മൂന്നാറിൽ ഹണിമൂൺ ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരൻ മരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി സഞ്ജു (28) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്തിടെ വിവാഹിതരായ ദമ്പതികൾ മൂന്നാറിൽ പോയി തിരിച്ച് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൻസ്റ്റൻ ന്റെ ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനിയായിരുന്നു തന്‍സിയ. സുഹൃത്തിന്റെ പന്തീരാങ്കാവിലെ ഫളാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് തന്‍സിയ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് വന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. തെലുങ്കാന വാറങ്കൽ സ്വദേശിനിയായ ഇരുപതുകാരിയാണ് ജീവനൊടുക്കിയത്. ആൺ സുഹൃത്ത് വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടർന്ന് നേരിട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ബന്ധുവീട്ടിൽവെച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കൂടെ പഠിക്കുന്ന യുവാവുമായി അടുപ്പത്തിലായിരുന്ന വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺ സുഹൃത്ത് സ്വകര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് സുഹൃത്ത് പ്രചരിപ്പിച്ചത്.
ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തിൽ പരിക്കേറ്റ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാൽ ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കാനായതെന്നും ദൃക്‌സാക്ഷിയായ ഉദയകുമാർ പറയുന്നു.
അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നെന്നും വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ലെന്നും ഉദയകുമാർ പറയുന്നു. പതിനഞ്ച് മീറ്റർ ദൂരെയുള്ള കടയിൽ പോയി സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നാണ് താൻ അഭിജിത്തിനെ നിവർത്തി കിടത്തിയത്. വരുന്ന വണ്ടികൾക്കൊക്കെ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഇരുപത് മിനിറ്റോളം അഭിജിത്ത് റോഡിൽ കിടന്നെന്നും ഉദയകുമാർ പറയുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കുരിയോട് നെട്ടെത്തറയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികൾ മരിച്ചത്. പുനലൂർ സ്വദേശികളായ ശിഖ (20), അഭിജിത് (20) എന്നിവരാണ് മരിച്ചത്.
കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി.
വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ സിഎസ്എഫ് ജവാൻ മരിച്ചു. നടുവണ്ണൂർ കരുമ്പാപൊയിൽ പുഴയ്ക്കൽ ആനന്ദ് (34) ആണ് മരണപ്പെട്ടത്. ഫെബ്രുവരി 28 മുതൽ 15 ദിവസത്തെ ലീവിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
മോട്ടോർ സൈക്കിളിൽ പോകുമ്പോൾ റോഡപകടത്തിൽ പെട്ടാണ് മരണമുണ്ടായത്.സിപിസി കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോൾ ഫാന്റസി ഗോൾഫ് റിസോർട്ടിനും ജെഎസ് ടെക്നിക്കൽ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.
അപകടം നടന്നയുടനെ നാട്ടുകാർ ട്രാഫിക് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അവർ സിഐഎസ്എഫിനെ അറിയിരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. ഹെൽമെറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു.പരേതനായ ഗംഗാധരന്റേയും മാലതിയുടെയും മകനാണ്. ഭാര്യ അമൃത. അഞ്ച് വയസുകാരൻ ധ്യാൻ ദേവ് മകനാണ്.
ഗുജറാത്തില്‍ ഒന്നരവയസ്സുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹത്തോടാണ് ക്രൂരത. സുരേന്ദ്രനഗറിലെ തന്‍ഗര്‍ഹില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതിയില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 25 ന് കുഞ്ഞ് മരിച്ചു. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു. പിറ്റേന്ന് മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് ഞെട്ടി. കുഴിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം മണ്ണില്‍ കിടക്കുകയായിരുന്നു. വസ്ത്രങ്ങളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവം കണ്ടത് മുതല്‍ ബലാത്സംഗം നടന്നതായി ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു. ഇവര്‍ ഇക്കാര്യം പൊലീസിനേയും അറിയിച്ചു. ഇതോടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ബലാത്സംഗം നടന്നതായി ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചെന്നാണ് വിവരം. വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസും ബന്ധുക്കളും.
നേരത്തെ ബൊട്ടാഡില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.പെണ്‍കുട്ടിയുടെ മൃതദേഹം ഭഗവാന്‍പാറ പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കുകയും കുറ്റവാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 39 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. കൊലപാതകത്തിന് മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹര്‍ഷി റാവല്‍ പറഞ്ഞു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു.
തിരുവനന്തപുരത്ത് കോൺവെൻ്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി അന്നപൂരണിയെന്ന് ഇരുപത്തിയേഴുകാരിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം വെട്ടുതുറ കോൺവെൻ്റിലാണ് അന്നപൂരണി താമസിച്ചിരുന്നത്. ഇവിടെ സ്വന്തം മുറിക്കുള്ളിലാണ് അവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ നടന്ന പ്രാർത്ഥനയ്ക്ക് യുവതി എത്തിയിരുന്നില്ല. അതേസമയം എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് അവർ എത്താറുണ്ടായിരുന്നു. എതെങ്കിലും രീതിയിലുള്ള അസുഖം ബാധിച്ച് കിടപ്പിലാണോ എന്ന് പ്രാർത്ഥനയ്ക്കു ശേഷം മറ്റുള്ളവർ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് അന്നപൂരണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അന്നപൂരണിയുടെ മൃതദേഹം കാണപ്പെട്ടത്. വാതിൽ അകത്തു നിന്ന് പൂട്ളടിയിരിക്കുകയായിരുന്നു എന്നും കോൺവെൻ്റിലെ മറ്റു കന്യാസ്ത്രീകൾ പറയുന്നു.
മുറിയില്‍നിന്ന് അന്നപൂരണി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അന്നപൂരണിയുടേത് ആത്മഹത്യയാണെന്നാണ് പ്രഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
വെട്ടുതുറ റോസ്മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെൻ്റിലെ അന്തേവാസിയായിരുന്നു അന്നപൂരണി. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെൻ്റിലെത്തിയതെന്നാണ് സൂചനകൾ. പഠനത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ സാമുഹ്യസേവനത്തിലായിരുന്നു അവർ. അതിനുശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ കോണ്‍വെൻ്റില്‍ മടങ്ങിയെത്തിയത്. കോൺവെൻ്റിൽ മടങ്ങിയെത്തിയതിനു പിന്നാലെ അവർ നിരാശയായിരുന്നു എന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. കൂടുതൽ സമയവും മുറിയടച്ച് ഇരിക്കുകയായിരുന്നു അന്നപൂരണിയുടെ പതിവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കന്യാസ്ത്രീ വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മുറിയില്‍ ഇവര്‍ തനിച്ചായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ആറ്റിങ്ങല്‍ ഡിവൈഎസ്︋പിയുടെ നേതൃത്വത്തില്‍ കഠിനംകുളം പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കുളച്ചലിൽ യുവതിയേയും കുഞ്ഞിനേയും കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർത്താണ്ഡം മാമുട്ടക്കട സ്വദേശി മെൽബിന്റെ ഭാര്യ ശശികല (32), മകൻ മെർജിത് (നാല്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ടയ്ക്കാടിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ശശികലയുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെയും മകൻ മെർജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടും കൂടിയാണ് കണ്ടെത്തിയത്. കടലിൽ വീണ് മരിച്ചതാണോ ആത്മഹത്യയാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഞായറാഴ്ച മാതാവിനൊപ്പം ജ്യോത്സ്യനെ കാണുന്നതിനായാണ് ശശികലയും മകനും കാപ്പ്കാട്ടേക്ക് പോയത്. ജ്യോത്സ്യനെ കണ്ട് തിരിച്ച് വരുന്നതിനിടയിൽ മാതാവിനെ മാമുട്ടക്കാവിലേക്ക് പറഞ്ഞ് വിട്ട ശേഷം ശശികലയും മകനും മറ്റൊരു ഓട്ടോയിൽ മണ്ടയ്ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുകയും ഓട്ടോയിൽ ഇരുന്ന് തന്നെ ഇരുവരും കഴിക്കുകയും ചെയ്തു.
ഭക്ഷണം കഴിച്ചതിന് ശേഷം കടൽക്കരയിൽ പോയി കൈകഴുകി വരാമെന്ന് പറഞ്ഞ് പോയ ശശികലയെയും മകനെയും കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ശശികലയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു.
ഉൾക്കടലിൽലെ ഒഎൻജിസിയുടെ റിഫൈനറിയിൽ ജോലി ചെയ്യുന്നതിനിടെ മലയാളി യുവാവിനെ കാണാതായ സംഭവത്തിൽ ദുരൂഹത. അടൂർ ഓലിക്കൽ സ്വദേശി ഗീവർഗീസ്-സിബി വർഗീസ് ദമ്പതികളുടെ മകൻ ഇനോസ് വർഗീസിനെ കടലിൽ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ മകന്റെ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകനായ യുവാവിനെ സംശയിക്കുന്നതായും വിശദമായ അന്വേഷണം ആവശ്യമാണെന്നും കുടുംബം ആവശ്യപ്പെടുന്നു.
ഈ മാസം 24 നാണ് ഇനോസ് വർഗീസിനെ ഉൾക്കടലിൽ കാണാതായതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്. ഇനോസ് കടലിലേക്ക് എടുത്ത് ചാടിയതായി സഹപ്രവർത്തകനായ കരൺ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വസ്ത്രങ്ങളില്ലാതെ പൂർണ നഗ്നനായാണ് ഇനോസ് കടലിലേക്ക് ചാടിയതെന്നാണ് കരൺ വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ ഇനോസ് തലേദിവസം വീട്ടുകാരോട് ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉള്ളതായി സൂചന നൽകിയതായി കുടുംബം പറയുന്നു. ഉടൻ ജോലി മതിയാക്കി നാട്ടിലേക്ക് വരുമെന്നും ഇനോസ് വീട്ടുകാരോട് പറഞ്ഞതായാണ് വീട്ടുകാർ പറയുന്നത്.
അതേസമയം കരൺ കൊലപാതകിയാണെന്നും തന്നെയും കരൺ കൊലപ്പെടുത്തുമെന്നും ഇനോസ് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഉൾക്കടലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇനോസ് കടലിൽ വീണു എന്നാണ് കമ്പനി അറിയിച്ചത്. ഗുജറാത്തിലെ സിസ്റ്റം പ്രൊട്ടക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇനോസ് ഒരുമാസമായി ഒഎൻജിസിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.