Association

 

ബർക്കൻ ഹെഡ്: വിറാലിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്സ് ഓഫ് വിറാലിന്‍റെ പ്രഥമ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ 2024 ജനുവരി നാലാം തീയതി നടക്കും. യുകെയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഫ്രണ്ട്സ് ഓഫ് വിറാലിൻ്റെ ഓണാഘോഷം വളരെയേറെ ശ്രദ്ധ നേടിയിരുന്നു .

സ്വന്തമായി പാകം ചെയ്തു വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയിലൂടെ വ്യത്യസ്തമായ ഒരു മാതൃക മുന്നോട്ടുവെച്ച ഫ്രണ്ട്സ് ഓഫ് വിറാൽ ക്രിസ്മസ് പുതുവത്സര ആഘോഷത്തിലും ആ പുതുമ നിലനിർത്തുകയാണ്. മലബാറിന്റെ രുചിഭേദങ്ങൾ ബിരിയാണിയുടെ മേമ്പൊടിയിൽ വിളമ്പുന്ന വിരുന്നിനൊപ്പം, വൻപിച്ച ജനസഞ്ചയത്തെ ഉൾക്കൊള്ളുവാൻ കഴിയുന്ന വേദിയും, മിഴിവാർന്ന നൃത്ത സംഗീത പരിപാടികളും സംഘടിപ്പിക്കുവാനായി വലിയ ഒരു ആഘോഷ കമ്മിറ്റിക്ക് തന്നെ രൂപം കൊടുത്തു കഴിഞ്ഞു.

പുതുവത്സര ലഹരിയെ അതിൻറെ പാരമ്യത്തിൽ വിരാൽ നിവാസികൾക്ക് സമ്മാനിക്കുവാനായി ടിക്കറ്റ് വിൽപ്പനയും അനുബന്ധ പ്രവർത്തനങ്ങളുമയി കമ്മറ്റികൾ മികച്ച രീതിയിലുള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ഈ ചരിത്ര നിമിഷങ്ങളിൽ പങ്കാളികളാകുവാൻ 2024 ജനുവരി നാലിന് പോർട്ട് സൺലൈറ്റിലുള്ള ഹ്യൂം ഹാളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്

President
Babu mathew
Phone : 07588513837
Secratary
Shibu mathew
Phone : 07473882988

അറോറയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് യുകെയിലെയും അയർലൻഡിലെയും മത്സരാർത്ഥികൾക്കായി ഡാൻസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഡാൻസ് ധമാക്ക എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന നൃത്ത മാമാങ്ക മത്സരങ്ങൾ 2024 മാർച്ച് 2-ാം തീയതി ശനിയാഴ്ച ചെഷയറിലെ എല്ലെസ്മിയർ പോർട്ടിലുള്ള സിവിക് ഹാളിൽ വച്ചാണ് അരങ്ങേറുന്നത്. വിജയികളെ കാത്തിരിക്കുന്നത് 2000 പൌണ്ടിന്റെ സമ്മാനമാണ്.

ഈ മെഗാ ഡാൻസ് മത്സരത്തിൽ 14 വയസ്സും അതിൽ കൂടുതൽ ഉള്ളവർക്കാണ് പങ്കെടുക്കാൻ പറ്റുന്നത്. ഒരു ടീമിൽ കുറഞ്ഞത് 5 അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും ഒരു ടീമിന് തങ്ങൾക്ക് താല്പര്യമുള്ള ക്ലാസിക്കൽ / ഫ്യൂഷൻ ,ബോളിവുഡ് ഇനത്തിലെ ഏത് ശൈലികളും വിഭാഗവും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 50 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീ.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 30 ആണ് . കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ വിശദാംശങ്ങളും [email protected] എന്ന ഈമെയിലിലോ 07894900958 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ജോളി എം. പടയാട്ടിൽ

പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തുന്ന കലാസാംസ്കാരിക വേദിയുടെ 8–ാം സമ്മേളനം കേരളപ്പിറവി ദിനമായി വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. നവംബർ 25–ാം തീയതി വൈകിട്ട് ഇന്ത്യൻ സമയം 8.30ന്, (03:PM(UK Time) 04:00PM(German Time) 19:00PM (UAE Time) )ന് വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കേരളപ്പിറവി ആഘോഷം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

കേരള കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രപിള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തിരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. നവംബർ 25 കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നതിനാൽ മറ്റ് ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാന കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രപിള്ള കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുന്നു.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ സ്വാഗതം ചെയ്യുന്നു.

ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) – 04915753181523

ജോളി തടത്തിൽ (ചെയർമാൻ)– 0491714426264

ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി)– 0447577834

ഷൈബു ജോസഫ് (ട്രഷറർ)

കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവും, കെ.പി.സി.സി വൈസ് പ്രസിഡണ്ടും, പറവൂർ നിയോജകമണ്ഡലം പ്രതിനിധിയും, പ്രശസ്ത വാഗ്മിയുമായ വി.ഡി. സതീശൻ എംഎൽഎ നാളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഒരുക്കുന്ന സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും. യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് “നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ ഏറെ ചിന്തോദ്ദീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകൾ ഉയരും.

നാളെ, നവംബർ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന നെഹ്രുവിയൻ സംവാദത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടൊപ്പം കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും. തുടർന്ന് സംവാദത്തിനുള്ള തുടക്കം കുറിക്കും.

കാലിക രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തി വിലയിരുത്തുകയും അതിന്റെ പുനരുജ്ജീവനത്തിനായി മാർഗ്ഗങ്ങൾ കണ്ടെത്തുകയും എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഉദ്ദേശിക്കുന്നത്.

നവംബർ 17 നു ഉച്ചകഴിഞ്ഞു 2:30 നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി,സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന ഡിബേറ്റിൽ കാലിക ഇന്ത്യയിൽ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവിൽ കോഡും അടക്കം സാമൂഹിക വിപത്തുകൾ ചർച്ചയാകുമ്പോൾ, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്കും, ഭാരത ദർശനത്തിലേക്കും, വ്യവസ്ഥിതിയിലേക്കും, ഇന്ത്യയെ തിരിച്ചു കൊണ്ട് പോകുവാൻ എങ്ങിനെ സാധിക്കും എന്നാവും മുഖ്യമായും ചർച്ചയിൽ ഉരിത്തിരിയുക.

കാലിക പ്രാധാന്യമുള്ള ചർച്ചയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

റെക്സം കേരളാ കമ്മ്യൂണിറ്റി (ഡബ്ല്യു.കെ.സി ) ദീപാവലിദിനം ആഘോഷനിമിഷങ്ങളാക്കി. ദീപാവലി ദീപം തെളിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും പൂത്തിരി, മത്താപ്പു കത്തിച്ചും പാട്ടും ഡാൻസും ആയി ദീപാവലി സായാഹ്നം കുട്ടികളും മുതിർന്നവരും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ലൊരു ദിനമാക്കി.

മാതൃ രാജ്യം വിട്ട് അന്യനാട്ടിൽ കഴിയുമ്പോൾ ഇവിടുത്തെ ജോലി തിരക്കും കുട്ടികളുടെ സ്കൂൾ, കുടുംബ കാര്യങ്ങൾ ഇവയുടെ തിരക്കിൽ കഴിയുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും തെല്ലൊരു സന്തോഷം നൽകുന്നതാണ് നമ്മുടെ ഒത്തുചേരലുകൾ. നമ്മുടെ തനത് ആഘോഷങ്ങൾ മറക്കാതെ ഓർമ്മയിൽ സൂക്ഷിച്ച് നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകാനുള്ള അവസരങ്ങൾ ആണ് നമ്മുടെ ഓണം, ക്രിസ്മസ് ന്യൂ ഇയർ, ഈസ്റ്റർ, വിഷു, ദീപാവലി ആഘോഷങ്ങൾ. റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും ഇത്തരം ആഘോഷങ്ങൾ ഭംഗിയായി നടത്തി വരുന്നു.

ഡബ്ല്യു.കെ.സി യൂടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-ന് നൂതനമായ പരിപാടികളോടെ നടത്താനുള്ള അണിയറ പ്രവർത്തങ്ങൾ നടന്നുവരുന്നു.കൂടുതൽ വിവരങ്ങൾ അറിയാൻ

Wrexham Kerala Community Facebook, Whatsapp ജോയിൻ ചെയ്യുക.

ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും ഡബ്ല്യു.കെ.സി കമ്മിറ്റി അംഗങ്ങളുടെ നന്ദി അറിയിക്കുന്നു.

പ്രസാദ് ഒഴാക്കൽ

കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.

നിലവിൽ വന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ നൂതനവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു അഭിമാനാർഹമായ പ്രവർത്തനമാണ് കൈരളി സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു വേദി ഒരുക്കി നൽകുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.

ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

പ്രസാദ് ഒഴാക്കൽ

കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.

നിലവിൽ വന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ നൂതനവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു അഭിമാനാർഹമായ പ്രവർത്തനമാണ് കൈരളി സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു വേദി ഒരുക്കി നൽകുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.

ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ്
Contact details
Binu Antony-07446868073
Maya Anish- 07949249228
Renjith Rajen-07824064813
Joseph t Joseph-07557766804

ഉണ്ണികൃഷ്ണൻ ബാലൻ

ശ്രീ റൂവൻ സൈമണിന്റെ സ്മരണാർത്ഥം സമീക്ഷ യുകെ ലിസ്ബൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോഫി ഫെസ്റ്റിവൽ ഹൃദയത്തിലേറ്റു വാങ്ങി ലിസ്ബൺ സമൂഹം. ശ്രീ റൂവൻ സൈമണിന്റെ പ്രോജ്വല സ്മരണ ഊഷ്മളത പകർന്ന ചടങ്ങിൽ വിവിധയിനം കാപ്പികളുടേയും, രുചിമുകുളങ്ങളുടെയും ഉത്സവാനുഭവത്തിനാണ് നവംബർ 1 -ന് ലിസ്ബണിലെ നാഷണൽ റാക്കറ്റ് ക്ലബ്ബ് സാക്ഷ്യം വഹിച്ചത്. ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ശ്രീ.ജയൻ മലയിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സമീക്ഷയുകെ ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ പരിപാടിയിൽ വിശിഷ്ടാതിഥി ആയിരുന്നു.യുണിറ്റ് പ്രസിഡന്റ് സ്മിതേഷ് ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുണിറ്റ് സെക്രട്ടറി വൈശാഖ് മോഹൻ സ്വാഗതവും,വൈസ് പ്രസിഡന്റ്റ് ആതിര രാമകൃഷ്ണപിള്ള നന്ദിയും ആശംസിച്ചു.

 

ഹൃദയസ്പർശിയായ ഒരു ചാരിറ്റി ഫണ്ട് ശേഖരണം കോഫി ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. റൂവൻ സൈമണിന്റെ പേരിൽ കേരളത്തിലെ ഒരു നിർധനകുടുംബത്തിന് ഭവനനിർമ്മാണത്തിനായി നടത്തുന്ന ധനസമാഹരണത്തിൽ പങ്ക് ചേരുക എന്നതായിരുന്നു യൂണിറ്റിന്റെ പ്രാഥമിക ലക്ഷ്യം.പ്രാദേശിക ഐറിഷ് ഗ്രൂപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ലിസ്ബേണിൽ നടന്ന സമീക്ഷ കോഫി ഫെസ്റ്റിവൽ കേവലം കാപ്പിയുടെയും ഭക്ഷണവിഭവങ്ങളുടെയും ആഘോഷം മാത്രമായിരുന്നില്ല മറിച്ച് സമത്വത്തിന്റെയും സഹാനുഭൂതിയുടെയും ഹൃദ്യമായ പ്രകടനം കൂടിയായിരുന്നു. ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും സമീക്ഷ ലിസ്ബൺ യുണിറ്റ് സംഘാടകർ നന്ദി രേഖപ്പെടുത്തി. യൂണിറ്റിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് തുടർന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി യൂണിറ്റ് ഭാരവാഹികളായ വൈശാഖ് മോഹൻ (യൂണിറ്റ് സെക്രട്ടറി) സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) മനു മംഗലം (ട്രഷറർ) എന്നിവർ അറിയിച്ചു.

കേരള ഗവൺമെന്റിന്റെ മലയാളം മിഷന്‍ പദ്ധതിയുടെ ഭാഗമായി എവിടെയെല്ലാം മലയാളിയുണ്ടോ അവിടെല്ലാം മലയാളം എന്ന സന്ദേശവുമായി യുകെയിലെ നോര്‍ത്തംപ്റ്റോണില്‍ “കേരള അക്കാദമി നോര്‍ത്താന്റ്സ്‌” 2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ക്ക്‌ നവംബര്‍ 1 -ന് നോർത്താംപ്ടൺ സെന്റ് ആൽബൻസ്ഹാളില്‍ കേരള പിറവിദിനത്തില്‍ തുടക്കംകുറിച്ചു.

രജിസ്റ്റർ ചെയ്ത ഇരുപതോളം കുട്ടികള്‍ അവരുടെ രക്ഷിതാക്കളോട് ഒപ്പം വളരെയധികം ഭാഷാ തൃഷണയോടെയാണ്‌ സ്കൂളില്‍ എത്തിയത്‌. ആദൃ ക്ലാസ്സ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറിയും, കവൻട്രി മലയാളം സ്കൂളിലെ പ്രധാന അദ്ധ്യാപകനും ആയ ശ്രീ. എബ്രഹാം കുര്യന്‍ നേത്യത്വം നല്‍കി. കുഞ്ഞുണ്ണി മാഷിന്റെ കവിതകളോടേ ആദ്യ ദിനം തന്നെ കുട്ടികള്‍ക്ക്‌ ഭാഷാ പഠനം ആസ്വാദൃകരമാക്കി മാറ്റാന്‍ ശ്രീ. എബ്രഹാം കുര്യന് സാധിച്ചു.

ചടങ്ങില്‍ പങ്കെടുത്ത രക്ഷിതാക്കളും ക്ലാസുകള്‍ കേട്ടിരിക്കുകയും അവരുടെ സന്തോഷം അധ്യാപകരെ അറിയിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു പഠനരീതിയാണ്‌ മലയാളം മിഷന്‍ ഇതിനായി രൂപകല്പന ചെയ്തിട്ടുള്ളത്.

സ്കൂള്‍ ചെയര്‍മാനും ലോക കേരള സഭ അംഗവും ആയ അഡ്വ. ദിലീപ്‌ കുമാര്‍ മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും ഈ അധ്യയന വര്‍ഷ ക്ലാസുകള്‍ സുഗമമായി നടത്തികൊണ്ടുപോകുവാന്‍ സഹകരണം അഭൃര്‍ത്ഥിച്ചു.

സ്കൂള്‍ മാനേജര്‍ ശ്രീ. ആന്റോ കുന്നിപറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ചെയര്‍മാനും ലോക കേരള സഭാ അംഗവുമായ ശ്രീ ദിലീപ്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സ്യൂള്‍ പ്രധാന അധ്യാപിക മിസ്സ്‌ സൂസന്‍ ജാക്സണ്‍ കുട്ടിക്കളുമായി നടത്തിയ ഇന്ററാക്ടീവ്‌ സെഷന്‍ വേറിട്ട അനുഭവം സമ്മാനിച്ചു. അധ്യാപകരായ ശ്രീ. രമേഷ്‌ കോല്‍ക്കാട്ടില്‍ രത്നദാസന്‍, ശ്രീമതി. നിവി ദിലീപ്‌ എന്നിവര്‍ ഇന്ററാക്ടീവ്‌ സെഷന്‍ കൂടുതല്‍ സര്‍ഗ്ഗത്മകമാക്കി.

ഒന്നിടവിട്ടുള്ള ബുധനാഴ്ചകളില്‍ ആയിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ഈ വര്‍ഷത്തെ അഡ്മിഷന്‍ നവംബര്‍ 31 ന്‌ അവസാനിക്കും എന്ന്‌ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ അറിയിച്ചു . കൂടുതല്‍ വിവരണങ്ങള്‍ക്കു അഡ്വ. ദിലീപ്‌ കുമാര്‍ (07551912890), ശ്രീ ഡോണ്‍ പോള്‍ (07411040440) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌.

ജോളി എം. പടയാട്ടിൽ

യൂറോപ്പ്∙ ആഗോള മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7–ാം സമ്മേളനം മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി. ഒക്ടോബർ 27–ാം തീയതി വൈകീട്ട് ഇന്ത്യൻ സമയം 7.30 ന് വെർച്ചൽ ഫ്ളാറ്റ് ഫോമിലൂടെ നടന്ന ഈ കലാസാംസ്കാരികവേദി സംഗീത അധ്യാപകനും യൂറോപ്പിലെ മികച്ച മലയാളി ഗായകനുമായ ജോസ് കവലച്ചിറയുടെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ചു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടന്നുകൊണ്ടിരുന്ന ഈ കലാസാംസ്കാരികവേദി പ്രവാസി മലയാളികളുടെ അഭ്യർത്ഥന മാനിച്ച് ഇനി മുതൽ എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ചകളിൽ ഇതേ സമയം തന്നെ നടത്തുവാൻ തീരുമാനിച്ചതായി ജോളി എം. പടയാട്ടിൽ അറിയിച്ചു.

കേരള ജലസേചനവകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനു ചില സാങ്കേതിക കാരണങ്ങളാൽ ഓൺലൈനിൽ വരുവാൻ കഴിഞ്ഞില്ലെങ്കിലും ഫോണിലൂടെ സമ്മേളനം ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ആഗോളതലത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതുമായ വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. റസൽ ജോയി മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും അതിന്റെ അപകടാവസ്ഥയെയുംക്കുറിച്ച് പ്രഭാഷണം നടത്തി. എറണാകുളം ജില്ല ഉൾപ്പെടെയുള്ള നാലു ജില്ലകൾ മാത്രമല്ല കേരളം മുഴുവൻ നേരിടുന്ന ഗുരുതര ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മുപ്പത്തിയഞ്ചു മുതൽ നാൽപതു ലക്ഷംവരെയുള്ള ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുമെന്നതിൽ യാതൊരു സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അജ്മൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ. ഡെയ്സ് ഇടിക്കുള, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രൊഫസർ ഡോ. ലളിത മാത്യു, ജർമൻ പ്രൊവിൻസ് പ്രസിഡന്റും എഴുത്തുകാരനും കവിയും മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ, ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജോബ് കൊല്ലമന, പ്രസിദ്ധ മനഃശാസ്ത്ര വിദഗ്ധനും കവിയും എഴുത്തുകാരനുമായ ഡോ. ജോർജ് കാളിയാൻ, മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാരൂർ സോമൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ അമേരിക്കൻ റീജിയൻ ചെയർമാൻ ജോൺസൻ തലശല്ലൂർ, പ്രമുഖ സാമൂഹ്യ പ്രവർത്തകനും ജീവധാര ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. സാജു ചാക്കോ, ശ്രീമതി അന്നക്കുട്ടി സ്കറിയ, ചിനു പടയാട്ടിൽ, ജെറോം തുടങ്ങിയവർ സജീവമായി പങ്കെടുത്തു. ഡെയ്സ് ഇടിക്കുള നന്ദി പറഞ്ഞു. അടുത്ത വർഷം നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ളോബൽ കോൺഫ്രൻസിൽ ഈ വിഷയം പ്രത്യേക അജണ്ടയാക്കുവാൻ ശ്രമിക്കുവെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ, ജോസ് കവലച്ചിറ, ലിതീഷ് രാജ് പി. തോമസ് എന്നിവരുടെ ഗാനങ്ങൾ ഈ കലാസാംസ്കാരിക വേദിയെ ധന്യമാക്കി. കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും വേൾഡ് മലയാളി കൗൺസിൽ ഗ്ളോൽ വൈസ് ചെയർമാനുമായ ഗ്രിഗറി മേടയിലും യുകെയിൽ പഠിച്ചുകൊണ്ടിരിക്കുന്ന അന്ന ടോമും ചേർന്നാണ് ഈ സാംസ്കാരിക വേദി മോഡറേറ്റ് ചെയ്തത്. യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. അടുത്ത കലാസാംസ്കാരിക വേദി നവംബർ 25–ാം തീയതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചു ഈ വേദിയിൽ ചർച്ച ചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവർ പ്രസ്തുത വിഷയം നവംബർ 15–ാം തീയതിക്കകം വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജിയൻ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യവും മുൻഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഈ വേദിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved