Crime

അ​യ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. അ​യ​നി​ക്കാ​ട് ചെ​റി​യാ​ട​ത്ത് ല​ത​യു​ടെ മ​ക​ള്‍ ഹ​രി​ത (20) യെ​യാ​ണ് കാ​ണാ​താ​യ​ത്. ജ​നു​വ​രി 31 നു ​രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും കോ​ള​ജി​ലേ​ക്ക് പോ​യ​താ​ണ്. ഒ​ന്നാം വ​ര്‍​ഷ ബി ​ബി എ ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹ​രി​ത. കാ​ണാ​താ​കു​മ്ബോ​ള്‍ കാ​പ്പി ക​ള​ര്‍ ടോ​പ്പും ക​റു​ത്ത പാ​ന്‍റു​മാ​ണ് വേ​ഷം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ള്‍ അ​റി​യാം. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​യ്യോ​ളി പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ണ്‍ : 0496 – 2602034.

ഡൽഹിയിൽ വനിത സബ് ഇൻസ്‌പെക്ടറെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. രോഹിണി (ഈസ്റ്റ്) മെട്രോ സ്റ്റേഷനു സമീപത്തുവച്ച് ഇന്നലെ വൈകീട്ടായിരുന്നു സംഭവം. എസ്ഐ പ്രീതി അഹ്‌ലാവത് (26) ആണ് കൊല്ലപ്പെട്ടത്. വെടിവച്ച സഹപ്രവർത്തകനായ ദീപാൻഷു റാത്തി പിന്നീട് ആത്മഹത്യ ചെയ്തു.

പ്രീതിയെ ദീപാൻഷു പിന്തുടരുന്നതും മെട്രോ സ്റ്റേഷനു പുറത്തെത്തിയതും തൊട്ടടുത്തുനിന്ന് തലയിൽ വെടിവയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2018 ബാച്ച് സബ് ഇൻസ്‌പെക്ടറായ പ്രീതി രോഹിണി സെക്ടർ 8 ൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

”ഈസ്റ്റ് ഡൽഹിയിലെ പട്‌പട്‌ഗൻജ് ഇൻസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലാണ് പ്രീതിയെ പോസ്റ്റ് ചെയ്തിരുന്നത്. രാത്രി 8.30 ഓടെ സ്റ്റേഷനിൽനിന്നും ഇറങ്ങി. പ്രീതി യൂണിഫോമിൽ അല്ലായിരുന്നു. 9.30 ഓടെയാണ് മെട്രോ സ്റ്റേഷനിൽനിന്നും പുറത്തെത്തിയത്. അവിടെനിന്നും 50 മീറ്റർ നടക്കുന്നതിനിടയിലായിരുന്നു സംഭവം. വെടിയേറ്റ പ്രീതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു,” മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.

പ്രീതിയെ ദീപാൻഷുവിന് ഇഷ്ടമായിരുന്നെന്നും വിവാഹ അഭ്യർഥന നടത്തിയിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ പ്രീതി വിവാഹ അഭ്യർഥന നിരസിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.

സ്വകാര്യ ലോഡ്ജുമുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്‌സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്പില്‍ അനീനമോള്‍ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരേമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുറി ഉള്ളില്‍നിന്ന് പൂട്ടിയനിലയിലായിരുന്നു. ജോലിക്കു പോവുകയാണെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിന്‍ മണാശ്ശേരിയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങിയത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവര്‍ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. മണാശ്ശേരിയിലെ കെ.എം.സി.ടി. സ്വകാര്യമെഡിക്കല്‍ കോളേജ് അനസ്ത്യേഷ്യ വിഭാഗത്തിലെ വിദ്യാര്‍ഥിനിയാണ് അനീന.

ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിലെ ടെക്നീഷ്യനാണ് എബിന്‍. മൂന്നുവര്‍ഷം മുമ്പാണ് അരീക്കോട് പെരുമ്പറമ്പ് സ്വദേശി കിളിയത്തൊടി ശഹീര്‍ അനീനയെ വിവാഹം ചെയ്തത്. അനീനയെ കാണാനില്ലെന്ന പരാതിയില്‍ അരീക്കോട് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്.ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇരുവരും കുത്തിവെച്ച്‌ മരിച്ചെന്നാണ് സംശയമെന്നും കസബ എസ്.ഐ. വി. സിജിത്ത് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇൻഷുറൻസ് പണത്തിനായി ദത്തെടുത്ത ഇന്ത്യക്കാരനായ സ്വന്തം മകനെ കൊല്ലാൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ ഇന്ത്യയ്ക്ക് കൈമാറുക ഇല്ലെന്ന് ബ്രിട്ടീഷ് കോടതിവിധി. അമ്പത്തഞ്ചുകാരിയായ അർത്തി ദിറിനും , അവരുടെ ഭർത്താവ് കാവൽ റായ്ജാഥക്കുമെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ദത്തെടുത്ത 11 വയസ്സുള്ള ഗോപാൽ സേജാനി എന്ന മകനെ 2017-ൽ കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. 2015 – ലാണ് ഇവർ ഗുജറാത്തിൽ ദത്തെടുക്കുന്നതിനായി എത്തിയത്. അങ്ങനെയാണ് മൂത്ത ചേച്ചിയോടും, ഭർത്താവിനോടൊപ്പം താമസിച്ചിരുന്ന ഗോപാലിനെ ദത്ത്‌എടുക്കുന്നത്. 150, 000 പൗണ്ടിന് ഒരു ഇൻഷുറൻസ് പോളിസി ഗോപാലിന്റെ പേരിൽ എടുത്തു. ഈ പോളിസി ഗോപാലിന്റെ മരണത്തോടെ മാത്രമേ ലഭിക്കുമെന്നതിനാലാണ് ആണ് അവനെ കൊല്ലാൻ ശ്രമിച്ചത്.

2017 ഫെബ്രുവരി 8ന് ഗോപാലിനെ ഒരുസംഘം ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഗോപാലിൻെറ സഹോദരി ഭർത്താവ് ഹർസുഖ് കർദാനിക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. പിന്നീട് ഇരുവരും ആശുപത്രിയിൽ വച്ച് മരിച്ചു. ഇരുവർക്കുമെതിരെ ഇന്ത്യയിൽ ആറോളം കേസുകളാണ് നിലനിൽക്കുന്നത്. ഇന്ത്യയുടെ അപേക്ഷയെ തുടർന്ന് 2017 ജൂണിൽ ഇവരെ ബ്രിട്ടനിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഇവരെ ഇന്ത്യയ്ക്ക് കൈമാറുവാൻ സാധിക്കില്ല എന്ന വിധി ന്യായം ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. അങ്ങനെ കൈമാറുന്നത് ദമ്പതികളുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുമെന്നാണ് കണ്ടെത്തൽ.

ഇവർക്കെതിരെ ബ്രിട്ടനിൽ തന്നെ അന്വേഷണം നടക്കും. ഇവരെ തിരികെ ഇന്ത്യയ്ക്ക് കൈമാറുകയില്ല. എന്നാൽ ഇങ്ങനെ ഇന്ത്യയോട് അന്വേഷണത്തിൽ സഹകരിക്കാതിരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായങ്ങൾ പലഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.

കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പമുള്ള വിഡിയോ സിനിമാ പാട്ടിനൊപ്പം പങ്കുവച്ചു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴി‍ഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അബ്ദുൾ അലി തന്റെ ബന്ധു കൂടിയായ ജലാലുദ്ദീനെ കോഴിയെ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് വെട്ടിക്കൊന്നത്.

സമാനമായ 3 വിഡിയോകൾ ഇയാൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. അഞ്ചൽ ചന്തമുക്കിലെ ഇറച്ചിക്കടയിലെ ജോലിക്കാരായിരുന്നു ഇരുവരും.

കൊലപാതകത്തിന് ശേഷം അബ്ദുല്‍ അലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പോസ്റ്റുമോർട്ടത്തിനു ശേഷം ജലാലുദ്ദീന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അസമിലേക്ക് കൊണ്ടുപോയി.

മലയാളി യുവാവിനെ കാനഡയിലെ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് നാട്ടില്‍ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിയുടെ മകന്‍ നിതിന്‍(25) നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്മ: ബീന(നഴ്‌സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങള്‍: ജ്യോതി, ശ്രുതി.

നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു. ഭാര്യ, അമ്മ, മരുമകന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. പി.ടി. തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, നടി രമ്യാ നമ്പീശന്‍, സഹോദരന്‍ രാഹുല്‍, ലാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ സുജിത്ത് എന്നിവരെ കോടതി ഇന്ന് വിസ്തരിക്കും.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പി.ടി. തോമസ് എം.എല്‍.എ.യുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ സാധ്യതയും ഉണ്ട്. അതിക്രമം നേരിട്ടശേഷം നടി അഭയംപ്രാപിച്ചത് ലാലിന്റെ വീട്ടിലാണ്. അപ്പോള്‍ വീട്ടിലുണ്ടായിരുന്നവരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തു.

സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം, അതിക്രമത്തിനിരയായ നടിയുടെ സഹോദരനെയും കോടതി വിസ്തരിച്ചു.

 

സ്വന്തം ലേഖകൻ

വില കൂടിയ വാച്ച് അക്രമികൾ ബലം പ്രയോഗിച്ചാണ് വലിച്ചൂരി എടുക്കുന്നത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭ്യമാണ്. സെൻട്രൽ ലണ്ടൻ ഏരിയയിൽ താമസിക്കുകയായിരുന്ന 55 കാരന് നേരെ 3പേർ അടങ്ങുന്ന അക്രമി സംഘം ഇടിച്ചു കയറുകയായിരുന്നു.

ടൂറിസ്റ്റിന്റെ കയ്യിലെ, ബ്രെഗിട് ടൂർബില്യൺ ടൈംപീസ് ആയിരുന്നു ലക്ഷ്യം. പാർക്ക്‌ ലൈനിൽ നിന്നോടി എത്തി അക്രമം നടത്തിയ ഇവരെ ചെറുക്കാൻ ടൂറിസ്റ്റും ഭാര്യയും ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഇടത് കൈക്ക് ആഴത്തിൽ പരിക്കേറ്റിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 9 ന് നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ സ്കോട്ലൻഡ് യാർഡ് പുറത്തു വിട്ടു. ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ ഈവ് കെല്ലി പറയുന്നു, പട്ടാപ്പകൽ നടന്ന മോഷണത്തിൽ പ്രതികൾ വാച്ച് മാത്രമാണ് ലക്ഷ്യമിട്ടത്. മോഷണത്തിന്റെ ആഘാതത്തിൽ നിന്ന് പുറത്ത് വരാൻ ഇരുവരും കൗണ്സിലിംഗ് തേടിയിരുന്നു. ഇതുവരെ പ്രതികളെ കണ്ടെത്താൻ ആവാത്ത സ്ഥിതിക്ക് പൊതുജനത്തിന്റെ സഹായം തേടുകയാണ് പോലീസ്. ഏകദേശം 30 വയസ്സോളം പ്രായം വരുന്ന ആരോഗ്യവാന്മാരായ മെഡിറ്ററേനിയൻ പുരുഷൻമാരാണ് പ്രതികൾ.

ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിന്‍ സാമ്പമ്ബത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പൊലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തത വരൂവെന്ന് പൊലീസിനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുളവുകാട് പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നു.

കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുക എന്നത് പുത്തൻ തലമുറയുടെ ആഗ്രഹമാണ്. ലൈക്കിന് വേണ്ടി മാത്രം ഏതറ്റംവരെയും സാഹസവും ചെയ്യാൻ പുതുതലമുറ തയ്യാറാണ്. പുതിയ കാലത്തേ കുട്ടികളെ മാത്രം അടച്ചാക്ഷേപിക്കാൻ പറ്റില്ലായെങ്കിലും കുടുതലും സാഹസത്തിന് മുതിരുന്നത് പുതിയ തലമുറ തന്നെയാണ്. നാലാളറിയാനും ലൈക്കുകൾ വാരി കുട്ടനും ഇവർ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ ചെറുതല്ല. ഇതിനു സഹായിക്കുന്ന നിരവധി അപ്പ്ലിക്കേഷനുകളും ഇന്ന് സുലഭമാണ്. എന്തെങ്കിലും വ്യത്യസ്തമായി ഒന്ന് ചെയ്ത് ഇവയിൽ പോസ്റ്റ് ചെയ്താൽ മതി സമൂഹത്തിൽ നാലാൾ അറിയുന്ന തരത്തിൽ എത്തിപ്പെടാം. ഈ ചിന്ത പലപ്പോഴും വലിയ അപകടങ്ങളിലേക്കും അബദ്ധങ്ങളിലേക്കും കൊണ്ട് ചെന്നെത്തിക്കുകയാണ് പതിവ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നതും. സമൂഹ മാധ്യമങ്ങളിൽ വീരപരിവേഷം ലഭിക്കാൻ വിദ്യാർത്ഥി മിനഞ്ഞുണ്ടാക്കിയത് സിനിമയെ വെല്ലും കഥ.

സോഷ്യൽ മീഡിയയെ ദുരുപയോഗിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണി കിട്ടും എന്നതിനുള്ള ഒന്നാന്തരം തെളിവായിരിക്കുകയാണ് കൊച്ചിയിലെ അലന്റെ അറസ്റ്റ്. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇടിച്ച് മൂക്ക് തകർത്തു എന്ന വ്യാജ സന്ദേശം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് എറണാകുളം രവിപുരത്ത് ഏവിയേഷൻ കോഴ്‌സിനു പഠിക്കുന്ന അലനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമല്ലാത്തതിനാൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

അലൻ സോഷ്യൽ മീഡിയ വഴി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു . നടക്കാത്ത ഒരു സംഭവം നടന്നതായി  പ്രചരിപ്പിക്കുകയാണ്  അലൻ ചെയ്തത് . കൊച്ചി റേഞ്ച് ഐജി യുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. അലന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയാണ് പിന്നീട് ജാമ്യത്തിൽ വിട്ടത്. കേസ് എടുത്തതിനു പുറമേ താക്കീതും നൽകി. ആളുകളെ പരിഭ്രാന്തരാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും അസിസ്റ്റന്റ്‌റ് കമ്മിഷണർ പറഞ്ഞു.

ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നായക പരിവേഷത്തോടെ നേരിടുകയും ഇടിച്ച് മൂക്ക് തകർക്കുകയും ചെയ്തു എന്നാണ് അലൻ വാട്‌സ് അപ്പ് സന്ദേശത്തിൽ പറഞ്ഞത്.   പട്ടാപ്പകൽ കൊച്ചിയിൽ ട്രെയിനിൽ പീഡനമെന്നോ എന്നും ചോദ്യം ഉയർന്നു. ഇതോടെ റെയിൽവേ പൊലീസും വെട്ടിലായി . അവരും അന്വേഷണം തുടങ്ങി. പക്ഷെ പരാതിക്ക് ആസ്പദമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ റെയിൽവേ പൊലീസിനും കഴിഞ്ഞില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അലന്റെ മെസ്സേജ് പരന്നതോടെ തന്നെ കൊച്ചി സെൻട്രൽ പൊലീസ് അലനെ തിരക്കി ഇറങ്ങിയിരുന്നു.

തുടർന്നാണ് അലന് പിടിവീണത്. തൃശൂർ ആളൂർ സ്വദേശി അലൻ രവിപുരത്താണ് ഏവിയേഷൻ കോഴ്‌സിനു പഠിക്കുന്നത്. കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തരാക്കും വിധം അലന്റെ വാട്‌സ് അപ്പ് സന്ദേശം പരന്നത്. തൃശൂരുനിന്നും എറണാകുളത്തേക്ക് വരുന്ന ട്രെയിനിലാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത് എന്നാണ് അലൻ സന്ദേശത്തിൽ വെളിപ്പെടുത്തിയത് . ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ മിക്കവരും അവിടെ ഇറങ്ങി. തന്റെ സീറ്റിന്നടുത്ത് 20 വയസ് പ്രായമുള്ള പെൺകുട്ടി ഇരുന്നിരുന്നു. ഇതിന്നിടെ 40-45 വയസ് പ്രായമുള്ള മധ്യവയസ്‌ക്കൻ ട്രെയിനിൽ കയറി. മറ്റു സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇയാൾ പെൺകുട്ടിയുടെ അടുത്താണ് ഇരുന്നത്. നോർത്തിൽ നിർത്തിയ ട്രെയിൻ സൗത്തിലെക്ക് പുറപ്പെട്ടപ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് സിഗ്‌നൽ കിട്ടാത്തതിനെ തുടർന്ന് നിർത്തി.

ഈ സമയം മധ്യവയസ്‌ക്കൻ പെൺകുട്ടിയെ കയറിപ്പിടിച്ചു. പെൺകുട്ടിയെ ആക്രമിക്കാനുള്ള ശ്രമം കണ്ടപ്പോൾ തന്റെ ടെംപർ തെറ്റി. താൻ ഓടിയെത്തി അയാളെ മർദ്ദിച്ചു. മൂക്കിന്റെ പാലത്തിനു മുറിവേറ്റതിനെ തുടർന്ന് അയാളുടെ മൂക്കിൽ നിന്നും രക്തം ഒഴുകി. ഇതു കണ്ടു ഭയന്ന പെൺകുട്ടി നിർത്തിയിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. ട്രെയിൻ സൗത്തിൽ എത്തിയപ്പോൾ യാത്രക്കാരനെ പ്ലാറ്റ് ഫോമിലെ പൊലീസുകാരനെ ഏൽപ്പിച്ചു. എന്നാൽ മൂക്കിൽ നിന്നും രക്തമൊഴുകുന്ന അക്രമിയുടെ വാക്കുകൾ ആണ് പൊലീസ് വിശ്വസിച്ചത്. തനിക്കെതിരെ വധശ്രമത്തിനു കേസ് എടുക്കുമെന്ന് അറിയിച്ചു.വിശ്വസനീയത കലർന്ന സ്വരത്തിൽ അലൻ വിവരിക്കുന്നു. കേസിൽ നിന്ന് തനിക്ക് രക്ഷപ്പെടണമെങ്കിൽ പെൺകുട്ടിയെയോ മറ്റു സാക്ഷികളെയോ ഹാജരാക്കണം.

പെൺകുട്ടി ആരെന്നു തനിക്കറിയില്ല. കേസിൽ കുടുങ്ങിയാൽ പാസ്‌പോർട്ട് ഉൾപ്പെടെ തടഞ്ഞു വയ്ക്കാൻ സാധ്യത ഏറെയാണ്. ഈ പെൺകുട്ടിയെ കണ്ടെത്താൻ സോഷ്യൽ മീഡിയ സഹായിക്കണം-വീര പരിവേഷത്തോടെയുള്ള വിവരണത്തിനു ശേഷം അപേക്ഷയുടെ സ്വരത്തിലുള്ള അലന്റെ വിവരണം ഇങ്ങനെയായിരുന്നു . ഈ സന്ദേശം വൈറൽ ആയതോടെ വെട്ടിലായത് റെയിൽവേ പൊലീസും സെൻട്രൽ പൊലീസുമാണ്. സംഭവം സത്യമാണോ എന്നറിയാൻ പൊലീസ് അന്വേഷണവുമായി ഇറങ്ങി. റെയിൽവേ പൊലീസും അന്വേഷണത്തിൽ ചേർന്ന് . തുടർന്നാണ് അലനെ പൊലീസ് പിടിയത് . ചോദ്യം ചെയ്തതോടെ അലൻ കുറ്റമേൽക്കുകയായിരുന്നു . സന്ദേശം വ്യാജമാണെന്ന് അലൻ സമ്മതിച്ചു. ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അലൻ മൊഴി നൽകി.

സമൂഹമാധ്യമത്തിൽ താരപരിവേഷം ലഭിക്കാൻ വേണ്ടിയാണ് താൻ പോസ്റ്റിട്ടതെന്ന് അലൻ സമ്മതിച്ചു. ഇതോടെ സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തു. ബന്ധുക്കളെ വിളിച്ചു വരുത്തി. രാത്രിയോടെ മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം ആയതിനാൽ ആണ് അലന് ലഭിച്ചത് . സോഷ്യൽ മീഡിയാ ഭ്രാന്ത് മൂത്ത് വീരപരിവേഷം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്കുള്ള പാഠമാണ് ഈ വാർത്ത. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഇറങ്ങി പുറപ്പെടും മുൻപ് ഒന്നോർക്കുക വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. സ്വന്തം ജീവിതം ഇരുമ്പഴിക്കുള്ളിൽ നശിപ്പിക്കാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്തം തന്നെയാണ്.

Copyright © . All rights reserved
➤