ജോമോന്‍ തെക്കേക്കൂറ്റ്

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം യുകെ, ഈ വര്‍ഷം ജൂലൈ ഒന്നിന് ബര്‍മിങ്ഹാമിലെ ആൽഡ്രിഡ്ജ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ, മോനിപ്പള്ളി സംഗമം ഈ വര്‍ഷം സ്വദേശത്തും വിദേശത്തും താമസിക്കുന്ന മോനിപ്പള്ളിക്കാര്‍ക്ക് പങ്കെടുക്കുവാനായിട്ട് ഗ്ലോബല്‍ മോനിപ്പള്ളി സംഗമമായി കൊണ്ടാടുന്നു.

രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസുകളും നടത്തപ്പെടും. നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്.മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല.

പതിനഞ്ചാമത് മോനിപ്പള്ളി സംഗമ ത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്‌കോട്ടിഷ് ഹൈലാന്‍ഡ് കാണുവാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ബര്‍മിംഗ്ഹാമില്‍ നിന്ന് ജൂലൈ 4, ചൊവ്വാഴ്ച രാവിലെ പുറപ്പെടുന്ന നാലുദിവസത്തെ coach ടൂര്‍ വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തുന്നതായിരിക്കും. ഇനിയും അതില്‍ ആര്‍ക്കെങ്കിലും പോകുവാന്‍ താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ (നാട്ടില്‍ നിന്ന് വന്നവര്‍ പ്രത്യേകിച്ച് ) മോനിപ്പള്ളി സംഗമ യുകെ കമ്മിറ്റിയെ ബന്ധപ്പെടുക. (ആളൊന്നിന് 395 പൗണ്ട് including ട്രാന്‍സ്‌പോര്‍ട്ട്, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍.)

മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു