പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട്ടിൽ ചാക്കിൽ പൊതിഞ്ഞു ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഏകദേശം 4 വയസ്സുള്ള പെൺകുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ബാഗിലാക്കിയതാണെന്നു പൊലീസ് കരുതുന്നു. പോസ്റ്റ് മോർട്ടത്തിലും കൊലപാതകസൂചനയാണു ലഭിച്ചതെന്നറിയുന്നു.
കഴുത്തിൽ കെട്ടിട്ടു മുറുക്കിയതരം പാടുകളുണ്ട്. ഭിന്നശേഷിയുള്ള കുട്ടിയാണിതെന്നു സംശയിക്കുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം കണ്ടെത്തിയ പരിസരങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മറ്റു തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
നാലു ദിവസത്തിലേറെ പഴക്കമുള്ള ശരീരം ചീർത്തതോടെയാണു കൈകൾ ബാഗിനു പുറത്തേക്കു തള്ളിയത്. ബാഗിൽ നിന്നു ലഭിച്ച ചില വസ്തുക്കളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സാമ്യമുള്ള ഏതെങ്കിലും കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ സി.അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
ലണ്ടൻ: കാറിലിരുന്ന് ഒച്ചയുണ്ടാക്കിയ മൂന്നുവയസ്സുകാരനെ നിശബ്ദനാക്കാൻ അമ്മയും കാമുകനും ചേർന്ന് സീറ്റ് പിന്നോട്ടാക്കി ഞെരിച്ചുകൊന്നു. അമ്മേയെന്ന് വിളിച്ച് കുഞ്ഞ് അലമുറയിട്ടെങ്കിലും അവന്റെ ശബ്ദം ഇല്ലാതാകുന്നതുവരെ സീറ്റ് പിന്നോട്ടാക്കിയാണ് ഇവർ ക്രൂരകൃത്യം നടപ്പാക്കിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെയും കാമുകനെയും ശിക്ഷിക്കാനൊരുങ്ങുകയാണ് കോടതി. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് ക്രോയ്‌ഡോനിലാണ് സംഭവമുണ്ടായത്.
ആൽഫി ലാംബ് എന്ന മൂന്നുവയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മ അഡ്രിയാൻ ഹോറെയും കാമുകൻ സ്റ്റീഫൻ വാട്ടേഴ്‌സണും ചേർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. മാർക്കസ് ലാംബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വാട്ടേഴ്‌സൺ കാറിന്റെ മുൻസീറ്റിലിരിക്കുകയായിരുന്നു. പിൻസീറ്റിലാണ് ഹോറെയും എമിലി വില്യംസ് എന്ന മറ്റൊരു സ്ത്രീയും ഇരുന്നത്. ഇവരോടൊപ്പമായിരുന്നു ആൽഫി. കുഞ്ഞ് തുടർച്ചയായി കരഞ്ഞപ്പോൾ പ്രകോപിതനായ വാട്ടേഴ്‌സൺ സീറ്റ്പിന്നിലേക്കാക്കി ഞെരിക്കുകയുമായിരുന്നുവെന്ന് അന്വേഷണദ്യോഗസ്ഥർ പറഞ്ഞു.
കാറിനുള്ളിൽനിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഞെരിഞ്ഞമർന്ന കുഞ്ഞ് മൂന്നുദിവസത്തിനുശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. ക്രോയ്‌ഡോനിലെ വീട്ടിൽവച്ചാണ് മരണം സംഭവിച്ചത്. കാറിലിരുന്ന് കരഞ്ഞ കുഞ്ഞിനെ ഹോറെ അടിച്ചുവെന്നും എന്നിട്ടും കരച്ചിൽ നിർത്താതായതോടെയാണ് വാട്ടേഴ്‌സൺ സീറ്റ് പിന്നോട്ടാക്കി ഞെരിച്ചതെന്നും ഓൾഡ് ബെയ്‌ലി കോടതിയിൽ അന്വേഷണോദ്യോഗസ്ഥർ ബോധിപ്പിച്ചു.
കുറ്റകൃത്യം മറച്ചുവെക്കുന്നതിന് ഹോറെയും വാട്ടേഴ്‌സണും നിരന്തരമായി നുണപറഞ്ഞുവെന്നും അധികൃതർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന മറ്റു രണ്ട് യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇവർക്കുനേരെയും ഹോറെയും വാട്ടേഴ്‌സണും കൈയേറ്റത്തിന് മുതിർന്നുവെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോഴും വാട്ടേഴ്‌സണിന് ഹോറെ സന്ദേശങ്ങളയച്ചിരുന്നു. ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് വാട്ടേഴ്‌സൺ ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി നാലിനാണ് ആൽഫി ആശുപത്രിയിൽ മരിക്കുന്നത്. ടാക്‌സിക്കാറിനുള്ളിൽ കുടുങ്ങി ആൽഫിക്ക് പരിക്കേറ്റുവെന്നാണ് തുടക്കത്തിൽ ഹോറെ പറഞ്ഞത്. എന്നാൽ, അന്വേഷണോദ്യോഗസ്ഥർ തുടർച്ചയായി ചോദ്യം ചെയ്തതോടെ ഇവർ സത്യം പറയുകയായിരുന്നു. മാത്രമല്ല, സംഭവത്തിനുശേഷം തന്റെ ഔഡി കാർ വിൽക്കാൻ വാട്ടേഴ്‌സൺ ശ്രമിച്ചതും സംശയത്തിന് ആക്കം കൂട്ടി. കുട്ടിക്ക് വയ്യാതായപ്പോൾ ഹോറെ തന്നെയാണ് പാരമെഡിക്‌സിനെ വിളിച്ചുവരുത്തിയത്. ഹോറെയുടെ വാക്കുകളിൽ സംശയം തോന്നിയ പാരമെഡിക്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പല അവസരങ്ങളിലും ഗായകൻ സോനു നിഗമിനെ കൊല്ലാൻ ശിവസേന നേതാവ് ബാൽ താക്കറെ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ എംപി നിലേഷ് റാണയാണ് വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് സോനു നിഗമിനും അറിയാമായിരുന്നു.
‘ബാൽ സാഹിബിന്റെ കർജത് ഫാം ഹൗസിൽ കൊല്ലപ്പെട്ട ആളുകൾക്ക് കൈയും കണക്കുമില്ല. ശിവസേന നേതാവ് ആനന്ദ് ഡിഗേയുടെ മരണത്തിലും ബാൽ സാഹിബിന് പങ്കുണ്ട്. അദ്ദേഹം ഹൃദയാഘാതം മൂലമല്ല മരിച്ചത്. ഈ മരണം വിശ്വസിക്കാതിരുന്ന രണ്ട് ശിവസേന നേതാക്കളെയും കൊന്നുതള്ളിയിട്ടുണ്ട്. പലതവണ സോനുനിഗമിനെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്താണ് സോനുവും ബാൽ സാഹിബും തമ്മിലുള്ള ബന്ധമെന്ന് ചോദിക്കരുത്. ഇനിയും വാ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്.’- നിലേഷ് റാണ പറഞ്ഞു.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണയുടെ പുത്രനും മുന്‍ എംപിയുമാണ് നീലേഷ് റാണ. ശിവസേന മുൻ നേതാവായിരുന്നു നീലേഷിന്റെ പിതാവ് നാരായൺ റാണ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരാണ് ഒൻപതു പേരെ കൊന്നതെന്ന് ചോദിച്ചാൽ വ്യക്തമാകുമെന്നും നിലേഷ് കൂട്ടിച്ചേര്‍ത്തു. നീലേഷിന്റെ പ്രസ്താവന ബിജെപി-ശിവസേന ബന്ധത്തിൽ വിള്ളൽ വീഴ്ത്തും. വരുംദിവസവങ്ങളിൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കും സാധ്യതയുണ്ട്.
മരിച്ചുപോയെ തന്റെ മകന്റെ പ്രേതത്തെ കണ്ടുവെന്ന് അമ്മ പറയുന്നു. അടുക്കളയിലെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ തെളിവായി കാണിച്ചാണ് അമ്മ പറയുന്നത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജ് ആണ് വിശ്വസിക്കാന്‍ കഴിയാത്ത തെളിവ് കാണിച്ചുതരുന്നത്.അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈലില്‍ ലഭിക്കുകയായിരുന്നു .ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണു അടുക്കളയില്‍ ഒരാളുണ്ടെന്ന സന്ദേശം മൊബൈലില്‍ ലഭിക്കുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന സുരക്ഷാ സംവിധാനമാണിത്.
അകത്തു പ്രവേശിച്ച ആളുടെ ചിത്രം ബന്ധപ്പെട്ട മൊബൈല്‍ നമ്പറില്‍ തെളിയും.ഈ സന്ദേശം തുറന്നു നോക്കിയ ജെന്നിഫറും ലോറനും ഞെട്ടി. അതാ പൈജാമയണിഞ്ഞു നില്‍ക്കുന്ന ഒരു പുരുഷരൂപം. മരിച്ചു പോയ മകന്‍ റോബിയെപ്പോലെ! പിന്നാലെ ജെന്നിഫറും മകളും അടുക്കളയിലേക്കു ഓടിയെത്തി. എന്നാല്‍ അങ്ങനെ ഒരു രൂപമുണ്ടായിരുന്നതിന്റെ യാതൊരു തെളിവും അവിടെ കാണാന്‍ കഴിഞ്ഞില്ല.
ആ ചിത്രം കണ്ടതോടെ താന്‍ ആകെ ഭയപ്പെട്ടുവന്നും എന്നാല്‍ മകന്‍ സ്വര്‍ഗത്തില്‍ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്നു വിശ്വസിക്കുന്നതിനാല്‍ ആശ്വാസം തോന്നുന്നുവെന്നും ജെന്നിഫര്‍ പ്രതികരിച്ചു.
ഹരിയാനയിലെ ജിന്ധ് ജില്ലയിലെ ഒരു സാധാരണ കര്‍ഷകനാണ് ജിതേന്ദര്‍ ഛട്ടാര്‍. ഈ യുവാവ് ഇന്ന് മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടംപിടിക്കാന്‍ ഒരു കാരണമുണ്ട്. ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് കൂട്ടബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെയാണ്. തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് നിയമ പോരാട്ടം നടത്തുന്ന ജിതേന്ദറിന്റെ വാക്കുകള്‍ ഇങ്ങനെ:
”കുറച്ച് വര്‍ഷം മുമ്പാണ് എന്റെ ഭാര്യയെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ആ കാപാലികര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അവളെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തുകയായിരുന്നു ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഉദ്ദേശ്യം. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവളെ അവര്‍ മാസങ്ങളോളം ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം ഞങ്ങള്‍ വിവാഹിതരായിരുന്നില്ല. പിന്നീടാണ് ഞാന്‍ അവളെ കുറിച്ചും അവള്‍ നേരിട്ട ക്രൂരതയെ കുറിച്ചും അറിയുന്നത്. അതിന് ശേഷം ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നെയും നാലു മാസം കഴിഞ്ഞിട്ടായിരുന്നു വിവാഹം.
‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
വിവാഹത്തിന് മുമ്പ് ഒരിക്കല്‍ പോലും അവളെ കാണാനുള്ള അവസരമില്ലായിരുന്നു. ഹരിയാനയിലെ ഗ്രാമീണമേഖലയിലെ സമ്പ്രദായം അങ്ങനെയായിരുന്നു. പഴയ ഒരു ഫോണിലൂടെ വല്ലപ്പോഴുമുണ്ടായിരുന്ന കോളുകളായിരുന്നു ആകെയുള്ള ബന്ധം. എന്റെ വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായിരുന്നു അവളുടെ വീട്. ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു, എനിക്കൊരു പ്രധാന കാര്യം സംസാരിക്കാനുണ്ടെന്ന്. ഒരു പ്രാവശ്യം കൂടി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് വരാമോയെന്ന് അവള്‍ ചോദിച്ചു. ഒരാഴ്ചക്ക് ശേഷം ഞങ്ങള്‍ എല്ലാവരും കൂടി അവളുടെ വീട്ടിലെത്തി. അവള്‍ ഞങ്ങളോട് പറഞ്ഞു, അവള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന്. ഇത് മറച്ചുവെച്ച് ഒരു ബന്ധത്തിന് അവള്‍ക്ക് താല്‍പര്യമില്ലെന്ന്. നിറഞ്ഞ കണ്ണുകളോടെ വിതുമ്പി കൊണ്ടാണ് അവള്‍ ഞങ്ങളോട് ഈ കാര്യം പറഞ്ഞത്. ഈ ബന്ധത്തിനുള്ള അര്‍ഹത അവള്‍ക്കില്ലെന്നും എന്നോട് പറഞ്ഞു.
അവളുടെ വാക്കുകള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി. അവളെ വിവാഹം ചെയ്തില്ലെങ്കില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് എനിക്ക് തോന്നി. ഞാന്‍ അവളോട് പറഞ്ഞു, ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി നേടിത്തരുകയും ചെയ്യും. അവള്‍ക്ക് നീതി നേടിക്കൊടുക്കാനുള്ള ഉദ്യമം ഞാന്‍ വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ഞങ്ങളുടെ സമൂഹം എപ്പോഴും കുറ്റപ്പെടുത്തുക സ്ത്രീകളെയാണ്. എന്റെ ഗ്രാമത്തിലെ ഒരു സ്കൂളില്‍ പതിവായി പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ വിലസിയിരുന്നു. എന്നാല്‍ ഒരൊറ്റ പെണ്‍കുട്ടി പോലും അതേക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാന്‍ തയാറാകില്ല. കാരണം വേറൊന്നുമല്ല, പരാതി പറഞ്ഞാല്‍ പിന്നെ അവരെ സ്കൂളില്‍ പറഞ്ഞയക്കില്ല. പഠനം അതോടെ അവസാനിക്കും.
‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
രണ്ടാഴ്ചക്ക് ശേഷം ഞാന്‍ അവളുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അവളെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. അവളെ ബലാത്സംഗം ചെയ്ത ആ എട്ടു പേര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കി. നിയമ പോരാട്ടത്തിനായി അഭിഭാഷകനെ ഏര്‍പ്പാടാക്കി. 2015 ഡിസംബറില്‍ ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തിന് മുമ്പ് തന്നെ എനിക്കും എന്റെ കുടുംബത്തിനും ഒട്ടേറെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ളവരും സമ്പന്നരും ആയിരുന്നു കേസിലെ പ്രതികള്‍. ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമായി ഗുണ്ടകളെ പലവട്ടം വീട്ടിലേക്ക് അയച്ചു. തെളിവുകള്‍ എല്ലാം പൊലീസിന് സമര്‍പ്പിച്ചിരുന്നു. പക്ഷേ അതൊന്നും കോടതിയില്‍ എത്തിയില്ല. പകരം എനിക്കെതിരെ മൂന്നു കള്ളക്കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ അവയെല്ലാം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എന്റെ മാതാപിതാക്കള്‍ എനിക്കും എന്റെ ഭാര്യക്കും കരുത്തായി എപ്പോഴുമുണ്ടായിരുന്നു. പക്ഷേ നിയമ പോരാട്ടമായിരുന്നു വലിയ ബുദ്ധിമുട്ട്. ഭീഷണി ഫലിക്കാതെ വന്നപ്പോള്‍ പണം നല്‍കി കേസ് ഒഴിവാക്കാനും ശ്രമം നടന്നു. പക്ഷേ ഞാന്‍ വഴങ്ങിയില്ല.
‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
ജില്ലാ കോടതി പ്രതികളെ കുറ്റമുക്തരാക്കി ആദ്യം തിരിച്ചടി നല്‍കി. പക്ഷേ തോല്‍ക്കാന്‍ മനസില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. കേസ് നടത്തിപ്പിന് വേണ്ടി ഭൂമി വിറ്റു. അഭിഭാഷകര്‍ക്ക് നല്‍കാനും കേസ് നടത്തിപ്പിനും 14 ലക്ഷം രൂപ വേണ്ടിയിരുന്നു. ഞങ്ങളുടെ മനസമാധാനം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഓരോ രാത്രികളിലും ദുസ്വപ്നങ്ങള്‍ കണ്ട് എന്റെ ഭാര്യയുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. കേസ് നടത്തിപ്പ് ചെലവേറിയ കാര്യമായതിനാല്‍ ഞാനും നിയമം പഠിച്ചു തുടങ്ങി. നിയമ ബിരുദം സ്വന്തമാക്കി കഴിഞ്ഞ് ഭാര്യയുടെ കേസ് സ്വന്തമായി നടത്താനാണ് ലക്ഷ്യം. ഇനിയും അഭിഭാഷകര്‍ക്ക് നല്‍കാനുള്ള പണമോ വില്‍ക്കാന്‍ ഭൂമിയോ എനിക്കില്ല. എന്റെ ഭാര്യയും ഇപ്പോള്‍ നിയമം പഠിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ഉറച്ച പിന്തുണയും കുടുംബത്തിന്റെ താങ്ങുമാണ് കരുത്ത് പകരുന്നത്. നീതിക്കായുള്ള പോരാട്ടം തുടരും.” – ജിതേന്ദര്‍ പറയുന്നു.
കൊല്ലം മെമു ട്രെയിന്‍ തട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. നിധിനെ ഒരു കിലോമീറ്ററോളം ട്രെയിന്‍ വലിച്ചുകൊണ്ടു പോയി. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.
കാഞ്ഞിരമറ്റം കൊടികുത്ത് നടക്കുന്നതിനാല്‍ തിങ്കളാഴ്ച സ്‌കൂളിന് അവധിയായിരുന്നു. കൊടികുത്തിന് പോവുകയാണെന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്നു പോയതെന്നു ബന്ധുക്കള്‍ പറയുന്നു. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പൊലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല.മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
സ്കൂളിൽ പോകാൻ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമ്മയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച മകൻ കുറ്റക്കാരനെന്ന് കോടതി. അമേരിക്കയിലെ ഹവായിയിലെ ഹോണോലുലുവിലാണ് സംഭവം. 2016 സെപ്തംബറില്‍ അപ്പാർട്ട്മെന്റിൽ വെച്ചാണ് ലിയു യുൻ ഗോങ് എന്ന സ്ത്രീയെ മകൻ യു വെയ് ഗോങ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവെയ്ക്ക് 30 വര്‍ഷം തടവാണ് കോടതി വിധിച്ചത്.
2017ൽ യു വെയ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിയുവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയും മറ്റ് ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വെച്ചിരുന്നത്.
തന്നെ സ്കളിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യുവെയ് മൊഴി നൽകിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് മൊഴി നൽകി.
കല്യാണദിവസം വധൂവരന്മാരെ റാഗ് ചെയ്യുന്ന സംഭവങ്ങള്‍ ഇന്ന് സർവസാധാരണമായിരിക്കുന്നു. ഇത്തരം ചില വിഡിയോകൾ സോഷ്യൽ മീഡിയയിൽ വിമർശനവിധേയമാകാറുണ്ട്. ഇത്തരം പ്രവണതക്ക് നിയന്ത്രണമുണ്ടാകണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.
അതിരുകടക്കുന്ന വിവാഹ റാഗിങ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മുന്നറിയിപ്പ്. റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പ് വായിക്കാം:
കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” “റാഗിംഗു”മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിെൻറയും വിരുന്നു സൽക്കാരത്തിെൻറയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു.
കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.
സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്.
ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.
റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്..
ശബരിമലയിൽ ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചതായി പരാതി. തലയ്ക്കു ക്ഷതമേറ്റ ഇവർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നു പുലർച്ചെ വീട്ടിലെത്തിയ ഇവരെ ഭർതൃമാതാവ് പട്ടിക കൊണ്ടു തലയ്ക്കടിച്ചുവെന്നാണു പരാതി. സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, ഭർതൃ മാതാവിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനകദുർഗ മർദിച്ചെന്നാണ് ഇവരുടെ ആരോപണം. സിവിൽ സ്പ്ലൈസ് ഉദ്യോഗസ്ഥയായ കനകദുർഗയുടെ അവധി ഇന്ന് അവസാനിക്കുന്നതിനാലാണു പുലർച്ചെ വീട്ടിലെത്തിയത്.
ദർശനത്തിന് ശ്രമിച്ച മറ്റൊരു യുവതി ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്ന് പരാതി. സംഘപരിവാർ ഭിഷണിയെത്തുടർന്ന് ആനക്കട്ടി വിദ്യാവനം സ്കൂളിൽ മകൾക്ക് പ്രവേശനം നിഷേധിച്ചെന്ന് ബിന്ദു പറഞ്ഞു. നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് അഗളി സ്കൂളിൽ മകൾ അനുഭവിച്ച് മാനസിക സമ്മർദ്ദനം മറ്റ് മോശം അനുഭവങ്ങളും കാരണമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചത്.
അഡ്മിഷൻ ലഭിക്കാത്തതുമൂലം ഒരുമാസമായി മകൾ സ്കൂളിൽ പോകുന്നില്ല. അഡ്മിഷന് ശ്രമിക്കുന്ന വിവരം അഗളി സ്കൂളില്‍ നിന്ന് ആനക്കട്ടി സ്കൂളിലേക്ക് ആരോ വിളിച്ചറിയിച്ച പ്രകാരമാണ് അവിടെ പ്രതിഷേധക്കാരെത്തിയത്. വിദ്യാഭാസനിഷേധം മകളെ മാനസികമായി തളർത്തിയിട്ടുണ്ട്. ഇതിന് പിന്നിലാരാണെന്നത് പുറത്തുവരണമെന്നും സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും ബിന്ദു ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയിൽ പോയത്. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് തിരികെ പോകുകയായിരുന്നു
കൊൽക്കത്തയിൽ രണ്ടു യുവതികൾ ചേർന്ന് പതിനാറു നായ്കുഞ്ഞുങ്ങളെ അതിക്രൂരമായി അടിച്ചു കൊന്നു. കൊൽക്കത്തയിലെ എ.ആര്‍.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സമൂഹമനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ കൊൽക്കത്ത പൊലീസ് യുവതികൾക്കെതിരെ കേസെടുത്തു.
ആശുപത്രിയുടെ മാലിന്യക്കുമ്പാരത്തിൽ നിന്നുമാണ് തല്ലിക്കൊന്ന നായ്ക്കളുടെ ജഡം കണ്ടെത്തിയത്. ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിട്ടത്തിൽ നിന്ന് ഷൂട്ട് ചെയ്ത രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 25 സെക്കന്റോളം ദൈർഘ്യമുളള വിഡിയോ പുറത്തു വന്നതോടെ യുവതികൾക്കെതിരെ ജനരോഷം ഇരമ്പി. എ.ആര്‍.എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേത്ൃത്വത്തിലുളള മൂന്നംഗ അന്വേഷണം സംഘവും അന്വേഷണം പ്രഖ്യാപിച്ചു. കൊൽക്കത്ത പൊലീസും അന്വേഷണം ഊർജ്ജിതമാക്കി.