Association

 

മെയ്ഡസ്റ്റോൺ: കെന്റിലെ ഇന്ത്യൻ ആര്ട്ട്സ് സ്‌കൂൾ കാലക്ഷേതയും യുകെയിലെ പ്രശസ്ത ഡാൻസ് സ്‌കൂളായ ദക്ഷിണ യുകെയും ചേർന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡസ്റ്റണിലെ ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും. കലാക്ഷേത്ര യുകെ യുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4 .30 ന് നടത്തപ്പെടുന്ന കലാവിരുന്നിൽ പ്രശസ്ത നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ ശ്രീമതി ചിത്രാലക്ഷ്മിയുടെ ശിക്ഷണത്തിൽ നൃത്തമഭ്യസിക്കുന്ന 40 ലധികം വരുന്ന കലാകാരികൾ പങ്കെടുക്കും. യുകെയിലെ പ്രശസ്ത സംഗീതാധ്യാപിക ശ്രീമതി കീർത്തി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ. ഫാ. ടോമി എടാട്ട് എന്നിവർ വിശിഷ്ടതിഥികളായി പങ്കെടുക്കും. ചിലങ്കപൂജക്കു ശേഷം യുകെയിലെ യുവഗായകൻ ഷംസീറും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും.

കലാക്ഷേത്ര ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സ് ന്റെ കീഴിലുള്ള കുട്ടികളും മുതിർന്നവരും അടങ്ങുന്ന വലിയൊരു നിരയാണ് ഈ കലാവിരുന്നിൽ അണിനിരക്കുന്നത്. ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയായി ഭരതനാട്യം, മോഹിനിയാട്ടം, കഥക്, ഫ്യൂഷൻ ഡാൻസ് ഇനങ്ങൾ ഉൾപ്പെടുന്ന നിരവധി നൃത്തരൂപങ്ങൾ വേദിയിൽ അരങ്ങേറും. കലാസ്വാദകർക്കായി രുചികരമായ ഫുഡ്‌സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും സമന്വയിക്കുന്ന ഈ അസുലഭ കലാവിരുന്നിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. സഹൃദയരായ എല്ലാ കലാസ്നേഹികളെയും ഈ സംഗീതനൃത്ത സന്ധ്യയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ബിനു ജോർജ്

മെയ്‌ഡ്‌സ്റ്റോൺ : കെന്റിലെ മലയാളികൂട്ടായ്മയായ മെയ്‌ഡ്‌ സ്റ്റോൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം. കഴിഞ്ഞ ശനിയാഴ്ച മെയ്‌ഡ്‌ സ്റ്റോൺ സെന്റ് നിക്കോളാസ് ഹാളിൽ അരങ്ങേറിയ ആഘോഷരാവ്  സാഹോദര്യത്തിന്റെയും സംസ്കൃതിയുടെയും ഒത്തൊരുമയുടെയും സമ്മേളനമായിരുന്നു. വൈകിട്ട് 4 മണിക്ക് കുട്ടികളുടെ നേറ്റിവിറ്റിയോടുകൂടി ആരംഭം കുറിച്ച ആഘോഷപരിപാടികൾക്ക് മുഖ്യാതിഥിയായി എത്തിയത് കൗൺസിലറും മുൻ ലൗട്ടൻ മേയറും ആയ ശ്രീ. ഫിലിപ്പ് എബ്രഹാം ആയിരുന്നു. പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ  സെക്രട്ടറി സിസാൻ ചാക്കോ സ്വാഗതം ആശംസിച്ചു.പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച കമ്മറ്റിയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യോഗാവസാനം  ട്രഷറർ വർഗീസ് സ്കറിയ ഏവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് കണ്ണിനും കാതിനും കുളിര്മയായി എംഎംഇഎയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വർണ്ണാഭമായ കലാസന്ധ്യക്ക് തുടക്കമായി. നാല്പതിലധികം വരുന്ന വിവിധങ്ങളായ  പരിപാടികൾ കലാസ്വാദകർക്കുമുന്പിൽ ഇടതടവില്ലാതെ അവതരിപ്പിക്കപ്പെട്ടു, പ്രോഗ്രാം കോർഡിനേറ്റേഴ്‌സായ ബിജു ജോസഫ്, ദിൽറാണി, ജൂബി ബൈജു, ഷീമോൾ എബി എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്.

കലാപരിപാടികൾക്ക് ശേഷം നടന്ന ജനറൽ ബോഡിയിൽ വച്ച് 2020 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ലാലിച്ചൻ ജോസഫ്, സെക്രട്ടറിയായി ബൈജു തങ്കച്ചൻ, ട്രഷററായി ജോസ് കുര്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റി അംഗങ്ങളായി പ്രവീൺ ആർ എസ്, അലക്സ് വൈദ്യൻ,ജോഷി ആനിത്തോട്ടത്തിൽ, ഗീത ഷാജി, അന്ന രഞ്ജു, ജിൻസി ബിനു എന്നിവരെയും ഓഡിറ്ററായി ജോൺസൻ വറുഗീസിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ കമ്മറ്റിയുടെ നിസ്തുലങ്ങളായ പ്രവർത്തനങ്ങളെ അഭനന്ദിച്ച നിയുക്ത പ്രസിഡന്റ് കാലഘട്ടത്തിന്റെ അനിവാര്യതക്കനുസരിച്ച് യുവതലമുറയുടെ അഭിരുചികൾ കണക്കിലെടുത്തു അവരുടെ പങ്കാളിത്തത്തോടെ പുതിയ പ്രവർത്തനപരിപാടികൾക്ക്  രൂപം കൊടുക്കുമെന്ന് അറിയിച്ചു.

ജനറൽ ബോഡിക്കുശേഷം വ്യത്യസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ  രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങൾക്ക് സമാപനമായി.  കഴിഞ്ഞ ഒരു വർഷക്കാലം ശ്ലാഖനീയമായ കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയ കഴിഞ്ഞ കമ്മറ്റിക്ക് ഏവരും അഭിനന്ദനം അറിയിച്ചു.

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ 2020” എന്നപേരിൽ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച്  2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. യുക്മയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ഇദംപ്രഥമമായാണ് ഇത്രയും വിപുലമായ സാംസ്ക്കാരിക പരിപാടിക്ക് ലണ്ടൻ വേദിയൊരുക്കുന്നത്.
സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി,  യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണിൽ നിന്നുള്ളവർ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അർഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എൻഫീൽഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടൻ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവർക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ ദേശീയ കമ്മറ്റി സ്വീകരണം നൽകുന്നു.
ലണ്ടൻ നഗരത്തിനടുത്തുള്ള ചെഷണ്ട് നിവാസികളായ ബിബിരാജ് രവീന്ദ്രൻ – ദീപ്തി വിജയൻ ദമ്പതികളുടെ മൂത്തകുട്ടിയാണ് മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനിയായ ദേവനന്ദ. സ്റ്റോറി ടെല്ലിംഗ്, സിനിമാറ്റിക് ഡാൻസ് ഇനങ്ങളിൽ മത്സരിച്ച് ഒന്നാംസ്ഥാനം നേടിയാണ് ദേവനന്ദ കലാതിലകം പുരസ്‌ക്കാരവും കിഡ്‌സ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയത്.
ല്യൂട്ടനിൽ താമസമാക്കിയ അലോഷ്യസ് – ജിജി ദമ്പതികളുടെ മകനാണ് കലാപ്രതിഭ പട്ടം നേടിയ ടോണി. പത്താം ക്ലാസ് വിദ്യാർത്ഥിയായ ടോണി ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് കലാപ്രതിഭ പട്ടം നേടിയത്. ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പും ടോണിക്ക് സ്വന്തം.
ഇവര്‍ക്കൊപ്പം ലോക മലയാളി സമൂഹങ്ങളിൽ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തിൽ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും.
ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബര്‍ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.

ന്യൂകാസിൽ . മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ ഇന്ന് വൈകുന്നേരം നാല് മാണി മുതൽ ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ നടക്കുമെന്ന് ഗവർണർ ജനറൽ ഷിബു മാത്യു എട്ടുകാട്ടിൽ അറിയിച്ചു . അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ , ക്രിസ്മസ് ഡിന്നർ എന്നിവയും പരിപാടിയോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട് .

ഇടുക്കി ജില്ലാ സംഗമം യുകെക്ക് ഇത് അഭിമാന മുഹൂർത്തം. അകാലത്തിൽ മരണമടഞ്ഞ കുഞ്ഞ് അശ്വിന്റയും, കുടുംബാഗങ്ങളുടെയും സ്വപ്നം യാഥാർത്ഥമാക്കി ഇടുക്കി ജില്ലാ സംഗമം. 2018 ൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഇരുപത്തി ഒന്നാമത്തെ ചാരിറ്റിയിൽ മേരികുളം, തോണിത്തടിയിൽ ഉള്ള മൂന്ന് വയസുകാരൻ അശ്വിന് ഒരു സ്നേഹ വീട് പണിത് നല്കുവാൻ നിങ്ങൾ ഏവരുടെയും സഹായം ഇടുക്കി ജില്ലാ സംഗമം അഭ്യർത്ഥിക്കുകയും, 2018ലെ ക്രിസ്മസ് ചാരിറ്റിക്ക് 6005 പൗണ്ട് ലഭിക്കുകയും ചെയ്തു, 2019 ൽ അശ്വിനും കുടുംബത്തിനുമായി വീട് പണി തുടങ്ങുകയും ഈ ക്രിസ്മസിന് മുൻമ്പ് വീടിന്റെ പണി പൂർത്തിയാക്കി അശ്വിന്റ കുടുംബത്തിന് ക്രിസ്മസ് ഗിഫ്റ്റായി അവരുടെ സ്വപ്നമായ ഈ ഭവനം KC രാജൻ കിഴക്കേതലക്കൽ, ജോഷി മണിമല ( ഫ്രൺസ് ഓഫ് കട്ടപ്പന പ്രസിഡൻറ്), സിജോ എവറസ്റ്റ്, ( ഫ്രൺസ് ഓഫ് കട്ടപ്പന വൈസ് പ്രസിഡൻറ് ) ബ്ലോക്ക് റീസോഴ്സസ് കോർഡിനേറ്റേഴ്സ് ആയ ശ്യാമ, സ്വപ്ന എന്നിവരുടെ സാന്നിധ്യത്തിൽ എബ്രഹാം തോമസ് കളപ്പുരക്കൽ വീടിന്റെ കീ അശ്വിന്റ പിതാവിന് കൈമാറി…

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ ഇപ്പോൾ മറ്റ് മൂന്ന് വീടുകളുടെ പണി കൂടി പുരോഗമിച്ചു കൊണ്ട് ഇരിക്കുന്നു. ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ 95 ലക്ഷം രൂപാ നാട്ടിലും, യുകെയിലുമായി ഇതുവരെ കൊടുത്തു കഴിഞ്ഞു. ഈ ചാരിറ്റി കളക്ഷനികളിൽ പങ്കാളികളായ മുഴുവൻ മനുഷ്യ സ്നേഹികളെയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ 2018ലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേത്യത്തം വഹിച്ച മുൻ കൺവീനർ ബാബു തോമസ്, ഫീനിക്സ് നോർത്താംബറ്റൺ ക്രിക്കറ്റ് ക്ലബ്, ഇടുക്കി ജില്ലാ സംഗമം കമ്മറ്റികാരെയും, എല്ലാ
പ്രവർത്തവകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ.

2019 ക്രിസ്മസ് / ന്യൂ ഇയ്യർ ചാരിറ്റി ഇപ്പോൾ പുരോഗമിച്ചു കൊണ്ട് ഇരിക്കുന്നു 2020ൽ കട്ടപ്പനയുള്ള ജോയി ചേട്ടനും, കുടുബത്തിനും, കുമാരമംഗലത്തുള്ള ലീല എന്ന സഹോദരിക്കും, മക്കൾക്കും ഇവരുടെ സ്വപ്നമായ ഒരു ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം ഇടുക്കി ജില്ലാ സംഗമം യുകെ ഏറ്റടുത്തിരിക്കുയാണ്..
ഈ രണ്ട് കുടുംബങ്ങളുടെയും സ്വപ്നമായ ഭവനങ്ങൾ നിർമ്മിച്ച് നല്കുവാൻ
നിങ്ങൾ ഒരോരുത്തരുടെയും അത്മാർത്ഥമായ സഹായ സഹകരണങ്ങൾ
പ്രതീക്ഷിച്ചു കൊള്ളുന്നു.
നിങ്ങൾ നൽകുന്ന തുകയുടെ വലിപ്പത്തിൽ അല്ല നിങ്ങളുടെ സഹകരണമാണ് നമ്മുടെ വിജയം.

ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

BANK – BARCLAYS

ACCOUNT NAME – IDUKKI JILLA SANGAMAM .

ACCOUNT NO — 93633802.
SORT CODE — 20 76 92.

സ്നേഹത്തോടെ,
ഇടുക്കി ജില്ലാ സംഗമം
കമ്മറ്റിക്ക് വേണ്ടി,
കൺവീനർ,
ജിമ്മി ജേക്കബ്.

കഴിഞ്ഞ 17വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽപ്രവർത്തനമികവുകൊണ്ടും, സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ Be Friends Switzerland, 2020-21വർഷത്തേക്കുള്ള സംഘടനാഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രത്യേഗ യോഗം ഡിസംബർ 7ന് സൂറിച്ചിലെ അഫൊൽട്ടണിൽ ചേരുകയുണ്ടായി.

പ്രസിഡന്റ്‌ ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടോമി വിരുതീയിൽ കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനറിപ്പോർട്ടും, ഓഡിറ്റ് ചെയ്ത കണക്ക് ട്രഷറർ ജോയ് തടത്തിലും അവതരിപ്പിച്ചു.

പ്രസിഡന്റ്‌ ബിന്നി വെങ്ങപ്പള്ളിൽ തന്റെ കാലയളവിലെ പ്രവർത്തനങ്ങളിൽ കൂടെ സഹകരിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും പുതിയതായി തിരഞ്ഞെടുക്കുവാൻ പോകുന്ന കമ്മിറ്റിക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു സംസാരിച്ചു.

ശ്രീ ബിജു പാറത്തലക്കലും, ശ്രീമതി പുഷ്പി പോളും യഥാക്രമം റിട്ടേണിങ്ഓഫിസറും, സെക്രട്ടറിയും ആയി നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി:

പ്രസിഡന്റ്‌ – പ്രിൻസ് കാട്രൂകുടിയിൽ
വൈസ്പ്രസിഡന്റ്‌ – ജോസ് പല്ലിശ്ശേരി
സെക്രട്ടറി – ബേബി തടത്തിൽ
ജോ.സെക്രട്ടറി – ജോമോൻ പത്തുപറയിൽ
ട്രെഷറർ – അഗസ്റ്റിൻ മാളിയേക്കൽ
ആർട്സ് കൺവീനർ – ലിജിമോൻ മനയിൽ
സ്പോർട്സ് കൺവീനർ – റെജി പോൾ
PRO –അനിൽ ചക്കാലക്കൽ
Ex-officio –ബിന്നി വെങ്ങപ്പള്ളിൽ
Ex-officio –ടോമി വിരുതിയേൽ
എക്സിക്യൂട്ടീവ്ര് മെംബേർസ്:
ശ്രീമതി ജൂബി അലാനിക്കൽ,
ജോയ് തടത്തിൽ,
സെബാസ്റ്റ്യൻ കാവുങ്കൽ,
ജെസ്വിൻ പുതുമന,
ഡേവിസ് വടക്കുംചേരി,
ലാൻസ് മാപ്ലകയിൽ,
ജോൺ വെളിയൻ,
വർഗീസ് കരുമാത്തി,
അൽഫിൻ തെനംകുഴിയിൽ

ഓഡിറ്ററായി ടോമി തൊണ്ടാംകുഴിയേയും യോഗം തിരഞ്ഞെടുത്തു.

ശ്രീമതി ജൂബി അലാനിക്കൽ വനിതാ ഫോറത്തിന്റെ കോഓർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ പ്രസിഡന്റ്‌ പ്രിൻസ് കാട്രുകുടിയിൽ, തന്നെ രണ്ടാം പ്രാവശ്യവും പ്രസിഡന്റായി തെരഞ്ഞെടുത്തതിലൂടെ തന്നിൽ അർപ്പിച്ച വിശ്വാസത്തിനും, സ്നേഹത്തിനും നന്ദി പ്രകടിപ്പിച്ചു, അടുത്ത വർഷങ്ങളിൽ സംഘടന ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുവാൻ ഉതകുന്ന രീതിയിൽ, സംഘടനയിലെ അംഗങ്ങളേയും, സംഘടനയുമായി കാലാകാലങ്ങളിൽ സഹകരിച്ചുവരുന്നവരെയും ഉൾപ്പെടുത്തി, കലാമൂല്യമുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.

സംഘടനയിലേക്കും, സംഘടന നടത്തുന്ന കലാ കായിക സാംസ്‌കാരിക പരിപാടികളിലേക്കും, ചാരിറ്റി പ്രവർത്തനങ്ങളിലും ഇനിയും കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകേണ്ടതിനെക്കുറിച്ചു യോഗം ചർച്ച ചെയ്തു, സംഘടനയിലെ അംഗങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികൾ ഭാവിയിൽ കൂടുതൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. സംഘടനയുടെ നെടുംതൂണുകളായ വനിതകളുടെ പുതിയ കാഴ്ചപ്പാടുകളിലൂടെ പ്രവർത്തങ്ങൾ സംഘടനക്ക് കൂടുതൽ ശക്തി പകരുവാൻ സഹായിക്കുന്നതാണ് എന്ന് യോഗം വിലയിരുത്തി. ഭാവി വാഗ്‌ദങ്ങളായ ചുണക്കുട്ടികളായ യൂത്ത് അംഗങ്ങൾ സംഘടനയുടെ പ്രവർത്തങ്ങളിൽ ക്രിയാത്മകമായി ചെയ്യുന്ന കാര്യങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സെക്രട്ടറി ബേബി തടത്തിലും, ട്രെഷറർ അഗസ്റ്റിൻ മാളിയേക്കലും യോഗത്തെ അഭിസംബോധന ചെയ്തു.

സൗഹ്രദത്തിന്റെ പച്ചമേലാപ്പിൻ കീഴിൽ തളിരിട്ട ബി ഫ്രണ്ട്സിന്റെ ഭാവി യാത്രയിൽ സൗഹ്രദത്തിന്റെ സ്നേഹമർമരങ്ങൾ തന്നെ ഇനിയും കേൾക്കുമാറാകട്ടെ എന്ന് അംഗങ്ങൾ പരസ്പരം ആശംസിച്ചു യോഗം പിരിഞ്ഞു.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷൻസിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ 2020” എന്നപേരിൽ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച് 2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി, യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. നിലവിലുള്ള ഭരണസമിതി അധികാരമേറ്റത് മുതല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം സംഘടിപ്പിക്കപ്പെട്ട എല്ലാ പരിപാടികളും ജനപങ്കാളിത്തം കൊണ്ടും സംഘാടകമികവു കൊണ്ടും ശ്രദ്ധേയമായപ്പോൾ, ലണ്ടൻ പ്രോഗ്രാം എല്ലാറ്റിലും മികച്ചതാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

യുക്മയുടെ യശ്ശസ്സ് ആഗോളതലത്തില്‍ ഉയര്‍ത്തിയ യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി കലാതിലകം-കലാപ്രതിഭ പട്ടങ്ങള്‍ ഒരേ റീജിയണില്‍ നിന്നുള്ളവര്‍ നേടിയെടുത്തുകൊണ്ട് മാഞ്ചസ്റ്ററില്‍ നടന്ന പത്താമത് ദേശീയ കലാമേള ശ്രദ്ധേയമായിരുന്നു. എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ദേവപ്രിയ ബിബിരാജ് കലാതിലകപ്പട്ടം സ്വന്തമാക്കിയപ്പോള്‍ ലൂട്ടണ്‍ കേരളൈറ്റ്സില്‍ നിന്നുള്ള ടോണി അലോഷ്യസ് കലാപ്രതിഭയായി തിളങ്ങി. യുക്മയുടെ ഈ രണ്ടു അപൂർവ്വ താരങ്ങളെയും ആദരിക്കുന്ന ഒരു ചടങ്ങ് ലണ്ടനില്‍ സംഘടിപ്പിക്കുമെന്ന്, യുക്മ ദേശീയ കലാമേളയുടെ അവലോകനത്തോടനുബന്ധിച്ച് പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയും ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസും പ്രഖ്യാപിച്ചിരുന്നു. “ആദരസന്ധ്യ 2020” ലണ്ടനില്‍ സംഘടിപ്പിക്കപ്പെടുമ്പോൾ അത് യാഥാർഥ്യമാകുകയാണ്.

ഇവര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തിൽ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബര്‍ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്.

ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷന്റെ ക്രിസ്മസ്-ന്യൂഇയർ ആഘോഷം ഡിസംബർ 28 ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തുന്നു. ഫെയർലാൻഡ്സ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിൽ യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയും
ഗിൽഫോർഡ് മേയർ കൗൺസിലർ റിച്ചാർഡ് ബില്ലിംഗ്ടനും മുഖ്യഅതിഥികളായി പങ്കെടുക്കും. കലാവിരുന്നിന് ശോഭയേകുവാനായി യുക്മ ദേശീയ കലാപ്രതിഭ ടോണി അലോഷ്യസും പങ്കെടുക്കുന്നു.

ജി എ സി എ യുടെ കുരുന്നു പ്രതിഭകളും യുവ പ്രതിഭകളും ചേർന്ന് അവതരിപ്പിക്കുന്ന നവ്യാനുഭവം സമ്മാനിക്കുന്ന നേറ്റിവിറ്റി ഷോയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുന്നത് . തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ജി എ സി എ പ്രസിഡണ്ട് ശ്രീ നിക്സൺ ആന്റണി അധ്യക്ഷത വഹിക്കും. യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ള ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഗിൽഫോർഡിൽ പ്രവർത്തിച്ചിരുന്ന അയൽക്കൂട്ടം എന്ന കൂട്ടായ്മ പുനഃസംഘടിപ്പിച്ച് രൂപീകൃതമായ അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ഔദ്യോഗികമായ ഉദ്ഘാടനവും ബഹു: ഗിൽഫോർഡ് മേയർ കൗൺസിലർ റിച്ചാർഡ് ബില്ലിംഗ് ടൺ നിർവഹിക്കുന്നതുമാണ് .

സ്വാദിഷ്ടമായ വിഭവങ്ങൾ അടങ്ങിയ ക്രിസ്മസ് ലഞ്ചിന് ശേഷം വൈവിധ്യമാർന്ന പരിപാടികളാണ് കൾച്ചറൽ കോർഡിനേറ്റർസ് ആയ മോളി ക്ളീറ്റ്‌സും ഫാൻസി നിക്‌സനും ചേർന്ന് ക്രമീകരിച്ചിരിക്കുന്നത് . ജി എ സി എ യുടെ കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന പുതുമയാർന്ന കലാപരിപാടികളോടൊപ്പം ഇക്കഴിഞ്ഞ യുക്മ നാഷണൽ കലാമേളയിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും ഒന്നാം സമ്മാനം കരസ്ഥമാക്കി യുക്മ ദേശീയ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടോണി അലോഷ്യസ് ആരെയും വിസ്മയിപ്പിക്കുന്ന മാസ്മരിക കലാപ്രകടനങ്ങളുമായി ആഘോഷപരിപാടികളെ വർണ്ണാഭമാക്കുവാനായി എത്തുന്നു. ടോണിയുടെ സഹോദരിയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലോൽത്സവത്തിൽ രണ്ടുതവണ കലാതിലകവും, പ്രശസ്ത ഗായകരായ ശ്രീ ജി വേണുഗോപാൽ, ശ്രീ സ്റ്റീഫൻ ദേവസി എന്നിവരോടൊപ്പം ഗാനങ്ങളും ആലപിച്ചിട്ടുള്ള യുകെയിലെ അറിയപ്പെടുന്ന ഗായികയും നർത്തകിയുമായ ആനി അലോഷ്യസും ജി എ സി എ യുടെ ആഘോഷപരിപാടികളെ സംഗീത സാന്ദ്രമാക്കുവാനായി പങ്കെടുക്കുന്നു. എല്ലാവർക്കും പുതുമയാർന്നതും ഹൃദ്യവുമായ കലാ വിരുന്ന് സമ്മാനിക്കുന്ന ജി എ സി എ യുടെ ക്രിസ്മസ് ന്യുഇയർ ആഘോഷ പരിപാടിയിൽ സഹൃദയരായ മുഴുവൻ ആളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡണ്ട് നിക്സൺ ആന്റണി, സെക്രട്ടറി സനു ബേബി ട്രഷറർ ഷിജു മത്തായി എന്നിവർ അഭ്യർത്ഥിച്ചു.

സ്ഥലത്തിന്റെ വിലാസം:
FAIRLANDS COMMUNITY CENTRE, GUILDFORD, GU3 3NA

ഗ്രെയ്റ്റ് യാർമൗത് (Great Yarmouth) ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഐസിലേ ഹിന്ദുക്ഷേത്രത്തിൽ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച പ്രസാദ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ അയ്യപ്പപൂജ ഭക്തി ആദരവുകളോടെ നടത്തി. നോർവിച്ച്, ആറ്റിൽബ്രറോ എന്നീ സ്ഥലങ്ങളിൽ നിന്നും സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പെടെ നൂറില്‍ പരം പേര്‍ പൂജയില്‍ പങ്കെടുത്തു.

ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭജന ഭക്തര്‍ക്ക് പ്രതേക അനുഭവമായിരുന്നു. പടിപൂജ, വിളക്ക് പൂജ, അര്‍ച്ചന എന്നീ ചടങ്ങുകള്‍ ഭക്തിപൂര്‍വ്വം നടത്തി. പൂജക്ക് ശേഷം പ്രസാദം, അപ്പം, അരവണ വിതരണവും ഉണ്ടായിരുന്നു. ശബരിമലയിലെ പോലുള്ള ഭക്തി സാന്ദ്രമായ ഒരു അനുഭവം ഉളവാക്കി എന്ന് പങ്കെടുത്ത വിശ്വാസികൾ പങ്കുവെച്ചു.

[ot-video][/ot-video]

ബെഡ്ഫോർഡ് : ക്രിസ്തീയ സംഗീത ലോകത്തു സമാനതകളില്ലാതെ 1500 ൽ അധികം ആൽബങ്ങൾക്കു ഈണം പകർന്ന പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകൻ ശ്രീ പീറ്റർ ചേരാനല്ലൂർ തൻറെ സംഗീത ജീവിതത്തിന്റെ സിൽവർ ജൂബിലി ആൽബം “ദി ഗ്ലോറി ടു ഗോഡിന്റെ” വിജയത്തിനു ശേഷം സംഗീതം നൽകുന്ന ഈ വർഷത്തെ ഏറ്റവും പുതിയ ക്രിസ്ത്മസ് റിലീസ് ക്രിസ്തീയ സംഗീത ആൽബം “ഗോഡ്സ് ഗ്രേസ്” ബെഡ്ഫോർഡ് മലയാളിയും,ഡിവൈൻ മേഴ്‌സി പ്രയർ ഗ്രൂപ്പ് ലീഡും,ബെഡ്ഫോർഡ് ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സും പത്തനംതിട്ട സ്വദേശിയുമായ ശ്രീമതി മേബിൾ രാജൻ ,പ്രശസ്ത വചന പ്രഘോഷകനും സംഗീത രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി, ശ്രീ രാജേഷ് അത്തിക്കയം,ഫാ. വർഗീസ് സാമുവേൽ എന്നിവരുടെ മനോഹരമായ വരികൾ ഈണങ്ങളാകുന്ന ഈ വർഷത്തെ ഏറ്റവും പുതിയ ആൽബം “ ഗോഡ്സ് ഗ്രേസ്” ശ്രീ രാജൻ കോശി നിർമിച്ചു , RR ക്രീയേഷൻസ് നിങ്ങളിലേക്കെത്തിക്കുന്നു.


ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകരായ കെസ്റ്റർ,മധു ബാലകൃഷ്ണൻ,അഭിജിത് കൊല്ലം,മനോജ് ക്രിസ്റ്റി,നിക്സൺ,രാജൻ കോശി (ബെഡ്ഫോർഡ്),പീറ്റർ ചേരാനല്ലൂർ,മിഥില മൈക്കിൾ,നൈഡിൻ പീറ്റർ എന്നിവർക്കൊപ്പം യു.കെയിലെ വളർന്നു വരുന്ന ഗായികയും നിരവധി സംഗീത ആൽബങ്ങളിൽ ഇതിനോടകം ഗാനങ്ങൾ ആലപിക്കുകയും ഈ വർഷത്തെ ബ്രിട്ടീഷ് മലയാളി യങ് ടാലെന്റ് അവാർഡ് വിന്നറുമായ ഡെന്ന ആൻ ജോമോൻ(ബെഡ്ഫോർഡ്),അപർണ ജെയിംസ്,എയ്ഞ്ചലീനാ സിബി എന്നിവർ ഈ ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ഈ ആൽബത്തിന്റെ ഔദ്യോഗിക പ്രകാശനകർമ്മം ഇന്ന്(14 .12 .19) ബെർമിങ്ഹാമിൽ നടന്ന സെഹിയോൻ രണ്ടാം ശനി കൺവെൻഷനിൽ വെച്ച് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ മെത്രാൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവും സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലും ചേർന്ന് നിർവഹിക്കുകയുണ്ടായി നിർവഹിക്കുകയുണ്ടായി. തുടർന്ന് ഡെന്ന ജോമോൻ ഈ ആൽബത്തിൽ ആലപിച്ചിരിക്കുന്നു ഗാനം സെഹിയോൻ വേദിയിൽ ആലപിക്കുകയുണ്ടായി.ഈ ആൽബം നിങ്ങൾക്ക് ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക. രാജൻ കോശി (ബെഡ്ഫോർഡ് ):07877027439

Copyright © . All rights reserved