Crime

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. പൂര്‍ണമായി മറച്ച കാറിലാണ് അദ്ദേഹം എത്തിയത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്

ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനോട് ചോദിക്കാന്‍ സാധ്യതയുള്ള 10 ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ടെന്ന ഫേസ്ബുക്‌പോസ്റ്റുമായി സുനിത ദേവദാസ് രംഗത്ത് എത്തിയിരിക്കുന്നത്. പരിഹാസരൂപേണയാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 10 ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

ഫ്രാങ്കോ മുളക്കലിനോട് പോലീസ് ചോദിയ്ക്കാന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ട് –

1 . പിതാവേ 10 കല്‍പ്പനകള്‍ ഏതൊക്കെയാണ്?

2 . ഏഴാമത്തെ കല്പനയെ കുറിച്ച്‌ അങ്ങയുടെ അഭിപ്രായം എന്താണ്?

3. യാത്രയൊക്കെ സുഖമായിരുന്നോ?

4 . കഴിക്കാന്‍ പുട്ടും കടലയും മതിയോ?

5 . ചായയില്‍ പഞ്ചസാര ഇടണോ?

6 . “നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്ക്കും എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ” അതൊന്നു വിശദീകരിക്കാമോ?

7 . “അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു. ” എന്നത് എങ്ങനെ നേരിടാനാണ് ഉദ്ദേശം?

8 . ഉച്ചക്ക് കഴിക്കാന്‍ ബിരിയാണി മതിയോ?

9 . ഊണ് കഴിഞ്ഞാല്‍ ഒരുറക്കം പതിവുണ്ടോ?

10 . പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ക്ഷമിച്ച്‌ കൂടെ ?

ഒടുവില്‍ “ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു. ” എന്നും പറഞ്ഞു ബിഷപ്പിനെ യാത്രയാക്കി. എന്നാണ് സുനിത ദേവദാസിന്റെ ഫേസ്ബുക്‌ പോസ്റ്റ്.

കേരളക്കരയും മാധ്യമങ്ങളും കാത്തിരിക്കുന്ന വിഷയത്തില്‍ നീതി ആര്‍ക്ക് കിട്ടും. ആദ്യ മണിക്കൂറുകളില്‍ബിഷപ്പ് പൂര്‍ണമായി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യം ചെറുതായി തുടങ്ങി സമരം തെരുവിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് ബിഷപ്പും കന്യാസ്ത്രീമാരും. സമരം കേരള ചരിത്രത്തില്‍ പുതുമയുള്ളതല്ല അറസ്റ്റും ചോദ്യം ചെയ്യലും എല്ലാം അങ്ങനെ തന്നെ. എന്നാല്‍ കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലും കേരളത്തിന്റെ സമര ചരിത്രത്തിലും ഒരു ബിഷപ്പിനെതിരെ പീഡന പരാതി ആരോപിച്ച് കന്യാസ്ത്രീകള്‍ തെരുവില്‍ സമരത്തിനിറങ്ങുന്നത് ആദ്യ സംഭവമാണ്. അതാകട്ടെ ഇപ്പോള്‍ പുതുചരിത്രം രചിക്കുക്കയാണ്.

കന്യാസ്ത്രീകലുടെ സമരം ഇന്ന് 12-ാം ദിവസത്തില്‍ എത്തിയിരിക്കുകയാണ് ഹൈക്കോടതി വളപ്പിലെ സമരപ്പന്തലില്‍ നിരവധിപ്പേരെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ ആദ്യം ചെറുതായി ആരംഭിച്ച സമരം ഇപ്പോള്‍ സമരം ചെയ്യുന്നവരുടെ കൈയ്യില്‍പ്പോലും നില്‍ക്കാത്ത അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഏക ആവശ്യം ബിഷപ്പ് ഫ്രാങ്കോയെ അകത്താക്കണമെന്നതും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ഇപ്പോള്‍ കന്യാസ്ത്രീമാര്‍.

ഇന്ന് രാവിലെ സമരക്കാരുടെ നേതൃത്വത്തില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ച്.നടത്തി. ‘സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്’ എന്ന ഫോറത്തിന്റെ നേതൃത്വത്തില്‍ ഐജി ഓഫീസിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. ബിഷപ്പിന്റെ അറസ്റ്റിനായി നിലവിളിക്കുന്നവര്‍ ഒരു വശത്ത് കോടതിയില്‍ നിന്നും അനുകൂല നിലപാടുമായി ബിഷപ്പ് മറുവശത്തും പോലീസ് സമ്മര്‍ദ്ദത്തില്‍ത്തന്നെയാണ്. എന്നാല്‍ ചാടിക്കയറി അറസ്റ്റ് ചെയ്്ത് പുലിവാലുപിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട് പോലീസ്.

പോലീസിന് പ്രതിയെ ചോദ്യം ചെയ്യുന്നതിന് ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ട്. അത് സിനിമയില്‍ കാണുന്നതുപോലെ മൂന്നാംമുറയല്ല. ഇന്നലെ ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോള്‍ മുതല്‍ പോലീസിന്റെ കണ്ണ് എപ്പോഴും ബിഷപ്പിന്റെ പിന്നാലെ ഉണ്ടായിരുന്നു. ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത് പോലീസ് അകമ്പടിയോടെയാണ്. രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് എത്തിയ ബിഷപ്പ് തികച്ചും ഭാവവ്യത്യാസമില്ലാതെ തിരിച്ചുപോകാമെന്ന ആത്മവിശ്വാസത്തില്‍ത്തന്നെയാണ് എത്തിയിരിക്കുന്നത്.

എന്നാല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള ബിഷപ്പിനോട് പോലീസ് സൈക്കോളജിക്കല്‍ ചോദ്യങ്ങളാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ നീങ്ങുന്നത്. മോഡേണ്‍ ഇന്‍ട്രോഗേഷന്‍ റൂമില്‍ ആദ്യ ആത്മവിശ്വാസം ബിഷപ്പിന് ഇപ്പോള്‍ ലഭിക്കുന്നില്ല. ആദ്യം പോലീസ് ബിഷപ്പിന് ആത്മവിശ്വാസം നല്‍കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. ബിഷപ്പിന്റെ വാദങ്ങള്‍ ചോദിച്ച് മനസ്സിലാക്കും പിന്നീടായിരിക്കും മൊഴികളിലെ വൈരുദ്ധ്യത്തിലേക്ക് കടക്കുക. ബലാത്സംഗം നടന്നിട്ടില്ല എന്ന നിലപാടാണ് ബിഷപ്പ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ തങ്ങള്‍ സൗഹൃദത്തിലായിരുന്നെന്നും ബിഷപ്പ് സമ്മതിച്ചു.

താന്‍ മൂലം സഭയെ കുഴപ്പത്തിലാക്കിയെന്ന വിഷമം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ബിഷപ്പ് പദവി ദുരുപയോഗം ചെയ്‌തോ എന്ന ചോദ്യത്തില്‍ പോലീസ് ബിഷപ്പിനെ പൂട്ടിയേക്കും.  തൃപ്പൂണിത്തറയിലെ പോലീസിന്റെ ഹൈടെക്ക് സെല്‍ സിനിമാ തിയേറ്ററുകളെ വെല്ലുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നതാകട്ടെ രണ്ട് സംഘങ്ങളായി തിരിഞ്ഞും.

മുറിയില്‍ നാലുക്യാമറകള്‍ സജ്ജമാണ്. ഓരോ ചോദ്യത്തിനുമുള്ള ബിഷപ്പിന്റെ മറുപടികളും ഭാവവ്യത്യാസങ്ങളും പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒരു കേസില്‍ താന്‍ പ്രതിയാണെന്ന് കുറ്റക്കാരനാണെന്ന് പോലീസ് തറപ്പിച്ച് പറഞ്ഞാല്‍ കുറ്റം ചെയ്യാത്ത ഒരാള്‍ ഒരുവിധത്തിലും അതിനോട് സമ്മതിക്കുകയില്ല.

ആദ്യം പലരും ഇത്തരം നിലപാട് എടുക്കാറുണ്ടെങ്കിലും തെളിവുകള്‍ നിരത്തി ഒരേ സമയം പലര്‍ പലവിധത്തില്‍ തിരിച്ചും മറിച്ചും ചോദിക്കുമ്പോള്‍ പലര്‍ക്കും അടിപതറും. ദിലീപ് കേസില്‍ ആദ്യം തന്നെ കുറ്റം ആരോപിച്ചപ്പോള്‍ പ്രതി എതിര്‍ക്കാതിരുന്നതായിരുന്നു പോലീസിന് സംശയം ഉണര്‍ത്തിയതും അറസ്റ്റിലേക്കെത്തിയതും.

എറണാകുളത്ത് 2014 മെയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ ആദ്യപീഡനം എന്നാണ് കന്യാസ്ത്രീയുടെ പരാതി. രാത്രി 10.45നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു.

ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. അതേ സമയം ഇന്ന് കൊച്ചിയില്‍ നടന്ന മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. സി.ആര്‍.നീലകണ്ഠന്‍, നടന്‍ ജോയ് മാത്യു തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.

ബഹ്‌റൈനിലെ ജുഫൈറിൽ സുഹൃത്തുമായുണ്ടായ വാക്കേറ്റത്തിനിടെ പ്രവാസി മലയാളി മർദ്ദനമേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ (49) ആണ് വാക്കേറ്റത്തിനെത്തുടർന്ന് അടിയേറ്റു മരിച്ചത്.

മൽപ്പിടുത്തത്തിനിടെ അപ്രതീക്ഷിതമായി തലയ്ക്ക് അടിയേൽക്കുകയിരുന്നു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ചൈനയിലെ ഏറ്റവും പ്രശസ്ത സിനിമാ താരമായ ഫാന്‍ ബിങ്ബിങിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും തിരക്കേറിയ താരമായ ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്

ജൂണ്‍ മാസത്തില്‍ ബിങ്ബിങ് ചൈന വിട്ടു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ച ചിത്രം ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ മാസം തുടക്കത്തില്‍ ചിത്രം നീക്കം ചെയ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാണാതായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയുടെ തിരോധാനത്തില്‍ ചൈനീസ് ഭരണകൂടത്തെ കുറ്റപ്പെടുത്തിയും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.

കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്ത്. സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. 2014 മെയ് അഞ്ചിനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്‍റില്‍ എത്തിയത്. അന്ന് ബിഷപ്പിനെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങാനായിരുന്നു സിസ്റ്ററിന്‍റെ പ്ലാന്‍.

പിറ്റേന്ന് കന്യാസ്ത്രീയുടെ സഹോദരന്‍റെ മകന്‍റെ ആദ്യ കുര്‍ബാന ആയിരുന്നു. എന്നാല്‍ വീട്ടിലേക്ക് പോകാനൊരുങ്ങിയ സിസ്റ്ററെ ബിഷപ്പ് പിന്തിരിപ്പിച്ചു. രണ്ട് പേര്‍ക്കും ഒരുമിച്ച് പോകാമെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ അന്ന് രാത്രി സിസ്റ്ററെ ബിഷപ്പ് പീഡിപ്പിച്ചു. പിറ്റേന്ന് നിര്‍ബന്ധിച്ച് പള്ളിയിലേക്ക് ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഭയന്നാണ് സിസ്റ്റര്‍ ചടങ്ങിനായി പള്ളിയിലേക്ക് പോയത്. പോകുന്ന വഴിയില്‍ പലരും സിസ്റ്ററോട് കരഞ്ഞതിനെ കുറിച്ച് ചോദിച്ചു. എന്നാല്‍ തനിക്ക് ജലദോഷവും തുമ്മലുമാണെന്ന് സിസ്റ്റര്‍ മറ്റുള്ളവരെ തെറ്റിധരിപ്പിച്ചു.

സിസ്റ്ററിന് സ്ഥിരമായി ജലദോഷം ഉള്ളത് കൊണ്ട് തന്നെ ബന്ധുക്കള്‍ എല്ലാവരും അക്കാര്യം വിശ്വസിച്ചു. ആദ്യത്തെ പീഡനത്തെ കുറിച്ച് സിസറ്റെ ഭയപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയുമായി ബിഷപ്പ് പിന്നീട് അവരെ പല തവണ പീഡിപ്പിച്ചതെന്നും അനുപമ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പീഡനത്തെ കുറിച്ച് സഭയ്ക്ക് പരാതി നല്‍കിയത് ബിഷപ്പ് അറിഞ്ഞതോടെ പരാതി നല്‍കിയതിന് തന്നേയും സിസ്റ്ററേയും ഭീഷണിപ്പെടുത്തിയിരുന്നു.

പരാതി പിന്‍വലിച്ചില്ലേങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. എന്നാല്‍ പരാതി പിന്‍വലിക്കാതായതോടെ തങ്ങളെ അപായപ്പെടുത്താന്‍ അടക്കം ശ്രമം ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പോലീസില്‍ ബിഷപ്പ് പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി പിന്‍വലിച്ചെന്നും കന്യാസ്ത്രീ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു. മദര്‍ സുപ്പീരയറിന് പുറമേ പല കന്യാസ്ത്രീകളും ബിഷപ്പിനെതിരെ ലൈംഗിക പരാതി ഉന്നയിച്ചിരുന്നു. ബിഷപ്പിന്‍റെ പീഡനം സഹിക്ക വയ്യാതെ കന്യാസ്ത്രീ പട്ടം ഉപേക്ഷിക്കേണ്ട വന്ന കന്യാസ്ത്രീകള്‍ പീഡന വിവരം സംബന്ധിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിും അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. അതേസമയം കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി മൂന്ന് ജില്ലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നല്‍കിയിരിക്കുന്ന നോട്ടീസ്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണസംഘം അയച്ച നോട്ടീസാണ് ബിഷപ്പ് കൈപ്പറ്റി. ചോദ്യം ചെയ്യലിന് 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസാണ് ബിഷപ്പിന് ലഭിച്ചത്. കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പ് എത്തിയാല്‍ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു

കത്ത് ലഭിക്കും മുൻപ് തന്നെ അന്വേഷണ സംഘത്തിന് മുമ്ബില്‍ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹരിയാനയില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതികളെക്കുറിച്ച് വിവരമില്ല. അതേസമയം പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക തിരികെനല്‍കി.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേട്ടത്തിന് രാഷ്ട്രപതിയിൽ നിന്ന് മെഡൽ നേടിയ പെൺകുട്ടിക്കാണ് ദുരനുഭവം.

പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി റെവാരിയിലെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് സംഭവം. കാറിലെത്തിയ മൂന്നംഗസംഘം പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വയലിൽ വെച്ച് മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

വയലിലുണ്ടായിരുന്ന മറ്റുചിലരും യുവാക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

പരാതിയിൽ കേസെടുക്കാനോ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ ശേഷമാണ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യം നടന്ന പ്രദേശത്തിന് പുറത്തുള്ള പൊലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ ആണ് സീറോ എഫ്ഐആർ.

അഞ്ച് മാസം മുൻപ് കന്യാകുമാരിക്കു സമീപം കുളത്തിനരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ കഠിനംകുളം സ്വദേശിയുടേത്. കത്തിക്കരിഞ്ഞ ശരീരത്തിലെ ടാറ്റുവിനെ പിൻപറ്റി സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞതു സിനിമാക്കഥയെ വെല്ലുന്ന കൊലപാതക ആസൂത്രണം. വാഹനമോഷണ സംഘത്തിലെ അംഗമായ ആകാശിനെ (22) മോഷണത്തുകയ്ക്കായി രണ്ട് സുഹൃത്തുക്കൾ ചേർന്നു വലിയതുറയിൽ വച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനായി പെട്രോൾ ഉപയോഗിച്ചു കത്തിച്ച ശേഷം തമിഴ്നാട്ടിൽ ഉപേക്ഷിച്ചു.

വലിയതുറ സ്വദേശിയായ അനു അജു (27), അനുവിന്റെ ഭാര്യ രേഷ്മ (27), കഴക്കൂട്ടം സ്വദേശി ജിതിൻ (22), അനുവിന്റെ അമ്മ അൽഫോൻസ എന്നിവരാണു പ്രതികൾ. ഇതിൽ രേഷ്മയെയും അൽഫോൻസയെയും അറസ്റ്റ് ചെയ്തു. അനുവും ജിതിനും പൊലീസ് വലയിലായതായാണു സൂചന. തുടർ അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു.ഏപ്രിൽ ഒന്നിനു പുലർച്ചെയാണ് കന്യാകുമാരിക്കു സമീപം അഞ്ചുഗ്രാമത്തിലെ പുഴക്കരയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. കയ്യിൽ ‘ആര്യ ഒൺലി യൂ ഇൻ മൈ ഹാർട്ട്’ എന്നു പച്ച കുത്തിയിരുന്നു. ആര്യയെന്ന പേര് കണ്ടതോടെ മരിച്ചതു മലയാളിയാകാമെന്നു സംശയിച്ചിരുന്നു.

പൊലീസ് പറയുന്നതിങ്ങനെ: മോഷണത്തുക പങ്കിടുന്നതുമായി ബന്ധപ്പെട്ട് മൂവരും തമ്മിൽ തർക്കമുണ്ടായി. വഴക്കു മൂത്തതോടെ മോഷണത്തെക്കുറിച്ചു പൊലീസിൽ അറിയിക്കുമെന്ന് ആകാശ് ഭീഷണിപ്പെടുത്തി. മാർച്ച് 30നു രേഷ്മ ആകാശിനെ വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യത്തിൽ ലഹരിമരുന്നു നൽകി മയക്കി. ഭർത്താവ് അനുവും സുഹൃത്ത് ജിതിനും ചേർന്നു വീടിനോടു ചേർന്നുള്ള വർക്‌ഷോപ്പിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കിക്കൊന്നു. മൃതദേഹം വർക്‌ഷോപ്പിന്റെ ഒരു ഭാഗത്തു ഷീറ്റ് ഇട്ടു മൂടി.

ആകാശിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്തു കാണിക്കുന്നതിനായി രേഷ്മയും ജിതിനും ചേർന്ന് ആകാശിന്റെ ഫോണുമായി കൊല്ലത്തേക്കു പോയി. ആകാശിന്റെ ഫെയ്സ് ബുക് അക്കൗണ്ടിൽ നിന്നു കൊല്ലത്തേക്കു പോകുകയാണെന്ന മട്ടിൽ സ്റ്റാറ്റസ് ഇടുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം ടാർപോളിൻ ഉപയോഗിച്ചു മൃതദേഹം പൊതിഞ്ഞ ശേഷം മൂവരും ചേർന്നു വാഹനം വാടകയ്ക്കെടുത്തു കന്യാകുമാരിയിലേക്കു തിരിച്ചു.

അനുവിന്റെ അമ്മ അൽഫോൻസയും ഒത്താശ ചെയ്തു. ശുചീന്ദ്രം ഭാഗത്തെത്തിയ സംഘം മൃതദേഹം വലിച്ചിറക്കി മുഖത്തുൾപ്പെടെ പെട്രോൾ ഒഴിച്ചു കത്തിച്ചു. തിരികെയെത്തി വർക്‌ഷോപ്പിലെ തെളിവുകളും നശിപ്പിച്ചു. നാളുകൾക്കു ശേഷം രേഷ്മയും അനുവും ഇടഞ്ഞതോടെയാണു സംഭവം പൊലീസിന്റെ ചെവിയിലെത്തിയത്.

ആകാശ് പ്രണയിച്ചിരുന്ന ആര്യ, സഹോദരൻ കണ്ണൻ എന്നിവർ വഴി പൊലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തും. മൃതദേഹം അഞ്ചുഗ്രാമം പൊലീസ് സൂക്ഷിച്ചിരിക്കുകയാണെന്നു കമ്മിഷണർ പി.പ്രകാശ് അറിയിച്ചു. ഡിസിപി ആർ.ആദിത്യ, കൺട്രോൾ റൂം എസി: വി.സുരേഷ്കുമാർ, ശംഖുമുഖം എസി ഷാനി ഖാൻ, വലിയതുറ എസ്ഐ ബിജോയ്, ഷാഡോ എസ്ഐ സുനിൽ ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വഴിത്തിരിവായത് പ്രണയത്തിൽ ചാലിച്ചെഴുതിയ ആ ടാറ്റു!

താൻ പ്രണയിക്കുന്നവളുടെ പേര് കയ്യിലെഴുതിച്ചേർത്ത ആകാശിന്റെ കത്തിക്കരിഞ്ഞ മൃതദേഹവുമായി മാസങ്ങളോളമാണ് തമിഴ്നാട് പൊലീസ് അലഞ്ഞത്. അന്വേഷണത്തിൽ ഏറെ നിർണായകമായതും കയ്യിലെ ‘ആര്യ ഒൺലി യൂ ഇൻ മൈ ഹാർട്ട്’ എന്ന ടാറ്റുവായിരുന്നു. ദക്ഷിണകേരളത്തിൽ കൂടുതലായി കാണപ്പെടുന്ന പേരായതിനാൽ അഞ്ചുഗ്രാമം പൊലീസ് തിരുവനന്തപുരത്തെത്തി സിറ്റി പൊലീസിന്റെ സഹായം തേടിയിരുന്നു. ആര്യയെന്ന പേര് തമിഴ്നാട്ടിലെ പെൺകുട്ടികൾക്ക് ഉണ്ടാകാറില്ല.

മൃതദേഹം തിരിച്ചറിയാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസുമായി തമിഴ്നാട് പൊലീസ് തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളിലും എത്തിയിരുന്നു.ആര്യയെന്ന പേര് തേടിപ്പോയതോടെയാണ് മൃതദേഹം ആകാശിന്റേതെന്നു തിരിച്ചറിഞ്ഞത്. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായിരുന്നതിനാൽ ഇരുവരെയും സംബന്ധിച്ച് പൊലീസിനു വിവരമുണ്ടായിരുന്നു. ആര്യയിൽ നിന്നാണ് സുഹൃത്തുക്കളായ ജിതിനിലേക്കും അനുവിലേക്കും അന്വേഷണം നീങ്ങിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിര പരാതി നല്‍കിയ കന്യാസ്ത്രീയോടുള്ള സഭയുടെ സമീപനം എന്തായാലും ജനങ്ങള്‍ക്ക് അത്ര കണ്ട് ബോധിച്ചിട്ടില്ല. എന്നാല്‍ സമരത്തിന് പിന്തുണ ഏറുന്നതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതും സഭയ്ക്ക് തിരിച്ചടിയായ അവസ്ഥയിലാണ്. കന്യാസ്ത്രിയെ പരസ്യമായി പിന്തുണയ്ക്കാന്‍ ഒരു ക്രിസ്തീയ സംഘടനകളും മുന്നോട്ടു വരുന്നില്ല എന്നതും ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

സഭയില്‍ നടക്കുന്ന പീഠനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു വിശദ്ദീകരണവും വന്നിട്ടില്ല. എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു എന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുിവരുന്നത്. കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പിലാണ് ബിഷപ്പിന്റെ രാജി ആവശ്യപ്പെടും എന്ന സൂചനയനല്‍കുന്നത്

കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ ഇടപെടുകയാണ്. ബിഷപ്പിന്റെ രാജി ഉടന്‍ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ ഇതു സംബന്ധിച്ച സൂചനകതള്‍ ലഭിക്കുന്നത്.

ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം വത്തിക്കാന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി.സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ ആവശ്യപ്പെടും.

അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ വത്തിക്കാന്‍ നിര്‍ബന്ധിതമായത്. ബിഷപ്പ് അറസ്റ്റിലാകുകയാണെങ്കില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു ഈ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.

കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്നു. അദ്ദേഹം ഇന്നലെ രാത്രിയാണ് മടങ്ങിയെത്തിയത്.  നേരത്തെ വത്തിക്കാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പടെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപകമായി കമന്റുകള്‍ വന്നിരുന്നു. വത്തിക്കാന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഇത് സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെ കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരവും വത്തിക്കാനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

മലപ്പുറം വാഴക്കാട്ട് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. അസം സ്വദേശി ഷഹനൂര്‍ അലിയെ എട്ടു വര്‍ഷത്തിന് ശേഷം അസമിലെ ഇയാളുടെ ഗ്രാമത്തില്‍ നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ മലയാളിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടും ഒളിവില്‍ പോയ ഷഹനൂര്‍ അലിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

അസമില്‍ ഇയാള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം അസമിലെ കൊക്രാജാര്‍ ജില്ലയിലെ ഗ്രാമത്തില്‍ എത്തിയത്. പ്രാദേശിക പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. സി.ഐ എം.വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രകാശ് മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജോയ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടുവര്‍ഷമായി ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഷഹനൂര്‍ ഉണ്ടെന്ന് വിവരം ലഭിച്ചപ്പോഴൊക്കെ പൊലീസ് സംഘം എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഷഹനൂറിനെ നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.

ജലന്തര്‍ ബിഷപ് ഉള്‍പ്പെട്ട പീഡനക്കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം. ജലന്തര്‍ രൂപത പി.ആര്‍.ഒ. പീറ്റര്‍ കാവുംപുറം, ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ എന്നിവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവു ലഭിച്ചു. പീറ്റര്‍ കാവുംപുറം കൊച്ചിയില്‍ താമസിച്ച ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം രേഖകള്‍ പിടിച്ചെടുത്തു. ഫാദര്‍ എര്‍ത്തയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. കോട്ടയത്തിനുപുറത്ത് മൂന്നുജില്ലകളില്‍ പൊലീസ് സംഘങ്ങള്‍ തെളിവുശേഖരണം തുടരുകയാണ്.

ഇതിനിടെ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണചുമതല കൈമാറി. വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത്. വത്തിക്കാനിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് ബിഷപ്പിന്റെ നീക്കമെന്നും സുചനയുണ്ട്. ഫാ.മാത്യു കോക്കണ്ടമാണ് രൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിന് പിന്നാലെയാണ് ചുമതല കൈമാറിയത്. കുറ്റാരോപിതനായ ബിഷപ് ചുമതലകളിൽ തുടരുന്നതിൽ വത്തിക്കാനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ യുടെ പ്രസിഡന്റ് ഒസ്വാൾ ഗ്രേഷ്യസും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മാറി നിൽക്കണമെന്ന നിലപാടെടുത്തു. തുടർന്നാണ് കൂടിയാലോചനകൾക്ക് ശേഷം ചുമതല കൈമാറി കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. ഫാ.മാത്യു കോക്കണ്ടത്തിന് രൂപതയുടെ പ്രധാന ചുമതലയും മറ്റ് മൂന്ന് വൈദീകർക്ക് സഹ ചുമതലകളും കൈമാറി.

എല്ലാം ദൈവത്തിന് കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർഥിക്കണമെന്നും ബിഷപ് സർക്കുലറിൽ ആവശ്യപ്പെടുന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്ക് മുൻപായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ ബിഷപ് കേരളത്തിൽ എത്തുമെന്നാണ് ജലന്തർ രൂപത വൃത്തങ്ങൾ നൽകുന്ന വിവരം.

RECENT POSTS
Copyright © . All rights reserved