Association

എക്സിറ്റർ: അംഗങ്ങളുടെ സഹകരണവും ആവേശവും സംഘാടക മികവും കൊണ്ടും എക്സിറ്ററിലെ മലയാളി കൂട്ടായ്മകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായൊരു ആഘോഷ രാവിനാണ് ശനിയാഴ്ച കോൺ എക്സയഞ്ച് ഹാൾ സാക്ഷ്യം വഹിച്ചത്.

ക്രിസ്തുമസ് പാപ്പയെ ആനയിച്ചു കൊണ്ട് വൈകുന്നേരം ആറു മണിക്ക് ആരംഭിച്ച കിസ്തുമസ് – പുതുവത്സര രാവിന്റെ ആഘോഷങ്ങൾ സെക്രട്ടറി അമൃത ജെയിംസിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ സമാപിക്കുമ്പോൾ സമയം പാതിരാവു കഴിഞ്ഞിരുന്നു.

തോരാത പെയ്തു കൊണ്ടിരുന്ന മഴയും കഠിനമായ തണുപ്പും ദീർഘമായ രാത്രിയും കൊണ്ട് മരവിച്ച പോയ മലയാളി മനസ്സിന് തീ പടർത്തുന്ന മണിക്കൂറുകളായിരുന്നു. കോമഡി ഉത്സവം ഫ്രയിം അരുൺ കോശി എക്സിറ്റർ കേരള കമ്മ്യൂണിറ്റി അംഗങ്ങൾക്കായി സമ്മാനിച്ചത്. രണ്ടു മണിക്കൂറോളമാണ് കുട്ടികളും യുവാക്കളും അടങ്ങിയ അംഗങ്ങൾ കോശി നയിച്ച ഡി.ജെ രാവിൽ ആടി തിമർത്തത്. നല്ലൊരു സ്റ്റേജും ഗ്യാലറിയും നൃത്തചുവടുകൾക്കായി വിശാലമായ സ്ഥലവും അടങ്ങിയയൊരു ഹാൾ ഒരുക്കിയ സംഘടന നേതൃത്വം തീർച്ചയായും അഭിനന്ദനാർഹർ തന്നെ.

പ്രസിഡന്റ് രാജേഷ് ജി നായരുടെ അധ്യക്ഷത്തയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബാബു ആന്റണി ഏവരേയും ആഘോഷ രാവിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മയൂര ഡാൻസ് ക്ലാസ്സ് ടീച്ചർ രമ്യാ മനുവും ധന്യാ ഓസ്റ്റ്യനും അണിയിച്ചൊരുക്കിയ കുട്ടികളടക്കമുള്ളവരുടെ നയന മനോഹരമായ നൃത്ത ചുവടുകൾ കാണികൾ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. അവരോടൊപ്പം തന്നെ ഈകെസി യുടെ മറ്റു അനുഗ്രഹീത കലാപ്രതിഭകളും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ച വച്ചത്.

മെയ് വഴക്കവും വേഗത കൊണ്ടും ബോളിവുഡ് ഡൻസറുമാരെയും വെല്ലുന്ന റോസാന ഷിബു – മെറിൻ ഷിബു സഹോദരിമാരുടെ നടന മാധുരിമ ശ്വാസമടക്കി തന്നെയാണ് ഒരോരുത്തരും ആസ്വദിച്ചത് എന്നു തന്നെ പറയാം. യൂടൂബ് ബ്ലോഗർ കൂടിയായ ജാൻ മരിയുടെ നേതൃത്വത്തിൽ അരങ്ങേറിയ നാടിന്റെ ഗൃഹാതുരം ഉണർത്തുന്ന ഡാൻസ് ഫ്യൂഷനും സദസ്സ് ഹർഷാരവത്തോടെയാണ് സ്ഥീകരിച്ചത്.

ഈകെസിയുടെ നേതൃത്വത്തിൽ ആരംഭിച്ച എക്സിറ്റർ ഫുഡ്ബോൾ ക്ലബിന്റെ ജേഴ്സി പ്രകാശനവും ഈയവസരത്തിൽ നടത്തുകയമുണ്ടായി. ചെറിയ കാലം കൊണ്ട് ക്ലബ് നേടിയ നേട്ടങ്ങളെ കുറിച്ചു കൺവീനർ സിജോ ജോർജ് അംഗങ്ങളോട് വിവരിച്ചു.

സാധാരണ മലയാളി ആഘോഷങ്ങളിൽ നിന്നും വിഭിന്നമായി നല്ലൊരു ഫ്രൊഫഷൻ ടച്ചും ഒത്തുരുമയും സമയക്ലിപ്തതയും ട്രഷറർ അഭിനവ് തോമസിന്റെ നേതൃത്വത്തിലുള്ള സ്വാഗതസംഘത്തിന്റെ അംഗങ്ങളെ സ്വീകരിക്കുന്നതു മുതൽ ദൃശ്യമായിരുന്നു. പ്രോഗ്രം കൺവീനർ ജിനോ ബോബി, വേദിയെ സദാസമയവും ചലനാത്മകമായി നയിച്ച അവതാരകൻ റോജിൻ പാറമുണ്ടേൽ, ശബ്ദവും വെളിച്ചവും നിയന്ത്രിച്ച പീറ്റർ ജോസഫ്, കമ്മറ്റിയംഗളായ അരുൺ പോൾ, സെബാസ്റ്റ്യൻ സ്കറിയ, ജിജോ ജോർജ് , സിജോ ജോർജ്, എസ്. ആദിത്യൻ തുടങ്ങിയവരുടെ നിസ്തുലമായ സഹകരണം എടുത്തു പറയേണ്ടതു തന്നെ.

https://www.facebook.com/share/p/wbo7rbQShXJhDueV/

വിഭവ സമൃദ്ധമായ ഭക്ഷണത്തിനു അല്പ നേരെത്തെ തന്റെ ഫിലിം സ്റ്റാറുകളുടെ ശബ്ദാനുകരണത്തിനു ശേഷം അരുൺ കോശി വേദി പൂർണ്ണമായി ഡിജെയിലേക്കായി മാറ്റി. അത്യാധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളുടെ സഹായത്താൽ അരുൺ കോശിയുടെ മാസ്മരിക പ്രകടനത്തിൽ രണ്ടു മണിക്കൂറോളം തുടർച്ചയായി അക്ഷരാർത്ഥത്തിൽ അംഗങ്ങൾ പ്രായമായഭേദ വിത്യാസമില്ലാതെ ആടി തിമർക്കുകയായിരുന്നു. ഏകസിറ്ററിലെ ആദ്യകാല മലയാളികൾക്ക് ഏവർക്കും പറയാനുണ്ടായിരുന്നത് ഇതു പോലൊരു അനുഭവം അവരുടെ എക്സിറ്റർ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെയായിരുന്നു. ക്ലീനിങ്ങും മറ്റും കഴിഞ്ഞ് കമ്മറ്റിയംഗങ്ങളും കൂട്ടരും ഏപ്രിൽ 13 ന് നടക്കുന്ന വിഷു ഈസ്റ്റർ ഈദ് ആലോഷങ്ങൾ കൂടുതൽ വാർണ്ണാഭമാക്കണമെന്ന ആഗ്രഹത്തോടെ ഹാൾ വിട്ടിറങ്ങുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരുന്നു.

https://m.facebook.com/story.php?story_fbid=1888870268235270&id=61551762731737&sfnsn=scwspwa

ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടായ്മയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ ജനുവരി 13 -ന് വൈകിട്ട് 6 മണിമുതൽ 11 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ അവിടുത്തെ പുതിയതായി വന്നവരും വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന പഴയ മലയാളികളും കൂടി ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു. ഏതാണ്ട് മുപ്പതിൽപരം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

നാട്ടിൽ നിന്നും വിസിറ്റിങ്ങിനെത്തിയ ഒരംഗത്തിന്റെ മാതാവ് ശ്രീമതി ജയമ്മ എബ്രഹാം കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, റാഫിൾഡ്ര തുടങ്ങിയവ പരിപാടിക്ക് മാറ്റ്‌ കൂട്ടി. എല്ലാ അംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് ആദ്യ ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്ലീഫോർഡ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി ശ്രീ നിതിൻ കുമാർ നോബിളിനെയും ജനറൽ സെക്രട്ടറിയായി ശ്രീ സോണിസ് ഫിലിപ്പിനെയും,ട്രെഷററായി ശ്രീമതി ഷൈനി മോൻസിയെയും മറ്റ് അഞ്ച് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഇവന്റ് ജനറൽ കൺവീനർ ശ്രീ സോണിസ് ഫിലിപ്പ് സ്വാഗതവും, ഇവന്റ് കോർഡിനേറ്റർ ശ്രി മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് ഡിന്നറിനു ശേഷം ഏതാണ്ട് 11 മണിക്ക് എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

യുകെയിലെ 92 ചരിത്രപരമായ കൗണ്ടികളും 99 ആചാരപരമായ കൗണ്ടികളും 148-ലധികം ഭരണപരമായ ‘കൗണ്ടികളും’.വച്ച് നോക്കിയാലുണ്ടല്ലോ അളിയാ ….
സൗത്തെൻഡ് തന്നെ പുലി …
സംശയമുണ്ടോ… ഉണ്ടേൽ വരീനെടാ മക്കളെ അടുത്ത ഓണ തിമർപ്പിലേക്ക് …..

ദേ … ഈ കഴിഞ്ഞ ക്രിസ്സ്തുമസ് ന്യൂ ഇയർ ….സൗത്തെന്റിലേക്കാണങ്കിലെ ഞങ്ങൾ വരൂ എന്ന് പറഞ്ഞു നിന്ന… നമ്മുടെ പാലാ പള്ളി പാടി ഹിറ്റാക്കിയ ഞങ്ങടെ സ്വന്തം അഭിമാനമായ നകുലും കൂട്ടരും ….
അവരിവിടെ വന്ന് തണുപ്പിൽ ഇരുണ്ടു ഉറഞ്ഞു കിടന്നിരുന്ന ഞങ്ങടെ ഹൃദയങ്ങളെ കുത്തിപ്പൊക്കി ഉണർത്തി ആഹ്ളാദിപ്പിച്ചു….
ഇനിയും ഞങ്ങൾ വരുമെന്ന ഉറപ്പുനൽകി യാത്രയായി …..

അവരെക്കാളും മികവുറ്റ കാഴ്ച രമണീയത ഒരുക്കിയ ഞങ്ങടെ സൗത്തെൻഡ് വിമൻസ് പെണ്ണുങ്ങൾ …..അവരുടെ ആട്ടവും പാട്ടും കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ ഷോ ….കണ്ടത് മുതൽ തലയിൽ കിടന്ന് കറങ്ങി കറങ്ങി പിന്നെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കിറ്റ് …
അവരുടെ കുട്ടികളുടെ വിഭവസമൃദ്ധമായ വിവിധയിനം പരിപാടികൾ … അവർക്ക് വേണ്ടത്ര ഉണർവ്വും ആവേശവും പ്രോത്സാഹനവും കൊടുത്തു കൂടെ കൂടിയ ആണുങ്ങൾ ….കൂടാതെ എല്ലാവരുടെയും ആവേശത്തിമർപ്പിൽ അവർക്ക് കട്ടക് സപ്പോർട്ട് നൽകി കൂടെ നിന്ന സൗത്തെന്റ്‌ മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്‌ കുര്യനും കൂട്ടരും …..

അപ്പോൾ കാര്യ പരിപാടികൾ അവിടെ അവസാനിച്ചോ എന്നുചോദിച്ചാൽ ഇല്ല ……സ്ത്രീകൾ ഒട്ടും പിന്നോക്കം നിൽക്കണ്ടവരല്ല എന്ന് പറഞ്ഞു അവരു കൂടെ ഇവിടുത്തെ ആൺപടയ്ക്കൊപ്പം കൂടെ കൂട്ടി മാതൃക കാണിച്ച സൗത്തെൻഡ് ട്രസ്റ്റി മെംബേഴ്സ് ….
അങ്ങനെ സൗത്തെന്റ്‌ മലയാളി അസോസിയേഷന്റെ കാതലായ ഭാഗമാകാൻ ഭാഗ്യം ലഭിച്ച …വൈസ് പ്രസിഡന്റ് മിനി സാബു….ജോയിൻ സെക്രട്ടറി ഡോ . ദിവ്യശ്രീ …ട്രസ്റ്റി അംഗങ്ങളായ അമിത ബാബു…ഡെയ്സി ജോർജ് ….ദീപ്തി സാബു …..അവരെയെല്ലാം പൂർണ്ണ ഹർഷാരവത്തോടെ തന്നെ സൗത്തെന്റിലെ മെംബേഴ്സ് ഏറ്റെടുത്തു ….

അതും കൂടാതെ അമ്മമാരേ വെല്ലുന്ന മക്കടെ പെർഫോർമൻസ് ….
മക്കളെ വെല്ലുന്ന അമ്മമാരുടെ ഫാഷൻ ഷോ …. സ്കിറ്റ് ….
അവരെയും വെല്ലുന്ന ഡി ജെ ….അവരുടെയെല്ലാം ഭാവങ്ങളെ അതി മനോഹരമായി ക്യാൻവാസിൽ ഒപ്പിയെടുത്തുകൊണ്ട് ഓടിനടന്ന സൗത്തെന്റിന്റെ സ്വന്തം അഹങ്കാരമായ ക്യാമറാമാൻ ജിതിൻ ….കൂടെ നാവിനു രുചിയേകാൻ അപ്പവും മട്ടൻ സ്റ്റ്യൂവും താരമായ അതിഭീകര സദ്യ ഒരുക്കി ഞങ്ങളെ വരവേറ്റ ‌ …അവരുടെ പേര് പോലെ തന്നെ ഹോട്ടായ “റെഡ് ചില്ലി “സൗത്തെന്റിലെ റെസ്റ്റോറന്റ്….

എന്റമ്മൊ…. പറയാനാണേൽ ഇനീം ഉണ്ടേറെ പറയാൻ … അതിനാൽ അടുത്ത തവണ ഞങ്ങടെ സമുദ്ര തീരമായ സൗത്തെന്റിലേക്ക് ട്രെയിൻ ബുക്ക് ചെയ്തോളോ …….

സ്റ്റോക്ക് ഓൺ ട്രെന്റ്: വർഷങ്ങൾ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ആഘോഷങ്ങളുടെ പൊടിപൂരം തീർക്കുന്ന എസ് എം എ ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല എന്ന് മാത്രമല്ല സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്ക്  ഒരു പുത്തനുണർവും നൽകിയാണ് ക്രിസ്മസ് പുതുവത്സര പരിപാടികൾ എസ് എം എ പൂർത്തിയാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച നാല് മണിയോടെ എസ് എം എ യുടെ ‘നക്ഷത്ര നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന ക്രിസ്മസ് പുതുവത്സര പരിപാടിക്ക് തുടക്കം കുറിച്ചത്. നാട്ടിൽ നിന്നും എത്തിയ പ്രശസ്ത കൊമേഡിയൻ ആയ ഉല്ലാസ് പന്തളം ഉൾപ്പെടുന്ന ടീം ആയിരുന്നു ഇപ്രാവശ്യത്തെ പരിപാടിയുടെ മുഖ്യ ആകർഷണം. ക്രിസ്മസിന്റെ എല്ലാ ഓർമ്മകളും ഉണർത്തി കരോൾ ഗാനവുമായി തുടക്കം.

തുടർന്ന് ക്രിസ്മസിന്റെ സന്ദേശം വിളിച്ചറിയിച്ച കുട്ടികളുടെ നേറ്റിവിറ്റി പ്രോഗ്രാം… ക്രിസ്മസ് പാപ്പയായി എത്തിയ ആബേൽ വിജി അസ്സോസിയേഷൻ  ഭാരവാഹികളെ സ്റ്റേജിലേക്ക് ക്ഷണിച്ചതോടെ ഔപചാരിക പൊതുസമ്മേളനത്തിലേക്ക്‌… സിജിൻ ജോസ് ആകശാല ആലപിച്ച പ്രാത്ഥനാഗീതത്തോടെ പൊതുസമ്മേളനത്തിന് തുടക്കമായി.

പ്രസിഡന്റ് റോയി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനത്തിന് ആരംഭം കുറിച്ചു.  ക്രിസ്മസ് പുതുവത്സര പരിപാടിയിലേക്ക് കടന്നു വന്ന സ്റ്റോക്ക് മലയാളികളെ സ്വാഗതം ചെയ്‌ത്‌ ജനറൽ സെക്രട്ടറി ബേസിൽ ജോയി.

ചുരുങ്ങിയ വാക്കുകളിൽ പ്രസിഡന്റ്  റോയി ഫ്രാൻസിസിന്റെ അധ്യക്ഷ പ്രസംഗം… തുടന്ന് തിരിതെളിച്ചു ഉത്ഘാടനവും നിർവ്വഹിച്ചപ്പോൾ വേദിയിൽ  അസ്സോസിയേഷൻ ട്രെഷറർ ബെന്നി പാലാട്ടി, വൈസ് പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്,  ശ്രീമതി രാജലക്ഷ്മി രാജൻ, ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി ലീന ഫെനിഷ്, വിനു ഹോർമിസ് എന്നിവർക്കൊപ്പം ക്രിസ്മസ് പുതുവത്സര പരിപാടിയുടെ കൺവീനർമ്മരായ അബിൻ ബേബി, അലീന വിജി എന്നിവരും ക്രിസ്മസ് പാപ്പയായി ആബേൽ വിജി എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് കഴിഞ്ഞ ഓണാഘോഷപരിപാടിയിൽ ചെണ്ടമേളവുമായി കടന്നു വന്ന കുട്ടികൾക്കായി സമ്മാനദാനം. തുടർന്ന് ട്രഷറർ ബെന്നി പാലാട്ടിയുടെ നന്ദി പ്രകടനത്തോടെ ഔപചാരിക സമ്മേളനത്തിന് തിരശീല വീണു.

സ്റ്റോക്കിലെ ഇരുത്തം വന്ന അവസരത്തിനൊത്ത്, ആവശ്യം മനസ്സിലാക്കി, സ്വതസിദ്ധമായ ശൈലിയിൽ പ്രേക്ഷകരിലേക്കു ആവേശമെത്തിക്കുന്ന മികച്ച  അവതാരികയുമായ സ്നേഹ റോയിസൺ  സ്റ്റേജിലേക്ക്… കരോൾ ഗാനവുമായി അസ്സോസിയേഷനിലെ പാട്ടുകാർ… എസ് എം എ ഡാൻസ് സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ അതിവിപുലമായ കലാവിരുന്ന്… വ്യത്യസ്തതയുമായി അജി മംഗലത്, അബിൻ ബേബി എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേജിൽ എത്തിയ കുള്ളൻ ഡാൻസ്…

ഏഴ് മണിയോടെ ഉല്ലാസ് പന്തളവും ടീമും അരങ്ങിൽ.. ഉല്ലാസിന്റെ തനതായ ശൈലിയിൽ പ്രകടനം നടത്തിയതോടെ ചിരിയുടെ അലയൊലികൾ മുഴങ്ങി കേൾക്കുമ്പോൾ തന്നെ പാട്ടിന്റെ ഈണങ്ങൾ കോ ഓപ്പറേറ്റീവ് ഹാളിൽ  ഒത്തുകൂടിയ സ്റ്റോക്ക് മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. നാവിൽ രുചിയേറും വിഭവ സമൃദ്ധമായ ഭക്ഷണം… രാത്രി 9:30 യോടെ സമാപനം കുറിക്കുമ്പോൾ അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന സ്റ്റോക്ക്  മലയാളികൾ ഒന്നടക്കം പറഞ്ഞു… അതിഗംഭീരം…  കൂപ്പു കയ്യോടെ അസോസിയേഷനും…

സ്കെന്തോർപ്പിലെ മലയാളികൾ ഒന്ന് ചേർന്ന് ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു . വർണ്ണങ്ങൾ വിരിഞ്ഞ രാവിൽ സമ്മാനങ്ങളുമായി എത്തിയ സാന്റാ ക്ലോസ് , എൽഫിന്റെ നേതൃത്വത്തിൽ കുട്ടികൾ ചേർന്ന് വലിച്ച സ്ലെയ്ല് എത്തിയത് കുട്ടികളിലും മുതിർന്നവരിലും ആഘോഷങ്ങളുടെ ആവേശത്തെ വാനോളം എത്തിച്ചു . സാന്റാ ക്ലോസ് ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് സമ്മേളനം ഉദ്ഘടനം ചെയ്തു . എസ് എം എ യുടെ എക്സിക്യൂട്ടീവ് മെമ്പർ സോനാ സജയ് ഏവർക്കും സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് വൽസ രാജു മുഖ്യ പ്രഭാഷണം നടത്തുകയും അംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു .ആദ്യ ക്രിസ്തുമസ് ആഘോഷിക്കുന്ന കുട്ടികൾക്ക് സാന്റാ ക്ലോസ് സമ്മാനങ്ങൾ നൽകി .


കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി ക്രിസ്മസിന്റെ മനോഹാരിത അതേപടി വിളിച്ചോതുന്നതായി . അസോസിയേഷനിലെ ഗായകരും ഗായികമാരും ചേർന്ന് ആലപിച്ച ഗാനങ്ങൾ കാണികളുടെ കാതുകൾക്ക് ഇമ്പായി അലയടിച്ചുകൊണ്ടിരുന്നു .


വൈവിധ്യങ്ങളായ കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയത് ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കി . വനിതകളുടെ നേതൃത്വത്തിൽ നടത്തിയ ഹാസ്യ അവതരണം ഏവരിലും ചിരിപടർത്തി . പാട്ടിന്റെ തലത്തിനൊത്തുള്ള നിർത്ത ചുവടുകളുമായി ദമ്പതികൾ സ്റ്റേജിൽ മിന്നും പ്രകടങ്ങൾ കാഴ്ച വച്ചു . നാവിൽ രുചിയൂറും വിഭവങ്ങളും തുടർന്ന് ഡിജെയോടു കൂടി പരിപാടികൾ പന്ത്രണ്ടുമണിയോടുകൂടി സമാപിച്ചു. അന്നേ ദിവസം നടത്തിയ റാഫിൾ ടിക്കറ്റിന് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് സ്പാർ ഗ്ര ആണ് . പരിപാടിയിൽ പങ്കെടുത്തവർക്ക് എക്സിക്യൂട്ടീവ് അംഗം മനയ ജോസഫ് നന്ദി പറഞ്ഞു .

സ്കെന്തോർപ്പിലേക്ക് പുതുതായി എത്തുന്നവരെ സഹായിക്കുന്നതിനായി അസോസിയേഷന്റെ നേതൃത്തത്തുള്ള help desk പ്രവർത്തിക്കുന്നു .കൂടുതൽ വിവരങ്ങൾക്കായി Scunthorpe Mslayalee Assiciation , FB സന്ദർശിക്കുക.

എയഇൽസ്ബറി മലയാളി സമാജത്തിന്റെ (AMS) 2024 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സ്റ്റോക്ക് മാൻഡിവിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളുമായി നടത്തപ്പെട്ടു. നിരവധി സാൻറമാർ അണിനിരന്ന സാന്താ പരേഡ് സ്റ്റേജിൽ പ്രവേശിച്ച് നടത്തിയ കരോൾ ആലോപനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. നിരവധി അവാർഡുകൾ നേടിയ എൻ എച്ച് എസ് സീനിയർ സ്റ്റാഫും റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ട്രസ്റ്റ് ഫൗണ്ടറുമായ ശ്രീമതി ആശ മാത്യു ന്യൂ ഇയർ കേക്ക് മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി അംഗം ജിബിൻ    ജോളി ക്രിസ്മസ് ന്യൂ ഇയർ സന്ദേശം പറഞ്ഞു. മുഖ്യ അതിഥി ആശ മാത്യുവിന് AMS (പ്രോഗ്രാം കോഡിനേറ്റർ) സെലസ്റ്റിൻ പാപ്പച്ചൻ ഉപകാരം നൽകി സ്വീകരിച്ചു. ആശംസകൾ അർപ്പിച്ച ജിബിൻ ജോളിക്ക് AMS (സെക്രട്ടറി) മാർട്ടിൻ സെബാസ്റ്റ്യൻ ഉപകാരം നൽകി.

ഈ വർഷത്തെ ക്രിസ്മസ് കരോൾ വഴി ഭവനങ്ങളിൽ നിന്നും സമാഹരിച്ച് ഫണ്ട് റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ഫൗണ്ടേഷൻ ഡയറക്ടർ ആശ മാത്യു   AMS രക്ഷാധികാരി ജോബിൻ സെബാസ്റ്റ്യന്റെ പക്കൽ നിന്നും ഏറ്റുവാങ്ങി. AMS പ്രസിഡണ്ട് കെൻ സോജൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജ ദിലീപ് നന്ദിയും രേഖപ്പെടുത്തി. ക്രിസ്മസ് പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം മാർട്ടിനും ക്രിസ്മസ് ട്രീ മത്സരത്തിൽ ഒന്നാം സമ്മാനം സലിനും കരസ്ഥമാക്കി. ഒട്ടനവധി കലാപരിപാടികൾ അരങ്ങേറിയ ഒരു കലോത്സവത്തിന് ഒപ്പം നിരവധി ഗായകർ ആലപിച്ച ഗാനമേളയും വിഭവസമൃദ്ധമായ ന്യൂ ഇയർ വിരുന്നും ഹാളിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ആൾക്കാർക്ക് ഈ ആഘോഷം ഒരു ആ വിസ്മരണീയമാകാൻ കാരണമായി .

 

മാഞ്ചസ്റ്റര്‍: പുതുവര്‍ഷത്തിലെ ആദ്യ യുവജന ഉണര്‍വ്വിനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍. ബ്രൂണ്‍സ് വിക്ക് പാരിഷ് ചര്‍ച്ച് ഹാളില്‍ ജനുവരി 13 ശനിയാഴ്ച്ച കര്‍ത്താവിന്റെ അഭിഷിക്തന്മാരായ ബ്രദര്‍. മാത്യു കുരുവുള (തങ്കു ബ്രദര്‍), ബ്രദര്‍. റോണക് മാത്യു എന്നിവര്‍ ശുശ്രൂഷിക്കുന്നു. ഹെവന്‍ലി ഫീസ്റ്റ് സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ കൂട്ടായ്മ യുവാക്കളില്‍ ഉണര്‍വ്വിന്റെ അഗ്നി പകരുവാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
എണ്ണൂറ് കോടി ആത്മാക്കളും രക്ഷയിലേക്ക് എന്ന് വലിയ ദര്‍ശനവുമായ് ഇന്ത്യയില്‍ നിന്നും ആരംഭിച്ച് മൂന്നാം പെന്തകോസ്തിന്റെ ഉണര്‍വ്വിനെ ലോകമെമ്പാടും പകരുന്നതില്‍ മാഞ്ചസ്റ്ററും ഭാഗമാകുകയാണ്. യുവാജനങ്ങള്‍ക്കൊപ്പം ഇന്നര്‍ ചേംബര്‍ പ്രേക്ഷക സംഗമവും ഇന്നേ ദിവസം നടത്തപ്പെടുന്നു. കോവിഡ് ജനങ്ങളെ വീടിനുള്ളില്‍ ഒതുക്കി നിര്‍ത്തിയപ്പോള്‍ ക്രിസ്തുവിന്റെ സ്‌നേഹവും സാമാധാനത്തിന്റെ സുവിശേഷവും അനേകര്‍ക്ക് പകരുവാന്‍ ആരംഭിച്ച ഇന്നര്‍ ചേംബര്‍ ഓണ്‍ലൈന്‍ ടെലികാസ്റ്റിംഗ് മൂന്ന് വര്‍ഷം പിന്നിട്ട് പ്രയാണം തുടരുകയാണ്.

ഉണ്ണികൃഷ്ണൻ ബാലൻ

നവകേരളത്തിന്റെ നവീനവും മഹത്തരവുമായ ഒരു കാൽവയ്പ്പാണ് മൈഗ്രേഷൻ കോൺക്ലേവ് 2024. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന പുത്തൻ ആശയങ്ങൾ നവകേരള സൃഷ്ടിക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എകെജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും വി.എസ്. ചന്ദ്രശേഖരൻ പിള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും ചേർന്ന് പത്തനംതിട്ടയിൽ 2024 ജനുവരി 19 മുതൽ 21 വരെ സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു പ്രതിനിധികൾ പങ്കെടുക്കും.

ഇതിനു മുന്നോടിയായി യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തിൽ യൂറോപ്പ് റീജണൽ കോർഡിനേഷൻ മീറ്റിംഗ് സംഘടപ്പിക്കുന്നു. ഡോ. തോമസ് ഐസക് പങ്കെടുക്കുന്ന മീറ്റിംഗിൽ യൂറോപ്പിലെ വിവിധ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. കരുത്തുറ്റതും പുരോഗമനപരവുമായ കേരളത്തിന്റെ സാമൂഹിക ഘടന വളർത്തിയെടുക്കുവാൻ ലക്ഷ്യമിട്ടു നടത്തുന്ന “മൈഗ്രേഷൻ കോൺക്ലേവ് 2024” ൽ പ്രബന്ധാവതരണത്തിലും ചർച്ചകളിലും പങ്കെടുക്കുന്ന പ്രതിനിധികൾക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകുകയും പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിക്കുകയുമാണ് മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് .

കേരള ചരിത്രത്തിലെ മലയാളി പ്രവാസി യൂണിയന്റെ ഏറ്റവും വിപുലവും സമഗ്രവുമായ ഈ സമ്മേളനനത്തിൽ യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ആദ്യവസാനം പങ്കെടുക്കുന്നു.

ജിജോ വാലിപ്ലാക്കീൽ

എസക്‌സ്: കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.


കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ‘ചിലപ്പതികാരം’ ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ് ഇതിഹാസ കഥയുടെ ചുവടുപിടിച്ചുള്ള ‘പൊന്നിയിന്‍ സെല്‍വം’ വരെയുള്ള നൃത്ത രൂപങ്ങള്‍ കാണികള്‍ക്ക് നവ്യാനൂഭവമായി. കൂടാതെ കോള്‍ചെസ്റ്റര്‍ സീനിയര്‍ ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷങ്ങള്‍ക്കിടയിലും കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. യുക്മ കലാമേളയില്‍ സമ്മാനര്‍ഹരായ കുട്ടികളെ ആദരിക്കുകയും കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിലെ സുപരിചിതനായ ഉണ്ണി പിള്ളയുടെ നിര്യാണത്തില്‍ ഒരു മിനിട്ട് നിശബ്ദത പാലിച്ച് അനുസ്മരണവും രേഖപ്പെടുത്തി. യുക്മ കലാമേളയിലെ വിജയികള്‍ യുകെയിലെ പ്രശസ്ത റോബോട്ടിക് സര്‍ജനൂം കോള്‍ചെസ്റ്റര്‍ മലയാളിയുമായ സുഭാഷ് വാസുദേവനില്‍ നിന്നൂം സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.


വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് ഏവരും ആസ്വദിച്ചു. രാത്രി പത്തര മണിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണൂ. പ്രസിഡന്റ് ഷനില്‍ അരങ്ങത്ത് സ്വാഗതവും സെക്രട്ടറി തോമസ് മാറാട്ടുകളം നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗമായ മാത്യൂ വര്‍ഗ്ഗീസ് ക്രിസ്തുമസ് സന്ദേശം നല്കി. കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോന്‍, അജയ്, സീന ജിജോ, ആദര്‍ശ് കുര്യന്‍, ഷാജി പോള്‍, തോമസ് രാജന്‍, റീജ, ടോമി പാറയ്ക്കല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യോർക്ഷയറിലെ ആദ്യകാല അസ്സോസിയേഷനുകളിലൊന്നായ മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിൻ്റെ കിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി ആറിന് ബ്രാഡ്ഫോർഡിൽ നടന്നു. ബ്രാഡ്ഫോർഡ് സെൻ്റ് വിനിഫ്രെഡ്സ് ചർച്ച് ഹാളിൽ അസ്സോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു സുഗുണനും സെക്രട്ടറി അപർണ്ണ ജിപിനും അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും സ്വാഗതമരുളി ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ നടന്നു. അസ്സോസിയേഷനിലെ അംഗങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത ആഘോഷ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചാസ്വദിക്കാൻ തക്കവണ്ണമുള്ള കൊച്ചു കൊച്ചു മത്സരങ്ങളും കുശൃതി ചോദ്യങ്ങളും ശ്രദ്ധേയമായി.

ഷൈൻ കള്ളിക്കടവിലിൻ്റെ നേതൃത്വത്തിലുള്ള സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പ്രേക്ഷക മനസ്സുകളിൽ പുതു പുലരിയിലെ കുളിർമഴയായി ആസ്വാദനസുഖം പകർന്ന ഗാനവുമായി എത്തിയ ശ്രീമതി ഭാഗ്യലക്ഷ്മിയമ്മ കൈയ്യടി നേടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പത്ത് മണിയോടെ കിസ്തുമസ്സ് പുതുവത്സരാഘോഷ പരിപാടികൾ അവസാനിച്ചു.

 

RECENT POSTS
Copyright © . All rights reserved