ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി തുറന്നടിച്ച് പരാതിക്കാരിയുടെ ഒപ്പമുളള കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ബിഷപ്പിനെ രക്ഷിക്കാനാണ് ശ്രമം. ഡിജിപിയും ഐ.ജിയും ചേര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടതില്ലെന്നും പരാതിക്കാരിയുടെ സഹോദരി അടക്കമുളള കന്യാസ്ത്രീകള്‍ പറഞ്ഞു.
എന്നാൽ, ജലന്തര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ നിലവില്‍ ആലോചനയില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ഐ.ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐ.ജി അറിയിച്ചിരിക്കുന്നത്. പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പരാതികളില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു
അതേസമയം, പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഹൈക്കോടതി ജംങ്ഷനിൽ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും ഇന്നലെ സമരത്തില്‍ പങ്കെടുത്തിരുന്നു.
ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അട്ടിമറിക്കാന്‍ നീക്കം. കേസ് ക്രൈംബാഞ്ചിന് നല്‍കുന്നതാണ് ഉചിതമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം നിലപാടെടുത്ത സാഹചര്യത്തിലാണ് നീക്കം. കന്യാസ്ത്രീ നൽകിയ മൊഴികൾ വാസ്തവമെന്നും ബിഷപ്പിന്‍റെ മൊഴികൾ പച്ചക്കള്ളമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണ് രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും വൈക്കം ഡിവൈഎസ്പിയുടെ നിലപാട്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കുടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്. അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികന്‍റെ പിന്തുണയാണ് പീഡനത്തെക്കുറിച്ച് പുറത്തുപറയാന്‍ കാരണമെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ധ്യാനത്തിനിടയില്‍ നടത്തിയ കുമ്പസാരത്തിലാണ് കന്യാസ്ത്രീ ഇക്കാര്യങ്ങള്‍ വൈദികനോട് തുറന്നു പറഞ്ഞത്.
ഈ വൈദികന്‍റെ കൂടി നിര്‍ദേശപ്രകാരമായിരുന്നു കന്യാസ്ത്രീ പരാതി നല്‍കിയത്. മഠത്തിൽ നിന്ന് പുറത്താക്കൽ നടപടിയൊ ഭീഷണിയോ ഉണ്ടായാൽ ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്നും വൈദികന്‍ ഉറപ്പ് നല്‍കിയതും പരാതി നല്‍കാന്‍ കരുത്തായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ വിവരങ്ങൾ സ്ഥിരീകരിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ബിഷപ്പ് പൊലീസിനു നൽകിയ മൊഴി. പച്ചക്കള്ളമെന്ന് വ്യക്തമായ ഈ മൊഴി മുഖവിലയ്ക്കെടുത്ത് അന്വേഷണം നടത്താനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
കന്യാസ്ത്രീയെ സമ്മർദ്ദത്തിലാക്കി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് രണ്ടാംഘട്ട അന്വേഷണത്തിൽ ഉന്നത തലത്തിൽ നടന്നത്. മൊഴിയില്‍ വ്യക്തതയ്ക്കെന്ന പേരില്‍ കന്യാസ്ത്രീയെ തുടര്‍ച്ചയായി ചോദ്യം ചെയ്തതും സമ്മര്‍ദ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു. പൂവരണി സ്വദേശിയും രണ്ട് വർഷം മുമ്പ് മാത്രം സഭാവസ്ത്രം സ്വീകരിച്ച യുവതി കഴിഞ്ഞ ദിവസം സഭവിട്ടതും കേസുമായി ബന്ധപ്പെട്ട സമ്മര്‍ദം താങ്ങാനാകാതെയാണ്. കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് അതിനെ മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് പുതിയ നീക്കം.
കലിഫോർണിയ: അമേരിക്കൻ സംഗീതപ്രമികളെ ഹരം കൊള്ളിച്ച യുവ റാപ് ഗായകൻ മാക് മില്ലറെ(26) മരിച്ച നിലയിൽ കണ്ടെത്തി. കലിഫോർണിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാണ് മരണം.
മാക് മില്ലർ എന്ന പേരിൽ അറിയപ്പെടുന്ന മാർക്കം ജെയിംസ് മാക്കോർമിക് ഹിപ്ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്. അദ്ദേഹത്തിന്റെ അവസാനമായി ഇറങ്ങിയ ഗാനം സ്വിമ്മിംഗാണ്.
ആലുവയില്‍ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍. ചങ്ങനാശേരി സ്വദേശികളായ ഐറിന്‍ – മോഹന്‍ ദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ദമ്പതിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘത്തിന്റെ അന്വേഷണത്തിലാണ് ദമ്പതിമാരുടെ അറസ്റ്റ് നടന്നത്.
കാണാതായ മലയാളി ജവാന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍. ശ്രീനഗറില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്ക് വരുന്ന വഴി കാണാതായ സൈനികന്‍ പത്തനംതിട്ട മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) എന്‍. വാസുദേവന്‍നായരുടെ മകന്‍ വി.അനീഷ് കുമാറിന്റെ മൃതദേഹം മധ്യപ്രദേശില്‍ റെയില്‍വെ പാളത്തിലാണ് കണ്ടെത്തിയത്. ബെതുള്‍ ജില്ലയില്‍ അമല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതായാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. അതേസമയം സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മദ്രാസ് റജിമെന്റില്‍ നായിക് ആയ അനീഷ് കഴിഞ്ഞ മൂന്നിനാണ് ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് തിരിച്ചത്. നാലിന് രാവിലെ 11ന് ഡല്‍ഹിയില്‍ നിന്ന് കേരള എക്‌സ്പ്രസില്‍ കയറി. അന്നു വൈകിട്ട് 7.43ന് ആണ് അവസാനമായി ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം മൊബൈല്‍ ഫോണില്‍ കിട്ടാതായി. നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ കാണാതായി എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്നവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. അഞ്ചിന് വൈകിട്ട് 6.30ന് അനീഷിന്റെ ലഗേജുകള്‍ സീറ്റിലിരിക്കുന്ന വിവരം വീട്ടിലേക്ക് ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതായി ഭാര്യ ഗീതു പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും അവരെ പിന്തുണയ്ക്കുന്നവരെയും അധിക്ഷേപിച്ച് പി.സി ജോര്‍ജ്ജ് എം.എല്‍.എ രംഗത്തെത്തിയതിനു പിന്നാലെ പീഡനപ്പരാതി ആരോപിച്ച കന്യാസ്ത്രീ ഞായറാഴ്ച്ച മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു. അതേസമയം അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തിയെന്ന കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍ എയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു. നിയമസഭാ സ്പീക്കര്‍ക്കും, പൊലീസിനും വനിതാ കമ്മീഷനും പരാതി കുടുംബം വ്യക്തമാക്കി.
പന്ത്രണ്ട് തവണ സുഖിച്ച കന്യാസ്ത്രീ പതിമൂന്നാംതവണത്തേത് മാത്രം പീഡനമാക്കിയെന്ന ഗുരുതരമായ അധിക്ഷേപമാണ് വാര്‍ത്താസമ്മേളനത്തില്‍ പി.സി ജോര്‍ജ്ജ് നടത്തിയത്. കന്യാസ്ത്രിയെ അഭിസാരികയെന്ന് വിളിക്കാതിരിക്കാനാവില്ല. പരാതിക്കാരിയെ പിന്തുണച്ച കന്യാസ്ത്രീകളെയും സംശയിക്കണം. കന്യാസ്ത്രി എന്നാല്‍ കന്യകാത്വം ഉള്ളവളാണ്. കന്യാമറിയും പുരുഷന്റെ സഹായമില്ലാതെയാണ് കര്‍ത്താവിന് ജന്‍മം നല്‍കിയതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് കന്യാമറിയം എന്ന് വിളിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ സമരത്തിനിറങ്ങുകയാണെന്നും അവര്‍ പറഞ്ഞു.
ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചു നില്‍ക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. ആരും സംരക്ഷിക്കാനില്ലെന്നും ഇരയായ കന്യാസ്ത്രീയൊടൊപ്പം നില്‍ക്കുമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
പിണറായി കൂട്ടക്കൊലയെ അനുസ്മരിപ്പിക്കും വിധത്തിലാണ് തമിഴ്നാട് കുണ്ട്രത്തൂരില്‍ അഭിരാമി എന്ന വീട്ടമ്മ രണ്ട് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കി വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു നൊന്തുപെറ്റ രണ്ട് മക്കളെയും അഭിരാമി കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് വിജയ്കുമാറിന്റെ ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്.ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്.
പാലില്‍ കലര്‍ത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാല്‍ ഭര്‍ത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേദിവസം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂര്‍വ്വം ഇടപെടലുകള്‍ നടത്തി. മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭര്‍ത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകള്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന അളവില്‍ തന്നെ മയക്കുഗുളിക പാലില്‍ കലര്‍ത്തിയിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടിയും സമാനരീതിയില്‍ മരണക്കെണി ഒരുക്കിവെച്ചു. എന്നാല്‍ ബാങ്ക് ജീവനക്കാരനായ വിജയ്കുമാര്‍ ജോലിത്തിരക്കുകാരണം തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമി വീട് വിട്ടു. പിന്നീട് കാമുകന്റെ സഹായത്തോടെ കേരളത്തിലെത്താന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ അതിനും മുൻപ് ആ രക്തരക്ഷസിനെ പൊലിസ് പിടിച്ചു.
കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. അയത്തില്‍ രഞ്ജിത്ത് ജോണ്‍സന്‍റേത് സംശയിക്കുന്ന മൃതദേഹം നാഗര്‍കോവിലില്‍ കണ്ടെത്തി. ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
ഗുണ്ടാനേതാവ് പാമ്പ് മനോജിനെ തിരയുന്നു. മനോജിനൊപ്പം താമസിച്ച യുവതിയെ രഞ്ജിത്ത് ഒപ്പം കൂട്ടിയതാണ് പകയ്ക്ക് കാരണം. മനോജിന്റെ കൂട്ടാളി ഉണ്ണി കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലായി. ഓഗസ്റ്റ് 15 ന് മകനെ രണ്ടുപേര്‍ ചേര്‍ന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് രഞ്ജിത്ത് ജോണ്‍സണ്‍റെ അമ്മ ട്രീസ പറഞ്ഞു. ഇതിന് ശേഷം മകനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ട്രീസ പറഞ്ഞു.
സ്വന്തം മക്കളെ ഒരു ദാക്ഷണ്യവും കൂടാതെ കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്‌സ്മാഷ് വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൊന്തുപെറ്റ മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ അഭിരാമി കാമുകനൊപ്പവും അല്ലാതെയും ചെയ്ത ഡബ്‌സ്മാഷ് വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി രണ്ടുമക്കളെയും കൊലപ്പെടുത്തിയ അഭിരാമിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പലരും സോഷ്യല്‍മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
കുണ്ട്രത്തൂരില്‍ താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെ വിഷംനല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്.
ഭര്‍ത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. മക്കളെ കൊന്നതിനുശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകന്‍ സുന്ദരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വാട്സാപ് ഗ്രൂപ്പ് അഡ്മിൻ കൂടിയായ കോട്ടയ്ക്കൽ കുറ്റിപ്പാല സ്വദേശി അബ്ദുൽ നാസറിനെ (32) അറസ്റ്റ് ചെയ്തു. കേസിൽ ഒൻപതാം പ്രതിയാണ് നാസർ. കഴിഞ്ഞ 28ന് പുലർച്ചെയാണ് മോഷണം ആരോപിച്ച് കുറ്റിപ്പാല ക്ലാരി പണിക്കർപടിയിലെ പൂഴിത്തറ മുസ്‌തഫയുടെ മകൻ മുഹമ്മദ് സാജിദി(23)നെ കെട്ടിയിട്ടത്.
ഈ ചിത്രങ്ങൾ അബ്ദുൽ നാസർ അഡ്മിനായിട്ടുള്ള വാട്സാപ് ഗ്രൂപ്പിലൂടെയാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയെന്നും കേസിലെ ഒന്നാം പ്രതിയായ സഹീറാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇവ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിൽ മനംനൊന്ത് സാജിദ് ആത്മഹത്യ ചെയ്തെന്നാണ് കേസ്.
ഇന്നലെ കുറ്റിപ്പാലയിലെ വീട്ടിൽനിന്നാണ് അബ്ദുൽ നാസറിനെ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും രണ്ട്, മൂന്ന് പ്രതികളായ മൊയ്തീൻ, ഷഹീം എന്നിവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒൻപത് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ സഹീറിന്റെ സഹോദരനാണ് അബ്ദുൽ നാസർ. തിരൂർ ഡിവൈഎസ്പി ടി.ബിജു ഭാസ്കർ, സിഐ അബ്ദുൽ ബഷീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എല്ലാ പ്രതിസന്ധികളെയും വ്യാജ പ്രചരണങ്ങളെയും അതിജീവിച്ച് കേരളത്തിന്റെ മകളായി മാറിയ ഹനാന്‍ ജീവിതം കരുപിടിപ്പിച്ചു വരുന്നതിനിടെയാണ് കാറപകടം സംഭവിച്ചത്കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.
പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്നാണ് ഹനാന്‍ ഹമീദെന്ന ബിരുദ വിദ്യാര്‍ത്ഥിനി ജന ശ്രദ്ധ ആകര്‍ഷിച്ചത്.
അന്നു നടന്ന അപകടത്തെക്കുറിച്ച് കാറിന്റെ ഡ്രൈവറായ ജിതേഷ് ഒരു മാധ്യമത്തോട് പറഞ്ഞു.
അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പോയതാണ്. ഒരു സ്വര്‍ണ്ണക്കട, ജിംനേഷ്യം, ബ്യൂട്ടി പാര്‍ലര്‍ എന്നിങ്ങനെ മൂന്നു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഹനാന്‍ അന്ന് പങ്കെടുത്തു. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ മുന്നില്‍ നിന്നുമാണ് ഹനാന്‍ വണ്ടിയില്‍ കയറിയത്. അവിടെ തിരിച്ചെത്തിക്കാനാണ് പറഞ്ഞിരുന്നത്. ഉദ്ഘാടനശേഷം ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഹനാന്റെ സുഹൃത്തിന്റെ കാറായിരുന്നു. മുന്‍പരിചയം ഉണ്ടായിരുന്നതിനാലാണു കാറോടിക്കാന്‍ എന്നെ വിളിച്ചത്.
ഏകദേശം പുലര്‍ച്ചെ ആറരയോടെ കാര്‍ കൊടുങ്ങല്ലൂരില്‍ എത്തി. ഹനാന്‍ കാറിന്റെ സീറ്റ് പിന്നിലേക്ക് ചെരിച്ചിട്ട് ഉറങ്ങുകയായിരുന്നു. സീറ്റ് പിന്നിലേക്കു ചെരിച്ചിട്ടതിനാല്‍ സീറ്റ്‌ബെല്‍റ്റ് അല്‍പം ലൂസ് ആയിരുന്നു. അപ്രതീക്ഷിതമായി ഒരാള്‍ കാറിന്റെ മുന്നില്‍ വട്ടം ചാടി. അയാളെ രക്ഷിക്കുന്നതിനു വേണ്ടി വാഹനം എതിര്‍ദിശയിലേക്കു പെട്ടന്നു വെട്ടിച്ചു. ഇതോടെ കാറിന്റെ ഒരു ടയര്‍ റോഡില്‍നിന്നു താഴേക്കു തെന്നിമാറി. കാര്‍ മുന്നോട്ട് എടുക്കാന്‍ നോക്കിയപ്പോള്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്‍ സീറ്റില്‍നിന്നു മുകളിലേക്കു തെറിച്ചു. തിരിച്ചു വന്നു വീണപ്പോള്‍ നടു ഹാന്‍ഡ് ബ്രെക്കിലോ ഡോറിന്റെ പിടിയിലോ ഇടിച്ചു. ഞാന്‍ എങ്ങനെയോ പുറത്തിറങ്ങി. ഹനാന് ബോധം ഉണ്ടായിരുന്നു. എന്നാല്‍ കാലുകള്‍ അനക്കാന്‍ സാധിക്കുന്നില്ല എന്നു പറഞ്ഞു.
അതിലൂടെ കടന്നു പോയ ആംബുലന്‍സില്‍ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു എത്തിച്ചു. എക്‌സറേ എടുത്തപ്പോള്‍ നട്ടെല്ലിനു പൊട്ടലുണ്ടെന്ന് അറിഞ്ഞു. പിന്നീട് മെഡിക്കല്‍ ട്രസ്റ്റിലേക്കു മാറ്റി. ഹനാന്റെ വീട്ടില്‍നിന്ന് ആരും വരാനില്ല. ഹനാന്‍ പഠിച്ച കോളേജിലെ ചെയര്‍മാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ എപ്പോഴും കൂടെയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞു. െഎസിയുവില്‍ തന്നെയാണ് ഇപ്പോഴും. നാളെ റൂമിലേക്കു മാറ്റുമെന്നു പറഞ്ഞിട്ടുണ്ട്.