ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് സല സഞ്ചരിച്ച സ്വകാര്യ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി. ഇതോടെ വിമാനയാത്രയ്ക്കിടെ അപ്രത്യക്ഷനായ അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സല ജീവനോടെയുണ്ടാകാനുള്ള സാധ്യതയും അടയുകയാണ്. ഇംഗ്ലിഷ് കടലിടുക്കിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ക്കിടയിൽ ഒരു മൃതദേഹവും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വിമാനാവശിഷ്ടങ്ങൾ ഇതുവരെ വീണ്ടെടുക്കാത്തതിനാൽ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനാവശിഷ്ടം കണ്ടെത്തിയ വിവരം സലയുടെയും പൈലറ്റിന്റെയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഇവരുടെയും പൊലീസിന്റെയും നിർദ്ദേശപ്രകാരമായിരിക്കും അടുത്ത നടപടി തീരുമാനിക്കുക.
ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം കാണാതായ ശേഷം സല അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.
ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ദിവസങ്ങളായി കുട്ടി പുറത്ത് കാണിക്കുന്ന ശാരീരിക അസ്വസ്ഥതകളിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ കാണിച്ചതോടുകൂടിയാണ് പീഡനകഥ പുറത്താകുന്നത്. കുട്ടി ജനനേന്ദ്ര്യത്തിൽ ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഢന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു
മണിമലയാറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലാണ് ഇരുവള്ളിപ്ര കണ്ണാലിക്കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹമാണ് കിട്ടിയത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം മീന്‍പിടിത്തക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സുനന്ദാ പുഷ്കര്‍ ദുരൂഹമരണക്കേസില്‍ ശശിതരൂരിന്‍റെ വിചാരണ ഈ മാസം 21 മുതല്‍. കേസ് പരിഗണിച്ച ദില്ലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റി.
ഡല്‍ഹി പൊലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. 2014 ജനുവരി 17നാണു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തട്ടുകട വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കോട്ടയം നഗരഹൃദയത്തിൽ ഒരാൾ പട്ടാപ്പകൽ കുത്തേറ്റുമരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു മൃതപ്രായനായി കിടന്നയാളെ കണ്ടെത്തിയതു സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തിരുനക്കര രാജധാനി ഹോട്ടൽ ഭാഗത്തു നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം. മറിയപ്പള്ളി പുഷ്പഭവനം വിജയകുമാർ (അനി–45) ആണു മരിച്ചത്. പ്രതി പെരുമ്പായിക്കാട് ചിറയിൽ റിയാസ് (27) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴവർഗ തട്ടുകട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താൽ ഇരുവരും തമ്മിൽ സ്ഥിരമായി തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയിൽ റിയാസും വിജയകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായെന്നും തുടർന്നു വിജയകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേൽപിച്ചതായി പൊലീസ് പറയുന്നു.
തുടർന്നു കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ബസ് സ്റ്റാൻഡിലേക്കു പോയ യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നാണു പൊലീസ് സ്ഥലത്തെത്തി വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു
പരുക്കേറ്റ റിയാസ് പൊലീസ് കസ്റ്റഡിയിലാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയ്ക്കു ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. വിജയകുമാറിന്റെ സംസ്കാരം ഇന്ന് 4നു സഹോദരി പുഷ്പയുടെ മറിയപ്പള്ളിയിലുള്ള നങ്ങ്യാരുപറമ്പിൽ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ അനിയൻ പിള്ള, അമ്മ: സരസ്വതി അമ്മ
വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. മലയാളികളെയാണ് കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ മൂന്നാലത്ത് എടക്കേട്ടും വില്ലയില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകരയില്‍ സുധീഷ് ഭവനില്‍ സൂര്യ എസ്.നായര്‍ (18) എന്നിവരാണ് മരിച്ചത്.
അമലും സൂര്യയും അടൂരിലെ സ്വകാര്യ കോളെജില്‍ ബി.കോം. വിദ്യാര്‍ഥികളാണ്. ഇരുവരും ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു. ഇരുവരും പ്രണയത്തിലായിരുന്നോ എന്ന് പോലീസ് അന്വേഷിക്കും.
കോയമ്പത്തൂരിനും പോത്തനൂരിനുമിടയില്‍ നഞ്ചുണ്ടപുരത്ത് റെയില്‍പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍-പോത്തനൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ലോക്കോപൈലറ്റാണ് ആദ്യം മൃതദേഹങ്ങള്‍ പാളത്തില്‍ കണ്ടത്.
തുടര്‍ന്ന്, റെയില്‍വേ പൊലീസെത്തി നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസില്‍ ചെന്നൈയ്ക്കുള്ള തീവണ്ടി ടിക്കറ്റുകള്‍ ഇവരില്‍ നിന്ന് കണ്ടെത്തി. ഇതേ ട്രെയിനില്‍ വ്യാഴാഴ്ച വൈകീട്ട് കോട്ടയത്തു നിന്നാണ് ഇവര്‍ കയറിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
16 കാരിയായ അഞ്ജന എന്ന പെണ്‍കുട്ടി അതിക്രുരമായി കൊല്ലപ്പെട്ട സംഭവത്തിലേക്കാണ് ദുരഭിമാനകൊലയുടെ ഇരുള്‍ പരക്കുന്നത്. കുടുംബാംഗങ്ങള്‍ തന്നെയാണോ ഇതിന് പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് മാതാപിതാക്കളും ഒരു ബന്ധുവും അറസ്റ്റിലായെങ്കിലും അന്വേഷണം നീളുകയാണ്.
യുവതിയെ ആസിഡില്‍ മുക്കിയ ശേഷം തല വെട്ടിക്കളയുകയും മാറിടങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തും മുമ്ബ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് സംശയം. ഡിസംബര്‍ 28 ന് കാണാതായ അഞ്ജനയുടെ മൃതദേഹം ഞായറാഴ്ച വീടിന് സമീപത്ത് നിന്നും വികൃതമാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മകള്‍ ബലാത്സംഗത്തിനും ഇരയായി എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത് വന്നത്. കാണാതായ ദിവസം പിതാവ് കുടുംബസുഹൃത്തായ മറ്റൊരാള്‍ക്കൊപ്പം അയച്ചതായി മാതാവും സഹോദരിയും വെളിപ്പെടുത്തി.
ഇത് ദുരഭിമാന കൊലയാണോ മാതാപിതാക്കളുടെ അറിവോടെ നടന്നതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാരണം 28 നാണ് മകളെ കാണാതായതെങ്കിലും പിതാവ് പോലീസില്‍ പരാതി നല്‍കിയത് ജനുവരി 6 ന് മാത്രമാണ്. ഒരാഴ്ചയോളം വീട്ടുകാര്‍ കാത്തിരുന്നു എന്നതാണ് സംശയാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവം ഗയയില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുകയാണ്. സേവ് അഞ്ജന എന്ന ഒരു പ്രചരണവും ശക്തമായി. ക്രൂരതയില്‍ പ്രതിഷേധിച്ച് കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അനേകരാണ് ഗയയിലെ തെരുവുകളില്‍ എത്തിയത്.
ഇന്ത്യയിലെ മീ ടൂ മൂവ്‌മെന്റിന്റെ നേതാവ് ഋതുപര്‍ണ്ണ ചാറ്റര്‍ജി സംഭവം പ്രധാനമന്ത്രിയുടേയും പ്രാദേശിക നേതാക്കളുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മകള്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടെന്ന ആരോപണം ഉയര്‍ത്തി മാതാപിതാക്കള്‍ രംഗത്ത് വന്ന ബീഹാറിലെ ഗയയെ ആകെമാനം ഞെട്ടിച്ച കൊലപാതകത്തിന് പിന്നല്‍ ദുരഭിമാന കൊലയെന്ന് സംശയം.
പനമ്പള്ളി നഗറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശികളായ ലൂതർബെന്‍, ജോൺപോള്‍, ആന്‍റണി എന്നിവർ പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്. പനമ്പള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
വിനീത് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരിട്ട് കണ്ടപ്പോൾ വിനീതിനെ മർദ്ദിച്ചു ബലമായി ഇവർ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ വിനീത് കാറിൽ നിന്നും ചാടിയതോടെ പ്രതികൾ കാറിന്റെ വേഗത കൂട്ടുകയും തുടർന്ന് മുന്‍പില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്‍റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് രാജ്യത്തിന്റെ മുഴുവൻ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ. വിവാദങ്ങളുടെ പേരിൽ അറിപ്പെടുന്ന നേതാവാണ് പൂജ ശകുന്‍ പാണ്ഡെ. നാഥൂറാം ഗോഡ്‍സെയെക്ക് മുൻപേ ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന വിവാദ പ്രസ്‌താവനയുമായി നേരത്തെ വാർത്തകളിൽ പൂജ പാണ്ഡെ ഇടം പിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച് കൊല്ലുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു.
ഹിന്ദു സഭ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിയുമാണ് പൂജ ശകുന്‍ പാണ്ഡെ. ഗണിതത്തിൽ എംഫിലും പിഎച്ച്ഡിയുമുണ്ടെന്നാണ് ഇവരുടെ വാദം. പ്രൊഫസറാണെന്ന് അവകാശപ്പെടുന്ന പുജ തന്റെ മറ്റൊരു പേരായി ഫെയ്സ്ബുക്കിൽ ചേര്‍ത്തിരിക്കുന്നത് ‘മഹാന്ത് മാ പൂജാനന്ദ് ഗിരി’ എന്നാണ്. പ്രതീകാത്മക ഗാന്ധിവധം നടത്തിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പൂജ പാണ്ഡെയുടെ ഭർത്താവ് അശോകും ഉണ്ട്.
അങ്ങേയറ്റത്തെ വർഗീയത നിറഞ്ഞ പ്രസ്താവനകളുടെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പല വട്ടം ഇടം പിടിക്കാറുണ്ട് ഇവർ. മുത്തലാഖ് ബിൽ ചർച്ച നടന്നപ്പോൾ മുസ്ലിം സ്ത്രീകൾ മതംമാറി ഹിന്ദുക്കളാകണമെന്ന് പൂജ പ്രസ്താവിച്ചു. ഇങ്ങനെ മാത്രമേ നീതിനിഷേധത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്നവർ പറഞ്ഞു. സർക്കാരിനും കോടതിക്കും നിങ്ങൾക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ ഞങ്ങൾ നൽകുമെന്നും പൂജ വിശദീകരിച്ചു.
ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന് നിലപാടിലാണ് ഹിന്ദു മഹാസഭ ഹിന്ദു കോടതി പ്രാവർത്തികമാക്കിയത്. 2018 ഓഗസ്റ്റിൽ ഹിന്ദു കോടതി സ്ഥാപിച്ച് അതിൽ ആദ്യത്തെ ചീഫ് ജസ്റ്റിസ്സായി പൂജ പാണ്ഡെ സ്ഥാനമേറ്റു. മീററ്റിലെ ശാരദ റോഡിലുള്ള ഹിന്ദു മഹാസഭാ ഓഫീസിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. ഭരണകൂടത്തെ വെല്ലുവിളിച്ച ഹിന്ദു മഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം അന്ന് ആവശ്യപ്പെട്ടെങ്കിലും യോഗി ആദിത്യനാഥ് വിഷയത്തിൽ മൗനം പാലിച്ചു.
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വച്ച് പൂജാരി അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. പലസംസ്ഥാനങ്ങളിലായി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്തതിനും രവി പൂജാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നാലുമാസം മുൻപാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് പൂജാരിയെ കുടുക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസും ഇയാളുടെ പിന്നാലെയായിരുന്നു. അടുത്തിടെ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ അന്വേഷണം എത്തിച്ചേർന്നതും പൂജാരിയിലായിരുന്നു.പ്രമുഖ സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഭീഷണിപ്പെട്ടുത്തി പണം തട്ടിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.
ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജപേരിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.