യു.കെ മലയാളികൾക്കിടയിൽ പുരോഗമനാശയങ്ങളുയർത്തി സാമൂഹിക-സാംസ്കാരിക രംഗത്ത് ചരിത്ര പരമായ ചുവട് വെയ്പ്പുകളോടെ “സമീക്ഷ യു.കെ ” ആറാം ദേശീയ സമ്മേളനത്തിന് പീറ്റർ ബോറോ ഒരുങ്ങുന്നു. കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ യു.കെ മലയാളികളുടെ പ്രതീക്ഷയായി ഉയരാൻ സാധിച്ച പുരോഗമന കലാ സാംസ്കാരിക സംഘടന എന്ന ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെ സമ്മേളനത്തിലേക്ക് കടക്കുന്നത്.
മെയ് 20, 21 തിയതികളിലായി പീറ്റർ ബോറോയിൽ ചേരുന്ന സമ്മേളനം മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ശ്രീ. ആഷിഖ് അബു മുഖ്യാഥിതിയായി സമ്മേളനത്തെ അഭിസംബോധന ചെയ്യും. മെയ് 20 ശനിയാഴ്ച്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നുമായി 150 ഓളം പ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് 21-ന് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. വിപുലമായ ചടങ്ങുകളോടെ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പുകളാണ് സംഘാടകർ പൂർത്തിയാക്കിവരുന്നത്.
യു.കെ മലയാളികളുടെ ക്ഷേമ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക പുരോഗതി ലക്ഷ്യമിട്ട് 2017-ൽ പ്രവർത്തനമാരംഭിച്ച സമീക്ഷ യു.കെ, അതിന്റെ ലക്ഷ്യം കൂടുതൽ ആഴത്തിൽ അനുഭവേദ്യമാക്കിയ കാലയളവ് കൂടിയാണ് കടന്നു പോയത്. നിലവിലുണ്ടായിരുന്ന 22 ബ്രാഞ്ചുകൾക്ക് പുറമെ പുതിയ 4 ബ്രാഞ്ചുകൾ കൂടി ആരംഭിക്കുവാനും സജീവമാക്കി നിലനിർത്തുവാനും സംഘടനക്ക് കഴിഞ്ഞു. പുരോഗമനാശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്ന എണ്ണമറ്റ കലാ സാംസ്കാരിക കായിക പരിപാടികളാണ് സംഘടനക്ക് ഏറ്റെടുത്ത് വിജയിപ്പിക്കുവാനായത്. കഴിഞ്ഞ സമ്മേളനാനന്തരം സംഘടനക്കുണ്ടായ നേട്ടകോട്ടങ്ങൾ വിലയിരുത്തി കൂടുതൽ കരുത്തോടെ സംഘടനയെ മുന്നോട്ട് നയിക്കുകയാണ് ആറാം ദേശീയ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുണൈറ്റഡ് സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ (USMA) വേൾഡ് മലയാളി കൗൺസിൽ (WMC) സ്കോട്ട്ലാൻഡ് റീജിയനുമായി സഹകരിച്ച് ഹൈലാൻഡിലേക്ക് ഏകദിന ടൂർ നടത്തുന്നു. ഏപ്രിൽ 23 ഞായറാഴ്ച എഡിൻബർഗ് ഹെർമിസ്റ്റൺ പാർക്കിൽ നിന്നും (EH14 4AT) രാവിലെ8.30 ന് പര്യടനം ആരംഭിക്കുന്നു. റിപ്പോർട്ടിംഗ് സമയം രാവിലെ 8.15. രാത്രി 9.30ഓടെ മടങ്ങിയെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ലോകത്തിലെ തന്നെ വളരെ മനോഹരമായ ഭൂപ്രദേശങ്ങളിലൊന്നായ സ്കോട്ട് ലാൻ്റിലെ ഹൈലാഡ് വളരെ ചുരുങ്ങിയ ചിലവിൽ സുരക്ഷിതമായി സന്ദർശിക്കാനുള്ള സുവർണ്ണ അവസരമാണ് യുസ്മ ഒരുക്കുന്നത്. കുന്നുകളും മലകളും താഴ്വാരങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഹൈലാൻഡിലുള്ളത്. ഗ്ലൻകോ, ഫോർട്ട് വില്യം, ഫോർട്ട് അഗസ്റ്റസ് , ഇൻവെർനെസ്, പിറ്റ് ലോക്ചറി എന്നിവയാണ് സന്ദർശിക്കാനുദ്ദേശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനം. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളായതിനാൽ പുറത്തു നിന്നെത്തുന്ന ഡ്രൈവർമാർക്ക് അത്ര സുരക്ഷിതമല്ല ഹൈലാൻഡിലെ റോഡുകൾ. ഇവിടെയാണ് യുസ്മയൊരുക്കുന്ന എല്ലാ വിധ സൗകര്യങ്ങളോടും കൂടി ഒരു കോച്ചിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന വിനോദയാത്രയ്ക്ക് പ്രസക്തിയേറുന്നത്.
ഇംഗ്ലണ്ടിൽ നിന്നും സ്കോട്ട് ലാൻ്റിൽ നിന്നെത്തുന്നവർക്കു അവരവരുടെ വാഹനങ്ങൾ കോച്ച് പുറപ്പെടുന്നിടത്ത് തന്നെ പാർക്ക് ചെയ്യാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്. വിനോദയാത്രയുടെ സുഗമമായ നടത്തിപ്പിന് സമയനിഷ്ഠത പാലിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ബുക്ക് ചെയ്ത എല്ലാവരും ഏപ്രിൽ 23 ഞായറാഴ്ച്ച 8.15ന് മുമ്പായി കോച്ച് പുറപ്പെടുന്ന എഡിൻബർഗിൽ റിപ്പോർട്ട് ചെയ്യണമെന്ന് സംഘാടകർ അറിയച്ചിട്ടുണ്ട്.
ഒരു ദിവസം മുഴുവനും നീണ്ടു നില്കുന്ന രസകരമായ ഹൈലാൻഡ് യാത്രയിൽ പങ്കെടുക്കാൻ
താൽപ്പര്യമുള്ളവർ ചുവടെ ചേർത്തിരിക്കുന്ന ടൂർ കോർഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്.
ടൂർ കോ-ഓർഡിനേറ്റർ – എബിസൺ ജോസ് – 07846411781.
സെക്രട്ടറി – അനിൽ തോമസ് – 07862230620.
പ്രസിഡന്റ്- ഡോ സൂസൻ റോമൽ. ട്രസ്റ്റി- ജെയിംസ് മാത്യു.
യാത്രാ നിരക്കുകൾ ചുവടെ പറയും പ്രകാരം ക്രമപ്പെടുത്തിയിരിക്കുന്നു.
Adult (above 10years) – £45.00
Children (3yrs to 9 yrs) – £40.00
Infants (0 yrs to 2 years) – Free.
0 മുതൽ 2 വയസ്സുവരെയുള്ള ശിശുക്കൾക്ക് സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ സീറ്റ് അനുവദിച്ചിട്ടില്ല. നിയമപ്രകാരം 3 വയസ്സിന് മുകളിലുള്ളവർക്കാണ് സീറ്റ് ആവശ്യമാകുന്നത്.
Pick-up point:-
Edinburgh Hermiston Park & Ride,
EH14 4AT
Reporting Time – 8.15am
Return – 9.30pm.
ചുവടെ നൽകിയിരിക്കുന്ന അക്കൗണ്ട് വിശദാംശങ്ങളിലേക്ക് ശരിയായ പേയ്മെന്റ് നടത്തുക.
അക്കൗണ്ട് വിശദാംശങ്ങൾ:-
A/C name – United Scotland Malayalee Association
A/C No. 18 08 75 63
Sort Code – 80 22 60
പേയ്മെൻ്റ് ചെയ്തതിന് ശേഷം, പേയ്മെന്റിനായി ഉപയോഗിച്ച “റഫറൻസ്” നിങ്ങളുടെ സീറ്റ് സ്ഥിരീകരിക്കുന്നതിന് 07846411781 എന്ന മൊബൈൽ നമ്പറിലേക്ക് “പണമടച്ച തുക” സീറ്റിൻ്റെ എണ്ണം എന്നിവ ദയവായി സന്ദേശമയയ്ക്കുക.
Programme Co ordinator
Abeyson Jose
Mobile # 07846411781
കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗം 23/03/2023 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് കമ്മ്യൂണിറ്റി ഹൗസ്, റെഡിച്ചിൽ വച്ച് നടത്തി.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബിഞ്ചു ജേക്കബ് തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ ഭാരവാഹികളെയും അംഗ അസോസിയേഷന് പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവില്‍ റെഡിച്ചിലെ എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവരേയും അനുസ്മരിക്കാനും അവരോടുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു. തുടര്‍ന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി അഭിലാഷ് സേവ്യർ കാലാവധി പൂര്‍ത്തിയാക്കിയ കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും, വിപുലങ്ങളായ പരിപാടികള്‍ സംഘടിപ്പുക്കുവാന്‍ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷന് ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുകയും സ്ഥാനമൊഴിയുന്ന ട്രെഷറർ ജസ്റ്റിൻ മാത്യു ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബിഞ്ചു ജേക്കബ് തിരഞ്ഞെടുപ്പ് നീതിപൂര്‍വവും കാര്യക്ഷമവുമായി നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുവാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകായും ചെയ്തു.
സുജു ജോസഫ്
സാലിസ്ബറി: പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുൾപ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷൻ 2023 – 25 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. റ്റിജി മമ്മു പ്രസിഡന്റായും സിൽവി ജോസ് സെക്രട്ടറിയായും ജയ്വിൻ ജോർജ്ജ് ട്രഷററായുമുള്ള ഭരണസമിതിയാകും സംഘടനയ്ക്ക് നേതൃത്വം നൽകുക.
മാർച്ച് 3 വെള്ളിയാഴ്ച്ച നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. രക്ഷാധികാരി ജോസ് കെ ആന്റണിയും മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം മേഴ്സി സജീഷിന്റെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. വൈസ് പ്രസിഡന്റായി ജോബിൻ ജോണും ജോയിന്റ് സെക്രട്ടറിയായി ജോഷ്ന പ്രശാന്തും ജോയിന്റ് ട്രഷററായി ലൂയിസ് തോമസും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിർവ്വാഹക സമിതിയംഗങ്ങളായി പിങ്കി ജെയ്ൻ, പ്രശാന്ത് ബാലകൃഷ്ണൻ, നിഷാന്ത് സോമൻ, സെന്തിൽ പ്രഭു തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷ്യോമാരായി മുൻ പ്രസിഡന്റ് ഷിബു ജോണും മുൻ സെക്രട്ടറി ഡിനു ഡൊമിനിക് ഓലിക്കലും കമ്മിറ്റിയംഗങ്ങളാകും. നിലവിലെ യുക്മ പ്രതിനിധികളായി സുജു ജോസഫ്, എം പി പദ്മരാജ്, ഡിനു ഓലിക്കൽ എന്നിവരും കമ്മിറ്റിയംഗങ്ങളാകും. പി ആർ ഓ ആയി സുജു ജോസഫിനെ പൊതുയോഗം ചുമതലപ്പെടുത്തി.
മാർച്ച് 3 ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുൻ പ്രസിഡന്റ് ഷിബു ജോണിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡിനു ഡൊമിനിക് ഓലിക്കലും ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ ഷാൽമോൻ പങ്കെതും അവതരിപ്പിച്ചു. പൊതുയോഗത്തിന് ശ്രീമതി രമ്യ ജിബി സ്വാഗതവും നിധി ജയ്വിൻ നന്ദിയും രേഖപ്പെടുത്തി.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും മുതിർന്നവർക്കും കുട്ടികൾക്കും കലാ കായിക രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് റ്റിജി മമ്മു പറഞ്ഞു. ഭാരവാഹികൾക്ക് രക്ഷാധികാരി ജോസ് കെ ആന്റണി ആശംസകൾ നേർന്നു.
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യു കെയുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി, വെയിൽസ് -കാർഡിഫ് ബ്രാഞ്ച് സമ്മേളനം ഏപ്രിൽ 2 ഞായറാഴ്ച 6 മണിക്ക് ബ്രാഞ്ച് പ്രസിഡൻറ് പ്രിൻസ് എം ജോർജിന്റെ അദ്ധ്യഷതയിൽ നടന്നു. സമീക്ഷ യുകെ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി സമ്മേളനം ഉത്ഘാടനം ചെയ്തു. സമീക്ഷ യു കെയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിൽ ബ്രാഞ്ചിന്റെ പങ്കാളിത്തത്തെ കുറിച്ചും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിവരിച്ചു. ബ്രാഞ്ച് സെക്രട്ടറി ശ്രീ. ബിബി തോമസ് സ്വാഗതം പറയുകയും, ബ്രാഞ്ചിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു.
നാഷണൽ കമ്മിറ്റി അംഗം അഡ്വ. ദിലീപ് കുമാർ സമ്മേളനത്തിനു ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീ. പ്രിൻസ് എം ജോർജ് ബ്രാഞ്ച് പ്രസിഡന്റ് ആയും, ശ്രീ. അലക്സ് ജോർജ് വൈസ് പ്രസിഡന്റ് ആയും, ശ്രീ.ബെന്നി തോമസ് ട്രെഷറർ ആയി തുടരാനും, പുതിയ ബ്രാഞ്ച് സെക്രട്ടറി ആയീ ശ്രീ. ബാലചന്ദ്രൻ സി എമ്മിനെയും, ജോയിന്റ് സെക്രട്ടറിയായി ശ്രീ.ജോജി ഈപ്പനേയും സമ്മേളനം തിരഞ്ഞെടുത്തു. അവരോടൊപ്പം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. ബിബി തോമസ്, ശ്രീ. ബിനു ദാമോദരൻ, ശ്രീ. രാഹുൽ മാത്യു, ശ്രീ. ബിജോൺ ജോസ്, ശ്രീ. എൽദോസ് വർഗീസ്, ശ്രീ. എബ്രഹാം മാത്യു എന്നിവരും സ്ഥാനമേറ്റു. സമീക്ഷയുകെ യുകെയിൽ ആകമാനം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോഗ്രാം വെയിൽസ് ബ്രാഞ്ചിലും നടപ്പിലാക്കാൻ തീരുമാനം ആയി.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ട്രെഷറർ ബെന്നി തോമസ് നന്ദി പറഞ്ഞു. ദേശീയ സമ്മേളനത്തിനു എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ഇതുവരെ 1680 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധീകരിക്കുന്നു .ചാരിറ്റി ഏപ്രിൽ 10 തിങ്കളാഴ്ച അവസാനിക്കും. തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ഇതുവരെ 1680 പൗണ്ട് ലഭിച്ചു . സമ്മറി സ്റ്റേറ്റ് മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു ചാരിറ്റി ഏപ്രിൽ 10 തിങ്കളാഴ്ച അവസാനിക്കും , ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കമല ശ്രീധരനു വീട്ടിലെത്തി കൈമാറും എന്നറിയിക്കുന്നു.
പെയിന്റ് പണികൊണ്ടു രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിഷമിക്കുകയാണ് മകൻ ശ്രീജിത് ശ്രീധരൻ .ഫോൺ വിളിച്ചു കരഞ്ഞു കൊണ്ട്
ശ്രീജിത് പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലിസിസിനു കൊണ്ടുപോകണം കൂടാതെ പിതാവിനും രോഗമാണ് ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.
തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് ..ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റ്യനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു . ടോമിയുടെ അഭ്യർത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു എല്ലാവരും ഈസ്റ്റർ ആഘോഷിക്കാൻ തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മക്കു൦ മകനും ഒരു കൈത്താങ്ങാകാൻ നമുക്കു ശ്രമിക്കാം .
നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക ”
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
മറക്കാനാകാത്ത മറ്റൊരു സായാഹ്നം മലയാളി സമൂഹത്തിന് സമ്മാനിച്ചിരിക്കുകയാണ് യുകെയിലെ പ്രമുഖ അസോസിയേഷനായ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓര്‍ക്കസ്ട്ര ടീം . ഒരുപിടി മികച്ച കലാകാരന്മാര് വേദി കീഴടക്കിയപ്പോള്‍ ‘ രാഗ സന്ധ്യ അവിസ്മരണീയമായി. ഗ്ലോസ്റ്ററിലെ ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച വൈകിട്ട് അവതരിപ്പിച്ച രാഗ സന്ധ്യ ഒട്ടനവധി സുന്ദര മുഹൂര്‍ത്തങ്ങളാണ് ഗാന ആസ്വാദകര്‍ക്ക് നല്‍കിയത്.
കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങളും നാടന്‍ പാട്ടുകളും ഒക്കെയായി വേദിയെ കീഴടക്കുകയായിരുന്നു കലാകാരന്മാര്. രവീന്ദ്രന് മാസ്റ്റര്‍ ഹിറ്റ്സ്, ഓള്‍ഡ് ഈസ് ഗോള്‍ഡ്, നാടന്‍ പാട്ടുകള്‍, ഹിന്ദി ആന്‍ഡ് തമിഴ് റൗണ്ട് എന്നീങ്ങനെ നാലു റൗണ്ടുകളായി ഗാനങ്ങള്‍ ആലപിച്ച സംഗീത സായാഹ്നമായിരുന്നു അരങ്ങേറിയത്.
പ്രേക്ഷകര്‍ ആവശ്യപ്പെട്ട ലൈവ് ഗാനങ്ങള്‍ അവതരിപ്പിച്ച് ഏഷ്യാനെറ്റ് ഫെയിം ആന്റണി ജോണ്‍ കൈയ്യടി നേടുകയായിരുന്നു.
കാണികളെ ആവേശത്തിലാഴ്ത്തി അനിലയും രമ്യ മനോജും പരിപാടിയുടെ ആങ്കറിങ്ങ് ഭംഗിയാക്കി.
ആന്റണി ജോണ്‍, ബിന്ദുലേഖ സോമന്,ഷെറിന് ജോസഫ്, ഷൈനി മനോജ്, നീതു ചാക്കോ എന്നിവരാണ് ജോണ്‍സണ്‍മാസ്റ്റര്‍ ഹിറ്റുകള്‍ വേദിയില്‍ അവതരിപ്പിച്ചത്. സിറില്‍, രമ്യ, റിന്നി, അനെറ്റ്, നിനു, ദീപ, മേഘ്ന ജോണ്‍ എന്നിവര്‍ പഴയ പാട്ടുകള്‍ കൊണ്ട് ഏവരുടേയും ഹൃദയം കീഴടക്കി. സിബി ജോസഫ്, ഫ്ളോറന്‍സ് ഫെലിക്സ്, സഞ്ജന ,ജീന, മനോജ് എന്നിവര്‍ രവീന്ദ്രന് മാസ്റ്റര്‍ ഹിറ്റ്സ് അവതരിപ്പിച്ചു.
റിയ, അജി ഡേവിഡ്,ദേവലാല്‍, ടിജു ആന്‍ഡ് ടിനു, മനോജ് ജേക്കബ്, ബെനിറ്റ ബിനു, രഞ്ജിത്ത് എന്നിവര്‍ തമിഴും ഹിന്ദി ഗാനങ്ങളും കൊണ്ട് ആഘോഷ രാവാക്കി രാഗ സന്ധ്യയെ മാറ്റി. അരുണ്‍, ജെഡ്സന്‍, സാലി, സജി, ചിത്ര, ബിനുമോന്, പോള്‍സണ്‍ എന്നിവരുടെ നാടന്‍ പാട്ട് കാണികളില്‍ ആവേശം നിറയ്ക്കുകയായിരുന്നു.
ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് മികച്ചൊരു കലാസന്ധ്യയാണ് ഒരുക്കിയത്. ഗ്ലോസ്റ്റര്‍ ഓര്‍ക്കസ്ട്രയുടെ കോര്‍ഡിനേറ്റേഴ്സായ ബിനുമോന് കുര്യാക്കോസും സിബി ജോസഫും ആസ്വദിക്കാനെത്തിയ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു. മികച്ച ഭക്ഷണവും ഒരുക്കിയിരുന്നു. നാലു മണി മുതല്‍ രാത്രി പത്തു മണിവരെ എല്ലാം മറന്ന് ആഘോഷിക്കുകയായിരുന്നു ഗാന ആസ്വാദകര്‍. ജിഎംഎ പ്രസിഡന്റ് ജോ വില്‍ടണ്‍ കലാകാരന്മാര്ക്ക് ആശംസകള്‍ അറിയിച്ചു.
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി എക്സിറ്റർ ബ്രാഞ്ച് സമ്മേളനം ഏപ്രിൽ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ദേശിയ ട്രഷറർ. ശ്രീമതി രാജി ഷാജിയുടെ അദ്ധ്യഷതയിൽ നടന്നു. സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ സമ്മേളനം ഉത്ഘാടനം ചെയ്യ്തു. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിൽ ബ്രാഞ്ചിന്റെ പങ്കാളിത്തത്തെ കുറിച്ചും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിവരിച്ചു.
ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ബ്രാഞ്ച് മെമ്പർ കീർത്തന ഗോപൻ അനുശോചന പ്രമേയം അവതരിച്ചു. ബ്രാഞ്ച് സെകട്ടറി വിനു ചന്ദ്രൻ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. സമ്മേളനത്തിൽ നിലവിലുള്ള ഭാരവാഹികളെ തന്നെ നിലനിർത്താൻ തീരുമാനിച്ചു.
സമ്മേളനത്തിന് ആശംസയറിച്ചുകൊണ്ട് എക്സിറ്റർ മലയാളി അസോസിയേഷൻ ട്രഷറർ ബിനോയി വർഗീസും സമീക്ഷ കെറ്ററിംഗ് ബ്രാഞ്ച് സെക്രട്ടറി എബിൻ സാബുവും സംസാരിച്ചു. ഷെയർ & കെയർ ചാരിറ്റി പ്രവർത്തനം ഏറ്റെടുത്തുകൊണ്ട് ബ്രാഞ്ചിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു. ഷെയർ &കെയർ പ്രൊജക്റ്റ് ആദ്യ കളക്ഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് ഷെയർ ആൻഡ് കെയർ പ്രൊജക്റ്റ് നാഷ്ണൽ കോർഡിനേറ്റർ കൂടിയായ ശ്രീകുമാർ ഉള്ളപ്പിള്ളിൽ ആദ്യ കളക്ഷൻ വിനു ചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.
സമ്മേളനത്തിന് മാറ്റുകൂട്ടുവാൻ എക്സിറ്ററിലെ പ്രിയ ഗായകരായ ക്രിസ്റ്റീൻ ജോണും ജോയ് ജോണും അതിമനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കീർത്തന നന്ദി അറിയിച്ചു. ദേശീയ സമ്മേളനത്തിനു എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.
ടോം ജോസ് തടിയംപാട്
തൊടുപുഴ ആലക്കോട് ചിലവ് സ്വദേശി കമല ശ്രീധരന്റെ ചികിത്സയ്ക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ഇതുവരെ 1020 പൗണ്ട് ലഭിച്ചു. സമ്മറി സ്റ്റേറ്റ് മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി ഏപ്രിൽ 10 തിങ്കളാഴ്ച അവസാനിക്കും . ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കമല ശ്രീധരനു വീട്ടിലെത്തി കൈമാറും എന്നറിയിക്കുന്നു.
കൂടാതെ പേരുവെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത യു കെ യിലെ ഒരു നല്ല സമരിയക്കാരൻ 40000 രൂപ നേരിട്ട് നൽകി, ഇദ്ദേഹം ഇതിനുമുൻപും പലപ്രാവശ്യം വലിയ തുകകൾ നൽകി നേഴ്സിംഗ് പഠനത്തിനു ബുദ്ധമുട്ടുന്നു എന്ന് ഇടുക്കി ചാരിറ്റി അറിയിച്ച കുട്ടികളെ സഹായിച്ചിട്ടുണ്ട് .ഇങ്ങനെ വലിയ തുകനൽകി സഹായിക്കാൻ കാരണം എന്താണ് എന്ന് ചോദിച്ചപ്പോൾ ഞാൻ 2010 ൽ സ്റ്റുഡൻറ് വിസയിൽ യു കെയിൽ എത്തിയപ്പോൾ ഒരു ബ്രെഡ് മേടിക്കാൻ വിഷമിച്ചിട്ടുണ്ട്. ദൈവസഹായത്താൽ എനിക്ക് ഇപ്പോൾ ബിസിനസ് ചെയ്തു പണം ലഭിക്കുന്നുണ്ട്. അതിന്റെ ഒരു വിഹിതം ഞാൻ നൽകുന്നു എന്നാണ് പറഞ്ഞത്. എന്താണെങ്കിലും അദ്ദേഹത്തിന്റെ നല്ല മനസിനു മുൻപിൽ ഞങ്ങൾ തലകുനിക്കുന്നു .
പെയിന്റ് പണികൊണ്ടു രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിഷമിക്കുകയാണ് മകൻ ശ്രീജിത് ശ്രീധരൻ. ഫോൺ വിളിച്ചു കരഞ്ഞു കൊണ്ട് ശ്രീജിത് പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലിസിസിന് കൊണ്ടുപോകണം ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.
തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് .ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്ററ്യനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു . ടോമിയുടെ അഭ്യർത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എല്ലാവരും ഈസ്റ്റർ ആഘോഷിക്കുന്ന തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മക്കു൦ മകനും ഒരു കൈത്താങ്ങാകാൻ നമുക്കു ശ്രമിക്കാം .
നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക “
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
യുകെയിലെ പ്രശസ്തമായ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ വിഷു മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി അഘോഷിക്കുവാന്‍ മാഞ്ചസ്റ്റർ ഒരുങ്ങുകയാണ്. 2023 ഏപ്രിൽ 15നു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ മാഞ്ചസ്റ്ററില്‍ ഗീത ഭവൻ ക്ഷേത്രത്തിൽ വെച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കപ്പെടും.
അന്നേ ദിവസം രാവിലെ 10മണിക്ക് സർവ്വ വിഭൂഷണനായ ഭഗവാൻ കൃഷ്ണനെ കണികാണുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് GMMHC യിലെ ബാലിക ബാലൻ മാർക്ക് വിഷുകൈനീട്ടവും നൽകുന്നതാണ് ,തുടർന്ന് വിഷു സ്പെഷ്യൽ ഭജനയും നടത്തപ്പെടും .
ആയതിനുശേഷം GMMHC കുടുംബാംഗങ്ങൾ ഒരുക്കുന്ന സ്വാദിഷ്ടവും വിഭവ സമൃദ്ധമായ വിഷു സദ്യയും ഉണ്ടായിരിക്കും. തുടർന്ന് കൾച്ചറൽ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതാണ് . GMMHC കലാകാരന്മാർ നയന ശ്രവണ സുന്ദരമായ കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് . കലാപരിപാടികൾക്ക് വൈകീട്ട് 6 മണിയോടെ തിരശ്ശീല വീഴും. ഈവർഷത്തെ വിഷുമഹോത്സാവത്തിനു ഏകദേശം 400 ഓളം ആളുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു . പരിപാടി അതിഗംഭീരമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. ഇനിയും പ്രവേശന ടിക്കറ്റുകൾ കരസ്ഥമാക്കാത്തവർ വൈകാതെ കമ്മിറ്റിയുമായി ദയവായി ബന്ധപ്പെടുക .
കൂടുതൽ വിവരങ്ങൾക്ക്
രാധേഷ് നായർ…07815819190 (പ്രസിഡണ്ട് )
ധനേഷ് ശ്രീധർ….07713154374 (സെക്രട്ടറി
സുനില്‍ ഉണ്ണി….07920142948 ( ട്രഷറര്‍)