പത്തനംതിട്ട മുക്കട്ടുതറയില്‍ നിന്ന് അപ്രത്യക്ഷയായ ജെസ്‌ന ജെയിംസിന്റെ തിരോധാനത്തില്‍ രണ്ടു ദിവസത്തിനിടെ നിര്‍ണായക വഴിത്തിരുവകള്‍. ആദ്യം മുണ്ടക്കയത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ജെസ്‌നയുടേതാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍കുട്ടി ജീവനോടെ ഇപ്പോഴും ഉണ്ടെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കുന്നതാണ് ജെസ്‌ന മരിച്ചിട്ടില്ലെന്ന അന്തിമ വിലയിരുത്തല്‍. അതോടൊപ്പം മറ്റൊരു കാര്യത്തില്‍ കൂടി പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്.
ജെസ്‌നയെ കാണാതായ ദിവസം കോളജില്‍ ഒപ്പം പഠിക്കുന്ന പുഞ്ചവയല്‍ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്ന വിവരമാണത്. ജെസ്‌ന ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഈ കോള്‍ പോയിരിക്കുന്നത്. പത്തു മിനിറ്റോളം ഇരുവരും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി കാര്യങ്ങള്‍ തെളിച്ചു പറയാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ജെസ്‌ന മുണ്ടക്കയത്ത് എത്തിയെന്ന് തെളിഞ്ഞതും ആ സമയത്ത് ആണ്‍കുട്ടിയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന കാര്യവും സ്ഥിരീകരിച്ചതോടെ ആണ്‍കുട്ടിയില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം ജെസ്നയെ തേടി ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച വിദേശത്തേക്കും ഹൈദരാബാദ് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോയ യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ജെസ്യോടു സാമ്യമുള്ള പെണ്‍കുട്ടിയെ മേയ് അഞ്ചിന് വിമാനത്താവളത്തില്‍ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തില്‍ ജോലിയുള്ള ഏതാനും മലയാളികളോടു വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അവരാരും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷന്‍ രേഖകളും പരിശോധിക്കാന്‍ പോലീസിനായില്ല. എന്തായാലും ജെസ്‌നയെ അടുത്തു തന്നെ കണ്ടെത്താമെന്ന പ്രതീക്ഷ പോലീസിന് വര്‍ധിച്ചിട്ടുണ്ട്.
പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സനെ പിതാവ് ജോ ജാക്സൺ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി വെളിപ്പെടുത്തൽ. മൈക്കിൾ ജാക്സന്റെ ഡോക്ടറായിരുന്ന കോൺറാഡ് മുറെയുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്സൺ മൈക്കിൾ ജാക്സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിൾ ജാക്സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോൺറാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാൾ.
മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാർഥങ്ങൾ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു. ക്രൂരനായ ആ മനുഷ്യൻ മരിച്ചതിൽ ഒരുതുള്ളി കണ്ണുനീര്‍ പോലും ആരും പൊഴിക്കേണ്ടതില്ല. അതിന് അയാൾ അർഹനല്ല. അത്രയ്ക്ക് നീചനാണ് അയാൾ. ഈ പാപമൊക്കെ നരകത്തിൽ വച്ച് പൊറുക്കപ്പെടട്ടെ’– മുറെ പറഞ്ഞു.
മരണത്തിനു ശേഷം നടന്ന പരിശോധനയിൽ കടുത്ത വേദനാ സംഹാരികൾ മുറെ ജാക്സന് നൽകിയതായി കണ്ടെത്തി. റൂമിൽ നിന്ന് മുറെയുടെ ബാഗും കണ്ടെടുത്തിരുന്നു. ഇതിൽ അനസ്തേഷ്യക്കുള്ള മരുന്നുകൾ ഉണ്ടായിരുന്നു.
രാത്രിയിൽ ഉറക്കമില്ലാത്തതിനാൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മൈക്കിള്‍ ജാക്സൺ അറിയിച്ചപ്പോഴാണ് ഈ മരുന്നുകൾ നൽകിയിരുന്നതെന്ന് ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്രയും ഡോസുള്ള മരുന്നുകൾ ജാക്സണ് നൽകിയിരുന്നതായി മുറെ ആരോടും പറഞ്ഞിരുന്നില്ല. ഇതാണ് ഡോക്ടറെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. നിരപരാധിയാണെന്ന ഡോക്ടറുടെ വാദം അംഗീകരിച്ച് ജോ ജാക്സൺ മുറെയ്ക്കെതിരായ കേസ് പിൻവലിക്കുകയായിരുന്നു.
പാൻക്രിയാറ്റിക് കാൻസറിനെത്തുടർന്ന് ലാസ് വേഗാസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോ ജാക്സൺ ജൂൺ 27 2018 ലാണ് മരിച്ചത്. മൈക്കിൾ ജാക്സന്റെ ഒൻപതാം ചരമവാർഷികത്തിനു രണ്ടു ദിവസത്തിനു ശേഷമാണ് ജോയുടെ മരണം. 2009 ജൂൺ 25നായിരുന്നു മൈക്കിൾ ജാക്സൺ അന്തരിച്ചത്.
1928ൽ യുഎസിലെ ഫൗണ്ടൻ ഹില്ലിലാണു ജോയുടെ ജനനം. അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഇദ്ദേഹം. മക്കളായ ജാക്കി, ടിറ്റോ, ജെർമെയ്ൻ, മാർലൺ, മൈക്കിൾ എന്നിവരെ ഉൾപ്പെടുത്തി 1965ലാണ് ഇദ്ദേഹം സംഗീത ബാൻഡ് ആരംഭിക്കുന്നത്. ഈ സംഗീത ബാൻഡിലൂടെയാണ് മൈക്കിൾ ജാക്സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാൻഡിൽ പാടുമ്പോൾ ഏഴു വയസ്സായിരുന്നു അദ്ദേഹത്തിന്.
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു ഒാര്‍ത്തഡോക്സ് വൈദികന്‍കൂടി അറസ്റ്റില്‍. മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വൈദികനാണ് ജോൺസൺ വി. മാത്യു. നേരത്തെ ഫാദര്‍ ജോബ് മാത്യു അറസ്റ്റിലായിരുന്നു. പ്രതികളോടു ഉടൻ കീഴടങ്ങാൻ അന്വേഷണം സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.
ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. കേസിലെ രണ്ടാംപ്രതിയായ ഫാ. ജോബ് മാത്യു കീഴടങ്ങിയത് വലിയതോതിലുള്ള സമ്മര്‍ദമാണ് മറ്റു പ്രതികൾക്കു സൃഷ്‌ടിച്ചത്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം. കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷമുള്ള അന്വേഷണസംഘത്തിന്‍റെ നിലപാട് പ്രതികളായ വൈദികര്‍ക്ക് ഒളിവില്‍പ്പോകുന്നതിനുള്ള അവസരമുണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍ ഹൈക്കോടതിപോലും അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇത്തരം ആക്ഷേപങ്ങള്‍ പരിഗണിക്കേണ്ടതില്ലായെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം നിലവില്‍ കസ്റ്റഡിയില്‍ വാങ്ങില്ല. ചോദ്യംചെയ്യലും തെളിവ് ശേഖരണവും പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് തീരുമാനം. ഫാ.ജോബ് മാത്യുവിനെതിരെ ആവശ്യമായ തെളിവുകളെല്ലാം ലഭിച്ചുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബാക്കി പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതിനുശേഷം ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം
ഇടുക്കി കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ആറ്റുകാട് സ്വദേശിനി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങള്‍. ഇരുവരെയും കാണാതായ വേദന മാറും മുമ്പാണ് ശരീരഭാഗം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്. ജീര്‍ണിച്ച് തുടങ്ങിയ അവസ്ഥയില്‍ ഒരു കാല്‍ മാത്രമാണ് തീരത്തടിഞ്ഞത്. കഴിഞ്ഞ മാസം ഒമ്പതിനാണ് വിജിയെ കാണാതാവുന്നത്. രാവിലെ പത്തിന് പള്ളിവാസല്‍ ആറ്റുകാട് തോട്ടിലെ പാറക്കെട്ടില്‍നിന്നു വെള്ളത്തിലേക്ക് നിരങ്ങിയിറങ്ങി വിജി അപ്രത്യക്ഷയാവുകയായിരുന്നെന്നാണ് അമ്മാവന്‍ മരുകേശ് പറഞ്ഞത്. വെള്ളത്തിലിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും കിണഞ്ഞ് ശ്രമിച്ചിട്ടും വിജിയെ കണ്ടെത്താനായില്ല. ആത്മഹത്യ എന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് മൂന്നാര്‍ സിഐ സാം ജോസ് പറഞ്ഞു.
ആറ്റുകാട് പത്തുമുറിലയം മണികണികണ്ഠന്റെ മകളായ വിജി (35)വിവാഹിതയും പ്ലസ്വണ്ണിനും നാലിലും പഠിക്കുന്ന കുട്ടികളുടെ മാതാവുമാണ്. ചെന്നൈ സ്വദേശി അലക്‌സാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷത്തിലേറെയായി. വിവാഹശേഷം ഭര്‍ത്താവുമൊന്നിച്ച് ചെന്നൈയിലായിരുന്നു താമസം. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ വിജിയുടെ ആറ്റുകാലിലെ വീട്ടിലേയ്ക്ക് താമസം മാറിയത്. ഇതിനു ശേഷം ഹോംസ്റ്റേയില്‍ സഹായിയായി ജോലി നോക്കി വരികയായിരുന്നു. താന്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നൈയില്‍ പോയ സമയത്താണ് വിജി കടുംകൈ ചെയ്തതെന്നും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ചെന്നൈയിലുള്ള അലക്‌സ് പറഞ്ഞു. പാറത്തോട് അരീക്കല്‍ ബിനീഷിന്റെ ഭാര്യ സന്ധ്യ(30)യെ കാണാതായിട്ട് രണ്ടാഴ്ചയോളമായി. കഴിഞ്ഞമാസം 29ന് മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സന്ധ്യ ഉച്ചകഴിഞ്ഞ് രണ്ടു വരെ അടിമാലിയില്‍ ഉണ്ടായിരുന്നതായി വെള്ളത്തൂ വല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നെത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബിനീഷ് കൂലിപ്പണിക്കാരനാണ്. ദമ്പതികള്‍ക്ക് നാലു വയസുള്ള മകനുണ്ട്. പുഴയില്‍നിന്നു കിട്ടിയ ശരീരഭാഗം പോലീസ് ഡിഎന്‍എ ടെസ്റ്റിന് അയച്ചു.
യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള രണ്ട് വൈദികര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമോപദേശം. ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലാംപ്രതി ഫാദര്‍. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചത്. കീഴടങ്ങളാതെ ഒളിവില്‍ കഴിയുന്ന ഇവര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. അതേസമയം മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി. മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ തേടി ബന്ധുക്കളുടേതടക്കം പല വീടുകളിലും പരിശോധന നടത്തി.
മുന്‍പ് പല പീഡനക്കേസുകളിലും സുപ്രീംകോടതി മുന്‍ജാമ്യം നല്‍കിയിട്ടില്ല. അതിനാല്‍ ഏറെ വിവാദമായ ഈ കേസിലും ലഭിക്കാന്‍ സാധ്യതയില്ല. പ്രതികള്‍ വൈദികരായതിനാലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഇത്തരം കേസുകളില്‍ ഇരയ്ക്ക് അനുകൂലമായ നിലപാടുകളേ കോടതികള്‍ സ്വീകരിക്കൂ. കൊച്ചിയില്‍ നടിയ ആക്രമിച്ച സംഭവത്തിലും ഇങ്ങനെയായിരുന്നു. നിരവധി തവണ ജാമ്യംനിഷേധിച്ച ശേഷമാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപിന് ജാമ്യം ലഭിച്ചത്. അതും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലാണ് നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകര്‍ വൈദികരെ അറിയിച്ചിട്ടുണ്ട്.
കുമ്പസാരരഹസ്യം മറയാക്കി യുവതിയായ വീട്ടമ്മയെ അഞ്ച് വൈദികര്‍ പലതവണ പീഡിപ്പിച്ചെന്ന് കാട്ടി ഭര്‍ത്താവ് മേയ് ആദ്യമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരാതി നല്‍കിയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് പരാതിക്കാരന്‍. സഭ അധ്യക്ഷന്‍മാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ല. പിന്നീടാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. തന്നെ നാല് പേര്‍ പീഡിപ്പിച്ചെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് നാല് പേര്‍ക്കെതിരെ കേസ് എടുത്തത്.
അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ നിന്നും മനുഷ്യന്‍റെ ശരീരഭാഗം കണ്ടെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ടു തിരോധാന കേസുകളുമായി ബന്ധപ്പെടുത്തിയാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് കുഞ്ചിത്തണ്ണി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി മുതിരപ്പുഴയാറ്റിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയത്. തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗം ആരുടേതാണെന്ന് കണ്ടെത്താൻ കഴിയുമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പുഴയിൽ ശരീരഭാഗം കണ്ടെത്തിയതിന്‍റെ സമീപത്ത് പോലീസ് വിശദമായി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജില്ലയിൽ നിന്നും കാണാതായ യുവതികളുടെ ബന്ധുക്കൾ മൃതദേഹത്തിന്‍റെ അവശിഷ്ടം കാണാൻ എത്തിയെങ്കിലും ഒന്നും വ്യക്തമായില്ല.
കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി യുവതി പീഡിപ്പിച്ച കേസില്‍ പ്രതികളായ നാല് ഓര്‍ത്തഡോക്‌സ് വൈദികരില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടാം പ്രതി ഫാ.ജോബ് മാത്യൂ ആണ് വ്യാഴാഴ്ച 11 മണിയോടെ അറസ്റ്റിലായത്. കീഴടങ്ങാനെത്തിയ വൈദികനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിലേക്ക് എത്തവേയാണ് പിടികൂടിയത്. ഫാ.ജോബ് മാത്യുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തള്ളിയ ഹൈക്കോടതി ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചത് ഫാ.ജോബ് മാത്യുവാണ്. യുവതിയുടെ ഇടവകാംഗം കൂടിയാണ്. 2012 വരെ ഈ പീഡനം തുടര്‍ന്നുവെന്നാണ് യുവതി പറയുന്നത്.
യുവതിയെ പതിനാറാം വയസ്സില്‍ പീഡിപ്പിച്ച ഫാ. ഏബ്രഹാം വര്‍ഗീസ്, മൂന്നാം പ്രതി ഫാ.ജെയ്സ് കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന ഇരുവരും വൈകാതെ കീഴടങ്ങുമെന്നാണ് സൂചന. മൂന്നു പേര്‍ക്കുമെതിരെ ബലാത്സംഗകുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാലാം പ്രതി ഫാ. ജോണ്‍സണ്‍ വി.മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ കൊല്ലം ജില്ലയില്‍ എത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് തിരുവല്ലയില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള ക്രൈംബ്രാഞ്ച് സംഘം രാവിലെ കൊല്ലത്തേക്ക് തിരിച്ചിരുന്നു.
അതിനിടെ, നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ വൈദികര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കീഴടങ്ങുമ്പോള്‍ സഭാ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും സാധാരണ വേഷത്തിലായിരിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിരുന്നു. സഭാ വസ്ത്രം ധരിച്ച് അറസ്റ്റിലായാല്‍ സഭയ്ക്കുണ്ടാകുന്ന നാണക്കേട് ഒഴിവാക്കുന്നതിനാണ് ഈ നിര്‍ദേശം നല്‍കിയത്.
വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതികളായ മൂന്ന് ഒാര്‍ത്തഡോക്സ് സഭാ വൈദികരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ കോടതി വൈദികര്‍ വേട്ടമൃഗങ്ങളെപോലെ പെരുമാറിയെന്നും, യുവതിയുടെ മതവിശ്വാസത്തെ ദുരുപയോഗം ചെയ്തുവെന്നും രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചു.
മുന്‍കൂര്‍ജാമ്യം തള്ളിയ സാഹചര്യത്തില്‍ വൈദികരെ അറസ്റ്റുചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു. വൈദികരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു.
ബലാൽസംഗക്കേസിൽ പ്രതികളായ ഫാ.എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്സ് കെ.ജോർജ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കേസ് ഡയറി വിശദമായി പരിശോധിച്ചുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ വസ്തുതകൾ അതിലുണ്ടെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങൾക്ക് എതിരാണ്. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെ വൈദികരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു. കോടതിയുടെ പരിഗണനയിലിരുന്നതുകൊണ്ടാണ് അറസ്റ്റ് നടപടികൾ വൈകിയത്. പ്രതികളുടെ ഒളിത്താവളങ്ങളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയതായാണ് സൂചന. ഈ മാസം രണ്ടാംതീയതിയാണ് വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം തുടങ്ങി പത്തുദിവസത്തിനുള്ളിൽ മൊഴിയെടുക്കലും പീഡനം നടന്ന സ്ഥലങ്ങളിൽ വീട്ടമ്മയെ എത്തിച്ചുള്ള തെളിവെടുപ്പും അന്വേഷണസംഘം പൂർത്തീകരിച്ചിരുന്നു.
അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്ന വിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാൽ കേസിൽ പ്രതികളായ വൈദികർ കീഴടങ്ങാൻ തയാറാകില്ലെന്നാണ് സൂചന. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. അതേസമയം കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് സഭയുടെ നിലപാട്.
അന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകട്ടെയെന്നും വൈദികർ പ്രതികളാണെന്ന് കണ്ടെത്തിയാൽ പൌരോഹ്യത്യത്തിൽനിന്ന് മാറ്റിനിർത്തുന്നതടക്കമുള്ള സഭാ നടപടികൾ സ്വീകരിക്കുമെന്നും സഭാധികൃതർ വ്യക്തമാക്കി.
കൊടുങ്ങൂര്‍ സ്വദേശിയായ ഷെമീര്‍ (38) ആണ് അറസ്റ്റിലായത്. മേസ്തിരി പണിക്കാരനായ ഷെമീറിനൊപ്പം ജോലി ചെയ്യുന്ന വീട്ടമ്മയെ ഇയാള്‍ കുമളിയില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു എന്നാണ് പരാതി. ഒരു വര്‍ഷം മുന്‍പാണ് പീഡനം നടന്നത്. പിന്നീട് ഇയാള്‍ പലതവണ വീട്ടമ്മയെ വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അകന്നു. ഇതോടെയാണ് മേസ്തിരി വീട്ടമ്മയുടെ പഴയ നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ഫോണിലേക്ക് അമ്മയുടെ നഗ്‌ന ഫോട്ടോയും മറ്റും എത്തിയത്. ഇതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്കുകയായിരുന്നു.കറുകച്ചാല്‍ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കും.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടി തള്ളി.
കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. മൂന്നു വൈദികരുടെ അപേക്ഷകളാണ് തള്ളിയത്. ഫാ.ജെയ്സ് കെ.ജോര്‍ജ്,ഫാ.ജോബ് മാത്യു,ഫാ.സോണിവര്‍ഗീസ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം. വീട്ടമ്മയുടെ മൊഴി പ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും വൈദികര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ച വൈദികര്‍, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.