ഡൗണ്‍ ഹാളില്‍ തുടങ്ങിയ കലാ സന്ധ്യ എട്ടു മണിക്കൂറോളം നീണ്ടു.ഷോയുടെ മുഖ്യ ആകർഷണമായിരുന്ന പെജന്റ് ഷോയില്‍ മികച്ച ദമ്പതികളായി ഫോറസ്റ്റ് ഓഫ് ഡീനിൽ നിന്നുള്ള ഷാരോൺ അനിത ദമ്പതികളെ തെരഞ്ഞെടുത്തു.

ഏഷ്യനെറ്റ് സ്റ്റാര്‍ സിങ് ഫെയിം വില്യം, ആന്റണി ജോണ്‍, ഡെല്‍സി നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടി ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. ജിഎംഎയുടെ വെല്‍ക്കം ഡാന്‍സ് ഏറെ ശ്രദ്ധേയമായി. ജിഎംഎ അംഗങ്ങള്‍ക്ക് നല്‍കിയ മികച്ച വിരുന്നായി മാറി ഈ ദിവസം.
ജിഎംഎ സെക്രട്ടറി ദേവലാല്‍ സഹദേവന്‍ ഏവർക്കും സ്വാഗതം ആശംസിച്ചു. ജി എം എ പ്രസിഡന്റ് ജോ വില്‍ട്ടണ്‍ അധ്യക്ഷ പ്രസംഗം നടത്തി. ജിഎംഎയോട് നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ട്രഷറര്‍ മനോജ് വേണുഗോപാല്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി . വൈസ് പ്രസിഡണ്ട് സന്തോഷ് ലൂക്കോസ് ,ജോയിന്റ് സെക്രട്ടറി സജി വർഗ്ഗീസ്, ജോയിന്റ് ട്രഷറര്‍ സ്റ്റീഫൻ അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ മികച്ച മുന്നൊരുക്കം നടത്തിയാണ് പരിപാടി വിജയകരമാക്കിയത്.

ജിഎംഎയുടെ വിവിധ കാലഘട്ടങ്ങളിലുള്ള പ്രവര്‍ത്തന നേട്ടങ്ങൾ ആങ്കർമാരായ ബോബന്‍ ഇലവുങ്കലും അനില മഞ്ജിതും ഒരിക്കൽ കൂടി ഓർമിപ്പിച്ചു.പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്ന പേജന്റ് ഷോയില്‍ ആറ് യങ് കപ്പിള്‍സ് ആണ് മത്സരിച്ചത്. ചുറുചുറക്കും മികച്ച സംസാര രീതിയിലും ചോദ്യോത്തര വേളയിലെ പെര്‍ഫോമന്‍സും കപ്പിള്‍സിന്റെ മത്സരം ആകര്‍ഷണീയമാക്കി.ഓര്‍മ്മയില്‍ സൂക്ഷിച്ചു നില്‍ക്കാവുന്ന ഒരുപിടി നല്ല മുഹൂര്‍ത്തങ്ങളാണ് പേജന്റ് ഷോയിൽ ഉണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളായി നടന്ന പേജന്റ് ഷോ ഏവരുടെയും ഹൃദയം കീഴടക്കി. പേജന്റ് ഷോയുടെ മുഖ്യ കോർഡിനേറ്ററും അവതാരകനും ആയിരുന്ന റോബി മേക്കരയെ ജി എം എ പൊന്നാടയണിയിച്ച് ആദരിച്ചു. ഷാരോണ്‍ അനിത ദമ്പതികള്‍ പെജന്റ് ഷോയില്‍ വിജയികളായി. വിജേഷ് രമ്യ ദമ്പതികള്‍ റണ്ണറപ്പായും ജെയ്‌സണ്‍ മില്‍ഡ ദമ്പതികള്‍ സെക്കന്റ് റണ്ണറപ്പുമായി. മികച്ച ഫോട്ടോജനിക് കപ്പിൾസ് ആയി ആര്‍ബട്ട് -ശ്വേത ദമ്പതികളും , മോസ്റ്റ് ഐ ഇൻടെറാക്ടിവ് കപ്പിളായി ലിനു-രേഷ്മയും, മോസ്റ്റ് സ്റ്റൈലിഷ് കപ്പിളായി സഫെയര്‍ ജെസ്‌ന ദമ്പതികളും തിരഞ്ഞെടുക്കപ്പെട്ടു. കലാഭവൻ നൈസ്, ദീപ നായർ,മോനി ഷിജോ എന്നിവർ ഫാഷൻ ഷോയുടെ വിധി കർത്താക്കളായിരുന്നു.

ജി എം എയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പ്രകാശനം ചെയ്ത ” തണൽ ” എന്ന മാഗസിൻ ജി എം എയുടെ കഴിഞ്ഞ ഇരുപതു വർഷത്തെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. മാഗസിൻ എഡിറ്റർ ബിനു പീറ്റർ , യുക്മ നാഷണൽ പ്രസിഡന്റ് ഡോ . ബിജു പെരിങ്ങത്തറക്കു നൽകി കൊണ്ട് ഇരുപതാം വാർഷിക സുവനീർ പ്രകാശനം ചെയ്തു. മാഗസീനായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ബിനുവിനെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ അനുമോദിച്ചു. ജി എം എ യുടെ പുതിയ ലോഗോയ്ക്ക് വേണ്ടിയുള്ള മത്സരത്തിൽ വിജയിയായ ജെയിംസ് മംഗലത്തിനെ സമ്മാനം നൽകി വേദിയിൽ ആദരിച്ചു. യുവത്വം തുളുമ്പുന്ന ജിഎംഎ യുടെ പുതിയ ലോഗോയുടെ പ്രകാശനവും വേദിയിൽ നടന്നു.

മറക്കാനാകാത്ത ഒരു ദിനം കൂടി അംഗങ്ങള്‍ക്ക് സമ്മാനിക്കാന്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് സാധിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ് വൈസിംഗ്‌ സ്ഥാപനമായ ഇന്‍ഫിനിറ്റി മോർട്ട്ഗേജ് പരിപാടിയുടെ മുഖ്യസ്‌പോണ്‍സറായിരുന്നു. ലെജൻറ് സോളിസിറ്റേഴ്‌സ് , പ്രൈം കെയർ , പോൾ ജോൺ സോളി സിറ്റേഴ്സ് , ട്യൂട്ടേഴ്സ് വാലി , ടൂർ ഡിസൈനേഴ്സ് , ബഡ്ജൻസ് , എൻ ജെ ഗ്യാസ് ആൻറ് ഹീറ്റിംഗ് , മുത്തൂറ്റ് ഫിനാൻസ് , തുടങ്ങിയവർ സ്പോൺസേഴ്സായിരുന്നു.

 

 

ബോൾട്ടൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ബോൾട്ടൺ സമൂഹത്തിൽ നിന്നും അകാലത്തിൽ പൊലിഞ്ഞ മൂന്ന് കുട്ടികളായ, ജോയൽ ജേസൺ, എവ്‌ലിൻ എന്നിവരുടെ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ മാസം 29ന് ബോൾട്ടനിലെ എസ്സ, അക്കാടമിലയിൽ വെച്ച് നടത്തപ്പെടുന്ന വിവരം എല്ലാ ബാഡ്മിന്റൺ പ്രേമികളെയും അറിയിക്കുന്നു.

മത്സര വിജയികൾക്ക്, ജോയൽ, ജേസൺ, എവ്‌ലിൻ മെമ്മോറിയൽ ട്രോഫിയും,
ഒന്നാം സമ്മാനം: സ്കാൻ കബ്യുട്ടേഴ്‌സ് ബോൾട്ടൻ നൽകുന്ന £301ക്യാഷ് പ്രൈസും,
രണ്ടാം സമ്മാനം :GK Telecom നൽകുന്ന £250 ക്യാഷ് പ്രൈസും,
മൂന്നാം സമ്മാനം :AKMG Ltd നൽകുന്ന £101 ക്യാഷ് പ്രൈസും,
നാലാം സമ്മാനം Thira രസറന്റ്, Bolton, നൽകുന്ന £50 ക്യാഷ് പ്രൈസും
സമ്മാനമായി ലഭിക്കും.
ഏപ്രിൽ 29ന് രാവിലെ 9മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ,
താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ വിളിച്ച് നിങ്ങളുടെ അവസരം ബുക്ക്‌ ചെയ്യൂ,
രെജിസ്ട്രേഷൻ ഫീസ് £30.
Please contact,
Antony Chacko-07860480923
Sharon Joseph-07458157661

ലീഡ്സ് മലയാളി അസോസിയേഷന് നവ സാരഥികൾ. യുകെയിലെ വലിയ മലയാളി സംഘടനയായ ലീഡ്സ് മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി സാബുഘോഷിനേയും സെക്രട്ടറിയായി ബിനോയി ജേക്കബിനേയും ട്രഷററായി അജിനു സൈമൺ മാർക്കോസിനേയും തെരഞ്ഞടുത്തു. വൈസ് പ്രസിഡന്റായി റീന ഫിലിപ്സ് കടവിലിനേയും പ്രോഗ്രാം കോർഡിനേറ്ററായി അലക്സ് ജേക്കബിനേയും നിഥിൻ സ്റ്റാൻലിയേയും കമ്മറ്റി മെംബേഴ്സായി അജു ബേബിയും ബിനുമോൻ ജേക്കബും ജോസ് സെബാസ്റ്റൃൻ പടിപ്പുരയ്ക്കലും തെരഞ്ഞെടുക്കപ്പെട്ടു.

ഉണ്ണികൃഷ്ണൻ ബാലൻ

ഫെബ്രുവരി 4-ാം തീയതി ശനിയാഴ്ച്ച കെറ്ററിംഗിൽ ആരംഭിച്ച സമീക്ഷ യുകെയുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ റീജിയണൽ മത്സരങ്ങൾ പുരോഗമിക്കുന്നു. ഈ ശനിയും ഞായറുമായി (25,26) നാല് റീജണൽ മത്സരങ്ങൾ ആണ് നടക്കുന്നത്. മാഞ്ചസ്റ്റർ, നോർത്താംപ്റ്റൺ, ഷെഫീൽഡ് എന്നീ മൂന്ന് റീജിയണുകളിൽ ശനിയാഴ്ചയാണ് മത്സരങ്ങൾ. 26 ഞായറാഴ്ചയാണ് ഗോൾസ്റ്റർഷെയർ റീജിയണൽ മത്സരം.

നോർത്താംപ്റ്റൺ എലിസബത്ത് വുഡ്‌വില്ലെ സ്കൂളിൽ വെച്ചു നടക്കുന്നു. മത്സരത്തിൽ 16 ടീമുകൾ മാറ്റുരക്കും. മാഞ്ചസ്റ്റർ ന്യൂവാൾ ഗ്രീനിൽ വെച്ചു നടക്കുന്ന മത്സരത്തിൽ 22 ടീമുകൾ മത്സരിക്കും. ഷെഫീൽഡ് റീജണൽ മത്സരം നടക്കുന്നത് ബോൾസോവർ ഡിസ്ട്രിക്ട് കൗൺസിലിൽ വെച്ചാണ് . 18 ടീമുകളാണ് ഷെഫീൽഡിൽ മത്സരിക്കുക. 26 ഞായറാഴ്ച്ച മത്സരം നടക്കുന്ന ഗോൾസ്റ്റർഷെയർ റീജിയണിൽ ഇതിനകം 20 ടീമുകൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഗ്ലൗസെസ്റ്റർ ഓക്സ്സ്റ്റൽസ് അറീനയാണ് മത്സരവേദി.

എല്ലാ റീജിയണലിലും മത്സര വിജയകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക. കൂടാതെ റീജിയണൽ മത്സരങ്ങളിലെ വിജയികൾ മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും . 1001 പൗണ്ടും എവറോളിങ്ങ് ട്രോഫിയുമാണ് ഗ്രാൻറ് ഫിനാലെയിലെ വിജയിക്ക് ലഭിക്കുക. വരും ആഴ്ചകളിലെല്ലാം വിവിധ റീജിയണലുകളിൽ മത്സരങ്ങൾ നടക്കുമെന്നും അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണെന്നും റീജണൽ കോർഡിനേറ്റേഴ്സ് ആയ ജിജു സൈമൺ, ജോമിൻ ജോ എന്നിവർ അറിയിച്ചു. സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെൻറിന് നൽകുന്ന പിന്തുണയ്ക്ക് യുകെയിലെ എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളോടും നന്ദി അറിയിക്കുന്നതായും സംഘാടകർ അറിയിച്ചു.

 

 

RECENT POSTS
Copyright © . All rights reserved