ഓടുന്ന ബൈക്കിൽ നിന്നും തള്ളിയിട്ട് കൊലപ്പൈടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊടുമ്പ് സ്വദേശി ഗിരീഷ് (33) മരിച്ചു. പാലക്കാട് കല്ലിങ്കൽ ജംങ്ഷനിൽ വ്യാഴാഴ്ച രാത്രിയിലാണ് ബൈക്കിൽ നിന്ന് വലിച്ച് താഴെയിട്ടതിനെത്തുടർന്ന് യുവാവിന് പരിക്കേറ്റത്.
തലയുടെ പിൻഭാഗത്ത് സാരമായി പരുക്കേറ്റ ഗിരീഷ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയിരുന്നത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേണത്തിൽ വ്യക്തി വൈരാഗ്യം കാരണം മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂർവം തള്ളിയിട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂർ സ്വദേശി സജു, ബൈക്കോടിച്ചിരുന്ന അക്ഷയ് എന്നിവർ റിമാൻഡിലാണ്. ചന്ദ്രനഗറിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴി മുൻ വൈരാഗ്യം കാരണം ആസൂത്രിത അപകടമുണ്ടാക്കി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് സ്വാഭാവിക അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
അമ്പലപ്പുഴയിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ രമ(63)യെ ഭർത്താവ് ശശി(66) കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ മരിച്ചനിലയിലാണ് രമയെ കണ്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശശിയെ പോലീസ് പ്രതിയെന്ന് സംശയിച്ചത്. പിന്നീട് ഇയാളുടെ പ്രവർത്തികളിൽ നിന്നും പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. രാവിലെ ഒൻപതരയ്ക്ക് ഉറക്കമുണർന്നപ്പോൾ ഭാര്യ തറയിൽ മരിച്ചുകിടക്കുന്നതു കണ്ടെന്നായിരുന്നു ശശിയുടെ മൊഴി.
എന്നാൽ, അന്നു രാവിലെ 9.45-ന് രമയെ അനുജത്തി സുശീല ഫോണിൽ വിളിച്ചപ്പോൾ അസ്വാഭാവികമായ നിലയിലായിരുന്നു പെരുമാറ്റം. പത്തു സെക്കൻഡ് സംസാരിച്ചശേഷം രമ മിണ്ടാതിരുന്നു. പിന്നെ ഫോൺ കട്ടായി. ഭയം തോന്നിയ സുശീല ഉടനെ ശശിയെ വിളിച്ചപ്പോൾ രമ ചത്തിരിക്കുന്നു എന്നായിരുന്നു മറുപടി. സുശീലയുടെ ഈ മൊഴിയും അന്വേഷണത്തിൽ നിർണായകമായി.
രമയുടെ തലയ്ക്കേറ്റ പരിക്കിന്റെ കാഠിന്യത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയിൽ കൈകൾ കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവരുടെ തലയിൽ ആറും ശരീരത്തിനു മൂന്നും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
തലയിലെ മുറിവുണ്ടായതെങ്ങനെ എന്ന് കണ്ടെത്താനായി ശശിയെയും മകൻ ശരത്തിനെയും ചോദ്യംചെയ്തിരുന്നു. മകൻ ഉപദ്രവിച്ചതാകാമെന്നാണ് ശശി പോലീസിനോടു പറഞ്ഞത്. എന്നാൽ, സംഭവം നടന്ന ദിവസം രാവിലെ എട്ടുമണിക്ക് ശരത് പരീക്ഷ എഴുതാൻ ചേർത്തലയ്ക്കു പോയതായി പോലീസ് കണ്ടെത്തി.
ശശിയെ ചോദ്യംചെയ്തപ്പോൾ തറയിൽ തെന്നിവീണെന്നും തറയിൽ കിടന്നെന്നും കട്ടിലിൽ കിടന്നെന്നുമൊക്കെ മാറ്റിമാറ്റി പറഞ്ഞു. കൊന്നിട്ടില്ലെന്നും അറിയിച്ചു. ഇതേത്തുടർന്ന് ശശിയുടെ മുൻകാലരീതികൾ പോലീസ് പരിശോധിച്ചു. പിന്നീട് ഭാര്യയോടും മകനോടും വൈരാഗ്യമുള്ളതായി പോലീസ് കണ്ടെത്തി.
മുറിവുകൾ വീഴ്ചയിലുണ്ടായതല്ലെന്ന് ഡോക്ടർ അറിയിച്ചു. രമ 20 കൊല്ലമായി ആസ്ത്മയ്ക്കും പത്തുകൊല്ലമായി പാർക്കിൻസണിനും ചികിത്സയിലാണ്. പാർക്കിൻസൺ നാലാംഘട്ടത്തിലാണ്. ഈ അവസ്ഥയിൽ കൈകൊണ്ട് ശക്തിയായി ഇടിച്ചാൽ മരണപ്പെടുമെന്നു പോലീസ് കണ്ടെത്തി. ശശിക്കെതിരേ 12 സാഹചര്യത്തെളിവുകൾ പോലീസ് കണ്ടെത്തി. ഇയാൾ ഭാര്യയെ നേരത്തേ പലതവണ ഇടിച്ചതായി അയൽവാസികളും ബന്ധുക്കളും പോലീസിൽ മൊഴിനൽകി.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഭവം പ്രതീകാത്മകമായി പുനഃസൃഷ്ടിച്ചു. മെഡിക്കൽ കോളേജ് ഫൊറൻസിക് സർജൻ ഡോ. സ്നേഹൽ അശോകും ഉണ്ടായിരുന്നു. ഡിവൈഎസ്പി ബിജു വി നായരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ് ദ്വിജേഷും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.എസ്‌ഐ മാരായ ടോൾസൻ പി ജോസഫ്, ബൈജു, സിപിഒമാരായ എംകെ വിനിൽ, ടോണി, രാജീവ്, ദിനു, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തലസ്ഥാനത്ത് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28നാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ചിറയിന്‍കീഴ് വച്ചാണ് മര്‍ദനമേറ്റത്. പരാതി എഴുതി നല്‍കാത്തതിനാല്‍ ചന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ അള്‍സറിന് ചികിത്സ തേടി മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.
സമീപത്തെ വീട്ടില്‍ നിന്ന് പാത്രം മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. പോലീസ് എത്തി പിന്നീട് ചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത് വിട്ടു. ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ പ്രവേശിച്ച ചന്ദ്രന് കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദനമാണ് മരണ കാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കൊല്ലം അഞ്ചല്‍ തടികാട്ടില്‍ നിന്നും രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദേശവാസികള്‍. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോപണം.’കുട്ടിയെ ആരോ കൊണ്ടുവെച്ചതാണ്. ഇന്നലെ പെരും മഴ പെയ്തിട്ടും കുട്ടി നനഞ്ഞിട്ടില്ല. മനപ്പൂര്‍വ്വം കൊണ്ടുവെച്ചതാണ്. കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നതോടെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ്. മഴ പെയ്തപ്പോള്‍ കുട്ടി പേടിക്കില്ലേ. എന്നാല്‍ കുഞ്ഞ് ഹാപ്പിയാണ്. മഴ പെയ്തപ്പോള്‍ നനഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ആരോ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ് കുട്ടിയെ.’ പ്രദേശവാസികള്‍ പറയുന്നു.
വീടിന്റെ മുറ്റത്ത് നിന്നും കാണാതായ കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പുലര്‍ച്ചയോട് കൂടി തിരികെ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തിട്ടും കുട്ടി ഒട്ടും നനഞ്ഞില്ല എന്നതിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. കണ്ടെത്തുമ്ബോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.അന്‍സാരി-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഫര്‍ഹാനെയാണ് ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
12 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാമതും നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടതില്‍ ദുരൂഹത സംശയിക്കുന്നത്. കുട്ടിയെ ആരെങ്കിലും കൊണ്ടിട്ടതാകാം എന്നാണ് കരുതുന്നത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.
ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.
ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.
ഹരികൃഷ്ണന്‍ ഡ്രൈവറാണ്. നിജിഷയുടെ അച്ഛന്റെ പരാതിയില്‍ പാവറട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചാവക്കാട് തഹസില്‍ദാര്‍ എന്‍.ആര്‍. ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാസന്‍, സയന്റിഫിക് ഓഫീസര്‍ മഹേഷ്, പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബാങ്ക് വായ്പ മുടങ്ങിയതോടെ ആകെയുള്ള സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്നറിഞ്ഞ് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ മരണത്തെ തുടർന്നുണ്ടായ വിഷമം താങ്ങാനാകാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛൻ കുഴഞ്ഞുവീണും മരിച്ചു.
നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തിൽ അരുൺ (29), അച്ഛൻ മുരളീധരൻനായർ (60) എന്നിവരാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കിൽ നിന്നും നാല് സെന്റ് ഭൂമി ഈട് നൽകി വായ്പ എടുത്തിരുന്നു. ഈ വായ്പ ഉപയോഗിച്ചാണ് വീടുവെച്ചത്.
പിന്നീട് ലോൺ തിരിച്ചടവ് മുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് അരുൺ ജീവനൊടുക്കുകയുമായിരുന്നു. വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാർ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു.
ബാങ്കിൽ വായ്പ അടയ്ക്കാൻ പോയ അരുണിനെ ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്നേദിവസം രാത്രിയിലാണ് അരുൺ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് മുരളീധരൻനായർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, അരുൺ ജീവനൊടുക്കിയെന്നും ലോണടക്കാൻ സാവകാശം വേണമെന്നുമുള്ള വിവരം ബാങ്കുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അരുണിന്റെ മരണശേഷവും ബാങ്കുകാർ വീട്ടിലെത്തി ജപ്തിഭീഷണി മുഴക്കിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
അരുണിന്റെ മാതാവ് ശോഭനകുമാരി ഇരുവൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തിയാണ് ശോഭന ചികിത്സ തുടരുന്നത്. മുരളീധരൻനായരും ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആര്യ, അഖിൽ എന്നിവർ അരുണിന്റെ സഹോദരങ്ങളാണ്.
തൃശൂർ അന്തിക്കാട് സ്വദേശി ശ്രുതി ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും അമ്മയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റത്തിനാണ് അറസ്റ്റ്. 2020 ജനുവരി ആറിനാണ് ശ്രുതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 14-ാമത്തെ ദിവസമായിരുന്നു മരണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്രുതി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് പെരിങ്ങോട്ടുകര സ്വദേശി അരുണുമായുള്ള വിവാഹം.
ശുചിമുറിയിൽ കുഴഞ്ഞ വീണ് മരിച്ചെന്നായിരുന്നു ആദ്യം ഭർതൃവീട്ടുകാർ അറിയിച്ചത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം വീട്ടുകാർ ഉന്നയിച്ചത്. കേസിൽ ക്രൈം ബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതെ വന്നതോടെ മഹിള സംഘം ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ക്രൈം ബ്രാഞ്ചിന്‍റെ നിർണായക നീക്കം. ഭർത്താവ് അരുണിനെയും അമ്മ ദ്രൗപതിയേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ശ്രുതിയുടെ മരണകാരണത്തിൽ ഇനിയും വ്യക്ത വരേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കേസ് ആദ്യം അന്വേഷിച്ചിരുന്ന അന്തിക്കാട് പൊലീസിന് വീഴ്ച പറ്റിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
രാജ്യത്തിന് നാണക്കേടായി വീണ്ടും ദുരഭിമാനക്കൊല. കർണാടകയിലെ പെരിയപട്ടണയിലാണ് സംഭവം. ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൈസൂരുവിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ശാലിനിയെയാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കർണാടകയിലെ വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ട പെൺകുട്ടി മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ യുവാവിന്റെ പേരിൽ പോലീസിൽ പരാതിയും നൽകിയിരുന്നു. എ്‌നാൽ പോലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടി, പക്ഷേ, താൻ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ അധികൃതർ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി.
പിന്നീട് പെൺകുട്ടി തന്നെ ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്നും പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് പിതാവ് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
ശേഷം പെൺകുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ കൊണ്ടിട്ടതായും പോലീസ് പറയുന്നു. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്റെ മരണത്തിനു കാമുകൻ മഞ്ജുനാഥ് ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാണ്ടി പെൺകുട്ടി പോലീസിനായി കത്ത് എഴുതിവെച്ചിരുന്നു.
തന്നെക്കാളും അവർ ജാതിയെ ഇഷ്ടപ്പെടുന്നുവെന്നും ശാലിനിയുടേതായി പോലീസ് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. താൻ കൊല്ലപ്പെട്ടാൽ തന്റെ മരണത്തിന് മാതാപിതാക്കൾ മാത്രമായിരിക്കും ഉത്തരവാദികൾ എന്ന് പെൺകുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പോലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയെ, മഞ്ജുനാഥിനെ കൊല്ലാൻ 2 ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കളായ സുരേഷും ബേബിയും വാടകക്കൊലയാളികൾക്ക് വാഗ്ദാനം ചെയ്തിരുന്നതായും മൂന്ന് വ്യാജപരാതികൾ യുവാവിനെതിരെ നൽകിയിരുന്നതായും യുവാവിന്റെ ബന്ധുക്കളും വെളിപ്പെടുത്തി.
നാദാപുരത്ത് പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച നാലംഗ സംഘമാണ് ഇന്ന് സോഷ്യൽമീഡിയയിലെ മിന്നും താരം. പാറക്കടവിൽ നിന്ന് ഉച്ചയൂണു കഴിക്കാനിറങ്ങിയ മൊയിലുകണ്ടി ഇല്ല്യാസ്, ചാമാളി ഹാരിസ്, തീക്കുന്നുമ്മൽ ആഷിഖ്, മുക്രിക്കണ്ടി ഷമീം എന്നിവരാണ് പെൺകുട്ടിയെ വീണ്ടും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്.
പുറത്തെവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുവാൻ വേണ്ടിയായിരുന്നു നാൽവർ സംഘം ഇറങ്ങി തിരിച്ചത്. പട്ടാണി കിണറിനും പേരോട് തട്ടാറത്ത് പള്ളിക്കും ഇടയിൽ എത്തിയപ്പോഴാണു വിജനമായ സ്ഥലത്ത് യുവതിയും യുവാവും തമ്മിലുള്ള മൽപിടിത്തം കണ്ടത്. എന്നാൽ പന്തികേട് തോന്നി കാർ നിർത്തി നോക്കിയപ്പോൾ കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണു കണ്ടത്.
ഉടനടി, മറ്റൊന്നും ആലോചിക്കാതെ കാറിൽ നിന്നു ചാടിയിറങ്ങി അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും പെൺകുട്ടിക്കു സാരമായി വെട്ടേറ്റിരുന്നു. ഉടൻ 2 പേർ ചേർന്ന് പെൺകുട്ടിയെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു.
കൊടുവാളുമായി നിന്നിരുന്ന യുവാവ് ഇതിനിടെ ‘ഞാൻ മരിക്കുകയാണ്’ എന്ന് ആക്രോശിച്ചു കൊണ്ട് കൈത്തണ്ടയിലെ ഞരമ്പിനു മുറിവേൽപ്പിക്കുകയായിരുന്നു. പിന്നാലെ യുവാവിനെയും കൂട്ടി മറ്റൊരു കാറിൽ ബാക്കി 2 പേരും താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു. ഈ ഇടപെടലിൽ നടുറോഡിൽ പൊലിയേണ്ടിയിരുന്ന രണ്ട് ജീവനുകളാണ് നാലുപേരുടെ കൈകളാൽ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.
മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഗുണ്ടാത്തലവൻ മരട് അനീഷും സംഘാംഗങ്ങളും ആലപ്പുഴയിലെ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
കഴിഞ്ഞദിവസം ഹൗസ്ബോട്ടിൽ സംഘാംഗങ്ങളിൽ ഒരാളുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയപ്പോഴാണ് മരട് അനീഷ് എത്തിയ ആഡംബര കാറിൽനിന്ന് എം.ഡി.എം.എയും കത്തികളും പിടിച്ചെടുത്തത്. സംഭവത്തിൽ എറണാകുളം മരട് ആനക്കാട്ട് വീട്ടിൽ അനീഷ് ആന്‍റണി (മരട് അനീഷ് -37), കൂട്ടാളികളായ തൃപ്പൂണിത്തുറ ശിവസദനം വീട്ടിൽ കരുൺ (28), കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് മായിത്തറ കൊച്ചുവെളി അരുൺ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനാണ് സുഹൃത്തിന്‍റെ ജന്മദിനാഘോഷം കോടതിവളപ്പിൽ നടത്തിയത്. ജാമ്യം കിട്ടിയശേഷം കോടതിയിൽനിന്ന് ഇറങ്ങുന്നതിന്റെയും കേക്ക് മുറിച്ച് പങ്കുവെച്ച് ജന്മദിനം ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.