സ്വന്തം ലേഖകൻ
ലണ്ടൻ : ലൈഫ് ഇൻഷ്വറൻസ് മാർക്കറ്റിങ് റിസേർച്ച് അസ്സോസിയേഷനും ( LIMRA ) , ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷ്വറൻസ് ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷനും (LIFE) സംയുക്തമായി നടത്തിയ 2018 ലെ ഇൻഷ്വറൻസ് ബാരോ മീറ്റർ സർവേ പ്രകാരം 45 % ൽ അധികം ആളുകൾ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C A ) യുടെ അംഗീകാരമുള്ള വെബ്‌സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനം നടത്തിയതിനുശേഷം നേരിട്ട് ഓൺലൈൻ വഴി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ബ്രിട്ടണിലെ ഭൂരിപക്ഷം വരുന്ന ഇംഗ്ളീഷ് ജനത ഏറ്റവും അധികം ഉത്തരവാദിത്വത്തോടെ വാങ്ങിച്ച് ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ഏതാണ് എന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ അവർ പറയും അത് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ആണെന്ന് .
ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി അവർ ഏറ്റവും അധികം പ്രാധാന്യത്തോടെ വാങ്ങുന്ന ഉൽപ്പന്നങ്ങളാണ് ലൈഫും , ക്രിട്ടിക്കലും , ഇൻകം പ്രൊട്ടക്ഷനും അടക്കമുള്ള ഇൻഷ്വറൻസ് പോളിസികൾ . പല ഉൽപ്പന്നങ്ങളും ഇടനിലക്കാർ വഴി വാങ്ങുമ്പോഴും എന്തുകൊണ്ടാണ് ഇൻഷ്വറൻസ് പോളിസികൾ മാത്രം അവർ നേരിട്ട് അപേക്ഷകൾ സമർപ്പിച്ച് വാങ്ങിക്കുന്നതിന്റെ കാരണങ്ങൾ നമ്മൾ ഓരോ യുകെ മലയാളിയും വളരെ ശ്രദ്ധാപൂർവ്വം അറിഞ്ഞിരിക്കേണ്ടവയാണ്.
ഒന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന സമയം മുതൽ മരണം വരെയും , അതിന് ശേഷവും അവരുടെ കുടുംബത്തിനും ആവശ്യമുള്ളവയാണെന്ന ബോധ്യം .
രണ്ട് : ഈ ഇൻഷ്വറൻസ് പോളിസികൾ മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ ഉടനീളം ഏക ആശ്രയമാകുന്നത് എന്ന അവരുടെ തിരിച്ചറിവ് .
മൂന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്നാൽ ലക്ഷക്കണക്കിന് പൗണ്ടിന്റെ സാമ്പത്തിക ബാധ്യത തങ്ങൾക്കും കുടുംബത്തിനും ഉണ്ടാകുമെന്ന അവരുടെ ഭയം .
നാല് : ഈ ഇൻഷ്വറൻസ് പോളിസികൾക്ക് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും അവസാനം ക്ലെയിം ചെയ്യുമ്പോൾ ഇൻഷ്വറൻസ് തുക ലഭിക്കാതിരിക്കാനുള്ള കാരണമാകുമെന്ന അവരുടെ അവബോധം .
അഞ്ച് : ഒരു സാമ്പത്തിക ഉപദേശകൻ പൂരിപ്പിക്കുന്ന അപേക്ഷാഫോറത്തിലെ തെറ്റുകൾക്ക് തന്റെ കുടുംബമായിരിക്കും അവസാനം ബലിയാടാവുക എന്ന ചിന്ത.
ആറ് : യുകെയിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഏജൻസിയായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C A ) അംഗീകരിച്ചിട്ടുള്ള കമ്പനികൾ തന്നെയാണോ തങ്ങൾക്ക് ഇൻഷ്വറൻസ് നൽകുന്നതെന്ന് , ഓൺലൈൻ പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന രെജിസ്ട്രേഷൻ നമ്പരിലൂടെ ഉറപ്പ് വരുത്താൻ കഴിയുന്നു .
ഏഴ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ആവശ്യമായി വന്നാൽ അതേ വെബ്‌സൈറ്റിൽ തന്നെയുള്ള ഐഫ് സി എ ( F C A ) യുടെ അംഗീകാരമുള്ള ഉപദേഷ്‌ടാവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്നു .
എട്ട് : ഇൻഷ്വറൻസ് ഏജന്റിന്റെ അനാവശ്യമായ താല്പര്യത്തിന് വഴങ്ങാതെ സ്വന്തം ആരോഗ്യ വിവരങ്ങൾ കൃത്യമായും , സത്യസന്ധമായും രേഖപ്പെടുത്താൻ കഴിയുന്നു .
ഒൻപത് : ഓരോ വ്യക്തികൾക്കും ഇൻഷ്വറൻസ് തുക ഉറപ്പ് നൽകുന്ന Underwriters ( ഇൻഷ്വറൻസ് തുക വാഗ്‌ദാനം നൽകുന്ന യഥാർത്ഥ കമ്പനി ) ആരാണെന്ന് അപ്പോൾ തന്നെ അറിയാൻ കഴിയുന്നു .
പത്ത് : ഇൻഷ്വറൻസ് പോളിസികളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന Key Facts എന്ന വളരെ പ്രധാനപ്പെട്ട ഇൻഷ്വറൻസ് പ്രമാണം പോളിസി എടുക്കുന്നതിന് മുമ്പ് തന്നെ കാണുവാനും , വായിച്ച് മനസ്സിലാക്കുവാനും കഴിയുന്നു .
പതിനൊന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ഒരു ചെറിയ തുകയെ സംരക്ഷിക്കാനല്ല മറിച്ച് ലക്ഷക്കണക്കിന് പൗണ്ടിന്റെ ബാധ്യതയെ സംരക്ഷിക്കാൻ ഉള്ളതായതുകൊണ്ട് , പോളിസിയുടെ നിബന്ധനകളെല്ലാം പൂർണ്ണമായും സംശയനിവാരണം നടത്തിയതിന് ശേഷം മാത്രമേ അവർ ഉടമ്പടി പത്രം ഒപ്പിട്ട് നൽകി പോളിസി എടുക്കുകയുള്ളൂ .
പന്ത്രണ്ട് : അപേക്ഷാഫോറത്തിലെ ആരോഗ്യകരമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ കഴിയുന്നില്ലായെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം എടുത്തതിനു ശേഷം മാത്രം പോളിസി തുടങ്ങിയാൽ മതി എന്ന് സ്വയം ആവശ്യപ്പെടാനും , അങ്ങനെ സുരക്ഷിതമായി പോളിസികൾ ആരംഭിക്കുവാനും കഴിയുന്നു .
മേൽപറഞ്ഞ അനേകം കാരണങ്ങൾകൊണ്ടാണ് ഇംഗ്ളീഷുകാർ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈൻ സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനത്തിന് ശേഷം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നത്.
അതീവ ഗൗരവകരമായ ഈ കാരണങ്ങളെ വിലയിരുത്തുമ്പോൾ വർഷങ്ങളോളം വലിയ തുക പ്രീമിയം അടച്ച് , ലക്ഷക്കണക്കിന് തുകയുടെ ഇൻഷ്വറൻസ് പോളിസികൾ എടുത്ത് വച്ചിരിക്കുന്ന ഓരോ യുകെ മലയാളിയും തങ്ങൾ എടുത്ത് വച്ചിരിക്കുന്ന പോളിസികൾ തങ്ങൾക്കും കുടുംബത്തിനും ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ് . അല്ലെങ്കിൽ രോഗിയായി തീർന്ന ശേഷമോ , മരണ ശേഷമോ പങ്കാളികൾ ഇൻഷ്വറൻസ് തുകയ്ക്കായി ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്ന് വൻ സാമ്പത്തിക ബാധ്യതയിലേയ്ക്ക് പോകുവാനും സാധ്യതയുണ്ട് .
അതുകൊണ്ട് ഇപ്പോഴത്തെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കുവാനായി പലതരം ഇൻഷ്വറൻസ് പോളിസികൾ എടുത്തിട്ടുള്ളവരും , പുതിയതായി എടുക്കാൻ ആഗ്രഹിക്കുന്നവരുമായ ആരെങ്കിലും ഓൺലൈനിലൂടെ നിങ്ങളുടെ പോളിസികളെ സൂക്ഷ്മപരിശോധന നടത്തുവാൻ ആഗ്രഹിക്കുന്നെങ്കിൽ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ് .
നിങ്ങളുടെ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈനിൽ സൂക്ഷപരിശോധന നടത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എങ്ങനെയാണ് ഓൺലൈനിലൂടെ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷകൾ സമർപ്പിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള യൂ ട്യുബ് വീഡിയോ കാണുക .
[ot-video][/ot-video]
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം വരുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങിവരില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. കൊറോണ വൈറസ് ഏല്പിച്ച ആഘാതം മൂലം ഈ വർഷം സമ്പദ്‌വ്യവസ്ഥ 14% ചുരുങ്ങും. കോവിഡ് 19 നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ, യുകെയിലെ ജോലിയും വരുമാനവും ഗണ്യമായി കുറയ്ക്കുകയാണെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വ്യാഴാഴ്ചയും പലിശനിരക്ക് 0.1% എന്ന താഴ്ന്ന നിലയിൽ നിലനിർത്താൻ പോളിസി നിർമ്മാതാക്കൾ ഏകകണ്ഠമായി വോട്ട് ചെയ്തു. ജൂൺ മുതൽ സെപ്റ്റംബർ വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികൾ ക്രമേണ ഒഴിവാക്കുന്നു എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച ബാങ്ക് വിശകലനം ഒരുക്കിയിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ മോണിറ്ററി പോളിസി റിപ്പോർട്ടിൽ യുകെ സമ്പദ്‌വ്യവസ്ഥ ഒരു ദശകത്തിന് ശേഷം ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി കാണിച്ചു. 2020 ന്റെ ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 3% കുറഞ്ഞു. തുടർന്ന് ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ 25% ഇടിവ്. ഈ സാമ്പത്തിക തകർച്ച യുകെയെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടും.

ഹൗസിംഗ് മാർക്കറ്റ് സ്തംഭിച്ചിരിക്കുകയാണെന്നും ഉപഭോക്തൃ ചെലവ് അടുത്ത ആഴ്ചകളിൽ 30 ശതമാനം കുറഞ്ഞുവെന്നും ബാങ്ക് അറിയിച്ചു. മൊത്തത്തിൽ, സമ്പദ്‌വ്യവസ്ഥ 14% ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 1949 മുതലുള്ള ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) ഡാറ്റ പ്രകാരം ഏറ്റവും വലിയ വാർഷിക ഇടിവാണിത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിവരങ്ങൾ പ്രകാരം 1706 ന് ശേഷമുള്ള വലിയ സാമ്പത്തിക പ്രതിസന്ധി കൂടിയാണിത്. സർക്കാർ അടുത്തയാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥ നിലവിൽ അനിശ്ചിതത്വത്തിലാണെന്നും ജീവനക്കാരും ബിസിനസ്സുകളും പകർച്ചവ്യാധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ തിരിച്ചുവരവെന്നും ബാങ്ക് ഊന്നിപ്പറയുന്നു. മഹാമാരിയിൽ നിന്നുള്ള സ്ഥിരമായ നാശനഷ്ടങ്ങൾ താരതമ്യേന ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെയ്‌ലി പറഞ്ഞു. വേതന സബ്‌സിഡികൾ, വായ്പകൾ, ഗ്രാന്റുകൾ എന്നിവയിലൂടെ തൊഴിലാളികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ നടപടിയെ അദ്ദേഹം പ്രശംസിച്ചു. “ഫർലോഗിംഗ് സ്കീം ശരിക്കും ആളുകളെ കൂടുതൽ വേഗത്തിൽ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചുവരാൻ പ്രാപ്‌തമാക്കുന്നു. അതിനാൽ തന്നെ വേഗത്തിലുള്ള വീണ്ടെടുക്കൽ സാധ്യമാണ്. ” ; ബെയ്‌ലി കൂട്ടിച്ചേർത്തു.

പ്രതിവാര ശരാശരി വരുമാനം ഈ വർഷം 2% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തൊഴിലാളികളുടെ വേതനം കുറയുന്നതിന് കാരണമാകും. ഒപ്പം തൊഴിലില്ലായ്മ നിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് ഈ വർഷം 9 ശതമാനത്തിന് മുകളിൽ ഉയർന്നേക്കാം. ബാങ്കിന്റെ സാഹചര്യത്തിൽ കൺസ്യൂമർ പ്രൈസസ് ഇൻഡക്സ് കണക്കാക്കിയ പണപ്പെരുപ്പം അടുത്ത വർഷം തുടക്കത്തിൽ തന്നെ പൂജ്യമായി കുറയും. ഇത് രണ്ടുവർഷത്തോളം ബാങ്കിന്റെ ലക്ഷ്യത്തെക്കാൾ താഴെയിരിക്കും. ഉപഭോക്തൃ ചെലവിലെ ഗണ്യമായ ഇടിവും എംപിസി ഉയർത്തിക്കാട്ടി. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദം എന്നിവയ്ക്കുള്ള ചെലവ് മുമ്പത്തെ നിലയുടെ അഞ്ചിലൊന്നായി കുറഞ്ഞു. ഒപ്പം ഹൈ സ്ട്രീറ്റ് റീട്ടെയിലർമാരുടെ കച്ചവടം 80% കുറഞ്ഞു. മൂന്നു നൂറ്റാണ്ടിന് ശേഷം ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകൾ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വിർജിൻ അറ്റ്ലാന്റിക്ക് യുകെയിലെ ഏകദേശം മൂവായിരത്തിലധികം ജോലികൾ വെട്ടി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. നിരവധി ആളുകളുടെ തൊഴിൽ നഷ്ടമാകുന്ന ഈ പ്രഖ്യാപനം കോവിഡ് – 19ന്റെ വ്യാപനം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. നിലവിൽ 10,000 ത്തോളം ആളുകളാണ് വിർജിൻ അറ്റ്ലാന്റിക്ക്എയർലൈനിൽ ജോലിചെയ്യുന്നത് .

കൊറോണ വൈറസിന്റെ വ്യാപനം മൂലം നിരവധി വിമാന കമ്പനികൾ ഇപ്പോൾ നഷ്ടത്തിലാണ്.
നിലവിലുള്ള സർവീസുകൾ നിർത്തലാക്കിയതിനാൽ സർക്കാരിൽ നിന്ന് അടിയന്തര വായ്പയ്ക്ക് അപേക്ഷിക്കുന്ന ഘട്ടത്തിലാണ് വെർജിൻ അറ്റ്ലാന്റികിന് ഈ തീരുമാനത്തിലേക്ക് എത്തേണ്ടതായി വന്നത്. നിലവിലെ ഈ സാഹചര്യം വലിയ ഒരു തിരിച്ചടിയാണെന്നും യുകെയിലെ വ്യോമ ഗതാഗത മേഖല നേരിടുന്ന തകർച്ചയുടെ തെളിവാണിതെന്നും ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പറഞ്ഞു . ഇതേസമയം വിർജിൻ അറ്റ്ലാന്റികിൽ പ്രവർത്തിക്കുന്ന എല്ലാ ജോലിക്കാർക്കും കമ്പനിയുടെ ഈ തീരുമാനം ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണെന്നും ഇതിനുള്ള ന്യായീകരണം കമ്പനി വ്യക്തമാക്കണമെന്നും യൂണിയൻ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ പറഞ്ഞു.

കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് മുമ്പുതന്നെ വ്യോമഗതാഗത മേഖലയിൽ ബ്രിട്ടനിൽ തകർച്ച തുടങ്ങിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായിരുന്ന തോമസ് കുക്ക് എയർലൈൻസ് സെപ്റ്റംബറിലാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ്അന്ന് നഷ്ടമയത്. 2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചത് .
രാജ്യത്ത് 250 മൈക്രോബ്രൂവറികളിലായി ഏതാണ്ട് എട്ട് ലക്ഷം ലിറ്ററോളം ബിയര്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ലോക്ക് ഡൗണ്‍ മൂലം മദ്യവില്‍പ്പന നിലച്ചതാണ് കാരണം. നാളെ മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 700 കോടി രൂപ വില മതിക്കുന്ന 12 ലക്ഷം കേസ് ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യമാണ് ഡല്‍ഹി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ബോട്ടില്‍ ചെയ്ത ബിയര്‍ പോലെയല്ല ഫ്രഷ് ബിയര്‍ എന്നും വളരെ വേഗം ഉപയോഗക്ഷമമല്ലാതാകുമെന്നും ബ്രൂവറി കണ്‍സള്‍ട്ടന്റ് ഇഷാന്‍ ഗ്രോവര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഗുഡ്ഗാവിലെ പല ബ്രൂവറികളും ബിയര്‍ ഒഴുക്കിക്കളഞ്ഞു തുടങ്ങി. ബിയര്‍ കേടുവരാതെ സൂക്ഷിക്കാന്‍ ആവശ്യമായ ശീതീകരിച്ച താപനില വേണമെങ്കില്‍ പ്ലാന്റുകളില്‍ വൈദ്യുതി വേണം – ഇഷാന്‍ ഗ്രോവര്‍ പറഞ്ഞു.
ശാരീരിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബിയര്‍ പാഴ്‌സലായി നല്‍കുന്ന ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പട്ടിരിക്കുന്നത്. ശാരീരിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബിയര്‍ പാഴ്‌സലായി നല്‍കുന്ന ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പട്ടിരിക്കുന്നത്. ബ്രൂവറികളില്‍ നിന്ന് ബിയര്‍ ഗ്രൗളേര്‍സില്‍ നിന്ന് ഫ്രഷ് ബിയര്‍ നല്‍കണം. ലോകത്ത് 35 രാജ്യങ്ങളില്‍ ഈ സംവിധാനമുണ്ടെന്ന് മഹാരാഷ്ട്ര ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നകുല്‍ ഭോണ്‍സ്ലെ പറഞ്ഞു. 250ഓളം മൈക്രോ ബ്രൂവറികള്‍ അടഞ്ഞുകിടക്കുന്നത് 50,000ത്തോളം തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നു.
700 കോടി രൂപ വില വരുന്ന 12 ലക്ഷത്തോളം കേസ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ഡല്‍ഹി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക്ക് ബിവറേജ് കമ്പനീസ് (സിഐഎബിസി) ജനറല്‍ ഡയറക്ടര്‍ വിനോദ് ഗിരി പറഞ്ഞു. 700 കോടിയുടെ ഈ സ്‌റ്റോക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് (മാര്‍ച്ച് 31) വിറ്റഴിക്കേണ്ടതായിരുന്നു. എന്നാല്‍ മാര്‍ച്ച് 24 മുതല്‍ രാജ്യത്താകെ ലോക്ക് ഡൗണ്‍ വന്നതോടെ ഇത് സാധ്യമാകാതെ വന്നു. 12 ലക്ഷം കേസ് വരുന്ന ഈ പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി തേടിയിട്ടുണ്ടെന്നും വിനോദ് ഗിരി പറഞ്ഞു.
സംസ്ഥാനത്ത് ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക്. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡൈ്വസറി പുറത്തിറക്കി.
കണ്ടയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.
1970കളില്‍ പൂനെയിലെ ഒരു ചെറുകിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വിതരണക്കാരനായിരുന്നു ഷെട്ടി. ജോലിയേക്കാള്‍ ആ ചെറുപ്പക്കാരന് കൂടുതല്‍ ശ്രദ്ധ രാഷ്ട്രീയത്തിലായിരുന്നു. ഇതോടെ ബിസിനസ് പൊട്ടി. ഈയിടെയാണ് സഹോദരിയുടെ വിവാഹമെത്തിയത്. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് എം.ഡി കെ.കെ പൈയെ കണ്ട് ഒരു വ്യക്തിഗത വായ്പ സംഘടിപ്പിച്ചു. പണം തിരിച്ചടക്കാനായിരുന്നു പാട്. പണത്തിന് ബുദ്ധിമുട്ടായതോടെ അന്നത്തെ ഭാഗ്യാന്വേഷകരായ ചെറുപ്പക്കാരെ പോലെ ഷെട്ടിയും കടല്‍ കടന്ന് യു.എ.ഇയിലെത്തി.
1973ലാണ് ഷെട്ടി അബുദാബിയിലായത്. അമ്പത്തിയാറ് രൂപ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. അത് മോഷ്ടിക്കപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചെങ്കിലും അറബി അറിയാത്തത് കൊണ്ട് അതു തരപ്പെട്ടില്ല. മരുന്നു വില്‍ക്കുന്ന നാട്ടിലെ ജോലിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിക്കല്‍ റപ്രസന്റേറ്റീവായി.
കൊടുംചൂടേറ്റ് കഠിനമായി ജോലി ചെയ്ത് തിരിച്ചെത്തിയ ഷെട്ടി സ്വന്തമായി വസ്ത്രങ്ങള്‍ കഴുകി. രാത്രിയില്‍ ഉണക്കി അടുത്ത ദിവസം അതു തന്നെ ധരിച്ച് വീണ്ടും ജോലിക്ക് പോയി. അക്കാലത്ത് മരുന്നു വില്‍ക്കാനായി ഉപയോഗിച്ച സാംസോനൈറ്റ് ബാഗ് ഷെട്ടി ഓര്‍മയ്ക്കായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മെഡിക്കല്‍ റപ്പില്‍ നിന്ന് കമ്മിഷന്‍ അടിസ്ഥാനത്തില്‍ പാക്കറ്റില്‍ അടച്ച ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ജോലി കൂടി ഷെട്ടിയാരംഭിച്ചു.
അതിനിടെ, 1975ല്‍ ഷെട്ടി ഒരു സ്വകാര്യ മെഡിക്കല്‍ ക്ലിനിക് ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സൗജന്യ ആരോഗ്യപരിരക്ഷ വഴിയായിരുന്നു പുതിയ സംരംഭം. ഷെട്ടി അതില്‍ ഒരവസരം കണ്ടു. രണ്ട് മുറി അപ്പാര്‍ട്‌മെന്റില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍.എം.സി) എന്ന പേരിലായിരുന്നു ക്ലിനിക്. ഡോക്ടര്‍ ഭാര്യ തന്നെ, ചന്ദ്രകുമാരി ഷെട്ടി. ബിസിനസ് ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു ഇത്. അക്കാലത്ത് ക്ലിനികിലെ ആംബുലന്‍സ് ഡ്രൈവര്‍ പോലുമായിട്ടുണ്ട് ഷെട്ടി. എന്‍.എം.സി വളര്‍ന്നു വലുതായി, രണ്ടായിരം ഡോക്ടര്‍മാരും 45 ആശുപത്രിയുമുള്ള വലിയ സംരംഭമായി മാറി പിന്നീടത്.
എന്‍.എം.സിയുടെ പഴയ കെട്ടിടങ്ങളില്‍ ഒന്നിനു മുമ്പില്‍ ഷെട്ടി
അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഷെട്ടി അടുത്ത അവസരം ഉപയോഗപ്പെടുത്തിയത്. നാട്ടിലേക്ക് പണമയക്കാന്‍ വരി നില്‍ക്കുന്ന കുടിയേറ്റ തൊഴിലാകളില്‍ നിന്നാണ് ആ ആശയം ഷെട്ടിയുടെ മനസ്സില്‍ ഉയിരെടുത്തത്. ഇതോടെ 1980ല്‍ നാട്ടിലേക്ക് പണം അയക്കുന്നതിനായി യു.എ.ഇ മണി എക്‌സ്‌ചേഞ്ച് നിലവില്‍ വന്നു. ബാങ്കുകള്‍ വാങ്ങുന്നതിലും കുറച്ച് പണം ഈടാക്കിയതോടെ മണി എക്‌സ്‌ചേഞ്ച് വളര്‍ന്നു. 31 രാജ്യങ്ങളിലെ 850 ഡയറക്ട് ബ്രാഞ്ചുകളുണ്ടായി. എക്‌സ്പ്രസ് മണി പോലുള്ള ഉപകമ്പനികളും വലുതായി. പെട്ടെന്നുള്ള വിനിമയം, വേഗത്തിലുള്ള ട്രാന്‍സ്ഫര്‍ എന്നിവയായിരുന്നു മണി എക്‌സ്‌ചേഞ്ചിന്റെ വിജയരഹസ്യം. പിന്നീട് ഈ കമ്പനികള്‍ എല്ലാം ഫിനാബ്ലര്‍ എന്ന ഒറ്റക്കുടക്കീഴിലായി. 2003ല്‍ നിയോഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സംരംഭം തുടങ്ങി.
ബിസിനസ് വളര്‍ന്നതോടെ ഷെട്ടിയുടെ മൂല്യവും കമ്പനികളുടെ മൂല്യവും വളര്‍ന്നു. 2005ല്‍ അബുദാബി സര്‍ക്കാര്‍ ഓര്‍ഡര്‍ ഓഫ് അബുദാബി പുരസ്‌കാരം നല്‍കി ഷെട്ടിയെ ആദരിച്ചു. 2009ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നല്‍കി. ഇക്കാലയളവില്‍ ഷെട്ടിയുടെ നോട്ടം ഇന്ത്യയിലുമെത്തി. 180 വര്‍ഷം പഴക്കമുള്ള അസം കമ്പനിയിലും മുംബൈയിലെ സെവന്‍ ഹില്‍സ് ഹോസ്പിറ്റലിലും നിക്ഷേപമിറക്കി. കേരളത്തിലെയും ഒഡിഷയിലെയും ആശുപത്രികളിലും ഷെട്ടി പണമിറക്കി. 2012ല്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ എന്‍.എം.സി ഹെല്‍ത്ത് രജിസ്റ്റര്‍ ചെയ്തു. എല്‍.എസ്.ഇയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ അബുദാബി കമ്പനിയായിരുന്നു എന്‍.എം.സി. 187 മില്യണ്‍ യു.എസ് ഡോളറായിരുന്നു ആസ്തി.
ബിസിനസുകാരന്‍ ആയിരിക്കെ തന്നെ നാട്ടിലെ കലയയെയും കലാകാരന്മാരെയും ഷെട്ടി ആദരിച്ചിരുന്നതായി സൂര്യ ഫെസ്റ്റിവല്‍ ഓഫ് ആര്‍ട് ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറയുന്നു. ‘മുപ്പത് വര്‍ഷമായി ഫെസ്റ്റിവലിന്റെ രക്ഷാധികാരിയാണ് ഷെട്ടി. കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ടായി ഞാനുണ്ടായിരുന്ന കാലത്ത് കലാകാരന്മാര്‍ക്കായി ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടു വന്നിരുന്നു. എല്ലാ കലാകാരന്മാരുടെയും ആറായിരം രൂപ വരുന്ന പ്രീമിയം അടച്ചത് ഷെട്ടിയാണ് എന്ന് മിക്കവര്‍ക്കും അറിയില്ല’ – അദ്ദേഹം വ്യക്തമാക്കി. മറ്റൊരവസരത്തില്‍ യേശുദാസിന്റെ സംഗീതക്കച്ചേരി കഴിഞ്ഞ് സ്റ്റേജില്‍ കയറി തന്റെ റോള്‍സ് റോയ്‌സിന്റെ ചാവിയാണ് ഷെട്ടി നല്‍കിയത്. ഇതിനിടെ ആയിരം കോടി ചെലവിട്ട് എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കാനുള്ള ആലോചനകളും നടന്നു. അതു മുന്നോട്ടു പോയില്ല.
ബുര്‍ജ് ഖലീഫയിലെ 100,140 നിലകള്‍ മുഴുവന്‍ വാങ്ങിയതോടെ ഷെട്ടി വാര്‍ത്തകളില്‍ നിറഞ്ഞു. ദുബൈയിലെ വേള്‍ഡ് ട്രൈഡ് സെന്ററിലും പാം ജുമൈറയിലും അദ്ദേഹത്തിന് ആസ്തികളുണ്ടായി. ഏഴ് റോള്‍സ് റോയ്‌സ് കാറുകളും ഒരു മേ ബാക്കും ഒരു വിന്‍ഡേജ് മോറിസ് മൈനര്‍ കാറും സ്വന്തമായുണ്ട്.
എന്‍.എ.സിയുടെ പേരിലാണ് ഷെട്ടി ആഗോളതലത്തില്‍ അറിയപ്പെട്ടത്. 2018ല്‍ രണ്ടു ബില്യണ്‍ യു.എസ് ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 2019 മെയില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളുടെ അംബ്രല്ല ബോഡിയായ ഫിനാബ്ലര്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.
പാലക്കാട്ടുകാരായ രണ്ടു മലയാളികളായിരുന്നു ഇതിന്റെ ചാലകശക്തികള്‍. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന വേളയില്‍ എന്‍.എം.സിയുടെ സി.എഫ്.ഒ പ്രശാന്ത് മംഗാട്ടായിരുന്നു. സഹോദരന്‍ പ്രമോദ് മംഗാട്ട് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒയും ഫിനാബ്ലറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും. 2003ലാണ് ഈ കുടുംബം ഷെട്ടിയുടെ സാമ്രാജ്യത്തിലെത്തിയത്. 2017ല്‍ ഷെട്ടി എന്‍.എം.സി ഹെല്‍ത്തിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി. പ്രശാന്തായി അടുത്ത സി.ഇ.ഒ.
2019ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായ ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനി മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയത് അടക്കമുള്ള അക്കൗണ്ടുകളിലെ കൃത്രിമമാണ് മഡ്ഡി വാട്ടേഴ്‌സ് ചൂണ്ടിക്കാട്ടിയത്. ഇതോടെ 2020 ജനുവരിയില്‍ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞു. ആരോപണം അന്വേഷിക്കാന്‍ മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ നേതൃത്വം നല്‍കുന്ന ഫ്രീഹ് ഗ്രൂപ്പിനെ കമ്പനി ഏല്‍പ്പിച്ചു.
ഡയറക്ടര്‍ ബോര്‍ഡിനും സ്‌റ്റോക് മാര്‍ക്കറ്റിനും അജ്ഞാതമായ 335 മില്യണ്‍ യു.എസ് ഡോളറിന്റെ ധനയിടപാട് ഷെട്ടിയും മറ്റൊരു പ്രധാന ഓഹരിയുടമ ഖലീഫ ബിന്‍ ബുത്തിയും നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഓരോ ഓഹരിയുടമയ്ക്കും എത്ര ഓഹരികള്‍ ഉണ്ട് എന്നതിലും ആശയക്കുഴപ്പം നിലനിന്നു. ചില ഓഹരിയുടമകള്‍ അവരുടെ ഓഹരിയെ കുറിച്ച് ‘തെറ്റായ വിവരങ്ങള്‍ നല്‍കി’യെന്ന് കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. രഹസ്യ വായ്പ പുറത്തു വന്നതോടെ സി.ഇ.ഒ മംഗാട്ട് തെറിച്ചു. ഫെബ്രുവരിയില്‍ ഷെട്ടിയും പടിയിറങ്ങി.
അതിനിടെ, ഫിനാബ്ലറിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. മൂന്നാം കക്ഷി വായ്പയ്ക്കായി 100 മില്യണ്‍ യു.എസ് ഡോളറിന്റെ അണ്‍ ഡിസ്‌ക്ലോസ്ഡ് ചെക്ക് നല്‍കി എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. എന്‍.എം.സിക്ക് 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടാണ് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. 2.1 ബില്യണ്‍ ഡോളറാണ് കടം എന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. വായ്പാ ദാതാക്കള്‍ മാനേജ്‌മെന്റിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
എന്നാലും എന്‍.എം.സിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അബുദാബി വെല്‍ത്ത് ഫണ്ടായ മുബാദല നിക്ഷേപ കമ്പനി എന്‍.എം.സിയില്‍ നിക്ഷേപം നടത്തുകയാണ് എന്ന് കഴിഞ്ഞ ദിവസം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട ചെയ്തിരുന്നു. യാത്രാ നിയന്ത്രണം അവസാനിച്ചാല്‍ താന്‍ അബൂദാബിയില്‍ എത്തുമെന്ന് ഷെട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും എമിറേറ്റ്‌സ് ലോ എന്‍ഫോഴ്‌സ്‌മെന്റ് സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ചെറിയ കടങ്ങളല്ല എന്‍.എം.സിക്ക് തിരിച്ചടക്കാനുള്ളത്. എണ്‍പതോളം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കമ്പനി വായ്പയെടുത്തിട്ടുണ്ട്. അബൂദാബി കമേഴ്‌സ്യല്‍ ബാങ്ക് (963 മില്യണ്‍ യു.എസ് ഡോളര്‍), ദുബൈ ഇസ്‌ലാമിക് ബാങ്ക് (541 മില്യണ്‍ യു.എസ് ഡോളര്‍), അബുദാബി ഇസ്ലാമിക് ബാങ്ക് (325 മില്യണ്‍ യു.എസ് ഡോളര്‍), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് (250 മില്യണ്‍ യു.എസ് ഡോളര്‍), ബാര്‍ക്ലേയ്‌സ് ((146 മില്യണ്‍ യു.എസ് ഡോളര്‍) എന്നിവ ഇതില്‍ ചിലതു മാത്രം. ഗ്രൂപ്പിന്റെ മൊത്തം കടം 6.6 ബില്യണ്‍ ഡോളറാണ് എന്നാണ് കരുതപ്പെടുന്നത്.
2018 മദ്ധ്യത്തില്‍ ഷെട്ടി ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്, ‘ഒരു ദിവസം പ്രശ്‌നങ്ങളില്ല എങ്കില്‍ അതെനിക്ക് നല്ല ദിനമല്ല. പരിഹരിക്കാന്‍ എനിക്ക് പ്രശ്‌നങ്ങളുണ്ടാകണം. അപ്പോഴേ സംതൃപ്തിയാകൂ’ – ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമോ ഇല്ലയോ എന്നറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.
കോണ്‍ഗ്രസുകാരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ് ഷെട്ടി. അച്ഛന്‍ കോണ്‍ഗ്രസ് അനുഭാവിയാണ് എങ്കിലും മകന് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തോടായിരുന്നു പ്രിയം. തന്റെ ഇരുപതുകളില്‍ രണ്ടു തവണ ഉഡുപ്പി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ഷെട്ടി ജനസംഘം ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങി. ‘അക്കാലത്ത് ഊര്‍ജ്ജ്വസ്വലനായ കുട്ടിയായിരുന്നു ഞാന്‍…. വായ്‌പേയി നല്ല പ്രാസംഗികന്‍ ആയിരുന്നു. ഞങ്ങളുടെ പ്രദേശത്ത് എന്റെ കാറിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം’ – 2018ല്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 1968ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ഉഡുപ്പിയില്‍ ജനസംഘ് അധികാരത്തിലെത്തി. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷെട്ടി കൗണ്‍സിലിലെ വൈസ് പ്രസിഡണ്ടുമായി. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍ എത്തിയ വേളയില്‍ അതിന്റെ പ്രധാന സംഘാടകരില്‍ ഒരാളും ഷെട്ടിയായിരുന്നു.
കടപ്പാട് : ദ എക്‌ണോമിക് ടൈംസ് & ഇന്ദുലേഖ അരവിന്ദ്
കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്സ്ചേയ്ഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഡോ. ബിആര്‍ ഷെട്ടിയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി.
ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിര്‍ദേശമുള്ളത്. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങള്‍ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 8 ബില്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്.
അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളില്‍ നിന്നും എന്‍എംസിക്ക് വായ്പകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തില്‍ എണ്‍പതോളം തദ്ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍. ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍എംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് മലയാളികൾ അടക്കം നിരവധി ആളുകൾ യുകെയിൽ ദിനംപ്രതി മരണപ്പെടുമ്പോൾ ഇൻഷ്വറൻസ് ക്ലെയിമിനായി അപേക്ഷിക്കുന്നവർക്ക് എന്തുകൊണ്ടാണ് അവ ലഭിക്കാതെ വരുന്നത് , ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം , എന്താണ് ഇപ്പോൾ യുകെയിലെ ഇൻഷ്വറൻസ് മാർക്കറ്റിൽ നടക്കുന്ന തെറ്റായ വിപണന രീതികൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി യുകെയിലെ പ്രമുഖ അഭിഭാഷകനും , ഇന്റർനാഷണൽ അറ്റോർണിയുമായ അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ നൽകുന്ന വിലപ്പെട്ട വിവരങ്ങൾ ഒരോ യുകെ മലയാളികൾക്കും ഈ അവസരത്തിൽ വളരെയധികം ഉപകാരപ്രദമാണ് .
യുകെ മലയാളികളുടെ നിത്യ ജീവിതത്തിൽ കൊറോണ വൈറസ് ഭീതി പടർത്തി നീങ്ങുമ്പോൾ , ആയിരക്കണക്കിന് പൗണ്ട് പ്രീമിയം അടച്ച് എടുത്ത് വച്ചിരിക്കുന്ന , അവസാന ആശ്രയമാകുന്ന ഇൻഷ്വറൻസ് പോളിസികളും വെറുതെ ആകുമോ എന്ന സംശയത്തിലാണ് പല യുകെ മലയാളികളും . കൊറോണ ബാധിച്ച് മരണപ്പെട്ടാലോ , മറ്റ് എന്തെങ്കിലും മാരക രോഗങ്ങൾ പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്‌താലോ , തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കുവാൻ മറ്റുള്ളവരുടെ മുൻപിൽ കൈയ്യ് നീട്ടേണ്ട വരുമോ എന്ന ഭയത്തിലാണ് ഇന്ന് യുകെ മലയാളികളിൽ പലരും .
യുകെയിലെ മലയാളികളായ ചില ഇൻഷ്വറൻസ് ഏജന്റുമാർ നൽകിയ തെറ്റായ ഉപദേശങ്ങൾ സ്വീകരിച്ച് ഇൻഷ്വറൻസ് പോളിസികൾ എടുക്കുകയും , അവസാനം രോഗം പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ മോർട്ഗേജും ലോണുകളും അടയ്ക്കാൻ പറ്റാതെ , സാമ്പത്തിക ബാധ്യതയിൽപ്പെട്ട പലരും പോളിസി നൽകിയ ഇൻഷ്വറൻസ് കമ്പനികൾക്കെതിരെ കേസ്സ് കൊടുക്കണം എന്ന് ആവശ്യപ്പെട്ട് , തന്നെ സമീപിച്ചപ്പോഴാണ് ഇൻഷ്വറൻസ് മേഖലയിൽ നടക്കുന്ന അപകടകരമായ കാര്യങ്ങളെപ്പറ്റി തുറന്ന് പറയാൻ അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തയ്യാറായത് .
ഭീമമായ തുകയ്യ്ക്ക് എടുത്തിരിക്കുന്ന മോർട്ഗേജും , ലോണും അടക്കമുള്ള സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കാൻ വേണ്ടി ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന ഓരോ യുകെ മലയാളികളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തന്റെ വീഡിയോയിൽ പങ്ക് വയ്ക്കുന്നത് .
ക്ലെയിം ചെയ്യുമ്പോൾ എന്തൊക്കെ തെറ്റുകൾ കൊണ്ടാണ് ഇൻഷ്വറൻസ് തുക ലഭിയ്ക്കാതെ വരുന്നത് , എങ്ങനെ വേണം ഇൻഷ്വറൻസ് പോളിസികൾ തെരഞ്ഞെടുക്കണ്ടത് , ആരിൽ നിന്ന് വേണം ഉപദേശങ്ങൾ സ്വീകരിക്കാൻ , എങ്ങനെയാണ് ശരിയായ ഇൻഷ്വറൻസ് ഉപദേശകരെ തിരിച്ചറിയുന്നത് , എന്തൊക്കെ വിവരങ്ങൾ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം , ഇപ്പോൾ നമ്മൾ എടുത്തിരിക്കുന്ന പോളിസികൾ നമ്മുടെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കാൻ പ്രാപ്തമായവയാണോ , എന്താണ് ഇനിഷ്യൽ ഡിസ്‌ക്ലോസർ , എല്ലാ ഇൻഷ്വറൻസ് പോളിസികളും ഒരേ പോലെ താരതമ്യം നടത്തി തരുന്ന വെബ്‌സൈറ്റുകളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാം , ഫോണിൽ വിളിക്കുന്ന ഇൻഷ്വറൻസ് ഉപദേശകർ യഥാർത്ഥത്തിൽ അതിന് യോഗ്യരാണോ , ഇൻഷ്വറൻസ് മാർക്കറ്റിൽ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റിയുടെ അധികാരമെന്താണ് , സ്യൂട്ടബിലിറ്റി റിപ്പോർട്ടും , കൺഫെർമേഷൻ റിപ്പോർട്ടും തമ്മിലുള്ള ബന്ധമെന്താണ് തുടങ്ങി ഇന്ന് യുകെയിൽ ഇൻഷ്വറൻസ് എടുത്തവരും എടുക്കാൻ പോകുന്നവരുമായ ഓരോ മലയാളികളും മനസ്സിലാക്കിയിരിക്കേണ്ട വളരെയധികം വിലപ്പെട്ട വിവരങ്ങളാണ് ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നത്.
അഡ്വ : സുബാഷ് ജോർജ്ജ് മാനുവലിന്റെ വീഡിയോ കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക . ഇൻഷ്വറൻസ് സംബന്ധമായ വിവരങ്ങൾ കൂടുതലായി അറിയുവാൻ ആഗ്രഹിക്കുന്നവർ ട്രൂ റെസ്പോൺസിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ മെസ്സേജ് അയയ്ക്കുക
[ot-video][/ot-video]
വരും ദിനങ്ങളിൽ യുകെ മലയാളികൾക്ക് ഉപകാരപ്രദമായ പല വീഡിയോകളുമായി അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തന്റെ യൂ ട്യൂബ് ചാനലായ TRUE RESPONSE TV യിൽ വരുന്നതായിരിക്കും . ട്രൂ റെസ്പോൺസിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .
സ്വന്തം ലേഖകൻ
ന്യൂയോർക്ക് : കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുന്നതിനാൽ പല മേഖലകളും വാണിജ്യപരമായി കനത്ത നഷ്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡോയിൽ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് . യു.എസ് വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്ന്നു. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് എണ്ണവില പൂജ്യത്തിലും താഴുന്നത്. മെയ് മാസത്തിൽ സംഭരണ ശേഷി തീർന്നുപോകുമെന്ന ഭയത്താൽ എണ്ണ ഉൽപാദകർ വാങ്ങുന്നവർക്ക് പണം നൽകുന്ന രീതിയിൽ ഓയിലിൻെറ വില തകർന്നടിയുന്ന സ്ഥിതിവിശേഷം ലോകചരിത്രത്തിലാദ്യമാണ്. യുഎസ് ഓയിൽ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ (ഡബ്ല്യുടിഐ) ബാരൽ വില -37.63 ഡോളർ ആയി ഇടിഞ്ഞു. വിപണിയിൽ വിൽക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. മെയ് ലേക്കുള്ള ഫ്യൂച്ചർ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ ഒരു ദിനം മാത്രമാണുള്ളത്. വിലക്കയറ്റത്തിലെ ചരിത്രപരമായ തിരിച്ചടി എണ്ണ വിപണി നേരിടുന്ന സമ്മർദ്ദങ്ങളെ ഓർമ്മപ്പെടുത്തുന്നതാണെന്നും ലോക്ക്ഡൗണുകൾ നിലനിൽക്കുകയാണെങ്കിൽ ജൂൺ വിലയിലും ഇടിവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് എണ്ണയുടെ നെഗറ്റീവ് വില വടക്കൻ കടലിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ബാധിക്കുമെന്ന് യുകെയുടെ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ ബിസിനസ് ലോബിയായ ഒഗുകെ പറഞ്ഞു.

പ്രമുഖ കയറ്റുമതിക്കാരായ ഒപെക്കും സഖ്യകക്ഷികളായ റഷ്യയും ഉൽപാദനം റെക്കോർഡ് അളവിൽ കുറയ്ക്കാൻ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റിടങ്ങളിലും എണ്ണ ഉൽപാദനം കുറയ്ക്കുന്നതിന് വാണിജ്യപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എങ്കിലും ലോകത്തിന് ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ ഇപ്പോഴുണ്ട്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിൽ അകപെട്ടതോടെ ആണ് ഇത്രയും വലിയ ഇടിവ് ഉണ്ടായത്. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് വില പൂജ്യത്തിലും താഴേക്ക് പോവാൻ കാരണമായത്. ഡബ്ല്യുടിഐയുടെ ജൂൺ വിലയും ഇടിഞ്ഞെങ്കിലും ബാരലിന് 20 ഡോളറിന് മുകളിലാണ് വ്യാപാരം. അതേസമയം യൂറോപ്പും മറ്റ് ലോകരാജ്യങ്ങളും ഉപയോഗിക്കുന്ന ബെഞ്ച്മാർക്ക് ആയ ബ്രെൻറ് ക്രൂഡ് ഇതിനകം തന്നെ ജൂൺ കരാറുകളെ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്നുണ്ട്. ഇത് 8.9% കുറഞ്ഞ് ബാരലിന് 26 ഡോളറിൽ താഴെയാണ്. ഇത് ബ്രെൻറ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.
എണ്ണവിലയിൽ ഉണ്ടായ ഈ കനത്ത ഇടിവ് പല ജോലികൾക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2008ൽ റെക്കോർഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ് പ്രവചിച്ചിരുന്നു. എന്നാൽ പ്രവചിച്ചതിനേക്കാൾ കനത്ത ഇടിവാണ് ഇപ്പോൾ എണ്ണവിലയിൽ ഉണ്ടായത്.
സ്വന്തം ലേഖകൻ
രാജസ്ഥാൻ : ക്രിപ്‌റ്റോ ബുൾസ് റോഡ്‌ഷോയുടെ സംഘാടകരുമായി ക്രിപ്‌റ്റോകറൻസി പദ്ധതികൾ ഇന്ത്യൻ സംസ്ഥാന മന്ത്രാലയം ചർച്ച ചെയ്യുന്നു. ഇന്ത്യയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള അജ്മീറിലെ ദർഗാ കമ്മിറ്റി ചെയർമാൻ അമിൻ പത്താൻ അടുത്തിടെ ഇന്ത്യ ക്രിപ്റ്റോ ബുൾസ് സംരംഭത്തിന്റെ സ്ഥാപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 15 പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ രാജ്യവ്യാപകമായി റോഡ്ഷോ സംഘടിപ്പിക്കുന്ന സംഘമാണ് ക്രിപ്റ്റോ ബുൾസ്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഏറ്റവും വലിയ പുണ്യ തീർത്ഥാടനങ്ങളിലൊന്നായ അജ്മീറിലെ ദർഗ കമ്മിറ്റിയുടെ പ്രസിഡന്റാണ് പത്താൻ. കൂടാതെ രാജസ്ഥാൻ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. ഇന്ത്യയുടെ ക്രിപ്റ്റോ വികസനം, നിക്ഷേപം, നവീകരണം എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ പത്താൻ ചർച്ച ചെയ്തുവെന്ന് ന്യൂസ് ബിറ്റ്കോയിൻ റിപ്പോർട്ട് ചെയ്തു.

മറ്റ് ഡിജിറ്റൽ അസറ്റ് ധനകാര്യ സേവനങ്ങൾ, ബിറ്റ്കോയിൻ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുമായി ഒരു കോൺഫറൻസ് നടത്താൻ രാജസ്ഥാൻ സംസ്ഥാനം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ക്രിപ്റ്റോ ബുൾസിനോട് പറഞ്ഞു. മാത്രമല്ല, ക്രിപ്റ്റോകറൻസി നിക്ഷേപം എങ്ങനെ മെച്ചപ്പെടുത്താം, ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താനോ ആസൂത്രണം ചെയ്യാനോ ഒരു നിക്ഷേപകൻ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയും മറ്റ് നിരവധി ഘടകങ്ങളും ഈ കോൺഫറൻസിലെ ചർച്ചയിൽ ഉൾപ്പെടും. രാജ്യവ്യാപകമായി ഇന്ത്യൻ ക്രിപ്‌റ്റോ ബുൾസ് നടത്തുന്ന റോഡ്‌ഷോയെ പത്താൻ പിന്തുണച്ചു. അദ്ദേഹത്തിന്റെ നഗരമായ ജയ്പൂരിലും ഉദയ്പൂരിലും പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്നും അറിയിച്ചു.

ഒ1എക്സിൻെറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഗൗരവ് ദുബെയുടെ സംരംഭമാണ് ഇന്ത്യ ക്രിപ്റ്റോ ബുൾസ്. അടുത്ത ക്രിപ്റ്റോ ബുൾ റണ്ണിനായി രാജ്യം ഒരുക്കുന്നതിനും ക്രിപ്റ്റോകറൻസികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി ഏപ്രിൽ ആദ്യം ഇന്ത്യയിലെ 15 ഓളം നഗരങ്ങളിൽ റോഡ്ഷോ ആരംഭിക്കാൻ അവർ പദ്ധതിയിട്ടിരുന്നു . എന്നാൽ , നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിയും ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളും കാരണം റോഡ്ഷോ മാറ്റിവയ്ക്കുകയും മറ്റൊരു തീയതിയിലേക്ക് നീട്ടിവെക്കുകയും ചെയ്യും. ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഇക്കോസിസ്റ്റം ഇപ്പോൾ പുനർനിർമിക്കുകയാണ്. മാർച്ച് 4 ന് കോടതി വിലക്ക് നീക്കിയശേഷം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഐഎൻആർ ബാങ്കിംഗ് പിന്തുണ തിരികെ കൊണ്ടുവരുന്ന തിരക്കിലാണ്. നിരവധി ആഗോള കമ്പനികളും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യൻ ക്രിപ്റ്റോ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നു .