അനീഷ് ജോർജ്
ലണ്ടൻ: ബോൺ മൗത്തിനെ സംഗീത മഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം പതിനൊന്നാം വർഷവും എത്തുന്നു. ജൂൺ 15ന് ബോൺമത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ അരങ്ങേറുന്ന സംഗീത-നൃത്ത സന്ധ്യയെ അവിസ്മരണീയമാക്കുവാൻ 40തിലധികം പ്രതിഭകളുടെ ഏഴുമണിക്കൂർ നീളുന്ന കലാപരിപാടികളാണ് കലാസ്വാദകർക്ക് വേണ്ടി മുഖ്യ സംഘാടകരും ഗായകരുമായ അനീഷ് ജോർജിന്റെയും ടെസ്‌മോൾ ജോർജിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നാണ് മഴവിൽ സംഗീതം. ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരും ഹാസ്യ കലാപ്രതിഭകളുമെല്ലാം വേദിയിൽ എത്തുമ്പോൾ യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത് .
യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്മോൾ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് മഴവിൽ സംഗീതം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്
ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകൾക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.
യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.
യുകെയിലെ ലൈഫ് ലൈൻ പ്രൊട്ടക്ട് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.
അനീഷ് ജോർജ്ജ്, ടെസ്മോൾ ജോർജ്,ഷിനു സിറിയ്ക്ക്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് ഇത്തവണത്തേയും മഴവിൽ സംഗീതത്തിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നത്.
ആലാപനം തപസ്യ ആക്കിയവരെയും നൃത്തചുവടുകള്‍ കൊണ്ട് സംഗീത വേദികളെ ധന്യമാക്കുന്ന എല്ലാ കലാകാരന് മാരെയും അതോടൊപ്പം തന്നെ ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH
കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Shinu Cyriac : 07888659644
Danto Paul: 07551 192309
Sunil Raveendran:
07427 105530
കേംബ്രിഡ്ജ്: യു കെ യിലെ മുൻനിര മലയാളി സംഘടനകളിലൊന്നായ ‘കേംബ്രിഡ്ജ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ’ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. നിരവധി വർഷങ്ങളായി സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കേരളീയ പൈതൃകത്വത്തിനു മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന സംഘടന എന്ന നിലയിൽ, കേംബ്രിഡ്ജ് മലയാളികൾക്ക് അഭിമാനവും, യു കെ യിൽ ഏറെ ശ്രദ്ധേയവുമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ‘കേംബ്രിഡ്ജ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ’.
‘സികെസിഎ’ മുൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷീക ജനറൽ ബോഡി യോഗത്തിൽ നിന്നും ഏകകണ്ഠമായാണ് റോബിൻ കുര്യാക്കോസിനെ പ്രസിഡണ്ടായും, വിൻസന്റ് കുര്യനെ സെക്രട്ടറിയായും, സനൽ രാമചന്ദ്രനെ ഖജാൻജിയായും തെരഞ്ഞെടുത്തത്. പുതിയ ഭരണ സമിതിയിൽ ജൂലി എബ്രഹാം വൈസ് പ്രസിഡണ്ടും, റാണി കുര്യൻ ജോ.സെക്രട്ടറിയും, അനൂപ് ജസ്റ്റിൻ ജോ. ട്രഷററുമാണ്.
അഡ്വ.ജോസഫ് ചാക്കോ, ജോസഫ് ചെറിയാൻ, ജോർജ്ജ് പൈലി കുന്നപ്പിള്ളി, മാത്യു തോമസ്, അനിൽ ജോസഫ്, പ്രശാന്ത് ഫ്രാൻസിസ്, റോയ് തോമസ്, റോയ് ആൻറണി, ടിറ്റി കുര്യാക്കോസ്,ജോസഫ് ആൻറണി, ജോസഫ് പേരപ്പാടൻ, അരുൺ പി ജോസ്, ഷെബി അബ്രാഹം, ഷാജി വേലായുധൻ, സന്തോഷ് മാത്തൻ, അഭിലാഷ് ജോസ്, ജിനേഷ് മാത്യു, അശ്വതി വാര്യർ, ജിസ്സ സിറിൽ, രഞ്‌ജിനി ചെല്ലപ്പൻ, ജെമിനി ബെന്നി, ഷിജി ജെൻസൺ, ഡെസീന ഡെന്നിസ് , ഷിബു ജയിംസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർമാരായി തെരഞ്ഞെടുത്തു. ഇവർ വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകും.
‘സികെസിഎ’ മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള മലയാളികൾക്കായുള്ള ക്ഷേമകരമായ കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, ഭാഷാ പോഷണം, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.
ആഷ് ഫോർഡ് : – കെൻ്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ 19-ാം മത് വാർഷിക പൊതുയോഗം ആഷ്ഫോർഡ് സെൻറ് സൈമൺസ് ഹാളിൽ വച്ച് പ്രസിഡൻറ് ആൽബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീദേവി യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോമോൾ സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ സോണി ജേക്കബ് വാർഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു . തുടർന്ന് 2024 – 25 വർഷത്തെ ഭാരവാഹികളായി ജിബി ജോണി (പ്രസിഡൻറ്), ഹണി ജോൺ (വൈസ് പ്രസിഡന്റ്), സോജ മധുസൂധനൻ (സെക്രട്ടറി), സോജിത്ത് വെള്ളപ്പനാട്ട് (ജോയിന്റ് സെക്രട്ടറി), ട്വിങ്കിൾ തൊണ്ടിക്കൽ (ട്രഷറർ) ഇവർക്കൊപ്പം ജോൺസൺ മാത്യൂസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കൻ, ജോമോൾ സാബു, സിനി ബിനോയ്, രാജീവ് തോമസ്, ആൽബിൻ എബ്രഹാം, ഡോ. സുധീഷ് കെ, സന്തോഷ് കപ്പാനി , കാർത്തിക് കെ എന്നിവരെ കമ്മിറ്റി മെമ്പേഴ്സായും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ പുതിയ ഉണർവ്വോടെ, കരുത്തോടെ, 20-ാം വയസ്സിലേക്ക് കാൽ വയ്ക്കുന്ന ഈ വേളയിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനും, നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡൻറ് ജിബി ജോണി അഭ്യർത്ഥിച്ചു.
മുൻകാലങ്ങളിലെ പോലെ എല്ലാ പരിപാടികൾക്കും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി സോജാ മധുസൂദനൻ എല്ലാ അംഗങ്ങളെയും ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി. ട്വിങ്കിൾ തൊണ്ടിക്കൽ സദസ്സിനെ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു.
തുടർന്ന് പ്രസിഡൻറ് ജിബി ജോണിയുടെ അധ്യക്ഷതയിൽ നടന്ന ആദ്യ കമ്മിറ്റി മീറ്റിങ്ങിൽ ജൂലൈ 20 ക്രിക്കറ്റ് ആൻ്റ് ബാർബിക്യു , ആഗസ്റ്റ് 10 സ്പോർട്സ് ഡേ, സെപ്റ്റംബർ 28 ഓണാഘോഷം എന്നിവ നടത്തുവാൻ തീരുമാനിച്ചു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
സൗത്ത് ഇന്ത്യൻ മലയാളി അസ്സോസിയേഷൻ സൈമാ പ്രെസ്റ്റൻ്റെ ആഭിമുഖ്യത്തിൽ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കൽ ലൈവ് ഷോ മെയ് 31ന് വൈകിട്ട് 6:30 മണിക്ക് പ്രെസ്റ്റൺ ക്രൈസ്റ്റ് ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. മലയാള സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യൻ ഡിവോഷണൽ ഗാന രചയിതാവും സംഗീത സംവിധായകനുമായ പീറ്റർ ചേരാനല്ലൂർ പരുപാടി നയിക്കുന്നു. ഫ്ലവേഴ്സ് സംഗീത മത്സരത്തിൽ കൂടി പ്രശസ്തയായ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിൻ സ്കറിയ, ക്രിസ്റ്റകല, ചാർളി ബഹറിൻ തുടങ്ങിയ മലയാള സിനിമയിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികൾ കോർത്തിണക്കികൊണ്ട് മനോഹരമായ മ്യൂസിക്കൽ നൈറ്റാണ് സൈമാ പ്രെസ്റ്റൺ പ്രേക്ഷകർക്കായി ഒരുക്കുന്നത്.
സൈമയുടെ പ്രസിഡൻ്റ് സന്തോഷ് ചാക്കോയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ ബിനുമോൻ ജോയ്, മുരളി നാരായണൻ, അനിഷ വി ഹരിഹരൻ, നിഥിൻ ടി എൻ, നിഖിൽ ജോസ് പാലത്തിങ്ങൽ, ഡോ. വിഷ്ണു നാരായണൻ, ബെസിൽ ബൈജു എന്നിവർ ചേർന്ന ഒരു വലിയ ടീമാണ് സ്നേഹ സംഗീത രാവ് മ്യൂസിക്കൽ ലൈവ് ഷോയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പ്രവേശന ഫീസ് 15 പൗണ്ടാണ്. മെയ് 28ന് മുമ്പ് 15 പൗണ്ട് നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഭക്ഷണം സൗജന്യമായി നൽകപ്പെടുന്നു. ലിമിറ്റഡ് സീറ്റസ് കൂടി മാത്രം ബുക്കിങിന് നിലവിൽ ഉള്ളൂ . സൗത്ത് ഇന്ത്യൻ മലയാളികൾക്ക് വേണ്ടി രൂപീകരിച്ച സൈമാ പ്രെസ്റ്റൺ സാംസ്കാരിക സാമൂഹിക സ്പോർട്സ് മേഖലകളിൽ ചാരിറ്റി പ്രവർത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റൺ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സൈമാ പ്രസിഡൻ്റ് സന്തോഷ് ചാക്കോ അറിയിച്ചു.
Venue:-
Christ Church, Fulwood,
Preston
PR28NE
For more details and tickets please contact
Santosh Chako
Mobile # 07540999313
മഹാഗുരുവിന്റെ മഹത്തായ ദർശനം സ്വയം സ്വാംശീകരിക്കുകയും ആ ജ്ഞാന ജ്യോതിസ്സിന്റെ പ്രഭ അപരനിലേക്ക് പകർന്നു നൽകുകയും എന്ന ഉദാത്തമായ ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമാണ് സേവനം യു കെ.
സേവനം യു കെ യുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന നോർത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാമത് വർക്ഷികവും കുടുംബസംഗമവും ജൂൺ 16 ഞായറാഴ്ച 10 മണി മുതൽ ശിവഗിരി ആശ്രമത്തിൽ വച്ചു നടക്കും. ഇതു സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമം ആണ് . എല്ലാ സത്ജനങ്ങളെയും ഈ സംഗമത്തിലേക്കു ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയുമാണ്. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/zr8QmgxxVUNAVBeDA
കൂടുതൽ വിവരങ്ങൾക്ക് :
യൂണിറ്റ് പ്രസിഡന്റ് : ശ്രീ ബിനേഷ് ഗോപി
07463555009
യൂണിറ്റ് സെക്രട്ടറി : ശ്രീ വിപിൻ കുമാർ
07799249743
ജോൺസൺ കളപ്പുരക്കൽ
ചോർലി മലയാളികളുടെ ഹൃദയ താളവും സംഘേതനയുമായ സി എം എ മെയ് നാലാം തീയതി ചോർളി ബക്‌ഷോ വില്ലേജ് കമ്മ്യൂണിറ്റി ഹാളിൽ ആണ്. ആഘോഷങ്ങൾ സംഘടിപ്പിച്ചത് പ്രമുഖ സീരിയൽ നടിയും നർത്തകിയുമായ ഷാരൻ മാങ്കാവിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു . (തട്ടിയും മുട്ടിയും മീനാക്ഷി ഫെയിം ) ആക്ടിംഗ് പ്രസിഡണ്ട് ശ്രീ ബിജു കുര്യൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. ശ്രീമതി ഷെർലി ആൻറണി പുറവടി. കരിയർ ഗൈഡൻസ് &നഴ്സസ് ഡേ സന്ദേശവും നൽകി. സിഎംഎ ട്രഷർ വിമൽ മൈക്കിൾ സംഘടനയുടെ ഭാവി പരിപാടികൾ പങ്കുവെച്ചു . മാതാപിതാക്കളുടെ പ്രതിനിധിയായ ശോഭ വിജയൻറെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. തുടർന്ന് സിഎംഎ കലാ കുടുംബത്തിൻറെ ഇടമുറിയാത്ത കലാപ്രവാഹം ആരംഭിച്ചു. മികച്ച ഗായിക ഗായകന്മാർ പരിപാടികളെ സംഗീത സാന്ദ്രമാക്കി .
കുട്ടികളുടെയും മുതിർന്നവരുടെയും വേദിയെ ഇളക്കി മറിക്കുന്ന സിനിമാറ്റിക് ഡാൻസുകളും. നാടോടി നൃത്തവും മാർഗംകളിയും ഒപ്പനയും മാഷപ്പ് സോങ് കോമഡി സ്കിറ്റും ഒക്കെയായി മെയ് നാലിന്റെ സായാഹ്നത്തിന് C.M. A കലയുടെ നിറമാല ചാർത്തി ശ്രീമതി ഷൈനി ബിജുവിന്റെയും ,റോസ് ബിജുവിൻ്റ് യൂം ചുടുലമായ ആങ്കറിംഗ് പരിപാടികൾക്ക് കൂടുതൽ മികവേകി. ശ്രീമതി അൻഷില ജോമിയുടെ യും പ്രസിൻ പ്രകാശിന്റെയും നേതൃത്വത്തിൽ കലാപരിപാടികൾക്ക് ഏകോപനംനൽകി.
ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രോഗ്രാം റിസപ്ഷൻ ഐ ടി രജിസ്ട്രേഷൻ , ഫുഡ് കമ്മിറ്റി എന്നിവരുടെ സംയോജിത പ്രവർത്തനം സമന്വയം 2024 നെ അവസ്മരണീയമാക്കി. ഡേ ഔട്ടും സ്പോർട്സ് ഡേയും ചാരിറ്റി പ്രോഗ്രാമുകളും ഓണം പൊന്നോണവും ഒക്കെയായി ഈ സമ്മറിൽ C.M.A നിറസാന്നിധ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോയിസ് കിച്ചൻ പ്രസ്റ്റ ൻ. ഹൃദ്യമായ ഭക്ഷണം പരിപാടികൾക്ക് കൂടുതൽ ഉണർവേകി. പരിപാടികളിൽ പങ്കെടുത്ത സമന്വയം 2024 നെ അവസ്മരണീയമാക്കിയ എല്ലാ ചോർളി മലയാളികൾക്കും വേദിയിലെത്തിയ പ്രതിഭകൾക്കും സെക്രട്ടറി ഇൻ ചാർജ് എൽദോ പൗലോസ് നന്ദി പ്രകാശിപ്പിച്ചു.
ജെഗി ജോസഫ്
ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. രണ്ടാം സമ്മാനം 500 പൗണ്ട് സമ്മാനമായി നല്‍കുന്നത് ലെജന്‍ഡ് സോളിസിറ്റേഴ്‌സ് ലണ്ടന്‍ ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ മൂന്ന് മികച്ച താരങ്ങള്‍ക്കും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും. കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബും ഫിനിക്‌സ് നോര്‍ത്താംപ്റ്റണ്‍ ക്ലിക്കറ്റ് ക്ലബും ഗ്രൂപ്പ് എയില്‍ മത്സരിക്കും. ചലഞ്ചേഴ്‌സ് ഹെര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബും ഗ്ലോസ്റ്റര്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബും മത്സരിക്കാനിറങ്ങും.
ഗ്രൂപ്പ് ബിയില്‍ ഗള്ളി ക്രിക്കറ്റേഴ്‌സ് ക്ലബ് ഓക്‌സ്‌ഫോര്‍ഡും വേഴ്‌സസ്റ്റര്‍ അമിഗോസ് ക്രിക്കറ്റ് ക്ലബും മത്സരത്തിനിറങ്ങും ടോണ്ടന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബും കവന്‍ട്രി റെഡ്‌സ് ക്രിക്കറ്റ് ക്ലബും ഗ്രൗണ്ടില്‍ പോരിനിറങ്ങും. യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ മുഖ്യ അതിഥിയായിരിക്കും. ഒപ്പം കാണികളെ ആവേശത്തിലാക്കാന്‍ ഡിജെയും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ മട്ടാഞ്ചേരി കിച്ചന്റെ സ്വാദിഷ്ടമായ ഫുഡ് കൗണ്ടറുകളില്‍ ലഭ്യമാകും.
രണ്ട് ഗ്രൗണ്ടുകളിലായി കളി നടക്കും. കുട്ടികള്‍ക്ക് അടുത്ത ഗ്രൗണ്ടില്‍ കളിക്കാനും അവസരമുണ്ടാകും. ഗ്ലോസ്റ്ററിലെ കുടുംബങ്ങളൊരുമിക്കുന്ന ഒരു ആഘോഷമാക്കി ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റുകയാണ് സംഘാടകര്‍.
ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത മലയാളികള്‍ മാത്രം പങ്കെടുക്കുന്നു എന്നതാണ്. അരുണിന്റെ നേതൃത്വത്തില്‍ ഒരു ടീം വളരെ നാളായി ഈ പരിപാടിയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണ്. മലയാളികള്‍ മാത്രം പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഗ്ലോസ്റ്ററില്‍ ആദ്യമായെത്തുമ്പോള്‍ വലിയ പിന്തുണയാണ് ടൂര്‍ണമെന്റിന് ലഭ്യമാകുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അരുണ്‍ അറിയിച്ചു.
ലണ്ടൻ .: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.മത്സരങ്ങൾ തത്സമയം ബിബിസി ടെലികാസ്റ്റ് ചെയ്യും. ഇംഗ്ലണ്ടിലെ വോൾവർഹാംപ്റ്റണിൽ ഏപ്രിൽ 19 ന് മത്സരം തുടക്കം കുറിച്ചു. ഈ സീസണിൽ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത് .
അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു.. ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ ടീം നോട്ടിംഗ്ഹാം റോയൽസ് സന്തുഷ്ടരാണ്. ഇതിൽ ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺഎന്നീ ടീമുകൾക്കെതിരെ വമ്പൻ ജയത്തോടെ നോട്ടിങ്ഹാം റോയൽസ് ന്റെ ഗേൾസ് ടീം ഫൈനൽ ൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മെയ് 19 ന് ബർമിംഗ്ഹാമിൽ വച്ച് നടക്കും.
പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റ്: ബർമിംഗ്ഹാം ബുൾസ് നോട്ടിംഗ്ഹാം റോയൽസ് ഗ്ലാസ്ഗോ യൂണികോൺസ് വോൾവർഹാംപ്ടൺ വോൾവ്സ് മാഞ്ചസ്റ്റർ റൈഡേഴ്സ് എഡിൻബർഗ് ഈഗിൾസ് കവൻട്രി ചാർജേഴ്സ് സാൻഡ് വെൽ കിംഗ്സ് വാൽസാൽ ഹണ്ടേഴ്സ്
കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ , ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെൻറ് , ഒട്ട കൊമ്പൻ വാട്ട് എന്നിവരാണ് സ്പോൺസർമാർ.
ടൂർണമെന്റിന് വേദിയാവുന്നത് പ്രസ്റ്റൺ കോളജ് ക്യാമ്പസ് ആണ്. മെയ് 25 ശനിയാഴ്ച 25/05/2024 രാവിലെ 9 മുതൽ 6 വരെയാണ് മൽസരം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്റർമിഡിയറ്റ് ലെവലിലുള്ള കളിക്കാർക്ക് മാത്രം മുൻഗണന കൊടുത്തു കൊണ്ട് പുതിയ കളിക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ് (FOP) ഈ ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത് .
ഒരു ടൂർണമെന്റിൽ പോലും ട്രോഫി കിട്ടാത്തവർക്കും തുടക്കക്കാരായ ഇന്റർമീഡിയേറ്റ് ടീമിനും ആണ് ഈ ടൂർണമെന്റ് കൂടുതൽ പ്രചോദനമാകുക.മലയാളി അസോസിയേഷൻ നടത്തുന്ന ടൂർണമെന്റ് ആയതുകൊണ്ട് പങ്കെടുക്കുന്ന ടീം അംഗങ്ങളിൽ ഒരാൾ മലയാളി ആയിരിക്കണം എന്നതു നിർബന്ധമാണ്. ഒന്നാം സ്ഥാനം നേടുന്നവർക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ എവർ റോളിങ്ങ് ട്രാഫിയും ലൈഫ് ലൈൻ ഇൻഷുറൻസ് & മോർഗേജ് കമ്പനി അഡ്വൈസർ ജോർജ്കുട്ടി സ്പോൺസർ ചെയ്യുന്ന 501 പൗണ്ടും , ഒരു കുപ്പി നാടൻ വാറ്റും (ഒറ്റകൊമ്പൻ ) രണ്ടാം സ്ഥാനം നേടുന്നവർക്ക് ട്രോഫിയും 301 പൗണ്ടും ഒരു കുപ്പി നാടൻ വാറ്റും (ഒറ്റ കൊമ്പൻ ), മൂന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് ട്രോഫിയും അതുപോലെ മഹാറാണി റെസ്റ്റുറന്റ്,പയ്യന്നൂർ കിച്ചൻ, ജോയ്സ് കിച്ചൻ, സാൾട്ട് & പെപ്പർ (ഗാർലിക് റൂട്ട് ) എന്നിവർ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും ഒരു കുപ്പി നാടൻ വാറ്റും (ഒറ്റ കൊമ്പൻ )സമ്മാനമായി നൽകുന്നതായിരിക്കും.
അതുപോലെ നമ്മുടെ ടൂർണമെന്റിൽ പങ്കെടുത്തു ഏറ്റവും കുറവ് പോയിന്റ് കിട്ടി ആദ്യ റൗണ്ടിൽ പുറത്താകുന്ന ടീം (പങ്കെടുക്കാൻ മനസ് കാണിച്ച )അംഗങ്ങൾക്ക്.. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നാടൻ വാറ്റ് ഓരോ കുപ്പി വീതം സ്പോൺസർ ചെയ്തിരിക്കുന്നത് ഒറ്റ കൊമ്പൻ ആണ് . FOP യുടെ മൂന്നാം എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ..ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂർണമെൻറിൻ്റ് വിജയത്തിനായ് സിന്നിജേക്കബ് , ബെന്നി ചാക്കോ ബിജു സൈമൺ, നിതിൻ, റിച്ചു എന്നിവരുടെ നേതൃതത്തിൽ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തന രംഗത്തുണ്ട് .
ബാർകോഡ് സ്കാൻ ചെയ്തോ. ലിങ്കിലൂടെയോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. അതുപോലെ ടീം അംഗങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി മെയ് 20 ആണെന്നും സംഘടനാ സമിതി അറിയിക്കുന്നു.
പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത അന്ത്യന്തം വാശിയേറിയ ടൂർണ്ണമെൻറിൽ മാഞ്ചസ്റ്റർ നൈറ്റ്സ് കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മൽസരം തന്നെ സംഘാടകരുടെ ടീമായ ഓക്സ് ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണൽ താരങ്ങളായ യാസർ ഇക്ക്ബാൽ , ഇസ്മത്തുള്ള ഷെർഷാദ് തുടങ്ങിയ വമ്പൻമാരെയാണ് അണിനിരത്തിയത്.
കോർട്ടറിൽ മിഡ് ലാണ്ടിലെ കരുത്തന്മാരായ പ്രിസ്റ്റൺ സ്റ്റയിക്കർസിനെ തോൽപ്പിച്ചാണ് സെമിയിൽ കടന്നത്. സെമിയിൽ , ടൂർണ്ണമെൻറിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം യുണൈറ്റഡിനെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ നൈറ്റ്‌സ് ഫൈനലിൽ എത്തിയത്. മഴയും വെളിച്ച കുറവും മുലം ഓവറുകൾ വെ ട്ടിക്കുറച്ച ഫൈനലിൽ സ്റ്റോക്ക് സിസി യെ 3 റൺസിന് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാരായത്. മാഞ്ചസ്റ്റർ നൈറ്റ്സിൻറെ ബൗളറായ അശ്വിൻറ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ നൈറ്റ്സിനെ ചാമ്പ്യൻമാരാക്കു ന്നതിൽ നിർണ്ണായകമായത്. കൂടാതെ നിഖിൽ, ശരത്ത് തുടങ്ങിയവരുടെ പ്രകടനവും എടുത്ത് പറയണ്ടതായിരുന്നു.
ക്ലബ് ഈ വിജയം അകാലത്തിൽ വിട്ടു പിരിഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരൻ ജെറിയുടെ സ്മരണക്കായി സമർപ്പിച്ചു..