ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായതിന്റെ തുടര്‍കഥയാണെന്നു തീര്‍പ്പു വരുത്തി കുടുംബത്തിലെ ചിലര്‍ കുറിച്ച ഡയറിക്കുറിപ്പുകള്‍ പുറത്ത്. എങ്ങനെയാണ് മരിക്കണ്ടത് എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡയറി കലാസൃഷ്ടിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ മരണപ്പെട്ടവരുടെ കൈപ്പടയാണ് ഡയറിയിലുള്ളതെന്നും വ്യജ സൃഷ്ടയിലുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കി. ഡയറിയിലെ വാക്കുകളില്‍ മരണം ആളിഞ്ഞു കിടക്കുന്നതായും, എഴുത്തില്‍ ‘താന്ത്രിക്’ സ്വഭാവമുണ്ടെന്നുമുള്ള നിഗമനത്തില്‍ എത്തി.
ഒരു കുടുംബത്തിലെ ഇത്രയും വ്യക്തികളുടെ മരണം ആള്‍ദൈവങ്ങളുടെ നിര്‍ദേശത്താലുള്ള ‘കൂട്ട മോക്ഷപ്രാപ്തി’ക്കുള്ള ശ്രമമായിരുന്നോ എന്നുകൂടി അന്വേഷണിച്ചു വരികയാണ് പോലീസ്. മരണത്തെ അടിസ്ഥാനമാക്കി അന്വേഷണം ആള്‍ദൈവങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. ഒരു ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ജീവന്‍ വെടിയുന്ന കുടുംബമല്ല ഭാട്ടിയയുടേത്. എല്ലാവര്‍ക്കും തന്നെ വിദ്യാവഭ്യാസവും വിവേക ബുദ്ധി ഉള്ളവരുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നടന്നത് കൊലപാതകമാണെന്ന് അടിയുറച്ച് പറയുകയാണ് ഇവര്‍.
കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.
‘എല്ലാവരുടെയും കണ്ണുകള്‍ ഒന്നും കാണാനാകാത്ത വിധം കെട്ടണം. കയറിനൊപ്പം തുണിക്കഷ്ണമോ സാരിയോ ഉപയോഗിക്കാം’ എന്നായിരുന്നു പോലീസ് കണ്ടെത്തിയ ഡയറിയിലെ അവസാന പേജുകളിലെ വരികള്‍. ഏതാനും മാസങ്ങളായി ഈ ഡയറിയില്‍ കുടുംബത്തിലെ എല്ലാവരും എഴുതുന്നുണ്ട്. ഹിന്ദിയിലാണ് എഴുത്ത്. ദിവസം രേഖപ്പെടുത്തിയിട്ടുള്ള ഡയറിയില്‍ അവസാനമായി എഴുതിയതു മരണം നടക്കുന്ന ഞായറാഴ്ചയ്ക്കു രണ്ടു ദിവസം മുന്‍പാണ്. അതാകട്ടെ ‘താന്ത്രിക്’ സ്വഭാവമുള്ളതും.
ഡയറില്‍ എഴുതിയതിനു സമാനമായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മൂന്നു പേര്‍ വീതമായിട്ടായിരുന്നു മൃതദേഹങ്ങള്‍ തൂങ്ങി നിന്നിരുന്നത്. ഒരാളാകട്ടെ ജനാലയുടെ ഗ്രില്ലിലായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം നാരായണ്‍ ദേവി മറ്റൊരു മുറിയില്‍ നിലത്തു കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഡയറിയിലെ കുറിപ്പിങ്ങനെ: ‘വയസ്സായ അവര്‍ക്ക് നേരെ നില്‍ക്കാനാകില്ല. അതിനാല്‍ അവരെ മറ്റൊരു മുറിയില്‍ കിടത്താം’.
ബെഡ് ഷീറ്റില്‍ നിന്നു കീറിയെടുത്ത തുണി കൊണ്ടായിരുന്നു എല്ലാവരുടെയും മുഖം മറച്ചിരുന്നത്. വായ് പ്ലാസ്റ്റര്‍ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഡയറിയില്‍ പറഞ്ഞതിനു സമാനമാണെന്നും അഡീ. ഡിസിപി വിനീത് കുമാര്‍ പറഞ്ഞു. ‘മുന്‍ തവണത്തേക്കാള്‍ കൂടുതല്‍ ദൃഢനിശ്ചയത്തോടെ വേണം ഇത്തവണ എല്ലാവരും. ഒരേ ദിശയിലേക്കു തന്നെയായിരിക്കണം എല്ലാവരുടെയും ചിന്തകള്‍. അതില്‍ വിജയിച്ചാല്‍ മുന്നോട്ടുള്ള പാത എളുപ്പമായി…’ എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഭാട്ടിയ കുടുംബം ഒരിക്കലും അന്ധവിശ്വാസികളായിരുന്നില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. ‘മോക്ഷപ്രാപ്തി’യിലേക്കു പോകേണ്ട ആവശ്യവും അവര്‍ക്കില്ല. ഭവ്‌നേഷിന്റേത് ധനിക കുടുംബമായിരുന്നു. ഒരു ബാങ്ക് വായ്പ പോലുമില്ല. സാമ്പത്തിക പരാധീനതകളുമില്ല. പിന്നെന്തിന് ആത്മഹത്യ ചെയ്യണം? നവംബറില്‍ പ്രിയങ്കയുടെ വിവാഹം നടക്കാനിരിക്കുകയാണ്.
മീനു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്നു. കുട്ടികള്‍ക്ക് ട്യൂഷനുമെടുക്കുന്നുണ്ട്. എംഎ വിദ്യാര്‍ഥിനിയാണ് നിധി. ഇരുവരെയും ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള പലചരക്കു കടയിലും കാണാം. അഥവാ ആത്മഹത്യ ചെയ്താല്‍ തന്നെ എങ്ങനെയാണു കണ്ണുകെട്ടി, വായ് മൂടി മരിക്കുന്നതെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.
ആലപ്പുഴ: മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്ഐ- കാമ്പസ് ഫ്രണ്ട് സംഘട്ടനം. സംഭവത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൗജസിനും (23) വെട്ടേറ്റു, യൂണിറ്റ് കമ്മിറ്റി അംഗമായ അജയ്ക്കും വെട്ടേറ്റു. പരിക്കേറ്റ മൂന്നുപേരെ വണ്ടാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്എഫ്ഐക്കാർ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണ് വിവരം. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കൊച്ചി: എസ്എഫ്ഐ ഇടുക്കി ജില്ല നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച ശേഷം പ്രതികൾ മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.
ഓട്ടോറിക്ഷയിൽ മട്ടാഞ്ചേരി ചുളളിക്കലിൽ ചെന്നിറങ്ങിയ പ്രതികൾ എസ്‌ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. ഈ ദൃശ്യങ്ങൾ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്. ഇത് പൊലീസിന് ലഭിച്ചു. സംഭവത്തിൽ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റർ ഒട്ടിക്കുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.
പിന്നീട് കോളേജിനകത്ത് പ്രവേശിച്ച് പോസ്റ്ററൊട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വിളിച്ചതനുസരിച്ച് കൂടുതൽ പേർ സ്ഥലത്തെത്തി. ഇതോടെ വാക്കുതർക്കം കൈയ്യാങ്കളിയിലായി.
ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാൾ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്ഐ പ്രവർത്തകർ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അർജുനെ പിന്നീട് കുത്തിപ്പരിക്കേൽപ്പിച്ചു.
സംഘർഷത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ എസ്എഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. അഭിമന്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അർജുനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് അർജുൻ. ഇദ്ദേഹത്തിന്റെ വയറിനാണ് കുത്തേറ്റത്. കരളിൽ ആഴത്തിലുളള മുറിവുണ്ട്. ഇന്ന് പുലർച്ചെ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം അർജുനെ വെന്റിലേറ്ററിലേക്ക് മാറ്റി.
മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറിയ എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പടിപ്പ് മുടക്കും. യൂണിവേഴ്സ്റ്റി പരീക്ഷ മാറ്റിവച്ചു. എസ്ഡിപിഐ
ആക്രമണത്തില്‍ ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. അര്‍ജുന്‍, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ജുന്റെ നില ഗുരുതരമാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരിച്ചു.
അര്‍ജുന്‍, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്. അഭിമന്യുവിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ്ചെയ്യുന്നുണ്ട്
വടക്കൻ ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദത്തിന്റെ സാന്നിധ്യം സംശയിച്ചു പൊലീസ്. യാതൊരു പ്രശ്നങ്ങളുമില്ലാതെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഭാട്ടിയ കുടുംബത്തിനു വന്നുചേർന്ന ദുരവസ്ഥയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണു സമീപവാസികൾ. കുടുംബത്തിലെ എല്ലാവരും ആത്മഹത്യ ചെയ്യാൻ യാതൊരു സാഹചര്യവുമില്ലായിരുന്നെന്നും തലേന്നു രാത്രി വരെ സന്തോഷത്തോടെ കണ്ടതാണെന്നും അയൽക്കാർ
കുടുംബത്തിൽ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങൾ കണ്ട സാഹചര്യത്തിലാണു കൊലപാതകത്തിനു പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 22 വർഷമായി ഡൽഹിയിലെ ബുരാരി മേഖലയിൽ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവർക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായൺ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.
പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുമ്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായിൽ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങൾ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതിൽ കണ്ടതോടെയാണു സംശയം ദുർമന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു.
പത്തു പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ആരുടെയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്. അപരിചിതരെ കണ്ടാൽ വീട്ടിലെ കാവൽ നായ കുരയ്ക്കുന്നതു പതിവാണ്. എന്നാൽ സംഭവം നടന്ന ശനിയാഴ്ച രാത്രി നായയുടെ കുര ആരും കേട്ടിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. ഇതും വീട്ടിനകത്തു തന്നെയുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്ന സംശയം ശക്തമാകാൻ ഇടയായി.
പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണു നടന്നത്. നവംബറിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. കുടുംബം അതിന്റെ തിരക്കുകളിലായിരുന്നെന്നും അയൽക്കാർ പറയുന്നു. രാജസ്ഥാനിൽ നിന്നുള്ള ഭാട്ടിയ കുടുംബം 22 വർഷം മുൻപാണു ബുരാരിയിലെ സന്ത് നഗറിൽ എത്തിയത്. എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാർക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയൽവാസികൾക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയൽക്കാരിലൊരാൾ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ അറിയിച്ചു.
സഹോദരങ്ങളായ ഭൂപീന്ദറും ലളിത് സിങ്ങും തമ്മിൽ ചെറിയൊരു വഴക്കു പോലും ഉണ്ടായിട്ടില്ല. തലേന്നു രാത്രി ഭൂപീന്ദറിനോടു സംസാരിച്ചിരുന്നവരും സമീപവാസികളിലുണ്ട്. അദ്ദേഹത്തിനു യാതൊരു വിധത്തിലുള്ള സങ്കടമുണ്ടെന്നു തോന്നിയില്ലെന്നും മറിച്ച് സന്തോഷവാനായിരുന്നെന്നും അയൽക്കാരിലൊരാൾ പറഞ്ഞു. കുടുംബത്തിനു സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. സ്കൂൾ ഫീസിന്റെ പേരിലും പ്രശ്നമുണ്ടായിട്ടില്ല.
പ്രദേശ വാസികളുമായി എല്ലാത്തരത്തിലും നല്ല രീതിയിലാണു ഭാട്ടിയ കുടുംബം ചേർന്നുപോയത്. വീട്ടിലെ കുട്ടികളാകട്ടെ ശനി രാത്രി 11 വരെ മുറ്റത്തു ക്രിക്കറ്റ് കളിക്കുന്നതും കണ്ടവരുണ്ട്. ഭവ്നേഷും അവർക്കൊപ്പമുണ്ടായിരുന്നു. പ്രിയങ്കയ്ക്കു ജോലിയിലും യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. ജൂൺ 17നായിരുന്നു നിശ്ചയം. വിവാഹം ഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അയൽക്കാരെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകം.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്
കേരളത്തിൽ വീണ്ടും ദാരുണമായ ക്യാമ്പസ് കൊലപാതകം. ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാജാസ‌് കോളേജ‌് ഹോസ‌്റ്റലിൽ അതിക്രമിച്ചുകയറിയ പോപ്പുലർ ഫ്രണ്ട‌്‐ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ എസ‌്എഫ‌്ഐ നേതാവിനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു ആണ് മരിച്ചത്. മറ്റു രണ്ടുപേർക്ക‌് പരിക്കേറ്റു. അർജുൻ, വിനീത‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇതിൽ അർജുന്റെ നില ഗുരുതരമാണ്.
തിങ്കളാഴ‌്ച പുലർച്ചെ 12.30 ഓടെയാണ‌് സംഭവം. മഹാരാജാസ‌് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക‌് ആക്രമിച്ചുകയറാൻ നോക്കിയത‌് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാൾ പിന്നിൽനിന്നു പിടിച്ചുനിർത്തുകയും മറ്റൊരാൾ കത്തികൊണ്ട‌് നെഞ്ചിൽ കുത്തുകയുമായിരുന്നു. തൽക്ഷണം മരിച്ചു. അർജുൻ, വിനീത‌് എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന‌് രണ്ട‌് ക്യാമ്പസ‌് ഫ്രണ്ടുകാർ അറസ‌്റ്റിലായി. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട‌്കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്. അഭിമന്യുവിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവസ്ഥലത്ത‌് പൊലീസ് ക്യാമ്പ‌്ചെയ്യുന്നുണ്ട‌്
തൃശൂര്‍ മാളയില്‍ നാട്ടുകാരുടെ കണ്‍മുമ്പില്‍ യുവതി കിണറ്റില്‍ചാടി ജീവനൊടുക്കി. നാട്ടുകാരില്‍ ചിലര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാള മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യയാണ് ജീവനൊടുക്കിയത്. ഇരുപത്തിമൂന്നു വയസായിരുന്നു.
ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ കണ്ട പുരുഷ സുഹൃത്തിനെ പൊലീസിനെ വിളിച്ചുവരുത്തി കൈമാറിയിരുന്നു. ഈ സംഭവത്തിനു ശേഷം ധന്യയെ അമ്മയെത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. അമ്മയോടൊപ്പം വീടിനു പുറത്തേയ്ക്കിറങ്ങിയ ധന്യ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട അയല്‍വാസികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പൊയ്യയില്‍ നിന്ന് അഗ്നിശമന േസനയെത്തി മൃതദേഹം പുറത്തെടുത്തു. ധന്യ-രാജേഷ് ദമ്പതികള്‍ക്ക് ഒന്നരവയസുള്ള മകനുണ്ട്. മൃതദേഹം മാള സർക്കാർ ആശുപത്രിയിലെത്തിച്ചു. ചാലക്കുടി തഹസിൽദാർ എത്തിയാണ് ഇൻക്വസ്റ്റ് നടത്തിയത്.
മഹാരാഷ്ട്രയിൽ ആൾക്കുട്ടം അഞ്ചുപേരെ തല്ലിക്കൊന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുവാൻ എത്തിയവരെന്ന് സംശയിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. മഹാരാഷ്ട്രയിലെ റെയിൻപാഡയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനാണ് സംഘം ഗ്രാമത്തിലെത്തിയതെന്ന് ഗ്രാമവാസികൾക്കിടയിൽ അഭ്യൂഹം പരന്നിരുന്നു.
കൊല്ലപ്പെട്ട അഞ്ചുപേരും കുറച്ചു സുഹൃത്തുക്കളും ബസിൽ നിന്നിറങ്ങുന്നത് ആളുകൾ കണ്ടിരുന്നു. ഇതിലൊരാൾ സമീപത്തുണ്ടായിരുന്ന പെൺകുട്ടിയോട് ദീർഘനേരം സംസാരിച്ചതാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വിവരം കാട്ടതീ പോലെ പടർന്നതോടെ ജനക്കൂട്ടം ഇവരെ വിചാരണ ചെയ്യുകയായിരുന്നു. സംഘം കുറ്റം നിഷേധിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമത്തിൽ സാരമായി പരിക്കേറ്റ സംഘം മരണത്തിനു കീഴടങ്ങി. ഈ ഭാഗത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാകുന്നതായി ഗ്രാമവാസികൾക്ക് പരാതിയുണ്ടായിരുന്നു.
മട്ടന്നൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഇടവേലിക്കല്‍ ലതീഷ്, ലനീഷ്, സായിത്ത് എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൂന്നു ബൈക്കുകളിലെത്തിയ അക്രമിസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച വാള്‍ മട്ടന്നൂര്‍ ആശ്രയ ആശുപത്രിക്കു മുന്‍വശം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു സിപിഎം ആരോപിച്ചു.
ഹൈദരാബാദ്: സഹപാഠിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ മകളെ അച്ഛന് തലയ്ക്കടിച്ചു കൊന്നു. 22 കാരിയായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ജില്ലയിലെ ചന്ദര്‍ലാപാഡു മണ്ടാലിലാണ് സംഭവം. െ്രെപവറ്റ് കോളേജില്‍ ഫാര്‍മസിക്ക് പഠിക്കുന്ന ചന്ദ്രികയ്ക്ക് 22 വയസ്സ് തികഞ്ഞ പിറ്റേ ദിവസമായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
പിറന്നാള്‍ ആഘോഷത്തിനിടെയാണ് ചന്ദ്രിക തന്റെ പ്രണയം മാതാപിതാക്കളോട് പറഞ്ഞത്. തന്റെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാണെന്നും അയാളുമായുളള വിവാഹം നടത്തി തരണമെന്നും പറഞ്ഞു. പക്ഷേ ചന്ദ്രികയുടെ അച്ഛന് കൊട്ടയ്യ അതിന് സമ്മതിച്ചില്ല. താന്‍ കണ്ടെത്തുന്ന ആളെ വേണം ചന്ദ്രിക വിവാഹം കഴിക്കേണ്ടതെന്നായിരുന്നു പിതാവ് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹപാഠിയുമായി സംസാരിക്കരുതെന്നും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കാന്‍ പോവുകയാണെന്നും കൊട്ടയ്യ ചന്ദ്രികയോട് പറഞ്ഞു.
അന്നേ ദിവസം പുറത്തുപോയി മടങ്ങിയെത്തിയ കൊട്ടയ്യ കണ്ടത് ചന്ദ്രിക സഹപാഠിയുമായി ഫോണില്‍ സംസാരിക്കുന്നതാണ്. ഇതില്‍ കുപിതനായ അയാള്‍ കോടാലിയുടെ പിടികൊണ്ട് മകളുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.