മാട്രിമോണിയൽ വെബ്സൈറ്റിൽ ആള്‍മാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ നടി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയിൽ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ നടി പരാതി നൽകി. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരിൽ ഉൾപ്പെടും. ഏറ്റവും ഒടുവിൽ ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപയാണ് നടി പലരിൽ നിന്നായി തട്ടിയെടുത്തത്.
എന്നാൽ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയിൽ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങൾ മുഴുവൻ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങൾ പൂർണമായി അഴിച്ച് നഗ്നയായി നിർത്തി അതി്നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോൾ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകൾ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യിൽ വിലങ്ങ് വെക്കാൻ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.’–ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡിൽ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീർക്കുമെന്നും പൊലീസുകാരൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാൻ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂർ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.
തട്ടിപ്പ് ഇങ്ങനെ, 2017 മെയിലാണ് ബാലമുരുകൻ എന്ന യുവാവ് മാട്രിമോണിയൽ സൈറ്റിൽ തന്റെ പേര് റജിസ്റ്റർ ചെയ്തത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരിൽ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.
അതിനിടെ തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. തുടർന്ന് നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു.
ചെന്നൈയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പൊലീസുകാരിയെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ. മോഷണം കണ്ടെത്തിയ കടയുടമ ഇവരിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ തിരികെ വാങ്ങി. ഇതിന് പിന്നാലെ ഇവരെക്കൊണ്ട് മാപ്പ് അപേക്ഷ എഴുതിക്കുകയും ചെയ്തു. എന്നാൽ കടയുടമ മോഷണം പൊക്കിയതിന്റെ പ്രതികാരമായി ഇവർ ഭർത്താവിനെയും കുറെയാളുകളെയും കൂട്ടി വന്ന് കട തല്ലിതകർത്തു. മോഷണം കണ്ടെത്തിയ കടയിലെ ജീവനക്കാരനെയും തല്ലിച്ചതച്ചു.
നന്ദിനി എന്ന കോണ്‍സ്റ്റബിളിനെയാണ് കയ്യോടെ പിടികൂടിയത്. ഔദ്യോഗിക വേഷത്തിൽ കടയിലെത്തിയ നന്ദിനി ഫോണിൽ സംസാരിച്ചുകൊണ്ട് റാക്കിൽ നിന്ന് ചോക്ലേറ്റും, കൊതുക് തിരിയുമാണ് മോഷ്ടിച്ചത്. ഇത് എടുത്തിട്ട് സാവധാനത്തിൽ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കടയിൽ സിസിടിവി ഉള്ള കാര്യം കോൺസ്റ്റബിൾ അറിഞ്ഞിരുന്നില്ല. കടയിലെ ജീവനക്കാരൻ ഈ ദൃശ്യം കാണുകയും ഉടമയെ അറിയിക്കുകയും ചെയ്തു. ഇതോടെ നന്ദിനിയെ ഉടമ പിടികൂടുകയായിരുന്നു. 115 രൂപയുടെ സാധനങ്ങളാണ് ഇവർ കട്ടെടുത്തത്.
തെളിവുകളോടെ പിടികൂടിയപ്പോൾ അവർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഉടമ പറഞ്ഞതനുസരിച്ച് മാപ്പ് അപേക്ഷയും എഴുതി നൽകി. പിന്നീട് വീട്ടിലെത്തിയിട്ടാണ് ഇവർ ഭർത്താവിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. ഇത് കടയുടമ പൊലീസിൽ പരാതിപ്പെട്ടു. സംഭവം വിവാദമായതോടെ നന്ദിനിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മോഷണം നടത്തിയതായി കണ്ടെത്തിയ നന്ദിനിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഹനാനെതിരെ ലൈവിൽ അപവാദപ്രചാരണം നടത്തിയ നൂറുദ്ദീൻ ഷെയ്ഖ് വീണ്ടും ഫെയ്സ്ബുക്ക് വിഡിയോയുമായി രംഗത്ത്. തന്നെ തെറ്റിദ്ധരിപ്പിച്ചാതാണെന്ന് പറഞ്ഞാണ് ഇയാൾ വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഒാൺലൈൻ മാധ്യമത്തിലെ ക്യാമറാമാനാണ് ഇത്തരത്തിൽ തന്നെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ നൂറുദ്ദീൻ ഷെയ്ഖിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നൂറുദ്ദീൻ പറയുന്നു: ക്യാമറാമാനാണ് എന്നോട് പറഞ്ഞത്. ഇൗ ന്യൂസ് വ്യാജമാണെന്നും ഹനാന്റെ കയ്യിൽ കിടക്കുന്നത് നവരത്നമോതിരമാണെന്നും സംവിധായകൻ അരുൺ ഗോപി സിനിമയ്ക്കായി നടത്തിയ പ്രമോഷനാണ് ഇൗ വാർത്തയെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നവരത്നം എന്താണെന്ന് പോലും അറിയാത്ത എന്നോട് ഇതൊക്കെ പറയുന്നത് അവനാണ്. ഇൗ വിഡിയോ അരുൺ ഗോപി ഷെയർ ചെയ്തത് കണ്ടോ, ഇതിൽ നിന്നും തന്നെ ഇത് വ്യാജവാർത്തയാണ് പെയ്ഡ് ന്യൂസ് ആണ് എന്ന് മനസ്സിലാക്കാം. ഇത് മലയാളിയുടെ സഹായിക്കാനുള്ള മനസിനെ ചൂഷണം ചെയ്യുകയാണ്. നീയൊരു വിഡിയോ ചെയ്യണം. അവന്റെ വർത്താനത്തിൽ സത്യമുണ്ടെന്ന് തോന്നിയ ഞാൻ വിഡിയോ പോസ്റ്റ് ചെയ്തു. ഇത് ഉടൻ തന്നെ ഇൗ ഒാൺലൈൻ മാധ്യമം വാർത്തയാക്കുകയും ചെയ്തു.
നൂറുദ്ദീൻ പറയുന്നു: ക്യാമറാമാനാണ് എന്നോട് പറഞ്ഞത്. ഇൗ ന്യൂസ് വ്യാജമാണെന്നും ഹനാന്റെ കയ്യിൽ കിടക്കുന്നത് നവരത്നമോതിരമാണെന്നും സംവിധായകൻ അരുൺ ഗോപി സിനിമയ്ക്കായി നടത്തിയ പ്രമോഷനാണ് ഇൗ വാർത്തയെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നവരത്നം എന്താണെന്ന് പോലും അറിയാത്ത എന്നോട് ഇതൊക്കെ പറയുന്നത് അവനാണ്. ഇൗ വിഡിയോ അരുൺ ഗോപി ഷെയർ ചെയ്തത് കണ്ടോ, ഇതിൽ നിന്നും തന്നെ ഇത് വ്യാജവാർത്തയാണ് പെയ്ഡ് ന്യൂസ് ആണ് എന്ന് മനസ്സിലാക്കാം. ഇത് മലയാളിയുടെ സഹായിക്കാനുള്ള മനസിനെ ചൂഷണം ചെയ്യുകയാണ്. നീയൊരു വിഡിയോ ചെയ്യണം. അവന്റെ വർത്താനത്തിൽ സത്യമുണ്ടെന്ന് തോന്നിയ ഞാൻ വിഡിയോ പോസ്റ്റ് ചെയ്തു. ഇത് ഉടൻ തന്നെ ഇൗ ഒാൺലൈൻ മാധ്യമം വാർത്തയാക്കുകയും ചെയ്തു.
വിഡിയോ വൈറലായതോടെ എല്ലാവരും ആ പെൺകുട്ടിക്കെതിരെ തിരിഞ്ഞു. പിന്നീടാണ് അവൾ നിരപരാധിയാണെന്നും താൻ തെറ്റിദ്ധരിക്കപ്പെട്ടെന്നും എനിക്ക് മനസിലാകുന്നത്. അങ്ങനെയാണ് ഞാൻ ഇന്നലെ മാപ്പു പറഞ്ഞ് വിഡിയോ ഇട്ടത്. പക്ഷേ രൂക്ഷമായ സൈബർ ആക്രമണം ആണ് എനിക്കെതിരെ നടന്നത്. ഇതിന് പിന്നാലെ ഞാൻ വിഡിയോ നീക്കം ചെയ്തു.
എന്നാൽ രാത്രിയോടെ ഇതേ മാധ്യമം ഞാൻ പൊലീസ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് വാർത്ത കൊടുത്തു. ഞാൻ കൊച്ചിയിൽ തന്നെയുണ്ട്. അവർ എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചിട്ട് ഒടുവിൽ എന്നെ കുടുക്കാനാണ് ശ്രമിക്കുന്നത്. ഇൗ സത്യം നിങ്ങൾ അറിയണം. അവർക്ക് റേറ്റിങ് ഉണ്ടാക്കാൻ അവൻ എന്നെ കൊണ്ട് െചയ്യിച്ചതാണ്.
തെളിവുകൾ കൈവശം ഉണ്ടെന്നും ഇത് അധികൃതർക്ക് കൈമാറുെമന്നും ഇയാൾ വിഡിയോയിൽ പറയുന്നു. എന്തു വന്നാലും എന്റെ പേര് പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ എനിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. അത് നിങ്ങൾക്ക് വേണമെങ്കിൽ തുടരാം, പക്ഷേ ഇതാണ് സത്യം. നൂറുദ്ദീൻ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് ഇയാൾ വീണ്ടും വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയം.
ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട പത്തൊൻപതുകാരിയുടെ വീട്ടിൽ ഡിന്നറിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ വിദ്യാർത്ഥി ഓസ്ട്രേലിയയിൽ ക്രൂരമായി കൊല്ലപ്പെട്ടു. മൗലിൻ റാത്തോഡ് (25) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സംഭവത്തിൽ പത്തൊൻപതുകാരിയെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ അക്കൗണ്ടന്റ് വിദ്യാർത്ഥിയായിരുന്ന മൗലിൻ റാത്തോഡിന് തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ് റാത്തോഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.
പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിക്കെതിരെ കൊലപാതകം അടക്കമുളള കുറ്റം ചുമത്തിയേക്കും. നാല് വർഷം മുൻപാണ് പഠനത്തിനായി റാത്തോഡ് മെൽബണിലെത്തിയത്. ശാന്തശീലനും എല്ലാവരോടും സൗമ്യതയോടും പെരുമാറുന്ന പ്രകൃതമായിരുന്നു റാത്തോഡിനുണ്ടായിരുന്നതെന്ന് സുഹൃത്ത് ലൗപ്രീത് സിങ് പറഞ്ഞു. ഏകമകനായിരുന്ന റാത്തോഡിന്റെ മരണത്തിന്റെ ഷോക്കിലാണ് മാതാപിതാക്കൾ. പഠിക്കാൻ വളരെ മിടുക്കനായിരുന്നു റാത്തോഡെന്ന് സുഹൃത്തുക്കൾ പറയുന്നു.
ചങ്ങനാശേരി – വാഴൂർ റോഡിൽ കറുകച്ചാലിനും മാമ്മൂടിനും ഇടയിലാണ് സമാന സംഭവം ഉണ്ടായത്. ബുള്ളറ് ബൈക്കിൽ എത്തി കറുകച്ചാൽ എസ്ഐ എന്ന് സ്വയം പരിചയപ്പെടുത്തി രണ്ടു ലോട്ടറി വിതരണക്കാരുടെ കൈയിൽ നിന്നും ടിക്കറ്റും പണമടങ്ങിയ ബാഗും ആയി കടന്നുകളയുകയായിരുന്നു. മാമ്മൂട് കാണിച്ചുകുളം കാരക്കാട് സ്റ്റോഴ്‌സ് സമീപത്തുനിന്നും കണ്ണം ചിറ സ്വദേശിയായ ജോസ് ഹരിദാസ് എന്ന വഴികച്ചവടക്കാരെന്റെയും കറുകച്ചാൽ നെടുങ്കുന്നം റോഡിൽ നിന്നും നെടുങ്കുന്നം സ്വദേശിയായ മോഹനൻ എന്ന ആളുടേയും ടിക്കറ്റും പണമടങ്ങിയ ബാഗുമായാണ് യുവാവ് കടന്നു കളഞ്ഞത്.
മാമ്മൂട് കാരക്കാട് സ്റ്റോഴ്‌സ് മുൻപിൽ നിൽകുകയായിരുന്ന ഹരിദാസിനെ സൗമ്യമായി മാറ്റി നിർത്തിയാണ് അതി വിദഗ്ദ്ധമായി പറ്റിച്ചത്. ഹരിദാസിന്റെ കൈയിൽ നിന്നും 25ഓളം ടിക്കറ്റും 1200 അടുത്ത് രൂപയും നഷ്ടപ്പെട്ടു. മോഹനന് 1500 രൂപയും 30 ടിക്കറ്റും നഷ്ടപ്പെട്ടു . സംഭവം അറിഞ്ഞ കറുകച്ചാൽ പോലീസ് മേൽനടപടികൾ ശേഖരിച്ചു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
ആ അമ്മയുടെ നെഞ്ചിനകത്ത് കത്തുന്ന തീയണയ്ക്കാൻ പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ആ ശിക്ഷ ദൈവം വിധിച്ചു. മരിച്ച് ചെല്ലുമ്പോൾ എന്റെ മോനോട് പറയണം, നിന്നെ കൊന്നവരെ ഞാൻ അകത്താക്കിയെന്ന ഉള്ളുപിടയുന്ന വാക്കുകൾ സത്യമായി. പെറ്റുവളർത്തിയ മകനെ മനുഷ്യന്റെ ചിന്തകൾക്ക് അപ്പുറമുള്ള വേദന നൽകി ഇഞ്ചിഞ്ചായി കൊന്ന നരാധമന്മാർക്ക് വധശിക്ഷ വിധിച്ച് ദൈവത്തിന്റെ കോടതി ആ അമ്മയെ ഒടുവിൽ താങ്ങി.
ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ തടിബെഞ്ചില്‍ ഉദയകുമാറിനെ ഇരുമ്പ് ദണ്ഡിന് ഉരുട്ടിക്കൊന്നതിലെ സത്യം പതിമൂന്ന് വർഷങ്ങൾക്കിപ്പുറം തെളിഞ്ഞു. അതിന് സിബിഐ എത്തേണ്ടി വന്നു. നടന്നതെല്ലാം അസ്വാഭാവികമാണ്. ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയാലും എങ്ങനേയും രക്ഷപ്പെടാന്‍ കഴിയുമെന്ന പൊലീസുകാരുടെ ആത്മവിശ്വാസത്തെയാണ് പ്രഭാവതിയമ്മ തകര്‍ത്തെറിഞ്ഞത്.
മകന്റെ ജീവനെടുത്തവര്‍ക്കെതിരെ ഒറ്റയാള്‍ പട്ടാളത്തെ പോലും പോരാട്ടം നടത്തി. ഒടുവില്‍ നിയമം അറിയാവുന്ന നിയമ പാലകരായിരുന്നവര്‍ക്ക് ശിക്ഷ എത്തുന്നു. ദൃക്‌സാക്ഷിയായ സുരേഷും പൊലീസുകാരും ഒരുഘട്ടത്തില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. എന്നാല്‍, ദൈവം അവശേഷിപ്പിച്ചപോലെ ചില തെളിവുകള്‍ കോടതിയില്‍ ഉയിര്‍ത്തെഴുന്നേറ്റു. അമ്മയുടെ മനസ്സ് പോലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു.
2005 സെപ്റ്റംബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ ഇരുന്ന ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ഫോര്‍ട്ട് സിഐ ആയിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് അംഗങ്ങളായ ജിതകുമാറും ശ്രീകുമാറും ചേര്‍ന്നാണ് ഇവരെ ഫോര്‍ട്ട് സ്റ്റേഷനിൽ എത്തിച്ചത്.
ഉദയകുമാറിന്റെ പക്കല്‍ ഉണ്ടായിരുന്ന 4020 രൂപയുടെ ഉറവിടത്തെ ചൊല്ലിയുള്ള ക്രൂരമായ മര്‍ദ്ദനത്തിലും ചോദ്യം ചെയ്യലിലുമാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. ഈ തുക പൊലീസുകാര്‍ തട്ടിയെടുത്തു. ഇത് വേണമെന്ന് പറഞ്ഞതും കൊലയിലേക്ക് കാര്യങ്ങളെത്തിച്ചു. അമ്മയ്ക്ക് ഓണക്കോടി വാങ്ങാന്‍ സൂക്ഷിച്ചതായിരുന്നു ഈ തുക. അതാണ് ഉദയകുമാറിനെ വൈകാരികമായ ഇടപെടലിന് പ്രേരിപ്പിച്ചത്. ഇത് പൊലീസുകാരുടെ ക്രൂരതയിലേക്ക് കാര്യങ്ങളെത്തിച്ചു.
ഉദയകുമാര്‍ കസ്റ്റഡിയില്‍ മരിച്ചു എന്ന് ബോദ്ധ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉദയകുമാറിനെ രാത്രി മോഷണക്കേസില്‍ പിടികൂടി എന്ന് സ്ഥാപിക്കാന്‍ കള്ള എഫ്.ഐ.ആര്‍ ഉണ്ടാക്കി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പ്രതികളില്‍ മാത്രം കേസ് ഒതുങ്ങിപ്പോയിരുന്നു. മൂന്നാം പ്രതിയായിരുന്ന കോണ്‍സ്റ്റബിള്‍ സോമന്‍ വിചാരണക്കിടെ മരണപ്പെട്ടു. അതുകൊണ്ട് മാത്രം കോടതിയുടെ ശിക്ഷയില്‍ നിന്ന് സോമന്‍ രക്ഷപ്പെട്ടു.
ഒന്നാം പ്രതിയും രണ്ടാം പ്രതിയുമായ കെ. ജിത കുമാറിനും എസ്.വി ശ്രീകുമാറിനുമാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് 2 ലക്ഷം രൂപ പിഴയും ഈടാക്കും. ഡിവൈഎസ്പി അജിത് കുമാർ, ഇ. കെ. സാബു എന്നിവർക്ക് ആറു വർഷം തടവും കോടതി വിധിച്ചു. 13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് വിധി വന്നത്.
സിബിഐ പ്രതിയാക്കിയിരുന്ന ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടർന്ന് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയിൽ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. 2005 സെപ്തംബർ 27ന് രാത്രിയിലാണ് ഉദയകുമാർ കൊല്ലപ്പെട്ടത്.
‘തന്റെ ഗുണ്ടകൾ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്’. സ്‌കൂളിൽ സഹപാഠിയായിരുന്ന മേലുദ്യോഗസ്‌ഥനോടു ഫോർട്ട് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ വിജയകുമാർ ഫോണിൽ പറഞ്ഞ ഈ വാചകമാണ് ഉരുട്ടിക്കൊലക്കേസിൽ സിബിഐക്കു നിർണായക തെളിവായത്. ഇതു മുഖ്യതെളിവിൽ ഒന്നായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഉരുട്ടിക്കൊല തെളിഞ്ഞതിന്റെ നാൾവഴി……
2005 സെപ്റ്റംബർ 27 (തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം): മോഷണക്കേസിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാറിനെ (28) കസ്റ്റഡിയിലെടുത്തു. രാത്രി പത്തരയോടെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ മരിച്ചു.
സെപ്റ്റംബർ 29: നർക്കോടിക്‌സ് എസി വക്കം പ്രഭ അന്വേഷണം തുടങ്ങി. ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ജിതകുമാർ, എആർ ക്യാംപിലെ ശ്രീകുമാർ എന്നീ പൊലീസുകാർക്കു സസ്‌പെൻഷൻ.
സെപ്റ്റംബർ 30: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. തുടയുടെ ഭാഗത്ത് 22 ക്ഷതങ്ങൾ. സ്‌റ്റേഷൻ പരിസരത്തുനിന്ന് ഇരുമ്പുകമ്പി കണ്ടെത്തി.
ഒക്‌ടോബർ 1: ഫോർട്ട് സിഐ: ഇ.കെ. സാബുവിനു സസ്‌പെൻഷൻ.
ഒക്ടോബർ 3: പൊലീസുകാരായ ശ്രീകുമാർ, ജിതകുമാർ എന്നിവർ കീഴടങ്ങി.
ഒക്‌ടോബർ 4: ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്കു സ്വന്തമായി വീടും സ്‌ഥലവും നൽകുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികളെ ഹാജരാക്കിയപ്പോൾ ചിത്രം മാധ്യമപ്രവർത്തകർ പകർത്താതിരിക്കാൻ കോടതിമുറ്റത്തു പൊലീസിന്റെ ഡമ്മി നാടകം.
ഒക്‌ടോബർ 5: മൂന്നാം പ്രതി ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ സോമനെ അറസ്‌റ്റ് ചെയ്‌തു. അന്വേഷണം ക്രൈംബ്രാഞ്ചിന്.
ഒക്ടോബർ 10: കോടതിവളപ്പിൽ ഡമ്മി നാടകം നടത്തിയ പേട്ട സിഐ ഉൾപ്പെടെ മൂന്നു പേർക്കു സസ്പെൻഷൻ.
നവംബർ 11: ഉദയകുമാറിനെ മൂന്നു പൊലീസുകാർ ചേർന്ന് ഇരുമ്പു പൈപ്പ് തുടയ്‌ക്കു മീതെ ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് സ്‌ഥിരീകരിച്ചു. പേശിക്കും ഞരമ്പുകൾക്കുമേറ്റ ക്ഷതം മരണകാരണമെന്നു നിഗമനം.
2006 ഫെബ്രുവരി 12: പ്രതികളായ മൂന്നു പൊലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ഒരു സിഐയും രണ്ട് എസ്ഐമാരും ഉൾപ്പെടെ ഒൻപതു പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്കു ശുപാർശ.
2007 ജൂലൈ 2: കേസിലെ പ്രധാന സാക്ഷി സുരേഷ് കുമാർ അറസ്റ്റിൽ.
ജൂലൈ 4: സാക്ഷികളായ ഹെഡ് കോൺസ്‌റ്റബിൾ ഡി. വിജയകുമാർ, കോൺസ്‌റ്റബിൾ അനിൽകുമാർ എന്നിവർ കൂറുമാറി.
സെപ്റ്റംബർ 23: ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർക്കു ജാമ്യം.
സെപ്റ്റംബർ 13: അന്വേഷണം സിബിഐക്കു വിടേണ്ടതാണെന്നു ഹൈക്കോടതി.
2008 ഓഗസ്റ്റ് 26: സിബിഐ അന്വേഷണം ഏറ്റെടുത്തു.
ഒക്ടോബർ 20: ഹെഡ് കോൺസ്‌റ്റബിൾ ഡി. വിജയകുമാർ, കോൺസ്‌റ്റബിൾ അനിൽ കുമാർ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.
2009 മേയ്18: എഫ്ഐആർ തിരുത്തിയതിനും വ്യാജരേഖ ചമച്ചതിനും എസ്ഐ: രവീന്ദ്രൻ നായർ, ഹെഡ്‌കോൺസ്‌റ്റബിൾ ഹീരാലാൽ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.
2010 സെപ്റ്റംബർ 27: മൂന്നു പൊലീസുകാർക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐയുടെ കുറ്റപത്രം.
ഡിസംബർ 14: ഹെഡ്‌കോൺസ്‌റ്റബിൾ വി.പി.മോഹനൻ, സിഐ: ടി.അജിത്‌കുമാർ, അസി. കമ്മിഷണർ ഇ.കെ. സാബു എന്നിവരെക്കൂടി കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യാൻ സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി.
2012 ജൂൺ 29: അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിൽ പുനർവിചാരണ ആവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
നവംബർ 17: ഉദയകുമാറിന്റെ മാതാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നും കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
2013 ഏപ്രിൽ എട്ട്: പ്രതികളായ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു.
2014 മേയ് 12: എസ്‌പി: ടി.കെ. ഹരിദാസിനെ ഏഴാം പ്രതിയാക്കി സിബിഐയുടെ ഒറ്റ കുറ്റപത്രം. കൊലപാതകത്തിനും ഗൂഢാലോചനയ്‌ക്കും സമർപ്പിച്ച പ്രത്യേക കുറ്റപത്രങ്ങൾ ഒന്നാക്കിയാണു സമർപ്പിച്ചത്.
ജൂൺ 27: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.
2015 ജനുവരി 9: പ്രതി ടി.കെ. ഹരിദാസിനെ കൊലക്കേസിൽ വിചാരണ ചെയ്യേണ്ടതില്ലെന്നു ഹൈക്കോടതി നിർദേശിച്ചു.
ഒക്ടോബർ 20: വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയിൽ.
2016 മാർച്ച് 31: അമ്മയ്ക്കു സർക്കാർ 10 ലക്ഷം രൂപ നൽകണമെന്നു ഹൈക്കോടതി.
2018 മാർച്ച് 10: മൂന്നാം പ്രതി സോമന്റെ (56) മരണം.
2018 ജൂലൈ 20: വാദം പൂർത്തിയായി.
2018 ജൂലൈ 24: പൊലീസുകാർ കുറ്റക്കാരാണെന്ന് കോടതിയുടെ കണ്ടെത്തൽ.
2018 ജൂലൈ 25: പ്രതികളായ പൊലീസുകാർക്കെതിരെ ശിക്ഷ വിധിച്ചു.
കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ മുക്കട മുക്കിന് സമീപം ആണികുളത്ത് ചിറയില്‍ ഇബ്രാഹിം കുട്ടിയുടെ മകള്‍ 18 വയസ്സുള്ള ഷബ്നയെയാണ് ഈ മാസം 17 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ കാണാതായത്. ഷബ്ന കാണാതായ ദിവസം രാവിലെ 11 മണിക്ക് കൊല്ലം ബീച്ചില്‍ നടന്നെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങ ള്‍ പോലീസിന് ലഭിച്ചു പക്ഷെ തിരിച്ചു പോകുന്നത് സിസിടിവിയില്‍ കാണാനായില്ല.
തീര കടലില്‍ വര്‍ക്കലവരെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആണ്‍ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പെണ്‍കുട്ടിയെ കുറിച്ച് അന്വേഷണ സംഘത്തിന് പ്രയോജനപ്പെടുന്ന വിവരങ്ങള്‍ ലഭിച്ചില്ല. കുട്ടിയുടെ ബാഗും മറ്റും കൊല്ലം ബീച്ച് പരിസരത്ത് നിന്ന് ലഭിച്ചു. എന്നാല്‍ ഷബ്നയുടെ ബാഗ് എങ്ങനെ ബീച്ചില്‍ എത്തിയെന്നത് ഇപ്പോഴും ദുരൂഹമാണ്.
ഉദയകുമാര്‍ ഉരുട്ടിക്കൊലപാതകത്തില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ . മറ്റ് പ്രതികളായപ്രതികളായ പൊലീസുകാര്‍ക്ക് ശിക്ഷ വിധിച്ചു. ശിക്ഷ സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ‌്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്. ഫോർട്ട‌് പൊലീസ‌് സ‌്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതികളായ അഞ്ചുപൊലീസുകാരും കുറ്റക്കാരാണെന്ന‌് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു.

ഒന്നാം പ്രതി കെ ജിതകുമാർ, രണ്ടാം പ്രതി എസ‌് വി ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റവും മറ്റ‌് മൂന്നു പ്രതികളായ അജിത‌്കുമാർ, ഇ കെ സാബു, എ കെ ഹരിദാസ‌് എന്നിവർക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള ഗൂഢാലോചനാ കുറ്റവുമാണ‌്. ഒന്നും രണ്ടും പ്രതികൾ കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ, തെളിവ‌് നശിപ്പിക്കൽ, വ്യാജരേഖ ചമയ‌്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ‌് പ്രതികൾ തെളിവുനശിപ്പിക്കാൻ ഗൂഢാലോചന, വ്യാജരേഖ ചമയ‌്ക്കൽ എന്നീ കുറ്റങ്ങളും ചെയ‌്തതായി കോടതി കണ്ടെത്തി. കേസിൽ ഏഴ‌് പ്രതികളാണ‌് ഉണ്ടായിരുന്നത‌്.
മൂന്നാം പ്രതി പൊലീസുകാരനായ സോമൻ ആറുമാസംമുമ്പ‌് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി 2005 സപ‌്തംബർ 27നാണ‌് കേസിനാസ‌്പദമായ സംഭവം. ശ്രീകണ്ഠേശ്വരം പാർക്കിൽ നിൽക്കെയാണ‌് ഉദയകുമാറിനെ ഫോർട്ട‌് സ‌്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേർന്ന‌് കസ്റ്റഡിയിലെടുത്തത‌്. ഫോർട്ട‌് സ‌്റ്റേഷനിലെത്തിച്ച‌് മറ്റൊരുപ്രതിയായ സോമനും ചേർന്ന‌് ലോക്കപ്പിൽ ഉരുട്ടിക്കൊന്നു.
എസ‌്ഐ ആയിരുന്ന അജിത‌് കുമാർ, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ‌് എന്നിവർ പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച‌് കള്ളക്കേസ‌് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച‌് അന്വേഷിച്ച കേസിൽ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരായിരുന്നു പ്രതികൾ. വിചാരണസമയത്ത‌് ദൃക‌്സാക്ഷികൾ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്നാരോപിച്ച‌് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധിയെത്തുടർന്ന‌് കേസ‌് സിബിഐ ഏറ്റെടുത്തു. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിങ്ങനെ രണ്ടുകേസായി സിബിഐ കുറ്റപത്രം ഫയൽചെയ‌്തു. രണ്ടിലും ഒന്നിച്ച‌് വിചാരണ ആരംഭിച്ചു. പ്രതികൾ ചെയ‌്തത‌് ഹീനമായ കുറ്റമാണെന്ന‌് കോടതി കണ്ടെത്തി. സിബിഐ സ‌്പെഷ്യൽ പ്രോസിക്യൂട്ടർ ടി പി മനോജ‌്കുമാറാണ‌് പ്രോസിക്യൂഷനുവേണ്ടി ഹാജരായത‌്. പ്രതികളായ ഇ കെ സാബു ഡിവൈഎസ‌്പിയായും എ കെ ഹരിദാസ‌് എസ‌്പിയായും സർവീസിൽനിന്ന‌് വിരമിച്ചു.
ജിതകുമാർ ഇപ്പോൾ ഡിസിആർബിയിൽ എഎസ‌്ഐ ആണ‌്. ശ്രീകുമാർ നർക്കോട്ടിക‌് സെല്ലിൽ ഹെഡ‌്കോൺസ്റ്റബിളാണ‌്. കേസ‌് നടക്കുമ്പോൾ എസ‌്ഐ ആയിരുന്ന ടി അജിത‌് കുമാർ ഇപ്പോൾ ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പിയാണ‌്. ഉമ്മൻചാണ്ടി ആഭ്യന്തമന്ത്രിയായിരിക്കെ നടന്ന സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ‌് നടന്നത‌്. പോലിസ് കോണ്‍സ്റ്റബിള്‍മാരായ ജിത ക മാ ര്‍, ശ്രീകുമാര്‍ , മുന്‍ ഫോര്‍ട്ട് എസ്.ഐയും നിലവില്‍ ഡി വൈ എസ് പിയുമായ റ്റി.അജിത്കുമാര്‍, മുന്‍ ഫോര്‍ട്ട് സിഐയും അസിസ്റ്റന്റ് കമ്മിഷണറുമായ ഇ.കെ.സാബു, മുന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ റ്റി.കെ.ഹരിദാസ് എന്നിവരാണ് പ്രതികളായി കേസില്‍ വിചാരണ നേരിട്ടത്. മൂന്നാം പ്രതിയായിരുന്ന കോണ്‍സ്റ്റബിള്‍ സോമന്‍ വിചാരണക്കിടെ മരണപ്പെട്ടു.
ജിതകുമാറും ശ്രീകുമാറും ഗൂഢാലോചനയ്ക്കും കൊലക്കുറ്റത്തിനും കളള രേഖകളായ മഹസ്സര്‍, റിപ്പോര്‍ട്ട്, അറസ്റ്റ് മെമ്മോ, ഇന്‍സ്‌പെക്ഷന്‍ മെമ്മോ, അറസ്റ്റ് അറിയിപ്പ്, കസ്റ്റഡി മെമ്മോ എന്നിവ തയ്യാറാക്കിയ കുറ്റങ്ങള്‍ക്കാണ് വിചാരണ നേരിട്ടത്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തുന്ന പക്ഷം വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുളളത്. കൊലപാതകക്കുറ്റം മറച്ചുവയ്ക്കാനായുളള ഗൂഢാലോചന, കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറക്കാനായി കളള തെളിവുകള്‍ നിര്‍മ്മിക്കല്‍, കൊലപാത തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് എസ് ഐയും സിഐയും എസിയും വിചാരണ നേരിട്ടത്.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തുന്ന പക്ഷം7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുളളത്. മജിസ്‌ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയ ശേഷം വിചാരണ കോടതിയില്‍ മൊഴി തിരുത്തി പ്രതിഭാഗം ചേര്‍ന്ന ഉദയകുമാറിന്റ്‌റെ സുഹൃത്ത് സുരേഷ് കുമാര്‍, െ്രെകം എസ്. ഐ രവീന്ദ്രന്‍ നായര്‍, വനിതാ പോലീസുകാര്‍, മറ്റു പോലീസുകാര്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം കോടതിയില്‍ കളള തെളിവ് നല്‍കിയതിന് പ്രത്യേകം കേസ് എടുക്കാനും സാദ്ധ്യതയുണ്ട്.
മലപ്പുറം പെരിന്തൽമണ്ണ ദേഹത്ത് തീയാളിപ്പടർന്ന നിലയിൽ നഗരത്തിലൂടെ യുവാവ് ഓടിയത് ഭീതി പരത്തി. ചുങ്കത്തറ മമ്പൊയിൽ സ്വദേശി തച്ചുപറമ്പൻ ഫവാസ് ഹുസൈനാണ് തീയാളിപ്പടർന്ന നിലയിൽ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറിയത്.
വൈകിട്ട നാലരയോടെയാണ് സംഭവം. ആശുപത്രിയുടെ എതിർവശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ പരിസരത്തുനിന്നാണ് യുവാവ് ഓടുന്നത് കണ്ടത്. ദേഹത്ത് തീയാളുന്ന നിലയിൽ ഓടുന്ന യുവാവിനെ കണ്ട് ആളുകൾ പല ഭാഗത്തേക്ക് ചിതറിയോടി. അത്യാഹിത വിഭാഗത്തിലേക്കാണ് ഓടിക്കയറിയത്. ആശുപത്രി ജീവനക്കാർ ചേർന്ന് തീയണച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓണ്‍ലൈന്‍ വിപണി ഇന്നത്തെ സമൂഹത്തില്‍ പ്രധാനപ്പെട്ട ഒരു ക്രയവിക്രിയ മാര്‍ഗമായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അതിനെ അമിതമായി ആശ്രയിക്കുന്നത് മണ്ടത്തരമാകും. അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലുണ്ടായ ഒരു സംഭവം. പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു ഇരുപത്തിയൊന്നുകാരി മരിച്ചു. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് സംഭവം.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഷുവാന്‍ഷുവാനിലാണ് വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. ഇതേ പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്നായ വൈന്‍ ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതി. ലോക്കല്‍ കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിയുടെ വീട്ടിലെത്തിച്ചത്. സാധനം എത്തിച്ചയാള്‍ ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ് ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്ന് ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് യുവതിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു.

പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ വന്യജീവികളെ വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇപ്പോഴും ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.