Association

ടോം ജോസ് തടിയംപാട്

ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു .സിസ്റ്റർ പ്രീതി .

യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടൻ പുതിയ വീട്ടിലേക്കു ഇന്നു താമസം മാറി ,ക്നാനായ സമൂഹം ഇടുക്കി ചാരിറ്റിയെ ഏൽപിച്ച പണവും കൈമാറി ,ഒരു ലിവർപൂൾ മലയാളി വാങ്ങി നൽകിയ ടി വി യും കൈമാറി .

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ ഏകദേശം 460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപ ) കൊണ്ട് നിർമ്മിച്ച വീട്ടിലേക്കു ഏപ്പുചേട്ടനും കുടുംബവും ഇന്നു (വൈകുന്നേരം ഞായറാഴ്ച )മാറി ഗ്രഹപ്രവേശനംനടത്തി .

വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽ ദാനവും വിമലഗിരി വികാരി ഫാദർ ജിജി വടക്കേൽ നിർവഹിച്ചു ,ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ തൊമ്മൻ ജോസഫ് കൊച്ചുപറമ്പിൽ ഏപ്പുചേട്ടനു കൈമാറി. ലിവർപൂൾ മലയാളി നൽകിയ ടി വി സെറ്റ് , ബാബു ജോസഫ് കൈമാറി , വീടുപണിക്ക് നേതൃത്വം കൊടുത്ത കമ്മറ്റിയെ നയിച്ച വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ്, സീന ഷാജു ,ജോയ് വർഗീസ് , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു നന്ദി പ്രകാശിപ്പിച്ചുകൊണ്ടു സംസാരിച്ച ഏപ്പുചേട്ടന്റെ മകൾ സിസ്റ്റർ പ്രീതിയുടെ വാക്കുകൾ അവിടെ കൂടിയ എല്ലാവരെയും കരയിപ്പിച്ചു ഞങ്ങൾ മഠത്തിൽ ഒരുവിധം നന്നായി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്നും രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുകയായിരുന്നു. ഞങ്ങൾ പ്രാർത്ഥിക്കാത്ത പള്ളികളില്ല . വയനാട് ചുരം കയറി എന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എന്റെ അപ്പനും അമ്മക്കും കിടക്കാൻ ഒരിടം വേണം എന്നുമാത്രമായിരുന്നു എന്റെ പ്രാർത്ഥന അതാണ് ഇപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തി തന്നത് . ഞങ്ങൾ നിങ്ങൾക്കുവേണ്ടി എന്നും കൊന്തചൊല്ലും എന്ന് പറഞ്ഞാണ് സിസ്റ്റർ പ്രസംഗം അവസാനിപ്പിച്ചത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നേതൃത്വത്തിൽ ശേഖരിച്ച 4003 പൗണ്ട് ( 3,63000 രൂപ) ഇന്ന് ഇടുക്കി എം പി ഡീൻ കുര്യക്കോസ്‌ ഏപ്പുചേട്ടനു കൈമാറിയിരുന്നു ,കൂടാതെ ഹെയർഫീൽഡ് ലണ്ടൻ ലേഡി ഓഫ് റോസറി നൈറ്റ് വിജിൽ ഗ്രൂപ്പ് 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകിയിരുന്നു കൂടാതെ ലിവർപൂൾ ക്നാനായ സമൂഹം നൽകിയ 30000 രൂപ .ലിവർപൂൾ മലയാളി നൽകിയ 22000 രൂപയുടെ T V എന്നിങ്ങനെ . .460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപയുടെ സഹായമാണ് യു കെ മലയാളികൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഏൽപ്പിച്ചത് ഞങ്ങൾ അത് ഏല്പിക്കേണ്ട കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് നിങ്ങളെ അറിയിക്കുന്നു . യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 85 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..അതിനു ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു .

ഏപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നിരുന്നു .അതിൽ എടുത്തുപറയേണ്ടത് ,,ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ്‌ ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,. ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്, ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ്, വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീ, ട്രസ്റ്റിമാരായ ജോർജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ് . ഞങ്ങൾക്ക് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.കൂടാതെ അമേരിക്കയിലുള്ള ഏപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

ഈ ചാരിറ്റി ഈ വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ് , മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്സഡർ ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു ഭാവിയിൽ ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സുതാരൃവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്‌.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
..

സജീഷ് ടോം

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ- മാഗസിന്റെ 2020 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണത്തിൽ അഞ്ച് വർഷം പൂർത്തീകരിച്ച ജ്വാല ഇ-മാഗസിൻ ലോക പ്രവാസി മലയാളി സാഹിത്യരംഗത്തിന് അഭിമാനമായി മാറികഴിഞ്ഞിട്ടുണ്ട്. അറുപതാം ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട് അഭിമാനകരമായൊരു നാഴികക്കല്ല് പിന്നിടാൻ ജ്വാലക്ക് കഴിഞ്ഞത് വായനയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു സന്തോഷ വർത്തമാനം തന്നെയാണ്.

വേറിട്ടതും ഈടുറ്റതുമായ രചനകളാൽ സമ്പന്നമായ ഫെബ്രുവരി ലക്കത്തിന്റെ എഡിറ്റോറിയലിൽ ഇന്ത്യൻ വിദ്യാഭാസ രംഗത്തെ അപചയത്തെക്കുറിച്ചു ചീഫ് എഡിറ്റർ റജി നന്തികാട്ട് എഴുതുന്നു. കലാപങ്ങളും സംഘർഷങ്ങളും ഇന്ത്യൻ വിദ്യാഭാസത്തെ കലുഷിതമാക്കുന്നു. ജീവിത മൂല്യങ്ങൾ പഠിപ്പിക്കുന്നതിന് പകരം മത്സരപ്പരീക്ഷകൾ പാസാകാനുള്ള കുറുക്കുവഴികൾ പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി ഇന്ത്യൻ വിദ്യാഭാസ രംഗം മാറിയിരിക്കുന്നതായി റജി നന്തികാട്ട് പത്രാധിപക്കുറിപ്പിൽ നിരീക്ഷിക്കുന്നു.

മലയാള സിനിമക്ക് മാത്രമല്ല ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായി മാറിയ ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ ജി അരവിന്ദന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ആർ. ഗോപാലകൃഷ്ണൻ എഴുതിയ അരവിന്ദൻ എന്ന ലേഖനം. ഫെബ്രുവരി ലക്കത്തിന്റെ മുഖചിത്രവും അരവിന്ദൻ തന്നെയാണ്. പച്ചയായ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ജോർജ്ജ് അരങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ താൻ നേരിട്ട ഒരു ജീവിതാനുഭവം മനോഹരമായി വിവരിക്കുന്നു.

വിനോയ് തോമസിന്റെ “മലയാള പാഠപുസ്തകങ്ങൾ മലയാള സാഹിത്യത്തോട് ചെയ്തത്” എന്ന ലേഖനം വിമർശനപരമായി നല്ലൊരു രചനയാണ്‌. സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന കവിയാണ് എം ബഷീർ. അദ്ദേഹത്തിന്റെ കവിതകൾ ജീവിതത്തിന്റെ അകത്തളങ്ങളിലെ കാഴ്ചകൾ നമ്മെ കാണിക്കുന്നു. എം. ബഷീറിന്റെ “ഗാന്ധിയെ കൊന്നതിന്റെ പിറ്റേന്ന്” എന്ന കവിത ഈ ലക്കത്തിലെ ശക്തമായ രചനകളിൽ ഒന്നാണ്. യു കെ മലയാളിയായ ബീനാ റോയി എഴുതിയ ഇംഗ്ലീഷ് കവിതയും അതിന്റെ മലയാള പരിഭാഷയും അടങ്ങിയ ” സമയത്തിന്റെ അന്ത്യം വരേയ്ക്കും ” എന്ന രചനയും കെ. വിഷ്ണുനാരായണൻ രചിച്ച ” സമ്മാനം ” എന്ന കവിതയും ഈ ലക്കത്തിലെ മനോഹര രചനകളാണ്.

വൈഖരീ ഈശ്വർ എഴുതിയ അച്ഛൻ എന്ന കഥയും ബിനു ആർ എഴുതിയ സന്യാസം ഒരു മരീചികയാണ് എന്ന കഥയും ആർ ഗോപാലകൃഷ്ണന്റെ “ഇളമുളച്ചി – ഒരു ശാസ്ത്ര കൗതുകം” എന്ന രചനയും വായനക്കാരുടെ പ്രിയ കൃതികൾ ആയിരിക്കും. റോയി സി ജെയുടെ ചിത്രങ്ങൾ രചനകളെ മനോഹരമാക്കുന്നു. ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഒരു പതിറ്റാണ്ടിലുപരി കാര്യക്ഷമതയോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹൃദയ എന്ന സംഘടന, യുകെയിലെ തന്നെ മുൻനിരയിലെ ഒന്നാണെന്ന് നിസ്സംശയം പറയാവുന്നതാണ്. കലാകായിക പരിപാടികളിലും, സാമൂഹിക സേവന സംരംഭങ്ങളിലും വളരെ ഊർജ്ജസ്വലതയോടെ തന്നെ അതിന്റെ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട്! ചാരിറ്റി സേവനത്തിലും നമ്മുടെ കൊച്ചു കൂട്ടുകാർക്ക് മലയാളം എന്ന സ്വന്തം ഭാഷയെ ഉയർത്തി കാട്ടുവാനും സാധ്യമാക്കുന്നതിൽ സഹൃദയ ഒരുപടി മുമ്പിൽ തന്നെയാണ്. അതിനായി അഹോരാത്രം പ്രവർത്തിക്കുന്ന കഴിഞ്ഞകാല സംഘടനാ ഭാരവാഹികളുടെ സേവനത്തെ മുക്തകണ്ഠം പ്രശംസനീയവുമാണ്.

അങ്ങനെ നന്മയുടെയും, സ്നേഹത്തിന്റെയും സഹോദര്യത്തിൻെറയും, പടവുകൾ കയറി കൊണ്ട് ഈ കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതി നടന്ന വാർഷിക പൊതുയോഗം സഹൃദയ 2020ലെ കരുത്തുറ്റതും, കഴിഞ്ഞകാല ഭാരവാഹിത്ത പരിചയ സമ്പന്നരുമായ ആറംഗ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മജോ തോമസ്, വൈസ് പ്രസിഡന്റ്. എമി ജുബിൻ, ജനറൽ സെക്രട്ടറി ബേസിൽ ജോൺ, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കൂത്തൂർ, ട്രഷററായി ടോമി വർക്കി, പ്രോഗ്രാം കോർഡിനേറ്റർ തോമസ് വർഗീസ്(ലാലു ) മറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സായി ബിജു ചെറിയാൻ, സെബാസ്റ്റ്യൻ എബ്രഹാം, വിജു വർഗീസ്, സുനിത ഫെബി ജേക്കബ്, സുജ ജോഷി, സ്റ്റെബിൻ ഇമാനുവൽ, ലാബു ബാഹുലേയൻ, അജി മാത്യു, ധനേഷ് ബാലചന്ദ്രൻ എന്നിവരാണ് ഇനിയും സംഘടന അംഗങ്ങളുടെ പൂർണ്ണ പിൻബലത്തോടെ ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നതും പ്രവർത്തനങ്ങൾക്കു കൂടുതൽ ഊർജ്ജം പകരുന്നതും !

അന്തർദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള മുദ്രാവാക്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതകളുടെ മാഞ്ചസ്റ്റർ വോക്കിനോട് അനുബന്ധിച്ച് മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗം അംഗങ്ങൾ മാർച്ച് 7 ന് വനിതകളുടെ മാഞ്ചസ്റ്റർ വോക്കിൽ അണിചേരും.

തുല്യാവകാശവും തുല്യനീതിയും തങ്ങളുടെ മൗലികഅവകാശമാണെന്ന് ആവശ്യപ്പെട്ടാണ് മാഞ്ചസ്റ്റർ വോക്ക്. തുല്യ അവകാശത്തിനുവേണ്ടി പടപൊരുതിയ എമിലിൻ പാൻ‌ഹർസ്റ്റിന്റെയും കരോൾ ആൻ‌ ഡഫിയുടെയും പാദസ്പർശം ആവോളം ഏറ്റ മാഞ്ചസ്റ്റർ വീഥികളിൽ മുദ്രാവാക്യങ്ങളുമായി നടന്ന് നീങ്ങുമ്പോൾ ഇത് മാഞ്ചസ്റ്റർ മലയാളികൾക്ക് അഭിമാനനിമിഷം ആകും.

കൂടുതൽ വിവരങ്ങൾക്ക് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളുമായോ 07886526706 എന്ന നമ്പറുമായോ ബന്ധപ്പെടാം.

മൂന്നാമത് യുക്കെ സാഹിത്യോല്‍സവവും കോട്ടയം ഡി സി ബുക്സുമായി സഹകരിച്ച് നടത്തിയ മൂന്നാമത് യുക്കെ കഥ കവിത രചനാ മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും 2020 ഫെബ്രുവരി 22നു രാവിലെ 11:00 മുതൽ ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഓഫ് യൂക്കെ’യുടെ (MAUK)മാനര്‍ പാര്‍ക്കിലെ റോംഫോര്‍ഡ് റോഡിലെ കേരള ഹൌസില്‍ വെച്ച് നടത്തപ്പെടുന്നു.

മലയാള സാഹിത്യത്തെ യുക്കെയിലെ ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതല്‍ വായനക്കാരെ പ്രോത്സാഹിപ്പിക്കുവാനുമായി തുടക്കം കുറിച്ച സാഹിത്യകൂട്ടായ്മ്മയുടെ മൂന്നാമത് സാഹിത്യോത്സവം പരിപാടിയാണ് നടക്കുന്നത്. ഓരോ വര്‍ഷവും ഈ സാഹിത്യോല്‍സവത്തിനു അന്താരാഷ്ട്രതലത്തില്‍ വരെ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇക്കുറി സാഹിത്യോല്‍സവത്തിനു ഉത്ഘാടന അവതരണ കവിത എഴുതി നല്‍കിയിരിക്കുന്നത് കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും പുസ്തക രചയിതാവും കൊച്ചി സ്വദേശിയും LIC ല്‍ അട്മിനിസ്ട്രെറ്റീവ് ഒഫീസ്സറുമായ റൂബി ജോര്‍ജ് ആണ്.

യൂകെയിലെ പ്രവാസിമാലയാളികളില്‍ നിന്നാണ് കൃതികള്‍ ക്ഷണിച്ചത്. കേരളത്തിലും അമേരിക്കയിലുമുള്ള സാഹിത്യമേഖലയിലെ പ്രഗല്ഭരായ മൂന്ന് വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്. രചയിതാക്കളുടെ പേരുകൾ നീക്കം ചെയ്തു അയച്ച പ്രസ്തുത സൃഷ്ട്ടികൾ ഈ മൂന്നു വിധികർത്താക്കളുടെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിൽ നിന്നും മികച്ച കൃതികള്‍ തിരഞ്ഞെടുത്തു. യുക്കെയില്‍ നടത്തുന്ന ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികള്‍ ഇഷ്ട്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു ഇക്കുറിയും കഥയിലും കവിതയിലും ലഭിച്ച കൃതികള്‍ സൂചിപ്പിക്കുന്നത്.

മത്സരാർത്ഥികൾ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ചനിലവാരമാണ് പുലര്‍ത്തിയത്. ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയായിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസ്ദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. ഇതിന് മുന്നേ നടത്തിയ രണ്ട് സാഹിത്യമത്സരങ്ങളില്‍ വിജയികളായവര്‍ ഇന്ന് സാഹിത്യമേഖലയില്‍ മുന്നിരയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനപൂര്‍വ്വം ഞങ്ങള്‍ സ്മരിക്കുന്നു. യുക്കെ മലയാളികള്‍ക്കായി ഇക്കുറി സാഹിത്യ മത്സരം സംഘടിപ്പിച്ചത് ‘യുകെ റൈറ്റേഴ്‌സ് നെറ്റ് വർക്ക്‌, അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യൂക്കെ, അഥേനീയം ലൈബ്രറി ഷെഫീൽഡ് എന്നിവ ചേര്‍ന്നാണ്. ഇത് മൂന്നാം തവണയാണ് കോട്ടയം DCബുക്സിന്‍റെയും കറന്‍റ് ബുക്സിന്‍റെയും മാനേജിങ് ഡയറക്റ്ററായ രവി ഡി സി, ഡി സി ബുക്സിലൂടെ യുക്കെ സാഹിത്യമത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്.

മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ദി യുക്കെയുടെ ആഥിതേയത്തിൽ നടക്കുന്ന സാഹിത്യോല്‍സവത്തില്‍ മറ്റ് കലാ സാംസ്കാരിക സാഹിത്യ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. സാഹിത്യോത്സവത്തിന് മുന്നോടിയായി നടന്ന സാഹിത്യ പ്രഭാഷണ പരമ്പര ഒരു വന്‍ വിജയമായി മാറി. ഇരുപതിന് മേല്‍ സാഹിത്യപ്രവര്‍ത്തകരും സാഹിത്യപ്രേമികളും ആരോഗ്യം, സിനിമ, സാഹിത്യം, നാടകം, പുസ്തകം, കല, തത്വചിന്ത തുടങ്ങി അനവധി വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയായില്‍ കൂടിയും യൂ ട്യൂബ് വഴിയുമാണ്‌ പ്രഭാഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അത് ശ്രവിക്കുന്നവരുടെ എണ്ണവും ഏറെയുണ്ടായി.

അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൈകളിലൂടെ മലയാള സാഹിത്യം വളർന്നുകൊണ്ടിരിക്കുകയാണ്. അച്ചടി മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും സ്വതന്ത്ര പ്രസിദ്ധീകരണങ്ങളിലൂടെയും യുക്കെയില്‍ അനവധി സാഹിത്യ സ്നേഹികൾ എഴുത്തിന്‍റെ മേഖലയിൽ അഭിരമിക്കുന്നു. എഴുത്തിന്‍റെ ലോകത്തിലേക്ക് വരുവാൻ അനവധിയാളുകൾ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ച് ചേർത്തുകൊണ്ടാണ് ലണ്ടനിൽ വെച്ച് ഈ ശനിയാഴ്ച യുക്കെ സാഹിത്യോത്സവം 2020 സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി എല്ലാ സാഹിത്യ സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സാഹിത്യത്തോട് താത്പര്യമുള്ള മറ്റുള്ളവര്‍ക്ക്കൂടി ഈ സംരംഭത്തെക്കുറിച്ച് അറിവുകൊടുക്കണമെന്നും അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ ബെന്ധപ്പെടുക.

പരിപാടി നടക്കുന്ന സ്ഥലം Address- Malayali Association of UK, Kerala House, 671 Romford Road, Manor Park, London, E12 5AD

സമയം രാവിലെ 11:00 മുതൽ

ലീഡ്സ്. യുകെയിലെ മൂന്നാമത്തെ വലിയ പട്ടണമായ ലീഡ്സിലെ മലയാളികൾ 2009 ൽ ആരംഭിച്ച ലീഡ്സ് മലയാളി അസ്സോസിയേഷന്റെ (ലിമ) 2020ലേയ്ക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. ലീഡ്സിൽ നടന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷ വേളയിലാണ് ഭാരവാഹികളെ

ജേക്കബ്ബ് കുയിലാടൻ (പ്രസിഡന്റ്)

തെരഞ്ഞെടുത്തത്. ഭാരവാഹികളുടെ ലിസ്റ്റ് ഇപ്രകാരമാണ്. ജേക്കബ്ബ് കുയിലാടൻ (പ്രസിഡന്റ്), ബെന്നി വേങ്ങച്ചേരിൽ (സെക്രട്ടറി), ആഷിറ്റ സേവ്യർ (വൈസ് പ്രസിഡന്റ്), സിജോ ചാക്കോ (ട്രഷറർ) കൂടാത ഫിലിപ്പ്സ് കടവിൽ, മഹേഷ് മാധവൻ, ബീന തോമസ് എന്നിവർ കമ്മറ്റി മെമ്പേഴ്സും, ജിത വിജി, റെജി ജയൻ എന്നിവർ പ്രോഗ്രാം കോർഡിനേറ്റേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.

അടുത്ത കാലത്തായി ലീഡ്സിൽ താമസമാക്കിയതും ലീഡ്സ് മലയാളി അസ്സോസിയേഷനിൽ അംഗമല്ലാത്തതുമായ നിരവധി മലയാളി കുടുംബങ്ങൾ ലീഡ്സിലുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തി കഴിഞ്ഞ കാലങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി കലാകായിക രംഗങ്ങളിൽ ഒരു പുത്തൻ ഉണർവ്വുണ്ടാക്കി ആരോഗ്യപരമായ ഒരന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് അസ്സോസിയേഷൻ പ്രസിഡന്റ് ജേക്കബ്ബ് കുയിലാടൻ പറഞ്ഞു. വളരെ വിപുലമായ പദ്ധതികളാണ് ലിമയുടെ ഭാരവാഹികൾ 2020ലെ പ്രവർത്തന വർഷത്തിലേയ്ക്കൊരുക്കിയിരിക്കുന്നത്. യുക്മ പോലുള്ള സാംസ്കാരിക സഘടകളുടെ യുവജനോത്സവത്തിൽ തങ്ങളുടെ കഴിവ് തെളിയ്ക്കാനുള്ള ഒരുക്കത്തിലാണ് ലിമയിപ്പോൾ.

ബെന്നി വേങ്ങച്ചേരിൽ (സെക്രട്ടറി),

ആഷിറ്റ സേവ്യർ (വൈസ് പ്രസിഡന്റ്)

 

 

 

 

 

 

 

 

 

 

 

 

 

മഹേഷ് മാധവൻ കമ്മറ്റി മെമ്പർ

സിജോ ചാക്കോ (ട്രഷറർ)

ബീന തോമസ് കമ്മറ്റി മെമ്പർ

 

ജിത വിജി പ്രോഗ്രാം കോ – ഓർഡിനേറ്റർ

 

 

 

 

 

 

 

റെജി ജയൻ പ്രോഗ്രാം കോ – ഓർഡിനേറ്റർ

സ്വന്തം ലേഖകൻ

കെൻറ്റ് :  യുക്മയിൽ നിന്ന് അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻ‌വലിക്കുന്നു . യുക്മ എന്ന പ്രസ്ഥാനം ജനാധിപത്യ മര്യാദകളെ മാനിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ്‌ അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻവലിച്ചിരിക്കുന്നത് . ഇന്ന് യുകെയിലെ പല മലയാളി അസ്സോസ്സിയേഷനുകളും ചിന്തിക്കുന്ന രീതിയിൽ യുക്മയിൽ നിന്ന് അംഗത്വം പിൻവലിച്ചത് സൗത്ത് ഈസ്റ്റ് റീജിയനിലുള്ള സഹൃദയ മലയാളി അസ്സോസിയേഷനാണ് . കഴിഞ്ഞ റീജിയണൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുക്മയുടെ നാഷണൽ കമ്മിറ്റിയിൽ നിന്ന് നേരിട്ട തീർത്തും ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് സഹൃദയ മലയാളി അസ്സോസിയേഷനെ യുക്മയിൽ നിന്ന് അവരുടെ അംഗത്വം പിൻവലിക്കുന്ന സാഹചര്യത്തിലേയ്ക്ക് എത്തിച്ചത് .

2019 ൽ സൗത്ത് ഈസ്റ്റ് റീജിയണിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരാളെ വീണ്ടും പ്രസിഡന്റാക്കണമെന്നും , അംഗ അസ്സോസ്സിയേഷനുകൾ വോട്ട് ചെയ്ത് ജയിപ്പിച്ച വ്യക്തിയെ പ്രസിഡന്റാക്കാൻ തോറ്റ സ്ഥാനാർത്ഥിയും നാഷണൽ കമ്മിറ്റിയും തയ്യറാകാത്ത ഒരു സാഹചര്യം ഉടലെടുത്തിരുന്നു. തുടർന്ന് തോറ്റ വിഭാഗവും ജയിച്ച വിഭാഗവും യുക്മയുടെ കഴിഞ്ഞ വർഷത്തെ റീജിയണൽ സ്പോർട്സ് ഡേയും , കലാമേളകളും രണ്ടായി നടത്തുകയും , അതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിലുകൾ രണ്ട് വിഭാഗങ്ങളിൽ നിന്നും സഹൃദയ മലയാളി അസോസിയേഷന് ലഭിച്ചുകൊണ്ടിരുന്നു . ഇങ്ങനെ വന്ന സാഹചര്യത്തിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹൃദയ മലയാളി അസോസിയേഷൻ യുക്മയുടെ നാഷണൽ കമ്മിറ്റിക്ക് ഒരു ഇമെയിൽ അയച്ചിരുന്നു .

2019 ഒക്ടോബർ 11 ന് അറുപത് ദിവസത്തിനുള്ളിൽ മറുപടി പ്രതീക്ഷിച്ചുകൊണ്ടാണ് യുക്മയുടെ നാഷണൽ കമ്മിറ്റിക്ക് ഇമെയിൽ അയച്ചിരുന്നത്. അറുപത് ദിവസത്തിന് ശേഷവും സഹൃദയ മലയാളി അസോസിയേഷൻ ഉയർത്തി കാട്ടിയ പ്രശ്നങ്ങൾക്കോ , ചോദിച്ച ചോദ്യങ്ങൾക്കോ ഒരു മറുപടി പോലും യുക്മയുടെ നാഷണൽ ഭാരവാഹികൾ നൽകിയില്ല. ഒരു അംഗ അസ്സോസിയേഷൻ ഔദ്യോഗികമായി അയച്ച  ഈമെയിലിന് മറുപടി കൊടുക്കുവാനുള്ള   സംഘടനാ മര്യാദ പോലും യുക്മയുടെ നാഷണൽ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് നാളിന്നുവരെ  ഉണ്ടായില്ല .

2019 ഒക്ടോബർ 11ന് രാത്രി 8. 19ന് അയച്ച മെയിലിലെ ഉള്ളടക്കം ഇങ്ങനെയാണ്

പ്രിയപ്പെട്ട യുക്മയുടെ ഓഫീസ് ഭാരവാഹികളെ …  സൗത്ത് ഈസ്റ്റ് റീജിയണൽ ഇലക്ഷനിൽ നടന്ന തർക്കത്തെ കുറിച്ച് സഹൃദയയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൃത്യമായ ചർച്ച നടത്തിയിരുന്നു. യുക്മയുടെ ഇത്തവണത്തെ റീജിയണൽ സ്പോർട്സ് ഡേയും , കലാമേളകളും രണ്ടായി നടത്താൻ തീരുമാനിച്ചതിനാൽ യുക്മയ്ക്കുള്ളിലെ രാഷ്രീയത്തിൽ  നിന്ന് വിട്ടുനിൽക്കാൻ സഹൃദയ തീരുമാനിച്ചിരിക്കുകയാണ്.

അതിനാൽ സഹൃദയ അംഗങ്ങളോ അതിന്റെ യുക്മ പ്രതിനിധികളോ ഈ വർഷത്തെ റീജണൽ , നാഷണൽ കലാമേളകളിൽ നിന്നും വിട്ടു നിൽക്കുന്നതായിരിക്കും . മാത്രമല്ല യു ഗ്രാൻഡ് ടിക്കറ്റ് സെയിലും നിർത്തിവെക്കുന്നതായിരിക്കും .

സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ  വരുന്ന 60 ദിവസങ്ങൾക്കുള്ളിൽ മാന്യമായി ചർച്ച ചെയ്ത് പരിഹരിക്കാത്ത പക്ഷം യുക്മയിൽ നിന്ന് അംഗത്വം പിൻവലിക്കുന്ന  നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു .

 

എന്നാൽ ഈ തർക്കത്തെ സംബന്ധിച്ച് യുക്മയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്നുമാത്രമല്ല , സഹൃദയയുടെ ഭാരവാഹികൾ അയച്ച ഇ-മെയിലിനെ പൂർണ്ണമായും അവഗണിക്കുകയും ചെയ്തിരുന്നു . തുടർന്ന് ഈ ഫെബ്രുവരി 8 ന് സഹൃദയ മലയാളി അസ്സോസിയേഷൻ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡിയിൽ ഈ പ്രശ്നം ചർച്ച ചെയ്യുകയും , സഹൃദയയിലെ അംഗങ്ങളുടെ അഭിപ്രായം അറിയിക്കുവാനും  ആവശ്യപ്പെട്ടിരുന്നു . ഈ ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും തീരുമാനപ്രകാരമാണ് യുക്മയിൽ നിന്ന് അംഗത്വം പിൻവലിക്കാൻ സഹൃദയ മലയാളി അസ്സോസിയേഷൻ തീരുമാനമെടുത്തത്.

ജനാധിപത്യ മൂല്ല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പ്രാഞ്ചിയേട്ടന്മാരുടെയും , ജാതി – മത – രാഷ്ട്രീയ – കൂട്ടായ്മക്കാരുടെയും , സ്ഥാന മോഹികളുടെയും താവളമായി യുക്മ എന്ന സംഘടന മാറിയെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യുക്മ നടത്തുന്ന എല്ലാ പരിപാടികളിലും ജനപ്രാതിനിധ്യം കുറഞ്ഞതും , യുകെയിലെ മഹാഭൂരിപക്ഷം അംഗ അസോസിയേഷനുകളും യുക്മയിൽ നിന്ന് വിട്ട് പോകുന്നതിനെപ്പറ്റി ചിന്തിക്കുന്നതും .

 ബിജു ഗോപിനാഥ്

വളർന്നുവരുന്ന തലമുറയെ ലക്ഷ്യമാക്കി സമീക്ഷ യുകെ രൂപകൽപന ചെയ്ത *സമീക്ഷ സ്റ്റെപ്സ് 2020 * എന്ന പരിപാടിയുടെ ഉദ്‌ഘാടനവും ആദ്യ അവതരണവും ഞായറാഴ്ച മാഞ്ചസ്റ്ററിൽ നടന്നു. 8 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള നൂറിലേറെ കുട്ടികളും യുവവിദ്യാര്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ട് വൻവിജയം ആയിരുന്നു. ജിജു സൈമൺ , സീമ സൈമൺ , ആഷിക് എന്നിവർ നേത്രത്വം നൽകിയ പരിപാടിയിൽ യുകെ യിലെ അറിയപ്പെടുന്ന ട്രെയ്‌നറും ഇംഗ്ലണ്ട് ഹോക്കി ടീമിൻറെ മനഃശാസ്ത്ര പരിശീലകനുമായ ശ്രീ . പോൾ കൊണോലി , കുട്ടികളുടെ മനഃശാസ്ത്ര വിഷയത്തിൽ പണ്ഡിതയും എഴുത്തകാരിയുമായ ഡോ . സീന പ്രവീൺ എന്നിവർ ക്ലാസുകൾ എടുക്കുകയും സംശയങ്ങൾക്കു മറുപടി പറയുകയും ചെയ്തു . പങ്കെടുത്തവരെ വിവിധ ഗ്രൂപ്പുകളാക്കി ടീം ബിൽഡിംഗ് , ലീഡര്ഷിപ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഗെയിംസ് വളരെ ആകർഷകവും വിജ്ഞാനപ്രദവും ആയിരുന്നു. ടീം ഡയനാമിൿസ് , മോട്ടിവേഷൻ , പേഴ്സണാലിറ്റി ഡെവലെപ്മെന്റ്‌ എന്നിവയെ ആസ്പദമാക്കി ശ്രീ. പോൾ കൊണോലിയും , ചൈൽഡ് സൈക്കോളജി , മെന്റൽ ഹെൽത്ത് , സ്ട്രെസ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഡോ . സീനയും സംസാരിച്ചു .

വിവിധങ്ങളായ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും അവരുടെ ആശയങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനുമുള്ള Meet the Stars എന്ന പരിപാടി മറ്റൊരു മുഖ്യ ആകര്ഷണമായിരുന്നു . നടാഷ സേത് , ഐബിൻ ബേബി ,ആര്യ ജോഷി , ജെറോൺ ജിജു സൈമൺ , തെരേസ വര്ഗീസ് , മാനുവൽ വർഗീസ് എന്നിവർ തങ്ങളുടെ വിജയ രഹസ്യങ്ങൾ പങ്കുവെച്ചു . അതിനു ശേഷം നടന്ന കരിയർ ഗൈഡൻസ് സെഷൻ വളരെ ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

പരിപാടിയുടെ ആമുഖമായി സമീക്ഷ നാഷണൽ പ്രസിഡന്റ് സ്വപ്ന പ്രവീൺ ജാതിമതരാഷ്ട്രീയ ഭേദമന്യേ പുരോഗമന ചിന്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന സമീക്ഷയെകുറിച്ചും സമീക്ഷ നടത്താൻ ഉദ്യേശിക്കുന്ന പരിപാടികളെക്കുറിച്ചും വിശദീകരിക്കുകയും സ്റ്റെപ്സ് 2020  യുടെ ഭാഗമാകാൻ എത്തിചേർന്ന എല്ലാവർക്കും സമീക്ഷ നാഷണൽ കമ്മിറ്റിയുടെ പേരിൽ നന്ദി പറയുകയും ചെയ്തു. സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി , ജോ.സെക്രട്ടറി ജയൻ എടപ്പാൾ , നാഷണൽ കമ്മിറ്റി അംഗം പ്രവീൺ രാമചന്ദ്രൻ , സമീക്ഷ മാഞ്ചസ്റ്റർ ബ്രാഞ്ച് പ്രസിഡന്റ്‌ കെ ഡി ഷാജിമോൻ, ബ്രാഞ്ച് സെക്രട്ടറി ജോസഫ് ഇടിക്കുള, എ ഐ സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് പണിക്കർ, തുടങ്ങിയവർ പരിപാടിയുടെ വിജയത്തിന് മേൽനോട്ടം വഹിച്ചു.
സമീക്ഷ സ്റ്റെപ്സ് 2020 യെകുറിച്ചു വളരെ നല്ല ഫീഡ്ബാക്ക് ആണ് പരിപാടിയിൽ പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും നൽകിയത് , ഇത് സംഘടനയുടെ ഭാവിപരിപാടികൾക്കു ഉത്തേജനം പകരുമെന്ന് സമീക്ഷ നേതാക്കൾ പറഞ്ഞു. സ്റ്റെപ്സ് 2020 പ്രോഗ്രാം യുകെ യു ടെ വിവിധ പ്രദേശങ്ങളിൽ നടത്താൻ സമീക്ഷ തീരുമാനിച്ചിട്ടുണ്ടെന്നും അവർ കൂട്ടിചേർത്തു.

 

ടോം ജോസ് തടിയംപാട് 

കേറ്ററിംങ് മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച പതിനാലാം തിയതി ആരംഭിച്ച കുട്ടികളുടെ മലയാളം ക്ലാസ്സിലേക്ക് കുട്ടികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

ആരംഭദിവസം തന്നെ 30 കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുത്തത് ,കേരളത്തിൽനിന്നും യു കെ യിൽ കുടിയേറിയ മലയാളികൾക്ക് തങ്ങളുടെ മക്കൾക്ക് കൈമോശം വന്നുപോകാവുന്ന മലയാള ഭാഷയെ കുട്ടികളിൽ നിലനിർത്താനുള്ള ഒരു അവസരം ഒരുക്കുന്നതിനു വേണ്ടിയാണു കേറ്ററിംങ് മലയാളി വെൽഫെയർ അസോസിയേഷൻ ഇത്തരം ഒരു സൗരഭത്തിനു തുടക്കം കുറിച്ചത് .
ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കുന്നത് മരിയ സജി ,ജ്യോതിസ് മനോജ് ,ജീന ,സിൻസി ,എന്നി ടീച്ചറൻമാരാണ് മാസത്തിൽ രണ്ടു ക്ലാസ്സുകളാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത് .ഈ വെള്ളിയാഴ്ചയും ക്ലാസ് ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് .ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ KMWS എന്ന വാട്ടസ്പ്പ് ഗ്രൂപ്പിൽ പ്രസിദ്ധികരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു .

സജീഷ് ടോം

യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. രണ്ടുവർഷം പ്രവർത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അർഹിക്കുന്ന സമ്മേളനമാണ് പ്രവർത്തന വർഷത്തിന് ഇടക്കെത്തുന്ന വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും.

ബർമിംഗ്ഹാമിലെ വാൽസാൽ റോയൽ ഹോട്ടലിൽ രാവിലെ പതിനൊന്ന് മണിമുതൽ വൈകുന്നേരം നാല് മണിവരെ ആയിരിക്കും ദേശീയ പൊതുയോഗം നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതിൽപരം അംഗ അസോസിയേഷനുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

2019 മാർച്ച് 09 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന ദേശീയ പൊതുയോഗത്തിൽ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. മനോജ്‌കുമാർ പിള്ള പ്രസിഡന്റായുള്ള ദേശീയ കമ്മറ്റി സംഭവ ബഹുലമായ ഒരു വർഷം പൂർത്തിയാക്കുമ്പോൾ, അത് യുക്മയുടെ ചരിത്രത്തിൽ വീരോചിതമായി ഇടംപിടിക്കുകതന്നെ ചെയ്യും.

ഈ ഭരണ സമിതിയുടെ ആദ്യ ഒരുവർഷക്കാലത്തിനുള്ളിൽ കേരളാ പൂരം വള്ളംകളി മുതൽ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വിജയിപ്പിക്കുവാൻ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും, നൂതനങ്ങളായ പരിപാടികൾ ആവിഷ്‌ക്കരിക്കുവാനും, ഭരണഘടനാപരമായ വിഷയങ്ങൾ ചർച്ചചെയ്യുവാനും യുക്മ ദേശീയ പ്രതിനിധികൾക്ക് ലഭിക്കുന്ന ക്രീയാത്മകമായ ഒരു വേദികൂടി ആണ് പ്രവർത്തനവർഷത്തിന് ഇടക്ക് നടക്കുന്ന ഈ വാർഷിക പൊതുയോഗം.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡണ്ട്മാരായ അഡ്വ.എബി സെബാസ്ററ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലിന സജീവ്, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾ, റീജിയണൽ പ്രസിഡന്റുമാർ മറ്റു ഭാരവാഹികൾ തുടങ്ങിയ യുക്മ മുൻനിര പ്രവർത്തകർ ദേശീയ പൊതുയോഗം വിജയിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.

ദേശീയ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹരായവരുടെ പരിഷ്ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച്കഴിഞ്ഞു. പങ്കെടുക്കുന്നവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒൻപതുമണി മുതൽ പതിനൊന്ന് മണിവരെ ദേശീയ നിർവാഹക സമിതി യോഗവും ചേരുന്നതാണ്.

പൊതുയോഗം നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-

The Royal Hotel Walsall,
Ablewell Street – WS1 2EL

RECENT POSTS
Copyright © . All rights reserved