Crime

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ 1205 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 165 സാക്ഷികളാണുള്ളത്. ഭാര്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് ഷാജുവിന്റെയും പിതാവ് സക്കറിയായുടെയും പങ്ക് തെളിയിക്കാനായില്ലെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞു.

ദന്താശുപത്രിയില്‍ വച്ച്‌ മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചാണ് ജോളി സിലിലെ കൊലപ്പെടുത്തിയതെന്നും ക്യാപ്‌സൂള്‍ കഴിക്കാന്‍ കൊടുത്ത വെള്ളത്തിലും സയനൈഡ് കലര്‍ത്തിയിരുന്നുവെന്നും റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.

കേസില്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ച്‌ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇദ്ദേഹമായിരിക്കും പ്രോസിക്യുട്ടര്‍. ജിഷാ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മുന്‍പ് സയനൈഡ് കേസുകളില്‍ ഇദ്ദേഹം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി ഹാജരായിട്ടുണ്ട്.

സിലിലെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമം നടന്നിരുന്നു. അന്ന് കഷായത്തില്‍ വിഷം കലര്‍ത്തിയായിരുന്നു വധശ്രമം. ആദ്യശ്രമത്തില്‍ തന്നെ വിഷം ഉള്ളില്‍ചെന്നതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു. അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചിരുന്നൈങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നു. കേസില്‍ തെളിവുകള്‍ കൃത്യവും ഉറച്ചതുമാണെന്ന് റൂറല്‍ എസ്.പി കെ.ജിസൈമന്‍ രാസപരിശോധനാ തെളിവില്ലെങ്കിലും കേസ് നിലനില്‍ക്കും. അന്ന് സിലിയെ ചികിത്സിച്ച ഡോക്ടര്‍ വിദേശത്തുനിന്ന് മടങ്ങിവന്ന് മൊഴി നല്‍കി. ഡോക്ടര്‍മാരുടെ മൊഴി വളരെ പ്രധാനപ്പെട്ടതാണെന്നും പോലീസ് വ്യക്തമാക്കി. ദന്താശുപത്രിയില്‍ വച്ച്‌ സിലിക്ക് അസുഖമായതോടെ ശാന്തി ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടുപോകണമെന്ന് ജോളി നിര്‍ബന്ധം പിടിക്കുകയും വളരെ ദുര്‍ഘടമായ വഴിയിലൂടെ കൊണ്ടുപോകുകയും ചെയ്തു. തൊട്ടടുത്ത ആശുപത്രിയുണ്ടായിരുന്നില്ലട്ടും 12 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ സാലിയെ എത്തിച്ചത് കൃത്യമായ ഉദ്ദേശത്തോടെയാണ്. ഗുളിക കഴിച്ച ശേഷം സിലി മയങ്ങിത്തുടങ്ങിയപ്പോൾ സിലിയുടെ മകനെ ഐസ്ക്രീം വാങ്ങാനായി പണം നൽകി ജോളി പുറത്തേയ്ക്ക് അയച്ചെന്ന് മകന്റെ മൊഴിയുണ്ട് . ഇതും കേസിൽ നിർണായകമായി.

ജോളിയുടെ ഭര്‍ത്താവ് ഷാജുവിനും ഭര്‍തൃപിതാവ് സക്കരിയയ്ക്ക് സിലി വധക്കേസില്‍ തെളിവില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് ജോളി ഓരോ കൊലപാതകവും നടത്തിയത്. ഓരോ മരണം നടക്കുമ്പോഴും സാക്ഷികളുടെ സാന്നിധ്യം അവർ ഉറപ്പ് വരുത്തിയിരുന്നു. തനിക്ക് മേൽ സംശയം വരാതിരിക്കാനുള്ള ജോളിയുടെ തന്ത്രമായിരുന്നു ഇത്. മകന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. മരിക്കുന്നതിന് മുന്‍പ് അമ്മയുടെ മുഖം ചുവന്ന് തുടുത്തിരുന്നു. ആശുപത്രിയില്‍ അമ്മയുടെ വയ്യായ്ക കണ്ട് നോക്കിനിന്നപ്പോള്‍ ജോളി 50 രൂപ നല്‍കി മകനെ ഐസ്‌ക്രീം കഴിക്കാനായി പറഞ്ഞുവിട്ടു. തുടര്‍ന്നുണ്ടായ സംശയത്തില്‍ മകന്‍ മുകളിലോട്ട് വന്നപ്പോള്‍ മരണാസന്നയായ അമ്മയെ നോക്കി ചിരിക്കുന്നതാണ് കണ്ടതെന്ന് എസ് പി പറഞ്ഞു. മരണസമയത്ത് സിലിയുടെ സഹോദരനെ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ വർഷങ്ങളുടെ ഇടവേളകളിൽ 6 കൊലപാതകങ്ങളാണ് ജോളി നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 19നാണ് ജോളിയെ സിലി വധക്കേസിൽ അറസ്റ്റ് ചെയ്യുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കൊലപാതകമാണ് സിലിയുടേത്. 2016 ജനുവരി 11നാണ് സിലി കൊല്ലപ്പെടുന്നത്. എംഎസ് മാത്യു, പ്രജികുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

കുടിവെള്ളത്തില്‍ കണ്ണിലൊഴിക്കുന്ന മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 53കാരിക്ക് 25 വര്‍ഷം തടവ്. സൗത്ത് കരോലിന സ്വദേശിയായ ലന സ്യൂ ക്ലേയ്റ്റണാണ് ഭര്‍ത്താവായ 64 കാരന്‍ സ്റ്റീവന്‍ ക്ലേയ്റ്റണെ ക്രൂരമായി കൊലപ്പെടുത്തിയത്. വെറ്ററന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റിലെ മുന്‍ നഴ്സാണ് ഇവര്‍.

2018 ജൂലൈ 19നും 21 നും ഇടയിലാണ് കൊലപാതകം നടന്നത്. സ്റ്റീവന്‍റേത് സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ ഒട്ടോപ്സി ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ ടെട്രാഹൈഡ്രോസോലിന്‍റെ സാന്നിധ്യം ഇയാളുടെ ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു. ടെട്രാഹൈഡ്രോസോലിന്‍ അടങ്ങിയ കണ്ണിലൊഴിക്കുന്ന വിസിന്‍ എന്ന തുള്ളിമരുന്ന് കുടിവെള്ളത്തില്‍ കലര്‍ത്തി മൂന്ന് ദിവസം ഭര്‍ത്താവിന് നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ ലന സമ്മതിച്ചു.

ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെയാണ് ഇങ്ങനെ ചെയ്തതെന്ന് ലന പറഞ്ഞു. കണ്ണിലൊഴിക്കുന്ന മരുന്ന് കുടിവെള്ളത്തില്‍ ചേര്‍ക്കുന്നത് മൂലം വയറിളക്കം ഉണ്ടാകുമെന്ന് കരുതിയതെന്നും കൊലപ്പെടുത്താന്‍ പദ്ധതിയില്ലായിരുന്നെന്നും കുറ്റസമ്മതത്തിനിടെ ഇവര്‍ പറഞ്ഞു. പ്രത്യേക രുചിയും മണവുമില്ലാത്ത ഐ ഡ്രോപ്പ്സ് ഇതിനായി ഉപയോഗിക്കാമെന്ന് സിനിമകള്‍ കണ്ടാണ് മനസ്സിലാക്കിയതെന്നും ലന കൂട്ടിച്ചേര്‍ത്തു. 2018 ഓഗസ്റ്റിലാണ് കൊലപാതകക്കുറ്റത്തിന് ലനയെ അറസ്റ്റ് ചെയ്തത്. സൗത്ത് കരോലിന സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് രഹസ്യാന്വേഷണ പോലീസ് വേഷം മാറി ഉപഭോക്താവായി എത്തിയത്. വിലയുറപ്പിച്ചതിനുശേഷം കുറച്ച് കഞ്ചാവ് വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥന്‍ വീണ്ടും തിരിച്ചെത്തി, കഞ്ചാവ് വാങ്ങി.

എന്നാല്‍, തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലില്‍ കഞ്ചാവും 70 ഗ്രാം മരുന്ന്, എംഡിഎംഎ, ബോംഗ്സ്, മയക്കുമരുന്ന് തൂക്കാനുള്ള തുലാസ് മുതലായവ കണ്ടെത്തി. തുടര്‍ന്നാണ് ഓസ്റ്റിന്‍ ഷ്രോഡറും കാമുകി കെറ്റ്‌ലിന്‍ ഗെയ്ഗറും അറസ്റ്റിലായത്. അജ്ഞാതമായ ഏതോ പൗഡര്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയതില്‍ സംശയം തോന്നിയ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അത് തന്റെ അമ്മയുടെ ചിതാഭസ്മമാണെന്ന് ഷ്രോഡര്‍ പറഞ്ഞത്. കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വില്‍ക്കാനാണത്രേ അത് സൂക്ഷിച്ചിരിക്കുന്നത്.

മയക്കുമരുന്ന് വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കുക, മയക്കുമരുന്ന് സാമഗ്രികള്‍ കൈവശം വയ്ക്കുക, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. വിസ്കോണ്‍സിനില്‍ കഞ്ചാവ് ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നിരുന്നാലും 2019 സെപ്റ്റംബറില്‍ വിസ്കോണ്‍സിന്‍ നിയമനിര്‍മ്മാതാക്കള്‍ മരുന്നുകള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചിട്ടുണ്ട്.

200 ഗ്രാമോ അതില്‍ കുറവോ മയക്കുമരുന്ന് വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ മൂന്നര വര്‍ഷം തടവും പരമാവധി 10,000 ഡോളര്‍ പിഴയുമാണ് ശിക്ഷ. അമേരിക്കയില്‍ 33 സംസ്ഥാനങ്ങള്‍ മെഡിക്കല്‍ മരിജുവാന നിയമവിധേയമാക്കിയിട്ടുണ്ട്. 11 എണ്ണം മുതിര്‍ന്നവരുടെ വിനോദ ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുമുണ്ട്.

കല്‍പറ്റ: വയനാട് മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്ബാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മകളുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ബത്തേരിയില്‍ മീനങ്ങാടിക്കടുത്ത് വെച്ചാണ് സംഭവം. ബത്തേരിയില്‍ നിന്ന് അന്‍പത്തിനാലിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിന്റെ മുമ്ബ് ബസ് എടുത്തതാണ് അപകടത്തിന് കാരണം. ജോസഫിന്റെ മകള്‍ നീതു ഇറങ്ങാന്‍ നോക്കവെ ബസ് മുന്നോട്ട് എടുത്തതോടെ പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. ബസ് നിര്‍ത്താതെ പോകുകയും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അല്‍പദൂരം മാറി ബസ് നിര്‍ത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.

റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പോലീസില്‍ പരാതി നല്‍കി.

ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍‍‍‍ഡ് ചെയ്യും. ഡ്രൈവറും കണ്ടക്ടറും കുറ്റക്കാരെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നടപടിക്ക് ഗതാഗതമന്ത്രി ഗതാഗത കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

ആശുപത്രിയിലെത്തിച്ച ശേഷം ജീവനക്കാർ സംഭവം നിസാരവൽക്കരിച്ചെന്നും സ്ഥലം വിട്ടെന്നും മകൾ പറയുന്നു. തുടയെല്ലുകള്‍ തകര്‍ന്ന ജോസഫിന്റെ കാലിന് മൂന്ന് പൊട്ടലുകളുമുണ്ട്.കാലിന്റെ ചിരട്ട തകര്‍ന്ന നിലയിലുമാണ്.

പൊലീസ് ബസ് കണ്ടക്ടറുടെയും ഉടമയുടെയും മൊഴിയെടുത്തു. ജോസഫിനെ തള്ളിയിട്ടില്ല എന്നും വീഴുന്നത് കണ്ടില്ല എന്നുമാണ് ഉടമയുടെയും കണ്ടക്ടറുടെയും മറുപടി. മോട്ടോർ വാഹന വകുപ്പും തുടർനടപടികൾ എടുക്കും

കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തി. പാരിപ്പള്ളി സ്വദേശിനി ഐശ്വര്യ (19)യുടെ മൃതദേഹം ഇന്നു രാവിലെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ കാണാതായത്.

ഐശ്വര്യയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ക്യൂബാ ടീം അംഗങ്ങള്‍ ആയ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍, വിജേഷ്, ശ്രീകുമാര്‍, ഹരിരാജ്, ജിമ്മി ജോസഫ്, സരുണ്‍, നിജിന്‍ ബാബു, ജെയിംസ് എന്നിവരാണ് തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ബസ് ഡ്രൈവര്‍ മുകേഷ് കേസിലെ രണ്ടാംപ്രതിയാണ്. ഒന്നാം പ്രതി രാംസിങ്ങിന്റെ സഹോദരനാണ്. ദയാഹര്‍ജിതള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ നൽകിയിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അതേസമയം, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി പട്യാലാഹൗസ് കോടതി. പ്രതികള്‍ ദയാഹര്‍ജി നല്‍കിയതോടെ ജയില്‍ ചട്ടപ്രകാരം മരണവാറന്‍റ് സ്റ്റേ ചെയ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു. മരണവാറന്‍റ് പുറപ്പെടുവിച്ച ശേഷം കേസിലുണ്ടായിട്ടുള്ള പുരോഗിതകള്‍ വിശദീകരിച്ച് ജയില്‍ അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കണം. 22ന് തന്നെ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ഭയയുടെ അമ്മയും വികാരപരമായല്ല നിയമപരമായി വേണം വധശിക്ഷ നടപ്പാക്കാനെന്ന് അമിക്കസ്ക്യൂറി വൃന്ദ ഗ്രോവരും വാദിച്ചു.

ഈ മാസം 22ന് വധശിക്ഷ നടപ്പിലാക്കുന്നതിലുള്ള നിയമതടസ്സങ്ങള്‍ പട്യാലഹൗസ് കോടതിയെ അമിക്കസ് ക്യൂറി വൃന്ദ ഗ്രോവരും തിഹാല്‍ ജയിലധികൃതരുടെ അഭിഭാഷകനും അറിയിച്ചു. ജയില്‍ ചട്ടപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ദയാഹര്‍ജി നല്‍കിയാല്‍ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹര്‍ജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. അതിനാല്‍ 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ജയിലധികൃതര്‍ കോടതിയെ അറിയിച്ചു. ഇത് ശരിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നീളുമെന്ന് സെഷന്‍സ് ജഡ്ജി സതീഷ് അറോറ നിരീക്ഷിച്ചത്. കേസില്‍ പ്രതികള്‍ക്ക് ബാക്കിയുള്ള നിയമനടപടികള്‍ അവയുടെ തല്‍സ്ഥിതി തുങ്ങിയവ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണം. ഇത് പരിഗണിച്ച് പുതിയ മരണവാറന്‍റ് പുറപ്പെടുവിക്കുന്നത് പരിഗണിക്കും.

വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ ഭർത്താവ് ജീവനൊടുക്കി. പുതുപറമ്പിൽ ജോസിന്റെ മകൻ ജയ്‌സൺ (37) ആണു മരിച്ചത്. കുടുബപ്രശ്‌നങ്ങൾ ആണു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ കണ്ട ഭാര്യ സൗമ്യ, നാട്ടിലുള്ള ഭർതൃപിതാവ് ജോസിനെ വിവരം അറിയിച്ചു.

തുടർന്ന് ബന്ധുക്കൾ വീട്ടിൽ എത്തിയെങ്കിലും ആളെ രക്ഷിക്കാനായില്ല. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മാല പൊട്ടിക്കപ്പെട്ടത് വീട്ടമ്മ അറിഞ്ഞില്ലെങ്കിലും സിസിടിവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കയ്യോടെ കള്ളനെയും പിടികൂടി. വെള്ളാങ്ങല്ലൂർ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാല ബൈക്കിൽ വന്നു കവർന്ന കേസിൽ കോടന്നൂർ നാരായണൻകാട്ടിൽ ശരത്‌ലാലിനെ (31)യാണ് സിഐ: പി.ആർ. ബിജോയിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റയ്ക്കു നടന്നുപോകുന്നതിനിടെയാണു കവർച്ച. വീട്ടിലെത്തിയ ശേഷമാണു മാല നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. എസ്ഐ കെ.എസ്.സുബിന്ത്, സിപിഒമാരായ അനൂപ് ലാലൻ, ജോസി ജോസ്, പ്രവീൺ ഭാസ്‌കരൻ, പി.വി.അനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

കൊല്ലം കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നു നാളെ പുറത്തെടുക്കും. ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തിയെന്ന അമ്മയുടെ പരാതി തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്.

കുണ്ടറ വെള്ളിമണ്‍ സ്വദേശിനായ ഷീല കഴിഞ്ഞ ജൂലൈ 29 നാണ് മരിച്ചത്. അന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഷീലയെ ആദ്യം കുണ്ടറയിലെയും പിന്നീട് കൊല്ലത്തെയും സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും ഷീലയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്തവ് സിംസണും ബന്ധുക്കളും വഴങ്ങിയില്ലെന്നാണ് ആരോപണം. ഷീലയുടെ അമ്മ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതി അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാ‍ഞ്ചിന് കൈമാറി.

പരാതിക്കാരില്‍ നിന്നും മരിച്ച ഷീലയുടെ ഭര്‍ത്താവില്‍ നിന്നും പഞ്ചായത്തംഗത്തില്‍ നിന്നും ഉള്‍പ്പടെ മൊഴിയെടുത്തു. ഇതേ തുടര്‍ന്നാണ് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്നു ഷീലയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും ലഭിച്ച ശേഷം തുടരന്വേഷണത്തിലേക്ക് കടക്കും.

കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും െതളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. മൂന്നുവർഷം മുൻപ് കണ്ടെത്തിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിലിന്റേത് (47) ആണെന്നു തിരിച്ചറിഞ്ഞു. ബിർജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിർജു കൊലപ്പെടുത്തിയതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. കൊലപാതകത്തിൽ സഹായിച്ചതിനു 10 ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലത്തിനായി ഇസ്മായിൽ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങൾ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിർജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു ചാക്കിലാക്കി.

കാലുകളും കൈകളും തലയും വെവ്വേറെ ചാക്കുകെട്ടിലാക്കി പുഴയിലാണു തള്ളിയത്. കൈകളും തലയുമില്ലാത്ത ശരീരഭാഗം ചാക്കിൽ കെട്ടി കാരശ്ശേരി പഞ്ചായത്തിൽ റോഡരികിൽ കോഴിമാലിന്യങ്ങൾക്കിടയിൽ തള്ളി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയിൽ നിന്നാണു മരിച്ചതു ഇസ്മായിൽ ആണെന്ന നിഗമനത്തിലെത്തിയത്.

മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇസ്മായിലിന്റെ പേരിൽ മോഷണക്കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ഇസ്മായിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. മൃതദേഹത്തിന്റെ വിരലടയാളവും ഇതും ഒന്നാണെന്നു പരിശോധനയിൽ കണ്ടെത്തി. തുടർന്നു ഇസ്മായിലിന്റെ മാതാവിന്റെ രക്തസാംപിൾ ശേഖരിച്ചു ഡിഎൻഎ പരിശോധന നടത്തിയതോടെ മരിച്ചത് ഇസ്മായിൽ ആണെന്ന് ഉറപ്പിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ തേടിയുള്ള അന്വേഷണത്തിലാണ് മുക്കം ഭാഗത്തു നിന്നു ക്വട്ടേഷൻ ഇടപാടിൽ ഇസ്മായിലിനു പണം ലഭിക്കാനുണ്ടായിരുന്നുവെന്നു സുഹൃത്തുക്കളിൽ നിന്നു വിവരം ലഭിച്ചത്. ഈ ക്വട്ടേഷൻ ഇടപാട് കൊലപാതകം ആണെന്ന സൂചനയും ക്രൈം ബ്രാഞ്ചിനു ലഭിച്ചു. തുടർന്നു മുക്കം ഭാഗത്തു സമീപകാലത്തു നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചു.

ജയവല്ലിയുടെ മരണത്തിൽ നാട്ടുകാർക്കുള്ള സംശയങ്ങളും മരണത്തിനു ശേഷം മകൻ ബിർജു വീടും സ്ഥലവും വിറ്റു നാട്ടിൽ നിന്നു പോയതും സംശയമുളവാക്കി. ഇസ്മായിലും ബിർജുവും തമ്മിൽ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചു. ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇയാൾ നീലഗിരിയിലുണ്ടെന്നു കണ്ടെത്തി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. 2017ൽ മൃതശരീരത്തിന്റെ ഭാഗങ്ങൾ ചാക്കിൽ െകട്ടിയ നിലയിൽ പല സ്ഥലത്തു നിന്നായി കണ്ടെത്തിയതാണു കേസിന്റെ തുടക്കം. 2017 ജൂൺ 26നു ചാലിയം കടലോരത്തു നിന്നു മൃതദേഹത്തിന്റെ ഇടതു കൈകയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ഇതേ ഭാഗത്തുനിന്നു വലതുകൈയും കിട്ടി.

അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 6നു കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ തടപറമ്പ് റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ കൈകാലുകളും തലയും ഒഴികെയുള്ള ശരീരഭാഗം കണ്ടെത്തി. ഓഗസ്റ്റ് 13ന് ചാലിയത്തു വച്ചു തലയോട്ടിയും കണ്ടെത്തി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. 2017 ഒക്ടോബർ നാലിനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി ഇ.ജെ.ജയരാജിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.ബിനോയ് ആണു അന്വേഷിച്ചത്.

RECENT POSTS
Copyright © . All rights reserved