നവി മുംബൈയില്‍ ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടമ്മയെ പീഡിപ്പിച്ചു. പ്രതിയായ 25ുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തില്ല. പീഡനത്തിനിരയായ നാല്‍പ്പതുകാരിയുടെ പരിശോധനാഫലം വന്നിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പതിനഞ്ച് നിലയുള്ള ഫ്ലാറ്റ് സമുച്ചയത്തിന്‍റെ രണ്ടാം നിലയിലാണ് പ്രതിയുടെ താമസം. അഞ്ചാംനിലയിലെ ഫ്ലാറ്റില്‍ ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടമ്മയുടെ ഫ്ലാറ്റിലേക്ക് പ്രതിയായ യുവാവ് കടന്നുചെന്നു. ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് പരിശോധനയ്ക്കത്തിയ നഴ്‍സിനോട് വീട്ടമ്മ പീഡനവിവരം വെളിപ്പെടുത്തി. നഴ‍്‍സ് പൊലീസില്‍ അറിയിക്കുകയായിരുന്നു.
ബലാല്‍സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമം 376,354 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തി. ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു പ്രതിയെന്നാണ് നവി മുംബൈ പൊലീസ് അറിയിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ പ്രതി പൊലീസ് നിരീക്ഷണത്തിലാണ്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ കേസ്. ഇരുപത്തി രണ്ട് കാരിയായ യുവതിയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍
കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം.
കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു. ആല്‍വിനെ തിരഞ്ഞെങ്കിലും കണ്ടെത്താനയില്ല. ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ വിവാദത്തിന് പിന്നാലെ സിനിമയുടെ പ്രമേയം തന്റെ ജീവിതത്തില്‍ നിന്നെടുത്തതാണെന്ന അവകാശവാദവുമായി പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി 21 വര്‍ഷം മുമ്പ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് തന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കുറുവച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആണ് തന്റെ കഥാപാത്രമാകാന്‍ അനുയോജ്യനെന്നായിരുന്നു കുറുവച്ചന്റെ അഭിപ്രായം. മോഹന്‍ലാല്‍ ചെയ്യാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപി ചെയ്യണമെന്നാണ് മനസിലെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ പറയുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതണമെന്നും സുരേഷ് ഗോപി ചെയ്യണമെന്നുമാണ് ആഗ്രഹം. ഷാജി കൈലാസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രണ്‍ജി പണിക്കരുടെ ഡയലോഗുകളും ഇഷ്ടമാണ്. രണ്‍ജി പണിക്കരോട് അനുഭവം പറഞ്ഞപ്പോഴാണ് സിനിമ പിടിക്കാനുളള കഥയുണ്ടല്ലോ എന്ന് ചോദിച്ചത്. ഇതിന് വ്യാഘ്രം എന്ന് പേരിടുമെന്നും പറഞ്ഞു. അത് സിനിമയാക്കാം എന്ന് ഷാജി കൈലാസും രഞ്ജി പണിക്കരും പറഞ്ഞു.
സുരേഷ് ഗോപിയാണ് അനുയോജ്യന്‍
കടുവാക്കുന്നേല്‍ കുറുവച്ചന്‍ സുരേഷ് ഗോപി തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കില്‍ മോഹന്‍ലാല്‍ ചെയ്യണമെന്ന് ഫേസ്ബുക്കിലൊക്കെ വരുന്നുണ്ട്. കുറുവച്ചനായി പൃഥ്വിരാജ് ചെയ്യരുതെന്നും ചേരില്ലെന്നും പിള്ളേര് സെറ്റ് പറയുന്നു, എനിക്കും മനസില്‍ സുരേഷ് ഗോപിയാണ്. നമ്മുക്ക് അഭിനയിക്കാന്‍ അറിയില്ല, അല്ലേല്‍ ഇത്രയും ചെയ്ത സ്ഥിതിക്ക് ഞാന്‍ ചെയ്യുമല്ലോ. പൃഥ്വിരാജിന് ഇഷ്ടക്കേടില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. പൃഥ്വിരാജിന്റെ അഭിനയം ഇഷ്ടവുമാണ്. മീഡിയാ വണ്‍ അഭിമുഖത്തിലാണ് കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ പ്രതികണം.
പിയാനോ തര്‍ക്കത്തില്‍ തുടങ്ങിയ നിയമയുദ്ധം
പാലായിലെ ഒരു പള്ളിക്കമ്മിറ്റിയല്‍ ട്രഷറര്‍ ആയ സമയത്ത് എറണാകുളത്തുള്ള ഒരാള്‍ പള്ളിക്ക് സംഭാവന നല്‍കിയ പിയാനോ പള്ളീലച്ചന്‍ സ്വന്തമാക്കാന്‍ നോക്കി. പള്ളിക്ക് സംഭാവന ചെയ്ത ഓര്‍ഗനാണെന്ന് എനിക്ക് മനസിലായി. അത് പള്ളിയുടെ കണക്കിലെഴുതണമെന്ന് പറഞ്ഞു. അഭ്യാസം നടക്കില്ലെന്ന് അച്ചനോട് പറഞ്ഞു. അന്ന് പള്ളീലച്ചനെതിരെ മോഷണക്കേസ് ഫയല്‍ ചെയ്തു. അന്നത്തെ ഐജിയും കേസില്‍ സാക്ഷിയായിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. പിറ്റേ ദിവസം മുതല്‍ പാലായില്‍ കാല് കുത്താന്‍ അനുവദിക്കാത്ത വിധം കള്ളക്കേസുണ്ടാക്കി. കഞ്ചാവ് കേസുണ്ടാക്കി, 500 ഗ്രാം വെടിമരുന്ന് സൂക്ഷിച്ചെന്ന് കാണിച്ച് വിധ്വംസക പ്രവര്‍ത്തനത്തിന് കേസുണ്ടാക്കി. പ്രൊട്ടക്ഷന്‍ ഫ്രം പോലീസ് എന്ന വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായി. ഏതാണ്ട് 12 കൊല്ലം നീണ്ടു നിയമയുദ്ധം. രാംജഠ്മലാനിയെ കേസില്‍ വാദിക്കാന്‍ കൊണ്ടുവന്നിരുന്നു. ഈ പ്രതിസന്ധി സമയത്ത് തമിഴ്‌നാട്ടില്‍ കൃഷി ചെയ്തിരുന്നു. ഭാര്യക്ക് കാന്‍സര്‍ വന്നു. മകളുടെ വിവാഹം നടത്തി.
ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ്
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സാങ്കല്‍പ്പിക സൃഷ്ടിയായിരുന്നെങ്കില്‍ വിവാദവും കേസും പിന്നെന്തിനായിരുന്നുവെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം. 2019 ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ് സുരേഷ് ഗോപി 250 എന്ന പേരില്‍ അനൗണ്‍സ് ചെയ്തിരുന്നതെന്നും ടോമിച്ചന്‍ മുളകുപ്പാടം ദ ക്യു’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടൈറ്റില്‍ ഉള്‍പ്പെടെ 2019 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാലാ പൂവത്തോട് സ്വദേശിയാണ് ഷിബിന്‍ ഫ്രാന്‍സിസ്. അടിസ്ഥാന രഹിതമായി ആരോപണങ്ങളാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നടത്തിയതെന്നും ടോമിച്ചന്‍ മുളകുപ്പാടം. സിനിമയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് ഷാജി കൈലാസും, 20 കൊല്ലം മുമ്പ് കഥാപാത്രത്തിനായി ആലോചിച്ച പേരാണെന്ന് രഞ്ജി പണിക്കരും പറയുന്നു, പിന്നെന്തിനാണ് കേസും വിവാദവും ഉണ്ടായതെന്നും ടോമിച്ചന്‍ മുളകുപ്പാടം ചോദിച്ചു.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ പേരും കോപ്പിയടി ആരോപണവും കോടതിയിലെത്തിയതാണ്?
സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.
പോലീസ് വാഹനങ്ങൾ നിരന്നുകിടന്ന വഴിയിലൂടെ നടക്കുന്പോൾ അത് അവരുടെ കീല്ലിയാകരുതേ എന്നയാൾ പ്രാർഥിച്ചു. ഇരുട്ടാണ്, ചുറ്റും ജനങ്ങൾ കൂടിനിൽക്കുന്നു.
പോലീസുകാരിൽ ഒരാൾ വന്ന് അദ്ദേഹത്തെ പാർക്കിന്റെ ഒറ്റപ്പെട്ട വശത്തേക്കു കൂട്ടിക്കൊണ്ടുപോയി. ടോർച്ചിന്റെ വെളിച്ചത്തിൽ കീല്ലിയുടെ കൈയിൽകിടന്ന ബ്രേസ്ലറ്റിന്റെ തിളക്കം അയാളുടെ കണ്ണിലുടക്കി. അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു മുഖംപൊത്തി. “അതേ, ഇതു ഞങ്ങളുടെ കീല്ലി തന്നെ…” തളർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
കൂട്ടുകാർക്കൊപ്പം
കൂട്ടുകാർക്കൊപ്പം പാർട്ടിയുണ്ടെന്നു പറഞ്ഞ് കീല്ലി ബങ്കർ എന്ന ഇരുപതുകാരി വീടുവിട്ടിറങ്ങിയിട്ടു രണ്ടു പകലും ഒരു രാത്രിയും കഴിഞ്ഞു. 18ന് ബിർമിംഗ് ഹാമിൽ ഒരു സംഗീതനിശയിൽ പങ്കെടുക്കണം. അതുകഴിഞ്ഞു നേരെ ക്ലബ്ബിലേക്ക്, കൂട്ടുകാർക്കൊപ്പം. ഇതായിരുന്നു ആ രാത്രിയിലെ അവളുടെ പരിപാടികൾ.
വ്യാഴാഴ്ച പുലർച്ചെ മടങ്ങിയെത്തുമെന്നു പറഞ്ഞാണ് ബുധനാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയതെങ്കിലും അവൾ വാക്കുപാലിച്ചില്ല. പുലർച്ചെ എത്തുമെന്നു പറഞ്ഞ മകൾ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ കീലിയുടെ കുടുംബം പരിഭ്രാന്തരായി. മകളെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ ക്രിസ്റ്റഫർ പോലീസിൽ പരാതി നൽകി.
വസ്ത്രങ്ങൾ നഷ്ടമായി
19ന് രാത്രിയോടെ കീല്ലിയുടെ കുടുംബത്തെത്തേടി ആ ദുഃഖവാർത്ത വന്നു. കീല്ലി ബങ്കർ അവരെ വിട്ടുപോയി! എന്താണ് സംഭവിച്ചതെന്നറിയാതെ ആ കുടുംബം വിറച്ചു. വിവരം സ്ഥിരീകരിക്കാനായി കീല്ലിയുടെ അമ്മാവൻ ജാസൺ സ്റ്റാഫോർഡ്ഷൈറിലെ ടാംവർത്തിലുള്ള വിഗിംഗ്ടൺ പാർക്കിലേക്കു പുറപ്പെട്ടു.
അദ്ദേഹമാണ് മൃതദേഹം കീല്ലിയുടേതുതന്നയാണെന്ന് ഉറപ്പിച്ചത്. എന്നിട്ടും അത് അവൾ ആകാതിരിക്കണേയെന്ന് അയാൾ വീണ്ടും വീണ്ടും പ്രാർഥിച്ചു. തല കുളത്തിലേക്കു മുക്കിയ നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം കീല്ലിയുടെ ശരീരത്തിൽ പാന്റ്സോ അടിവസ്ത്രമോ ഉണ്ടായിരുന്നില്ല.
കീല്ലിയുടെ മൃതദേഹത്തിൽനിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അതു മാനഭംഗമാണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. തുടരന്വേഷണത്തിൽ കീല്ലിക്കൊപ്പം അവസാനം കണ്ടത് വെസ്ലി സ്ട്രീറ്റ് എന്ന സുഹൃത്തിനെയാണെന്നു പോലീസ് തിരിച്ചറിഞ്ഞു.
പാർക്കിൽ വന്നത്
വീട്ടിൽനിന്നു സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്കു പോയ പെൺകുട്ടി എന്തിന് പാർക്കിൽ വന്നു? കൊലപ്പെടുത്താൻ മാത്രം ആർക്കാണ് അവളോടു ശത്രുതയുള്ളത്? ഉണ്ടെങ്കിൽത്തന്നെ എന്തിന്?… തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് കീല്ലി ബങ്കർ കൊലപാതകത്തിന്റെയും അന്വേഷണം ആരംഭിച്ചത്.
തുടക്കം മുതൽതന്നെ കീല്ലിയുടെ സുഹൃത്തുക്കളെ സംബന്ധിച്ചു കുടുംബം പോലീസിനോടു സംസാരിച്ചിരുന്നു. രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് കീല്ലി പാർട്ടിക്കു പോയതെന്നും അതിൽ ഒരാൾ അത്ര നല്ല വ്യക്തിയാണെന്നു തോന്നുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. കീല്ലിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു വ്യക്തമായിരുന്നു.
വൈകാതെതന്നെ അന്വേഷണം കീല്ലിയുടെ ആൺ സുഹൃത്തായ വെസ്ലി സ്ട്രീറ്റിലേക്കു തിരിഞ്ഞു. പെൺകുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിക്കേണ്ട സുഹൃത്തുതന്നെയാണ് അവളുടെ ജീവനെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തറപ്പിച്ചു പറഞ്ഞപ്പോഴും സ്ട്രീറ്റ് കുറ്റം സമ്മതിക്കാൻ തയാറായില്ല.
സ്ഥിരമായി ഒരു മേൽവിലാസം പോലും ഇല്ലാത്ത സ്ട്രീറ്റ് കള്ളം പറയുകയാണെന്ന് അന്വേഷണ സംഘം കരുതി.
ആ രാത്രി സംഭവിച്ചത്?
സംഗീതനിശയിൽ പങ്കെടുത്ത ശേഷം കീല്ലിയും സുഹൃത്തുക്കളും തൊട്ടടുത്തുള്ള ക്ലബിലേക്കു പോയി. അവിടെ അവർ ആടിയും പാടിയും മതിവരുവോളം ആഘോഷിച്ചു. പാട്ടിനൊപ്പം മദ്യംകൂടിയായതോടെ ആഘോഷരാവിനു വീര്യംകൂടി.
ആ രാത്രി സുഹൃത്ത് സ്ട്രീറ്റ് അമിതമായി മദ്യപിച്ചിരുന്നു. ബാറിൽനിന്നിറങ്ങി ഈ സംഘം നേരെ പോയതു കീല്ലിയുടെ സുഹൃത്തിന്റെ ടാംവർത്തിലുള്ള വീട്ടിലേക്കാണ്. നന്നേ ക്ഷീണിതയായിരുന്ന കീല്ലിയോടു അവിടെ തങ്ങാമെന്നും അടുത്ത ദിവസം രാവിലെ വീട്ടിലേക്കു പോയാൽ മതിയെന്നും സുഹൃത്ത് പറഞ്ഞെങ്കിലും അവൾ കേട്ടില്ല.
തനിക്കു നല്ല ക്ഷീണമുണ്ടെന്നും എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നുമായിരുന്നു മറുപടി. സ്ട്രീറ്റ് ഒപ്പമുണ്ടെന്നും അവൻ തൊട്ടടുത്താണ് താമസിക്കുന്നതെന്നും ഒരുമിച്ചു പൊയ്ക്കോളാമെന്നും പറഞ്ഞാണ് കീല്ലി വീട്ടിൽനിന്നിറങ്ങിയതെന്നും സുഹൃത്ത് ഓർക്കുന്നു.
ഉറ്റ സുഹൃത്ത് തന്നെ സുരക്ഷിതയായി വീട്ടിലെത്തിക്കുമെന്നു കീല്ലി പ്രതീക്ഷിച്ചെങ്കിലും അവൾക്കു പിന്നീടു വീട്ടിലേക്കു മടങ്ങാൻ സാധിച്ചതേയില്ല. വീട്ടിലേക്കു വെറും ഇരുപതു മിനിറ്റ് നടക്കാവുന്ന ദൂരത്തിൽനിന്ന് അവൾ നടന്നതു മരണത്തിന്റെ വഴിയിലേക്കായിരുന്നു.
തുറന്നുപറച്ചിൽ
“ഒരു തികഞ്ഞ കുറ്റവാളിയുടെ മികവോടെയാണ് സ്ട്രീറ്റ് പോലീസിന്റെ ചോദ്യം ചെയ്യലിനെ നേരിട്ടത്. വിശ്വസനീയമായ പല കള്ളങ്ങളും അവൻ പറഞ്ഞുകൊണ്ടേയിരുന്നു.
കീല്ലിയെ തൊട്ടടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ എത്തിച്ചിട്ടാണ് അവൻ പിരിഞ്ഞതെന്നു കീല്ലിയുടെ കുടുംബത്തെയും പോലീസിനെയും ധരിപ്പിച്ചു. അവൾക്കൊപ്പം നടന്ന വഴികൾപോലും അവൻ കാണിച്ചുതന്നു.” പ്രോസിക്യൂട്ടർ ജേക്കബ് ഹാലം തുടർന്നു.
” പക്ഷേ, സിസി ടിവി ദൃശ്യങ്ങൾ അവന്റെ കളവുകൾ പൊളിച്ചടുക്കി. സിസി ടിവി മാത്രമല്ല, അവന്റെ മൊബൈൽ ടവർ ലൊക്കേഷനും ഡിഎൻഎയും എല്ലാം അവന്റെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു. ഒടുവിൽ സ്ട്രീറ്റ് സംഭവിച്ചതൊക്കെയും തുറന്നുപറഞ്ഞു.
കൊടും കുറ്റവാളി
ഇതു പെട്ടെന്നുണ്ടായ മരണമല്ലെന്ന് ഉറപ്പാണ്. കാരണം ബോധം മറയണമെങ്കിൽ പത്തു മുതൽ പതിനഞ്ചു സെക്കൻഡ് വരെ സമയമെടുക്കും. എന്നാൽ, കീല്ലിയുടെ കാര്യത്തിൽ ഇതു രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ നീണ്ടു. ആദ്യ സെക്കൻഡുകളിൽ ശ്വാസം കിട്ടാതെ വരുന്നതുകൊണ്ടുതന്നെ അവർ കഴുത്തിൽ മുറുകുന്ന വസ്തുവിൽ തീർച്ചയായും പിടിമുറുക്കും.
ഇതിനു സമാനമായ പാടുകൾ കീല്ലിയുടെ ശരീരത്തിലും കഴുത്തിലുമുണ്ട്. മാത്രമല്ല, സ്ട്രീറ്റ് കീല്ലിയുടെ മുഖത്തും കഴുത്തിലും പിടിമുറുക്കുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചു. കൂടാതെ പുലർച്ചെ 04.18 മുതൽ 04.52 വരെ പാർക്കിന്റെ പരിസരത്തുണ്ടായിരുന്നതായി അയാളുടെ ഫോൺ ലൊക്കേഷൻ സൂചിപ്പിച്ചു.
കീല്ലിയുടെ ഫോണും അതേ ടവർ ലൊക്കേഷനിൽ തന്നെയുണ്ടായിരുന്നു. ശേഷം 04.58ഓടെ സ്ട്രീറ്റിന്റെ ലൊക്കേഷൻ സിഗ്നൽ കീല്ലിയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്കു മാറി. സ്ട്രീറ്റിന്റെ ടീഷർട്ടിൽ കീല്ലിയുടെ മേക്കപ്പിന്റെ പാടുകൾ കണ്ടതും കൊലയാളി അയാൾ തന്നെയെന്നതു സാധൂകരിച്ചു.”- ഹാലം പറഞ്ഞു.
അവളുടെ പതിനാറാം ജന്മദിനത്തിലാണ് വഴിവിട്ട ബന്ധത്തിനു നിർബന്ധിച്ചിട്ടു കീല്ലി വഴങ്ങാത്തതിൽ ജീവൻ നഷ്ടമായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ട്രീറ്റിന്റെ ക്രൂരതകൾക്കു വിധേയയായ ഏക പെൺകുട്ടി കീല്ലിയല്ലെന്നും മുൻപ് മറ്റു പെൺകുട്ടികളെയും അയാൾ സമാനമായ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വസ്തുതകൂടി അന്വേഷണ സംഘം കണ്ടെത്തി.
കീല്ലി കൊലപാതകത്തിനു പുറമേ ഒരു കുട്ടിയെ ഉൾപ്പെടെ ആറു പേരെ സ്ട്രീറ്റ് ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി. സ്റ്റാഫോർഡ് ക്രൗൺ കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുന്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
സ്വന്തം ലേഖകൻ
ബ്രൈടൺ: ബ്രൈടൺ റോയൽ സസെക്സ് ആശുപത്രിയിലെ മലയാളി നേഴ്സായ ജോസഫ് ജോർജിനാണ് കുത്തേറ്റത്. പരിക്കേറ്റ ജോസഫ് ജോർജിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 8: 40നാണ് സംഭവം. ഒരു മണിക്കൂറിന് ശേഷം വിൽസൺ അവന്യൂവിൽ നിന്ന് അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സൈറ്റ് ഉടൻ തന്നെ പൂട്ടുകയും സായുധ സേനയെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കുകയാണെന്ന് ബ്രൈടൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ട്വിറ്റർ പ്രസ്താവനയിലൂടെ അറിയിച്ചു. മലയാളി നേഴ്‌സിനെതിരെ ജോലി സ്ഥലത്തുള്ള ആക്രമത്തിൽ യുകെയിലെ മലയാളി സമൂഹം ഒന്നാകെ ഞെട്ടലിൽ ആണ്
സൈറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളെ കടത്തിവിടുന്നില്ലെന്നും ട്രസ്റ്റ് അറിയിച്ചു. ഒറ്റപെട്ട ആക്രമണത്തെ ഈ ഘട്ടത്തിൽ തീവ്രവാദമായി കണക്കാക്കുന്നില്ലെന്ന് സസെക്സ് പോലീസ് പറഞ്ഞു. മറ്റാർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥരും രോഗികളും സുരക്ഷിതരാണെന്നും ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായി വേഗത്തിൽ പ്രവർത്തിക്കുകയുണ്ടായി. ആക്രമണത്തിൽ വേറാരും ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
സസെക്സ് പോലീസ് ക്രൈം കമ്മീഷണറുമായ കാറ്റി ബോൺ, ഇതൊരു ഭയാനക സംഭവമായിരുന്നെന്ന് അറിയിച്ചു. പരിക്കേറ്റ എൻഎച്ച്‌എസ് സ്റ്റാഫ് അംഗത്തിന്റെ കുടുംബത്തിന് പിന്തുണ അറിയിക്കുകയും സംഭവസ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരോടും ആരോഗ്യ സഹപ്രവർത്തകരോടും നന്ദി പറയുകയും ചെയ്തു. ഇത് ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഹോവ് എംപി പീറ്റർ കെയ്‌ൽ ട്വീറ്റ് ചെയ്തു. എന്നാൽ വേഗത്തിലുള്ള അറസ്റ്റിന് പോലീസിന് നന്ദി അറിയിക്കുകയും ജീവനക്കാരന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ദുബായിൽ അറസ്റ്റിലായ ഫൈസല്‍ ഫരീദ്. ഇയാളെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് സൂചന. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ മലയാളി ബിസിനസുകാരനാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വന്നതിന് പിന്നാലെ. പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണം ഏറ്റെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴും മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള അവ്യക്തത തുടര്‍ന്നു. യുഎഇ ഈ കേസില്‍ അവരുടെതായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും അവിടെയുള്ള ഒരു പ്രധാനപ്രതിയെ പിടികൂടാനോ അയാളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ കഴിഞ്ഞില്ലെന്നത് ഫൈസല്‍ ഫരീദിനെകുറിച്ചുള്ള ദുരൂഹകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇനി അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലെ പ്രധാന ദൌത്യം. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതായാണ് വിവരം
കസ്റ്റംസ് ഇങ്ങനെയൊരു പേര് പുറത്തു വിട്ടതിനു പിന്നാലെ മാധ്യമങ്ങളെല്ലാം അന്വേഷിച്ചിറങ്ങിയത് ആരാണ് ഈ ഫൈസല്‍ ഫരീദ് എന്നറിയാനായിരുന്നു. ഫൈസല്‍ ഫരീദാണോ ഫാസില്‍ ഫരീദാണാ എന്ന അവ്യക്തതയും ഇതിനിടയില്‍ വന്നു. ഫൈസലെന്നും ഫാസിലെന്നും എഴുതുകയും പറയുകയും ചെയ്തു. കൊച്ചി സ്വദേശിയാണെന്നു മാത്രമായിരുന്നു കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലും മാധ്യമങ്ങള്‍ക്ക് ആകെ കണ്ടെത്താനായ വിവരം. ഇയാളുടെ ഒരു ചിത്രം പോലും ദിവസങ്ങളുടെ അന്വേഷണത്തിനിടയിലും ആര്‍ക്കും കണ്ടെത്താനായില്ല. അതേസമയം ഫൈസല്‍ ആണ് സ്വര്‍ണം കയറ്റി അയച്ചതെന്നും ഇയാളെ പിടികൂടാനായാല്‍ സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കസ്റ്റംസ്.
ഒരാഴ്ച്ച പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അജ്ഞാതനായി തന്നെ തുടരുന്നതിനിടയിലായിരുന്നു ‘ഫൈസല്‍ ഫരീദിന്റെ ചിത്രം’ ഒരു മുഖ്യധാരാ മാധ്യമം പുറത്തു വിടുന്നത്. പിന്നാലെ ഇയാളെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വന്നു. കൊച്ചി സ്വദേശിയെന്ന് ആദ്യം പറഞ്ഞ ഫൈസല്‍ കൊടുങ്ങല്ലൂര്‍ മൂന്നുപിടിക സ്വദേശിയാണെന്നതായിരുന്നു പുതിയ വിവരം. വര്‍ഷങ്ങളായി ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ ചെയ്തു വന്നിരുന്ന ഇയാള്‍ക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗള്‍ഫില്‍ നടക്കുന്ന കാര്‍ റേസിംഗുകളിലും ഇയാള്‍ സജീവ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗള്‍ഫില്‍ ഒരു ജിംനേഷ്യവും ഇയാള്‍ക്കുണ്ട്. മറ്റൊരു പ്രധാന കാര്യം, സിനിമ താരങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധമാണ്, ബോളിവുഡ് താരങ്ങളോടടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവന്നത്. ഫാസിലിന്റെ ജിംനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ ആയിരുന്നു.
ഗള്‍ഫില്‍ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാന്‍ തന്റെ ആഡംബര വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാല്‍ ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഇനി അന്വേഷണം നടക്കുമെന്നാണ് സൂചന. യുഎഇയില്‍ സംഘടിപ്പിക്കുന്ന സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസല്‍ സജീവ സാന്നിധ്യമായിരുന്നുവെന്നു പറയുന്നു.
ഈ വിവരങ്ങളും ഫൈസലിന്റെ ചിത്രവും പുറത്തു വന്നതിനു പിന്നാലെ കഥയില്‍ മറ്റൊരു ട്വിസ്റ്റ് നടന്നു. ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ‘പ്രത്യക്ഷപ്പെട്ടു’. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണെന്നു പറഞ്ഞു വരുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും തന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഫൈസല്‍ ഫരീദിന്റെ വാദം. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അവരെക്കുറിച്ച് അറിയുന്നതെന്നും ഫൈസല്‍ പറഞ്ഞു. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അവകാശപ്പെട്ടിരുന്നു.
ഫൈസലിന്റെ വാദങ്ങള്‍ പുറത്തു വന്നതോടെ മാധ്യമങ്ങളടക്കം വീണ്ടും സംശയത്തിലായി. ആരാണ് ശരിക്കുള്ള ഫൈസല്‍ ഫരീദ് എന്ന അന്വേഷണം വീണ്ടും ആരംഭിച്ചു. ഇതിനിടയിലാണ് ഫൈസലിന്റെ പേര് എഫ്‌ഐആറില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നായിരുന്നു ആദ്യം ചേര്‍ത്തിരുന്നത്. പ്രതിയുടെ പേരും മേല്‍വിലാസവും പുതുക്കാന്‍ കോടതി എന്‍ഐഎയ്ക്ക് അനുമതിയും നല്‍കി.
തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് എന്നാണ് പുതിയതായി ചേര്‍ത്ത പേരും വിലാസവും. ഇയാളെ യുഎഇയില്‍ നിന്നും വിട്ടുകിട്ടാനായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസ് വേണം. അതിന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം.കോടതിയുടെ അനുമതിയോടുകൂടി വേണം ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാന്‍. അതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ഉടന്‍ തന്നെ പരിഗണിക്കും. ഇവിടെ വീണ്ടും ടിസ്റ്റ് വന്നു. ഈ വാര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയത് നേരത്തെ പ്രസിദ്ധീകരിച്ച അതേ ഫൈസല്‍ ഫരീദിന്റെ ചിത്രം തന്നെയാണ്. ഇതോടെ ആശയക്കുഴപ്പം വീണ്ടും വര്‍ദ്ധിച്ചു. താനല്ല സ്വര്‍ണക്കടത്തില്‍ പ്രതിയായ ഫൈസല്‍ ഫരീദ് എന്നു പറഞ്ഞു രംഗത്തു വന്ന അതേ ഫൈസല്‍ ഫരീദ് തന്നെയാണോ യഥാര്‍ത്ഥപ്രതി എന്നായി ചോദ്യങ്ങള്‍. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതേ എന്ന നിലപാടിലാണ് നില്‍ക്കുന്നത്. മാത്രമല്ല, ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വന്നു. ഏതായാലും ഏറെ അഭ്യൂഹങ്ങൾക്ക് ഫൈസൽ ഫരീദ് അറസ്റ്റ് സ്വർണക്കടത്ത് കേസിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.
അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പച്ച ജംഗ്ഷന് സമീപം കൈതമുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു. തുടർന്ന് ചതുപ്പിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മിഥുനും നിമലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനം ഫയർഫോഴ്സും നാട്ടുകാരും ചേർന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എടത്വാ പൊലീസ് അറിയിച്ചു. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിംഗ് ബിരുദ്ധധാരിയാണ്.
കുടുംബ കലഹത്തിനിടെ മകനെ പിതാവ് മർദ്ദിച്ചു കൊന്നു. കോഴിക്കോട് കിനലൂർ സ്വദേശിയായ വേണുവിന്റെ മകൻ അലൻ മരിച്ചു. വേലുവിനെ ബാലസേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.മദ്യപിച്ചിരുന്ന വേണു ഭാര്യയെ ആക്രമിച്ചു. മകൻ അലൻ ദുരുപയോഗം തടയാൻ ശ്രമിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് അലനെ വേണു തല്ലിയത്. പിന്നിലേക്ക് തള്ളിയപ്പോൾ അലന്റെ തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഭാര്യയുടെ കരച്ചിൽ കേട്ട് അയവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിൽ പ്രവേശിക്കാൻ വേണു ആരെയും അനുവദിച്ചില്ല. അരമണിക്കൂറിനുശേഷം അലന്റെ ബന്ധുക്കൾ അവനെ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് അലൻ മരിച്ചു. രാത്രിയിൽ വേലുവിനെ ബാലസറി പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന അലന്റെ മൃതദേഹം ഒരു കോവറൽ പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യും.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തു. റാഷിദിയ പൊലീസാണ് ഫെെസലിനെ മൂന്ന് ദിവസം മുൻപ് അറസ്റ്റ് ചെയ്‌തത്. ഫെെസൽ ഫരീദിനെ ഇന്ത്യയ്‌ക്ക് കെെമാറും.
സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്താൻ വിദഗ്‌ധമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്‌തത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. താനാണ് ബാഗേജ് ക്ലിയർ ചെയ്‌തതെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നയതന്ത്ര ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. നയതന്ത്ര ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങുന്ന നയതന്ത്ര ബാഗ് തിരുവനന്തപുരത്ത് എത്തിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ താൻ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബാഗേജ് വിട്ടയച്ചില്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ തടഞ്ഞുവയ്‌ക്കുമെന്ന് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ ഇപ്പോൾ ഒരേയൊരു അഡ്‌മിൻ അറ്റാഷെ മാത്രമാണുള്ളത്. അറ്റാഷെ അടക്കം മറ്റ് അഡ്‌മിൻ അറ്റാഷെമാരെല്ലാം ഇന്ത്യ വിട്ടു. യുഎഇ നാഷണൽ സെക്യൂരിറ്റി വിഭാഗം അറ്റാഷെമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
വ്യാജരേഖ കേസിൽ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ് ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്‌നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.
അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയയ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.
വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.
സാജൻ കേച്ചേരി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഫിറോസ് കുന്നുംപറമ്പിലിനെ അടുത്ത ദിവസം വിളിച്ചുവരുത്തി മൊഴിയെടുക്കും. അമ്മയുടെ ചികിത്സയ്‌ക്കുള്ള പണം എടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മറ്റ് ചിലർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരുന്നതായും എന്നാൽ, ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ വർഷ സമ്മതിച്ചില്ലെന്നുമാണ് ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവരുടെ വിശദീകരണം.
അതിനിടെ, വർഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയർന്നിരുന്നു. നിലവിൽ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനൽ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവരുടെ മുൻ ജീവകാരുണ്യപ്രവർത്തനങ്ങളും പരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.