Association

ജിജോ വാലിപ്ലാക്കീൽ

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്കൂം അവതരിപ്പിച്ച് അംഗങ്ങള്‍ എല്ലവരും കയ്യടിച്ച് പാസ്സാക്കി.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ്: സീമ ഗോപിനാഥ്‌, സെക്രട്ടറി: അജയ് പിള്ള, ജോയിന്റ് സെക്രട്ടറി: നീതു ജിമിന്‍, ട്രഷറര്‍: രാജി ഫിലിപ്പ് ജോയിന്റ് ട്രഷറര്‍: റീജാ തോമസ്, ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്‍, ആദര്‍ശ് കുര്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗ്ഗീസും ചുമതലയേറ്റു.

കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്‍, തോമസ് വര്‍ഗീസ്, ടോമി പാരയ്ക്കലും അടുത്ത യുക്മ തിരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനൂം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക്‌ കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആശംസകള്‍ അറിയിച്ച് പൊതുയോഗം പിരിഞ്ഞു.

ആതുരസേവന രംഗത്തെ മാലാഖമാർക്ക് സ്നേഹാദരങ്ങളർപ്പിച്ച് നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഇൻ്റർ നാഷണൽ നഴ്സസ് ഡേ സമുചിതമായി ആഘോഷിച്ചു. ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ ക്ഷണം സ്വീകരിച്ച് ഹൾ, ഗ്രിംസ്ബി, ഗെയിൻസ്ബറോ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമിൽ പങ്കെടുത്തു.

സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിൽ മെയ് 11ന് നടന്ന ഇവൻറിൽ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി ‘യു റെയ്സ് മി അപ്’ എന്ന ഗാനത്തിൻ്റെ അകമ്പടിയോടെ കൈയിൽ ദീപങ്ങളുമായി നഴ്സുമാർ സ്റ്റേജിൽ അണിനിരന്നു. തുടർന്ന് അസോസിയേഷനിലെ കുട്ടികൾ നഴ്സുമാർക്ക് പൂക്കളും സ്വീറ്റ്സും താങ്ക് യു കാർഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്നേഹത്തിൻ്റെ തലോടലുമായി ഓടിയെത്തുന്ന ജീവൻ്റെ കാവലാളുകളായ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകൾ ഒരുക്കിയത്.

യോർക്ക് ആൻഡ് ഹംബർ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റൻ്റ് ചീഫ് നഴ്സ് എമ്മാ ജോർജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാൻ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യൻ നഴ്സുമാർ സേവന രംഗത്ത് കാണിക്കുന്ന അർപ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളിൽ പ്രത്യേകം പരാമർശിച്ചു. നഴ്സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിലെ കുട്ടികൾ ഒരുക്കിയ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിൽ ഇവാനാ ബിനു, കരോൾ ബ്ളെസൻ, ലിയാൻ ബ്ളെസൻ, ബിൽഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്സ് ജൂണിയേഴ്സും സിയോണ പ്രിൻസ്, ജിയാ ജിമ്മി, ഇഷാൻ സൂരജ്, ജെയ്ഡൻ ജോജി, ഇവാനിയാ ലിബിൻ, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്സ് സബ് ജൂണിയേഴ്സും സ്റ്റേജിൽ തകർത്താടി സദസിൻ്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹൾ അസോസിയേഷനിലെ ആൻഡ്രിയ വിജോയുടെ ഡാൻസും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്സസ് വീക്കിൻ്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷൻ വിജയികളായ ശ്രേയ സൂരജ്, ഷെറിൻ ടോണി, നിസരി ദിൽജിത്ത്, ലിസാ ബിനോയി, ഡോയൽ എന്നിവർക്ക് സമ്മാനം നൽകി.

ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാൻസ്ഡ് ക്ളിനിക്കൽ പ്രാക്ടീഷണർ റോബി ജെയിംസ് നഴ്സിംഗ് രംഗത്തെ അനുഭവങ്ങൾ സദസുമായി പങ്കുവെച്ചു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയറിൻ്റെ പ്രസിഡൻ്റ് വിദ്യാ സജീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് സോണാ ക്ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി. ഫോക്കസ് ഫിൻസുർ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗൽ സർവീസസ്, ലാഭം ജനറൽ സ്റ്റോർ എന്നീ സ്ഥാപനങ്ങൾ നഴ്സസ് ഡേ പ്രോഗ്രാമിന് സ്പോൺസർഷിപ്പുമായി പിന്തുണ നല്കി.

സ്കൻതോർപ്പിലും നോർത്ത് ലിങ്കൺഷയറിലുമുള്ള ഇന്ത്യൻ സമൂഹത്തിൽ നിറസാന്നിധ്യമായി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ മാറിക്കഴിഞ്ഞു. അച്ചടക്കത്തോടെയും ആത്മാർഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നൽകുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് അസോസിയേഷൻ നടത്തി വരുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായിമയിലേക്ക് പുതുതായി എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം.
ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായ്മയെ എല്ലാവരെയും കൂടുതലായി പരിചയപെടുത്തുന്നു. 2013 -ൽ ചാലക്കുടികാരായ കുറച്ചു കൂട്ടുകാർ ഒന്നിക്കുകയും അവരിൽ നിന്നും വന്ന ഒരു ആശയം നമ്മുടെ ചാലക്കുടിക്കാരുടെ ഒരു സൗഹൃദകൂട്ടായ്മ വേണമെന്നുള്ള അവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി 2013 -ൽ ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ വെച്ച് ഫാ. വില്ഫ്രഡ്‌, ഫാ. തോമസ്, ഫാ. ജയിസൺ, എന്നിവർ ഉത്ഘാടകരായി നമ്മുടെ ചാലക്കുടി ചങ്ങാത്തത്തിനു തിരി തെളിയിച്ചു.

ആട്ടും പാട്ടവും ചാലക്കുടിയുടെ മധുരമാർന്ന ഓർമ്മകളും പങ്കുവെച്ചു ചാലക്കുടി ചങ്ങാത്തം ഒത്തു ചേർന്ന് നമ്മുടെ ചങ്ങാത്തത്തിന്റെ ആദ്യ പ്രസിഡന്റ്‌ ആയി സൈബിൻ പാലാട്ടിയും സെക്രട്ടറി ആയി ബിജു അമ്പൂക്കനിനെയും ട്രഷററായി എൽസി ജോയും മുൻപിൽ നിന്ന് നയിച്ചു. നമ്മുടെ ആദ്യ പ്രോഗ്രാം വളരെ വിജയകരമാക്കി ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായ്മ വീണ്ടും ഒത്തുകൂടാൻ തുടങ്ങി വർഷത്തിൽ ഒരു ക്രിസ്മസ് ന്യൂഇയർ സെലിബ്രേഷൻ അതുപോലെ ജൂൺ മാസത്തിൽ ഒരു അനുവൽ പ്രോഗ്രാം, ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുള്ള വർഷങ്ങളിൽ ഇത് കൂടുതൽ മനോഹരമാക്കി കൊണ്ട് ഓരോ ഭാരവാഹികളും ചങ്ങാത്തം കൂടുതൽ മനോഹരമാക്കി..

2015 -ൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ക്രീയേറ്റ് ചെയ്ത് കൂടുതൽ ആളുകളെ ചങ്ങാത്തത്തിലേക്കു എത്തിച്ചു ചാലക്കുടിയും ചാലക്കുടിയോട് അനുബന്ധിച്ചു കിടക്കുന്ന സ്ഥലംങ്ങളും ചാലക്കുടി നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും ഒന്നിക്കുന്ന വലിയ സൗഹൃദ സംഗമായി മാറി,.. ഓരോ പ്രോഗ്രാമിലും ചങ്ങാത്തതിലെ ഒരുപാട് നല്ല കലാകാരന്മാരെ നമുക്ക് കാണാൻ കഴിഞ്ഞു… ഇന്ന് നമ്മൾ നമ്മുടെ അനുവൽ പ്രോഗ്രാമിന് ഒരുക്കങ്ങൾ നടത്തുമ്പോൾ ആദ്യം മുതലേ നമ്മുടെ ചാലക്കുടി ചങ്ങാത്തത്തിനു മുൻപിൽ നിന്നും പിറകിൽ നിന്നും നയിച്ച എല്ലാവരെയും ഓർക്കുന്നു…. അതുപോലെ നമ്മുടെ പുതുതായി എത്തിയ എല്ലാവർക്കും ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായിമയിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു നമുക്ക് ഒരുമിച്ച് നിന്ന് കൊണ്ട് നമ്മുടെ ആരവം 2024 നു ഒത്തു ചേരാം. .

2013 മുതൽ നമ്മുടെ ചങ്ങാത്തതിന്റെ ഭാരവാഹികളുടെ പേരുകൾ താഴെ ചേർക്കുന്നു

2013-2015
പ്രസിഡൻ്റ് – സൈബിൻ പാലാട്ടി
സെക്രട്ടറി – ബിജു അംബുക്കൻ
ട്രഷറർ- എൽസി ജോയി

2015 —2016
പ്രസിഡൻ്റ് – ജോഷി പയപ്പിള്ളി
സെക്രട്ടറി -വേണു ചാലക്കുടി
ട്രഷറർ -ദിവ്യ ബോബിൻ

2017–2018
പ്രസിഡൻ്റ് -ദാസൻ നെറ്റിക്കാടൻ
സെക്രട്ടറി- ഷാജു പാലിപ്പാടൻ
ട്രഷറർ- ഹിൽഡ ബൈജു

2019 – 2020
പ്രസിഡൻ്റ്- ബാബു ചാലക്കുടി
സെക്രട്ടറി- ജിയോ ജോസഫ്
ട്രഷറർ- ടാൻസി പാലാട്ടി

2021–2022
പ്രസിഡൻ്റ്- സെജോ മൽപാൻ
സെക്രട്ടറി- ഷാജു ടെൽഫോർഡ്
ട്രഷറർ- ദീപ ഷാജു

2023—
പ്രസിഡൻ്റ്- സോജൻ നബിപറമ്പിൽ
സെക്രട്ടറി- ആദർശ് ചന്ദ്രശേഖർ
ട്രഷറർ- ജോയ് പാലത്തിങ്കൽ ആൻ്റണി

എന്നാൽ ഇവരെ കൂടാതെ ഇതിന്റ തുടക്കം മുതൽ ഈ സ്‌നേഹ ചങ്ങാത്തത്തിന് വേണ്ടി പ്രവർത്തിച്ച നമ്മുടെ എല്ലാം പ്രയപ്പെട്ട ജിബി ജോർജ് മട്ടക്കൽ, ടാൻസി പാലാട്ടി , സിൽജി ജോയി . ഇവരുടെ എല്ലാവരുടെയും പേരുകൾ പരിചയപ്പെടുത്താതെ എനിക്ക് ചാലക്കുടി ചങ്ങാത്തം പരിചയപ്പെടുത്താനാകില്ല. .എല്ലാവരുടെയും പരിശ്രമത്തിന്റ ഭാഗമായി ചാലക്കുടി ചങ്ങാത്തം ഇത്രയും വലിയൊരു കൂട്ടായ്മയായി വളർന്നു നില നിന്ന് ഇനിയെന്നും ഒത്തുകൂടാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിന്ന് നമ്മുടെ ഈ വർത്തെ അനുവൽ പ്രോഗ്രാം ആരവം ആഘോഷമാക്കി മാറ്റം .

ന്യൂസ് ഡെസ്ക് . മലയാളം യുകെ

സൗത്ത് ഇന്ത്യൻ മലയാളി അസ്സോസിയേഷനായ സൈമ പ്രസ്റ്റൺ 2023 ഡിസംബറിൽ പ്രശസ്ത ദക്ഷിണേന്ത്യൻ നടനും സംവിധായകനും നിർമ്മാതാവുമായ ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രസ്റ്റണിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യൻ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്നതാണ് ഈ സുപ്രധാന സംരംഭം ലക്ഷ്യമിടുന്നത്. യുകെയിലെ ദക്ഷിണേന്ത്യൻ കമ്മ്യൂണിറ്റിയിൽ ഗണ്യമായ വർദ്ധനയുണ്ടായതിനാൽ അവരെ ഒരു കമ്മ്യൂണിറ്റി പ്ലാറ്റ് ഫോമിൻ്റെ കുടക്കീഴിൽ ഒന്നിപ്പിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് രൂപികരിക്കപ്പെട്ടതാണ് സൈമ എന്ന ആശയം. സാംസ്കാരിക കൈമാറ്റം സാമൂഹിക പിന്തുണ കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു പ്ലാറ്റ് ഫോമായി പ്രവർത്തിക്കാൻ സൈമ പ്രൈസ്റ്റൺ ലക്ഷ്യമിടുന്നു. അതിനായി സന്തോഷ് ചാക്കോ പ്രസിഡൻ്റായ ദീർഘവീക്ഷണമുള്ള എട്ടംഗ എക്സിക്യൂട്ടിവ് കമ്മറ്റി രൂപീകരിക്കപ്പെട്ടു. ബിനുമോൻ ജോയ്, മുരളി നാരായണൻ, അനിഷ വി ഹരിഹരൻ, നിഥിൻ ടി എൻ, നിഖിൽ ജോസ് പാലത്തിങ്ങൽ, ഡോ. വിഷ്ണു നാരായണൻ, ബെസിൽ ബൈജു എന്നിവർ സൈമയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്സാണ്.

എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഓരോ അംഗവും അവരുടെ പ്രവർത്തി മേഖലയിലെ വൈദഗ്ദ്ധ്യം അനുഭവ സമ്പത്തുകൾ അഭിനിവേശം എന്നിവ സൈമയുടെ പ്രവർത്തനങ്ങൾക്ക് വൈവിധ്യം കൊണ്ടുവരുന്നു. ഇത് സൗത്ത് ഇന്ത്യൻ മലയാളി കമ്മ്യൂണിറ്റിയുടെ വിജയത്തിനും വളർച്ചയ്ക്കും അധിക സംഭാവന ചെയ്യും. നാട്ടിൽ നിന്നകന്നിരിക്കുന്ന വ്യക്തികളെ പിന്തുണക്കുന്നതിലും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അതിന് പരിഹാരം കാണാനും അതിലൂടെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് സൈമയിലൂടെ ഞങ്ങളുടെ ലക്ഷ്യമെന്ന് സൈമയുടെ പ്രസിഡൻ്റ് സന്തോഷ് ചാക്കോ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഭക്ഷിണേന്ത്യൻ മലയാളികളേയും ഈ മഹത്തായ ഉദ്യമത്തിൽ പങ്ക് ചേരാൻ സൈമ ഭാരവാഹികൾ ആഹ്വാനം ചെയ്തു.

ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായർന്ന സംഗീത വിരുന്ന് മെയ്‌ 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ്‌ ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടും. “ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം…”എന്ന എക്കാലത്തെയും ഹിറ്റ്‌ ഗാന ശില്പി പീറ്റർ ചേരാനലൂരിന്റെ നേതൃത്വത്തിൽ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്.

സ്നേഹ സങ്കീർത്തനം എന്ന മുൻ സംഗീത പരിപാടിയുടെ സീസൺ 2 ആയിട്ടാണ് സ്നേഹസംഗീത രാവ് അരങ്ങേറുക. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റൻ ഡിജിറ്റൽ വാളും പരിപാടിയെ വർണ്ണാഭമാക്കും.

ഫ്‌ളവേഴ്‌സ്, ഏഷ്യാനെറ്റ്‌ ചാനലുകളിലെ സംഗീത പരിപാടിയിൽ പ്രേക്ഷക ഹൃദയം കവർന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടൻ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.

യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല.

കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകൻ ലിബിൻ സകരിയ.

കീബോർഡിൽ ഇന്ദ്രജാലം തീർക്കുന്ന ഏഷ്യാനെറ്റ്‌ ബൈജു കൈതാരം

പ്രശസ്ത ഗായകരുടെ ശബ്ദത്തിൽ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാർളി ബഹറിൻ.

വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും :

ബിജു
07903732621

ബിനോജ്
07912950728

സതീഷ്
07888622347

ഹാളിനോട്‌ ചേർന്ന് വിപുലമായ സൗജന്യ കാർ പാർക്കിങ് ലഭ്യമാണ്.

മേഴ്‌സിസൈഡിൽ പുതിയതായി എത്തിയ മലയാളികൾക്ക് വേണ്ടി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) “ചോദിക്കൂ..പറയാം ” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. യുകെയിൽ ജീവിക്കുന്ന നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങളെ പറ്റിയും, പോലിസ്, ക്രൈം, പണിഷ്‌മെൻറ്, ഹേറ്റ് ക്രൈം, വിദ്യഭ്യാസം, സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷൻ കാര്യങ്ങളെ കുറിച്ചും, യുകെ യിലെ ഡ്രൈവിങ്, റോഡ് നിയമങ്ങളെ കുറിച്ചും,ഡി ബി എസിനെ കുറിച്ചും, വിവിധങ്ങളായ ടാക്സുകളെ കുറിച്ചും, മോർഗേജ്‌, വിവിധ ലോൺ, ടാക്സ് റീട്ടെൺ, തൊഴിലാളി യൂണിയൻ എന്നിവയെ കുറിച്ചും ഈ രംഗത്തെ വിദ്ധഗ്തർ ക്ലാസുകൾ എടുക്കുന്നു, കൂടാതെ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തരുന്നു.

പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവർക്ക് പരസ്പരം പരിചയപ്പെടാനും, അവരുടെ നിരവധി സംശയങ്ങൾ ദുരീകരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഒരുക്കുന്ന “ചോദിക്കു.. പറയാം “എന്ന പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവർക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയാണ് സേവനത്തിന്റെ 24 വർഷംങ്ങൾ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് .

വിസ്റ്റൺ ടൗൺ ഹാളിൽ ജൂൺ 15 നാണ് ഇത് അരങ്ങേറുന്നത് . വൈകിട്ടു 4 മണി മുതൽ 10 മണി വരെയാണ് ഈ പ്രോഗാം. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആണ്. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇൻഫർമേറ്റീവ് ക്ലാസ്സുകളിലേക്ക് ഏവർക്കും സ്വാഗതം.

പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ലിമയുടെ സെക്രട്ടറിയുടെയൊ, ജോയിന്റ് സെക്രട്ടറിയുടെയോ അടുത്ത് പേരുകൾ രജിസ്റ്റർ ചെയ്യയണമേ എന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ലിമ സെക്രട്ടറി – ആതിര ശ്രീജിത്ത്‌
ഫോൺ – 07833724062

ലിമ ജോയിന്റ് സെക്രട്ടറി – അനിൽ ഹരി
ഫോൺ – 07436099411

Date: 15-06-2024

Time: 4 pm.- 10 pm

Venue: Whiston Town Hall

Post code – L35 3QX

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി  യുകെയിലെ പ്രവാസി മലയാളികൾക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ.
ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്ത്  എന്നിവരാണ് യുകെയിലെ വിവിധയിടങ്ങളിൽ കൈരളി യുകെ ഒരുക്കുന്ന വേദികളിൽ പ്രവാസികളുമായി സംവദിക്കുന്നത്.  ഇതോടൊപ്പം വിവിധയിടങ്ങളിൽ ഹൃദ്യമായ ദൃശ്യ ശ്രവ്യ കലാവിരുന്നും  ഒരുക്കുന്നുണ്ട്.

താഴെ പറയുന്ന തീയതികളിലാണ് വിവിധ നഗരങ്ങളിൽ പരിപാടി ഒരുക്കിയിട്ടുള്ളത്.

മെയ് 14 – ബെൽഫാസ്റ് (നോർത്തേൺ അയർലണ്ട്)
മെയ് 17 – സൗത്താംപ്ടൺ
മെയ് 18 – ലണ്ടൻ
മെയ് 19 – നോട്ടിങ്ഹാം
മെയ് 24 – ന്യൂകാസിൽ
മെയ് 25 – മാഞ്ചെസ്റ്റെർ

മെയ് ന് 11 കൈരളി യുകെ ഒക്സ്ഫോർഡ് യൂണിറ്റിന്റെ കലാ സന്ധ്യയിൽ ശ്രീമതി ദീപ നിഷാന്ത് മുഖ്യാഥിതി ആയിരിക്കും. കൂടാതെ അയർലണ്ടിലെ ഡബ്ലിനിലും വാട്ടർഫോർഡിലും  മെയ് 10, 11 തീയതികളിൽ ക്രാന്തി അയർലണ്ട് സംഘടിപ്പിക്കുന്ന മെയ് ദിന പരിപാടികളിൽ ഡോ. സുനിൽ പി ഇളയിടം പങ്കെടുക്കും. രജിസ്‌ട്രേഷൻ ആവശ്യമില്ല, എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമായിരിക്കും. മലയാളത്തിൻ്റെ പ്രിയപ്പെട്ട  എഴുത്തുകാരെ നേരിട്ട് കേൾക്കുവാനും അവരുടെ  സംവദിക്കുവാനും യുകെ മലയാളികളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി കൈരളി യുകെ ഭാരവാഹികളും സംഘാടകരും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കൈരളി യുകെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക – https://www.facebook.com/KairaliUK/

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ‘ സ്‌നേഹ സംഗീത രാവ് ‘ മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍ ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് ‘ സ്‌നേഹ സംഗീത രാവ്’ സ്റ്റേജ് ഷോ എത്തുന്നത്

ബ്രിസ്‌റ്റോളില്‍ ആദ്യ ഷോ പന്ത്രണ്ടരയ്ക്കും രണ്ടാമത്തെ ഷോ അഞ്ചരയ്ക്കുമാണ്. ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്.

വെള്ളി ,ശനി ദിവസങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിനായി 50 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കുക

വ്യത്യസ്ത ഗാനാലാപന രീതി കൊണ്ടും വേദിയെ കീഴടക്കുന്ന വാചാലത കൊണ്ടും ശ്രദ്ധേയയായ ടോപ് സിങ്ങര്‍ ഫെയിം മേഘ്‌നക്കുട്ടിക്കൊപ്പം (മേഘ്‌ന സുമേഷ്) യുവഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി ലിബിന്‍ സ്‌കറിയ, പ്രശസ്ത പാട്ടുകാരി ക്രിസ്റ്റകല, വിവിധ ഭാഷകളില്‍ ഗാനങ്ങളുമായി ചാര്‍ലി മുട്ടത്ത്, കീബോര്‍ഡിസ്റ്റ് ബിജു കൈതാരം തുടങ്ങിയവരും വേദിയിലെത്തുന്നു.

നൈസ് കലാഭവന്‍ ഒരുക്കുന്ന ഡാന്‍സ് പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കുമെന്നുറപ്പാണ്.

രണ്ട് ഷോകള്‍ക്കും ഫുഡ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും.

ഇസ്രയേലിന്‍ നാഥനായി വാഴും… ഗാനം കൊണ്ട് മനസു കീഴടക്കിയ പീറ്റര്‍ ചേരാനല്ലൂരും ടീമും മികച്ച ഒരു ഷോ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രിസ്റ്റോളില്‍ സ്‌നേഹ സംഗീത രാവ് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

സ്‌റ്റേജ് പ്രോഗ്രാം വിവരങ്ങള്‍ക്കായി

സിജി സെബാസ്റ്റിയന്‍ ; 07734303945

ക്ലമന്‍സ് ; 07949499454

ബിബിസി സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി കവൻട്രിയിൽ വച്ച് നടക്കുന്ന ബ്രിട്ടീഷ് കബഡി ലീഗ് ചാപ്യൻഷിപ് യുഗ്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നതാണ്. വാർവിക്ക് & ലെമിഗ്ട്ടൻ അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോർജ്, യുഗ്മ മിഡ്‌ലാന്ഡ്സ് റീജിയണൽ ജോയിന്റ് ട്രഷറർ ലുയിസ് മേനാചേരി എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗ്, ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടണിൽ ഏപ്രിൽ 19-ാം തീയതി തുടക്കം കുറിച്ചു. ഈ സീസണിൽ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത് . അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു എന്നുള്ളത് അഭിമാനമാണ്.
ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ ടീം നോട്ടിംഗ്ഹാം റോയൽസ് സന്തുഷ്ടരാണ്.

 

ലീഗ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്…

Grand Prix one- – April 19,20,21 Wolverhampton
Grand Prix two – May 3,4 Coventry
Grand Prix three – May 11,12 Glasgow
Grand finals – May 18,19 Birmingham

ഇതിൽ ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺ എന്നീ ടീമുകൾക്കെതിരെ വമ്പൻ ജയത്തോടെ നോട്ടിങ്ഹാം റോയൽസ് ന്റെ ഗേൾസ് ടീം ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മെയ് 19 ന് ബർമിംഗ്ഹാമിൽ വച്ച് നടക്കും. മത്സരങ്ങൾ തത്സമയം ബിബിസിയിൽ ടെലികാസ്റ്റ് ചെയ്യും.

പങ്കെടുക്കുന്ന ടീമുകൾ

Birmingham bulls

Nottingham Royals

Glasgow Unicorns

Wolverhampton wolves

Manchester Raiders

Edinburgh Eagles

Coventry charger’s

Sandwell kings

Walsall Hunters

മേളപൊലിമ കവന്ററിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന താളവൈവിദ്യമാർന്ന ചെണ്ടമേളവും വാർവിക്ക് & ലെമിഗ്ട്ടൻ അസോസിയേഷൻ അവതരിപ്പിക്കുന്ന മനോഹരമായ കേരള തനിമയർന്ന തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം തികച്ചും സൗജന്യം ആയിരിക്കുന്നതായിരിക്കും.

സേവനം യു കെ യുടെ ബർമിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് കുടുംബ സംഗമത്തിന് മെയ്‌ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് യു കെ യിലെ. ശിവഗിരി ആശ്രമത്തിൽ ഗുരു പൂജയോട് കൂടി പരിപാടികൾക്കു തുടക്കം കുറിക്കും. സേവനം യു കെ യുടെ ഭജൻസ് ടീം ഗുരുദേവ കൃതികളെ കോർത്തിണക്കി കൊണ്ടുള്ള ഗുരുഭജൻസ്. സമൂഹപ്രാർത്ഥന തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികൾ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

സേവനം യുകെയിൽ പുതിയതായി അംഗങ്ങൾ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സേവനം യു കെ നാഷണൽ എക്സിക്യൂട്ടീവ് അംഗവും ബർമിങ്ങ്ഹാം യൂ ണിറ്റ് പ്രധിനിധിയുമായ സാജൻ കരുണാകരൻ അറിയിച്ചു.. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്
സാജൻ കരുണാകരൻ : 07828851527
സജീഷ് ദാമോദരൻ : 07912178127

RECENT POSTS
Copyright © . All rights reserved