കോട്ടയം : പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നും അനീഷ്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം.
കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണെന്നും സംഘത്തിലെ പ്രായം കുറഞ്ഞ അംഗമാണ് പറഞ്ഞത്. തങ്ങള്‍ നിരപരാധികളാണെന്നും ഇതു കഴിഞ്ഞ് തങ്ങള്‍ ഗോവയ്ക്ക് പോകുമെന്നും നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു പിണക്കവുമില്ലെന്നും ഗുണ്ടകള്‍ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ച് കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടു. എന്നാല്‍ അപ്പോള്‍ കെവിന്‍ മരിച്ചിരുന്നോ എന്ന് വ്യക്തമല്ലായിരുന്നു. മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകള്‍ ആക്രമിക്കില്ലെന്ന് ഇന്നലെ നീനുവും പറഞ്ഞിരുന്നു.
അനീഷിനെ വണ്ടിയില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ പിന്നീട് പോയത്. അവര്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഓടിപ്പോയെന്നാണ് പറഞ്ഞത്. കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികള്‍ ഇവിടേയ്ക്ക് പോയതും കുളിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത് തിരിച്ചു വന്നതുമെന്നും അനീഷ് സംശയിക്കുന്നു. മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇടിക്കട്ട കൊണ്ടുള്ള ഇടിയായിരുന്നു. അത് കണ്ണും മൂക്കും തകര്‍ക്കുന്നതായിരുന്നെന്നും അനീഷ് പറഞ്ഞിട്ടുണ്ട്.
കെവിന്‍ വധത്തില്‍ പൊലീസിന്‍റെ നേരിട്ടുള്ള ഒത്താശ പുറത്തുവന്നതോടെ കേസന്വേഷണം സങ്കീര്‍ണമായ വഴികളില്‍. മരണത്തിനു തൊട്ടുമുൻപുളള നിമിഷങ്ങളിൽ കെവിൻ അനുഭവിച്ചത് കൊടിയ യാതനയെന്ന് പിടിയിലായ പ്രതികളുടെ മൊഴി. സാനു ചാക്കോയുടെയും കൂട്ടുപ്രതികളുടെയും മർദനമേറ്റ് അവശനിലയിലായിരുന്നു കെവിൻ. വെളളം ചോദിച്ചപ്പോൾ വായിൽ മദ്യം ഒഴിച്ചു കൊടുത്തുവെന്നാണ് വെളിപ്പെടുത്തൽ. അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരുടേതാണ് മൊഴി.
നീനുവിനെ തിരിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞാണ് സാനു തങ്ങളെയും ഒപ്പം കൂട്ടിയതെന്ന് ഇവർ മൊഴി നൽകി. നിനുവിനെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ വന്നപ്പോഴാണ് കെവിൻ എവിടെയുണ്ടെന്ന് അന്വേഷണം തുടങ്ങിയതെന്നും അനീഷിന്റെ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ രാത്രി തന്നെ അവിടെ എത്തിച്ചേരുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. അനീഷിന്റെ വീട്ടിൽ എത്തിയതോടെ നീനു എവിടെയെന്ന് ചോദിച്ച് വാക്കേറ്റമായി. കെവിനെ ഉപദ്രവിച്ചതും വാഹനത്തിൽ കയറ്റിയതും സാനുവാണെന്നും ഇവർ മൊഴി നൽകി. എന്നാല്‍ ഇവരുടെ മൊഴി പൊലീസ് പൂർണമായി വിശ്വാസിച്ചിട്ടില്ല. ചാക്കോയോയും സാനുവിനെയും ചോദ്യം ചെയ്തതിനു ശേഷമകും മൊഴി സ്ഥിരീരികരിക്കുക.
തനിക്ക് ഒന്നും അറിയില്ലെന്ന് തീർത്തുപറഞ്ഞതോടെയാണ് അനീഷിനെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്താൽ നീനു എവിടെയുണ്ടെന്ന് കെവിൻ പറയുമെന്ന നിലപാടായിരുന്നു സാനുവിന് ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു. ഇവനെ ഞാൻ കൊല്ലില്ല, എല്ലാം കാണാൻ ഇവൻ ജീവിച്ചിരിക്കണമെന്ന് സാനു പറഞ്ഞതായി ഇവർ മൊഴി നൽകി.
അതേസമയം കെവിന്റെ മൃതദേഹത്തിൽ 15 ചതവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. എന്നാൽ, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാന്നാനത്തെ അനീഷിന്റെ വീട്ടിൽനിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. നാലുമണിക്കൂറോളം വാഹനം ഓടിയാലേ ഇവിടെയെത്തൂവെന്നും കണക്കാക്കുന്നു.
തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സാനുവിന്‍റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രമുഖ മാധ്യമം പുറത്തു വിട്ടിരുന്നു . എല്ലാം ചോരുമ്പോള്‍ കേസന്വേഷണം പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പ്.
പ്രണയിച്ചതിന്റെ പേരിൽ അച്ഛന്റെ കൈകൊണ്ട് മരണം ഏറ്റുവാങ്ങിയ ആതിരയെ കേരളം മറന്നുതുടങ്ങിയിട്ടില്ല, അതിന് മുമ്പേ കെവിനും. അന്ന് അച്ഛനാണ് ഘാതകനെങ്കിൽ ഇന്ന് പ്രണയിച്ച പെൺകുട്ടയുടെ സഹോദരനും പടയുമാണ് കെവിനെ കൊന്നുതള്ളിയത്. പ്രണയിച്ചവരോടൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവരായിരുന്നു ആതിരയും കെവിനും.
ജാതിഭ്രാന്തിന്റെ അവസാനത്തെ ഇരയാകണം എന്റെ ആതിര. പലതവണ അടികൊണ്ടിട്ടും ആതിര പറഞ്ഞത്. “എന്തുവന്നാലും ബ്രിജേഷിന്റെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല” എന്നായിരുന്നു. മറ്റൊരാളുമായി കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ പ്രണയം മുറുകെപിടിച്ച് ആതിര പറഞ്ഞു, ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്.
അച്ഛനെ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ട് പലകുറി ആതിര. എല്ലാ പ്രതിസന്ധികളും അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അച്ഛനെ ദുരഭിമാനം തലപൊക്കിയത്.
ഫാമിലി കോട്ടേഴ്സ് ശരിയാക്കി ആതിരയെ കൂടെകൊണ്ടുപോകാൻ 45 ദിവസത്തെ അവധിയുമെടുത്താണ് ബ്രിജേഷ് എത്തിയത്. ദുരഭിമാനത്തിൽ വെന്തുവെണ്ണീറായത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു.
അതുപോലെ തന്നെയാണ് നീനുവും. ‘ഇന്ന് രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല”, കണ്ണീരോടെയാണ് ആ പെൺകുട്ടി അഭയത്തിനായി പൊലീസിനെ സമീപിച്ചത്. എല്ലാ കാത്തിരിപ്പുകളും വിഫലമായി. മാരകമുറിവുകളോടെ കെവിന്റെ മൃതദേഹം തോട്ടിൽ നിന്നും ലഭിച്ചു. മരണത്തിനും പ്രതികാരത്തിനും ശേഷം ബാക്കിയാകുന്നത് കാത്തിരിക്കാൻ യാതൊന്നുമില്ലാതെ പ്രതീക്ഷിക്കാൻ യാതൊന്നുമില്ലാതെ ജീവിതം ജീവിച്ചുതീർക്കുന്ന ഇത്തരം ചില ജീവിതങ്ങളാണ്. ദുരഭിമാനകൊലകൾ പെരുകുമ്പോൾ പ്രതീക്ഷയറ്റ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും? നഷ്ടപ്പെട്ടതിന്റെ വില അവർക്കും മാത്രം മനസിലാകുന്നതാണ്, അത് തിരികെ നൽകാൻ ദുരഭിമാനത്തിന് സാധിക്കുമോ, ഇനിയും ഇതുപോലെ എത്ര വരാനിരിക്കുന്നു, എന്ന് പഠിക്കും പൊതു സമൂഹം ?
കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. സാനുവിന്‍റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
സാനുവിന്‍റെ ഫോണില്‍ നിന്നാണ് അനീഷ് എഎസ്ഐ വിളിച്ചതെന്നും സൂചനയുണ്ട്. നീനുവിനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊടുക്കാം എന്ന് പറഞ്ഞാണ് അനീഷ് രക്ഷപെട്ടത്. രക്ഷപെട്ട ശേഷം അനീഷ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ല.
പോലീസ് ഉന്നതർ കഥയ്ക്ക് ആവശ്യമായ പ്ലോട്ട് തയ്യാറാക്കാനുള്ള പുറപ്പാടിലാണ്. കെവിനെ മർദ്ദിച്ചു എന്ന നിലപാടിലാണ് പോലീസ് എത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പ്രാഥമികാന്വേഷണ റിപ്പോർട്ടിലും ക്രിത്രിമത്വം കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇതിനു വേണ്ടി എത്ര കോടി മറിഞ്ഞു എന്നത് മാത്രം അന്വേഷിച്ചാൽ മതി. ചോദ്യം ചെയ്യുന്നവരോട് തങ്ങൾക്കു എങ്ങനെ തെളിവുണ്ടാക്കാൻ കഴിയുമെന്നായിരിക്കും പോലീസ് ചോദിക്കുന്നത്. മർദ്ദനം ഒരു വലിയ കുറ്റമല്ലല്ലോ. പ്രതികളെ നല്ലവരാക്കാനും നീനുവിനെ മോശക്കാരിയാക്കാനും അവർ വാർത്തകൾ മെനയുന്നുണ്ട്.
ഓരോ കേസും ദുർബലമാകുന്നത് അതിന്റെ ആദ്യഘട്ടത്തിലാണ്. അതാണ് കെവിന്റെ കേസിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന നാടകങ്ങൾ അതാണ് തെളിയിക്കുന്നത്. മുങ്ങിമരണം കൊലപാതകമാകുമോ എന്നതാണ് ചോദ്യം. കെവിന് മർദ്ദനമേറ്റിരുന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടോ എന്നറിയില്ല. ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. പ്രതികളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിനൊരു പക്ഷേ അധികൃതരുടെ പിന്തുണയുണ്ടാകും.
മരണത്തിലേക്ക് ഇരയെ എത്തിച്ചു എന്ന കാര്യം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസിലെ പ്രതികൾ ഊരി പോകും. മാധ്യമങ്ങൾ കെവിനൊപ്പം നിൽക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രതികൾക്കൊപ്പം നിൽക്കും. ബന്ധപ്പെട്ടവർക്ക് കേസിൽ വ്യക്തമായ നിലപാടുണ്ട്. നിരവധി പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ മറയിലാണ്. നീനുവിന്റെ കുടുംബത്തിന് ഒരു പരിഭ്രമം പോലുമില്ല. എന്തുവന്നാലും നേരിടാം എന്ന ധൈര്യത്തിലാണ് കുടുംബം. ഇത്തരമൊരു നിഗമനത്തിലേക്ക് അവരെ നയിച്ചത് പോലീസാണ്.
കെവിനെ മുക്കിക്കൊന്നു എന്ന നിഗമനം തെളിയിക്കണമെങ്കിൽ അതിന് ആവശ്യമായ തെളിവുകൾ കണ്ടെക്കണം. തെളിവുകൾ കണ്ടെത്താൻ പോലീസ് തയ്യാറായല്ല. കാരണം പോലീസ് പ്രതികളായി തീർന്ന കേസ് തന്നെയാണ് ഇതും. പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി വരെ പോലീസിനെ നിർത്തുന്നു. എസ് ഐയും എസ്പിയും വീഴ്ച വരുത്തിയതായി മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. അവർക്കെതിരെ നടപടി വേണമെന്ന് പാർട്ടി സെക്രട്ടറിയും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പോലീസ് ഒരിക്കലും സത്യസന്ധമായി അന്വേഷിക്കുകയില്ല. അവരിൽ നിന്നും കെവിന്റെ വീട്ടുകാർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
വിദഗ്ധ കൊലയാളികളെയാണ് ക്വട്ടേഷൻ ഏൽപ്പിച്ചത്. അവർ കൊലപാതക കുറ്റം തലയിൽ വരാതിരിക്കാൻ കെവിനെ മുക്കി കൊന്നു എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു ചിന്തയിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ പോലീസ് തയ്യാറല്ല. കാരണം കെവിന്റെ വീട്ടുകാരല്ല നീനുവിന്റെ വീട്ടുകാരെയാണ് അവർക്കിഷ്ടം. തങ്ങളെ പ്രതിസന്ധിയിലാക്കുന്ന എല്ലാവരെയും പോലീസ് ശത്രുപക്ഷത്താണ് കാണുന്നത്. മുഖ്യമന്ത്രി എതിരെ പറഞ്ഞാൽ അദ്ദേഹവും ശത്രുവാകും. ഇപ്പോൾ പോലീസിന് മുന്നിൽ മാധ്യമങ്ങളാണ് ഒന്നാം പ്രതി .
കെവിന്‍റെ ദുരഭിമാനക്കൊലയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന എസ്ഐ ഷിബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കോട്ടയം ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന ഷിബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെവിന്‍റെ സുഹൃത്ത് അനീഷ് തന്നെയാണ് രംഗത്തെത്തിയത്. കെവിനോടും നീനുവിനോടും വൈരാഗ്യമുള്ളതുപോലെയാണ് എസ്.ഐ തുടക്കം മുതല്‍ പെരുമാറിയതെന്ന് അനീഷ് വെളിപ്പെടുത്തി.
ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തെന്ന വിവരമറിഞ്ഞ നീനുവിന്‍റെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കെവിനെയും നീനുവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയും രേഖകളും സുഹൃത്ത് അനീഷ് ആദ്യം പൊലീസുദ്യോഗസ്ഥരെ കാണിച്ചു. എസ്.ഐ വരട്ടെയെന്ന് മറുപടി. എസ്.ഐ എത്തിയപ്പോള്‍ രേഖകള്‍ കൊടുത്തെങ്കിലും അത് എടുക്കാനോ പരിശോധിക്കാനോ തയ്യാറായില്ല. കെവിനെയും നീനുവിനെയും കാണണമെന്ന് എസ്.ഐ ആവശ്യപ്പെട്ടു. വന്നപ്പോള്‍ കെവിന്‍റെ കയ്യില്‍ പിടിച്ച് തള്ളിമാറ്റിയ എസ്.ഐ നീനുവിന്‍റെ അച്ഛനോട് ‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്ന് പറഞ്ഞു.
സ്റ്റേഷനില്‍ നിന്ന് തല്ലിയും വലിച്ചിഴച്ചുമാണ് അച്ഛന്‍ നീനുവിനെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് കൊണ്ടുപോയത്. ഇടയ്ക്ക് നിലത്തുവീണുപോയ നീനുവിനെ ചവിട്ടാന്‍ എസ്.ഐ ആക്രോശിച്ചു. ചോദ്യം ചെയ്ത തന്നോടും സുഹൃത്തുക്കളോടും ‘മാറി നില്‍ക്ക്, ഇതില്‍ ഇടപെടണ്ട’ എന്നും അലറി എസ്.ഐയെന്നും അനീഷ് വെളിപ്പെടുത്തുന്നു.
ബഹളം കണ്ട് റോഡിലൂടെ പോയവര്‍ വാഹനം നിര്‍ത്തി ചിത്രങ്ങളും വിഡിയോയും എടുക്കാന്‍ തുടങ്ങിയതോടെ എസ്.ഐ അകത്തേക്ക് വലിഞ്ഞു. അവരെ അകത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയെന്നും അനീഷ് പറയുന്നു.
പിന്നീട് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കെവിനൊപ്പം പോയാല്‍ മതിയെന്ന് നീനു അറിയിച്ചു. ഞായറാഴ്ച കെവിനെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ നീനുവിനോടും കെവിന്‍റെ കുടുംബത്തോടും ഇതേ സമീപനമാണ് എസ്.ഐ സ്വീകരിച്ചത്. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിന്‍റെ നമ്പറടക്കമാണ് കുടുംബം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. വഴിയിലിറക്കിവിട്ട അനീഷ് പത്ത് മണിയോടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോള്‍ മുതല്‍ അക്രമിസംഘത്തിന്‍റെ ആളുകള്‍ അതേ ഇന്നോവ കാറിലും ബൈക്കുകളിലുമായി സ്റ്റേഷന് ചുറ്റും കറങ്ങിനടക്കുന്നുണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നുമുണ്ടായിരുന്നു എന്നാണ് സുഹൃത്ത് അനീഷ് പറയുന്നത്. ഇതേപ്പറ്റി പറയുമ്പോള്‍ മാറി നില്‍ക്ക്, മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അത് കഴിഞ്ഞ് കേള്‍ക്കാം എന്നൊക്കെ പറഞ്ഞ് എസ്.ഐ ഒഴിഞ്ഞുമാറി.കെവിന്‍ കൊല്ലപ്പെട്ടതിന് ശേഷവും ബന്ധു അനീഷിന് അക്രമിസംഘത്തിന്‍റെ ഭീഷണിയുണ്ടായിരുന്നതായും സുഹൃത്ത് വെളിപ്പെടുത്തി.
എന്നാൽ അതിനു ശേഷം രണ്ടാമത് അക്രമികള്‍ക്ക് കെവിൻ ഒളിവിൽ കഴിഞ്ഞ അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് കോട്ടയത്തെ ഒരു എഎസ്‌ഐ യെന്ന് റിപ്പോര്‍റ്റുകൾ. സംക്രാന്തിക്കാരനായ കെവിന്‍ ഐടിഐ പഠിച്ചത് അനീഷിന്റെ വീട്ടില്‍ നിന്നായിരുന്നു. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ അനീഷിന്റെ വീട്ടിലായിരുന്നു കെവിന്‍ മിക്കവാറും. തട്ടിക്കൊണ്ടു പോകല്‍ നടന്ന ദിവസം നീനുവിനെ ലേഡീസ് ഹോസ്റ്റലില്‍ ആക്കിയ ശേഷം കെവിന്‍ എത്തിയതും അനീഷിന്റെ വീട്ടിലായിരുന്നു. ചില സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ദ്ധരാത്രി വരെ സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും ഉറങ്ങിയത്. ഇതിനെല്ലാം പുറമേ പിറ്റേന്ന് നീനുവും പിതാവും പരാതി നല്‍കാന്‍ എത്തിയപ്പോള്‍ അക്രമിസംഘവുമായി എസ്‌ഐ സംസാരിക്കുകയും സംഘം തെന്മലയില്‍ ഉണ്ടെന്നും ഉടന്‍ സ്‌റ്റേഷനില്‍ എത്തുമെന്നും പറയുകയും ചെയ്തു.
മാന്നാനത്തെ വീട്ടില്‍ അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തില്‍ കയറ്റുമ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ നോക്കി നിന്നെന്നും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ അതിനെ അടക്കി വാഹനങ്ങള്‍ക്ക് പോകാന്‍ അവസരം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍. തെന്മലയില്‍ നിന്നുള്ള അക്രമിസംഘത്തിന് കെവിന്റെ ബന്ധു അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് ആരാണെന്ന തരത്തിലുള്ള അന്വേഷണം പോലീസ് ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. സംഭവത്തില്‍ കെവിനുള്ള അനീഷിന്റെ വീട് കൃത്യമായി കണ്ടെത്താന്‍ അക്രമിസംഘത്തിന് പ്രാദേശിക സഹായം കിട്ടിയിരിക്കാമെന്ന് അന്വേഷണസംഘം ഇന്നലെ തന്നെ വിലയിരുത്തിയിരുന്നു.
ഇക്കാര്യത്തിലുള്ള ഫോണ്‍വിളികളുടെ മൊബൈല്‍ ടവര്‍ റിപ്പോര്‍ട്ടിനായുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. ഇതാണ് എഎസ്‌ഐ യിലേക്ക് എത്തിയിരിക്കുന്നത്. അനീഷിന്റെ വീട്ടില്‍ അക്രമിസംഘം നാശനഷ്ടം വരുത്തിയപ്പോള്‍ തന്നെ സമീപവാസികള്‍ എഴുന്നേറ്റിരുന്നു. എന്നാല്‍ അക്രമികള്‍ ഭയപ്പെടുത്തി. നാട്ടുകാര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത എഎസ്‌ഐ വാഹനത്തിന് പോകാന്‍ അവസരം നല്‍കി. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നതിന് ശേഷവും പ്രതികള്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗാന്ധിനഗര്‍ പോലീസ് നടത്തിയത്. പരാതിയുമായി നീനുവും കെവിന്റെ പിതാവ് രാജനും എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ എസ്‌ഐ ഷിബു കൂട്ടാക്കിയില്ല.
മാത്രമല്ല സംഭവത്തില്‍ അലംഭാവം കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടെങ്കിലൂം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാനുള്ള ചെറിയ കാര്യം പോലും ചെയ്യാതെ വീഴ്ച വരുത്തി. പുലര്‍കാല പെട്രോളിംഗിനുള്ള ഹൈവേ സംഘങ്ങള്‍ക്ക് പുറമേ 33 പെട്രോളിംഗ് വാഹനങ്ങള്‍ കോട്ടയത്തുണ്ട്. കോട്ടയം മുതല്‍ തെന്മല വരെ പത്തിലധികം സ്‌റ്റേഷനുകളുണ്ട്.
കോട്ടയത്തെ കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ പിതാവും സഹോദരനും അറസ്റ്റില്‍. കണ്ണൂരിലെ ഒളിയിടത്തില്‍ നിന്നാണ് പിടിയിലായത്. ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായക അറസ്റ്റ്.
ഇവര്‍ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. പ്രതികളെയുമായി പൊലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചു. ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് സൂചനയുണ്ട്.
നീനുവിന്‍റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു എന്നിവരാണ് വലയിലായത്. കേസില്‍ 14 പ്രതികളാണുള്ളത്. പതിന്നാലാം പ്രതിയാണ് ചാക്കോ. കെവിനെ തട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ക്ക് പിന്നില്‍ ചാക്കോയും ഉള്‍പെട്ടത് വ്യക്തമായതോടെയാണ് പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. എല്ലാ നീക്കങ്ങളും ചാക്കോയ്ക്ക് അറിവുണ്ടായിരുന്നതായാണ് സൂചന. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നാണ് നിര്‍ണായകവിവരം ലഭിച്ചത്. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്.
റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവർ തമിഴ്നാട്ടിലുളളതായാണ് വിവരം. ഷാനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഭാര്യവീട്ടിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു പൊലീസിന്റെ വീഴ്ചയെക്കുറിച്ചുളള ഐ.ജിയുടെ അന്വേഷണവും പുരോമഗമിക്കുകയാണ്. ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന എം.എസ്. ഷിബു അടക്കമുളള പൊലീസുകാരുടെ മൊഴിയെടുത്തു. അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
എന്നാൽ കെവിന്‍റെ മരണവുമായി ബന്ധമില്ലെന്ന് നീനുവിന്‍റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും. കെവിന്‍ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്നും ചാക്കോ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷില്‍ അവകാശപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മകന്‍ ഷാനുവിനൊപ്പം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇരുവരും പറഞ്ഞു.
ഇതിനിടെ കെവിന്‍റെ കൊലപാതകത്തില്‍ പ്രതികളായ ഇരുവരുടെയും പാസ്പോര്‍ട്ട് പൊലീസ് കണ്ടെടുത്തു. ഷാനുവിന്‍റെയും ചാക്കോയുടെയും പാസ്പോര്‍ട്ട് കണ്ടെത്തിയത് വീട്ടില്‍നിന്ന് തന്നെയാണ്്. കേസുമായി ബന്ധപ്പെട്ട് ചില തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
കണ്ണൂരിലെ ഒളിയിടത്തില്‍ നിന്നാണ് ഉച്ച കഴിഞ്ഞതോടെ ഇവര്‍ പിടിയിലായത്. ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായക അറസ്റ്റ്.
കേസില്‍ 14 പ്രതികളാണുള്ളത്. പതിന്നാലാം പ്രതിയാണ് ചാക്കോ. കെവിനെ തട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ക്ക് പിന്നില്‍ ചാക്കോയും ഉള്‍പെട്ടത് വ്യക്തമായതോടെയാണ് പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. എല്ലാ നീക്കങ്ങളും ചാക്കോയ്ക്ക് അറിവുണ്ടായിരുന്നതായാണ് സൂചന. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നാണ് നിര്‍ണായകവിവരം ലഭിച്ചത്. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്. റെനീസ്,സലാദ്, അപ്പു, ടിറ്റോ എന്നിവർ തമിഴ്നാട്ടിലുളളതായാണ് വിവരം.
ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിൻ പി.ജോസഫ് മുങ്ങി മരിച്ചതായിരിക്കാമെന്ന് പോസ്റ്റ്മോർട്ട്ം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട് ആന്തരിക അവയവ പരിശോധനയ്ക്ക് ശേഷം. പ്രതികൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.
തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ സഹോദരന്‍ ഷാനു ചാക്കോ ഭാര്യ വീടായ പേരൂര്‍ക്കടയിലെത്തിയ ശേഷം നാഗര്‍കോവിലിലേക്ക് കടന്നതയാണ് വിവര. ഇതുവരെ പിടിയിലായത് മൂന്ന് പ്രതികൾ . ഷാനു വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത നീനുവിന് താങ്ങായി കെവിന്റെ വീട്ടുകാര്‍ മാത്രം
കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പൂർത്തിയായി. അതേസമയം ആശുപത്രി മുന്നില്‍ തമ്പടിച്ച സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ മാേര്‍ച്ചറിക്ക് പുറത്ത് സംഘര്‍ഷം ഉണ്ടായത്. മോര്‍ച്ചറിക്ക് പുറത്തേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തള്ളിക്കറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റശ്രമം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി. എന്നാല്‍ ഷര്‍ട്ട് വലിച്ചുകീറിയ പ്രവര്‍ത്തകനെ അകത്തുകയറാന്‍ സിപിഎം പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കെവിനെ അക്രമിച്ചതിന്റെ തലേ ദിവസം കോട്ടയത്തെ ഹോട്ടലില്‍ സംഘം മുറിയെടുത്തിരുന്നു. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്ന മൃതദ്ദേഹം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാല സെമിത്തേരിയില്‍ സംസ്‌കരിക്കും. കൊലപാതകത്തിലും പൊലീസ് നടപടികളിലും പ്രതിഷേധിച്ച് വിവിധ രാഷ്ട്രിയ പാര്‍ട്ടികളും സമുധായ സംഘടനകളും ആഹ്വാനം ചെയ്യ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.
കൊല്ലപ്പെട്ട കെവിന്റെ പ്രണയം വീട്ടുകാര്‍ അറിയുന്നത് പ്രശ്‌നം ഉണ്ടായപ്പോള്‍. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനും അടുത്ത കൂട്ടുകാര്‍ കുറവുള്ള ആളുമായ കെവിന്‍ പ്രണയം അധികമാരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നീനുവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച റജിസ്റ്റര്‍ വിവാഹം ചെയ്തതും പ്രശ്‌നങ്ങള്‍ ഉണ്ടായതും.
അതേസമയം വിവാഹക്കാര്യം വെള്ളിയാഴ്ച തന്നെ കളിക്കൂട്ടുകാരനും മെഡിക്കല്‍ റെപ്പുമായ ശ്രീവിഷ്ണുവുമായി പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. ശ്രീവിഷ്ണു വിളിച്ചപ്പോള്‍ കല്യാണമാണെന്നും കാര്യങ്ങള്‍ നേരില്‍ കാണുമ്പോൾ പറയാമെന്നും കെവിന്‍ പറഞ്ഞു. പിന്നീട് സ്വിച്ച് ഓഫ് ചെയ്തതോടെ ശ്രീവിഷ്ണുവിന് കൂടുതലൊന്നും പറയാനായില്ല. ഫോണ്‍ കിട്ടാതായതോടെ വിഷ്ണു മെസേജ് അയച്ചു. തിങ്കളാഴ്ച രാവിലെ കെവിന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ശ്രീവിഷ്ണുവുമായി സംസാരിച്ച കാര്യം പോലും കെവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ പഠനകാലത്തും അതിനു ശേഷവും മാന്നാനത്ത് പിതൃസഹോദരി വീട്ടിലായിരുന്നു കെവിന്റെ താമസം.
കൊല്ലം തെന്മലയില്‍നിന്നു ബിരുദപഠനത്തിനായി മാന്നാനത്തെത്തിയ നീനുവുമായി അവിടെ വെച്ച് യാദൃച്ഛികമായുണ്ടായ പരിചയം അടുപ്പമായും പിന്നീടു പ്രണയമായും മാറുകയായിരുന്നു. പക്ഷേ കുടുംബാംഗങ്ങളില്‍നിന്നു പോലും കെവിന്‍ ഈ വിവരം മറച്ചുവച്ചു. കോട്ടയം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാണ് കെവിന്റെ കുടുംബവും വിവരമറിഞ്ഞത്. എസ്.എച്ച്. മൗണ്ടില്‍ ടൂവീലര്‍ വര്‍ക്‌ഷോപ് നടത്തുന്ന പിതാവ് ജോസഫിന്റെ (രാജന്‍) തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഒരു ഇലക്‌ട്രീഷ്യന്റെ സഹായിയായി വയറിങ് ജോലികള്‍ ചെയ്യുകയായിരുന്ന കെവിന്‍ ഏതാനും നാള്‍ മുൻപ് ദുബായിലേക്ക് പോയത്.
സഹോദരി കൃപയുടെ വിവാഹവും സ്വന്തമായി നല്ലൊരു കിടപ്പാടവുമൊക്കെ കെവിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ നീനുവിനു വിവാഹമുറപ്പിച്ചെന്ന് അറിഞ്ഞ് ഏകദേശം ഒരു മാസം മുൻപ് കെവിന്‍ നാട്ടിലെത്തിയത്. പരീക്ഷാവിവരം അറിയാനെന്ന പേരില്‍ നീനു 23-നു കോട്ടയത്തെത്തി. ഹിന്ദു ചേരമര്‍ വിഭാഗക്കാരായിരുന്ന കെവിന്റെ കുടുംബം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട, ധനസ്ഥിതിയുള്ള നീനുവിന്റെ കുടുംബത്തിനു കെവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.
നീനു ഫോണിലൂടെ തെന്മലയിലെ വീട്ടില്‍ അറിയിച്ചതോടെ ഭീഷണിയായി. നീനുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് ഇവരെ വിളിപ്പിച്ചു. കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്നു നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ നീനുവിനെ പോലീസിന്റെ മുന്നില്‍ മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി. അതോടെ നീനുവിനെ രഹസ്യമായി അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു മാറ്റി.
കെവിന്‍ അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്കു പോയി. പക്ഷേ ഈ കരുതലും തുണയായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം മാന്നാനം പള്ളിപ്പടിയിലെ വീടു തല്ലിത്തകര്‍ത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. യാത്രയ്ക്കിടെ അനീഷിനെ വഴിയില്‍ ഇറക്കിവിട്ടു. കെവിനെപ്പറ്റി വിവരം ലഭിച്ചില്ല. എവിടെ എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ രാവിലെ തെന്മലയില്‍ മൃതദേഹം കണ്ടെത്തിയപ്പോഴാണ്.
തൃശൂര്‍ മൂന്നുമുറി പെട്രോള്‍ പമ്പില്‍ യുവാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി നാടുവിട്ട ഗുണ്ട കരിമണി വിനീത് കോയമ്പത്തൂരില്‍ അറസ്റ്റില്‍. പമ്പിലെ ഏറ്റമുട്ടലിനിടെയുണ്ടായ പരുക്കിന് ചികില്‍സിക്കാന്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുമ്പോഴാണ് ചാലക്കുടി പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.
പെട്രോള്‍ പമ്പില്‍ വണ്ടി മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൃശൂര്‍ മൂന്നുമുറി സ്വദേശിയായ ദിലീപിന്റെ േദഹത്തേയ്ക്കു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഗുണ്ട കരിമണി വിനീത് സംഭവത്തിനു ശേഷം മുങ്ങി. ഏറ്റുമുട്ടലിനിടെ വിനീതിന്റെ തലയ്ക്ക് കല്ലുക്കൊണ്ട് അടിച്ചിരുന്നു. ഈ പരുക്കിന് ചികില്‍സിക്കാന്‍ പോയത് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍. കാരണം, തൃശൂര്‍ ജില്ലയിലോ സമീപപ്രദേശങ്ങളിലോ ചികില്‍സിച്ചാല്‍ പൊലീസ് പിടിക്കുമെന്ന് കണക്കുക്കൂട്ടി.
സ്വന്തം സ്കൂട്ടറിലാണ് മൂന്നുമുറിയില്‍ നിന്ന് കോയമ്പത്തൂര്‍ വരെ വിനീത് പോയത്. വധശ്രമക്കേസില്‍ നേരത്തെ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുമ്പോള്‍ നിരവധി തടവുകാരുമായി ബന്ധമുണ്ടായിരുന്നു. ജയിലില്‍ നിന്ന് പുറത്തുള്ള ഇവരില്‍ ചിലരാണ് ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. വണ്ടി മാറ്റുന്നതിനെ ചൊല്ലി പെട്രോള്‍ പമ്പിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് പ്രകോപിപ്പിച്ചതെന്ന് വിനീത് പൊലീസിന് മൊഴിനല്‍കി. പോരാത്തതിന് മദ്യലഹരിയും.
സംഭവമുണ്ടായ ഉടനെ ദേഹത്തു തീയുമായി യുവാവ് തോട്ടില്‍ ചാടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പതിനാറു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിനീതിനെതിരെ ഗുണ്ടാ നിയമം ചുമത്താനാണ് പൊലീസിന്റെ നീക്കം.