Association

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി വടക്കൻ അയർലണ്ടിലെ ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം മാർച്ച് 4 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബെല്‍ഫാസ്റ്റിലെ സെൻറ് തെരേസാസ് ചർച്ച് ഹാളിൽ വെച്ച് നടക്കുകയുണ്ടായി. മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും സമ്മേളനം ഏറെ വിജയമായിരുന്നു.

ബ്രാഞ്ച് പ്രസിഡൻറ് ജോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമീക്ഷയുകെ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി നെൽസൺ പീറ്റർ സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ബ്രാഞ്ച് ട്രഷറർ അലക്സാണ്ടർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എബി എബ്രഹാം, ദീപക് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. സമ്മേളനത്തിൽ ദേശീയ സെക്രട്ടറി സാംസ്കാരിക സംഘടനകളും, പാർട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സമീക്ഷ യുകെയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻറ് – ജോബി, വൈസ് പ്രസിഡൻറ് – ശാലു പ്രീജോ, സെക്രട്ടറി – റിയാസ്, ജോ സെക്രട്ടറി – അരുൺ,
ട്രഷറർ – ജോൺസൺ

കമ്മിറ്റി അംഗങ്ങൾ: സജി, ദീപക്, അലക്സാണ്ടർ, വിനയൻ, രാജൻ മാർക്കോസ്, നെൽസൺ.

ദേശീയ സമ്മേളനത്തിനു പൂർണ്ണ പിന്തുണയും അറിയിച്ച സമ്മേളനം. ചർച്ചകൾക്കു ശേഷം രാത്രി 9 മണിക്ക് അവസാനിച്ചു.

 

സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ : യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തി വന്നിരുന്ന കുട്ടനാട് സംഗമം ഈ വർഷം  ഗ്ലോസ്റ്ററിലൊരുങ്ങുന്നു . പതിനാലാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 24 ശനിയാഴ്ച ഗ്ലോസ്റ്ററിലെ സിൻഡർഫോഡിലുള്ള ഓക്‌ലാൻഡ് സ്‌നൂക്കർ ക്ലബിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു . സ്വിൻഡനിലെ ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റിയും രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , ജോണി സേവ്യർ , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .

പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായി തോമസ് ചാക്കോയെ യോഗം തെരഞ്ഞെടുത്തു . ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയും തെരഞ്ഞെടുത്തു.

ഗ്ലോസ്റ്ററിലെ സിൻഡർ ഫോഡിലുള്ള ഓക്‌ലാൻഡ് സ്‌നൂക്കർ ക്ലബിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും, യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , മറ്റ് കലാ വിരുന്നുകളും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും. കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും , ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കുമൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .

യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പതിനാലാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർ തോമസ് ചാക്കോ അറിയിച്ചു .

സംഗമ വേദിയുടെ അഡ്രസ്സ്

Oaklands Snooker Club

Foxes Bridge Road,

Forest Vale Industrial Estate,

Cinderford,

GL14 2PQ

കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .

JOHNY XAVIER   07837003261

THOMAS CHACKO   07872067153

JOSEPHKUTTY DEVASIA   07727242049

ANEESH CHANDY  07455508135

ANTONY KOCHITHARA KAVALAM  07440454478

SONY ANTONY PUTHUKARY  07878256171

JAYESH PUTHUKARY  07440772155

ലിവർപൂൾ മലയാളി അസോസിയേഷൻ ലിവർപൂളിൽ ലിമയുടെ 2023 വർഷത്തിലെ ഈസ്റ്റർ,വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് 10 വയസ്സ് വരെ ഉള്ള കുട്ടികളുടെ രാധ, കൃഷ്ണ ഫാൻസിഡ്രെസ്സ് മത്സരം നടത്തപെടുന്നു. മത്സരത്തിലെ വിജയി ആകുന്ന ക്യൂട്ട് രാധയ്ക്കും, ക്യൂട്ട് കൃഷ്ണനും 101 പൗണ്ട് വീതം സമ്മാനം നൽകുന്നത് ലവ് റ്റു കെയർ നഴ്സിംഗ് ആൻഡ് റീക്യൂർട്ട്മെന്റ് ഗ്രൂപ്പ്‌ ആണ്.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കോ ഓർഡിനേറ്റഴസർസ്മായി കോൺടാക്ട് ചെയ്യുക.

ലിമയുടെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഏപ്രിൽ മാസം 15 ന് ലിവർപൂൾ വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് വൈകിട്ടു 5.30 മുതൽ ആണ് നടത്തപ്പെടുന്നത്. ലിമയുടെ ഈസ്റ്റർ,വിഷു സെലിബ്രേഷന് നിങ്ങൾ ഏവരെയും ലിമ കുടുംബം ആദരവോടെ സസ്നേഹം വിസ്റ്റൺ ടൗൺ ഹാളിലേക്ക് കുടുംബ സമേതം സ്വാഗതം ചെയ്തു കൊള്ളുന്നു.

ടിക്കറ്റ്‌ വിൽപ്പന ഉടനെ തന്നെ ആരംഭിക്കുന്നു.

Venue Address.
Whiston Town ഹാൾ,
Old colinary Road,
Whiston.
L35 3 QX

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ ലണ്ടൻഡറി ബ്രാഞ്ചു സമ്മേളനം മാർച്ച്‌ 5 ഞായറാഴ്ച്ച ആറ് മണിക്ക് ബ്രാഞ്ച് പ്രസിഡൻറ് സ. രഞ്ജിത്ത് വർക്കിയുടെ അദ്ധ്യഷതയിൽ ചേർന്നു. സമീക്ഷ യുകെ ദേശീയ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി സമ്മേളനം ഉത്‌ഘാടനം ചെയ്യ്തു. യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ ചരിത്രത്തെകുറിച്ചും സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതിപാദിച്ചു. ബ്രാഞ്ച് സെക്രട്ടറി സ. ജോഷി സൈമൺ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ, നാഷ്ണൽ കമ്മിറ്റി അംഗം സ. ബൈജുനാരായണൻ അനുശോചന പ്രമേയം അവതരിച്ചു. ജോയിൻ സെക്രട്ടറി സ. സുബാഷ് കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


സ. സുബാഷ് (പ്രസിഡന്റ്) , സ. മാത്യു തോമസ് (സെക്രട്ടറി), മരിയ (വൈസ്പ്രസിഡൻറ്), അരുൺ (ജോ. സെക്രട്ടറി) , ജോമിൻ ( ട്രഷറർ), ബൈജു നാരായണൻ ( നാഷ്ണൽ കമ്മറ്റി ) എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി സ.രഞ്ജീവൻ, സ.ജോഷി, സ.ജസ്റ്റി, സ.സാജൻ, സ.ലിജോ എന്നിവരും സ്ഥാനമേറ്റു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ. മാത്യു തോമസ് നന്ദി പറഞ്ഞു. ദേശീയ സമ്മേളനത്തിനു എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.

ലിവർപൂൾ മലയാളി അസോസിയേഷനായ ലിമയുടെ 2023 വർഷത്തിലെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഏപ്രിൽ മാസം 15 ന് ലിവർപൂൾ വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് വൈകിട്ടു 5.30 മുതൽ നടത്തപ്പെടുന്ന വിവരം നിങ്ങളെ ഏവരെയും സവിനയം അറിയിച്ചു കൊള്ളുന്നു.

ലിമയുടെ ഈസ്റ്റർ,വിഷു സെലിബ്രേഷന് നിങ്ങൾ ഏവരെയും ലിമ കുടുംബം ആദരവോടെ സസ്നേഹം വിസ്റ്റൺ ടൗൺ ഹാളിലേക്ക് കുടുംബ സമേതം സ്വാഗതം ചെയ്തു കൊള്ളുന്നു.

വേദിയുടെ വിലാസം.

Whiston Town Hall
Old colinary Road
Whiston.
L35 3 QX.

 

 

ഡെർബി മലയാളി അസോസിയേഷൻ ജനറൽ ബോഡിയുടെ നിർദേശപ്രകാരം ഈ വർഷത്തെ ( 2023-2024 ) നേതൃത്വത്തെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് – ജെയിംസ് എബ്രഹാം, വൈസ് പ്രസിഡന്റ് – സിബി ജോസഫ്, സെക്രട്ടറി- മിൽട്ടൺ അലോഷ്യസ്
ജോയിന്റ് സെക്രട്ടറി- ജ്യോതിസ് ജെറോം, ട്രഷറർ- മനോജ് ആന്റണി, ജോയിന്റ് ട്രഷറർ – ജിബു എബ്രഹാം

ആർട്സ് കോർഡിനേറ്റർമാർ

സിബി തോട്ടം, ടോളി പൗലോ, ബിനിജ ജിൻസൺ, രേഷ്മ കുമാർ, അഞ്ജലി നായർ

സ്പോർട്സ് കോർഡിനേറ്റർമാർ

പ്രവീൺ ദാമോദരൻ, നിർമ്മൽ ജോസഫ്

എക്സിക്യൂട്ടീവ് അംഗങ്ങൾ

പോൾ മാത്യൂസ്, ജോസ് എബ്രഹാം, സ്മിത ഷിബു

ദേശീയ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ മാർച്ച് 4 ശനിയാഴ്ച ബെൽ ഫാസ്റ്റിലും,
മാർച്ച് ആറാം തീയതി ലണ്ടൻഡറിയിലും നടക്കുന്നു.നാഷണൽ സെക്രട്ടറി ദിനേശ് വെളളാപ്പള്ളി സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്യും . ബെൽഫാസ്റ്റ് ബ്രാഞ്ചു സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻറ് ജോബി, ബ്രാഞ്ച് സെക്രട്ടറിയും നാഷണൽ കമ്മറ്റി അംഗവുമായ നെൽസൺ പീറ്റർ തുടങ്ങിയവർ പങ്കെടുക്കും. മാർച്ച് 5 നു നടക്കുന്ന ലണ്ടൻഡറി ബ്രാഞ്ച്’ സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് രഞ്ജിത്ത് വർക്കി, സെക്രട്ടറി ഡോ. ജോഷി സൈമൺ, നാഷ്ണൽ കമ്മറ്റി അംഗം ബൈജു നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

ബ്രാഞ്ച് സമ്മേളനങ്ങൾ വമ്പിച്ച വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നോർത്തേൺ അയർലണ്ട് പ്രവർത്തകർ . നോർത്തേൺ അയർലണ്ടിനോടൊപ്പം തന്നെ യുകെയുടെ മറ്റു പ്രദേശങ്ങളിലും ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 15 നു മുൻപായി സമീക്ഷയുടെ എല്ലാബ്രാഞ്ചുകളും ചിട്ടയായ രീതിയിൽ ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തി കരിച്ച് ദേശീയ സമ്മേളനത്തിലേക്ക് കടക്കും.

ഏപ്രിൽ 29 , 30 തീയതികളിൽ പീറ്റർബോറോയിൽ വച്ചു നടക്കുന്ന ദേശീയ സമ്മേളനത്തിൽ നാട്ടിൽ നിന്നും രാഷ്ട്രീയ സാംസകാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സമ്മേളനങ്ങൾ ഓൺലൈനായാണ് നടന്നത്. എന്നാൽ ഇക്കുറി പീറ്റർബോറോയിൽ നേരിട്ട് ഒത്തുകൂടാം എന്ന ആവേശത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമീക്ഷയുടെ പ്രവർത്തകർ. സമ്മേളനത്തിൻ്റെ ആവേശം അവർ ഏറ്റെടുത്തു കഴിഞ്ഞു , അതിനുള്ള തെളിവായിരുന്നു സ. എം സ്വരാജ് പങ്കെടുത്ത ഓൺലൈനായി നടന്ന ലോഗോ പ്രകാശന ചടങ്ങിലെ പങ്കാളിത്തം.

 

മാർച്ച്‌ 19 മാതൃദിനത്തിൽ സേവനം യു കെ യുടെ നേതൃത്വത്തിൽ മധ്യമേഖല കുടുംബ സംഗമത്തിന് ബിർമിഗ്ഹാം വേദിയാകും.

മെയ്‌ 13, 14 തീയതികളിൽ യൂറോപ്പിലെ ആദ്യ ശ്രീനാരായണ കൺവൻഷൻ സർവ്വകലാശാലകളുടെ നഗരമായ ഓക്സ്ഫോർഡിൽ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ അതിനു മുന്നോടിയായി നടക്കുന്ന കുടുംബസംഗമത്തിൽബർമിംഗ്ഹാം, കവൻട്രി, വോർസെസ്റ്റർഷയർ, വെയിൽസ്, ഓക്സ്ഫോർഡ്ഷയർ, കേംബ്രിഡ്ജ്ഷയർ ഗ്ലൗസെസ്റ്റർഷയർ, നോട്ടിംഗ്ഹാം, ഡെർബി, നോർവിച്ച്, മാഞ്ചസ്റ്റർ, സ്റ്റാഫോർഡ്ഷയർ, ഷെഫീൽഡ്തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉള്ള അംഗങ്ങൾ പങ്കെടുക്കുന്നതിനൊപ്പം വിവിധ കുടുംബ യൂണിറ്റ് ഭാരവാഹികൾ,നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഗുരുമിത്ര യുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗമത്തിൽ വച്ചു കൺവൻഷന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകും. എല്ലാ ഗുരു ഭക്തരെയും ഞങ്ങൾ ബിർമിംഗഹാമിലേക്ക് സ്വാഗതം ചെയ്യുന്നു.
പരിപാടി നടക്കുന്ന സ്ഥലം:-
Venue :
St Thomas More Church Hall,
Horse Shoes Lane,
Sheldon, B26 3HU.

Date : Sunday 19th March 2023
Time : 9:00am to 6:00 pm
CONTACT SEVANAM HOTLINE : 07474018484

സ്വന്തം ലേഖകന്‍

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന, കാര്യക്ഷമതകൊണ്ടും, കര്‍മ്മശേഷി കൊണ്ടും യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗം മാഞ്ചസ്റ്റര്‍ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഫെബ്രുവരി 18ന് നടത്തി. പ്രസിഡന്റ് രജനി ജീമോന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി ഹരി മേനോൻ പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറർ സുനിൽ ഉണ്ണി ഈ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി രാധേഷ് നായരെയും , സെക്രട്ടറിയായി ധനേഷ് ശ്രീധറിനെയും ട്രഷററായി സുനില്‍ ഉണ്ണിയേയും വൈസ് പ്രസിഡന്റായി ദിനേശ് ഡി കെ യെയും ജോയിന്റ് സെക്രട്ടറിയായി ഹരീഷ് ചന്ദ്രനെയും പൊതുയോഗം ഐക്യകണ്ഡേന തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് അനീഷ് റോണ്‍, ചിഞ്ചു സന്ദീപ് ,മേഖല ഷാജി ,ദീപ ആസാദ് ,ശബരീ നാഥ് ,രഞ്ജിത്ത് പിള്ള , രതീഷ് എം ജെ, പ്രവീൺ പ്രഭാകർ, ജീമോൻ അരുൺ പ്രസാദ് എന്നിവരാണ്.

ഈ വരുന്ന വര്‍ഷക്കാലയളവില്‍ നടക്കാനിരിക്കുന്ന ജിഎംഎംഎച്ച്സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജിഎംഎംഎച്ച്സി കുടുംബാംഗങ്ങളുടെ സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്ന് പ്രസിഡന്റ് രാധേഷ് നായർ അഭ്യര്ഥിക്കുകയുണ്ടായി . കഴിഞ്ഞ വർഷത്തെ എല്ലാ പരിപാടികളും , പ്രത്യേകിച്ച് കഴിഞ്ഞ മകരവിളക്കുത്സവം യുകെ ഹിന്ദു കമ്മ്യൂണിറ്റിക്കു ഒരു ചരിത്ര മുഹൂർത്തമാക്കുവാൻ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും മുന്‍ സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പൊതുയോഗം അവസാനിച്ചു. തുടര്‍ന്ന് അന്നദാനവും നടത്തപ്പെട്ടു.

ജിഎംഎംഎച്ച്സിയുടെ ഭാവി പരിപാടികളെ കുറിച്ച് അറിയുവാൻ ദയവായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
രാധേഷ് നായർ (പ്രസിഡന്റ്) (07815819190 )
ധനേഷ് ശ്രീധർ (സെക്രട്ടറി)   (07713154374 )

ലണ്ടൻ : 2023 ഏപ്രിൽ 28 മുതൽ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്കൂർ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രവാസി മലയാളികൾക്കായി വെർച്വൽ പ്ലാറ്റ്ഫോമിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.

എല്ലാ ആഗോള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾക്കും പ്രവാസി മലയാളികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.

 

പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈ ആഗോള കൂട്ടായ്മയിൽ അവരുടെ കവിതകൾ ചെല്ലാനും പാട്ടുകൾ പാടാനും സ്വന്തം കലാസൃഷ്ടികൾ അവതരിപ്പിക്കാനും സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടാകും. പരിപാടിയുടെ സൂം മീറ്റിങ്ങിന്റെ ഐഡിയും പാസ്‌വേർഡും താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിൽ ഉണ്ട്.

 

RECENT POSTS
Copyright © . All rights reserved