ജോൺസൺ കളപ്പുരക്കൽ

ചോർലി മലയാളികളുടെ ഹൃദയ താളവും സംഘേതനയുമായ സി എം എ മെയ് നാലാം തീയതി ചോർളി ബക്‌ഷോ വില്ലേജ് കമ്മ്യൂണിറ്റി ഹാളിൽ ആണ്. ആഘോഷങ്ങൾ സംഘടിപ്പിച്ചത് പ്രമുഖ സീരിയൽ നടിയും നർത്തകിയുമായ ഷാരൻ മാങ്കാവിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു . (തട്ടിയും മുട്ടിയും മീനാക്ഷി ഫെയിം ) ആക്ടിംഗ് പ്രസിഡണ്ട് ശ്രീ ബിജു കുര്യൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. ശ്രീമതി ഷെർലി ആൻറണി പുറവടി. കരിയർ ഗൈഡൻസ് &നഴ്സസ് ഡേ സന്ദേശവും നൽകി. സിഎംഎ ട്രഷർ വിമൽ മൈക്കിൾ സംഘടനയുടെ ഭാവി പരിപാടികൾ പങ്കുവെച്ചു . മാതാപിതാക്കളുടെ പ്രതിനിധിയായ ശോഭ വിജയൻറെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. തുടർന്ന് സിഎംഎ കലാ കുടുംബത്തിൻറെ ഇടമുറിയാത്ത കലാപ്രവാഹം ആരംഭിച്ചു. മികച്ച ഗായിക ഗായകന്മാർ പരിപാടികളെ സംഗീത സാന്ദ്രമാക്കി .

കുട്ടികളുടെയും മുതിർന്നവരുടെയും വേദിയെ ഇളക്കി മറിക്കുന്ന സിനിമാറ്റിക് ഡാൻസുകളും. നാടോടി നൃത്തവും മാർഗംകളിയും ഒപ്പനയും മാഷപ്പ് സോങ് കോമഡി സ്കിറ്റും ഒക്കെയായി മെയ് നാലിന്റെ സായാഹ്നത്തിന് C.M. A കലയുടെ നിറമാല ചാർത്തി ശ്രീമതി ഷൈനി ബിജുവിന്റെയും ,റോസ് ബിജുവിൻ്റ് യൂം ചുടുലമായ ആങ്കറിംഗ് പരിപാടികൾക്ക് കൂടുതൽ മികവേകി. ശ്രീമതി അൻഷില ജോമിയുടെ യും പ്രസിൻ പ്രകാശിന്റെയും നേതൃത്വത്തിൽ കലാപരിപാടികൾക്ക് ഏകോപനംനൽകി.

ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രോഗ്രാം റിസപ്ഷൻ ഐ ടി രജിസ്ട്രേഷൻ , ഫുഡ് കമ്മിറ്റി എന്നിവരുടെ സംയോജിത പ്രവർത്തനം സമന്വയം 2024 നെ അവസ്മരണീയമാക്കി. ഡേ ഔട്ടും സ്പോർട്സ് ഡേയും ചാരിറ്റി പ്രോഗ്രാമുകളും ഓണം പൊന്നോണവും ഒക്കെയായി ഈ സമ്മറിൽ C.M.A നിറസാന്നിധ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോയിസ് കിച്ചൻ പ്രസ്റ്റ ൻ. ഹൃദ്യമായ ഭക്ഷണം പരിപാടികൾക്ക് കൂടുതൽ ഉണർവേകി. പരിപാടികളിൽ പങ്കെടുത്ത സമന്വയം 2024 നെ അവസ്മരണീയമാക്കിയ എല്ലാ ചോർളി മലയാളികൾക്കും വേദിയിലെത്തിയ പ്രതിഭകൾക്കും സെക്രട്ടറി ഇൻ ചാർജ് എൽദോ പൗലോസ് നന്ദി പ്രകാശിപ്പിച്ചു.