Association

ജിയോ ജോസഫ്

ലണ്ടൻ :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോളി തടത്തിൽ ചെയർമാൻ l(ജർമ്മനി ), സുനിൽ ഫ്രാൻസിസ് വൈസ് ചെയർമാൻ (ജർമ്മനി ), ജോളി പടയാട്ടിൽ പ്രസിഡന്റ്‌ (ജർമ്മനി ), ബിജു ജോസഫ് ഇടക്കുന്നത്തു വൈസ് പ്രസിഡന്റ്‌ (ജർമ്മനി ), ബാബു തോട്ടാപ്പിള്ളി ജനറൽ സെക്രട്ടറി (യുകെ ),ഷൈബു ജോസഫ് കട്ടിക്കാട്ട് ട്രെഷറർ (അയർലണ്ട് ), എന്നിവരാണ് പുതിയ ഭാരവാഹികൾ.

മാർച്ച്‌ ആറിന് വൈകുന്നേരം വെർച്ചുൽ പ്ലാറ്റൂഫോമിൽ നടന്ന യോഗത്തിൽ വരണാധികാരിയായ മേഴ്‌സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടുർന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമ്മനി ), പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അധ്യക്ഷത വഹിച്ചു. ഡബ്ലിയു എംസി യുകെ പ്രൊവിൻസ് ട്രെഷറർ ടാൻസി പാലാട്ടി പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ്‌ ജോളി പടയാട്ടിൽ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളി നന്ദി പറഞ്ഞു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രൊവിൻസ് ഭാരവാഹികളായ ഗ്രിഗറി മേടയിൽ, ജോസ് കുമ്പുള്‌വേലിൽ, ബാബു ചെമ്പകത്തിനാൽ, ബിജു സെബാസ്റ്റ്യൻ, ദീപു ശ്രീധർ, സൈബിൻ പാലാട്ടി, ഡോ :ജിമ്മി മൊയ്‌ലാൻ, രാജു കുന്നക്കാട്ട്, ഡോ :ഗ്രേഷ്യസ്, ചിന്നു പടയാട്ടിൽ, സാറാമ്മ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

ഷൈബു ജോസഫ് കട്ടിക്കാട്ട് ഗാനം ആലപിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ :ഇബ്രാഹിം ഹാജിയുടെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ഈ വർഷം ജൂൺ 23,24,25, തിയതികളിൽ ബഹറിനിൽ വച്ചു നടക്കുന്ന ഗ്ലോബൽ മീറ്റിൽ എല്ലാവരും തന്നെ പങ്കെടുക്കണമെന്ന ആഹ്വനത്തോടെ യോഗം അവസാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക് യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക.

ഫോൺ 00447577834404 അല്ലെങ്കിൽ
[email protected]

 

 

യുകെയിലെ പ്രമുഖ മലയാളി സംഘടന ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പത്താംവാർഷികം ഈ വരുന്ന ശനിയാഴ്ച, മാർച്ച് പന്ത്രണ്ടാം തീയതി ഡോർസെറ്റിലെ പൂളിൽ “ദശപുഷ്‌പോത്സവം 2022” എന്നപേരിൽ അതിവിപുലമായ ആഘോഷിക്കുന്നു.

ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ ശ്രീകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് യുക്മ നാഷണൽ സെക്രട്ടറി അലക്സ് വർഗീസ് ഉൽഘാടനം നിർവഹിക്കും.

ഓട്ടന്തുള്ളലും, ബോളിവുഡ് നൃത്തചുവടുകളും, കോമഡിഷോയും, നാടകവും, നാടൻ രുചിവൈവിധ്യങ്ങളും മുതൽ സെലിബ്രിറ്റികളെ അണിനിരത്തി അതിവിപുലമായ ആഘോഷപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി അധ്യക്ഷൻ ഷാജി തോമസ് അറിയിച്ചു.

കവൻട്രി കേരളാ കമ്മ്യൂണിറ്റിയും, കവൻട്രി ക്നാനായ യൂണിറ്റും, കവൻട്രി വാത്സ്ഗ്രേവ് സ്ക്കൂളും, എമ്മാവൂസ് കവൻട്രി ചർച്ചും സംയുക്തമായി ഒരാഴ്ചയ്ക്കുള്ളിൽ ശേഖരിച്ച് റെഡ് ക്രോസ്സിന് അയച്ച് കൊടുത്തത് രണ്ട് ടണ്ണിന് മുകളിൽ ഉള്ള ആവശ്യ സാധനങ്ങൾ.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കയറ്റി അയച്ച സാധനങ്ങൾ ബുധനാഴ്ച ഉക്രെയ്നിൽ എത്തിയതായി റെഡ് ക്രോസ്സ് സ്ഥിരീകരിച്ചു എന്ന് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യൂ അറിയിച്ചു.

മുകളിൽ പറഞ്ഞിരിക്കുന്ന സന്നദ്ധ സംഘടനകൾ എല്ലാവരും ചേർന്ന് ഒരാഴ്ചക്കുള്ളിൽ ഇത്രയും സാധനം എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കവൻട്രി കേരളാ കമ്മറ്റിയുടെ സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ ജോൺ അറിയിച്ചു.

കവന്‍ട്രി മലയാളി സമൂഹം നാലു ദിവസത്തെ യുക്രൈന്‍ സഹായ അപ്പീലില്‍ ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും അടക്കം രണ്ട് ടണ്‍ സാധനങ്ങളാണ് സമാഹരിക്കപ്പെട്ടത്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവും മരുന്നുകളും ലഭിക്കാതെ വലയുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ സഹായങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭിക്കണം എന്നതിനാല്‍ ലഭ്യമായ വസ്തുക്കളുമായി ഞായറാഴ്ച തന്നെ ട്രക്കുകള്‍ പുറപ്പെടുകയും ബുധനാഴ്ച അത് യുക്രെയ്നിൽ ഉള്ള റെഡ് ക്രോസ്സ് സൊസൈറ്റിയിൽ എത്തുകയും ചെയ്തു.

കോവിഡിന്റെ പശ്ച്ചാത്തലത്തിലും ഓൺലൈനായും അല്ലാതെയും വിവിധതരം പരിപാടികളുമായി മുന്നോട്ട് വന്ന കവൻട്രി കേരളാ കമ്മ്യൂണിറ്റി പ്രദേശത്തെ എല്ലാ സന്നദ്ധ സംഘടനകളുമായി ചേർന്ന് യുക്രെയ്നിൽ കഴ്ടപ്പെടുന്നവർക്കായി യുകെയിൽ നിന്നും അവശ്യ സാധനങ്ങൾ ഏറ്റവും ആദ്യം എത്തിച്ച്
എല്ലാവർക്കും മാതൃകയായിരിക്കുകയാണ്.

സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന്. യുകെയിലെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. ടീമുകൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി അരുൺ(07427473109) ജിനോയെസ്(07553219090) ജോൺ പോൾ(07459062227) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

തുടർച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണവും സംഘാടകർ ഒരുക്കുന്നുണ്ട്.

പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനു ഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ ജോൺ പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. ക്യാപ്റ്റൻ അരുൺ കൃഷ്ണൻറെയും വൈസ് ക്യാപ്റ്റൻ എംപി പദ്മരാജിന്റെയും നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എ മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തിൽ ഈ വരുന്ന ഏപ്രിൽ മൂന്നിന് പ്രാവസ സദസ്സ് സംഘടിപ്പിക്കും. പ്രാവാസി കുടുംബങ്ങളിലും പൊതുസമൂഹത്തിലും കെ റെയിലിനെ കുറിച്ചു ഉയർന്നു വന്നിരിക്കുന്ന സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്നതാണ് പരുപാടിയുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽതിന്നും ഉള്ള പ്രവാസി സംഘടനാ പ്രതിനിധികൾ പരുപാടിയിൽ പങ്കെടുക്കും. നാട്ടിൽ നിന്നും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംസാരിക്കുകയും ആശങ്കകൾക്ക് മറുപടി നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

 

യു.കെ യിലെ വളരെ സുപരിചിതമായ മലയാളി കൂട്ടായ്മ ആയ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിൻ്റെ 2022- 2023 വർഷത്തേക്കുള്ള ഭരണസമതിയെ തിരഞ്ഞെടുത്തു.

മാർച്ച് അഞ്ച്, ശനിയാഴ്ച്ച ടൺ ബ്രിഡ്ജ് വെൽസിലെ, സൗത്ത് ബോറോയിലുള്ള സിവിക്ക് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സഹൃദയയുടെ പുതുനേതൃത്വം ചുമതലയേറ്റെടുത്തത്.

നിലവിലെ പ്രസിഡന്റ് ശ്രീ. ടോമി വർക്കിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ജനറല്‍ സെക്രട്ടറി ശ്രീ. ബേസിൽ ജോൺ സമഗ്രമായ പ്രവർത്തന റിപ്പോര്‍ട്ടും, ട്രഷറർ ശ്രീ. മോസു ബാബു 2021-2022 ലെ വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോർട്ടും, കണക്കും, ദേദഗതികളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മാർഗനിർദേശങ്ങളും അംഗങ്ങൾ ചർച്ച ചെയ്തു പാസാക്കി. തുടർന്നു 2022-2023 വർഷത്തേക്ക് ആറു പേരടങ്ങുന്ന ഓഫീസ് ബേയ്റേഴ്സും, രണ്ടു എക്സ് ഒഫിഷ്യൽസും, പതിനൊന്ന് എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾകൊള്ളുന്ന പത്തൊമ്പതംഗ ഗവേർണിംഗ് ബോഡിയെ ജനറൽ ബോഡി തിരഞ്ഞെടുത്തു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റി ഇപ്രകാരം.

പ്രസിഡന്റ്- ശ്രീ. അജിത്ത് വെൺമണി,

വൈസ് പ്രസിഡന്റ്- ശ്രീമതി. ലിജി സേവ്യർ

സെക്രട്ടറി- ശ്രീ. ബിബിൻ എബ്രഹാം

ജോയിന്റ് സെക്രട്ടറി – ശ്രീ. ബ്ലെസ്സൻ സാബു

ട്രഷറർ- ശ്രീ. മനോജ് കൂത്തൂർ

പ്രോഗ്രാം കോ ഓർഡിനേറ്റർ – ശ്രീ. വിജു വർഗീസ്

എക്സ് ഒഫീഷോ – ശ്രീ. ടോമി വർക്കി, ശ്രീ. ബേസിൽ ജോൺ.

കമ്മറ്റിയംഗങ്ങൾ.

ജോഷി സിറിയക്ക്, ബിജു ചെറിയാൻ, മജോ തോമസ്, സിജു ചാക്കോച്ചൻ, സതീഷ് കുമാർ, സ്നേഹ സുജിത്ത്, ബിജി മെറിൻ ജോൺ, അബി കൃഷ്ണ, നിയാസ് പുഴയ്ക്കൽ, നായണൻ. പി, സുരേഷ് ജോൺ.

ഓഡിറ്റേഴ്സ് – ഫെബി ജേക്കബ്, സതീഷ് കമ്പാരത്ത്, ആൽബർട്ട് ജോർജ്.

തുടർന്നു നടന്ന ഭരണ കൈമാറ്റ വേളയിൽ കഴിഞ്ഞ ഒരു വർഷം തനിക്ക് തന്ന എല്ലാ സഹകരണത്തിനും സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ശ്രീ. ടോമി വർക്കി നന്ദി പ്രകാശിപ്പിച്ചപ്പോൾ, മുന്നോട്ടുള്ള കൂട്ടായ പ്രവർത്തനങ്ങളിൽ പുതിയതായി ചുമതലയേറ്റെടുത്ത പ്രസിഡൻ്റ് ശ്രീ അജിത്ത് വെൺമണി ഏവരുടെയും നിസ്തുലമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു.

 

 

ലെസ്ററിലെ മലയാളികളുടെ സംഘടനയായ ലെസ്റ്റർ കേരള കമ്മ്യുണിറ്റിയെ പുതുമുഖങ്ങൾ നയിക്കും. ഈ കഴിഞ്ഞ 5 ന് ശനിയാഴ്ച ലെസ്റ്ററിലെ ജഡ്ജ്മെഡോ കമ്മ്യുണിറ്റി കോളേജിലെ മഹനീയ അങ്കണത്തിൽ വെച്ച് നടന്ന പൊതുയോഗത്തിൽ വെച്ചായിരുന്നു പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത് . ഇക്കഴിഞ്ഞ കാലയളവിലെ ലെസ്റ്ററിലെ മലയാളികളുടെ മാത്രമല്ല യുകെയിലെ മിഡ്‌ലാൻസിൽ താമസിക്കുന്ന മുഴുവൻ മലയാളികളുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മറക്കാൻ കഴിയാത്ത ചലനങ്ങൾ സൃഷ്ടിച്ചു മുന്നേറുന്ന ലെസ്റ്റർ കേരള കംമ്യുണിറ്റി നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും ഭാഗഭാക്കായാണ് മുൻപോട്ടു പോകുന്നത് .

മുൻ പ്രസിഡന്റ് ലൂയിസ് കെന്നഡിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ . സെക്രട്ടറി സുബിൻ സുഗുണൻ വാർഷിക റിപ്പോർട്ടു പൊതുയോഗ സമക്ഷം അവതരിപ്പിച്ചു . മുൻ ട്രെഷറർ ജെയിൽ ജോസഫ് കണക്കവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു .

പിന്നീട് 2022 /2023 ലെ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു .27 അംഗ കമ്മറ്റിയിൽ നിന്നും പ്രസിഡന്റായി ജോസ് തോമസിനെയും സെക്രട്ടറിയായി അജീഷ് കൃഷ്ണനെയും ട്രെഷറർ ആയി ബിനു ശ്രീധരനെയും ഐക്യകണ്ഠേന തെരെഞ്ഞെടുത്തു. കൂടാതെ കമ്മറ്റിയുടെ എക്സിക്യൂട്ടീവിലേക്കു വൈസ് പ്രെസിഡന്റായി രമ്യ ലിനേഷിനെയും ജോയിന്റ് സെക്രട്ടറിയായി ജിതിൻ വിജയനെയും തെരഞ്ഞെടുത്തു.

കമ്മറ്റി അംഗങ്ങളായി അജയ് പെരുമ്പലത്ത് , സോണി ജോർജ് , ബെന്നി പോൾ , രമേശ് ബാബു , ജോസഫ് ജോൺ (ടിറ്റി ), ബിജു പോൾ , ലൂയിസ് കെന്നഡി , സുബിൻ സുഗുണൻ , അനീഷ് ജോൺ , അഷിത വിനീത , രെഞ്ചു നായർ , ടോംസൺ തോമസ് , ലിജോ ജോൺ , ജോസ് പി ജെ ,ബിജു മാത്യു , ഷിബു പുന്നൻ , ജെയിൻ ജോസഫ് ,അനു അംബി , അക്ഷയ് കുമാർ പി ജി , പൗലോസുകുട്ടി സി മത്തായി , മനു പി ഷൈൻസ്,സനിഷ് വി എസ് എന്നിവരെ തെരഞ്ഞെടുത്തു.

പൊതുയോഗത്തിൽ യുക്മ കലാമേളയിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സമ്മാനം വാങ്ങിയ അഷിത വിനീതിനെ അഭിനന്ദിക്കുകയും ട്രോഫി കൈ മാറുകയും ചെയ്തു .സോച്ചാറോ ഡാൻസിംഗ് ടീമിന്റെ അത്യുഗ്രൻ ഡാൻസോടെയാണ് പരിപാടികൾ അവസാനിച്ചത് . ലെസ്റ്ററിലെ കലാകാരന്മാരുടെ കലാപരിപാടികളും പരിപാടിക്ക് മാറ്റു കൂട്ടി . ഭാവി പരിപാടികളെ പറ്റിയുള്ള ചർച്ചകളിൽ കമ്മ്യുണിറ്റിക്കു സ്വന്തമായി ഒരു ആസ്ഥാനം നേടിയെക്കുന്നതിനു വേണ്ടിയുള്ള വീക്ഷണങ്ങൾ പൊതുയോഗത്തിൽ പങ്കുവെക്കുകയുണ്ടായി .

പുതിയതായി ലെസ്റ്ററിൽ എത്തിയ മുഴുവൻ മലയാളികളെയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുമായി ബന്ധിപ്പിച്ചു കൊണ്ട് പ്രവർത്തന മണ്ഡലം വ്യാപിപ്പിക്കുവാൻ തീരുമാനിക്കുകയും
ചെയ്തു .

കോവിഡിന്റെ പശ്ചാത്തലത്തിലും ഓൺലൈനിലും അല്ലാതെയും ബാർബിക്യു് സ്പോർട്സ് ഡേ , ഓണാഘോഷവും ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടാണ് ലെസ്റ്റർ കേരള കമ്മ്യുണിറ്റി മുൻപോട്ടു പോയത് . പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരുമിക്കുമ്പോൾ പരിപാടികൾ ഗംഭീരമാകും എന്നുറപ്പിക്കാം . ലെസ്റ്ററിലെ മുഴവൻ മലയാളികളെയും ഒരുമിപ്പിച്ചു കൊണ്ട് കൂടുതൽ വർണ്ണശബളമായ പരിപാടികൾ സംഘടിപ്പിച്ചു മുൻപോട്ടു കൊണ്ട് പോകുവാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് പുതിയ കമ്മറ്റി .

 

 

 

സ്ത്രീകളുടെ ഉന്നമനത്തിനായി സമീക്ഷ യുകെയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ത്രീ സമീക്ഷ ഈ വർഷത്തെ പ്രവർത്തനപരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്നലെ നടന്ന പ്രവർത്തക സമിതി സമ്മേളനത്തിൽ മാർച്ച്‌ 20, ഞായറാഴ്ച ഓൺ ലൈനായി വിവിധ പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കാൻ തീരുമാനം ആയി. ഉച്ചക്ക് രണ്ടു മണിമുതൽ തുടങ്ങുന്ന പരിപാടിയിൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ സ്ത്രീകൾ പങ്കെടുക്കും എന്ന് സ്ത്രീ സമീക്ഷ പ്രവർത്തകർ അറിയിച്ചു.

ഈ വർഷത്തെ ഇന്റർനാഷണൽ തീം ആയ “Break The Bias and looks at how we can live in a gender equal world” എന്ന വിഷയവുമായി ബന്ധപ്പെട്ട പരിപാടികൾ ആണ് നടക്കുക. 100 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന zoom ലിങ്കിലൂടെ ആണ് ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടികൾ പ്ലാൻ ചെയ്യുന്നത് എന്ന് പ്രോഗ്രാം കോ – ഓർഡിനേറ്റർമാരായ സ. സ്വപ്ന പ്രവീൺ, സ. സീമ സൈമൺ, സ. ജൂലി ജോഷി എന്നിവർ അറിയിച്ചു. സമീക്ഷ നാഷണൽ ട്രഷറർ സ. രാജി ഷാജി, ജോയിന്റ് സെക്രട്ടറി സ. ചിഞ്ചു സണ്ണി, യൂത്ത് കോർഡിനേറ്റർ സ. കീർത്തന ഗോപൻ, സ. മായ ഭാസ്കർ, സ. ക്രിസ്റ്റീന വർഗീസ്, സ. ഐശ്വര്യ നിഖിൽ എന്നിവർ മീറ്റിംങ്ങിൽ പങ്കെടുത്തു.

സമീക്ഷ യുകെയുടെ എല്ലാ ക്യാമ്പയിനുകളും വിജയിപ്പിക്കാൻ സ്ത്രീ സമീക്ഷ നടത്തിയ പ്രവർത്തനങ്ങൾ വില മതിക്കുന്നതാണ്. സമീക്ഷയുടെ ചരിത്രത്തിലെ നാഴിക കല്ലായ വനിതാ മതിൽ സംഘടിപ്പിച്ചതിൽ സ്ത്രീസമീക്ഷ വഹിച്ച പങ്കു സ്തുത്യാർഹമാണ്. കഴിഞ്ഞ വർഷങ്ങളിലെ പോലെ പരിപാടികൾ വിജയിപ്പിക്കാൻ യുകെയിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് സംഘാടകകർക്കൊപ്പം സമീക്ഷ നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

ബ്ലാക്ക്ബെൺ മലയാളി കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന UMA എന്ന മലയാളി അസോസിയേഷന്റെ ആനുവൽ ജനറൽ ബോഡി മീറ്റിംഗ് പ്രസിഡന്റ്‌ അനിൽകുമാർ സദാനന്ദൻ സെക്രട്ടറി ജിജി സന്തോഷ്‌ ട്രെഷറർ സഞ്ചു ജോസഫ് വൈസ് പ്രസിഡന്റ്‌ ഷിജോ ചാക്കോ ജോയിന്റ് സെക്രട്ടറി രാകേഷ് പിള്ളൈ ജോയിന്റ് ട്രെഷറർ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഘടനയിലുള്ള എല്ലാ അഗങ്ങളും ഒത്തു കൂടി കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. അതിനു ശേഷം ഈ വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി.

പ്രസിഡന്റ്‌ ആയി സുനിൽ തോമസ് സെക്രട്ടറി ആയി സിനി ബിജു ട്രഷറർ ആയി ജിബു ജോൺ വൈസ് പ്രസിഡന്റ്‌ ജിബു മോഹൻ ജോയിന്റ് സെക്രട്ടറി രെമ്യ ഗോൾഡി ജോയിന്റ് ട്രഷറർ ആയി ബിൻസി രാജേഷ് എന്നിവരെയും എക്സിക്യൂട്ടീവ് അഗങ്ങളായി അനിൽ കുമാർ, ജിജി സന്തോഷ്‌, സഞ്ചു ജോസഫ്, ജോസ് മെലോഡ്, റെൻസി സെബാസ്റ്റ്യൻ. മിനു ജിജോ, ജോയ് ജോസഫ് എന്നിവരെയും അക്കൗണ്ട് ഓഡിറ്റർ ആയി റെജി ചാക്കോ, സഞ്ചു ജോസഫ് എന്നിവരെയും സംഘടനയുടെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ബിജോയ്‌ കോര, ലിജോ ജോർജ് എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി.

 

രാജി രാജൻ

കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ചാപ്റ്ററുകളിൽ മാതൃഭാഷാ പ്രചാരണത്തിനായി നടത്തിയിട്ടുള്ള വിവിധ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ചാപ്റ്ററിന് നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം.

മലയാളഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്‌താവിച്ചു. അത്തരത്തിലുള്ള ശ്രമങ്ങൾക്ക് മലയാളം മിഷൻ കരുത്ത് പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരസ്കാരങ്ങൾക്ക് അർഹരായ എല്ലാവരെയും അഭിനന്ദിച്ച മുഖ്യമന്ത്രി ഈ പുരസ്കാരം മാതൃഭാഷാ പ്രചാരണത്തിന് കൂടുതൽ ഊർജ്ജം പകരുവാൻ ഇടയാകട്ടെയെന്നും ആശംസിച്ചു.

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുരസ്കാര തുകയായ ഒരു ലക്ഷം രൂപ പിറന്ന നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ഉപകരിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാൻ തയ്യാറാണെയെന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും മലയാളം മിഷൻ ഓഫീസിൽ അറിയിച്ചിരുന്നു. ഈ വിവരം മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട പുരസ്കാര വേദിയിൽ അറിയിച്ചത് എല്ലാ യുകെ മലയാളികൾക്കും അഭിമാനമായി.

ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇന്നത്തെ സുദിനം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് വളരെയധികം സന്തോഷം പകരുന്നതാണെന്നും ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം മലയാളം ഉണ്ടാവണമെന്നാണ് ഇടതുപക്ഷ ഗവൺമെൻറ് ലക്ഷ്യമിടുന്നതെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ സൂചിപ്പിച്ചു.

കണിക്കൊന്ന പുരസ്കാരത്തിന് പുറമേ മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള നൂതന ആശയം ആവിഷ്കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന പുരസ്കാരമായ ഭാഷാ പ്രതിഭാ പുരസ്കാരത്തിന് അർഹനായ അദ്ധ്യാപകൻ പ്രവീൺ വർമ്മ എംകെ ക്ക് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആൻറണി രാജു പുരസ്കാരം നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഭാഷാ പ്രതിഭാപുരസ്കാരം.

ഭാഷയുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും മികച്ച സംഭാവന നല്‍കിയ പ്രവാസ സംഘടനയ്ക്കു നല്‍കുന്ന പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്‌ക്കാരത്തിന് ബറോഡ കേരള സമാജം അര്‍ഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ പുരസ്കാരം ബറോഡ കേരള സമാജം ഭാരവാഹികൾക്ക് നൽകിയത് ധനമന്ത്രി കെ എം ബാലഗോപാലാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും കൃഷി വകുപ്പ് മന്ത്രി ജി ആർ അനിലും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സാംസ്കാരിക കാര്യ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് , ഐ എം ജി ഡയറക്ടറും പുരസ്ക്കാര നിർണയ കമ്മിറ്റി ചെയർമാനുമായ കെ ജയകുമാർ ഐഎഎസ് എന്നിവർ ആശംസകളർപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട സ്വാഗതവും രജിസ്ട്രാർ ഇൻചാർജ് സ്വാലിഹ എം വി നന്ദിയും പറഞ്ഞു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി നേതാക്കളും സന്നിഹിതരായിരുന്നു.

മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറും മുൻ കേരള ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐ എ എസ്, പ്രമുഖ സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ, കഥാകൃത്തും നോവലിസ്റ്റും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹൻകുമാർ ഐ എ എസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരങ്ങൾ നിർണ്ണയിച്ചത്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്കാരം യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിൽ നിസ്വാർത്ഥമായ സേവനം ചെയ്യുന്ന അധ്യാപകർക്കും, ചാപ്റ്റർ ഭാരവാഹികൾക്കും, പഠിതാക്കൾക്കും അവരുടെ മാതാപിതാക്കളുമുൾപ്പെടെയുള്ള യുകെയിലെ മുഴുവൻ ഭാഷാസ്നേഹികൾക്കുമായി സമർപ്പിക്കുന്നുവെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡെന്റ് സി. എ.ജോസഫ് അറിയിച്ചു.

മലയാളം മിഷന്റെ ചാപ്റ്ററുകളിലെ മികച്ച മാതൃഭാഷാ പ്രചാരണ പരിപാടികൾക്കുള്ള പ്രവർത്തനത്തിനങ്ങൾക്ക് നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്കാരത്തിന് അർഹമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ മുഴുവൻ ഭാരവാഹികളെയും തന്റെ ഫേസ് ബുക്ക് പേജിലൂടെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്‌ കെ മാണി എം പി അഭിനന്ദിച്ചു. പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുവാനായുള്ള മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്നും അഭിപ്രായപ്പെട്ട ജോസ് കെ മാണി എം പി മലയാള ഭാഷയ്ക്കായി വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും സമർപ്പിത സേവനം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകളും നേർന്നു.

കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പുരസ്കാരങ്ങൾ ലഭിച്ച എല്ലാവർക്കും ഹൃദയാശംസകൾ നേർന്നു. കണിക്കൊന്ന പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാനുള്ള മാതൃകാപരമായ തീരുമാനമെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും നേതൃത്വത്തിലുള്ള ചാപ്റ്റർ ഭാരവാഹികളെ തന്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി റോഷി അഗസ്റ്റിൻ ഹാർദ്ദമായി അഭിനന്ദിക്കുകയും ചെയ്തു.

യുകെയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുള്ള നിരവധി ആളുകളാണ് കേരള ഗവൺമെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്കാരം ലഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിനെയും സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി ചാപ്റ്റർ ഭാരവാഹികൾ എടുത്ത തീരുമാനത്തെയും അഭിനന്ദിക്കുന്നത്.

മലയാൺമ 2022 ന്റെ ഭാഗമായി മലയാളം മിഷൻ പ്രവാസി മലയാളികൾക്കായി മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം മരിയ റാണി സെന്ററിൽ ഭാഷാപരമായ ശില്പശാലയും നടത്തിയിരുന്നു. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നുമെത്തിയിട്ടുള്ള ഭാരവാഹികളും അധ്യാപകരുമാണ് ഭാഷാസംബന്ധിയായ നേതൃത്വ പരിശീലന കളരിയിൽ പങ്കെടുത്തത് . ക്യാമ്പിലെ വിവിധ സെഷനുകളിലായി കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍, കഥാകൃത്ത് അശോകന്‍ ചരുവില്‍, ഭാഷാവിദഗ്ധന്‍ എം സേതുമാധവന്‍, കവി വിനോദ് വൈശാഖി, കവി വി എസ് ബിന്ദു, ഭാഷാധ്യാപകന്‍ ഡോ. ബി ബാലചന്ദ്രന്‍, നാടന്‍പാട്ട് ഗായകന്‍ ജയചന്ദ്രന്‍ കടമ്പനാട്, കവി ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ ക്‌ളാസുകള്‍ നയിച്ചു.

സമാപന ദിവസം തിരുവിതാംകൂർ ചരിത്ര സ്മാരകങ്ങളും സാംസ്കാരിക ശേഷിപ്പുകളും ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വിജ്ഞാന യാത്രയും നടത്തി മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ -2022 ന്റെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

 

Copyright © . All rights reserved