Crime

വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ മകള്‍ ആതിരാ ശ്രീകുമാറാ(23)ണ് തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെയാണ് ആതിരയെ ഉഴമലയ്ക്കല്‍ ലക്ഷംവീട് കോളനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെ മുറിക്കുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വിവാഹമുറപ്പിച്ച ശേഷം യുവതിയുടെ കുടുംബത്തില്‍ നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞു ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവാവ് ഒടുവില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ആതിരയും പനയമുട്ടം സ്വാതിഭവനില്‍ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബര്‍ 13ന് ആണ് നടന്നത്. 2023 ഏപ്രില്‍ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് ആതിര ജോലി നോക്കിയിരുന്നത്. വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്.

സ്‌കൂൾ വിട്ട് വരുന്നവഴി കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് ദേഹത്തു വീണു അമ്മയും മകളും മരിച്ചു. ഷമ ഷെയ്ഖ് (29) മകൾ ആയത് (8) എന്നിവരാണ് മരണപ്പെട്ടത്. ആയതിനെ സ്‌കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരുമ്പോൾ ജോഗേശ്വരി ഈസ്റ്റിൽ ഇന്നലെ വൈകുന്നേരം 4.45ഓടെയായിരുന്നു സംഭവം.

പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് താഴെ നടന്നുവരികയായിരുന്ന ഷമയുടെയും ആയതിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. അതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയും താഴേക്ക് പതിച്ച ഇരുമ്പ് പൈപ്പ് തകർത്തു പൈപ്പിന്റെ ആഘാതത്തില്‍ തകര്‍ന്നു. അശ്രദ്ധയ്ക്ക് ഉടൻ കേസെടുക്കുമെന്ന് ജോഗേശ്വരി പോലീസ് അറിയിച്ചു.

നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി ബിഎംസിയോട് നിർദ്ദേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അപകടമുണ്ടായത്. ഷമയും ഭർത്താവ് ആസിഫും പ്രതാപ് നഗറിലാണ് താമസിക്കുന്നത്.

മകൾ ആയതിനെ കൂടാതെ ഇരുവർക്കും നാല് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആയത്തിനെ കൂട്ടിക്കൊണ്ടുവരാൻ ഷമ ദിവസവും സ്‌കൂളിലേക്ക് നടന്നു പോകാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.

ശനിയാഴ്ച സ്റ്റേഷൻ റോഡിലെ നിർമാണത്തിലിരിക്കുന്ന എയിം പാരഡൈസ് കെട്ടിടത്തിന്റെ സമീപത്ത് കൂടെ ഇരുവരും കടന്നുപോകുമ്പോഴാണ് പൈപ്പ് വീണത്. ഉടൻതന്നെ ഓട്ടോ ഡ്രൈവർമാർ ഇരുവരെയും ബാലാസാഹെബ് താക്കറെ ട്രോമ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർഗോഡ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിമാചൽപ്രദേശ് സ്വദേശിനിയായ അർച്ചന ധിമാൻ (28) നെ കഴിഞ്ഞ ദിവസം കാമുകനായ അദേശിന്റെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കാസർഗോഡ് സ്വദേശിയായ ആദേശിനെ കാണാനായാണ് ദുബായിൽ എയര്ഹോസ്റ്റസായി ജോലി ചെയ്യുന്ന അർച്ചന ബെംഗളൂരുവിലെത്തിയത്. ബെംഗളൂരു കോറമംഗലയിലെ അദേശിന്റെ ഫ്ലാറ്റിലെത്തിയ അർച്ചനയെ ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയും, ആദർശും പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി രണ്ടുപേരും പുറത്ത് പോയി സിനിമ കാണുകയും ഫ്ലാറ്റിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. പന്ത്രണ്ട് മണിയോടെ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ അർച്ചന അബദ്ധത്തിൽ താഴെ വീഴുകയായിരുന്നെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്.

പതിനാല് വർഷങ്ങൾക്ക് മുൻപ് പതിനാലുകാരൻ മുങ്ങി മരിച്ച സംഭവം കൊലപാതകമാണെന്ന് റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാങ്ങോട് ഭരതന്നൂർ സ്വദേശികളായ വിജയകുമാർ-ഷീജ ദമ്പതികളുടെ മകൻ ആദർശ് (14) ന്റെ മരണം മുങ്ങി മരണമാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

2019 ലാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. ഇതിന്റെ റിപ്പോർട്ട് ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആദർശിന്റെ മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കുടുംബത്തിന് റിപ്പോർട്ട് കൈമാറിയിരുന്നു.

2009 ഏപ്രിൽ അഞ്ചാം തീയ്യതിയാണ് പതിനാലുകാരനായ ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം പാൽ വാങ്ങാനായി പോയ ആദർശിനെ രാമരശ്ശേരിയിലെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പ്രസവത്തെ തുടർന്ന് വിനീഷയുടെയും കുഞ്ഞിന്റെയും നില ഗുരുതരമായതിനെ തുടർന്ന് വിനീഷയെ പാലക്കാടുള്ള തങ്കം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പ്രസവം നടന്ന പോളിക്ലിനിക്ക് ആശുപത്രിയിലുണ്ടായ ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

അതേസമയം സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് പോളിക്ലിനിക്ക് ആശുപത്രി അധികൃതർ അറിയിച്ചു. ഷാർജയിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് വിനീഷയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

ടെക്‌നോപാർക്ക് ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവാവിൻറെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആദ്യം അബദ്ധത്തിൽ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.

ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് ഇന്ന് വൈകിട്ട് ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. രോഷിതിൻറെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന് അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

‘എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്’ രോഷിതിൻറെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവം ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരമെന്ന് കഴകൂട്ടം പോലീസ് പറഞ്ഞു. യുവാവ് ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് രോഷിത് വീണത്. തലയിടിച്ച് വീണ രോഷിതിനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

വാഹനാപകടത്തില്‍ പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന കമാന്‍ഡോയ്ക്ക് ദാരുണാന്ത്യം. എസ് പി ജി കമാന്‍ഡോ ആയിരുന്ന ഗണേഷ് ഗീതെ ആണ്. കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന നാസിക്കിലെ സിന്നാര്‍ സ്വദേശിയായ ഗണേഷ് അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് അതിദാരുണമായ അപകടം സംഭവിച്ചത്.

അപകടത്തില്‍ ഭാര്യ രൂപാലി ഗീതയ്ക്കും മകനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗണേഷിനൊപ്പം കനാലിലേക്ക് വീണ ഭാര്യയെയും മകളെയും മകനെയും ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഗണേഷിനെ രക്ഷിക്കാനായില്ല.

നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് വീണതിന് പിന്നാലെ ഗണേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ഒത്തരി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

ഹോളി ആഘോഷത്തിന്റെ പേരില്‍ വിദേശവനിതയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജപ്പാനില്‍ നിന്നെത്തിയ വനിതയെ ആണ് ഹോളി ആഘോഷത്തിന്റെ പേരില്‍ യുവാക്കള്‍ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തത്. മധ്യ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ വച്ചാണ് സംഭവം.

ജപ്പാനില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വനിതയെ ഒരുകൂട്ടം ആളുകള്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഹോളി ആഘോഷത്തിന്റെ മറവിലായിരുന്നു ഉപദ്രവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു പോലീസ് നല്‍കുന്ന വിവരം. ഇവര്‍ മൂന്നു പേരും പഹര്‍ഗഞ്ച് പ്രദേശവാസികളാണ്.

ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും ‘ഹോളി’ എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും വീഡിയോയില്‍ കാണാം. ഒരു ആണ്‍കുട്ടി യുവതിയുടെ തലയിലേക്കു മുട്ടയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നതും കാണാം. ആള്‍ക്കൂട്ടത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്.

സംഭവം വിവാദമായതിനു പിന്നാലെ, യുവതിയെ കണ്ടുപിടിക്കാന്‍ സഹായം തേടി ഡല്‍ഹി പോലീസ് ജപ്പാന്‍ എംബസിയെ ബന്ധപ്പെട്ടിരുന്നു. അതേസമയം, അപമാനിക്കപ്പെട്ട ജപ്പാന്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മാത്രമല്ല, ഇന്ത്യ വിട്ട ഇവര്‍ നിലവില്‍ ബംഗ്ലദേശിലാണ് ഉള്ളതെന്നും പോലീസ് വ്യക്തമാക്കി.

 

ഭോപ്പാലിൽ രാത്രി റോഡിലൂടെ നടന്ന് പോകുന്ന പെൺകുട്ടിയെ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ബൈക്കിലെത്തിയ പൊലീസുകാരനാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ പോലീസുകാരൻ കയറിപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യപ്രദേശ് ഹൗൻമാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെൺകുട്ടിയുടെ പുറകെ എത്തിയ പോലീസുകാരൻ പെൺകുട്ടിയുടെ കൈൽ പിടിച്ച് വലിക്കുകയും, മാറിടത്തിൽ പിടിക്കുകയും ചെയ്യുന്നു. പോലീസുകാരനിൽ നിന്നും കുതറി മാറുന്ന പെൺകുട്ടിയെ ഇയാൾ വീണ്ടും പിന്തുടർന്ന് കയറിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. പോലീസുകാരൻ ബൈക്കിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

 

യുവ ഡോക്ടറെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. മാഹി സ്വദേശിനി ഷദ റഹ്മാൻ (26) നെ കഴിഞ്ഞ ദിവസം പുലർച്ചെ അപ്പാർട്മെന്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ഷദ റഹ്മാൻ ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം.

രണ്ട് ദിവസം മുൻപാണ് ഷദ റഹ്മാൻ സുഹൃത്തുക്കളുടെ അപ്പാർട്മെന്റിൽ എത്തിയത്. സംഭവ ദിവസം അപ്പാർട്മെന്റിൽ പിറന്നാൾ ആഘോഷം നടന്നിരുന്നു. പുലർച്ചെ നാല് മണിയോടെ അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും ഷദ റഹ്മാൻ ചാടി ജീവനൊടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഷദ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RECENT POSTS
Copyright © . All rights reserved