ഇടപ്പള്ളിയിൽ വേലയ്ക്കു നിന്ന പെൺകുട്ടി വീട്ടുടമസ്ഥരിൽ നിന്ന് അനുഭവിച്ചത് സമാനതയില്ലാത്ത പീഡനം. കർണാടക സ്വദേശിനിയായ ഈ പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടിന്റെ അയൽവീട്ടിൽ എത്തി കഴിഞ്ഞയാഴ്ച പരാതിപ്പെട്ടതോടെയാണ് പീഡനകഥകൾ പുറത്തുവന്നത്. വീട്ടുകാരിൽ നിന്ന് അടിയേറ്റു മൂക്കിൽ ചോരയൊലിപ്പിച്ച നിലയിലാണ് പെൺകുട്ടി അടുത്ത വീട്ടിൽ എത്തിയത്. നാട്ടുകാർ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടുടമസ്ഥൻ പവോത്തിത്തറ പോളിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിൻ പോൾ ഒളിവിലാണ്.
14 വയസ്സ് മുതൽ ഇടപ്പള്ളിയിൽ ജോലിക്ക് നിന്നതായി പെൺകുട്ടി പറഞ്ഞു. 2015 നവംബർ 16 നാണ് കർണാടക സ്വദേശിനിയെ സെലിൻ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെൺകുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേർന്ന് വിൽക്കുകയായിരുന്നു എന്നും സൂചനയുണ്ട്. അമ്മയെ അച്ഛൻ ചവിട്ടി കൊന്നതു തന്റെ കൺമുന്നിൽ വച്ചായിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. ‘‘വീട്ടിലെ എല്ലാ ജോലിയും ചെയ്യണം.
ഇതിനു പുറമേ ലൈംഗിക പീഡനത്തിനും ഇരയായി.’’ സെലിനോട് ഇക്കാര്യത്തിൽ പരാതി പറഞ്ഞപ്പോൾ ‘നിന്റെ കുഴപ്പം കൊണ്ടാണ്’ എന്നു പറഞ്ഞതായാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. ജോലിക്കെത്തിയ കാലം മുതൽ പോൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി. ഇതേത്തുടർന്നാണ് പൊലീസ് പോളിനെ അറസ്റ്റു ചെയ്‌തത്.
പോൾ വീടിനോട് അനുബന്ധമായി കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതു മുതൽ മരത്തിൽ കയറുന്നതിനു വരെ ഈ പെൺകുട്ടിയെ ഉപയോഗിച്ചതായാണ് ആരോപണം. പോളിന്റെ മകളുടെ വീട്ടിലും പെൺകുട്ടിയെ ജോലിക്കു വേണ്ടി ഉപയോഗിച്ചു. നാട്ടുകാരോടു പരാതി പറഞ്ഞിട്ടും ആരും പൊലീസിൽ അറിയിക്കാനോ പെൺകുട്ടിയെ രക്ഷപെടുത്താനോ ശ്രമിച്ചില്ല. ഇതിനിടെ പല തവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയുടെ പേരിൽ ആധാർ കാർഡില്ലെന്നാണ് വിവരം. കോവിഡ് വാക്സീൻ പോലും എടുത്തിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസം ക്രൂരത സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. പെൺകുട്ടി വീട്ടിൽ കയറി വന്ന വിവരം സെലിനെ അറിയിച്ചെങ്കിലും അവിടെയെത്താൻ സെലിൻ ആദ്യം തയാറായില്ല. ഒടുവിൽ പൊലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോഴാണ് വന്നതെന്നു നാട്ടുകാർ പറഞ്ഞു.
പലപ്രാവശ്യം അയൽവാസികളോടു പരാതിപ്പെട്ടെങ്കിലും പൊലീസിൽ അറിയിക്കുന്നതിനെയും കേസാകുന്നതിനെയും പെൺകുട്ടി ഭയപ്പെട്ടിരുന്നൂ.ഇതിനിടെ വനിതാ ദിനത്തിൽ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയിൽ ചായ വിതരണത്തിന് എത്തിയപ്പോൾ വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിൻ പ്രസംഗിക്കുന്നത് പെൺകുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് എല്ലാം തുറന്നു പറയാൻ ധൈര്യം വന്നതെന്ന് പെൺകുട്ടി പറഞ്ഞൂ. പെൺകുട്ടിയുടെ മൊഴിയിൽ പോളിനെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തെങ്കിലും സെലിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.
തെക്കന്‍ ചൈനയില്‍ 132 പേരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നു വീണ്ടെടുത്ത ബ്ലാക്ക് ബോക്സ്, കോക്പിറ്റ് വോയിസ് റെക്കോര്‍ഡറാണെന്നു തിരിച്ചറിഞ്ഞു. ദുരന്തത്തിനിരയായവരുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്.
അപകടം നടന്നത് ഒരു പര്‍വത വനമേഖല ആയതിനാലും വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാലുമാണ് തെരച്ചില്‍ ദുഷ്‌കരമാകുന്നത്. തിങ്കളാഴ്ച്ച അപകടം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും 132 പേരുടെ മൃതദേഹാവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കണ്ടെത്താത്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
അപകടത്തിന്റെ ആഘാതത്തില്‍ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതിലെ ഡാറ്റ വിശകലനം ചെയ്യുകയാണെന്ന് ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ വ്യോമയാന സുരക്ഷാ ഓഫീസ് മേധാവി ഷു താവോ പറഞ്ഞു. ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡ് ചെയ്യുന്ന രണ്ടാമത്തെ ബ്ലാക്ക് ബോക്സിനു വേണ്ടി തെരച്ചില്‍ തുടരുകയാണ്.
വിമാനം അപകടത്തില്‍പെടാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ബ്ലാക്ക് ബോക്സുകള്‍ക്ക് സാധിക്കും.വിമാനം തകര്‍ന്നുവീണ മലനിരകളില്‍ 300-ലധികം രക്ഷാപ്രവര്‍ത്തകരാണ് തെരച്ചില്‍ നടത്തുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളും ഡ്രോണുകളും സ്നിഫര്‍ ഡോഗുകളും ഉപയോഗിച്ചാണ് തെരച്ചില്‍ തുടരുന്നത്. അതേസമയം മഴയും മണ്ണിടിച്ചിലും കാരണം തെരച്ചില്‍ ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.
വിമാനം നിലത്ത് പതിച്ചപ്പോള്‍ ഉണ്ടായ കുഴിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കുത്തനെയുള്ള ചരിവുകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ശ്രമം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്ക് പോവുകയായിരുന്ന ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനമാണ് തിങ്കളാഴ്ച്ച അപകടത്തില്‍ പെട്ടത്. വുഷു നഗരത്തിലെ ടെങ്സിയാന്‍ കൗണ്ടിയില്‍ പര്‍വതമേഖലയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 123 യാത്രക്കാരും ഒമ്പത് ക്രൂ അംഗങ്ങളും മരിച്ചു. 20000 അടി മുകളില്‍നിന്ന് വിമാനം മൂക്കുകുത്തി മലനിരകളിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ഇത് നിര്‍മാണത്തിലെ പിഴവാണോ സാങ്കേതികപ്രശ്നമാണോ എന്ന് കണ്ടെത്തണമെന്നും ആവശ്യം ഉയരുന്നുണ്ട.
വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാരും നല്ല ആരോഗ്യമുള്ളവരാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, വിമാനം മൂക്ക് കുത്തി പതിക്കുന്നതിന് മുമ്പായി ചൈനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് പൈലറ്റുമാരില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരു ദശാബ്ദത്തിലേറെയായി ചൈനയിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരവിട്ടിട്ടുണ്ട്.
പത്തനംതിട്ട സ്വദേശി റംസീന് ഇസ്മയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുകുമാരക്കുറുപ്പിനെ തേടി ഗുജറാത്ത് രാജസ്ഥാന് അതിര്‍ത്തിയിലെ സതാപുരിലും പിന്നീട് ഹരിദ്വാറിലുമെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു മടങ്ങുന്നു.
റംസീന് ഇസ്മയില്‍ നല്‍കിയ വീഡിയോയില്‍ ഉള്ള സന്യാസിയെ സംബന്ധിച്ച വിവരങ്ങളന്വേഷിച്ചാണ് സംഘം ഹരിദ്വാറിലെത്തിയത്. സന്യാസി മഠങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വീഡിയോയില്‍ കണ്ട സന്യാസിയെ കണ്ടെത്താനായില്ല.
ഇദ്ദേഹം തീര്ഥാടനത്തിലാണെന്നാണ് മറ്റു സന്യാസിമാര്‍ നല്‍കിയ വിവരം. വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുള്ള സന്യാസിയാണ് വീഡിയോയിലുള്ളതെന്നു മഠാംഗങ്ങള് പറഞ്ഞു. എന്നാല്‍, വ്യക്തിപരമായ വിവരങ്ങള്‍ ഇവര്‍ക്ക് അറിയുകയുമില്ല.
സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ന്യൂമാനും സംഘവുമാണ് അന്വേഷണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കു പോയിരുന്നത്. റംസീന് ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന സമയത്തു കണ്ടെത്തിയ ആളിനു സുകുമാരക്കുറുപ്പിനോടു രൂപ സാദ ശ്യവും തോന്നുകയും പിന്നീട് ഇയാളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
സന്ന്യാസ മഠങ്ങളില്‍ അംഗമായ ഇദ്ദേഹത്തിന്റെ ചിത്രം കഴിഞ്ഞയിടെ വീണ്ടും വീഡിയോയില്‍ ശ്രദ്ധിക്കാനിടയായപ്പോഴാണ് നിര്‍ണായക വിവരങ്ങളുമായി അന്വേഷണസംഘത്തെ സമീപിച്ചത്. റംസീന് മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചും തീരുമാനിച്ചു.
2005 – 07 കാലയളവില്‍ താന്‍ ഗുജറാത്ത്, രാജസ്ഥാന് അതിര്‍ത്തിയിലെ സതാപുരയില് സന്യാസി തനിക്കൊപ്പമുണ്ടായിരുന്നെന്നാണ് റംസീന് പറയുന്നത്. പിന്നീടു പലപ്പോഴും ഇയാളെ തേടിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
അങ്ങനെയിരിക്കേ ഹരിദ്വാറുമായി ബന്ധപ്പെട്ട ഒരു വീഡിയോയില്‍ ഈ സന്യാസിയെ കണ്ടതോടെ വീഡിയോ പുറത്തുവിട്ട് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയായ റംസീന് ബിവറേജസ് കോര്പറേഷന് പത്തനംതിട്ട വില്പനശാല മാനേജരാണ്.
ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരിയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സുള്‍ഫിത്ത് അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിക്ക് മര്‍ദ്ദനമേറ്റത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. ബൈക്കില്‍ വരികയായിരുന്ന ശബരിയെ തടഞ്ഞ് നിര്‍ത്തി സുല്‍ഫിത്ത് ഉള്‍പ്പെടെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
നാട്ടുകാരാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. തലച്ചോറിന് ക്ഷതമേറ്റതായിരിക്കാം മരണത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേരളത്തെ തന്നെ കണ്ണീരണിയിച്ച് പെരുമ്പാവൂരിൽ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും ചർച്ചകളിൽ. തന്റെ കഷ്ടപ്പാടുകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും നിത്യചെലവിനായി ഭിക്ഷയെടുക്കേണ്ട അവസ്ഥയിലാണ് താനെന്നുമാണ് രാജേശ്വരിയുടെ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നത്.
മകൾ മരിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളും, സുമനസ്സുകളും നൽകിയ കോടിക്കണക്കിനു ധനസഹായം ബാങ്കിൽ ഉണ്ടെങ്കിലും അത് തനിക്ക് അധികൃതർ അനുവദിക്കുന്നില്ലെന്നും രാജേശ്വരി പറയുന്നു. ഭാരത് ലൈവ് എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജേശ്വരിയുടെ പുതിയ വെളിപ്പെടുത്തൽ.
സർക്കാർ വീട് വെച്ച് നൽകിയെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ, തനിക്ക് കിട്ടിയ പൈസയിൽ നിന്നു തന്നെയാണ് വീട് വെച്ചത്. മകൾ ദീപയ്ക്ക് സർക്കാർ ജോലി നൽകിയെങ്കിലും ദീപ തന്നെ സഹായിക്കുന്നില്ലെന്നും രാജേശ്വരി പറയുന്നു. മകൾ തന്റെ ഒപ്പം വീട്ടിൽ ഉണ്ടെങ്കിലും തനിക്ക് മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണെന്നാണ് രാജേശ്വരി പറയുന്നത്.
കൈയ്യിൽ ഉണ്ടായിരുന്ന പണമായ 6 ലക്ഷം രൂപ സീരിയൽ പിടിക്കാനായി ഷമീർ എന്ന ആളിന് കൊടുത്തതായും, പണം തിരിച്ചു ചോദിക്കുമ്പോൾ അവർ ‘നീ കൊണ്ട് കേസ് കൊടുക്ക്’ എന്ന് വിരട്ടിയതായും രാജേശ്വരി പറയുന്നു.
പെരുമ്പാവൂരുള്ള ഷമീറിനേയും റാഫിയേയും കുടുംബത്തേയും താൻ വിശ്വസിച്ചുപോയതാണെന്നണ് ഇവരുടെ വാദം. തനിക്ക് സുഖമില്ലാതെ വന്ന സമയത്തു ഷമീറിന്റെ ഭാര്യയും മക്കളും ഒക്കെ എനിക്ക് ചോറൊക്കെ കൊണ്ടുവന്നു തന്നിരുന്നു. അങ്ങനെയാണ് അവരെ കണ്ണടച്ച് വിശ്വസിച്ചത്.
ഷമീറും റാഫിയും ചേർന്നാണ് സീരിയൽ പിടിക്കാൻ വന്നത്. എന്നാൽ ഷമീർ ആണ് 6 ലക്ഷം രൂപ വാങ്ങിയെടുത്തത്. റാഫി പാവമാണ്. ഞാൻ ഷമീറിനെ വിശ്വസിച്ചു പോയി. സീരിയൽ എന്റെ മകളുടെ കഥ ആവണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവര് ഞാൻ പറഞ്ഞപോലെ അല്ല ചെയ്തത്. അതു മുഴുമിപ്പിച്ചുമില്ല. അഞ്ചാറ് ലക്ഷം രൂപ ഇതിനു വേണ്ടി കൊടുത്തു. ഇപ്പോൾ തിരിച്ചു കാശ് ചോദിച്ചപ്പോൾ എന്നോട് നിങ്ങൾ പോയി കേസ് കൊടുക്കെന്നാണ് പറയുന്നത്.
ഞാൻ ഉള്ള സ്വർണ്ണം ഒക്കെ പണയം വെച്ച കാരണം അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാർ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജീവിക്കാൻ യാതൊരു വഴിയുമില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് പ്രേക്ഷകർ സഹായിക്കണമെന്നും രാജേശ്വരി അഭ്യർത്ഥിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ് തന്നെ കോടതി നേരിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയതോടെയാണ് ഈ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാന്‍ അടക്കം ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതും.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തെ തുരന്വേഷണ തടയാന്‍ വേണ്ടി ദിലീപ് കോടതി വഴി പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്.
ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മ്മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്.ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ മൊഴി.
കടയ്ക്കലില്‍ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ നാല് പേര്‍ അറസ്റ്റിൽ.
പോതിയാരുവിള വിഷ്ണുഭവനില്‍ മോഹനന്‍ (59), ചിതറ കുളത്തറ ഫൈസല്‍ഖാന്‍ മന്‍സിലില്‍ ബഷീര്‍ (52), തുടയന്നൂര്‍ പോതിയാരുവിള സജീര്‍ മന്‍സിലില്‍ സുധീര്‍ (39), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 ജൂണ്‍ മുതല്‍ കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനം നല്‍കിയാണ് പ്രതികളായ സുധീറും, മുഹമ്മദ് നിയാസും കുട്ടിയെ പീഡിപ്പിച്ചത്. മോഹനനും, ബഷീറും വസ്ത്രങ്ങളും മറ്റും വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്.
സ്‌കൂളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.
കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന്(44) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. മണികണ്ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുണ്ടെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. പഴകച്ചവടക്കാരനായ കല്ലറ സ്വദേശി മണികണ്ഠൻ മഹാദേവേശ്വരത്തുള്ള ചന്തയിൽ നിന്നും ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സമീപവാസികൾ വന്ന് നോക്കിയപ്പോൾ റോഡരികിൽ ബൈക്ക് മറിഞ്ഞ് കിടക്കുന്നതും സമീപത്ത് മണികണ്ഠനെയും കണ്ടു. മണികണ്ഠനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹത്തിൽ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകളാണ് സംശയം സൃഷ്ടിക്കുന്നത്. അപകട സമയത്ത് സംശയാസ്പദമായ രീതിയിൽ എത്തിയ വാഹനത്തിന്റെ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാര്യത്തിൽ വ്യക്തത ലഭിക്കു.
ന്യൂഡൽഹിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മൈക്രോഓവനിൽ മരിച്ച നിലയിൽ. സൗത്ത് ഡൽഹിയിയിലെ ചിരാഗ് ദില്ലി ഏരിയയിൽ തിങ്കളാഴ്ചയാണ് സംഭവം. പെൺകുഞ്ഞ് ജനിച്ചത് മുതൽ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാതാപിതാക്കളായ ഗുൽഷാൻ കൗഷിക്, ഡിംപിൾ കൗഷിക് എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബെനിതാ മാരി ജയ്കർ പറഞ്ഞു. കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു വയസ്സുള്ള മകനുള്ള ദമ്പതികൾക്ക് കഴിഞ്ഞ ജനുവരിയിലാണ് പെൺകുഞ്ഞ് ജനിച്ചത്. അന്നു മുതൽ യുവതി ഭർത്താവുമായി തർക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അയൽവാസിയാണ് കുഞ്ഞിന്റെ മരണം പൊലീസിനെ അറിയിച്ചത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ വീട്ടിനകത്ത് കയറി പൂട്ടിയിരിക്കുകയായിരുന്നു.
ഭർതൃമാതാവ് അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ വാതിൽ കുത്തി തുറന്നുകയറിയപ്പോൾ മകനൊപ്പം അബോധവസ്ഥയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മൈക്രോ ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് കുഞ്ഞിന്റെ അചഛൻ സ്വന്തം കടയിൽ ജോലിയിലായിരുന്നതായി പൊലീസ് അറിയിച്ചു.
ഇടുക്കി ചീനികുഴിയിലെ മകനുൾപ്പടെ നാലംഗ കുടുംബത്തെ ചുട്ടുകൊന്ന പ്രതി ഹമീദിനെതിരെ മറ്റൊരു മകൻ ഷാജി. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാജി ഉന്നയിക്കുന്നത്.
പിതാവിന് നിയമ സഹായം ഒന്നും ചെയ്യില്ല. പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. ഈ ലോകത്ത് ഞങ്ങൾ മാത്രമേ ശത്രുവായിട്ടുള്ളൂവെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഹമീദ് മക്കളെയെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോയതാണ്. മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു താമസം. മൂന്നുവർഷം മുമ്പ് മടങ്ങിയെത്തിയ പിതാവിനെ വീട്ടിൽ കയറ്റി കിടത്തുകയാണ് ഞങ്ങൾ ചെയ്ത തെറ്റെന്നും ഷാജി പറയുന്നു. ഇതിനിടെ ഇയാൾ മക്കൾക്കെതിരെ വിവിധ കേസുകൾ നൽകി.
ഈ ഉപദ്രവങ്ങളെല്ലാം ഉണ്ടായിട്ടും അടുത്തിടെ മാത്രമാണ് ഇവർ പിതാവിനെതിരെ പരാതി നൽകിയത്. അതും സ്വന്തം മകളെ ഉപദ്രവിച്ചതിനെ തുടർന്ന് സഹികെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ പരാതി നൽകാൻ നിർബന്ധിതനാകുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പിതാവ് തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയത്തിലാണ് താനും കുടുംബവും കഴിയുന്നതെന്നും മൂത്ത മകൻ ഷാജി പറയുന്നു. ഞങ്ങളെ കൊല്ലുമെന്ന് പിതാവ് പലരോടും പറഞ്ഞിരുന്നു.
ഓർമ്മ വച്ച കാലം മുതൽ പിതാവിന് മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ട്. ഒരു ബാധ്യതയുമില്ലാത്ത നല്ല വില ലഭിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോഴും പിതാവിന്റെ പേരിലുണ്ട്. ഫൈസൽ പുതുതായി പണിത വീട്ടിൽ അവനെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
അതേസമയം, എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്നു കേസ അന്വേഷിക്കുന്ന അന്വേഷണ സംഘം പറഞ്ഞു. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.