കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവമുണ്ടായത്. സംഭവത്തില്‍ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നാല് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശിനിയായ റിൻഷ വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടു.
ഉള്ളേരി സ്വദേശിയായ പ്രജീഷിന്റെ ഭാര്യയാണ് റിന്‍ഷ. ദാമ്ബത്യബന്ധത്തിലെ അസ്വാരസ്യതകള്‍ മൂലം റിന്‍ഷ വിവാഹശേഷം രണ്ടര വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി വരികയായിരുന്നു ഇവര്‍.
ഇതിനിടയിലാണ് ഇവരുടെ അകന്ന ബന്ധത്തിലുള്ള പ്രിയേഷ് എന്ന യുവാവുമായി അടുക്കുന്നത്. അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ വീട്ടിലെ നിത്യ സന്ദര്‍ശ്ശകനായി മാറി. ഇതിനിടയിലാണ് റിന്‍ഷ ഗര്‍ഭിണിയാകുന്നത്. ഗര്‍ഭിണിയായതോടെ പ്രിയേഷ് വീട്ടിലേക്ക് വരാതായി. താന്‍ ചതിയില്‍പെട്ടു എന്നു മനസ്സിലായതോടെയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊന്നുകളയാന്‍ റിന്‍ഷ തീരുമാനിച്ചത്. കാമുകനുവേണ്ടിയുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സഹോദരൻ റിനീഷിനെയും ചോദ്യം ചെയ്യലിനായി താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റിൻഷയെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പിന്നീട് ചോദ്യം ചെയ്യും.പൊലീസും ഫൊറൻസിക് സംഘവുമെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.
15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കടയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നംഗസംഘത്തിന്റെ നേതൃത്വത്തില്‍ മദ്യം നല്‍കി പീഡിപ്പിച്ചത്. കുന്നുകുഴി തെക്കുംമൂട് ബണ്ട് കോളനിയില്‍ ടി സി 12/60ല്‍ സച്ചിനാ (19)ണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് നേതൃത്വം നല്‍കിയ പ്രാവച്ചമ്പലം കടലബ്ര ശോഭനമന്ദിരത്തില്‍ സൂരജി (19)നെയും വഴയില സ്വദേശിയും പത്തൊമ്പതുകാരിയുമായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
രണ്ടാഴ്ചകൊണ്ട് ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ഒന്നാംപ്രതി സച്ചിന്‍, രണ്ടാംപ്രതിയും സുഹൃത്തുമായ സൂരജിന്റെയും സൂരജിന്റെ കാമുകിയായ മൂന്നാംപ്രതിയുടെയും അറിവോടെ പ്രാവച്ചമ്പലത്തെ സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. പകല്‍സമയം പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയപ്പോഴായിരുന്നു വിളിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് രാത്രി സംഘം മദ്യപിക്കുകയും പെണ്‍കുട്ടിക്ക് മദ്യം നല്‍കുകയും ചെയ്ത് ഇരുസംഘങ്ങളായി പീഡിപ്പിക്കുകയായിരുന്നു.
വൈകിട്ട് വീട്ടിലെത്തി മകളെ കാണാതിരുന്നപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നിരന്തരമായി പ്രതികളുടെ മൊബൈലില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രാത്രി വൈകി ബൈക്കില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നടത്തി പ്രാവച്ചമ്പലത്തെ വീട്ടിലെത്തി പൊലീസ് പ്രതികളെ പിടികൂടി.
പ്രതികള്‍ കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ മുരളീകൃഷ്ണ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ഷൗക്കത്തലി, അജയ് ശേഖര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സിനിമാസ്റ്റൈലിൽ ഹോളിവുഡ് നടി പൊലീസിന് നേരെ തോക്ക് ചൂണ്ടി. പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടി വെനേസ മാര്‍ക്വസിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.
ലോസ് ഏഞ്ചല്‍സിലെ പസാഡെനയിലാണ് സംഭവം. അടുത്തിടെ നടിയുടെ സ്വഭാവമാറ്റത്തില്‍ സംശയം തേന്നിയ വീട്ടുടമ വീട് പരിശോധിക്കണം എന്നും നടിയുടെ വിവരങ്ങള്‍ തിരക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു.
ഇതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോള്‍ 49കാരിയായ നടി തോക്ക് ചൂണ്ടിയാണ് പുറത്തേക്ക് എത്തിയത്.
എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല. ഇത് തുടര്‍ന്നപ്പോള്‍ വെനേസയോട് തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെ വെടിയുതിര്‍ക്കുകയായിരുന്നു.
ഇവരോട് സംസാരിക്കാനായി ഒരു മാനസികാരോഗ്യ ക്ലിനിക് ജീവനക്കാരനും പോലീസിനൊപ്പമുണ്ടായിരുന്നു. ചികിൽസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരമണിക്കൂറോളം പൊലീസുകാര്‍ നടിയോട് അഭ്യര്‍ത്ഥന നടത്തി.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ തോക്കുചൂണ്ടുകയായിരുന്നു. ഈ സമയം ഒരു ഉദ്യോഗസ്ഥന്‍ നടിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
മലപ്പുറത്ത് സദാചാര ഗുണ്ടായിസം ചമഞ്ഞ് ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവ് ജീവനൊടുക്കി. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ജീവനൊടുക്കിയത്. മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് സാജിത്തിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതിനുശേഷം യുവാവിനെ നാട്ടുകാർ പോലീസിന് കൈമാറി. യുവാവിന്റെ ശരീരത്തിൽ കെട്ടോ പരിക്കുകളോ ഉണ്ടായിരുന്നില്ല. ഇരുകൂട്ടർക്കും പരാതി ഇല്ലാതിരുന്നതിനാൽ കേസ് എടുത്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീടാണ് യുവാവിനെ മർദിക്കുന്നതിനിടെ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ ചിലർ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത്. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു.
വെള്ളിക്കുളങ്ങരയിൽ വയോധികയായ കൊച്ചുത്രേസ്യ (80) കൊല്ലപ്പെട്ടത് വഴക്കിനിടെ തള്ളിയിട്ടപ്പോൾ തലയ്ക്കേറ്റ മുറിവിലൂടെ രക്തംവാർന്നാണെന്ന് അറസ്റ്റിലായ പ്രതിയും ഭർത്താവുമായ ചെറിയക്കുട്ടിയുടെ കുറ്റസമ്മതം. ഇന്നലെ ഉച്ചയോടെയാണു വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകര വീട്ടിൽ ചെറിയക്കുട്ടി (91) യുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൊലപാതകം, തെളിവുനശിപ്പിക്കൽ, അന്വേഷണം വഴിതെറ്റിക്കൽ തുടങ്ങിയ കേസുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ വൈകിട്ടോടെ ചാലക്കുടി കോടതിയിൽ ഹാജരാക്കി.
കൊച്ചുത്രേസ്യ കൊല്ലപ്പെട്ടത് 26ന് രാത്രിയിലാണ്. കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് കൊലപാതകവിവരം പുറത്തായത്. അഞ്ച് ആണ്മക്കളും രണ്ടു പെണ്മക്കളും ഇവർക്കുണ്ടെങ്കിലും വെള്ളിക്കുളങ്ങര-ചാലക്കുടി റോഡരികിൽ കമലക്കട്ടി പ്രദേശത്തുള്ള ഇരുനിലവീട്ടിൽ ഈ ദമ്പതികൾ മാത്രമാണു താമസിച്ചിരുന്നത്. കുറച്ചുകാലമായി ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും നിസാര പ്രശ്നങ്ങൾക്കുപോലും വഴക്കിടുന്നത് പതിവായിരുന്നു.
26ന് രാത്രി വീടിന്റെ മുകൾനിലയിൽവച്ച് ഇവർ തമ്മിൽ വഴക്കു കൂടുകയും ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ തള്ളിയിടുകയും ചെയ്തു. അലമാരയിൽ തലയിടിച്ചു വീണ കൊച്ചുത്രേസ്യയെ വടികൊണ്ട് അടിക്കുകയും ചെയ്തു. മുറിവിൽനിന്ന് ചോരവാർന്ന് കൊച്ചുത്രേസ്യ മരിച്ചു. മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ചു. ബെഡ്ഷീറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃതദേഹം 27ന് രാത്രി ചെറിയക്കുട്ടി മുകൾനിലയിൽനിന്ന് താഴേക്ക് ഇടുകയും വീടിനു പിറകുവശത്തുള്ള ഷെഡിനരികെ ചകിരിയും വിറകും കൂട്ടിയിട്ട് മീതെ മൃതദേഹംവച്ച് തീകൊളുത്തുകയും ചെയ്തു. തെളിവു നശിപ്പിക്കാൻ കൊച്ചുത്രേസ്യയുടെ ആറു പവന്റെ മാലയും വളകളും വീടിന് ഒന്നര കിലോമീറ്റർ അകലെ കുഴിച്ചിടുക യും ചെയ്തു.
കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നിന്നു തട്ടിക്കൊണ്ടു പോകല്‍ നാടകത്തിലെ ദുരൂഹത എല്ലാം അഴിഞ്ഞുവീണു. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23) മകന്‍ സായി കൃഷ്ണ (3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത പരന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ടെത്തി.
ബൈക്ക് മെക്കാനിക്കായി മനുവിന്റെ ഭാര്യയാണ് നീനു. കോട്ടയത്തുകാരിയായ നീനുവിനെ പ്രണയിച്ചാണ് മനു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം നീനം അടുത്തുള്ള ഒരു കടയില്‍ ജോലിക്കു പോയിരുന്നു. ഇവിടെവച്ച് ബിനു എന്ന യുവാവുമായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ മനു നീനുവിന്റെ ജോലി നിര്‍ത്തിച്ചു.
പ്രണയം മൂത്തതോടെ നീനു ബിനുവിനൊപ്പം പോകാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. അങ്ങനെ തട്ടിക്കൊണ്ടു പോകല്‍ നാടകം പ്ലാന്‍ ചെയ്തത് ബിനുവാണ്. ഇരുവരും പ്ലാന്‍ ചെയ്തതു പോലെ ബിനുവിന്റെ തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ വിജയിച്ചു. എല്ലാവരും ആക്രിക്കച്ചവടക്കാരെ സംശയിച്ച് അന്വേഷണം ആ വഴിക്കു നീങ്ങുകയും ചെയ്തു. ഇതിനിടെ ബിനു അറിയാതെ നീനു ഒരു പെണ്‍ബുദ്ധി പ്രയോഗിച്ചി. പോകുംമുമ്പ് ഒരു ഫോട്ടോയെടുത്ത് ഭര്‍ത്താവിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തു.
സംഭവം ഗുരുതരമാണെന്നു കാണിക്കാന്‍ കഴുത്തില്‍ രക്തം ഒഴുകുന്ന ഒരു ചിത്രമായിരുന്നു അത്. ഈ ചിത്രമാണ് നീനുവിനെ കുടുക്കിയത്. ചിത്രം കിട്ടിയ മനു അതു പോലീസിന് നല്കി. പോലീസ് പരിശോധനയില്‍ കഴുത്തിനു മുറിവേറ്റാല്‍ ഉണ്ടാകുന്ന ചോരയല്ല അതെന്ന് മനസിലാക്കി. ഇതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകമാണെന്ന് പോലീസിന് മനസിലായതും. കുങ്കുമം കഴുത്തില്‍ പുരട്ടിയെടുത്ത ചോരയുടെ ചിത്രമായിരുന്നു നീനു അയച്ചു നല്കിയത്. ബിനു അറിയാതെയുള്ള ഈ നീക്കം ഒടുവില്‍ ഇരുവരെയും കുടുക്കുകയും ചെയ്തു.
തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ എണ്‍പത്തിയേഴു വയസുകാരി കൊല്ലപ്പെട്ടത് കലഹത്തിനിടെ തല ഭിത്തിയില്‍ ഇടിച്ചപ്പോഴെന്ന് ഭര്‍ത്താവിന്റെ മൊഴി. കൊലയ്ക്കുശേഷം മൃതദേഹം തീവച്ചു നശിപ്പിച്ചു. തൊണ്ണൂറ്റിരണ്ടുകാരനായ ഭര്‍ത്താവ് ഭാര്യയുടെ ആഭരണം കുഴിച്ചിട്ടതായും സമ്മതിച്ചു.
തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനിയായ എണ്‍പത്തിയേഴുകാരി കൊച്ചുത്രേസ്യയെ കാണാനില്ലെന്ന് കാട്ടി മക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
ഓട്ടോറിക്ഷയില്‍ കയറി പോകുന്നതു കണ്ടെന്നാണ് ഭര്‍ത്താവ് ചെറിയക്കുട്ടി മക്കളോടും പൊലീസിനോടും പറഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷ് എത്തി ചെറിയക്കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന്റെ മുകളിലത്തെ നിലയില്‍വച്ച് വാക്കേറ്റവും ബഹളവും ഉണ്ടായി. കയ്യാങ്കളിക്കിടെ കൊച്ചുത്രേസ്യയുടെ തല ഭിത്തിയിലിടിച്ചു. തലയുടെ പുറകില്‍ ആഴത്തില്‍ മുറിവുണ്ടായി.
ബോധരഹിതയായതിന് പിന്നാലെ മരിച്ചു. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ടെറസിലേക്ക് കൊണ്ടുവന്നു. പിറ്റേന്നു രാവിലെ മൃതദേഹം താഴേയ്ക്കിട്ടു. ചിരട്ടയും വിറകുമിട്ട് കത്തിച്ചു.
അതേസമയം, 92 വയസുള്ള ഒരാള്‍ ഭാര്യയെ കൊന്ന് കത്തിക്കുമോയെന്നാണ് നാട്ടുകാരുടെ സംശയം. സംഭവം നടന്നത് മുകളിലത്തെ നിലയിലായതിനാല്‍ മൃതദേഹം താഴേയ്ക്കിടാന്‍ പ്രതിക്കു ഒറ്റയ്ക്കു കഴിഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം. തലയോട്ടിയുടെ ചെറിയ ഒരു ഭാഗം ഒഴിച്ച് ബാക്കിയെല്ലാം ചാരമായി. ഭിത്തിയിലെ രക്തക്കറയും മുടിയിഴകളും മാത്രമാണ് ശാസ്ത്രീയ തെളിവ്. പിന്നെ, മണ്ണില്‍ കുഴിച്ചിട്ട ആഭരണവും.
കാസർകോട് ചിറ്റാരിക്കാൽ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. കാസര്‍ഗോഡ് ചിറ്റാരിക്കലിലാണ് സംഭവം. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മകന്‍ സായി കൃഷ്ണ (മൂന്ന്) എന്നിവരെയാണു കാണാതായത്.
കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണിൽ വിളിച്ചു തന്നെ ചിലർ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു.
ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു.
വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാർ ചിറ്റാരിക്കാൽ എസ്.ഐ. രഞ്ജിത് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
നടിയുടെ പ്രണയം ജീവൻ നഷ്ടപെട്ട് യുവാവ്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടിയായ വിഷ്ണുപ്രിയയ്ക്കുണ്ടായ പ്രണയത്തോട് പിതാവ് സൂര്യ നാരായണന്‍ എന്ന 66 കാരന് കടുത്ത എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു. കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് നടിയുമായി പ്രണയം ഉള്ളതായി വിവരം പോലീസിന് ലഭിക്കുകയായിരുന്നു. സൂര്യനാരായണന്‍ നല്‍കിയ കരാര്‍ പ്രകാരം സെന്തില്‍ 24 ന് പ്രഭാകരനെ ഓട്ടം വിളിച്ചു. പിന്നാലെ മണികണ്ഠനും അണ്ണാദുരൈയും സല്‍മാനും കാറില്‍ കയറുകയും പ്രഭാകരന്റെ മുഖം തുണികൊണ്ടു മൂടി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.
കൊലപ്പെടുത്താനായി മണികണ്ഠന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ സൂര്യനാരായണന്‍ നിക്ഷേപിച്ചിരുന്നു. 13 സെന്റ് നിലവും വാഗ്ദാനവും ചെയ്തു. പ്രഭാകരന്റെ മൊബൈഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് സംഘത്തെക്കുറിച്ചുളള വിവരം പോലീസിന് കിട്ടിയത്. കൊലപാതകികളെ സഹായിച്ചതിന് സല്‍മാന്റെ സഹോദരന്‍ ഇര്‍ഫാനാണ് അറസ്റ്റിലായിരിക്കുന്ന നാലാമത്തെയാള്‍. പത്തു വര്‍ഷമായി കൊടൈക്കനാലിലാണ് നടി ഉള്‍പ്പെട്ട സൂര്യനാരായണന്റെ കുടുംബം താമസിച്ചിരുന്നത്. ഇതിനിടയില്‍ സിനിമാ ഷൂട്ടിംഗിന് ശേഷം നടി വരുമ്പോള്‍ മധുര വിമാനത്താളവത്തില്‍ നിന്നും കൊടൈക്കനാലിലേക്ക് പതിവായി കൊണ്ടുവന്നിരുന്നതും കൊണ്ടുപോയിരുന്നതും പ്രഭാകരനായിരുന്നു.
പല തവണ ഓട്ടം പോയതിലൂടെ വിഷ്ണുപ്രിയയ്ക്ക് പ്രഭാകരനുമായി അടുപ്പം ഉണ്ടാകുകയായിരുന്നു. മകളുടെ പ്രണയത്തെ എതിര്‍ത്തിരുന്ന സൂര്യനാരായണന്‍ ഇക്കാര്യത്തില്‍ മകള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഇരുവരും അതിനെ അവഗണിച്ചും പ്രണയം തുടര്‍ന്നതോടെയാണ് പ്രഭാകരനെ കൊല്ലാന്‍ സൂര്യനാരായണന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതും കൊലപാതകം നടത്തിച്ചതും.
തൃശൂർ കൊടകര വെളളിക്കുളങ്ങരയിൽ വയോധികയെ ഭർത്താവ് കൊന്ന് കത്തിച്ചു. മുക്കാട്ടുകര വീട്ടിൽ കൊച്ചുത്രേസ്യയെയാണ് (87) ഭർത്താവ് ചെറിയ കുട്ടി (92) തലക്കടിച്ച് കൊന്ന് കത്തിച്ചത്. ചെറിയക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. മക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംശയം തോന്നിയ മക്കൾ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ വിറകുപുരക്ക് സമീപം എല്ലിൻകഷണങ്ങൾ കണ്ടെത്തിയത്.
തുടർന്ന് ചെറിയകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിൽ നിരന്തരമായി അഭിപ്രായവ്യത്യാസങ്ങളും വാക്കുതർക്കവും ഉണ്ടാകുമായിരുന്നു.
കൊച്ചുത്രേസ്യയെ തലക്കടിച്ചുകൊലപ്പെടുത്തിയ ശേഷം പുതപ്പുകൊണ്ട് പൊതിഞ്ഞ് കത്തിക്കുകയായിരുന്നുവെന്ന് ചെറിയകുട്ടി പൊലീസിനോട് പറഞ്ഞു.ചെറിയകുട്ടി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.