സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണമെന്ന് നിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി രംഗത്ത്. തിരുവനന്തപുരം സിബി ഐ പ്രത്യേക കോടതിയിലാണ് കന്തസ്വാമി മൊഴി നല്‍കിയത്. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് തെളിയിക്കുന്ന മൊഴിയാണ് കന്തസ്വാമി പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികള്‍ കൂറ് മാറിയ സാഹചര്യത്തിലാണ് നിര്‍ണായക സാക്ഷി മൊഴി. അന്ന് നടന്ന പരിശോധനകളിലും അഭയയുടെ തലയ്ക്ക് മാരക ക്ഷതം ഏറ്റതായി കണ്ടെത്തിയിരുന്നു.
വാടക വീട്ടിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്‍റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. ഉഴവൂർ കരിനെച്ചി ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മകളെ സ്കൂളിൽ അയക്കാതെ വീട്ടിൽ ഇരുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊല്ലപ്പെട്ട സൂര്യയുടെ സഹോദരന്‍ സ്വരൂപ് സ്കൂളില്‍ നിന്നെത്തിയപ്പോള്‍ അമ്മ സാലി അകത്തു കയറ്റിയില്ല. പലതവണ വീടിനകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും മകനെ സാലി തള്ളി മാറ്റി. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളുടെ സഹായം തേടി. സമീപവാസികള്‍ എത്തി തിരക്കിയപ്പോള്‍ മകള്‍ ഉറങ്ങുന്നുവെന്നാണ് സാലി പറഞ്ഞത്.
സംശയം തോന്നിയ വീട്ടില്‍ കയറി നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടന്നിരുന്ന സൂര്യയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലായിരുന്നു. സാലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരീക്കര എസ്എന്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സൂര്യ ഈരാറ്റുപേട്ട ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സൂര്യയുടെ പിതാവ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ വച്ച് ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായും ലക്ഷണങ്ങൾ പാമ്പുകടിയേറ്റതിന്റെയാണെന്നും പരിശോധിച്ച ഡോ.ജാക്സൺ തോമസ് പറഞ്ഞു. സഹോദരങ്ങൾ:അമിയ ജബിൻ, ആഖിൽ.
ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഖിലേഷ്.
സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെട്ട് വരുകയായിരുന്നുവെന്നു പിതാവ് അജികുമാര്‍ പറഞ്ഞു. രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്‍ന്ന് പുറത്ത് വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം. സഹോദരി ; അഖില
ഭർത്താവിന്‍റെ ക്രൂരതയുടെ ഇരയായി ജീവൻ നഷ്ടമായ ഇരുപത്തിയഞ്ചുകാരി കൃതിയുടെ മരണം നൊമ്പരമായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇപ്പോൾ കൃതിയുടേയും രണ്ടാം ഭർത്താവ് വൈശാഖിൻറെയും ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. കൃതിയുടേയും വൈശാഖിൻറെയും കല്ല്യാണ വേദയിൽ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്.
കതിർമണ്ഡപത്തിൽ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി വിഡിയോയിൽ. ഫെയ്സ്ബുക് വഴി പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങൾ മാത്രമാണ് നിലനിന്നത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.
പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്ന് കൃതി പലപ്പോഴും സൂചിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ വിവാഹം കഴിച്ചതെന്നും കൊല്ലെപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കൃതി പറയുന്നു. ഇത് സാധൂകരിക്കും വിധമാണ് കൃതി എഴുതിയ കത്തും പൊലീസ് കണ്ടെടുത്തത്. മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.
പണംസംബന്ധിച്ച വഴക്കിനിടയിൽ കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു വൈശാഖ് പൊലീസിനു മൊഴി നല്‍കി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും വൈശാഖ് പറയുന്നു.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന ഒഴിവാക്കാനും സീറ്റ് ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിക്കിട്ടാനുമായി പൈലറ്റിന്റെ വേഷം കെട്ടിയ ആൾ അറസ്റ്റിൽ. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. രാജൻ മഹ്ബൂബാനിയെന്ന നാൽപ്പത്തിയെട്ടുകാരനാണു സുരക്ഷാ പരിശോധന ഒഴിവാക്കാൻ ജർമൻ എയർലൈൻസായ ലുഫ്താൻസയുടെ പൈലറ്റായി ആൾമാറാട്ടം നടത്തിയത്.
കൺസൾട്ടൻസി കമ്പനി ഉടമയായ രാജൻ രണ്ടു വർഷമായി ബാങ്‌കോക്കിൽനിന്നുള്ള പൈലറ്റായി ആൾമാറാട്ടം നടത്തി വിമാനത്തിൽ യാത്ര ചെയ്യുന്നു. വ്യാജ ഐഡി കാർഡ് ഇയാളിൽനിന്നു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽനിന്ന് വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തതായും പോലീസ് പറഞ്ഞു.
വസന്ത് കുഞ്ച് സ്വദേശിയായ രാജൻ മഹ്ബൂബാനി തുടക്കത്തിൽ സ്വകാര്യ കമ്പനികളിൽ വിവിധ തലങ്ങളിൽ ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് കോർപറേറ്റുകൾക്ക് പരിശീലനവും കൺസൾട്ടേഷനും നൽകുന്ന സ്ഥാപനം സ്വന്തമായി ആരംഭിക്കുകയായിരുന്നുവെന്ന് ഇന്ദിരാ ഗാന്ധി വിമാനത്താവളം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
“തിങ്കളാഴ്ച കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിൽ കയറാനിരിക്കെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ലുഫ്താൻസ എയർലൈൻസിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ (സിഎസ്‌ഒ) ഇയാളെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു. വിമാനത്താവളത്തിന്റെ പുറപ്പെടൽ ഗേറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്,” സഞ്ജയ് ഭാട്ടിയ പറഞ്ഞു. ഇയാളുടെ പക്കൽനിന്ന് വ്യാജ ഐഡി കാർഡ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
“വ്യോമയാന മേഖലയെക്കുറിച്ച് താൻ യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കാറുള്ളതായും ബാങ്കോക്കിൽനിന്നു ലുഫ്താൻസ വ്യാജ ഐഡി കാർഡ് നേടിയതായും മഹ്ബൂബാനി വെളിപ്പെടുത്തി. യൂണിഫോം ധരിക്കാനും അവയിൽ ഫോട്ടോയെടുക്കാനും തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. ആർമി കേണൽ ആയി പോസ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫോണിൽ ഉണ്ട്. ടിക്ക് ടോക്കിൽ വ്യത്യസ്ത യൂണിഫോം ധരിച്ച വീഡിയോകളും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്,” ഡിസിപി കൂട്ടിച്ചേർത്തു.
സുരക്ഷാ പരിശോധന സമയത്ത് വേഗത്തിൽ അകത്തേക്ക് പ്രവേശിക്കാനും വിമാനക്കമ്പനികളിൽ നിന്ന് ടിക്കറ്റ് ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിക്കിട്ടാനുമുള്ള മാർഗമായാണ് താൻ ആൾമാറാട്ടം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ മഹ്ബൂബാനി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വിമാനത്തിൽ കയറാൻ എയർലൈൻ അംഗങ്ങൾ ഉപയോഗിക്കുന്ന വഴിയിൽ അദ്ദേഹം പ്രവേശിക്കുമായിരുന്നു. കൂടുതൽ പരിഗണന ലഭിക്കാനായി അദ്ദേഹം പൈലറ്റായി വേഷമിടും. ഇതുവഴി രാജൻ മഹ്ബൂബാനി തന്റെ സീറ്റ് അപ്ഗ്രേഡ് ചെയ്യാറുമുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ഇയാൾ പലയിടങ്ങളിലും പോയിട്ടുണ്ട്,”ഭാട്ടിയ കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുടയിൽ വീട്ടമ്മ ആലീസിനെ കഴുത്തറത്ത് കൊന്നത് ആരാണെന്ന് ഇനിയും വ്യക്തമല്ല. കഴുത്തിലെ ആഴത്തിലുള്ള മുറിവിന്റെ ശൈലി കണ്ട് ഇതരസംസ്ഥാനക്കാരനാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം . ആലീസിന്റെ ശരീരത്തിൽ ഒരേയൊരു മുറിവാണ് കൊലയാളി വരുത്തിയിട്ടുള്ളത്. അത് , കഴുത്തിലാണ്. ഇടതു കൈയിൽ ബലം പ്രയോഗിച്ചിട്ടുണ്ട്.
മൽപിടുത്തത്തിന്റെ ലക്ഷണമില്ല. കൈകളിലെ എട്ടു വളകൾ മാത്രം കൊലയാളി കവർന്നു. ആറു പവന്റെ മാല അലമാരയിൽ ഊരി ഭദ്രമായി സൂക്ഷിച്ചിരുന്നു. ഇതു കവർന്നിട്ടില്ല. 30 ,000 രൂപയും അലമാരയിലുണ്ടായിരുന്നു. വള ഊരി എടുത്ത ഉടനെ കൊലയാളി സ്ഥലം വിട്ടു. ഒരാളാണോ അതോ രണ്ടു പേരാണോ കൊല നടത്തിയതെന്ന് ഇനിയും വ്യക്തമല്ല. പലതരത്തിലുള്ള ഊഹാപോഹങ്ങൾ പൊലീസിന്റെ മുമ്പിലുണ്ട്.
ആലീസിന്റെ ഭർത്താവ് നടത്തിയിരുന്ന അറവുശാലയിലെ പഴയ തൊഴിലാളിയായ അസാമുകാരൻ സംഭവ ദിവസത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നു എന്ന വിവരമാണ്. അസാമുകാരനെ ഫോണിൽ ഇതുവരെ കിട്ടിയിട്ടുമില്ല. നാട്ടിലെ സ്ഥിരം ക്രിമിനലുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് ഇടപാടുകാരായ സ്ഥിരം ക്രിമിനലുകൾ സംഭവ സമയത്ത് ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണ്. ആലീസിന്റെ വീട്ടു പരിസരത്തുള്ള അഞ്ഞൂറോളം വീടുകളിൽ പൊലീസ് എത്തി ഓരോ കുടുംബാംഗങ്ങളുടേയും പേരു വിവരങ്ങൾ ശേഖരിച്ചു . അവരെല്ലാം സംഭവ ദിവസം എവിടെയായിരുന്നുവെന്ന് പരിശോധിച്ചു വരികയാണ്.
പട്ടാപകൽ വീട്ടമ്മയെ കൊന്ന് കടന്നു കളഞ്ഞ ആ കൊലയാളിയെ നാട്ടിലാരും കണ്ടിട്ടില്ല. അപരിചിതരായ ആരേയും ആ ദിവസം കണ്ടിട്ടില്ല. കർട്ടൻ പണിക്കാർ വന്നു പോയതല്ലാതെ മറ്റാരേയും കണ്ടിട്ടില്ല. സിസിടിവി കാമറകൾ കുറവാണ്. നിലവിൽ , സി സി ടി വി കാമറകൾ ഉള്ള വീടുകളിലെത്തി പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനു കീഴിൽ സംഭവ സമയം ആക്ടീവായിരുന്ന കോളുകൾ പരിശോധിക്കുന്നുണ്ട്. സംഭവ സമയത്തിന് ശേഷം സ്വിച്ച് ഓഫായ ഫോൺ നമ്പറുകളും പരിശോധിക്കുന്നുണ്ട്. ഇതിനോടകം മുന്നൂറു പേരെ ചോദ്യം ചെയ്തു വിട്ടു. സംശയമുള്ളവരെ വീണ്ടും വിളിപ്പിക്കും. തൃശൂർ റൂറൽ എസ്.പി. : കെ.പി.വിജയകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.
കൊലയാളി വീടിന്റെ പുറകുവശം വഴിയാണ് പുറത്തു കടന്നിട്ടുള്ളത്. ആലീസിന്റെ മൊബൈൽ ഫോൺ അടുക്കള ഭാഗത്തു നിന്നാണ് കിട്ടിയത്. മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലയാളിയെ പ്രതിരോധിക്കാൻ പോലും ആലീസിന് സമയം കിട്ടിയിട്ടില്ല. ജനവാസ മേഖല ആണെങ്കിലും തൊട്ടടുത്ത രണ്ടു വീടുകളിലും ആൾ താമസമില്ല. പിന്നെ രണ്ടു പറമ്പുകളാണ്. ആലീസ് പകൽ സമയത്ത് തനിച്ചാണെന്ന് അറിവുള്ള ആളായിരുന്നിരിക്കണം കൊലയാളി.
കഴുത്തറത്ത് കൊന്ന് വളകൾ തട്ടാൻ രണ്ടും കൽപിച്ചാണ് കൊലയാളി വന്നിട്ടുള്ളത്. അതിരാവിലെ വീട്ടിൽ എത്തി എവിടെയെങ്കിലും ഒളിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. കൊല നടത്തി വളകൾ കൈക്കലാക്കിയ ശേഷം പെട്ടെന്ന് കൊലയാളി സ്ഥലം വിട്ടത് പിടിക്കപ്പെടാതിരിക്കാനാകാം. കൊല നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കൊലയാളിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് സമ്മർദമുണ്ടാക്കുന്നുണ്ട്.
മദ്യപാനിയായ മകന്റെ ശല്യം സഹിക്കാൻ വയ്യാതെ കൊന്നെന്ന് കുടുംബാംഗങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇൻഡോറിലാണ് സംഭവം. മദ്യപിച്ച് വല്ലാതെ എത്തുന്ന മകൻ തന്റെ ഭാര്യയെയും മകളെയും ഇളയ മകന്റെ ഭാര്യയെയും പലവട്ടം ബലാത്സംഗം ചെയ്തുവെന്നും ഇത് ഇനിയും സഹിക്കാൻ വയ്യാത്തത് കൊണ്ട് കൊന്നുകളഞ്ഞതാണെന്നും യുവാവിന്റെ അച്ഛൻ പൊലീസിൽ മൊഴി നൽകി .
കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നു കൊലപാതകമെന്നും കൃത്യത്തിന് ശേഷം ഗോപാൽദാസ് കുന്നിന് സമീപത്ത് മൃതദേഹം ഉപേക്ഷിച്ചുവെന്നും ഇവർ സമ്മതിച്ചു.
ഇവരുെട വീടിന് സമീപത്തെ കുന്നിൻപ്രദേശത്ത് നിന്ന് 24കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. മകനെ കാണാനില്ലെന്നും വീടുവിട്ട് പോയെന്നുമായിരുന്നു കുടുംബാംഗങ്ങൾ ആദ്യം നൽകിയ മൊഴി.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളിലേക്ക് അന്വേഷണം നീണ്ടു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുടുംബാംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി.
2009ല്‍ ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ച യുവാവ് ഒടുവില്‍ ദുരൂഹതകള്‍ ബാക്കിവച്ച് യാത്രയായപ്പോള്‍ മരണകാരണം എന്താണെന്നത് ഉറ്റവര്‍ക്കിടയില്‍ ചോദ്യചിഹ്നമായി ശേഷിക്കുന്നു.പ്രേതങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഉത്തരം തേടി അലഞ്ഞവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്ന പേരാണ് ഗൗരവിന്റേത്. ലോകത്ത് പ്രേത സാന്നിധ്യമുണ്ടെന്ന് പ്രചരിച്ചിടത്തൊക്കെ ധൈര്യപൂര്‍വ്വം എത്തിയ ഗൗരവ് വാര്‍ത്തകളില്‍ നിറഞ്ഞത് നിരവധി തവണ. പലയിടത്തെയും അന്ധവിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഈ യുവാവ് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി.
2016 ജൂലൈ ഏഴിനാണ് ഡല്‍ഹി ദ്വാരകയിലെ സ്വന്തം ഫ്‌ളാറ്റിനുള്ളില്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ ഗൗരവിനെ കണ്ടത്. ഭാര്യക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇവിടെ ഗൗരവ് താമസിച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഗൗരവിനെ കണ്ടു എന്നാണ് ഭാര്യ ആര്യാ കാശ്യപ് പൊലീസിന് നല്‍കിയ മൊഴി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗരവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വീടും ഗൗരവിന്റെ മൊബൈല്‍ ഫോണും പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. ഗൗരവിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ഡല്‍ഹി പൊലീസ് കേസ് ഫയല്‍ മടക്കി. എന്നാല്‍ ഇത് ബന്ധുക്കള്‍ ഇന്നും വിശ്വസിക്കുന്നില്ല. ഗൗരവ് ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ലെന്നാണ് വീട്ടുകാരുടെ നിലപാട്.
അമേരിക്കയില്‍ പഠനശേഷം കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുത്ത് ഇഷ്ടജോലിയില്‍ പ്രവേശിക്കുകയായിരുന്നു ഗൗരവ്. പ്രേതബാധയുണ്ടെന്നു പരക്കെ പറഞ്ഞിരുന്ന ഒരു വീട്ടിലേക്കു താമസം മാറിയതോടെയാണ് കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന കരിയറില്‍ നിന്നും ഗൗരവ് പിന്തിരിയാന്‍ തുടങ്ങിയതെന്നു പറയപ്പെടുന്നു. ജോലി വിട്ടശേഷം പാരാനോര്‍മല്‍ വിഷയങ്ങളില്‍ പഠനം നടത്തിയ ഗൗരവ് ഇന്ത്യയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് പാരാനോര്‍മല്‍ അന്വേഷകനും പാരാ നെക്‌സസ് പ്രതിനിധിയുമായിരുന്നു.
പ്രേതബാധയുള്ളതെന്ന് പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ രാത്രി തങ്ങുകയുമൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. ഇന്ത്യയിലും വിദേശത്തും അടക്കം ഇത്തരം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകള്‍ വിഷയമായ ടിവി പരിപാടികള്‍ക്കും പ്രേക്ഷകരേറെയായിരുന്നു. ഭൂത് ആയാ, ഫിയര്‍ ഫയല്‍സ് തുടങ്ങിയ ടിവി പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 16 ഡിസംബര്‍, ടാങ്കോ ചാര്‍ളി എന്നീ സിനിമകളിലും ഗൗരവ് അഭിനയിച്ചിട്ടുണ്ട്. പ്രേതബാധയുണ്ടെന്ന് പറയുന്ന ആറായിരത്തോളം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചുണ്ടെന്നാണ് ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഗൗരവ് വിവാഹിതനായത്. ഏതോ വിപരീതശക്തി തന്നെ അതിലേക്കു നയിക്കുന്നുവെന്നും പിന്തിരിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നും ഗൗരവ് ഭാര്യ ആര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലിയിലുള്ള അമിതഭാരമോ സമ്മര്‍ദ്ദമോ മൂലം പറഞ്ഞതാകാമെന്ന് കരുതി ഭാര്യ അതു കാര്യമാക്കിയിരുന്നില്ല. തിവാരിയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റം കറുത്തപാട് കണ്ടിരുന്നു. ഏതോ അദൃശ്യ ശക്തികള്‍ തിവാരിയുടെ മരണത്തിന് പിന്നിലുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നവര്‍ നിരവധിയാണ്.
പ്രേതങ്ങളിലും കെട്ടുകഥകളിലും ഭയന്ന് കഴിയുന്ന ജനങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൗരവ് തിവാരി പാരനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത്. എന്നാല്‍ മരണത്തിലെ ദുരൂഹത മൂലം അദ്ദേഹം ലക്ഷ്യം വച്ചതിന്റെ വിപരീത പ്രചാരണമാണ് ഇന്ന് പലരും നടത്തുന്നത്.