യോർക്ക് ഷെയർ ക്നാനായ കാത്തലിക് അസോസിയേഷൻെറ ഈസ്റ്റർ കൂട്ടായ്മയും യുകെകെസിഎയുടെ 22 -മത് ആനുവൽ കൺവെൻഷന് വേണ്ടിയുള്ള യൂണിറ്റിലേയ്ക്കുള്ള ടിക്കറ്റ് വിതരണവും മെയ് മാസം 18 തീയതി യോർക്കിൽ ഉള്ള സെന്റ് ജോസഫ് ചർച്ചിൽ വെച്ചു നടത്തപ്പെട്ടു .
ഫാ. ജോഷി ഫിലിപ്പ് കൂട്ടുങ്കൽ ദിവ്യ ബലി അർപ്പിക്കുകയും . അന്നേദിവസം നാട്ടിൽ നിര്യാതനായ യൂണിറ്റ് അംഗം ദിനു പുളിക്കത്തൊട്ടിയിലിൻെറ പിതാവ് എബ്രഹാം പുളിക്കത്തൊട്ടിയിലിൻെറ വേർപാടിൽ അനുശോചനം അർപ്പിക്കുകയും പ്രാത്ഥിക്കുകയും ചെയ്തു . അതിനു ശേഷം പാരിഷ് ഹാളിൽ വൈ.കെ.സി.എ. അംഗങ്ങൾ ഒത്തുചേരുകയും . വൈ.കെ.സി.എ. യുടെ ആനുവൽ പൊതുയോഗവും ,മീറ്റിംങ്ങും നടത്തുകയുണ്ടായി .
യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ജോസ് പരപ്പനാട്ടിൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ ജോയൽ ടോമി എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . പ്രസിഡന്റ് ജോസ് പരപ്പനാട്ടും .ഫാ. ജോഷികൂട്ടുങ്കൽ ആശംസ അർപ്പിക്കുകയും ചെയ്തു .
പ്രസ്‌തുത യോഗത്തിൽ യുകെകെസിഎ ആനുവൽറ്റ് ഫാ. ജോഷി കൂട്ടുങ്കലിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി . തുടർന്ന് യൂണിറ്റ് അഗങ്ങൾ ആയ ജോബി പുളിക്കൽ മറ്റ് അംഗങ്ങൾ എന്നിവർക്ക് ടിക്കറ്റ് വിതരണം ചെയ്തു . യൂണിറ്റ് അംഗങ്ങൾ വൈ.കെ.സി.എ.യുടെ നേതൃത്വത്തിൽ യുകെകെസിഎ കൺവെൻഷൻ ആശംസകൾ അർപ്പിച്ചു .തുടർന്ന് എല്ലാവരും ഭക്ഷണം കഴിച്ചു പിരിയുകയും ചെയ്തു .
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ ആധുനിക സമൂഹത്തിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്ന സേവനം യു.കെ.യുടെ വെയിൽസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ജൂൺ 8-ാം തീയതി (ഞായർ) ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.
കഴിഞ്ഞ വർഷം സേവനം യു.കെ. വെയിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളെ വിശദമായി അവലോകനം ചെയ്യുകയും, പുതുവർഷത്തേക്കുള്ള പദ്ധതി നിർമാണം രൂപപ്പെടുത്തുകയും ചെയ്യുന്ന പൊതുചർച്ചകൾക്ക് ഈ യോഗം വേദിയാകും
സേവനം യു.കെ.യുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, നാഷണൽ എക്സിക്യൂട്ടീവ് മെംബർമാരും ചടങ്ങിൽ പങ്കെടുക്കും. കുടുംബസംഗമത്തിന്റെ ഭാഗമായി കലാപരിപാടികൾ, കുട്ടികൾക്കായി വിനോദ ഇനങ്ങൾ, സൗഹൃദ ചർച്ചകൾ തുടങ്ങി നിരവധി ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്.
എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണ മെന്ന് യൂണിറ്റിന് വേണ്ടി സെക്രട്ടറി ശ്രീ അനീഷ് കോടനാട് അറിയിച്ചു.
അനീഷ് കോടനാട് – +447760901782
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംഘടിപ്പിച്ച വൈശാക മാസചാരണത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തി ആയി,ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്തപ്പെട്ടത്, LHA ടീം അവതരിപ്പിച്ച ഭജന,പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ചടങ്ങുകൾക്ക് മികവേകി. ലണ്ടന്റെ വിവിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ മഹത് ചടങ്ങിൽ പങ്കെടുത്തു.
സിബി ജോസ്
രണ്ട് പതിറ്റാണ്ടുകളുടെ അഭിമാനം, ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ്.എം. എ ഇരുപതാം വർഷത്തിലേക്ക് യു.കെ.യിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (SMA)വർഷങ്ങളായി യു. കെ. യിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്.
എസ് .എം .എ. യുടെ ഈ വർഷത്തെ വാർഷിക പൊതു യോഗവും 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മെയ് 10 ശനിയാഴ്ച ചെസ്റ്റർടൺ കമ്മ്യൂണിറ്റി സെന്റർവെച്ച് നടന്നു.
മൂന്ന് മണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡൻറ് എബിൻ ബേബി അധ്യക്ഷത വഹിച്ചു സെക്രട്ടറി ജിജോ ജോസഫ് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവർത്തന റിപ്പോർട്ടും,
ട്രഷറർ ആന്റണി സെബാസ്റ്റ്യൻ വാര്‍ഷിക കണക്ക് അവതരണവും നടത്തി.
റിട്ടേണിങ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിൻ്റെ നേതൃത്വത്തിൽ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.
പ്രസിഡന്റായി ശ്രീ. ബെന്നി പാലാട്ടിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
എസ്.എം. എ ഭാരവാഹികള്‍:
പ്രസിഡൻറ്: ബെന്നി പാലാട്ടി
സെക്രട്ടറി : സജി ജോർജ് മുളയ്ക്കൽ
ട്രഷറർ: ആന്റണി സെബാസ്റ്റ്യൻ
വൈസ് പ്രസിഡൻറ്:
രാജലക്ഷ്മി ജയകുമാർ
& ജോസ് ജോൺ
ജോയിൻറ് സെക്രട്ടറി: ജിൽസൺ കുര്യാക്കോസ്, & ജയ വിപിൻ
പിആർഒ: സിബി ജോസ്
എക്സ് ഓഫീസ് കോ: എബിൻ ബേബി & ജിജോ ജോസഫ്
സ്പോർട്സ് കോഡിനേറ്റർ: ആഷ്‌ലി കുര്യൻ, എബി തോമസ്
ആർട്സ് കോർഡിനേറ്റർ: സിറിൽ മാഞ്ഞൂരാൻ , ജോസ്‌നി ജിനോ &
രാജലക്ഷ്മി ജയകുമാർ
യുക്മ കോഡിനേറ്റര്‍: വിജി കെ പി, ജിജോ ജോസഫ്, ജിജോമോൻ ജോർജ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി സിറിൽ മാഞ്ഞൂരാൻ, എബി തോമസ്, ജോസ്‌നി ജിനോ, ആഷ്‌ലി കുര്യൻ, മോജി ജോൺ, അനീഷ് സെബാസ്റ്റ്യൻ, ജോബി ജോസഫ് , സിന്റോജോർജ് , സിനി വിൻസെൻറ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഭാവിയിലേക്കുള്ള ചുവടുകൾവെച്ചുകൊണ്ട് എസ്.എം. എയുടെ പുതിയ നേതൃത്വത്തിന് സംഘടനയുടെ വളർച്ച മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയോടുകൂടി വരുന്ന വര്‍ഷങ്ങളില്‍ എസ്.എം. എ കുടുംബാംഗങ്ങളുടെ നന്മക്കായുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്താനും , സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സംഘടനയുടെ സമഗ്രമായ വളർച്ചക്കും പുരോഗതിക്കും ഊന്നല്‍ നല്‍കുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.
ബെന്നി അഗസ്റ്റിൻ
കാർഡിഫ് : യുകെയിലെ ആദ്യകാല അസ്സോസിയേഷനായ കാർഡിഫ് മലയാളി അസോസിയേഷൻ മെയ് 25ന് വാർഷിക പൊതുയോഗം നടത്തുകയും അടുത്ത രണ്ട് വർഷത്തേക്ക് സംഘടന നയിക്കുവാനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് ബിജു പോൾ സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ ബിനോ ആന്റണി, വൈസ് പ്രസിഡന്റ് ബിന്ദു അജിമോൻ, ജോയിന്റ് സെക്രട്ടറി ജോസ്‌മോൻ ജോർജ്, ജോയിന്റ് ട്രഷറർ ജോസ് കൊച്ചാപ്പള്ളി, ആർട്സ് സെക്രട്ടറി സുമേഷൻ പിള്ള, സ്പോർട്സ് സെക്രട്ടറി ടോണി ജോർജ്എന്നിവർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ബെന്നി അഗസ്റ്റിൻ, സജി അഗസ്റ്റിൻ, ജിനോ ജോർജ്, ആൽബിൻ സേവിയർ, നിതിൻ സെബാസ്റ്റ്യൻ, എന്നിവരും വനിത പ്രതിനിധിയായി ദേവിപ്രഭ സുരേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.
പൊതുയോഗത്തിൽ വച്ച് സെക്രട്ടറി ബിനോ ആന്റണി കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ട് വായിക്കുകയും, അതുപോലെ ആർട്സ് സെക്രട്ടറി ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി എന്നിവരും റിപോർട്ടുകൾ അവതരിപ്പിച്ചു. 21 വർഷം പൂർത്തിയാക്കിയ കാർഡിഫ് മലയാളി അസോസിയേഷൻ സുവനീയർ ‘വർണം’ പ്രസിഡന്റ് ജോസി മുടക്കോടിലും സെക്രട്ടറി ബിനോ ആന്റണിയും കൂടി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ആയിരുന്ന സുമേഷൻ പിള്ള ജോസി മുടക്കോടിലിന് സുവനീയറിന്റെ ആദ്യത്തെ കോപ്പി നൽകി. ഈ വർഷം കുട്ടികൾക്കായി നടത്തിയ ആർട് ഡേ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.
ബിജു പോളിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ കമ്മിറ്റി സിഎം എ എന്ന വലിയ കൂട്ടായ്‌മ്മയെ മറ്റോരു തലത്തിലേക്ക് ഉയർത്തുവാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. വരും വർഷങ്ങളിൽ അസോസിയേഷൻ അംഗങ്ങളുടെ ജനസേവനപരമായ സേവനം മുൻ നിറുത്തി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അഭിപ്രായപ്പെട്ടു.
ജെഗി ജോസഫ്
13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ബ്രിസ്റ്റോളിലെ സാമൂഹിക സേവന രംഗത്ത് സജീവമായ യുബിഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ മേയ് 18ന് നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് ഇന്നലെ സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന മീറ്റിങ്ങില്‍ വച്ച് നവ നേതൃത്വത്തെ തീരുമാനിക്കുകയായിരുന്നു. യുബിഎംഎ പ്രസിഡന്റായി ജോബിച്ചന്‍ ജോര്‍ജിനെ തെഞ്ഞെടുത്തു.
സെക്രട്ടറിയായി ജാക്സണ്‍ ജോസഫിനേയും ട്രഷററായി ഷിജു ജോര്‍ജിനേയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ബിനു പി ജോണിനേയും ജോയ്ന്റ് സെക്രട്ടറിയായി സെബിയാച്ചന്‍ പൗലോയേയും ജോയിന്റ് ട്രഷററായി റെജി തോമസിനേയും പിആര്‍ഒ ആയി ജെഗി ജോസഫിനേയും തെരഞ്ഞെടുത്തു.
മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍മാര്‍ ; ഷിബു കുമാര്‍ ,സബിന്‍ ഇമാനുവല്‍
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ; സോണിയ റെജി, ജിബി സബിന്‍ , റെജി തോമസ്
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ; ജെയ് ചെറിയാന്‍
ഫുഡ് കോര്‍ഡിനേറ്റേഴ്സ് ; ബിജു പപ്പാരില്‍, ജോമോന്‍ മാമച്ചന്‍, സോണി ജെയിംസ്
വുമണ്‍ കോര്‍ഡിനേറ്റേഴ്സ് ; സോണിയ സോണി
യുക്മ റെപ്രസെന്റേറ്റീവ്സ് ; റെജി തോമസ്, ഷിജു ജോര്‍ജ്
ബ്രിസ്‌ക റെപ്രസെന്റേറ്റീവ്സ് ; ജോബിച്ചന്‍ ജോര്‍ജ്, മെജോ ചെന്നേലില്‍ അടുത്തമാസം ജൂണ്‍ 21ാം തീയതി എല്ലാവര്‍ഷവും നടത്താറുള്ളതുപോലെ തന്നെ യുബിഎംഎയുടെ ബാര്‍ബിക്യൂ നടത്തും. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും സെപ്തംബര്‍ 6ന് ഓണാഘോഷവും ഗംഭീരമാക്കും. എല്ലാവര്‍ഷവും മൂന്നു വ്യത്യസ്ത ചാരിറ്റികള്‍ നടത്താറുള്ള യുബിഎംഎ ഈ വര്‍ഷവും ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. യുബിഎംഎയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ പുതിയ നേതൃത്വത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഡിനു ഡൊമിനിക്, പി. ആർ.ഒ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് സീന മെമ്മോറിയൽ T10 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. റോംസി ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിൽ ആയി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.
മെയ് 25 ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു. പ്രസിഡൻറ് എം.പി. പത്മരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ്സ് തോമസ് സ്വാഗതം ആശംസിച്ചു. ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഡിനേറ്റർമാരായ നിശാന്ത് സോമൻ, റിയാ ജോസഫ്, രക്ഷാധികാരി ഷിബു ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, കഫേ ദീവാലി, നാച്ചുറൽ ഫുഡ്സ് തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ.
ആദ്യമത്സരത്തിൽ ഗ്രൂപ്പ് A യിൽ എസ്.എം 24 ഫോക്സ് ഇലവൻ ബ്രഹ്മർ ദ്രവീഡിയൻസ് സാലിസ്ബെറിയെ പരാജയപ്പെടുത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ ഗള്ളി ഓക്സ്ഫോർഡ് സ്വിണ്ടൻ സിസി യെ പരാജയപ്പെടുത്തി. ഫൈനലിൽ കേരള രഞ്ജി താരം രാഹുൽ പൊന്നന്റെ മികവിൽ 110 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയ എസ്.എം 24 ഫോക്സ് ഇലവൻ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ആറ് ഓവറിനു ശേഷം ഇടിമിന്നലായി മാറിയ ബാബു വീട്ടിലിൻറെ മികവിൽ അത്യന്തം ആവേശകരമായി അവസാന ഓവറിൽ എൽ.ജി.ആർ വിജയം തട്ടിയെടുക്കുകയായിരുന്നു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെമിഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്.എം 24 ഫോക്സ് ഇലവന്റെ ആദിത്യ ചന്ദ്രന് സാലിസ്ബറി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാബു ജോസഫും രണ്ടാം സെമിഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയ എൽ. ജി.ആർ ൻറെ പ്രെയിസൻ ഏലിയാസിന് എസ്.എം.എ വൈസ് പ്രസിഡൻറ് ലിനി നിനോയും ട്രോഫികൾ സമ്മാനിച്ചു.
മാൻ ഓഫ് ദി ഫൈനൽ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബു വീട്ടിലിന് എസ്.എം.എ എക്സിക്യൂട്ടീവ് അംഗം അരുൺ കൃഷ്ണൻ, ബെസ്റ്റ് ബാറ്റ്സ്മാൻ (പ്രെയിസൻ ഏലിയാസ് – 108 runs) ബെസ്റ്റ് ബൗളർ ( ബാബു വീട്ടിൽ – 6 വിക്കറ്റ്) എന്നിവർക്ക് എസ്എംഎ ജോയിൻറ് സെക്രട്ടറി ആൻമേരി സന്ദീപ്, പി.ആർ.ഓ ഡിനു ഡൊമിനിക് എന്നിവർ ട്രോഫികൾ കൈമാറി. മികച്ച അമ്പയർമാർക്കുള്ള പുരസ്കാരങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളായ റോഷ്ണി വൈശാഖ്, ബിബിൻ എന്നിവരും കൈമാറി.
ടൂർണമെന്റിന്റെ ജേതാക്കളായ എൽ.ജി ആറിന് മുഖ്യ സ്പോൺസർമാരായ ഫോക്കസ് ഫിൻഷുവർ ന് വേണ്ടി ജിനോയിസ് തോമസ് ട്രോഫിയും സമ്മാനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു. എൽ.ജി.ആർ നായകൻ കിജി സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫി രക്ഷാധികാരി ഷിബു ജോണിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെൻറ് റണ്ണേഴ്സ് അപ്പായ എസ്.എം 24 ഫോക്സ് ഇലവൻ ന് പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ അൻവിൻ ജോസ് ട്രോഫി സമ്മാനിച്ചപ്പോൾ കോ സ്പോൺസർമാരായ കഫെ ദീവാലി (റഷീദ്) നാച്ചുറൽ ഫുഡ്സ് (സ്റ്റെഫിൻ) എന്നിവർ സമ്മാനത്തുകയായ 500 പൗണ്ടും താരങ്ങൾക്കുള്ള മെഡലുകളും കൈമാറി.
ടൂർണമെന്റിന്റെ നെടുംതൂണായി ഏവരെയും ഏകോപിപ്പിച്ച നിഷാന്ത് സോമൻ, മിതമായ നിരക്കിൽ ഭക്ഷണം നൽകിയ ടെർമറിക് കിച്ചൻ, കളിക്കാർ, കാണികൾ തുടങ്ങിയവർക്ക് എസ്എംഎ എക്സിക്യൂട്ടീവ് ബിജു ഏലിയാസ് നന്ദി അർപ്പിച്ചു.
എസ്എംഎ യ്ക്ക് വേണ്ടി BTM ഫോട്ടോഗ്രാഫി (ബിജു മൂന്നാനപ്പിള്ളിൽ), മീഡിയ ടീം അംഗങ്ങളായ പ്രശാന്ത്, അഖിൽ ജോസഫ് തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ കാണുവാൻ സാലിസ്ബറി മലയാളി അസോസിയേഷൻറെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ലിങ്ക് ചുവടെ,
https://www.facebook.com/share/1Ap81QKL6K/
അനിൽ ഹരി
കഴിഞ്ഞ മൂന്നു വർഷമായി വിജയകരമായി നടത്തുന്ന എൽ എസ് കെ പ്രീമിയർ കപ്പിന്റെ ഫോർത്ത് എഡിഷൻ (L S K PREMIER CUP 2025 4th Edition )ഈ വരുന്ന ജൂൺ 15th , 29th July 06th തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലും പങ്കെടുത്ത ടീമുകൾ, കൂടാതെ നാലു(4 ) ടീമുകൾ, എൽ എസ് കെ പ്രീമിയർ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ മികച്ചനിൽക്കുന്നതിനാൽ, യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. വൈറ്റ് ബോളിൽ നടക്കുന്ന ഗ്രൂപ്പ്സ്റ്റേജിലെ ക്രിക്കറ്റ് കളികൾ ജൂൺ 15th, ജൂൺ 29th ദിവസങ്ങളിൽ വിരാളിലെ(CH48 1NX) കാൽഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡിൽ വച്ചും ജൂലൈ 06th നടക്കുന്ന സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സെയിന്റ് ഹെലെൻസ് (L34 6JW) പ്രെസ്‌കോട്ട് ആൻഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ആണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും സൂപ്പർ 8 സ്റ്റേജിൽ എത്തുമ്പോൾ നോകൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നു. ഓരോ ബോളിലും, വീറും വാശിയും നിറഞ്ഞു നില്ക്കുന്ന ക്രിക്കറ്റ് കാർണിവൽ.
2024 ലെ ചാമ്പ്യൻമാരായ ഡാർക്ക് നൈറ്റ്‌സ്, ഒന്നും രണ്ടും സീസണിലെ ചാമ്പ്യൻമാരായ എൽ എസ് കെ സൂപ്പർകിങ്‌സ് കിരീടം തിരിച്ചു പിടിക്കാനിറങ്ങുന്നു, കൂടാതെ 2024 ലെ റണ്ണർ അപ് മേഴ്‌സി സ്‌ട്രൈക്കേഴ്‌സ്, 2023 ലെ റണ്ണർ അപ് നൈറ്റ് മാഞ്ചെസ്റ്റെർ, നോർത്ത് വെസ്റ്റിലെ പ്രമുഖ ടീമുകൾ എല്ലാം പങ്കെടുക്കുന്ന, വൈറ്റ് ബോളിൽ നടക്കുന്ന തീ പാറുന്ന ക്രിക്കറ്റ് കളി. കലാശപോരാട്ടത്തിലെ വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും, കൂടാതെ പ്ലേയർ ഓഫ് ദി മാച്ച് , ബെസ്റ്റ് ബാറ്റ്സ്സമാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികൾ നൽകുന്നു.
ഞങ്ങളുടെ പ്രധാന സ്പോൺസര്‍മാര്‍, ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ്, വൈസ് കെയർ ലിമിറ്റഡ്, വൈസ് ഫുഡ്സ്. മയിൽ ഫുഡ് പ്രോഡക്ട്സ് ആൻഡ് റോയൽ ഡെലികേസി ഫുഡ് പ്രോഡക്ട്സ്, റിലൈൻസ് കാറ്ററിംഗ് ലിമിറ്റഡ്.
കളിക്കളത്തിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിക്കുന്ന കളികളുമായി എൽ എസ് കെ പ്രീമിയർ കപ്പ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാവിലെ 9മണി മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകിട്ട് വരെ നീണ്ടുനിൽക്കുന്നു. ടൂര്‍ണമെന്റിന്റെ ആവേശം ഇരട്ടിയാക്കാന്‍ രുചികരമായ ഭക്ഷണങ്ങളുമായി രാവിലെ മുതൽ റിലൈൻസ് കാറ്ററിംഗിന്റെ സ്റ്റാൾ പ്രവർത്തിക്കുന്നു.
എൽ എസ് കെ പ്രീമിയർ കപ്പ് 2025 ന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കൺവീനർ ശ്രീ സജി ജോൺ ബന്ധപ്പെടേണ്ട നമ്പർ 07771616407. എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കോഓർഡിനേറ്റർസ് ശ്രീ ബിബിൻ യോഹന്നാൻ (07476698789), ശ്രീ ജയ്മോൻ ജെയ്സൺ (07768497472). ആവേശവും സൗഹൃദവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ ഈ ടൂർണമെന്റ് പൂരത്തിനായി ജൂൺ 15 മുതൽ ലിവർപൂളിൽ വരുക കാണുക ആസ്വദിക്കുക. ഇനിയും രണ്ടോ മൂന്നോ ടീമുകളെ ടൂർണമെൻ്റിൽ ഉൾപ്പെടുത്തവൻ അവസരം ഉണ്ട്, താൽപര്യം ഉള്ള ടീമുകൾ എത്രയും പെട്ടന്ന് കോർഡിനേറ്ററുമായി ബന്ധപ്പെടുക.
വില്ലോ മരത്തടിയിൽ തുകൽപ്പന്തു കൊള്ളുമ്പോൾ ഉണ്ടാകുന്ന ഇരമ്പങ്ങൾ കാതിൽ ഇരച്ചു കയറുമ്പോൾ ഉണ്ടാകുന്ന ആവേശത്തിന്റെ നാളുകൾക്കായി ഇനി നമുക്ക് കാത്തിരിക്കാം…..
ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതിനായി ഫുട്ബാളിൻ്റെ കലയുടെയും സാംസ്കാരിക നഗരി എന്നു അറിയപ്പെടുന്ന ലിവർപൂളിലേക്ക് സ്വാഗതം.
കുട്ടികളിൽ വൈവിധ്യമാർന്ന കലാ വാസനകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിൽഷെയർ മലയാളി അസോസിയേഷൻ 7 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച കിഡ്സ് പാർട്ടി ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. പഠ്യേതര പ്രവർത്തനത്തോടൊപ്പംതന്നെ കുട്ടികളിൽ ആത്മവിശ്വാസവും വ്യക്തിത്വ വികസനവും കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന മികച്ച പ്രോഗ്രാമായിരുന്നു കിഡ്സ് പാർട്ടി. ഉല്ലാസങ്ങൾക്കും ഒത്തു ചേരലുകൾക്കുമായി നിരവധി അവസരങ്ങൾ ഉള്ള ഇക്കാലത്തു ഏകദേശം 110ൽ അധികം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായി നടത്തിയ കിഡ്സ് പാർട്ടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
സ്വിൻഡൻ പാർക്ക് സൗത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 നു ആരംഭിച്ച പരിപാടിയിൽ വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് ജിജി സജി ഉത്ഘാടനവും നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ട്രഷറർ കൃതിഷ് കൃഷ്‌ണൻ ഏവർക്കും നന്ദി അറിയിച്ചു സംസാരിക്കുകയുണ്ടായി.
സമപ്രായത്തിലുള്ള മറ്റു കൂട്ടുകാരെ കാണുവാനും പരിചയപെടുവാനും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനുമായി ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം ശ്രീമതി ജിജി ഉത്ഘാടനവേളയിൽ പങ്കുവെക്കുകയുണ്ടായി. WMA പ്രോഗ്രാം കോർഡിനേറ്റർമാരായ ജയേഷ്, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ, എന്നിവരോടൊപ്പം സൗമ്യ ജിനേഷ്, ജെയ്‌സ്, നിഷാന്ത് എന്നിവരുടെ നേത്രത്വത്തിൽ വളരെ ക്ര്യത്യമായ തയ്യാറെടുപ്പുകളോടെ ഏറെ അടുക്കും ചിട്ടയുമായിട്ടായിരുന്നു ഈ പരിപാടി നടത്തപ്പെട്ടത്.
വിൽഷെയർ മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടെസി അജി, ബൈജു വാസുദേവൻ, തേജശ്രീ, മീഡിയ കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവരോടൊപ്പം മറ്റുകമ്മറ്റി അംഗങ്ങളും വിൽഷെയർ വുമൺ ഫോറം പ്രതിനിധികളും മാതാപിതാക്കളും ഉൾപ്പെടെയുള്ളവരുടെ കഠിനാധ്വാനമാണ് ഈ പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ സഹായകരമായത്.
കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധയിനം വിനോദപരിപാടികളോടൊപ്പം ,നൃത്തം , സംഗീതം എന്നിവയിലൂടെ കുട്ടികളുടെ സർഗ്ഗ വാസനകളും പരിപോഷിപ്പിക്കുവാനുള്ള ഒരു വേദി കൂടി ആയിരുന്നു കിഡ്സ് പാർട്ടി. തുടർന്ന് സ്വാദിഷ്ടമായ ഭക്ഷണവും അതിനുശേഷം കുട്ടികളെ എല്ലാവരെയും ആനന്ദത്തിന്റെ ഉന്നതിയിലെത്തിച്ചു കൊണ്ടുള്ള ഡിജെയും കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരാഘോഷമായിമാറി. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു. ഇതുപോലുള്ള പരിപാടികൾ വീണ്ടും സംഘടിപ്പിക്കണമെന്ന് കൂട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
അപ്പച്ചൻ കണ്ണഞ്ചിറ
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവാസി സംഘടനകളായ ഒഐസിസിയും, ഐഒസി യും യു കെയിൽ ഔദ്യോഗികമായി ലയിച്ചു. ഇന്ന് നടന്ന ഓൺലൈൻ ‘സും’ മീറ്റിംഗിൽ ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോദയാണ് ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. ഐഒസി യുടെ ഗ്ലോബൽ ചുമതലയുമുള്ള എഐസിസി സെക്രട്ടറിയും, ക്യാബിനറ്റ് റാങ്കിലുള്ള കർണാടക എൻ ആർ ഐ ഫോറം വൈസ് ചെയർപേഴ്‌സണനുമായ ഡോ. ആരതി കൃഷ്ണ അടക്കം പ്രമുഖ നേതാക്കൾ ഒഐസിസി – ഐഒസി ലയന പ്രഖ്യാപന വേദിയിൽ പങ്കു ചേർന്നു.
ലയന പ്രഖ്യാപനത്തോടൊപ്പം സംഘടനയുടെ അദ്ധ്യക്ഷരായി ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്, ശ്രീ. സുജു കെ ഡാനിയേൽ എന്നിവരുടെ നിയമനവും, തഥവസരത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ്സ് പ്രവാസി സംഘടനയായ യു കെയിലെ ഐഒസി കേരള ഘടക പ്രവർത്തനങ്ങൾക്ക് ഇതോടെ ഷൈനുവും, സുജുവും സംയുക്തമായി നേതൃത്വം നൽകും. മറ്റു ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി മുൻ അധ്യക്ഷയും, യു കെയിലെ സാമൂഹിക – സാംസ്കാരിക – ജീവകാരുണ്യ മേഖലകളിൽ നിറസാനിധ്യവും, സംരംഭകയുയമാണ് ഷൈനു ക്ലെയർ മാത്യൂസ്. ഐ ഒ സി (യു കെ) കേരള ചാപ്റ്ററിന്റെ നിലവിലെ അധ്യക്ഷനും, മികച്ച സംഘാടകനുമാണ് സുജു കെ ഡാനിയേൽ. പരിചയ സമ്പന്നരായ ഇരുവരുടെയും നേതൃത്വത്തിൽ ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായും, കരുത്തോടും കൂടി മുന്നേറുമെന്നാണ് യു കെ യിലെ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ വിലയിരുത്തൽ, ഒപ്പം ഗ്ലോബൽ നേതാക്കളുടെയും.
ഇരു സംഘടനകളുടെ ലയനത്തോടെ യു കെ യിലെ പ്രവാസ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായ സാന്നിധ്യാമാകാൻ ഐ ഓ സിക്ക് സാധിക്കും. പ്രവാസ ലോകത്തെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ഒരു ഏകോപിത മുഖം നൽകുക എന്ന ലക്ഷ്യത്തോടെ, ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ, ഒ ഐ സി സി ഉൾപ്പെടെയുള്ള സംഘടനകളെ ഐഒ സിയിൽ ലയിപ്പിച്ച്, കോൺഗ്രസ് പാർട്ടി അനുകൂല പ്രവാസി സംഘടനാ പ്രവർത്തനം, ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും, കൂടുതൽ കാര്യക്ഷമവും ഊർജ്‌ജസ്വലമാക്കുന്നതിനും ഈ നീക്കം കൊണ്ട് സാധിക്കും. ഇതു സംബന്ധിച്ച മാർഗ്ഗനിർദേശം എ ഐ സി സിയുടെ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാൽ നേരത്തെ നൽകിയിരുന്നു.
ഒ ഐ സി സിക്ക് ശക്തമായ വേരോട്ടവും പ്രവർത്തക സാന്നിധ്യവുമുള്ള യു കെയിൽ ഇരു സംഘടനകളുടെയും ലയനം സുഗമമാക്കുന്നതിനായി ഐ ഓ സി (യു എസ്) ചെയർമാൻ ജോർജ് എബ്രഹാം, ഐ ഒ സി (സ്വിറ്റ്സർലാൻഡ്) പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഇൻകാസ് മുൻ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ തുടങ്ങിയ മുതിർന്ന നേതാക്കന്മാരെ ഉൾപ്പെടുത്തി ഒരു മൂന്നംഗ കോർഡിനേഷൻ കമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു. ഇരു സംഘടനകളുടെയും നേതാക്കന്മാർ, പ്രവർത്തകർ എന്നിവരുമായും കോർഡിനേഷൻ കമ്മിറ്റിയുടെ നിരവധി തുടർ ചർച്ചകൾക്കും ആശയവിനിമയത്തിനും ശേഷം ഐ ഒ സി ചെയർമാൻ സാം പിത്രോദക്ക് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ലയന പ്രഖ്യാപനവും പ്രസിഡണ്ടുമാരുടെ നിയമനവും.
‘സൂം’ മീറ്റിംഗിൽ യു കെ യിൽ നിന്നും നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കുചേർന്നിരുന്നു.
ആമുഖ പ്രസംഗത്തിൽ സാം പിത്രോദ രണ്ട് സംഘടനകൾ ലയിക്കുമ്പോൾ അനിവാര്യമായും ഒരേ സ്വരവും ലയവും താളവും ഒരുമയും ഉണ്ടാവണമെന്നും, തുറന്ന മനസ്സും ഐക്യവും ഉണ്ടാവണമെന്ന് പറഞ്ഞു. സംഘടനകൾ രണ്ടായി പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് അത് ഉപകാരപ്രദമാവുകയില്ലെന്നും തീർത്തും അനുയോജ്യമല്ലെന്നും എടുത്തു പറഞ്ഞു.
ഐഒസി ഗ്ലോബൽ സമിതി നവ നേതൃത്വത്തിന് വിജയാശംസകൾ നേർന്നു.