Crime

സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കൊല്ലം സ്വദേശികൾ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീർ, ഉമയനല്ലൂർ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കു പരുക്കേറ്റു. റിയാദിൽ നിന്നു അൽഹസ്സയിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ തൃശൂര്‍ സ്വദേശി പോള്‍സൺ, കായംകുളം സ്വദേശി നിഷാദ് എന്നിവരെ അൽഹസ്സ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴ : വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. പാങ്ങോട് നിന്നും ഷിബു, മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായ ഇര്‍ഷാദ്, റിട്ട.അസിസ്റ്റന്റ് കമാഡന്റ് രാജശേഖരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായിരിക്കുന്നത്. ഇവരെ ഉടന്‍ ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകും.

സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലായവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. കൊലപാതകത്തില്‍ ഒന്നിലേറെപ്പേരുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ബുധനാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.

മോഷണമാണോ മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന സംശയത്തിലാണ് പോലീസ്. പൂജചെയ്തു കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസ് സംശയിക്കുന്നു.

ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശങ്ങളിലുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ കോള്‍ വിവരങ്ങളും പരിശോധിക്കും.

ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന്‍ (52) ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ പേര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന. പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൃഷ്്ണനും കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണന്‍ നടത്തി വന്നിരുന്ന മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടാണോ ക്രൂരമായ കൊല നടന്നതെന്ന് പോലീസ് സംശയിക്കുന്നതെങ്കിലും മോഷണ ശ്രമവും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണം സംഘം പറഞ്ഞു.

ഇവരുടെ വീട്ടില്‍ നാല്‍പ്പതു പവനോളം സ്വര്‍ണം സൂക്ഷിച്ചിരുന്നതായും ഇവ കാണാനില്ലെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. അതിനാല്‍ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. കേസന്വേഷണത്തിനായി കൊല നടന്ന വീടിനു സമീപം പോലീസ് പ്രത്യേക ക്യാമ്പ് തുറന്നിട്ടുണ്ട്. മൃഗീയമായ രീതിയില്‍ ആക്രമിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

എല്ലാവരുടെയും തലക്കേറ്റ പരിക്കാണ് മരണകാരണമായത്. മരിച്ച അര്‍ജുന്റെ തലയില്‍ മാത്രം 17 വെട്ടുകളേറ്റിട്ടുണ്ട്. മാരകമായി തലക്കേല്‍പ്പിച്ച പ്രഹരത്തിനു പുറമെ മരണം ഉറപ്പാക്കുന്നതിനായി ശരീരത്തേല്‍പ്പിച്ച വെട്ടുകളും ആഴത്തിലുള്ളതാണ്. ക്രൂരമായ ആക്രമണമാണ് നടത്തിയതെങ്കിലും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധന നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് സര്‍ജനോട് ആവശ്യപ്പെട്ടിരുന്നു.ഇന്നലെ ബന്ധുക്കളും നാട്ടുകാരുമാണ് മോഷണമെന്ന സംശയം പോലീസിനു മുന്നില്‍ പ്രകടിപ്പിച്ചത്.

പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലും ആഭരണങ്ങളോ പണമോ കണ്ടെത്താനായില്ല. ഇതാണ് മോഷണം ആയിരിക്കാമെന്ന സംശയം ബലപ്പെടാന്‍ കാരണം. പൂജയ്ക്കും മന്ത്രവാദത്തിനുമായി കൃഷ്ണന്റെ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം എങ്കിലും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയുന്ന സ്വഭാവം ഇവര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ ഇതിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചില്ല.

മുന്‍പ് മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണനെതിരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ഉണ്ടായിരുന്നുവെങ്കിലും കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കിയിരുന്നു.കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളിലേക്ക് വന്നതും പോയതുമായ ഒരു വര്‍ഷത്തെ കോളുകളുടെ ലിസ്റ്റ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോണുകളില്‍ നിന്നും ലഭിച്ച നമ്പരുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരുടെ വീട്ടിലേക്ക് ആയുധം നിര്‍മിച്ചു നല്‍കിയവരെ ഉള്‍പ്പെടെയാണ് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ചോദ്യം ചെയ്യുന്നത്.

കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.35 വരെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നതായി പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും പോലീസിനു മൊഴി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇതിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.കൊലപാതകങ്ങള്‍ നടന്നത് വീട്ടിലാണെങ്കിലും ഇവിടെ നിന്നും മൃതദേഹങ്ങള്‍ കുഴിക്കരികിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയതായുള്ള തെളിവുകള്‍ ഒന്നും ഇവിടെ നടത്തിയ പരിശോധനയില്‍ ലഭിച്ചില്ല.

അതിനാല്‍ കൊലപ്പെടുത്തിയ കുഴിയുടെ സമീപത്തേക്ക് ഒന്നിലേറെ പേര്‍ ചേര്‍ന്ന് എടുത്തു കൊണ്ടു പോയതായാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞ് രണ്ടു ദിവസമായിട്ടും പ്രതികളെക്കുറിച്ചുള്ള ഒരു സൂചന പോലും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സിഐമാരും എസ്ഐമാരും അടങ്ങുന്ന പ്രത്യേക പോലീസ് സംഘം ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

അതേസമയം നാലുപേരുടെയും മൃതദേഹം ഒരു കുഴിയില്‍ നാട്ടുകാരും ബന്ധുക്കളും അന്ത്യയാത്രയൊരുക്കിയത്. കോട്ടയം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മുണ്ടന്‍മുടിയിലെത്തിച്ചത്.

 

തൊടുപുഴ വണ്ണപ്പുറത്ത് കൊമ്പന്‍ മീശയും കുടവയറും ചിരിയുമായി ഇത്തവണ ഓണത്തിന് കൃഷ്ണനില്ല. ദുരൂഹതകൾ ബാക്കിയാക്കി നാലുപേര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ നാട്ടുകാര്‍ക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം മാവേലിയെ. കൃഷ്ണന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മാവേലി വേഷത്തിലൂടെ പ്രശസ്തനായത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം മാവേലിയായി വേഷമിട്ടതു പിന്നീട് ഓരോവര്‍ഷവും തുടരുകയായിരുന്നു. ഇതിന് ഏറെ പ്രോത്സാഹനം നല്‍കിയത് വണ്ണപ്പുറത്തെ വ്യാപാരികളാണ്. പലയിടത്തുനിന്നും ചെറിയ തുക പ്രോത്സാഹനമെന്നോണം കൃഷ്ണനു ലഭിക്കുകയും ചെയ്തിരുന്നു. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇനി മാവേലിവേഷമണിയാന്‍ കൃഷ്ണലില്ലെന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

കൊലപാതകം ആസൂത്രിതമെന്നു പോലീസ്. കൊല്ലപ്പെട്ട കൃഷ്ണനും ഭാര്യ സുശീലയും ദൃഢഗാത്രരായിരുന്നതിനാല്‍ കൊല നടത്തിയത് ഒന്നിലേറെപ്പേര്‍ ചേര്‍ന്നെന്നു സംശയം. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് മാരകമായി ആക്രമിച്ചശേഷം. ചുറ്റികകൊണ്ട് നാലുപേരുടേയും തലയ്ക്ക് അടിയേറ്റിട്ടുണ്ട്. അര്‍ജുന് ശരീരത്തില്‍ വെട്ടിനു പുറമേ കത്തികൊണ്ട് കുത്തേറ്റിട്ടുണ്ട്. ആര്‍ഷയുടെ മുഖത്തിന്റെ ഇടതുവശം അടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. കൃഷ്ണനും സുശീലയ്ക്കും തലയ്ക്ക് നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. ദൃഢ ഗാത്രനായ കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് അതിനാല്‍ത്തന്നെ ആസൂത്രിതമാണെന്നാണു കണക്കുകൂട്ടല്‍.

മുന്‍ െവെരാഗ്യമോ മോഷണമോ ആകാം കൊലയിലേക്കു നയിച്ചതെന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യം വ്യക്തമാകൂ. കൊലപാതകം 48 മണിക്കൂര്‍ മുമ്പാണു നടന്നതെന്നാണു പോലീസിന്റെ നിഗമനം. കൊലയ്ക്കുപയോഗിച്ച ചുറ്റികയുടെ കൈ പുതുതായി വെട്ടിയ കാപ്പിക്കമ്പുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ ഇതു കൈയില്‍ കരുതിയിരുന്നതാകാമെന്നും പോലീസ് സംശയിക്കുന്നു. കൊലയ്ക്കു ശേഷം സോപ്പുപയോഗിച്ച് വീടിനു സമീപത്തെ ടാങ്കില്‍ കൈ കഴുകിയിട്ടുണ്ട്. ടാങ്കില്‍ സോപ്പുകലര്‍ന്നിരുന്നു. വീടിനു മുന്‍വശത്തെ തറയിലും ഭിത്തിയിലുമുള്ള രക്തക്കറയും കഴുകിക്കളഞ്ഞിരുന്നു. സംഭവസ്ഥലത്ത് തെളിവായി ശേഷിച്ചത് ചുറ്റികയും കത്തിയും മാത്രമാണ്.

ലൈംഗികാതിക്രമം ഉണ്ടായില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. സുശീലയും മകളും ധാരാളം ആഭരണം അണിയുന്ന കൂട്ടത്തിലായിരുന്നു. ഈ ആഭരണങ്ങള്‍ ഒന്നും വീട്ടിലില്ല. ഇതാണ് മോഷണസാധ്യത സംശയിക്കാന്‍ കാരണം. കൃഷ്ണന്റെ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളോ മുന്‍ വൈരാഗ്യമോ ആണോ കൊലയിലേക്കു നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വട്ടിപ്പലിശക്കാരുടെ ഇടപെലും സംശയിക്കപ്പെടുന്നു. കുടുംബം സാമ്പത്തികമായി പിന്നാക്കമായിരുന്നില്ലെന്നും സ്വര്‍ണാഭരണങ്ങളും മറ്റും ധാരാളമായി വാങ്ങിക്കൂട്ടിയിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു.

ആഭിചാരക്രിയയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഉണ്ടായ മുന്‍െവെരാഗ്യം മൂലം ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തതാണോ എന്നും സംശയിക്കുന്നു. കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. കൃഷ്ണന്‍ കൈയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു. മല്‍പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ നാലംഗങ്ങളുടെ അരുംകൊല പുറംലോകത്തെ ആദ്യമറിയിച്ച അയല്‍വാസിയായ പുത്തന്‍പുരയ്ക്കല്‍ ശശിക്ക് കൂട്ടമരണവാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ദിവസവും തങ്ങളുടെ വീട്ടില്‍ നിന്നു പാല്‍ വാങ്ങുന്ന കൃഷ്ണന്റെ കുടുംബത്തിനുണ്ടായ ദുര്‍ഗതി ശശിക്കു ഞെട്ടലായി. രണ്ടു ദിവസമായി പാല്‍ വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും ഇത്ര ഭീകരമായ രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശശി പറയുന്നു.

കൃഷ്ണനും കുടുംബവും എവിടെക്കെങ്കിലും പോകുമ്പോള്‍ പാല്‍ വേണ്ട എന്ന് നേരത്തേ പറയുകയാണ് പതിവ്. റോഡില്‍നിന്നു 100 മീറ്ററോളം മാറി റബര്‍തോട്ടത്തില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഇവരുടേത്. വീട്ടിലേക്കെത്താന്‍ നടപ്പുവഴി മാത്രമാണുള്ളത്. ഇടുങ്ങിയ വഴിലൂടെ വീട്ടിലെത്തിയ ശശി വീട്ടുകാരെ വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. തുടര്‍ന്ന് കമ്പകക്കാനത്ത് താമസിക്കുന്ന കൃഷ്ണന്റെ സഹോദരങ്ങളായ യജ്‌ഞേശന്‍, വിജയന്‍ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു.

ഇവര്‍ വാതില്‍ തുറക്കുമ്പോള്‍ മുറിയില്‍ ഇരുട്ടായിരുന്നു. വെളിയില്‍നിന്ന നാട്ടുകാരാണ് െവെദ്യുതി വിച്‌ഛേദിച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറി നോക്കുമ്പോള്‍ രക്തം തളംകെട്ടി കിടക്കുകയായിരുന്നു. രക്തം കഴുകിക്കളയാന്‍ ശ്രമിച്ചതായും കാണാന്‍ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ അടുക്കള വഴി ഇറങ്ങി നോക്കുമ്പോഴാണ് ആട്ടിന്‍കൂടിന് താഴെ മണ്ണ് മാറ്റിയിരിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട് പരിശോധിക്കാന്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. മൃതദേഹം കിടന്ന കുഴിക്ക് രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന്‍ അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കൃഷ്ണന്റെ മകള്‍ ആര്‍ഷ പാല്‍ വാങ്ങാന്‍ വീട്ടില്‍ എത്തിയിരുന്നതായി ശശി പറഞ്ഞു. തിങ്കളാഴ്ച ആരും പാല്‍ വാങ്ങാന്‍ എത്താത്തതിരുന്നപ്പോള്‍ എന്തെങ്കിലും ആവശ്യത്തിന് പോയതാകും എന്നാണ് വിചാരിച്ചത്. രണ്ടു ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും ശശി പറഞ്ഞു. രാവിലെ മുതല്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കാണാനില്ലെന്ന് പ്രചരിച്ചിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടക്കുന്നതിനിടെയാണ് മണ്ണ് മാറിക്കിടക്കുന്നതും പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും. കൊലപാതകം അറിഞ്ഞതുമുതല്‍ നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ ഇവിടേക്ക് ഒഴുകിയെത്തിയത്.

പിഞ്ചു കുഞ്ഞിനേയും അമ്മയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി യുവതിയുടെ വീട്ടുകാര്‍. സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ കൊടിയപീഡനം അനുഭവിച്ചിരുന്നതായ് വീട്ടുകാര്‍ പറയുന്നു. കല്ലറ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ ഷീലയുടെ മകളും മുതുവിള സലാ നിവാസില്‍ റിജുവിന്റെ ഭാര്യയുമായ അഞ്ജു(26), ഏക മകന്‍ പത്തുമാസം പ്രായമുള്ള മാധവ് കൃഷ്ണ എന്നിവരെ 28നു കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ഉന്നതാധികാരികള്‍ക്കു പരാതി നല്‍കി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ഉപരി അന്വേഷണത്തിനായി ഡിവൈഎസ്പിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും പാങ്ങോട് എസ്‌ഐ നിയാസ് പറഞ്ഞു.സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി അഞ്ജുവിനെ പീഡിപ്പിച്ചതാണു മരണത്തില്‍ എത്തിയതെന്നു പരാതിയില്‍ പറയുന്നു.

ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍പരിശോധനയിലാണ് ഒന്നിനു മുകളില്‍ മറ്റൊന്നായി കുഴിക്കുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. മൃതദേഹം കിടന്ന കുഴിക്ക് രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന്‍ അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. ഞായറാഴ്ച വൈകിട്ടുവരെ ഇവരെ വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. രണ്ടു ദിവസമായി ഇവരുടെ യാതൊരു വിവരവും ഇല്ലാത്തതിനാലാണ് വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്.

വീട്ടിലെത്തുമ്പോള്‍ ജനലുകളെല്ലാം അടച്ച നിലയിലായിരുന്നു. അകത്ത് കയറിയവര്‍ കണ്ടത് മുറിക്കകത്ത് നിറയെ രക്തവും വെള്ളവും തളം കെട്ടിക്കിടക്കുന്നതാണ്. അടുക്കള വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ആട്ടിന്‍കൂടിനു പിറകിലായി കുഴിയെടുത്ത് എന്തോ മൂടിയിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തിയ സമീപവാസികളായ രണ്ടു സ്ത്രീകള്‍ വീടിനുള്ളില്‍ രക്തംകെട്ടിക്കിടക്കുന്നതു കണ്ടു.

വിവരമറിഞ്ഞെത്തിയ കൃഷ്ണന്റെ സഹോദരങ്ങളും അയല്‍ക്കാരും നടത്തിയ തെരച്ചിലില്‍ വീടിനകത്തും പുറത്തും തറയിലും ചുമരുകളിലും രക്തം പടര്‍ന്നിരിക്കുന്നതായി കണ്ടെത്തി. കൃഷ്ണന്റെ സഹോദരങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഫ്യൂസ് ഊരി മാറ്റിയിരുന്നു. കൊലചെയ്യാന്‍ ഉപയോഗിച്ച ചുറ്റികയുടെ പിടി പുതുതായി ഘടിപ്പിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്. കൃഷ്ണന്റെ മുഖം ചുറ്റികയ്ക്കടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചിട്ടുണ്ട്. സുശീലയുടെയും മകന്‍ ആദര്‍ശിന്റെ വയറിലും കുത്തേറ്റിറ്റുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

നാലംഗ കുടുംബത്തിന്റെ അരുംകൊല പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ വീടിന്റെ പിന്‍ഭാഗത്ത് ആട്ടിന്‍കൂടിനു സമീപം മണ്ണു നീക്കം ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. ഒന്‍പതു മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം വീട് പൂട്ടി മുദ്രവച്ചു.

തുടര്‍ന്നു സംശയം തോന്നിയ ഭാഗത്തെ മണ്ണ് നീക്കംചെയ്തു. പന്ത്രണ്ടരയോടെ കുഴിക്കുള്ളില്‍ മൃതദേഹങ്ങളുണ്ടെന്നു വ്യക്തമായി. വീടിനു പിന്നില്‍ അടുക്കടുക്കായി കുഴിച്ചുമൂടിയ നിലയിലാണു നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ട സംഘം ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണു പോലീസിന്റെ നിഗമനം. നാലുപേരുടെയും തലയിലും മുഖത്തും ചുറ്റികകൊണ്ട് മാരകമായ അടിയേറ്റിട്ടുണ്ട്.

ഇവരെ കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന ചെറിയ ചുറ്റികയും കത്തിയും പുരയിടത്തില്‍നിന്നു കണ്ടെടുത്തു. വര്‍ഷങ്ങളായി മന്ത്രവാദക്രിയകള്‍ നടത്തിവന്ന വ്യക്തിയാണു കൊല്ലപ്പെട്ട കൃഷ്ണന്‍. ആഭിചാരക്രിയകളിലൂടെയാണു വരുമാനം കണ്ടെത്തിയിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍നിന്നും ആഡംബര വാഹനങ്ങളില്‍ നിരവധിപേര്‍ ഇവിടെയെത്തി ദിവസങ്ങളോളം തങ്ങിയിരുന്നു. മറ്റുള്ളവരുമായി അടുത്തിടപഴകാത്ത പ്രകൃതമായിരുന്നു നാലുപേരുടെയും. റോഡില്‍നിന്നു 100 മീറ്ററോളം മാറി റബര്‍തോട്ടത്തില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഇവരുടേത്.

വീട്ടിലേക്കെത്താന്‍ നടപ്പുവഴി മാത്രമാണുള്ളത്. കൊലപാതകം നടന്നതായി കരുതുന്ന ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ആസൂത്രിതമായ കൊലയാണു നടന്നതെന്നു പോലീസ് സൂചിപ്പിച്ചു. നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നു. കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നയാളാണ്. ഇതും കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കൊലപാതകത്തിനുശേഷം കവര്‍ച്ച നടന്നതായും വ്യക്തമായിട്ടുണ്ട്. കൃഷ്ണന്‍ െകെയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു. മല്‍പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സുശീലയും ആര്‍ഷയും ധാരാളം സ്വര്‍ണം ധരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ പോലീസ് പരിശോധനയില്‍ ഇവരുടെ ദേഹത്തോ വീട്ടിലെ അലമാരയിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയില്ല. കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. ഇടുക്കി പോലീസ് ഡോഗ് സ്‌ക്വാഡില്‍നിന്നും പോലീസ് സ്‌നിഫര്‍ ഡോഗ് സ്വീറ്റിയെ സ്ഥലത്തെത്തിച്ചെങ്കിലും മഴമൂലം മണ്ണ് നനഞ്ഞിരുന്നതിനാല്‍ സൂചനകളൊന്നും ലഭിച്ചില്ല. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ ബി.എഡ് വിദ്യാര്‍ഥിനിയാണ് ആര്‍ഷ.

കഞ്ഞിക്കുഴി എസ്.എന്‍.വി എച്ച്.എസില്‍ പ്ലസ്ടു വിദ്യാഥിയാണ് അര്‍ജുന്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും.

തൊടുപുഴയിൽ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നാലുപേരുടെയും മൃതദേഹത്തിൽ മാരകമായ മുറിവുകൾ. വണ്ണപ്പുറം കാനാട്ട് കൃഷ്ണനും ഭാര്യയും രണ്ടുമക്കളുമാണ് കൊല്ലപ്പെട്ടത്. കൃഷ്ണൻ, ഭാര്യ സുശീല, കോളജ് വിദ്യാർഥിനിയായ മകൾ ആർഷ, പ്ലസ് ടു വിദ്യാർഥി ആദർശ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൃഷ്ണന്റെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൃഷ്ണന്റെയും മകൻ ആദർശിന്റെയും തലയിലാണ് പരുക്ക്. ആർഷയുടെ പുറത്ത് മാരകമായ മുറിവുകളുണ്ട്. സുശീലയുടെ നെഞ്ചിലും വയറിലും കുത്തിപ്പരുക്കേൽപ്പിച്ച നിലയിലാണ്.

നാലംഗകുടുംബത്തിന് പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നെന്ന് അയൽവാസികൾ. കൃഷ്ണൻ വീട്ടിൽ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വർ സ്ഥിരീകരിച്ചു. രാത്രികാലങ്ങളില്‍ കാറുകളിൽ ആളുകൾ ഈ വീട്ടിലെത്തിയിരുന്നു. 10 വര്‍ഷമായി കൃഷ്ണനുമായി ബന്ധമൊന്നുമില്ലായിരുന്നുവെന്നും യജ്ഞേശ്വർ പറയുന്നു.

വീടിന്റെ ജനലുകൾ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു. അയൽപക്കത്തെ വീട്ടിൽ നിന്നാണ് കുടുംബം പാലുവാങ്ങിയിരുന്നത്. രണ്ടുദിവസമായി പാലുവാങ്ങാൻ എത്താതിരുന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. പൊലീസെത്തി നാട്ടുകാരോടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഴിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വണ്ണപ്പുറം കാനാട്ട് കൃഷ്ണനും ഭാര്യയും രണ്ടുമക്കളുമാണ് കൊല്ലപ്പെട്ടത്. കൃഷ്ണൻ, ഭാര്യ സുശീല, കോളജ് വിദ്യാർഥിനിയായ മകൾ ആർഷ, പ്ലസ് ടു വിദ്യാർഥി ആദർശ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രണ്ടുദിവസത്തിനുമുൻപാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

നാലു ദിവസമായി ഇവര കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. വീടിനുള്ളില്‍ രക്തക്കറയും വീടിനുപിറകില്‍ മൂടിയ നിലയില്‍ കുഴിയും കണ്ടതോടെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു.

പൊലീസെത്തി മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വീടിനോട് ചേർന്നുള്ള ചാണകക്കുഴിക്ക് സമീപം മണ്ണിളകിയ നിലയിൽ കണ്ടെത്തിയതോടെ സംശയം വർധിച്ചു. തുടർന്ന് പൊലീസെത്തി നാട്ടുകാരോടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഴിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടുദിവസത്തിനുമുൻപാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റികയും കത്തിയും വീടിനുസമീപത്തുനിന്ന് കണ്ടെത്തി.

തൊടുപുഴയില്‍ കാണാതായ നാലംഗകുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടക്കൊലയെന്നാണ് സൂചന.  വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കൾ ആശ (21), അർജുൻ (17) എന്നിവരെയാണ് നാല് ദിവസം മുന്‍പ് കാണാതായത്. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.

വീടിന് പിന്നില്‍ കുഴികള്‍ മൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെനിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.മൃതദേഹങ്ങള്‍ പുറത്തെടുത്ത് പൊലീസും സംഘവും പരിശോധന നടത്തുകയാണ്. ഇതിനിടെ മൃതദേഹത്തില്‍ മാരക മുറിവുകളും കണ്ടെത്തി. മൃതദേഹങ്ങളില്‍ ആഴത്തിലുളള മുറിവുകള്‍ കണ്ടതായി പൊലീസ് വെളിപ്പെടുത്തി. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയ നിലയിലായിരുന്നു നാല് മൃതദേഹങ്ങള്‍.

കുടുംബാംഗങ്ങളെ മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കാണാനില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തി പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോള്‍ വീടിനുള്ളില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്ത് മൂടപ്പെട്ട നിലയില്‍ കുഴി കണ്ടെത്തിയത്.

ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. കാനാട്ട് കൃഷ്ണന്‍(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്‍ജുന്‍(17) എന്നിവരെയാണ് കാണായത്. കാളിയാര്‍ പൊലീസ് എത്തി വീട് തുറന്ന നടത്തിയ പരിശോധനയില്‍ രക്തം തളംകെട്ടി കിടക്കുന്നതും വീടിന് പിന്നില്‍ പുതുമണ്ണ് ഇളകികിടക്കുന്നതും കണ്ടെത്തി.

കൊലപാതകം നടത്തി കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. ഇളകിക്കിടക്കുന്ന മണ്ണ് മാറ്റി പരിശോധന നടത്താന്‍ പൊലീസ് നടപടി തുടങ്ങി. ആര്‍.ഡി.ഒയും ഉന്നത ഉദ്യോഗസ്ഥരും എത്തിയാല്‍ മാത്രമേ മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിക്കുകയുള്ളു.

കുടുംബത്തെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരുന്നു. വീട്ടില്‍ നിന്നുയര്‍ന്ന രൂക്ഷഗന്ധത്തെ തുടര്‍ന്ന് അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

കരുനാഗപ്പള്ളി : വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ പൗരത്വമുള്ള മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം,മയ്യനാട്, മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പ് (41) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ 26നാണ് ഇയാളെ ആശ്രമത്തില്‍ നിന്നും കാണാതാവുന്നത്.

അമേരിക്കന്‍ പൗരത്വമുള്ള ഇയാള്‍ ദീര്‍ഘ നാളായി ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ബുദ്ധി വളര്‍ച്ച അല്‍പം കുറവുള്ള ഇയാളെ കണ്ടെത്താന്‍ പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ചയാണ് വള്ളിക്കാവ് ജംഗ്ഷനു തെക്ക് ഭാഗത്തായി കുറ്റിക്കാടിനു സമീപം മൃതദേഹം കണ്ടെത്തിയത്. .അധികം ആരോടും സംസാരിക്കുന്ന സ്വഭാവമില്ലാത്ത ഇയാള്‍ സ്ഥിരമായി ഈ ഭാഗത്ത് വന്നിരിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.കരുനാഗപ്പള്ളി സിഐ ഷാഫി മുഹമ്മദിന്റെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

RECENT POSTS
Copyright © . All rights reserved