Association

ബെൽഫാസ്റ്റ് : നോർത്തേൺ ഐർലൻഡിൽ ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ ഫലവത്തായി സംഘടിപ്പിക്കാൻ AIC-IWA നേതൃത്വത്തിൽ ജനകീയ സർവ്വേ സംഘടിപ്പിക്കും.ലോകത്താകെയുള്ള മലയാളികളുടെ കൂട്ടായിമയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെയും സമ്പദ് ഘടനയുടെയും പുരോഗമനപരമായ വികസനത്തിനും പ്രവാസികളുടെ അഭിപ്രയങ്ങളും സ്വീകരിച്ച് പ്രവത്തിക്കുകയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യം.പ്രസ്തുത സർവ്വയിൽ പങ്കാളികൾ ആകാൻ എല്ലാ എൻ.ഐ മലയാളി സംഘടനകളുടെയും സഹകരണം ഉറപ്പ് വരുത്തും.

ലോക കേരള സഭയയുടെ പ്രവർത്തന വിജയത്തിന് ആവശ്യമായ സർഗ്ഗാത്മകവും,ക്രിയാത്മകവുമായ ആശയങ്ങളും പദ്ധതികളും കണ്ടെത്താൻ ജനകീയമായ അന്വേഷണം ആവശ്യമാണ് എന്ന് നോർത്തേൺ ഐർലണ്ടിൽ നിന്നും സഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ട എസ്.എസ്.ജയപ്രകാശ് പറഞ്ഞു.

ഇതിന് പുറമെ കേരളത്തിലേയ്ക്ക് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോർത്തേൺ ഐർലണ്ടിലെ ബിസിസിന് സമൂഹത്തിന് ഇടയിലും സമാനമായ സർവ്വേ സംഘിടിപ്പിക്കും.ഇതിൽ നിന്നും ലഭിക്കുന്ന ഡാറ്റാ അനാലിസിസ് ഉപയോഗിച്ച് ഭാവിപരിപാടികൾക്കും പദ്ധതികൾക്കും രൂപം നൽകും.

മൂന്ന് മാസത്തിനകം നോർത്തേൺ ഐർലൻഡിലുള്ള തൊഴിൽ വ്യവസായ ബിസിനസ് സാധ്യതകളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സർക്കാരിന് നൽകും.കൂടാതെ നിലവിൽ നോർത്തേൺ ഐർലണ്ടിൽ ജീവിക്കുന്ന മലയാളികളുടെ യാത്രാ ക്ലേശങ്ങൾ,എംബസ്സി സേവനങ്ങളുടെ പോരായിമകൾ,വർദ്ധക്യത്തിലേയ്ക്ക് കടന്നിരിക്കുന്ന മലയാളി വിഭാഗത്തിന്റെ എൽഡർലി കെയർ വെല്ലുകളിൽ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും പഠനം നടത്തി എൻ.ഐ-കേരള സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിക്കും.കൂടാതെ എൻ.ഐയ്യിലേയ്ക്കുള്ള ഹെൽത്ത് കെയർ റിക്രൂട്ട്മെന്റിലെ അമിത ചൂഷണം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.

ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ പുതിയ വികസന സ്ട്രാറ്റജിയായ കൾച്ചറൽ ഡൈവേഴ്‌സിറ്റിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ക്ലാസ്സിക്കൽ-നാടോടി കലകൾക്കും മലയാള ഭാഷയ്ക്കും പരമാവധി പ്രചാരം നൽകും എന്ന് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അറിയിച്ചു.

നോർത്തേൺ ഐർലണ്ടിൽ നിന്നും ലോക കേരള സഭയിലേക്ക് ആദ്യമായി പ്രതിനിധിയെ അയക്കാൻ കഴിയുന്നത് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ വിജയമായി കാണുന്നു എന്ന് ബെൽഫാസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എബി എബ്രഹാം അഭിപ്രായപ്പട്ടു.നിലവിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ സെൻട്രൽ കമ്മിറ്റി അംഗവും,ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ നോർത്തേൺ ഐർലൻഡ് ഘടകം സെക്രട്ടറിയുമാണ് കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എസ് ജയപ്രകാശ്.ഇന്നലെ IWA നോർത്തേൺ ഐർലൻഡ് ഘടകം പ്രസിഡന്റ് പോൾ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ യോഗം ലോക കേരള സഭയുടെ ഭാവി പരിപാടികൾക്ക് എല്ലാ ഭാവുകളങ്ങളും പിന്തുണയും അറിയിച്ചു.

ചിത്രത്തിൽ കാണുന്ന QR കോഡ് ഫോണിലെ ക്യാമറ ഉപയോഗിച്ചു സ്കാൻ ചെയ്ത് സർവ്വേയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.

ഉണ്ണികൃഷ്ണൻ ബാലൻ

ലണ്ടൻ – രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു . കേരള സംസ്ഥാന മുൻപ്ലാനിങ്ങ് മെമ്പറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്‌ഞനുമായ കെ എൻ ഹരിലാലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് .നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരീകൃഷ്ണൻ നമ്പൂതിരി സജീവ സാന്നിധ്യമാവും .

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം. 2022ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നും സൂം വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും .

കേരള വികസന പ്രേമികളായ പ്രവാസി സഖാക്കൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് വരുന്ന 25 വർഷത്തെ കേരള വികസനം മുന്നിൽ കണ്ട് പ്രവാസി സമൂഹത്തിന് ഈ പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും . വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കാൻ മുന്നോട്ടു വരണമെന്ന് സംഘാടകർ അറിയിച്ചു

കഴിഞ്ഞ നാലുവർഷമായി യുകെയിൽ ജനപ്രശംസ ഏറ്റുവാങ്ങിയ 7Beats സംഗീതോൽസവം & ചാരിറ്റി ഇവന്റ് കോവിഡ് നൽകിയ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സീസൺ – 5 അതിവിപുലമായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രധാന നഗരങ്ങളിലൊന്നായ ബെഡ്ഫോർഡിലെ അഡിസൺ സെൻറ്ററിൽ ജുലൈ 9 ശനിയാഴ്ച്ച 3 മണിമുതൽ അരങ്ങേറുന്നു.

കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യുകെയിലെ യുവതലമുറയിലെ 15 ൽ അധികം യുവ പ്രതിഭകൾ ഒ .എൻ.വി സംഗീതവുമായിയെത്തുന്നു. കൂടാതെ വിവിധ വേദികളിൽ കഴിവുതെളിയിച്ച കലാകാരികളും കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങൾക്ക് പുറമേ കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്‌തൊരുക്കുന്ന വെസ്റ്റേൺ സെലിബ്രിറ്റി നൃത്തവും സംഗീതോത്സവം സീസൺ 5 ന് മാറ്റേകും.

യുകെയിലെ പാർലമെൻറ് മെംബേഴ്സും മറ്റു പ്രശസ്ത വ്യക്തികളും മുഖ്യ അതിഥികളായെത്തുന്ന സീസൺ 5-ൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും പങ്കെടുക്കുന്നു.അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ഒ .എൻ.വി കുറിപ്പിന്റെ അനുസ്‌മരണവും നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ,കൂടാതെ മറ്റു സ്പോൺസേർസ്: പോൾ ജോൺ സോളിസിറ്റേഴ്‌സ് , ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്, LGR ഹെൽത്ത് കെയർ ലിമിറ്റഡ്, ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി, എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ, കെയ്ക്ക് ആർട് വാറ്റ്‌ഫോർഡ്, ബ്രിട്ട് എക്സൽ കൺസൾട്ടൻസി, ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്‌, സ്മാർട്ട് വെയർ ഔട്ട്ഫിറ്റ്സ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരാണ്.

ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ,വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 അരങ്ങേറുക. റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി, ടൈംലെസ്സ് ഫോട്ടോഗ്രാഫി, ബി.ടി.എം ഫോട്ടോഗ്രാഫി എന്നിവരാണ്. മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ‘കേരളാ ഹട്ട് ‘ റെസ്റ്റോറന്റ് നോർത്താംപ്ടൺ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളേവരേയും കുടുംബമായി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.

Venue:
The Addison Centre
Kempston – Bedford
MK42 8PN

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ടീമിനെ ബന്ധപ്പെടുക:

Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589

ഏപ്രിൽ 30 ന് നടന്ന MIKCA വാൽസൽ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ 2022-2023 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ബോബിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി ഷിജു തോമസ്, ട്രെഷറർ അഭിലാഷ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി അംഗങ്ങൾ മുൻ ഭാരവാഹികളുടെ പ്രസ്തുത സേവനങ്ങൾക്ക് നന്ദി അർപ്പിച്ചു കൊണ്ട് ഭാരവാഹിത്വ കൈമാറ്റസ്വീകരണം നടന്നു.

പുതിയ ഭാരവാഹികളുടെ ആദ്യ ഔദ്യോഗിക യോഗം 11 മെയ് 2022 ന് നടക്കുകയും, ഓണം 2022 പരിപാടികളോട് അനുബന്ധിച്ചുള്ള ഇൻഡോർ ഔട്ട്‌ ഡോർ സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ ജൂൺ 26 ന് ബഹുജന പങ്കാളിത്തത്തോടെ നടത്താനും, ഓണം ആഘോഷമായി സെപ്റ്റംബർ 10 ന് നടത്താനും യോഗ തീരുമാനം കൈകൊണ്ടു. മുൻ കാലങ്ങളിലെ പോലെ കുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്ന കലാ-കായിക മത്സരരംഗങ്ങളിലും, വിനോദരംഗത്തും മുതിർന്ന അംഗങ്ങൾക്കും പ്രാധാന്യം നൽകിയായിരിക്കും പരിപാടികൾ ആസൂത്രണം നടത്തുന്നത്. എല്ലാ MIKCA അംഗങ്ങൾക്കും ഉള്ള തുല്യതയും പങ്കാളിത്തവും ഉറപ്പിക്കാനും, ഉയർത്തിപിടിക്കാനും പുതിയ ഭാരവാഹികൾ പ്രതിജ്ഞാബദ്ധരാണ്.

പ്രസിഡന്റ് – ബോബിൻ ഫിലിപ്പ്

വൈസ് പ്രസിഡന്റ് – മീന ഏകനാഥ്

സെക്രട്ടറി – ഷിജു തോമസ്

ജോയിൻ സെക്രട്ടറി – ബിജു അംബുക്കൻ

ട്രഷറർ – അഭിലാഷ് തോമസ്

കമ്മിറ്റി അംഗങ്ങൾ:

ബേബിമോൾ സിനു

ജോർജ്ജ് മാത്യൂസ്

ജോൺ മുളയങ്കൽ

മാത്യു പുളിയോരം

സിജി സന്തോഷ്

യുവജന പ്രതിനിധികൾ:

ജെസ്വിൻ തോമസ്

സ്റ്റീവൻ തോമസ്

സുജു ജോസഫ്

ലണ്ടൻ: 2022 ജൂൺ 17,18 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന ലോകകേരളസഭയോടനുബന്ധിച്ച് പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു. മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (വയസ് 8-12), ജൂനിയര്‍(വയസ് 13-18), സീനിയര്‍ (വയസ് 19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. രചനകള്‍ 2022 ജൂണ്‍ 10-ന് മുമ്പ് [email protected] എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ കത്തും രചനയ് ക്കൊപ്പം അയക്കേണ്ടതാണ്.

ചെറുകഥ, കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല. എന്നാൽ ലേഖന മത്സരത്തിന് വിഷയം നൽകിയിട്ടുണ്ട്. ‘കോവിഡാനന്തര പ്രവാസ ജീവിതം’ എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്. മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധിനിര്‍ണ്ണയിക്കുക. വിജയികള്‍ക്ക് പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവും ആകര്‍ഷകമായ അക്ഷരസമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.

മൂന്നാമത് ലോകകേരളസഭ സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി വിദ്യാർഥികൾക്കായി മലയാളം മിഷൻസംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യ മത്സരത്തിന്റെ പ്രചാരണത്തിനായി കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയായ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ വീഡിയോയിലൂടെ നടത്തിയ ആശംസ ഇതിനോടകം ഏറെ ശ്രദ്ധേയമായി.

യുകെയിൽ നിന്നും പരമാവധി വിദ്യാർഥികൾ പങ്കെടുത്ത് ഈ സാഹിത്യമത്സരം വിജയിപ്പിക്കണമെന്ന് മലയാളംമിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ എന്നിവരും അഭ്യർത്ഥിച്ചു.

സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.

ജൂൺ രണ്ട് വ്യാഴാഴ്ച്ച രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നിർവ്വഹിച്ചു. പ്രസിഡന്റ് ഷിബു ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന യോഗത്തിന് സെക്രട്ടറി ഡിനു ഓലിക്കൽ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ജോസ് കെ ആന്റണി, ട്രഷറർ ഷാൽമോൻ പങ്കേത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ.

ആദ്യ മത്സരങ്ങളിൽ പൂൾ എ യിൽ എസ് എം എ യുടെ സ്വന്തം ടീമായ സ്മാകും വൂസ്റ്റർ അമിഗോസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പൂൾ ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ എസ് എം സി ക്രിക്കറ്റ് ക്ലെബ്ബും പോർട്സ്‌മൗത്ത്‌ കെ സി സി പിയും ഏറ്റുമുട്ടി. ആദ്യ മത്സരങ്ങളിൽ സ്‌മാകും പോർട്ടസ്‌മൗത്ത്‌ കെ സി സി പിയും വിജയികളായി. ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പോർട്ടസ്‌മൗത്ത്‌ കെ സി സി പിയെ പിടിച്ച് കെട്ടിയാണ് ഗ്ലോസ്റ്റർഷെയർ ജി എസ് എൽ വിജയികളായത്. ജി എസ് എൽ പന്ത്രണ്ട് ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയപ്പോൾ മുൻ ചാമ്പ്യന്മാരായ പോർട്ടസ്‌മൗത്ത്‌ കെ സി സി പിക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് മാത്രമേ സ്‌കോർ ബോർഡിൽ എഴുതിച്ചേർക്കാനായുള്ളൂ. 48 റൺസിനാണ് മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെ ജിഎസ്എൽ ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച ബൗളറായി കൊമ്പൻസിന്റെ ജുബിനും മികച്ച ബാറ്റ്‌സ്മാനായി പോർട്സ്‌മൗത്ത്‌ കെ സി സി പിയുടെ ജാവിദും തിരഞ്ഞെടുക്കപ്പെട്ടു.

വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെന്റ് ഓസ്മാൻഡ്‌സ് സ്‌കൂൾ ഹെഡ് ടീച്ചർ സാൻഡേഴ്‌സൺ മുഖ്യാതിഥിയായി. ടൂർണമെന്റ് ജേതാക്കളായ ജിഎസ്എൽ ന് ടൂർണമെന്റ് സ്പോൺസർമാരിലൊരാളായ ലോയൽറ്റി ഫിനാൻഷ്യൽ സർവീസിന്റെ ഷാജി മാമ്പിള്ളി സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും സമ്മനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു. റണ്ണറപ്പായ പോർട്സ്‌മൗത്ത്‌ കെ സി സി പിക്ക് ഹെഡ് ടീച്ചർ സാൻഡേഴ്‌സൺ ട്രോഫിയും സമ്മാനത്തുകയായ അറുന്നൂറു പൗണ്ടും സമ്മാനിച്ചു. മികച്ച ബൗളർക്കും ബാറ്റ്‌സ്മാനും പ്രസിഡന്റ് ഷിബു ജോണും രക്ഷാധികാരി ജോസ് കെ ആന്റണിയും ട്രോഫികൾ സമ്മാനിച്ചു. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിന്റെ ഒഫിഷ്യൽ അമ്പയർമാരും സ്കോറർമാരുമാണ് ടൂർണമെന്റിലെ മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിച്ചത്.

മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ ജോസ് കെ ആന്റണി, ജോണ് പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകർ ഒരുക്കിയിരുന്നു. നിരവധിപേർ മത്സരങ്ങൾ വീക്ഷിക്കാനെത്തിയ ക്രിക്കറ്റ് ക്ലെബ്ബിൽ വിശാലമായ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിരുന്നു. എസ് എം എ സ്പോർട്സ് കോർഡിനേറ്റർ ജോൺ പോൾ, സ്മാക് ക്യപ്റ്റൻ അരുൺ കൃഷ്ണൻ, വൈസ് ക്യപ്റ്റൻ പദ്മരാജ്, ജിനോയെസ്, സുമിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള ഒരുക്കങ്ങൾ നടത്തിയത്. എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം മേഴ്‌സി സജീഷ്

ചിറങ്ങര: വോക്കിങ് കാരുണ്യയുടെ എൺപത്തിഒൻപതാമത്‌ സഹായമായ അറുപത്തിഏഴായിരം രൂപ സ്മിതയുടെ ഭർത്താവ് രാജുവിന് വോക്കിങ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ്റി ശശികുമാർപിള്ള കൈമാറി. തൃശൂർ ജില്ലയിൽ ചിറങ്ങര ഗ്രാമത്തിൽ താമസിക്കുന്ന സ്മിത രാജു കൊറോണ എന്ന മാരക വ്യാധിയുടെ പിടിയിൽനിന്നും രക്ഷപ്പെടാതെ തളർന്നു കിടക്കുകയാണ്. രണ്ടു മാസത്തോളമായി തൃശൂർ ദയ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സ്മിത. രണ്ടു കൊച്ചു കുട്ടികളുടെ അമ്മയായ സ്മിത മൂന്നാമത്തെ പ്രസവത്തിനോടനുബന്ധിച്ചാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. അവിടെ വച്ച് കൊറോണ പിടിപെടുകയും സ്മിതയുടെ ആരോഗ്യം വഷളാവുകയും ചെയ്തു. അതിനോടനുബന്ധിച്ചു ഹൃദയസ്തംഭനവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പിടിപെട്ടു. തുടർന്ന് ട്രെക്കിയോസ്റ്റമി ചെയ്യേണ്ടിവന്നു. അതിനുശേഷം ഓർമയില്ലാതെ പൂർണമായി തളർന്നു കിടക്കുന്ന സ്മിതയെ വീട്ടിലേക്ക് മാറ്റി.

ഓട്ടോ ഓടിച്ചു ജീവിതം പുലർത്തിയിരുന്ന രാജുവിന് തൻ്റെ സഹധർമ്മിണിയുടെ അവസ്ഥ താങ്ങാവുന്നതിലും അധികമായിരുന്നു. പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളും തളർന്നു കിടക്കുന്ന ഭാര്യയുമായി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് രാജു. ഓട്ടോ തൊഴിലാളിയായ രാജുവിന് സ്മിതയുടെ ചികിത്സ ചിലവുകളും, അനുദിന ചിലവുകളും താങ്ങാവുന്നതിനുമപ്പുറമാണ്. സ്മിതയുടെ അവസ്ഥ മൂലം രാജുവിന് ജോലിക്കും പോകാൻ സാധിക്കുന്നില്ല. ഈ അവസരത്തിൽ കൊറോണ എന്ന മാരക രോഗത്താൽ തകർക്കപ്പെട്ട ഈ കുടുംബത്തിന് ഒരു കൈത്താങ്ങാകുവാൻ സന്മനസുകാണിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്

ജെയിൻ ജോസഫ്:07809702654
ബോബൻ സെബാസ്റ്റ്യൻ:07846165720
സാജു ജോസഫ് 07507361048

സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറിയിൽ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകൾ മാത്രം. സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന് നടക്കും. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റ് യുകെ ദേശീയ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്‌ഘാടനം നിർവ്വഹിക്കും. തീപാറുന്ന മത്സരങ്ങൾക്ക് വേദിയാകുന്ന ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിലെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രെജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്. പൂൾ എ യിൽ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്), ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലെബ് ന്യൂ പോർട്ട്, ഗ്ലോബൽ സ്റ്റഡി ലിങ്ക് ഗ്ലോസ്റ്റെർഷെയർ, അമിഗോസ് ക്രിക്കറ്റ് ക്ലെബ്ബ്‌ എന്നിവയും പൂൾ ബി യിൽ കേരള ക്രിക്കറ്റ് ക്ലെബ്ബ്‌ പോർട്സ്‌മൗത്ത്‌, കൊമ്പൻസ്, എസ് എം സി ക്രിക്കറ്റ് ക്ലെബ്, ചീയേഴ്സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം തുടങ്ങിയവരുമാണ് മത്സരിക്കുക.

തുടർച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ സംഘാടകർ ഒരുക്കുന്നുണ്ട്. നിരവധിപേർ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്ന ക്രിക്കറ്റ് ക്ലെബ്ബിൽ വിശാലമായ സൗജന്യ കാർ പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.

പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനു ഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ ജോൺ പോൾ, എസ് എം എ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ അരുൺ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. സുമിത്, എംപി പദ്മരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ജെഗി ജോസഫ്‌

കോവിഡ് പ്രതിസന്ധി രണ്ടു വര്‍ഷത്തിലേറെയാണ് കവര്‍ന്നത്. നിയന്ത്രണങ്ങള്‍ മൂലം പലര്‍ക്കും പ്രിയപ്പെട്ടവരെ കാണാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ ഈ തിരിച്ചുവരവിന്റെ വേളയില്‍ ആവേശത്തോടെ കൊണ്ടാടുകയാണ് ഏവരും. യുകെയിലെ പ്രധാന മലയാളി അസോസിയേഷനായ ബ്രിസ്‌ക ആരംഭിച്ചിട്ട് പന്ത്രണ്ടു വര്‍ഷത്തോളമായെങ്കിലും കോവിഡ് പത്താം വാര്‍ഷിക ആഘോഷത്തെ ബാധിച്ചു. ഇക്കുറി എല്ലാ കുറവും നികത്തി പത്താം വാര്‍ഷികം വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് ബ്രിസ്‌ക. ബ്രിസ്‌ക പ്രസിഡന്റ് ജാക്സൺ ജോസഫ്, സെക്രട്ടറി നെയ്‌സൻറ് ജേക്കബ്, ട്രഷറര്‍ ബിജു രാമൻ, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

മനോഹരമായ പരിപാടി ട്രിനിറ്റി അക്കാദമി ഹാളില്‍ വൈകിട്ട് അഞ്ചു മണിയോടെ ആരംഭിച്ചു. സെക്രട്ടറി നെയ്‌സൻറ് ജേക്കബ് സ്വാഗതം പറഞ്ഞു. തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് ജാക്സൺ ജോസഫ് ബ്രിസ്‌റ്റോളിലെ മലയാളികൾ ബ്രിസ്കയോട് കാണിക്കുന്ന സ്നേഹത്തിന് ബ്രിസ്ക അവരോട് കടപ്പെട്ടിരിക്കുനുവെന്ന് അറിയിച്ചു. പരിപാടിയുടെ ഭാഗമായ ഏവര്‍ക്കും ട്രഷറര്‍ ബിജു രാമൻ നന്ദി പറഞ്ഞു.

നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളും ബ്രിസ്‌ക പ്രസിഡന്റും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തിയാണ് പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചത്.ഉത്ഘാടന ശേഷം വേദിയില്‍ മനോഹരമായ ഗാനങ്ങളാണ് അവതരിപ്പിച്ചത്. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് തോമസ് ജോസഫ് സ്മരണിക പുറത്തിറക്കി ആദ്യ പ്രതി കൈമാറ്റവും ചെയ്തു.മാഗസിന്‍ എഡിറ്റര്‍ ജെയിംസ് ഫിലിപ്പ്, എഡിറ്റോറിയല്‍ അംഗങ്ങളായ ഷെബി ജോമോന്‍, ബിന്‍സി ജെയ്, മാനുവല്‍ മാത്യു, സിനു കിഷന്‍ എന്നിവർ ചേർന്ന് വളരെ മനോഹരമായ ഒരു മാഗസിൻ ആണ് ഒരുക്കിയിരുന്നത്.

സുവനീര്‍ പ്രകാശനത്തിന് ശേഷം അസോസിയേഷനെ ഈ നിലയിലെത്തിച്ച ബ്രിസ്‌കയുടെ മുന്‍ ഭാരവാഹികളെ ആദരിച്ചു. ഭരിച്ചിരുന്ന സമയത്തെ മികച്ച പ്രകടനങ്ങളെ ചടങ്ങില്‍ എടുത്തുപറഞ്ഞ് പ്രശംസിച്ചു. മുന്‍ ഭാരവാഹികളെ കൈയ്യടിയോടെ പൊന്നാട അണിയിച്ച് തങ്ങളുടെ സ്‌നേഹവും നന്ദിയും ഓരോരുത്തരും അറിയിച്ചു. ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് ബ്രിസ്‌ക മ്യൂസിക് എന്നിവയുടെ സഹകരണത്തോടെയുള്ള മികച്ച പരിപാടികള്‍ വേദിയില്‍ അരങ്ങേറി. സ്‌നേഹ വിരുന്ന് ഒരുക്കിയിരുന്നു. ഡിന്നറിന് ശേഷം മെഗാ ഇവന്റ് നടത്തി.


ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ഇവന്റില്‍ സെലിബ്രേഷൻ യുകെയുടെ ഗാനമേള, മിമിക്‌സ് ഫ്യൂഷന്‍ മ്യൂസിക് എന്നിങ്ങനെ ആസ്വാദനത്തിന് പറ്റിയ ചേരുവകകള്‍ ചേര്‍ത്ത് വച്ചുള്ള മികച്ച ഇവന്റായിരുന്നു ഒരുക്കിയിരുന്നത്. സാംസണ്‍ സെല്‍വ, അജീഷ് കോട്ടയം (കുടിയന്‍ ബൈജു), അനൂപ് പാല, ഷൈക, ആരാഫത്ത് കടവില്‍, ജിനു പണിക്കർ എന്നീ പ്രതിഭകളുടെ മികച്ച പെര്‍ഫോമന്‍സാണ് വേദിയില്‍ ഒരുക്കിയിരുന്നത്. ഏവര്‍ക്കും ഒരു മികച്ച ദിവസം സമ്മാനിച്ചാണ് ബ്രിസ്‌കയുടെ മെഗാ ഇവന്റ് അവസാനിച്ചത്.

 

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺമലയാളി അസോസിയേഷൻറെ സംഘടന പാടവത്തെ മികവുറ്റതാക്കികൊണ്ട്
F O P പ്രസ്റ്റൺ സംഘടിപ്പിച്ച ആൾ ‘യു കെ മലയാളി ബാഡ്മിൻറൺ ടൂർണമെന്റിൻ്റ് ആവേശ പോരാട്ടത്തിനൊടുവിൽ ജോബി ജിൻസ് ടീം ലണ്ടൻ വിജയികളായി. 501 പൗണ്ട് ക്യാഷ് പ്രൈസും F O P എവർറോളിങ് ട്രോഫിയുമാണ് ഒന്നാം സമ്മാനം.

ലെവിൻ ജയ്സൺ ടീം വാട്ഫോർഡ് ലണ്ടൻ . രണ്ടാം സമ്മാനത്തിന് അർഹരായി.  301 പൗണ്ടാണ് രണ്ടാം സമ്മാനം. ടൂർണമെന്റിൽ പങ്കെടുത്തവർക്കും വിജയത്തിനായി പ്രവർത്തിച്ചവർക്കും F O P യോടൊപ്പം സഹകരിച്ച എല്ലാ സ്പോൺസേഴ്സിനും സംഘാടക സമിതിക്ക് വേണ്ടി കോർഡിനേറ്റർ സിന്നി ജേക്കബ് നന്ദി അറിയിച്ചു.

ഫെബിൻ എബിൻ ടീം ലിവർപൂൾ മൂന്നാംസ്ഥാനവും സുരേഷ് ബിനോയ് ടീം മാഞ്ചസ്റ്റർ നാലാം സ്ഥാനവും കരസ്ഥമാക്കി. F O P കോർമ്മിനേറ്റർ സിന്നി ജേക്കബ് ടൂർണമെൻറ് കൺവിനേഴ് ബിജു മൈക്കിൾ ബിജു സൈമൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികൾ ടൂർണമെൻറിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.

മലയാളികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന യുകെയിലെ ആദ്യത്തെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ് പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരത്തിൽ 44 ടീമുകൾ അണിനിരന്നു. പ്രീക്വാർട്ടർ, ക്വാർട്ടർ, സെമിഫൈനൽ മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ട വേദികളായി മാറി.

ഒന്നാം സമ്മാനം സ്പോൺസർ ചെയ്യുന്നത് ഔൾ ഫിനാൻഷ്യൽ ജെ റോസ് ലിമിറ്റഡും രണ്ടാം സമ്മാനം സ്പോൺസർ ചെയ്യുന്നത് ജെ പി മെഡിക്കൽസും മൂന്നാം സമ്മാനം സ്പോൺസർ ചെയ്യുന്നത് ബോണി ബുൾ യാത്രകൾ സെന്റ് മേരീസ് കാറ്ററിംഗ് അച്ചായന്റെ അടുക്കള എന്നിവരും നാലാം സമ്മാനം സ്പോൺസർ ചെയ്യുന്നത് മഹാറാണി റെസ്റ്റോറന്റ് ആൻറയൽ അലങ്കാരങ്ങൾ മദീന സൂപ്പർമാർക്കറ്റ് ജിഞ്ചർ ബ്രിസ്റ്റോ
കേതൻ വരയുടെ യൂട്ടിലിറ്റി വെയർഹൗസ് എന്നിവരുമാണ് .

RECENT POSTS
Copyright © . All rights reserved