Crime

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ വിവാദത്തിന് പിന്നാലെ സിനിമയുടെ പ്രമേയം തന്റെ ജീവിതത്തില്‍ നിന്നെടുത്തതാണെന്ന അവകാശവാദവുമായി പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി 21 വര്‍ഷം മുമ്പ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് തന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കുറുവച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആണ് തന്റെ കഥാപാത്രമാകാന്‍ അനുയോജ്യനെന്നായിരുന്നു കുറുവച്ചന്റെ അഭിപ്രായം. മോഹന്‍ലാല്‍ ചെയ്യാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപി ചെയ്യണമെന്നാണ് മനസിലെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ പറയുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതണമെന്നും സുരേഷ് ഗോപി ചെയ്യണമെന്നുമാണ് ആഗ്രഹം. ഷാജി കൈലാസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രണ്‍ജി പണിക്കരുടെ ഡയലോഗുകളും ഇഷ്ടമാണ്. രണ്‍ജി പണിക്കരോട് അനുഭവം പറഞ്ഞപ്പോഴാണ് സിനിമ പിടിക്കാനുളള കഥയുണ്ടല്ലോ എന്ന് ചോദിച്ചത്. ഇതിന് വ്യാഘ്രം എന്ന് പേരിടുമെന്നും പറഞ്ഞു. അത് സിനിമയാക്കാം എന്ന് ഷാജി കൈലാസും രഞ്ജി പണിക്കരും പറഞ്ഞു.

സുരേഷ് ഗോപിയാണ് അനുയോജ്യന്‍

കടുവാക്കുന്നേല്‍ കുറുവച്ചന്‍ സുരേഷ് ഗോപി തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കില്‍ മോഹന്‍ലാല്‍ ചെയ്യണമെന്ന് ഫേസ്ബുക്കിലൊക്കെ വരുന്നുണ്ട്. കുറുവച്ചനായി പൃഥ്വിരാജ് ചെയ്യരുതെന്നും ചേരില്ലെന്നും പിള്ളേര് സെറ്റ് പറയുന്നു, എനിക്കും മനസില്‍ സുരേഷ് ഗോപിയാണ്. നമ്മുക്ക് അഭിനയിക്കാന്‍ അറിയില്ല, അല്ലേല്‍ ഇത്രയും ചെയ്ത സ്ഥിതിക്ക് ഞാന്‍ ചെയ്യുമല്ലോ. പൃഥ്വിരാജിന് ഇഷ്ടക്കേടില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. പൃഥ്വിരാജിന്റെ അഭിനയം ഇഷ്ടവുമാണ്. മീഡിയാ വണ്‍ അഭിമുഖത്തിലാണ് കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ പ്രതികണം.

പിയാനോ തര്‍ക്കത്തില്‍ തുടങ്ങിയ നിയമയുദ്ധം

പാലായിലെ ഒരു പള്ളിക്കമ്മിറ്റിയല്‍ ട്രഷറര്‍ ആയ സമയത്ത് എറണാകുളത്തുള്ള ഒരാള്‍ പള്ളിക്ക് സംഭാവന നല്‍കിയ പിയാനോ പള്ളീലച്ചന്‍ സ്വന്തമാക്കാന്‍ നോക്കി. പള്ളിക്ക് സംഭാവന ചെയ്ത ഓര്‍ഗനാണെന്ന് എനിക്ക് മനസിലായി. അത് പള്ളിയുടെ കണക്കിലെഴുതണമെന്ന് പറഞ്ഞു. അഭ്യാസം നടക്കില്ലെന്ന് അച്ചനോട് പറഞ്ഞു. അന്ന് പള്ളീലച്ചനെതിരെ മോഷണക്കേസ് ഫയല്‍ ചെയ്തു. അന്നത്തെ ഐജിയും കേസില്‍ സാക്ഷിയായിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. പിറ്റേ ദിവസം മുതല്‍ പാലായില്‍ കാല് കുത്താന്‍ അനുവദിക്കാത്ത വിധം കള്ളക്കേസുണ്ടാക്കി. കഞ്ചാവ് കേസുണ്ടാക്കി, 500 ഗ്രാം വെടിമരുന്ന് സൂക്ഷിച്ചെന്ന് കാണിച്ച് വിധ്വംസക പ്രവര്‍ത്തനത്തിന് കേസുണ്ടാക്കി. പ്രൊട്ടക്ഷന്‍ ഫ്രം പോലീസ് എന്ന വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായി. ഏതാണ്ട് 12 കൊല്ലം നീണ്ടു നിയമയുദ്ധം. രാംജഠ്മലാനിയെ കേസില്‍ വാദിക്കാന്‍ കൊണ്ടുവന്നിരുന്നു. ഈ പ്രതിസന്ധി സമയത്ത് തമിഴ്‌നാട്ടില്‍ കൃഷി ചെയ്തിരുന്നു. ഭാര്യക്ക് കാന്‍സര്‍ വന്നു. മകളുടെ വിവാഹം നടത്തി.

ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ്

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സാങ്കല്‍പ്പിക സൃഷ്ടിയായിരുന്നെങ്കില്‍ വിവാദവും കേസും പിന്നെന്തിനായിരുന്നുവെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം. 2019 ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ് സുരേഷ് ഗോപി 250 എന്ന പേരില്‍ അനൗണ്‍സ് ചെയ്തിരുന്നതെന്നും ടോമിച്ചന്‍ മുളകുപ്പാടം ദ ക്യു’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടൈറ്റില്‍ ഉള്‍പ്പെടെ 2019 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാലാ പൂവത്തോട് സ്വദേശിയാണ് ഷിബിന്‍ ഫ്രാന്‍സിസ്. അടിസ്ഥാന രഹിതമായി ആരോപണങ്ങളാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നടത്തിയതെന്നും ടോമിച്ചന്‍ മുളകുപ്പാടം. സിനിമയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് ഷാജി കൈലാസും, 20 കൊല്ലം മുമ്പ് കഥാപാത്രത്തിനായി ആലോചിച്ച പേരാണെന്ന് രഞ്ജി പണിക്കരും പറയുന്നു, പിന്നെന്തിനാണ് കേസും വിവാദവും ഉണ്ടായതെന്നും ടോമിച്ചന്‍ മുളകുപ്പാടം ചോദിച്ചു.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ പേരും കോപ്പിയടി ആരോപണവും കോടതിയിലെത്തിയതാണ്?

സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.

പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ നി​ര​ന്നു​കി​ട​ന്ന വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ അ​ത് അ​വ​രു​ടെ കീ​ല്ലി​യാ​ക​രു​തേ എ​ന്ന​യാ​ൾ പ്രാ​ർ​ഥി​ച്ചു. ഇ​രു​ട്ടാ​ണ്, ചു​റ്റും ജ​ന​ങ്ങ​ൾ കൂ​ടി​നി​ൽ​ക്കു​ന്നു.

പോ​ലീ​സു​കാ​രി​ൽ ഒ​രാ​ൾ വ​ന്ന് അ​ദ്ദേ​ഹ​ത്തെ പാ​ർ​ക്കി​ന്‍റെ ഒ​റ്റ​പ്പെ​ട്ട വ​ശ​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടുപോ​യി. ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കീ​ല്ലി​യു​ടെ കൈ​യി​ൽകി​ട​ന്ന ബ്രേ​സ്‌​ല​റ്റി​ന്‍റെ തി​ള​ക്കം അ​യാ​ളു​ടെ ക​ണ്ണി​ലു​ട​ക്കി. അ​യാ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടു മു​ഖം​പൊ​ത്തി. “അ​തേ, ഇ​തു ഞ​ങ്ങ​ളു​ടെ കീ​ല്ലി ത​ന്നെ…” ത​ള​ർ​ന്ന ശ​ബ്ദ​ത്തി​ൽ അ​യാ​ൾ പ​റ​ഞ്ഞു.

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പാ​ർ​ട്ടി​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് കീ​ല്ലി ബ​ങ്ക​ർ എ​ന്ന ഇ​രു​പ​തു​കാ​രി വീ​ടു​വി​ട്ടി​റ​ങ്ങി​യി​ട്ടു ര​ണ്ടു പ​ക​ലും ഒ​രു രാ​ത്രി​യും ക​ഴി​ഞ്ഞു. 18ന് ​ബി​ർ​മിം​ഗ് ഹാ​മി​ൽ ഒ​രു സം​ഗീ​ത​നി​ശ​യി​ൽ പ​ങ്കെ​ടു​ക്ക​ണം. അ​തു​ക​ഴി​ഞ്ഞു നേ​രെ ക്ല​ബ്ബിലേ​ക്ക്, കൂ​ട്ടു​കാ​ർ​ക്കൊ​പ്പം. ഇ​താ​യി​രു​ന്നു ആ ​രാ​ത്രി​യി​ലെ അ​വ​ളു​ടെ പ​രി​പാ​ടി​ക​ൾ.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മ​ട​ങ്ങി​യെ​ത്തു​മെ​ന്നു പ​റ​ഞ്ഞാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​തെ​ങ്കി​ലും അ​വ​ൾ വാ​ക്കുപാ​ലി​ച്ചി​ല്ല. പു​ല​ർ​ച്ചെ എ​ത്തു​മെ​ന്നു പ​റ​ഞ്ഞ മ​ക​ൾ വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ട​ങ്ങിയെത്താ​തെ വ​ന്ന​തോ​ടെ കീ​ലി​യു​ടെ കു​ടും​ബം പ​രി​ഭ്രാ​ന്ത​രാ​യി. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് അ​ച്ഛ​ൻ ക്രി​സ്റ്റ​ഫ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വ​സ്ത്ര​ങ്ങ​ൾ ന​ഷ്ട​മാ​യി

19ന് ​രാ​ത്രി​യോ​ടെ കീ​ല്ലി​യു​ടെ കു​ടും​ബ​ത്തെ​ത്തേ​ടി ആ ​ദുഃ​ഖ​വാ​ർ​ത്ത വ​ന്നു. കീ​ല്ലി ബ​ങ്ക​ർ അ​വ​രെ വി​ട്ടു​പോ​യി! എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി​യാ​തെ ആ ​കു​ടും​ബം വി​റ​ച്ചു. വി​വ​രം സ്ഥി​രീ​ക​രി​ക്കാ​നാ​യി കീ​ല്ലി​യു​ടെ അ​മ്മാ​വ​ൻ ജാ​സ​ൺ സ്റ്റാ​ഫോ​ർ​ഡ്ഷൈ​റി​ലെ ടാം​വ​ർ​ത്തി​ലു​ള്ള വി​ഗിം​ഗ്ട​ൺ പാ​ർ​ക്കി​ലേ​ക്കു പു​റ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​മാ​ണ് മൃ​ത​ദേ​ഹം കീ​ല്ലി​യു​ടേ​തുത​ന്ന​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ച​ത്. എ​ന്നി​ട്ടും അ​ത് അ​വ​ൾ ആ​കാ​തി​രി​ക്ക​ണേ​യെ​ന്ന് അ​യാ​ൾ വീ​ണ്ടും വീ​ണ്ടും പ്രാ​ർ​ഥി​ച്ചു. ത​ല കു​ള​ത്തി​ലേ​ക്കു മു​ക്കി​യ നി​ല​യി​ലാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം കീ​ല്ലിയു​ടെ ശ​രീ​ര​ത്തി​ൽ പാ​ന്‍റ്സോ അ​ടി​വ​സ്ത്ര​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കീ​ല്ലി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു കി​ട്ടി​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തു മാ​ന​ഭം​ഗ​മാ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​ച്ചേ​ർ​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ കീ​ല്ലി​ക്കൊ​പ്പം അ​വ​സാ​നം ക​ണ്ട​ത് വെ​സ്‌​ലി സ്ട്രീ​റ്റ് എ​ന്ന സു​ഹൃ​ത്തി​നെ​യാ​ണെ​ന്നു പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

പാ​ർ​ക്കി​ൽ വ​ന്ന​ത്

വീ​ട്ടി​ൽ​നി​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പാ​ർ​ട്ടി​ക്കു പോ​യ പെ​ൺ​കു​ട്ടി എ​ന്തി​ന് പാ​ർ​ക്കി​ൽ വ​ന്നു? കൊ​ല​പ്പെ​ടു​ത്താ​ൻ മാ​ത്രം ആ​ർ​ക്കാ​ണ് അ​വ​ളോ​ടു ശ​ത്രു​ത​യു​ള്ള​ത്? ഉ​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ എ​ന്തി​ന്?… തു​ട​ങ്ങി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം തേ​ടി​യാ​ണ് കീ​ല്ലി ബ​ങ്ക​ർ കൊ​ല​പാ​ത​ക​ത്തി​ന്‍റെ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

തു​ട​ക്കം മു​ത​ൽ‌​ത​ന്നെ കീ​ല്ലി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ സം​ബ​ന്ധി​ച്ചു കു​ടും​ബം പോ​ലീ​സി​നോ​ടു സം​സാ​രി​ച്ചി​രു​ന്നു. ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് കീ​ല്ലി പാ​ർ​ട്ടി​ക്കു പോ​യ​തെ​ന്നും അ​തി​ൽ ഒ​രാ​ൾ അ​ത്ര ന​ല്ല വ്യ​ക്തി​യാ​ണെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു. കീ​ല്ലി​യെ ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു.

വൈ​കാ​തെ​ത​ന്നെ അ​ന്വേ​ഷ​ണം കീ​ല്ലി​യു​ടെ ആ​ൺ സു​ഹൃ​ത്താ​യ വെ​സ്‌​ലി സ്ട്രീ​റ്റി​ലേ​ക്കു തി​രി​ഞ്ഞു. പെ​ൺ​കു​ട്ടി​യെ സു​ര​ക്ഷി​ത​യാ​യി വീ​ട്ടി​ലെ​ത്തി​ക്കേ​ണ്ട സു​ഹൃ​ത്തുത​ന്നെ​യാ​ണ് അ​വ​ളു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​റ​പ്പി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴും സ്ട്രീ​റ്റ് കു​റ്റം സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

സ്ഥി​ര​മാ​യി ഒ​രു മേ​ൽ​വി​ലാ​സം പോ​ലും ഇ​ല്ലാ​ത്ത സ്ട്രീ​റ്റ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​രു​തി.

ആ ​രാ​ത്രി സം​ഭ​വി​ച്ച​ത്?

സം​ഗീ​ത​നി​ശ​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കീ​ല്ലി​യും സു​ഹൃ​ത്തു​ക്ക​ളും തൊ​ട്ട​ടു​ത്തു​ള്ള ക്ല​ബി​ലേ​ക്കു പോ​യി. അ​വി​ടെ അ​വ​ർ ആ​ടി​യും പാ​ടി​യും മ​തി​വ​രു​വോ​ളം ആ​ഘോ​ഷി​ച്ചു. പാ​ട്ടി​നൊ​പ്പം മ​ദ്യംകൂ​ടി​യാ​യ​തോ​ടെ ആ​ഘോ​ഷ​രാവി​നു വീ​ര്യം​കൂ​ടി.

ആ ​രാ​ത്രി സു​ഹൃ​ത്ത് സ്ട്രീ​റ്റ് അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു. ബാ​റി​ൽനി​ന്നി​റ​ങ്ങി ഈ ​സം​ഘം നേ​രെ പോ​യ​തു കീ​ല്ലി​യു​ടെ സു​ഹൃ​ത്തി​ന്‍റെ ടാം​വ​ർ​ത്തി​ലു​ള്ള വീ​ട്ടി​ലേ​ക്കാ​ണ്. ന​ന്നേ ക്ഷീ​ണി​ത​യാ​യി​രു​ന്ന കീ​ല്ലി​യോ​ടു അ​വി​ടെ ത​ങ്ങാ​മെ​ന്നും അ​ടു​ത്ത ദി​വ​സം രാ​വി​ലെ വീ​ട്ടി​ലേ​ക്കു പോ​യാ​ൽ മ​തി​യെ​ന്നും സു​ഹൃ​ത്ത് പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ൾ കേ​ട്ടി​ല്ല.

ത​നി​ക്കു ന​ല്ല ക്ഷീ​ണ​മു​ണ്ടെ​ന്നും എ​ങ്ങ​നെ​യെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി‌​യാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. സ്ട്രീ​റ്റ് ഒ​പ്പ​മു​ണ്ടെ​ന്നും അ​വ​ൻ തൊ​ട്ട​ടു​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ഒ​രു​മി​ച്ചു പൊ​യ്ക്കോ​ളാ​മെ​ന്നും പ​റ​ഞ്ഞാ​ണ് കീ​ല്ലി വീ​ട്ടി​ൽനി​ന്നി​റ​ങ്ങി​യ​തെ​ന്നും സു​ഹൃ​ത്ത് ഓ​ർ​ക്കു​ന്നു.

ഉ​റ്റ സു​ഹൃ​ത്ത് ത​ന്നെ സു​ര​ക്ഷി​ത​യാ​യി വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നു കീ​ല്ലി പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​വ​ൾ​ക്കു പി​ന്നീ​ടു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ സാ​ധി​ച്ച​തേ​യി​ല്ല. വീ​ട്ടി​ലേ​ക്കു വെ​റും ഇ​രു​പ​തു മി​നി​റ്റ് ന​ട​ക്കാ​വു​ന്ന ദൂ​ര​ത്തി​ൽ​നി​ന്ന് അ​വ​ൾ ന​ട​ന്ന​തു മ​ര​ണ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്കാ​യി​രു​ന്നു.

തു​റ​ന്നു​പ​റ​ച്ചി​ൽ

“ഒ​രു തി​ക​ഞ്ഞ കു​റ്റ​വാ​ളി​യു​ടെ മി​ക​വോ​ടെ​യാ​ണ് സ്ട്രീ​റ്റ് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​നെ നേ​രി​ട്ട​ത്. വി​ശ്വ​സ​നീ​യ​മാ​യ പ​ല ക​ള്ള​ങ്ങ​ളും അ​വ​ൻ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു.

കീ​ല്ലി​യെ തൊ​ട്ട​ടു​ത്തു​ള്ള ഒ​രു ടെ​ലി​ഫോ​ൺ ബൂ​ത്തി​ൽ എ​ത്തി​ച്ചി​ട്ടാ​ണ് അ​വ​ൻ പി​രി​ഞ്ഞ​തെ​ന്നു കീ​ല്ലി​യു​ടെ കു​ടും​ബ​ത്തെ​യും പോ​ലീ​സി​നെ​യും ധ​രി​പ്പി​ച്ചു. അ​വ​ൾ​ക്കൊ​പ്പം ന​ട​ന്ന വ​ഴി​ക​ൾ​പോ​ലും അ​വ​ൻ കാ​ണി​ച്ചു​ത​ന്നു.” പ്രോ​സി​ക്യൂ​ട്ട​ർ ജേ​ക്ക​ബ് ഹാ​ലം തു​ട​ർ​ന്നു.

” പ​ക്ഷേ, സി​സി ​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​വ​ന്‍റെ ക​ള​വു​ക​ൾ പൊ​ളി​ച്ച​ടു​ക്കി. സി​സി​ ടി​വി മാ​ത്ര​മ​ല്ല, അ​വ​ന്‍റെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നും ഡി​എ​ൻ​എ​യും എ​ല്ലാം അ​വ​ന്‍റെ വാ​ദ​ങ്ങ​ളെ പൊ​ളി​ക്കു​ന്ന​താ​യി​രു​ന്നു. ഒ​ടു​വി​ൽ സ്ട്രീ​റ്റ് സം​ഭ​വി​ച്ച​തൊ​ക്കെ​യും തു​റ​ന്നുപ​റ​ഞ്ഞു.

കൊ​ടും​ കു​റ്റ​വാ​ളി

ഇ​തു പെ​ട്ടെ​ന്നു​ണ്ടാ​യ മ​ര​ണ​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. കാ​ര​ണം ബോ​ധം മ​റ​യ​ണ​മെ​ങ്കി​ൽ പ​ത്തു മു​ത​ൽ പ​തി​ന​ഞ്ചു സെ​ക്ക​ൻ​ഡ് വ​രെ സ​മ​യ​മെ​ടു​ക്കും. എ​ന്നാ​ൽ, കീ​ല്ലിയു​ടെ കാ​ര്യ​ത്തി​ൽ ഇ​തു ര​ണ്ടു മു​ത​ൽ മൂ​ന്നു മി​നി​റ്റ് വ​രെ നീ​ണ്ടു. ആ​ദ്യ സെ​ക്ക​ൻ​ഡു​ക​ളി​ൽ ശ്വാ​സം കി​ട്ടാ​തെ വ​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ ക​ഴു​ത്തി​ൽ മു​റു​കു​ന്ന വ​സ്തു​വി​ൽ തീ​ർ​ച്ച​യാ​യും പി​ടി​മു​റു​ക്കും.

ഇ​തി​നു സ​മാ​ന​മാ​യ പാ​ടു​ക​ൾ കീ​ല്ലി​യു​ടെ ശ​രീ​ര​ത്തി​ലും ക​ഴു​ത്തി​ലു​മു​ണ്ട്. മാ​ത്ര​മ​ല്ല, സ്ട്രീ​റ്റ് കീ​ല്ലി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും പി​ടി​മു​റു​ക്കു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽനി​ന്നു ല​ഭി​ച്ചു. കൂ​ടാ​തെ പു​ല​ർ​ച്ചെ 04.18 മു​ത​ൽ 04.52 വ​രെ പാ​ർ​ക്കി​ന്‍റെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​താ​യി അ​യാ​ളു​ടെ ഫോ​ൺ ലൊ​ക്കേ​ഷ​ൻ സൂ​ചി​പ്പി​ച്ചു.

കീ​ല്ലി​യു​ടെ ഫോ​ണും അ​തേ ട​വ​ർ ലൊ​ക്കേ​ഷ​നി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ശേ​ഷം 04.58ഓ​ടെ സ്ട്രീ​റ്റി​ന്‍റെ ലൊ​ക്കേ​ഷ​ൻ സി​ഗ്ന​ൽ കീ​ല്ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തേ​ക്കു മാ​റി. സ്ട്രീ​റ്റി​ന്‍റെ ടീഷ​ർ​ട്ടി​ൽ കീ​ല്ലി​യു​ടെ മേ​ക്ക​പ്പി​ന്‍റെ പാ​ടു​ക​ൾ ക​ണ്ട​തും കൊ​ല​യാ​ളി അ​യാ​ൾ ത​ന്നെ​യെ​ന്ന​തു സാ​ധൂ​ക​രി​ച്ചു.”- ഹാ​ലം പ​റ​ഞ്ഞു.

അ​വ​ളു​ടെ പ​തി​നാ​റാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് വ​ഴി​വി​ട്ട ബ​ന്ധ​ത്തി​നു നി​ർ​ബ​ന്ധി​ച്ചി​ട്ടു കീ​ല്ലി വ​ഴ​ങ്ങാ​ത്ത​തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്ട്രീ​റ്റി​ന്‍റെ ക്രൂ​ര​ത​ക​ൾ​ക്കു വി​ധേ​യ​യാ​യ ഏ​ക പെ​ൺ​കു​ട്ടി കീ​ല്ലി​യ​ല്ലെ​ന്നും മു​ൻ​പ് മ​റ്റു പെ​ൺ​കു​ട്ടി​ക​ളെ​യും അ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​കൂ​ടി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

കീ​ല്ലി കൊ​ല​പാ​ത​ക​ത്തി​നു പു​റ​മേ ഒ​രു കു​ട്ടി​യെ ഉ​ൾ​പ്പെ​ടെ ആ​റു പേ​രെ സ്ട്രീ​റ്റ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. സ്റ്റാ​ഫോ​ർ​ഡ് ക്രൗ​ൺ കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

സ്വന്തം ലേഖകൻ

ബ്രൈടൺ: ബ്രൈടൺ റോയൽ സസെക്സ് ആശുപത്രിയിലെ മലയാളി നേഴ്സായ ജോസഫ് ജോർജിനാണ് കുത്തേറ്റത്. പരിക്കേറ്റ ജോസഫ് ജോർജിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 8: 40നാണ് സംഭവം. ഒരു മണിക്കൂറിന് ശേഷം വിൽസൺ അവന്യൂവിൽ നിന്ന് അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സൈറ്റ് ഉടൻ തന്നെ പൂട്ടുകയും സായുധ സേനയെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കുകയാണെന്ന് ബ്രൈടൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ട്വിറ്റർ പ്രസ്താവനയിലൂടെ അറിയിച്ചു. മലയാളി നേഴ്‌സിനെതിരെ ജോലി സ്ഥലത്തുള്ള ആക്രമത്തിൽ യുകെയിലെ മലയാളി സമൂഹം ഒന്നാകെ ഞെട്ടലിൽ ആണ്

സൈറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളെ കടത്തിവിടുന്നില്ലെന്നും ട്രസ്റ്റ് അറിയിച്ചു. ഒറ്റപെട്ട ആക്രമണത്തെ ഈ ഘട്ടത്തിൽ തീവ്രവാദമായി കണക്കാക്കുന്നില്ലെന്ന് സസെക്സ് പോലീസ് പറഞ്ഞു. മറ്റാർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥരും രോഗികളും സുരക്ഷിതരാണെന്നും ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായി വേഗത്തിൽ പ്രവർത്തിക്കുകയുണ്ടായി. ആക്രമണത്തിൽ വേറാരും ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

സസെക്സ് പോലീസ് ക്രൈം കമ്മീഷണറുമായ കാറ്റി ബോൺ, ഇതൊരു ഭയാനക സംഭവമായിരുന്നെന്ന് അറിയിച്ചു. പരിക്കേറ്റ എൻ‌എച്ച്‌എസ് സ്റ്റാഫ് അംഗത്തിന്റെ കുടുംബത്തിന് പിന്തുണ അറിയിക്കുകയും സംഭവസ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരോടും ആരോഗ്യ സഹപ്രവർത്തകരോടും നന്ദി പറയുകയും ചെയ്തു. ഇത് ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഹോവ് എം‌പി പീറ്റർ കെയ്‌ൽ ട്വീറ്റ് ചെയ്തു. എന്നാൽ വേഗത്തിലുള്ള അറസ്റ്റിന് പോലീസിന് നന്ദി അറിയിക്കുകയും ജീവനക്കാരന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ദുബായിൽ അറസ്റ്റിലായ ഫൈസല്‍ ഫരീദ്. ഇയാളെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് സൂചന. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ മലയാളി ബിസിനസുകാരനാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വന്നതിന് പിന്നാലെ. പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണം ഏറ്റെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴും മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള അവ്യക്തത തുടര്‍ന്നു. യുഎഇ ഈ കേസില്‍ അവരുടെതായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും അവിടെയുള്ള ഒരു പ്രധാനപ്രതിയെ പിടികൂടാനോ അയാളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ കഴിഞ്ഞില്ലെന്നത് ഫൈസല്‍ ഫരീദിനെകുറിച്ചുള്ള ദുരൂഹകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇനി അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലെ പ്രധാന ദൌത്യം. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതായാണ് വിവരം

കസ്റ്റംസ് ഇങ്ങനെയൊരു പേര് പുറത്തു വിട്ടതിനു പിന്നാലെ മാധ്യമങ്ങളെല്ലാം അന്വേഷിച്ചിറങ്ങിയത് ആരാണ് ഈ ഫൈസല്‍ ഫരീദ് എന്നറിയാനായിരുന്നു. ഫൈസല്‍ ഫരീദാണോ ഫാസില്‍ ഫരീദാണാ എന്ന അവ്യക്തതയും ഇതിനിടയില്‍ വന്നു. ഫൈസലെന്നും ഫാസിലെന്നും എഴുതുകയും പറയുകയും ചെയ്തു. കൊച്ചി സ്വദേശിയാണെന്നു മാത്രമായിരുന്നു കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലും മാധ്യമങ്ങള്‍ക്ക് ആകെ കണ്ടെത്താനായ വിവരം. ഇയാളുടെ ഒരു ചിത്രം പോലും ദിവസങ്ങളുടെ അന്വേഷണത്തിനിടയിലും ആര്‍ക്കും കണ്ടെത്താനായില്ല. അതേസമയം ഫൈസല്‍ ആണ് സ്വര്‍ണം കയറ്റി അയച്ചതെന്നും ഇയാളെ പിടികൂടാനായാല്‍ സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കസ്റ്റംസ്.

ഒരാഴ്ച്ച പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അജ്ഞാതനായി തന്നെ തുടരുന്നതിനിടയിലായിരുന്നു ‘ഫൈസല്‍ ഫരീദിന്റെ ചിത്രം’  ഒരു മുഖ്യധാരാ മാധ്യമം പുറത്തു വിടുന്നത്. പിന്നാലെ ഇയാളെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വന്നു. കൊച്ചി സ്വദേശിയെന്ന് ആദ്യം പറഞ്ഞ ഫൈസല്‍ കൊടുങ്ങല്ലൂര്‍ മൂന്നുപിടിക സ്വദേശിയാണെന്നതായിരുന്നു പുതിയ വിവരം. വര്‍ഷങ്ങളായി ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ ചെയ്തു വന്നിരുന്ന ഇയാള്‍ക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗള്‍ഫില്‍ നടക്കുന്ന കാര്‍ റേസിംഗുകളിലും ഇയാള്‍ സജീവ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗള്‍ഫില്‍ ഒരു ജിംനേഷ്യവും ഇയാള്‍ക്കുണ്ട്. മറ്റൊരു പ്രധാന കാര്യം, സിനിമ താരങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധമാണ്, ബോളിവുഡ് താരങ്ങളോടടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവന്നത്. ഫാസിലിന്റെ ജിംനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ ആയിരുന്നു.

ഗള്‍ഫില്‍ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാന്‍ തന്റെ ആഡംബര വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാല്‍ ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഇനി അന്വേഷണം നടക്കുമെന്നാണ് സൂചന. യുഎഇയില്‍ സംഘടിപ്പിക്കുന്ന സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസല്‍ സജീവ സാന്നിധ്യമായിരുന്നുവെന്നു പറയുന്നു.

ഈ വിവരങ്ങളും ഫൈസലിന്റെ ചിത്രവും പുറത്തു വന്നതിനു പിന്നാലെ കഥയില്‍ മറ്റൊരു ട്വിസ്റ്റ് നടന്നു. ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ‘പ്രത്യക്ഷപ്പെട്ടു’. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണെന്നു പറഞ്ഞു വരുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും തന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഫൈസല്‍ ഫരീദിന്റെ വാദം. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അവരെക്കുറിച്ച് അറിയുന്നതെന്നും ഫൈസല്‍ പറഞ്ഞു. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അവകാശപ്പെട്ടിരുന്നു.

ഫൈസലിന്റെ വാദങ്ങള്‍ പുറത്തു വന്നതോടെ മാധ്യമങ്ങളടക്കം വീണ്ടും സംശയത്തിലായി. ആരാണ് ശരിക്കുള്ള ഫൈസല്‍ ഫരീദ് എന്ന അന്വേഷണം വീണ്ടും ആരംഭിച്ചു. ഇതിനിടയിലാണ് ഫൈസലിന്റെ പേര് എഫ്‌ഐആറില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നായിരുന്നു ആദ്യം ചേര്‍ത്തിരുന്നത്. പ്രതിയുടെ പേരും മേല്‍വിലാസവും പുതുക്കാന്‍ കോടതി എന്‍ഐഎയ്ക്ക് അനുമതിയും നല്‍കി.

തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് എന്നാണ് പുതിയതായി ചേര്‍ത്ത പേരും വിലാസവും. ഇയാളെ യുഎഇയില്‍ നിന്നും വിട്ടുകിട്ടാനായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസ് വേണം. അതിന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം.കോടതിയുടെ അനുമതിയോടുകൂടി വേണം ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാന്‍. അതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ഉടന്‍ തന്നെ പരിഗണിക്കും. ഇവിടെ വീണ്ടും ടിസ്റ്റ് വന്നു. ഈ വാര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയത് നേരത്തെ പ്രസിദ്ധീകരിച്ച അതേ ഫൈസല്‍ ഫരീദിന്റെ ചിത്രം തന്നെയാണ്. ഇതോടെ ആശയക്കുഴപ്പം വീണ്ടും വര്‍ദ്ധിച്ചു. താനല്ല സ്വര്‍ണക്കടത്തില്‍ പ്രതിയായ ഫൈസല്‍ ഫരീദ് എന്നു പറഞ്ഞു രംഗത്തു വന്ന അതേ ഫൈസല്‍ ഫരീദ് തന്നെയാണോ യഥാര്‍ത്ഥപ്രതി എന്നായി ചോദ്യങ്ങള്‍. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതേ എന്ന നിലപാടിലാണ് നില്‍ക്കുന്നത്. മാത്രമല്ല, ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വന്നു. ഏതായാലും ഏറെ അഭ്യൂഹങ്ങൾക്ക് ഫൈസൽ ഫരീദ് അറസ്റ്റ് സ്വർണക്കടത്ത് കേസിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.

അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പച്ച ജംഗ്ഷന് സമീപം കൈതമുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു. തുടർന്ന് ചതുപ്പിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മിഥുനും നിമലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനം ഫയർഫോഴ്സും നാട്ടുകാരും ചേർന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എടത്വാ പൊലീസ് അറിയിച്ചു. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിംഗ് ബിരുദ്ധധാരിയാണ്.

കുടുംബ കലഹത്തിനിടെ മകനെ പിതാവ് മർദ്ദിച്ചു കൊന്നു. കോഴിക്കോട് കിനലൂർ സ്വദേശിയായ വേണുവിന്റെ മകൻ അലൻ മരിച്ചു. വേലുവിനെ ബാലസേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.മദ്യപിച്ചിരുന്ന വേണു ഭാര്യയെ ആക്രമിച്ചു. മകൻ അലൻ ദുരുപയോഗം തടയാൻ ശ്രമിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് അലനെ വേണു തല്ലിയത്. പിന്നിലേക്ക് തള്ളിയപ്പോൾ അലന്റെ തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ഭാര്യയുടെ കരച്ചിൽ കേട്ട് അയവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിൽ പ്രവേശിക്കാൻ വേണു ആരെയും അനുവദിച്ചില്ല. അരമണിക്കൂറിനുശേഷം അലന്റെ ബന്ധുക്കൾ അവനെ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് അലൻ മരിച്ചു. രാത്രിയിൽ വേലുവിനെ ബാലസറി പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന അലന്റെ മൃതദേഹം ഒരു കോവറൽ പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യും.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തു. റാഷിദിയ പൊലീസാണ് ഫെെസലിനെ മൂന്ന് ദിവസം മുൻപ് അറസ്റ്റ് ചെയ്‌തത്. ഫെെസൽ ഫരീദിനെ ഇന്ത്യയ്‌ക്ക് കെെമാറും.

സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്താൻ വിദഗ്‌ധമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്‌തത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. താനാണ് ബാഗേജ് ക്ലിയർ ചെയ്‌തതെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നയതന്ത്ര ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. നയതന്ത്ര ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങുന്ന നയതന്ത്ര ബാഗ് തിരുവനന്തപുരത്ത് എത്തിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ താൻ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബാഗേജ് വിട്ടയച്ചില്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ തടഞ്ഞുവയ്‌ക്കുമെന്ന് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ ഇപ്പോൾ ഒരേയൊരു അഡ്‌മിൻ അറ്റാഷെ മാത്രമാണുള്ളത്. അറ്റാഷെ അടക്കം മറ്റ് അഡ്‌മിൻ അറ്റാഷെമാരെല്ലാം ഇന്ത്യ വിട്ടു. യുഎഇ നാഷണൽ സെക്യൂരിറ്റി വിഭാഗം അറ്റാഷെമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

വ്യാജരേഖ കേസിൽ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്‌നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയ‌യ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.

വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.

സാജൻ കേച്ചേരി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഫിറോസ് കുന്നുംപറമ്പിലിനെ അടുത്ത ദിവസം വിളിച്ചുവരുത്തി മൊഴിയെടുക്കും. അമ്മയുടെ ചികിത്സയ്‌ക്കുള്ള പണം എടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മറ്റ് ചിലർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരുന്നതായും എന്നാൽ, ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ വർഷ സമ്മതിച്ചില്ലെന്നുമാണ് ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവരുടെ വിശദീകരണം.

അതിനിടെ, വർഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയർന്നിരുന്നു. നിലവിൽ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനൽ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവരുടെ മുൻ ജീവകാരുണ്യപ്രവർത്തനങ്ങളും പരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് പുറത്ത് വരുന്നത്. ആരെയും അമ്പരപ്പിക്കുന്ന ജീവിതരീതികളായിരുന്നു സ്വപ്‌നയുടേത്. ഗള്‍ഫിലാണ് സ്വപ്‌ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലുമായിരുന്നു.

അതേസമയം സ്വപ്ന സുരേഷ് ആറിൽ അധികം വിവാഹം കഴിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സരിത്തിനെയും വിവാഹം കഴിച്ചിട്ടുണ്ട് എന്നും സരിതുമായും വിവാഹ ബന്ധം നടത്തി എന്നും കോൺസുലേറ്റിലെ ഒരു മുൻ ഡ്രൈവർ പറഞ്ഞു. വിവാഹ ബന്ധങ്ങൾ ഒന്നും തന്നെ വേർപെടുത്തിയിട്ടില്ല.

മാത്രമല്ല പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു. അവസാന വിവാഹം നടന്നത് കൊച്ചിയിലുള്ള ഭദ്ര കാളി ക്ഷേത്രത്തിൽ വെച്ചായിരുന്നു.ഐ.ടി സിക്രട്ടറി ശിവ ശങ്കർ ആയിരുന്നു വിവാഹത്തിൽ ഉടനീളം സജീവ സാന്നിധ്യം ആയത്. ലൈംഗികത ഉപയോഗിച്ച് ആണ് സ്വപ്ന തന്റെ സ്വാധീനം വർദ്ധിപ്പിച്ചത് എന്നും പലരെയും പാട്ടിലാക്കിയത് എന്നും ഇയാൾ സൂചിപ്പിച്ചു. അങ്ങനെ പലരെയും വലയിലാക്കി.

മന്ത്രി കടകമ്പള്ളിയും സ്വപ്നയുടെ അടുത്ത സുഹൃത്താണ്‌ എന്നും മുൻ ഡ്രൈവർ വെളിപ്പെടുത്തുന്നു. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സ്വപ്‌ന സുരേഷിനെ പിടികൂടുമ്പോള്‍ ഏവരും ഞെട്ടി. കാര്യം മറ്റൊന്നുമല്ല അതുവരെ ഫോട്ടോകളിലും മറ്റും കണ്ട രൂപമായിരുന്നില്ല ഏവരും കണ്ടത്.

ലുക്ക് ആകെ മാറിയ നിലയില്‍ ആയിരുന്നു. മുഖത്ത് സന്തോഷം ഒന്നും ഇല്ലാതെ ആകെ സങ്കടകരമായ ഭാവമായിരുന്നു. ഈ പാവത്താനാണോ സ്വര്‍ണക്കടത്തിലെ പിടികിട്ടാപ്പുള്ളി എന്ന് പലര്‍ക്കും സംശയവും തോന്നിയിരിക്കാം. കാരണം അത്രയധികം മാറ്റങ്ങള്‍ പിടികൂടിയപ്പോള്‍ ഉണ്ടായി കുറച്ചുനാള്‍ മുമ്പ് വരെ കാര്യങ്ങള്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. സ്വപ്‌നയുടെ വാക്കിനും നോക്കിനും മുമ്പില്‍ പതറിയ പലരുമുണ്ട്. ഉന്നതര്‍ പോലും ഇത്തരത്തില്‍ സ്വപ്‌നയ്ക്ക് മുന്നില്‍ വിറച്ച് നില്‍ക്കുന്നുണ്ട്.

ഗുണ്ട തലവനെ പോലെ തലയെടുപ്പുള്ള സ്വപ്‌നയ്ക്ക് കീഴില്‍ ഒരു ഗുണ്ട സംഘം തന്നെ ഉണ്ടായിരുന്നു. ഉന്നത ബന്ധങ്ങള്‍ കെട്ടിപ്പെടുക്കയായിരുന്നു സ്വപ്‌നയുടെ പ്രധാന വീക്ക്‌നെസ്. സുഹൃത് ബന്ധങ്ങളില്‍ പെട്ടവരെയൊക്കെ ഇതിനായി സ്വപ്‌ന നന്നായി വിനിയോഗിച്ചു. തന്റെ പരിചയക്കാരായ ഉന്നതരുടെ അടുക്കല്‍ ഇമേജിന് കോട്ടം തട്ടാതെ പിടിച്ചു നില്‍ക്കാന്‍ സ്വപ്‌ന പരമാവധി ശ്രമിച്ചു. സ്വപ്ന ജനിച്ച് വളര്‍ന്നത് ദുബായിലായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം അവിടെ തന്നെ ജോലി നേടി. 18-ാം വയസില്‍ വിവാഹം. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിനൊപ്പം ബിസിനസ് പടുത്തുയര്‍ത്തി. പണം സ്വന്തമാക്കാന്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്നു സ്വപ്‌ന. ഇത്രയും ഉന്നത ബന്ധങ്ങളും രഹസ്യമായ കള്ളത്തരങ്ങളും കൊണ്ടു നടന്നപ്പോള്‍ ഒരിക്കലും പിടിക്കപ്പെടുമെന്ന് സ്വപ്‌ന സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

ദുബായിലെ പഠനവും വിവാഹവും ബിസിനസും വിജയകരമായി കൊണ്ടുപോകുന്നതിനിടെ ഇടക്ക് എല്ലാം തകര്‍ന്നു. സ്വപ്‌നയുടെ പിതാവ് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. കൊട്ടാരവളപ്പിലെ ആഡംബര വില്ലയിലായിരുന്നു താമസം. കുടുംബത്തോടൊപ്പമാണ് കഴിഞ്ഞത്. സ്വപ്‌ന കൂടാതെ രണ്ട് മക്കള്‍ കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരുന്നു സ്വപ്‌നയുടെ പഠനം. പ്ലസ്ടു കഴിഞ്ഞതിന് ശേഷം അബുദാബി എയര്‍പോര്‍ട്ടില്‍ ചെറിയ ജോലി ലഭിച്ചു. ഇതിന് ശേഷം പിന്നീട് പഠിച്ചോ എന്നകാര്യത്തിന് വ്യക്തതയില്ല. കേരളത്തില്‍ ജോലിക്കായി സ്വപ്‌ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

അബുദാബിയില്‍ ജോലി നേടിയ ശേഷമായിരുന്നു സ്വപ്‌ന വിവാഹം കഴിക്കുന്നത്. തിരുവനന്തപുരം പേട്ട സ്വദേശിയാണ് വരന്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവിനെയും അബുദാബിയിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ബിസിനസിലും സ്വപ്‌ന സഹായിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഭര്‍ത്താവുമായി ബിസിനസ് നടന്നെങ്കിലും കാര്യമായില്ല. ഇതോടെ കുടുംബ ജീവിതത്തില്‍ സ്വരച്ചേര്‍ച്ചയില്ലാതെയായി. ഒടുവില്‍ വിവാഹബന്ധം അവസാനിച്ചു. ഈ ബന്ധത്തില്‍ സ്വപ്‌നയ്ക്ക് ഒരു പെണ്‍കുട്ടിയുണ്ട്.

പിന്നീട് സ്വപ്‌ന രണ്ടാമതും വിവാഹത്തിന് തയ്യാറായി. കൊല്ലം സ്വദേശിയായിരുന്നു ഭര്‍ത്താവ്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. രണ്ടാം വിവാഹത്തിന് ശേഷം അബുദാബി വിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറി. ഈ ബന്ധത്തില്‍ സ്വപ്‌നയ്ക്ക് ഒരു ആണ്‍കുട്ടി ഉണ്ട്. രണ്ടാം ഭര്‍ത്താവും മക്കളുമായി തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റിലും പിന്നീട് അമ്പലമുക്കിലെ ഫ്‌ളാറ്റിലുമായിരുന്നു താമസം.

ഇതിനിടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സിലും സ്വപ്ന ജോലി ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചു. അച്ഛന് അബുദാബി സുല്‍ത്താന്റെ ഓഫീസുമായുള്ള ബന്ധം യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ എളുപ്പമുള്ളതാക്കിയെന്നാണ് പറയുന്നത്.

അതിനിടെ ശാരീരിക അസ്വസ്ഥത ബാധിച്ച് സ്വപ്നയുടെ അച്ഛന്‍ അബുദാബിയിലെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും രണ്ട് മാസം മുന്‍പ് മരിച്ചു. ഒടുവില്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കിലും ജോലി കിട്ടി. ഈ നിയമനം ഇപ്പോള്‍ വലിയ വിവാദമാവുകയും സര്‍ക്കാര്‍ തല അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

എന്നാൽ വിവാഹിതയാകുന്നതിനുമുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളും പുറത്ത് വരുന്നത്. പിന്നീട് ദുബൈയിൽ നിന്നും മുംബൈയിൽ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കാരുടെ സഹായത്തോടെ വീട്ടുകാർ കണ്ടെത്തുകയും ദുബൈയിൽ തിരിച്ചെത്തിക്കുകയിരുന്നു എന്നാൽ ഇതിന് മുൻപ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടിൽ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഈ ഒളിച്ചോട്ടവും.

സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രതി സ്വപ്‌ന സുരേഷിന്റെ കോൾ ലിസ്റ്റിൽ തന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവാദം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. സ്വപ്നയെ ജൂലൈ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് തന്റെ ഫോണിൽ നിന്നും വിളിച്ചിരുന്നെന്ന വാർത്ത സത്യമാണെന്നും യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് വിളിച്ചതെന്നും അനിൽ നമ്പ്യാർ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനിൽ നമ്പ്യാരുടെ വിശദീകരണം.

ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നു അറിയാനായാണ് വിളിച്ചതെന്നും ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി തനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ
ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചതെന്നും അനിൽ നമ്പ്യാരുടെ കുറിപ്പിൽ പറയുന്നു. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി താൻ ആരാഞ്ഞെന്നും തന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

അതേസമയം, അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് വിശദീകരണ കുറിപ്പിന്റെ വിശ്വാസ്യതയേയും സോഷ്യൽമീഡിയ ചോദ്യം ചെയ്യുകയാണ്. സ്വപ്നയെ മുൻ പരിചയമുണ്ടായതുകൊണ്ടല്ലേ താങ്കൾ വിളിച്ചതെന്നും മുൻപരിചയമില്ലെങ്കിൽ പിന്നെങ്ങനെയാണ് ഓഗസ്റ്റിൽ പിരിച്ചുവിട്ട സ്വപ്നയെ താങ്കൾ ജൂലൈയിൽ വിളിച്ചതെന്നും സോഷ്യൽമീഡിയ ചോദ്യം ചെയ്യുന്നു.

അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ്:

എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ തത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്. ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു.

എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.

കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നു വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു. ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.

യുഎഇ കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചത്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും. വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതെന്റെ ജോലിയാണ്. ഞാൻ ഇതുമായി മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.

ഒരു കാര്യം കൂടി പറയട്ടെ. വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണ്. അതുകൊണ്ട് തന്നെ വാർത്തയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.

Copyright © . All rights reserved
➤