Crime

കുഞ്ഞനുജത്തിക്ക് ഏറ്റവും പ്രിയപ്പെട്ട കരടിപ്പാവയെ ജൊവാനയുടെ മൃതദേഹത്തിനരികിൽ വച്ചപ്പോൾ മൂത്ത സഹോദരൻ ജോയൽ വിതുമ്പി. പിതാവ് റിജോഷിനൊപ്പം ഒരേ കുഴിയിലായിരുന്നു ജൊവാനയുടെയും അന്ത്യവിശ്രമം. മുംബൈ പൻവേലിലെ ലോഡ്ജിൽ അമ്മ ലിജിയും അമ്മയുടെ സുഹൃത്ത് വസീമും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തിയ ജൊവാന(2)യുടെ മൃതദേഹം പുത്തടിയിലെ റിജോഷിന്റെ കുടുംബവീട്ടിൽ എത്തിച്ചപ്പോൾ ഗ്രാമം വിതുമ്പി.

വീട്ടുകാരും നാട്ടുകാരും ‘കുഞ്ഞൂസ്’ എന്നു വിളിക്കുന്ന ജൊവാനയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു കരടിപ്പാവ. മൃതദേഹം അടക്കം ചെയ്ത പെട്ടിക്കു മുകളിൽ പതിച്ച, ജൊവാനയുടെ ചിരിക്കുന്ന ചിത്രത്തിനടുത്തായി കരടിപ്പാവയെ ഇരുത്തി. പാവയെ കുഞ്ഞനുജത്തിയുടെ ശവകുടീരത്തിൽ വച്ചശേഷമാണു ജോയൽ കണ്ണീരോടെ പള്ളിയിൽ നിന്നു മടങ്ങിയത്. കരടിപ്പാവയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് മൃതദേഹത്തിനരികിൽ നിന്ന സഹോദരങ്ങളായ ജോയലും ജോഫിറ്റയും കണ്ടുനിന്നവരുടെ കണ്ണുകളെയും ഇൗറനണിയിച്ചു.

ജൊവാനയുടെ മൃതദേഹം ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് ലത്തീൻ സഭ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു.

അന്ത്യകർമങ്ങൾക്ക് സഹ കാർമികത്വം വഹിക്കാനുള്ള നിയോഗമായിരുന്നു ഫാ.വിജോഷ് മുല്ലൂരിന്. വിജയപുരം രൂപതയിലെ വൈദികൻ ആയ ഫാ.വിജോഷ് മുല്ലൂർ, കൊല്ലപ്പെട്ട റിജോഷിന്റെ മൂത്ത സഹോദരൻ ആണ്. ഒപ്പീസ് ചൊല്ലുമ്പോൾ പലപ്പോഴും ഫാ.വിജോഷിന്റെ വാക്കുകൾ ഇടറി.

ജൊവാനയുടെ അന്ത്യ കർമങ്ങൾക്കിടെ കരഞ്ഞു തളർന്ന് വീണു പോയ മാതാവ് കൊച്ചുറാണിയെ താങ്ങി എഴുന്നേൽപിച്ചതും ഫാ.വിജോഷ് ആണ്. ജൊവാനയുടെ ചേട്ടായി ജോയലിനേയും കുഞ്ഞേച്ചി ജോഫിറ്റയേയും ചേർത്തു പിടിച്ച് സമാധാനിപ്പിച്ചു. റിജോഷിന്റെ മരണാനന്തര ചടങ്ങുകളിലും സഹ കാർമികത്വം വഹിച്ചത് ഫാ.വിജോഷ് ആയിരുന്നു. ഫാ.വിജോഷും ഇളയ സഹോദരൻ ജിജോഷും ചേർന്നാണ് ജൊവാനയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ശനിയാഴ്ച രാത്രി മുംബൈയിൽ എത്തിയത്.

കുഞ്ഞു ജൊവാനയെ അവസാനമായി കാണാൻ ലിജിയുടെ പിതാവും ബന്ധുക്കളും ഇന്നലെ റിജോഷിന്റെ വീട്ടിൽ എത്തി. പുത്തടി, കല്ലിങ്കൽ കുര്യന്റെ മകളാണ് ലിജി. ലിജിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് 3 വയസ്സ് ഉള്ള ഇളയ കുട്ടിയുമായി കുര്യനെയും മകളെയും ഉപേക്ഷിച്ച് പോയിരുന്നു. അതിനു ശേഷം രണ്ടാനമ്മയാണ് ലിജിയെ വളർത്തിയത്. റിജോഷുമായുള്ള വിവാഹത്തിന് ശേഷം കുടുംബവുമായി ലിജി നല്ല ബന്ധത്തിൽ ആയിരുന്നില്ല.

നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണം ഭയന്ന് റിജോഷിന്റെ മരണാനന്തര ചടങ്ങുകളിൽ ലിജിയുടെ പിതാവും ഉറ്റ ബന്ധുക്കളും പങ്കെടുത്തിരുന്നില്ല. ലിജിയുമായി തങ്ങൾക്ക് ഇനി ഒരു ബന്ധവും ഇല്ലെന്ന് ഇവർ പറഞ്ഞു.

അച്ഛനു പിന്നാലെ ഈ ലോകം വിട്ടുപോയ പിഞ്ചു ജൊവാനയ്ക്ക് ചാച്ചൻ ജിജോഷിന്റെ വേദനയിൽ കുതിർന്ന യാത്രാമൊഴി. ഫെയ്സ്ബുക്കിൽ കുറിച്ച വിയോഗക്കുറിപ്പിലാണ് കൊല്ലപ്പെട്ട ജൊവാനയുടെ പിതാവ് റിജോഷിന്റെ സഹോദരൻ ജിജോഷ് വേദന പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ രൂപം

കുഞ്ഞുസേ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ.. അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുൻപേ പോയി വഴി ഒരുക്കീന്നു ചാച്ചൻമാർക്ക് അറിയാം.. അല്ലേലും പണ്ടു മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ… കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്. അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ.. അല്ലേലും പപ്പാ എന്ന് പറഞ്ഞാൽ നിനക്കും ജീവനാണല്ലോ. എവിടെ പോയാലും റിജോ പപ്പാനെ മാത്രം മതീല്ലോ..

സ്നേഹിച്ചു കൊതി തീർന്നില്ലാലോ കുഞ്ഞുസേ നിന്നെ.. വിടരുന്നതിനെ മുൻപേ അടർത്തി എടുത്തല്ലോ നിന്നെ..
ചാച്ചൻ നോക്കിയേനേലോ, പൊന്നു പോലെ നോക്കിയേനേലോ നിന്നെ.. എല്ലാ ദിവസം ഓടിവന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ എന്ന വിളിയോടയല്ലേ തുടങ്ങാറ്. ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേൾക്കുന്ന പോലെ.. ആദ്യമായും അവസാനമായും ബോംബെ ഒക്കെ കാണാൻ പറ്റിയല്ലോ നിനക്ക്‌.. ഡോക്ടർ ആകണം എന്ന ആഗ്രഹം സാധിച്ചു തരാൻ പറ്റിയില്ലല്ലോ..
റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണെന്ന് ചാച്ചൻമാർക്കറിയാം.. അല്ലേലും ഈ ലോകത്തിലെ കപട സ്നേഹത്തിൽ നിന്നു നിന്റെ പപ്പാ നിന്നെ രക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അന്വേഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കൂന്ന്.
സ്നേഹത്തോടെ കുഞ്ഞിചാച്ചൻ

ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കാറിൽ കടന്നു കളഞ്ഞു. മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകൾ കൃതി മോഹൻ (25) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൊല്ലം കോളജ് ജംക്‌ഷൻ എംആർഎ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) ആണ് കാറിൽ രക്ഷപ്പെട്ടത്. ഇയാൾ പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുൻപു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങി. വീട്ടിൽ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.

വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തപ്പോൾ വീട്ടുകാർക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി.

ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഭയന്നു മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വാർഡ് മെമ്പർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി.

ആലപ്പുഴ വെണ്മണിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ വിശാഖപട്ടണത്തുവച്ച് ആർപിഎഫ് പിടികൂടുകയായിരുന്നു. വീട്ടിൽനിന്ന് കാണാതായ സ്വർണവും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. പ്രതികളെ ഉടൻ കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു

കോറമണ്ഡൽ എക്സ്പ്രസിൽ ഹൗറയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികൾ കുടുങ്ങിയത്. എസ് വൺ കോച്ചിൽ യാത്രചെയ്തിരുന്ന ഇരുവരെയും വിശാഖപട്ടണത്തുവച്ച് ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്ന് സ്വർണം കണ്ടെത്തിയതായും, ഇതിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ലെന്നും ആർപിഎഫ് അറിയിച്ചു. ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽനിന്ന് കവർന്ന സ്വർണമാണിതെന്നാണ് നിഗമനം. കവർച്ചാശ്രമത്തിനിടെ ഇരട്ടകൊലപാതകം നടത്തിയ പ്രതികൾ, സംസ്ഥാനം വിട്ടേക്കാമെന്നു പൊലീസിന് ആദ്യമേ സൂചനയുണ്ടായിരുന്നു.

ആദ്യം കസ്റ്റഡിയിലെടുത്ത രണ്ട് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. തുടർന്ന് ലുക് ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം ഊർജിതമാക്കി മണിക്കൂറുകൾക്കകമാണ് പ്രതികൾ വലയിലായത്. നടപടികൾ പൂർത്തിയാക്കി കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും, ഭാര്യ ലില്ലിയെയും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിടിയിലായവർ നേരിട്ടാണോ കൃത്യംനടത്തിയത്, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനി ഉത്തരം ലഭിക്കണം.

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇവർ കേരളംവിട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊഴുവല്ലൂർ ആഞ്ഞിലിമൂട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി എന്നിവരെ കൊലപ്പെടുത്തിയത് കവർച്ചാശ്രമത്തിനിടെയാണെന്നാണ് പൊലീസ് നിഗമനം.

ഇന്ന് പുലർച്ചെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും അറുപത്തിയെട്ടുകാരിയായ ഭാര്യ ലില്ലിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് നേരത്തെ വീട്ടിൽ ജോലിക്കെത്തിയ രണ്ട് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

ഇവരിൽനിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. കസ്റ്റഡിയിൽ എടുത്തവർക്കൊപ്പം താമസിച്ചിരുന്ന, ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവർക്കായി പൊലീസ് പിന്നീട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഇവർ ട്രെയിൻമാർഗം സംസ്ഥാനം വിട്ടതായാണ് സൂചന. റെയിൽവേ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. രാവിലെ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പികാസും മൺവെട്ടിയും വീടിനു സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. വൃദ്ധദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ ഇരുവരും വിദേശത്താണ്.

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ​ഡി​എം​കെ​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​യു​ടെ കൊ​ടി​മ​രം ഒ​ഴി​വാ​ക്കി സ്കൂ​ട്ട​ർ ഓ​ടി​ച്ച യു​വ​തി​ക്ക് നാഷണൽ പെർമിറ്റ് ലോറി ത​ട്ടി ഗു​രു​ത​ര​പ​രി​ക്ക്. കോ​യ​മ്പ​ത്തൂ​രി​ൽ അ​വി​നാ​ഷ് റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. എം​ബി​എ ബു​രു​ദ​ധാ​രി​യാ​യ അ​നു​രാ​ധ രാ​ജ​ശ്രീ​ക്കാ​ണ് (30) പ​രി​ക്കേ​റ്റ​ത്. സ്കൂ​ട്ട​റി​ൽ കോ​യ​മ്പ​ത്തൂ​ർ ഗോ​കു​ലം പാ​ർ​ക്കി​ലെ ഓ​ഫീ​സി​ലേ​ക്കു​പോ​കു​മ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ വീ​ണു​കി​ട​ന്ന അ​ണ്ണാ​ഡി​എം​കെ​യു​ടെ കൊ​ടി​മ​ര​ത്തി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു.

റോ​ഡി​ലേ​ക്ക് വീ​ണ അ​നു​രാ​ധ​യു​ടെ മു​ക​ളി​ലൂ​ടെ ലോറി ക​യ​റി​യി​റ​ങ്ങി. അ​നു​രാ​ധ​യു​ടെ ര​ണ്ട് കാ​ലു​ക​ളി​ലൂ​ടെ​യു​മാ​ണ് ലോറി ക​യ​റി​യി​റ​ങ്ങി​യ​ത്. അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു ലോറി. ഗു​രു​ത​ര​പ​രി​ക്കേ​റ്റ അ​നു​രാ​ധ​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക​മ​ക​ളാ​ണ് അ​നു​രാ​ധ. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോറി മ​റ്റൊ​രു ബൈ​ക്കി​ലും ത​ട്ടി. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റു. ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സെ​പ്റ്റം​ബ​റി​ൽ ചെ​ന്നൈ​യി​ൽ ഫ്ല​ക്സ് ബോ​ർ​ഡ് വീ​ണ് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ യു​വ​തി മ​രി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​ണ്ണാ​ഡി​എം​കെ നേ​താ​വ് ജ​യ​ഗോ​പാ​ലി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​പ​ര​സ്യ ബോ​ര്‍​ഡ് വീ​ണാ​ണ് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ‌ ശു​ഭ​ശ്രീ മ​രി​ച്ച​ത്. ഉ​ത്ത​ര​വാ​ദി​ക​ളാ​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്ക് എ​തി​രെ ന​ട​പ​ടി വൈ​കു​ന്ന​തി​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നെ​യും പോ​ലീ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഐ​എ​ൽ​ടി​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ല്ലാ​വ​രം റോ​ഡി​ന് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സ് ബോ​ർ​ഡ് ശു​ഭ​ശ്രീ​യു​ടെ സ്കൂ​ട്ട​റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ശു​ഭ​ശ്രീ പി​ന്നാ​ലെ വ​ന്ന ലോ​റി​ക്ക​ടി​യി​ലേ​ക്ക് വീ​ണു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ശു​ഭ​ശ്രീ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ നാ​മ​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സ് പൊ​ട്ടി​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചി​രു​ന്നു.

കൊ​ടു​കു​ള​ഞ്ഞി: ചെ​ങ്ങ​ന്നൂ​ർ കൊ​ടു​കു​ള​ഞ്ഞി​യി​ൽ വൃ​ദ്ധ ദ​മ്പ​തി​ക​ളെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി.​ചെ​റി​യാ​ൻ(75), ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ അഞ്ജുവിന്റെ (24)മരണമാണ് വീട്ടുകാരിലും നാട്ടുകാർക്കിടയിലും സംശയങ്ങൾക്ക് കാരണമാകുന്നത്. ഭർത്താവ് സിവിൽ പൊലീസ് ഓഫീസറായ പുന്നക്കാട് കൊട്ടാരക്കോണത്ത് സുരേഷ് കുമാറിന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2016ലാണ് ബി.ടെക് ബിരുദധാരിയായ അഞ്ജുവിനെ പാലക്കാട് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനായ സുരേഷ്‌‌ കുമാർ വിവാഹം ചെയ്തത്. സുരേഷ് കുമാർ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ നിയമസഭയിൽ വാച്ച് ആന്റ് വാർഡായി ജോലി ചെയ്യുകയാണ്. അഞ്ജു ഭർതൃവീട്ടിൽ നിന്നും ദിവസവും മൊബൈൽ ഫോണിലൂടെ പരുത്തിച്ചകോണത്തെ വീടുമായി ബന്ധപ്പെടുകയും അച്ഛനമ്മമാരോട് കുശലാന്വേഷണം നടത്തുകയും എല്ലാകാര്യങ്ങളും പറയുകയും ചെയ്യുമായിരുന്നു. സംഭവത്തിന് തലേദിവസമാണ് അഞ്ജു ഏറ്റവുമൊടുവിൽ പരുത്തിച്ചകോണത്തെ വീട്ടിൽ വന്നത്. രണ്ടരവയസുകാരൻ മകനെ ഡേ കെയറിൽ അയയ്ക്കുന്നതിനും തനിക്ക് പി.എസ്.സി പരീക്ഷാ പരിശീലനത്തിന് പോകുന്നതിനെപ്പറ്റിയും ആലോചിക്കാനുമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പമെത്തിയത്. അഞ്ജുവിനെ പരുത്തിച്ചകോണത്തെ വീട്ടിലാക്കിയശേഷം ജോലിക്ക് പോയ സുരേഷ്, ഉച്ചയോടെ ഫോണിൽ വിളിച്ച് താൻ തിരികെ വരാൻ താമസിക്കുമെന്നും വണ്ടിവിളിച്ച് വീട്ടിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു.

തുടർന്ന് അഞ്ജുവിനെ സഹോദരൻ കാറിൽ അന്ന് വൈകുന്നേരം കൊട്ടാരക്കോണത്തെ വീട്ടിൽ തിരികെ കൊണ്ടാക്കി. അടുത്ത ദിവസം രാവിലെ പതിവുപോലെ അച്ഛനമ്മമാരെ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചെങ്കിലും വഴക്കോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി യാതൊരു സൂചനയും നൽകിയില്ല. എന്നാൽ, എന്നും ഉച്ചയ്ക്കുള്ള അഞ്ജുവിന്റെ പതിവ് വിളി അന്നുണ്ടായില്ല. രാത്രി മകളെ അങ്ങോട്ട് വിളിക്കാമെന്ന് കരുതിയിരുന്ന അമ്മയുടെ ഫോണിലേക്ക് വൈകുന്നേരമെത്തിയ സുരേഷ്‌‌ കുമാറിന്റെ വിളി ആ കുടുംബത്തിന് താങ്ങാനായില്ല. ‘നിങ്ങളുടെ മകൾ തൂങ്ങിനിൽക്കുന്നു’ എന്നായിരുന്നു ആ സന്ദേശം. ഉടൻ അഞ്ജുവിന്റെ കുടുംബം കഷ്ടിച്ച് നാലുകിലോമീറ്റർ അകലെയുള്ള കൊട്ടാരക്കോണത്തെ വീട്ടിലേക്ക് പാഞ്ഞു. നിലത്ത് നിശ്ചലയായി മരവിച്ച് കിടക്കുന്ന മകളുടെ മൃതശരീരമാണ് അവർക്ക് അവിടെ കാണാനായത്.

സുരേഷിന്റെ വീട്ടിലെ ഡൈനിംഗ് ടേബിളിൽ ഒരു ഗ്ളാസ്ബൗൾ അഞ്ജു വച്ചതിനെ ചൊല്ലി വഴക്കുണ്ടായത്രേ. തുടർന്ന് സുരേഷ് അഞ്ജുവിനെ മർദ്ദിച്ചു എന്നാണ് പരാതി. സംഭവങ്ങൾക്ക് സാക്ഷിയായ രണ്ടര വയസുകാരൻ മകൻ ഇക്കാര്യങ്ങൾ അഞ്ജുവിന്റെ മാതാപിതാക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. അഞ്ജു മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയതാണെന്നാണ് സുരേഷിന്റെയും വീട്ടുകാരുടെയും മൊഴി. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ വീട്ടുകാരുടെ പരാതി.

അഞ്ജു ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃവീട്ടിൽ തനിക്ക് നേരിടേണ്ടിവന്ന അവസ്ഥ ലാപ് ടോപ്പിൽ തെളിവായുണ്ടെന്നാണ് സൂചന. ആർത്തവ സമയത്ത് കുഞ്ഞിന് കുറുക്ക് തയാറാക്കാൻ പോലും അടുക്കളയിൽ പ്രവേശിക്കാൻ അഞ്ജുവിന് അനുവാദമില്ലായിരുന്നു. അതിനാൽ, ആർത്തവ സമയത്ത് അഞ്ജുവിനെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.

മകളുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ സംശയങ്ങൾ മുഖവിലയ്ക്കെടുക്കാനോ കാര്യമായി അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്നാണ് അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതി. ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നു.

അഞ്ജുവിന്റെ വീട്ടുകാരുടെ സംശയങ്ങൾ 

 .വൈകിട്ട് മൂന്നരയ്ക്ക് തൂങ്ങിമരിച്ചെന്ന വിവരം അഞ്ജുവിന്റെ വീട്ടുകാരെ അറിയിക്കാൻ വൈകിയത്.

.ആത്മഹത്യ ചെയ്തതാണെങ്കിൽ മുറിയുടെ കതക് അടയ്ക്കാതിരുന്നത്.

.മേശപ്പുറത്ത് കയറി നിന്നാൽപോലും അഞ്ജുവിന് സീലിംഗിൽ എത്താൻ കഴിയില്ലെന്നുള്ളത്.

.എന്തും വീട്ടുകാരോട് തുറന്നുപറയാറുള്ള അഞ്ജു പ്രശ്നങ്ങളൊന്നും അറിയിക്കാതിരുന്നത്.

മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മര്‍ദ്ദനത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് ആത്മഹത് ചെയ്തത്. അതിനിടയില്‍ യുവാവുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രിയാണ് ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് ഷാഹിറിന്റെ ഉമ്മയും അനിയനും പറഞ്ഞു.

ഷാഹിറിന്റെ സഹോദരനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. പിന്നീട് ഉമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലെത്തിയ ഷഹീര്‍ ഇവരുടെ മുന്നില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷാഹിറിനെ ഉടന്‍ത്തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

രാത്രികാലങ്ങളില്‍ പല കോപ്രായങ്ങള്‍ കാണിക്കുന്ന ചെറുപ്പക്കാരുണ്ട്. രാത്രികാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളെ പിടികൂടി. ബെംഗളൂരുവിലാണ് സംഭവം. ഏഴംഗ വിദ്യാര്‍ത്ഥി സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ പ്രതീക്ഷിക്കാതെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യാത്രക്കാര്‍ക്ക് മുന്നിലെത്തി ഭയപ്പെടുത്തും.

തെരുവില്‍ ഉറങ്ങിക്കിടക്കുന്നവരെയും ഇവര്‍ ഭയപ്പെടുത്താറുണ്ട്. ആളുകളെ പേടിപ്പിച്ച് രസിക്കലാണ് പ്രധാന വിനോദം. സംഭവം പതിവായതോടെ ഇതുസംബന്ധിച്ച് യാത്രക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യശ്വന്ത് പൂര്‍ പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

അപ്രതീക്ഷിതമായെത്തിയ വാഹനാപകടത്തിൽ പൊലിഞ്ഞ യുവദമ്പതികളുടെ മരണത്തിൽ കണ്ണീരൊഴുക്കുകയാണ് ഒരു നാട്. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ(24) എന്നിവരാണ് മരിച്ചത്.

വിവാഹത്തിൽ പങ്കെടുക്കാനാണ് രാവിലെ കാറിൽ ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി എട്ടരയോടെ രാഹുലിന്റെയും സൗമ്യയുടെയും മൃതദേഹങ്ങൾ ഊരൂട്ടുകാലായിലെ വീട്ടിലെത്തുമ്പോൾ തകർന്നുപോയി ബന്ധുക്കൾ. നൊമ്പരക്കാഴ്‌ചയായി ഇരുവരുടെയും മകൾ രണ്ടുവയസ്സുള്ള ഇഷാനി. കുഞ്ഞിനെ രാഹുലിന്റെ അമ്മയെ ഏൽപിച്ചാണ് ഇരുവരും ഇന്നലെ രാവിലെ പുറപ്പെട്ടത് .

‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിലാണു തറച്ചത്. സങ്കടം സഹിക്കാനാകാതെ എല്ലാവരും കണ്ണീരൊഴുക്കുമ്പോൾ മുത്തശ്ശിയുടെ കയ്യിൽതന്നെയായിരുന്നു ഇഷാനി.

ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് ഈ ദാരുണാപകടം.

മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

Copyright © . All rights reserved
➤