Association

മെയ്ഡ്സ്റ്റോണ്‍: ഓക്ക്‌ വുഡ്‌, സെന്റ്‌ അഗസ്റ്റിന്‍ മൈതാനങ്ങള്‍ ആവേശകൊടുമുടിയില്‍ പ്രകമ്പനം കൊണ്ട മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ 2023 എം എം എ ഓള്‍ യു കെ T 20 ക്രിക്കറ്റ്‌ കപ്പ്‌ സ്വന്തമാക്കി എല്‍ ജി ആര്‍ ഇലവന്‍ ടീം.

ജൂണ്‍ മാസം 25 ഞായറാഴ്ച നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എല്‍ ജി ആര്‍ ഇലവന്‍ നേരിട്ടത്‌ പ്രഗത്ഭരായ യുണൈറ്റഡ്‌ കെന്റ്‌ ക്രിക്കറ്റ്‌ ക്ലബിനെയാണ്‌.

മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാര്‍ കൂടിയായ യുണൈറ്റഡ്‌ കെന്റ്‌ ടീം ടോസ്‌ നേടി എല്‍ ജി ആറിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ ബോളില്‍ തന്നെ സിക്സര്‍ പായിച്ചു കൊണ്ട്‌ തുടങ്ങിയ എല്‍ ജി ആറിന്റെ ലക്ഷ്യം കപ്പില്‍ കുറഞ്ഞതൊന്നുമല്ലെന്ന്‌ വ്യക്തമാക്കി കൊണ്ടായിരുന്നു പിന്നീടുള്ള ഇന്നിങ്സ്‌ പുരോഗമിച്ചത്‌. തുടരെ പായിച്ച ബൗണ്ടറികളും സിക്‌സറുകളും വിക്കറ്റുകള്‍ക്കിടയിലെ സമര്‍ത്ഥമായ റണ്‍ വേട്ടയും കാണികള്‍ക്കു സമ്മാനിച്ച ആനന്ദം വര്‍ണനാതീതമാണ്‌.

സമയ പരിമിതി മൂലം പത്ത്‌ ഓവറുകളായി കുറച്ച ഫൈനലില്‍ എല്‍ ജി ആര്‍ അടിച്ചു കൂട്ടിയ 128 റണ്‍സ്‌ മറികടക്കുക എന്ന ദുഷ്കരമായ ദാത്യവുമായി ബാറ്റിങ്ങിനിറങ്ങിയ യുണൈറ്റഡ്‌ കെന്റ്‌ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തുന്നതിനു മുന്‍പ്‌ എല്ലാവരും പുറത്താകുകയായിരുന്നു.

ചാമ്പ്യന്മാര്‍ക്ക്‌ ട്രോഫി സമ്മാനിച്ചത്‌ എം എം എ പ്രസിഡന്റ്‌ ബൈജു ഡാനിയേലും ക്യു-ലീഫ്‌ കെയര്‍ സാരഥി ജിനു മാത്യൂസും സംയുക്തമായാണ്‌. 750 പൗണ്ട്‌ സമ്മാനത്തുക കൈമാറി ഒന്നാം സമ്മാനം സ്പോണ്‍സര്‍ ചെയ്ത സ്റ്റെര്‍ലിങ്‌ സ്‌ട്രീറ്റ്‌ മോര്‍ട്ട്‌ ഗേജ്‌ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ പ്രൊപ്രൈറ്റര്‍ ബോബന്‍ വര്‍ഗീസും വേദിയില്‍ നിറഞ്ഞു നിന്നു.

റണ്ണര്‍-അപ്പ്‌ സ്ഥാനം കരസ്ഥമാക്കിയ യുണൈറ്റഡ്‌ കെന്റ്‌ ക്രിക്കറ്റ്‌ ക്ലബിന്‌ എം എം എ സെക്രട്ടറി ബൈജു തങ്കച്ചന്‍ ട്രോഫി സമ്മാനിച്ചപ്പോള്‍ സമ്മാനത്തുകയായ 450 പൗണ്ട്‌ സ്പോണ്‍സര്‍ ചെയ്ത നളഭീമ ഇന്ത്യന്‍ റെസ്റ്റോറന്റ്‌ ഉടമ സ്വാമിനാഥന്‍ ആശംസകള്‍ അറിയിച്ചു. കെന്റ്‌ കേരള സ്പൈസസിന്റെ സുജിത്‌ തുക കൈമാറി. മറ്റൊരു സ്പോണ്‍സറായ എം ജി ട്യൂഷന്‍സും ആശംസകള്‍ അറിയിച്ചു.

മൂന്നാം സ്ഥാനത്ത്‌ ടണ്‍ബ്രിഡ്ജ്‌ വെല്‍സ്‌ ടീമായ എസ്‌ ആര്‍ സി സി എത്തിയപ്പോള്‍ നാലാം സ്ഥാനം നേടിയത്‌ ഹോം ടീം കൂടിയായ മെയ്ഡ്‌ സ്റ്റണ്‍ ചാമ്പ്യന്‍സ്‌ ടീമാണ്‌.

മികച്ച ബാറ്റ്സ്‌ മാനായി എല്‍ ജി ആറിന്റെ സിബിയും മികച്ച ബൗളറായി എല്‍ ജി ആറിന്റെ തന്നെ ബാബുവും തിളങ്ങി.

എം എ ട്രഷററും സ്പോണ്‍സറുമായ ബാബു സ്കറിയ (വിക്ടറി ഹീറ്റിങ്‌ ആന്‍ഡ്‌ പ്ലംബിങ്‌), സ്പോര്‍ട്സ്‌ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിജു ബഹനാന്‍, ഷൈജന്‍ തോമസ്‌, കമ്മിറ്റി അംഗങ്ങളായ ജോഷി ആനിത്തോട്ടം, ലാലിച്ചന്‍ ജോസഫ്‌, സ്പോണ്‍സര്‍മാരായ ജിനു ജേക്കബ്‌ (ജൂബിലി ട്രെയിനിങ്‌), ബിനു ജോര്‍ജ്‌ (ഗര്‍ഷോം ടി വി), സലിം (ബി ഗുഡ്‌ കെയര്‍), ശ്രീജിത്ത്‌ (കംപാഷന്‍ കെയര്‍), എന്നിവര്‍ ട്രോഫികളും സമ്മാനത്തുകകളും സമ്മാനിച്ചു. റഫറിമാരായ മാര്‍ട്ടിന്‍, നദീം എന്നിവര്‍ക്ക്‌ മോമെന്റോയും സമ്മാനിച്ചു.

രുചികരമായ ഭക്ഷണ സ്റ്റാളുമായി കെന്റ്‌ കേരള സ്പൈസസും കൂള്‍ ഡ്രിങ്ക്‌സ്‌, സ്നാക്സ്‌ സ്റ്റാളുമായി എം എം എ മൈത്രിയും ചേര്‍ന്നപ്പോള്‍ മെയ്സ്റ്റൺ ഇതു വരെ കണ്ട മികച്ച ഒരു കായിക മേളക്ക്‌ കൊഴുപ്പേകി.

എല്ലാ ടീമുകള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും, പ്രോത്സാഹനവുമായി മൈതാനത്തെത്തിയ കാണികള്‍ക്കും, ഓക്‌ വുഡ്‌, സെന്റ്‌ അഗസ്റ്റിന്‍ സ്‌കൂളുകള്‍ക്കും, എം എം എ മെന്‍സ്‌ ക്ലബ്‌, യൂത്ത്‌ ക്ലബ്‌, മൈത്രി വോളണ്ടിയര്‍മാര്‍ക്കും പ്രസിഡണ്ടും സെക്രട്ടറിയും കമ്മിറ്റി അംഗങ്ങളും നന്ദി അറിയിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ അംഗത്വ വിതരണ ക്യാമ്പയിൻ ജൂലൈ 1 ന് ആരംഭിക്കും . ” മതനിരപേക്ഷ സമൂഹം സർഗ്ഗാത്മക യൗവ്വനം” എന്ന ആശയത്തെ മുൻ നിർത്തിയാകും ക്യാമ്പയിൻ. ഇടതുപക്ഷ പുരോഗമന ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും പുതുതായി യുകെയിൽ എത്തുന്നവരിലെ സമാന ചിന്താഗതിക്കാരെയും സംഘടനയോട് ചേർത്തു നിർത്തുക എന്നതാണ് നൂറ് ദിവസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ സംഘടന ലക്ഷ്യമിടുന്നത്. ഒക്ടോബർ 8 വരെ ആണ് ക്യാമ്പയിൻ.

2019 ൽ സിപിഎം ജനറൽസെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ആണ് സമീക്ഷ യുകെ യുടെ ആദ്യത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്തത് . ഒരു നൂറു ദിനങ്ങൾ ഒരായിരം മെമ്പറുമാർ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആവർഷത്തെ ക്യാമ്പയിനിലൂടെ യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകം ഇടതുപക്ഷ സഹയാത്രികരെ സംഘടനയിൽ എത്തിക്കാനായി . സമീക്ഷ യുകെയുടെ യൂണിറ്റ്കൾ ഉള്ള പ്രദേശങ്ങളിലെ പുരോഗമന ആശയഗതിക്കൊപ്പം നിലകൊള്ളുന്ന സുഹൃത്തുക്കളെയും സഖാക്കളെയും ഇടതുപക്ഷ സാംസ്കാരിക സംഘടനയുടെ കാലിക പ്രസക്തി ബോധ്യപ്പെടുത്തി ഒപ്പം നിർത്തിക്കൊണ്ട് സംഘടനയുടെ മുന്നൊട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സാധിക്കും എന്ന് പ്രത്യാശിക്കുന്നതായി സമീക്ഷ യുകെ ഭാരവാഹികൾ പറഞ്ഞു .

വർഗീയതയെ ചെറുത്തുതോൽപ്പിക്കാനും മതനിരപേക്ഷതയും മാനവിക മൂല്യങ്ങളും ഊട്ടിയുറപ്പിക്കുവാനും സമൂഹത്തിൽ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ് , നല്ലൊരു നാളേയ്ക്കായ് സമീക്ഷ യുകെയിലൂടെ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരും മുന്നോട്ടു വരാൻ തയ്യാറാവണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു . സമീക്ഷ യുകെ യൂണിറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിലെ സംഘടനയോട് ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന സമീക്ഷ യുകെ ഭാരവാഹികളുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു .

ശ്രീ. ദിനേശ് വെള്ളാപ്പള്ളി (നാഷ്ണൽ സെക്രട്ടറി): +44 7828 659608
ശ്രീ . ബൈജു പി.കെ : +44 7471111571

ബർമിങ്ങ്ഹാം : ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാഭാഗങ്ങളിൽ ഉള്ളവർ കഴിഞ്ഞ ശനിയാഴ്ച ജൂൺ 24ന് വാൾസാളിൽ സമ്മേളിച്ചു. സോജനും, ജിബിയും ആലപിച്ച ഈശ്വര പ്രാത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ്‌ ഷീജോ മൽപ്പാൻ അദ്ധ്യക്ഷത വഹിക്കുകയും, ഉൽഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയും, സെക്രട്ടറി ഷാജു മാടപ്പിള്ളി സ്വാഗതം ആശംസിക്കുകയും, യോഗത്തിൽ റിപ്പോർട്ട്‌ അവത രിപ്പിക്കുകയും ചെയ്തു. ട്രഷറർ ദീപ ഷാജു നന്ദി അർപ്പിക്കുകയും ചെയ്തു.കഴിഞ്ഞ വർഷം അകാലത്തിൽ വേർപിരിഞ്ഞുപോയ ചാലക്കുടി ചങ്ങാത്തം അംഗം ബൈജു മേനാച്ചേരിയെ അനുസ്മരിച്ചു ഒരു മിനിറ്റ് മൗനം ആചരിച്ചു.പ്രോഗ്രാം കോ ഓർഡിനേറ്റ് ചെയ്തതു ടാൻസി പാലാട്ടി, സിനി മോൾ ബിജു, ജോയൽ, ഷൈജി ജോയ്, സൈബിൻ പാലാട്ടി, ദീപ ഷാജു, തുടങ്ങിവർ. പുതിയ ഭാരവാഹികൾളെ 2023-24 വർഷതെക്കു തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ സോജൻ കുര്യാക്കോസ് -ബിർമിങ്ങ്ഹാം, സെക്രട്ടറി ആദർശ് ചന്ദ്രശേഖർ -സ്റ്റോക്ക് ഓൺ ട്രെന്റ്, ട്രെഷരാർ ജോയ് അന്തോണി -ബർമിങ്ങ്ഹാം എന്നിവർ തെരഞ്ഞിടുക്കപ്പെട്ടു. തുടർന്ന്‌ കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ വേദിയെ അവിസ്മണിയമാക്കി.നാടൻ സദ്യ എവരും ആസ്വതിച്ചു.അടുത്ത വർഷം കാണാം എന്ന ശുഭപ്രതിക്ഷയോടെ എല്ലാവരും സ്വഭവനങ്ങളിലേക്ക് യാത്രയായി.

 

ചാവറ കുര്യാക്കോസ് അച്ചൻ ഏവുപ്രേസ്യാമ്മ എന്നിവരാൽ കേരളത്തിലെ പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ നാട്ടിൽ നിന്നും യു കെ യിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മ ജൂലൈ മാസം 7, 8, 9 തീയതികളിൽ ഡെർബിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ജൂലൈ 7 -ന് വൈകിട്ട് 5 മണിയോടെ ഡെർബിയിലെ ഹൈ അഷ്‌ ഫാം ഹൗസിൽ തുടക്കം കുറിക്കും. എല്ലാ വർഷത്തെയും പോലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബെന്നി പാറക്കൽ +447878587302 (ലണ്ടൻ) സോയു (നോർത്തംപ്റ്റോൺ) +447737035507 സിറോഷ് (ബെർമ്മിഹാം )+447828659934 ഫെലിക്സ് (സ്വാൻസി) +447988978588 എന്നിവരുമായി ബന്ധപ്പെടുക.

ജോൺസൺ കളപ്പുരയ്ക്കൽ

എഫ് ഒ പി പ്രസ്റ്റൺ സംഘടിപ്പിച്ച ആൾ ‘യു കെ മലയാളി ബാഡ്മിൻറൺ ടൂർണമെന്റിൻ്റ് ആവേശ പോരാട്ടത്തിന് വേദിയായി…. ജൂൺ പത്തിന് പ്രസ്റ്റൺ ‘കോളേജ് ക്യാമ്പസിൽ ആയിരുന്നു മത്സരങ്ങൾ. 501 പൗണ്ട് ക്യാഷ് പ്രൈസും എഫ് ഒ പി എവർറോളിങ് ട്രോഫിയും മാണ് ഒന്നാം സമ്മാനം… പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ജൂവൽ ആൻഡ് മേബിൾ ടീം (. സ്വാൻസേ ). എഫ് ഒ പി. എവർറോളിങ് ട്രോഫിക്ക് അർഹരായി.

മികച്ച പോരാട്ടം കാഴ്ചവച്ച ധനുഷ് ജോയൽ ടീം (ലിവർപൂൾ )രണ്ടാം സമ്മാനത്തിന് അർഹരായി 301 പൗണ്ടാണ് രണ്ടാം സമ്മാനം. ഫെബിൻ ആൻഡ് സുദീപ്. ടീം (ലണ്ടൻ). £101 മൂന്നാം സ്ഥാനത്തിന് അർഹരായി. ലെവിൻ ആൻഡ് ജെയ്സൺ ടീം (വാട്ട് ഫോർഡ് ) നാലാം സ്ഥാനത്തിൻ്റെ എഫ് ഒ പി ട്രോഫി കരസ്ഥമാക്കി. പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരത്തിൽ 44 ടീമുകൾ അണിനിരന്നു പ്രീക്വാർട്ടർ കോർട്ട് സെമിഫൈനൽ മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ട വേദികളായി മാറി. മിന്നൽ പിണർ പോലുള്ള ഷോട്ടുകളും തന്ത്രപരമായ പ്ളേസിങ്ങുകളും മിനുറ്റുകൾ നീണ്ടു നിൽക്കുന്ന റാലികളുമായി പ്രമുഖ ടീമുകൾ കളം നിറഞ്ഞു കളിച്ചപ്പപ്പോൾ യുകെയിലെ മലയാളി കരുത്തിന്റെ മറ്റൊരു നേർക്കാഴ്ചയായി..

ഒരു ടീമിൽ ഒരാൾ നിർബന്ധമായും മലയാളിയായിരിക്കണം എന്നുള്ളതായിരുന്നു നിബന്ധന
മലയാളികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന യുകെയിലെ ആദ്യത്തെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺമലയാളി അസോസിയേഷൻറെ സംഘടന പാടവത്തെ മികവുറ്റതാക്കി.
എഫ് ഒ പി കോർഡിനേറ്റർ സിന്നി ജേക്കബ് ടൂർണമെൻറ് കൺവിനേഴ് ബിജു മൈക്കിൾ ബിജു സൈമൺ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികൾ ടൂർണമെൻറിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.

ടൂർണമെന്റിൽ പങ്കെടുത്തവർക്കും വിജയത്തിനായി പ്രവർത്തിച്ചവർക്കും ..എഫ് ഒ പി യോടൊപ്പം സഹകരിച്ച സ്പോൺസർ. FOCOUS FINSURE LTD (Insurence and mortgage group ) നു സംഘാടക സമിതിക്ക് വേണ്ടി കോർഡിനേറ്റർ സിന്നി ജേക്കബ് നന്ദി അറിയിച്ചു.

ജോമോന്‍ തെക്കേക്കൂറ്റ്

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം യുകെ, ഈ വര്‍ഷം ജൂലൈ ഒന്നിന് ബര്‍മിങ്ഹാമിലെ ആൽഡ്രിഡ്ജ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ, മോനിപ്പള്ളി സംഗമം ഈ വര്‍ഷം സ്വദേശത്തും വിദേശത്തും താമസിക്കുന്ന മോനിപ്പള്ളിക്കാര്‍ക്ക് പങ്കെടുക്കുവാനായിട്ട് ഗ്ലോബല്‍ മോനിപ്പള്ളി സംഗമമായി കൊണ്ടാടുന്നു.

രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസുകളും നടത്തപ്പെടും. നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്.മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല.

പതിനഞ്ചാമത് മോനിപ്പള്ളി സംഗമ ത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്‌കോട്ടിഷ് ഹൈലാന്‍ഡ് കാണുവാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ബര്‍മിംഗ്ഹാമില്‍ നിന്ന് ജൂലൈ 4, ചൊവ്വാഴ്ച രാവിലെ പുറപ്പെടുന്ന നാലുദിവസത്തെ coach ടൂര്‍ വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തുന്നതായിരിക്കും. ഇനിയും അതില്‍ ആര്‍ക്കെങ്കിലും പോകുവാന്‍ താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ (നാട്ടില്‍ നിന്ന് വന്നവര്‍ പ്രത്യേകിച്ച് ) മോനിപ്പള്ളി സംഗമ യുകെ കമ്മിറ്റിയെ ബന്ധപ്പെടുക. (ആളൊന്നിന് 395 പൗണ്ട് including ട്രാന്‍സ്‌പോര്‍ട്ട്, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍.)

മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു

ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാ ഭാഗങ്ങളിൽ അധിവസിക്കുന്നവർ നാളെ ജൂൺ 24 ശനിയാഴ്ച ബിർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും, സൗഹൃദവും പുതുക്കാനും ഈ കൂട്ടായ്‌മ കാരണമാകുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 6മണി വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.

പ്രസിഡന്റ്‌ ഷീജോ മൽപ്പാൻ 07421264097
സെക്രട്ടറി ഷാജു മാടപ്പിള്ളി
07456417678
ട്രെഷറർ ദീപ ഷാജു
07896553923.

ജോൺസൻ കളപ്പുരയ്ക്കൽ 

ഗ്ലോസ്റ്റർ : കോവിഡ് മഹാമാരിയുടെ മൂന്ന് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം യുകെയിലെ കുട്ടനാട്ടുകാർ ഒരു സൗഹൃദ പകലിന് നിറം നൽകാൻ ഗ്ലോസ്റ്ററിലേക്ക് എത്തുന്നു. ഗൃഹാതുരത്വം ഉൾക്കൊള്ളുന്ന ഇന്നലെകളുടെ ഓർമ്മകൾ ഞാറ്റുപാട്ടും, കൊയ്ത്തുപാട്ടും, തേക്കു പാട്ടും, വഞ്ചിപ്പാട്ടും, വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ, അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുമെന്ന് ആതിഥേയർ അവകാശപ്പെട്ടു.

കുട്ടനാടിന്റെ അതീജീവനത്തെപ്പറ്റി തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററിയും, അവയുമായി ബന്ധപ്പെട്ട ചർച്ചകളും ഈപ്രാവശ്യത്തെ സംഗമത്തിന്റെ മുഖ്യ ആകർഷകമായിരിക്കും.

പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനറായ തോമസ് ചാക്കോ കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ അനീഷ് ചാണ്ടി, പ്രിൻസ് ഫ്രാൻസിസ്, ജോസഫ് കുട്ടി ദേവസ്യ, ജോണി സേവ്യർ, സോണി കൊച്ചുതെള്ളി, ജയേഷ് കുമാർ, ആന്റണി കൊച്ചീത്തറ, സോജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന സംഗമത്തിലേയ്ക്ക് കൂടുതൽ കുട്ടനാട്ടുകാരെ പങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.

റാണി ജോസ് , ജെസ്സി വിനോദ്, അനുചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രോഗ്രാം കമ്മറ്റി സജീവമായി രംഗത്തുണ്ട്.

സമീപ കാലത്ത് നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച കാവാലം നാരായണപണിക്കർ നെടുമുടി വേണു , ബി ആർ പ്രസാദ് എന്നിവർക്ക് ഉചിതമായ  സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.

വഞ്ചിപ്പാട്ടിന്റെ ഈരടികളും , ആരവങ്ങളും ആർപ്പുവിളികളും , നിറഞ്ഞു നിൽക്കുന്ന ഒരു സൗഹൃദ പകലിലേക്ക് എല്ലാ കുട്ടനാട്ടുകാരേയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ തോമസ് ചാക്കോ അറിയിച്ചു.

സംഗമവേദിയുടെ അഡ്രസ്സ്

Oaklands Snooker and Pool club

Foxes Bridge Road,

Forest Vale Industrial Estate,

Cinderford

Gloucester

GL14 2PQ

Thomas Chacko  –  07872067153

പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ്‌ മലയാളി കണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ 3-ാം സമ്മേളനവും, NRK ഫോറം ഉല്‍ഘാടനവും ജൂണ്‍ 30-ാം തീയതി വൈകിട്ട് 03:PM (UK Time) 04:00PM (German Time) 07:30 PM (Indian Time) 06:00PM (UAE Time) ന്‌ വെര്‍ച്ചല്‍ പ്ളാറ്റ്‌ഫോമിലൂടെ നടക്കുന്നതാണ്‌.

എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരികസമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മ്രന്തിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. ജൂണ്‍ 30 -ന്‌ നടക്കുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി നിലകൊള്ളുന്ന കേരള ഗവണ്‍മെന്റിന്റെ നോര്‍ക്ക റൂട്ട്സില്‍ നിന്നുള്ള പ്രതിനിധികളാണു പങ്കെടുക്കുന്നത്‌. നോര്‍ക്ക ചെയ്യുന്ന സേവനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും, സംശയങ്ങള്‍ ചോദിക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌. കൂടാതെ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന NRK ഫോറത്തിന്റെ ഉല്‍ഘാടനവും തഥവസരത്തില്‍ നടക്കുന്നതാണ്‌.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കുട്ടായ്മയിലേക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ്‌ റീജിയന്‍ സ്വാഗതം ചെയ്യൂന്നു.

ജോളി ഏം.പടയാട്ടില്‍ (പ്രസിഡന്റ്‌ ) 04915753181523 , ജോളി തടത്തില്‍ (ചെയര്‍മാന്‍) 0491714426264, ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) 07577834404, ഷൈബു ജോസഫ്‌ (ട്രഷറര്‍) , അബ്ദുള്‍ ഹാക്കിം (President – WMC-NRK Forum)

നോട്ടിങ്ങാം: ഇംഗ്ലണ്ടിലേക്കുള്ള മലയാളികളുടെ രണ്ടാം കുടിയേറ്റത്തോടൊപ്പമുള്ള ചരിത്രത്തിന്റെ ഭാഗമാണ് മലയാളി അസോസിയേഷനുകളും. അതതു ദേശങ്ങളിലെ മലയാളി കൂട്ടായ്മകളുടെ സാമൂഹ്യ സാംസ്കാരിക കാലാ രംഗങ്ങളിൽ അസ്സോസ്സിയേഷനുകൾ നല്കി വരുന്ന സംഭാവനകൾ നിസ്തുലമാണ്.

അംഗബലം കൊണ്ടും ശക്തമായ പ്രവർത്തനങ്ങൾ കൊണ്ടും ഇംഗണ്ടിൽ സ്വന്തമായൊരു മേൽ വിലാസം നേടിയെടുത്ത പ്രശസ്തസ്തമായ സംഘടനയാണ് നീണ്ട ഇരുപതു വർഷത്തെ ചരിത്രം പറയാനുള്ള പൂർവ്വ മധ്യ ദേശത്തെ നോട്ടിങ്ങാം മലയാളി കൾച്ചറൽ സൊസൈറ്റി എന്ന എൻ എംസിഎ.

എൻ എംസിഎ യുടെ ഇരുപതാം വാർഷികത്തോട്ട് അനുബന്ധിച്ചു ഒരു വർഷം നീണ്ടു നില്ക്കുന്ന ആ ആഘോഷങ്ങൾക്കിടയിൽസംഘടനയ്ക്ക് പുതിയൊരു നേതൃത്വവും എത്തുകുകയാണ്. നല്ലൊരു സംഘടാകനും നീണ്ട കാലത്തെ എൻ എംസിഎയുമായി പ്രവർത്തന പരിചയമുള്ള സാവിയോ ജോസാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. നീണ്ട പതിനഞ്ചു വർഷമായി സംഘടനയുടെ ഭാഗമായ അഷ്‌വിൻ ജോസ് കാക്കനാട്ട് സെക്രട്ടറിയായി എത്തുമ്പോൾ അത് യുവജനങ്ങൾക്കുള്ള അംഗീകാര കൂടിയാകും എന്നത് സംഘടനയ്ക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെ.

ഡിഷാ തോമസ് വൈസ് പ്രസിഡന്റായ കമറ്റിയിൽ ലൈജു വർഗീസ് ട്രഷററും ഏബിൾ ജോസ്ഫ് ജോയന്റ് സെക്രട്ടറിയും ലിതിൻ തോമസ് ജോയന്റ് ട്രഷററുമാണ്. റോയ് ജോർജാണ് പബ്ലിക് റിലേക്ഷൻ കൈകാര്യം ചെയ്യുന്ന പുതിയ പിആർഒ.

അനിൽ മാത്യു , ആഷാ അജയ്, ബെൻസൺ ഫിലിപ്പ്, ഇർഷാദ് ബാബു, ജോണി വി തോമസ്, രാജേഷ് രാജഗോപാലൻ, മനോജ് പ്രസാദ്, ജാൻ ആലപ്പാടൻ പോൾ, സജീഷ് ഫ്രാൻസിസ്, അബിൻ മാത്യു, സിന്ദു സുനിൽ,
റോബിൻ ലൂയിസ് എന്നിവരാണ് മാനേജ്മെന്റ് കമ്മറ്റിയംഗങ്ങാളായി തെരഞ്ഞെടുക്കപ്പെട്ടത്. ജോബി പുതുകുളങ്ങരയും ബിജോയ് വർഗീസും എക്സ് ഒഫീഷോ മെമ്പറന്മാരായി കമ്മറ്റിയുടെ ഒപ്പമുണ്ടാവും.

 

RECENT POSTS
Copyright © . All rights reserved