തന്റെ കുഞ്ഞിക്കുതിരയെ തിരക്കി പോയതായിരുന്നു അവൾ. എട്ടു വയസുകാരി, കാട്ടിൽ പെട്ട് കുതിരയ്ക്ക് ആപത്തു പറ്റുമോയെന്ന് ആ കുഞ്ഞു മനസ് ആശങ്കപ്പെട്ടിരിക്കണം. പക്ഷേ തന്നെ കാത്താണ് ഹിംസ്രജന്തുക്കൾ പതിയിരിക്കുന്നതെന്ന് അവൾ കരുതിക്കാണില്ല.
ലോകം നടുങ്ങിയ ഈ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ചത് വെറും പതിനഞ്ച് വയസ് മാത്രം പ്രായമുളള ബാലന്‍. മുഖ്യപ്രതിയായ അറുപത്തിരണ്ടുകാരനായ സാഞ്ചി റാമിന്റെ മരുമകൻ. തെമ്മാടി ചെറുക്കനായിരുന്നു അവൻ. ചെറുപ്പം മുതൽ അവൻ സൃഷ്ടിച്ച തലവേദനയ്ക്ക് ഒരു കയ്യും കണക്കുമില്ലെന്ന് ബന്ധുക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുർജാർ വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ആളുകളുമായി തല്ല് ഉണ്ടാക്കിയതിന് അടുത്തിടെ പൊലീസിന്റെ പിടിയിലായിരുന്നു ഇവന്‍. ജനവാസ മേഖലയിൽ മദ്യപിച്ചതിനാണ് ഗുർജാർ വിഭാഗത്തിൽപ്പെട്ടവർ മകനെ മർദ്ദിച്ചതെന്ന് അമ്മ പറയുന്നു.
എന്റെ മകൻ നേരെ വഴിക്കു നടക്കണമെന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നു. ഞാൻ തന്നെയാണ് അവനെ പൊലീസിന് ഏൽപ്പിച്ചു കൊടുത്തത്. അമ്മ അവകാശപ്പെട്ടു. എന്നാൽ തന്റെ മകൻ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് സമ്മതിക്കാൻ അവർ തയ്യാറായില്ല.
പതിനഞ്ച് വയസ് മാത്രം പ്രായമുളള ഈ ബാലനിൽ മുസ്‌ലിംകളോട് അടങ്ങാത്ത പക ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാസങ്ങൾക്കു മുൻപ് നടന്ന സംഘട്ടനവും ഈ വൈരാഗ്യം വർധിപ്പിച്ചുണ്ടാകാം. അവൻ നന്നായി മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ രാത്രി പുറത്തിറങ്ങാൻ ഭയമായിരുന്നു– കുറ്റവാളിയായ ബാലന്റെ അടുത്ത ബന്ധു പറയുന്നു.
കുതിരക്കുട്ടി കാട്ടിലുണ്ടെന്ന് പയ്യൻമാർ പറഞ്ഞത് വിശ്വസിച്ച പെൺകുട്ടി അവരുടെ പിന്നാലെ പോയി. പക്ഷേ കുറേ ദൂരം ചെന്നപ്പോൾ അപകടം മണത്ത കുട്ടി തിരിച്ചോടി. പെൺകുട്ടിയെ ബലമായി പിടിച്ചു നിർത്തി മാനാർ എന്ന മയക്കുമരുന്ന് നൽകി ആദ്യം പീഡിപ്പിച്ചത് ഈ ബാലനാണ്. കൂട്ടുകാരൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സാഞ്ചി റാമിന്റെ മകനും മീററ്റ് സർവകലാശാല വിദ്യാർഥിയുമായ വിശാലിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചതും വിളിച്ചു വരുത്തിയതും ഈ ബാലനാണ്. പൊലീസ് സ്റ്റേഷനിലും ആരെയും കൂസാത്ത ഭാവമായിരുന്നു പയ്യന്. ഈ ചെറുപ്രായത്തിൽ എങ്ങനെയാണ് ഈ കൊടും ക്രുരതയും വിദ്വേഷ്യവും മതസ്പർദ്ദയും ഈ ബാലനിൽ ഉറച്ചുവെന്നതിന് ഉത്തരം കണ്ടെത്താൻ വിഷമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ബാലന്റെ അമ്മാവൻ സാഞ്ചി റാമും 22 വയസുളള ബന്ധുവും പൊലീസിന്റെ പിടിയിലായിരുന്നു. ബകർവാൾ എന്ന മുസ്ലിം നാടോടി സമുദായാംഗമായ വയോധികന്‍റെ വളർത്തുമകളാണ് കൊല്ലപ്പെട്ട പെൺകുട്ടി. തന്റെ രണ്ടു മക്കൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് യൂസഫ് 2010 ൽ സഹോദരിയുടെ നവജാത ശിശുവിനെ ദത്തെടുക്കുകയായിരുന്നു.
മൃതദേഹം അടക്കിയത് ഇവിടെ…
വിവിധ മുസ്‌ലിം വിഭാഗങ്ങളുടെ വളർച്ച തങ്ങൾക്ക് ഭീഷണിയാണെന്ന് കരുതുന്ന ഡോഗ്ര ഹിന്ദുക്കളാണ് ആ കുരുന്നു പെൺകുട്ടിയുടെ ജീവനെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ബകർ വാളുകളെ പ്രദേശത്തു നിന്ന് ഓടിക്കാൻ സാഞ്ചിറാമിന്റെ മനസിൽ തോന്നിയ ആശയമായിരുന്നു കുരുന്നു പെൺകുട്ടിയുടെ കൊലപാതകം. അതിനു വേണ്ടി സാഞ്ചി റാം തിരഞ്ഞെടുത്ത് സ്വന്തം അനന്തിരവനെയും. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട ഏറെ സ്വഭാവ ദ്യൂഷ്യങ്ങളുളള പയ്യനെ കള്ളത്തരത്തിലൂടെ പരീക്ഷ ജയിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് കൂടെ നിർത്തിയതും.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉന്നവോയിലെയും കത്വവയിലെയും പീഡനങ്ങൾക്ക് പുറമെ രാജ്യത്ത് വീണ്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. ഗുജറത്തിലും ഉത്തർപ്രദേശിലുമാണ് സംഭവങ്ങൾ…ഗുജറത്തിൽ 11 കാരിയും ഉത്തർ പ്രദേശിൽ ഒരു ഗർഭണിയുമാണ് പീഡനത്തിനിരകളായത്… ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായിയുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത് എഎൻഐ വാർത്താ ഏജൻസിയാണ്.
പിഞ്ചുദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണത്തിന് കീഴടങ്ങും മുന്‍പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി മൃഗീയമായി പീഡനത്തിന് ഇരയായിരുന്നതായാണ് നിഗമനം . ഏപ്രിൽ ആറിനാണ് കുട്ടിയുടെ മൃതദേഹം സൂററ്റിൽ നിന്നും കണ്ടെത്തിയത്.പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ മുറിവുകളിൽ നിന്ന് തടികൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. മൃതദേഹം ചതുപ്പ് നിലത്ത് നിന്നും അഴുകിയ നിലയിലാണ് കാണപ്പെട്ടത്. മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മൃതദേഹത്തിലെ മുറിവുകളില്‍ ചിലത് ഏഴ് ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതില്‍ നിന്ന് കുട്ടി ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നത് ലൈംഗിക പീഡനം നടന്നതായുള്ള സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്വകാര്യഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ പറഞ്ഞു. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല
അതേ സമയം ഉത്തർപ്രദേശിലെ അമേത്തിയിൽ ഗർഭിണിയെ നാലംഗ സംഘം മാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ചയാണു സംഭവം. തിലോയിയിലെ ചികിത്സാകേന്ദ്രത്തിലേക്കുപോയ മുപ്പത്തഞ്ചുകാരിയെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ബോധരഹിതയായ സ്ത്രീയെ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.ഗ്രാമവാസികൾ വിവരമറിച്ചതിനെത്തുടർന്ന് എത്തിയ പോലീസാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ആക്രമണത്തിനിരയായ സ്ത്രീയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു . മാനഭംഗപ്പെടുത്തിയ നാലു പേരെയും തിരിച്ചറിയാമെന്നു സ്ത്രീ അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്. ബോധരഹിതയാകും മുമ്പ് രണ്ടുപേർ രക്ഷപ്പെട്ടുവെന്നും ഇവർ പറഞ്ഞു.
കഠ്‌വ, ഉന്നാവ പീഡനങ്ങളില്‍ രാജ്യമാകെ രോഷം അലയടിക്കവേയാണ് പുതിയ സംഭവം പുറത്തെത്തുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമെന്ന് പ്രധാനമന്ത്രി രണ്ട് സംഭവങ്ങളെയും നേരിട്ട് പരാമര്‍ശിക്കാതെ ഇന്നലെ പറഞ്ഞിരുന്നു. കഠ്‌വയില്‍ അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. യുപിയിലെ ഉന്നാവയിലാകട്ടെ പ്രതി ബിജെപി എംഎല്‍എയും
കഴിഞ്ഞ വർഷം ജൂണിലാണ് ബിജെപി എംഎൽഎയായ സെന്‍ഗാറും അനുയികളും ചേർന്ന് ഉത്തർപ്രദേശിലെ ഉന്നാവയിൽ പെൺകുട്ടയെ പീഡിപ്പിച്ചത് . എന്നാൽ പരാതി നല്‍കിയ യുവതിയുടെ കുടുംബത്തെ ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. മാഖി പോലീസില്‍ പരാതി നൽകിയിട്ടും എം എല്‍ എക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. എം എല്‍ എയെ ഒഴിവാക്കി പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും തുടർന്ന് ഉന്നാവോ എസ് പി ഉള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നാലെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കൾ ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയ്‌ക്കൊപ്പം ജീവനൊടുക്കി യുവാവ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയത്തിന് കണ്ണില്ലെന്നും പറയുമെങ്കിലും ഇതുപോലുള്ള പ്രണയം തലയ്ക്കുപിടിച്ചാല്‍ അത് കുടുംബ ജീവിതങ്ങള്‍ തന്നെ തകര്‍ക്കുന്ന കാഴ്ച്ചകളാണ് ദിവസവും ഉണ്ടാകുന്നത്.
ഇന്നലെ ആലുവയിലുണ്ടായ സംഭവം അതിന് മറ്റൊരു ഉദാഹരണമാണ്. വിവാഹേതര പ്രണയം മരണത്തിലാണ് പലപ്പോഴും കലാശിക്കുക എന്ന സന്ദേശവും. കാമുകനെ അയാള്‍ ജോലിചെയ്യുന്ന കമ്ബനിയില്‍ ചെന്ന് ഭര്‍തൃമതിയായ യുവതി വിളിച്ചുകൊണ്ടുപോയതിന് പിന്നാലെയാണ് സംഭവം.
പിന്നീട് രണ്ടുപേരും ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് ബന്ധുക്കളേയും നാട്ടുകാരേയും തേടിയെത്തിയത്. ശ്രീമൂലനഗരം കല്ലയം ഏത്താപ്പിള്ളി വീട്ടില്‍ കുഞ്ഞന്റെയും ബേബിയുടെയും മകന്‍ രാഗേഷ് (32), ശ്രീമൂലനഗരം എടനാട് അമ്ബാട്ടുതറ വീട്ടില്‍ ദിവ്യന്റെ ഭാര്യ ശ്രീകല (28) എന്നിവരാണ് മരിച്ചത്. ആലുവ തുരുത്തിന് സമീപം റെയില്‍പാളത്തില്‍ ഇരുവരേയും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ ആറിനാണു മൃതദേഹങ്ങള്‍ കണ്ടത്. തലഭാഗം ചിതറിപ്പോയിരുന്നു.
രാഗേഷിന്റെ ബൈക്കില്‍ തുരുത്തില്‍ എത്തിയ ഇവര്‍ ട്രെയിന്‍ വന്നപ്പോള്‍ പാളത്തിലേക്കു ചാടുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. രാഗേഷിന്റെ സംസ്‌കാരം നടത്തി. ശ്രീകലയുടെ മൃതദേഹം സ്വദേശമായ നെടുവന്നൂരിലേക്കു കൊണ്ടുപോയി. വീടിനടുത്തുള്ള പൈപ്പ് കമ്പനിയിൽ പ്ലംബറാണ് രാഗേഷ്. ഇയാള്‍ അവിവാഹിതനാണ്. രണ്ടു കുട്ടികളുടെ അമ്മയാണ് മരണമടഞ്ഞ ശ്രീകല. വെള്ളിയാഴ്ച ഉച്ചയ്ക്കു ശ്രീകല കമ്പനിയില്‍ച്ചെന്നു രാഗേഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കും വിവരമില്ല. രാഗേഷിന്റെ വീടിനടുത്താണ് ശ്രീകലയുടെ ഭര്‍തൃവീട്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും കരുതുന്നതായി പൊലീസ് പറയുന്നു.
കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും. വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവ് കൂടി അനുഭവിക്കേണ്ടി വരും.
2013 ഒക്‌ടോബര്‍ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌നേഹത്തിലായിരുന്ന വിജിഷയുടേയും പ്രവീണിന്റെയും വിവാഹത്തിന് വിജിഷയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതിനാല്‍ വിവാഹം കഴിക്കാതെ തന്നെ പ്രവീണിന്റെ വീട്ടില്‍ ദമ്ബതികളെപ്പോലെ ഒരുവര്‍ഷത്തോളം ജീവിച്ചു വരികയായിരുന്നു. തുടര്‍ന്ന് 2013 ഒക്‌ടോബര്‍ 17 ന് ആലപ്പുഴ കളര്‍കോടില്‍ നിര്‍ധനരായ യുവതീ യുവാക്കള്‍ക്കായി നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടേയും വിവാഹം. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ചാണ് വിജിഷ കതിര്‍മണ്ഡപത്തില്‍ എത്തിയത്.
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വിജിഷ െവെകുന്നേരത്തോടെ കുളിമുറിയില്‍വച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ഈ സമയം പ്രവീണിന്റെ അമ്മയും കുഞ്ഞമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുളിമുറിയില്‍ കയറിയ വിജിഷ പാവടവള്ളി കെട്ടുവീണു എന്നുപറഞ്ഞ് ഇത് മുറിക്കുന്നതിനായി കത്തി ആവശ്യപ്പെട്ടു. അമ്മ ഇതെടുത്തു നല്‍കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജിഷ കുളിമുറിയില്‍ വീണു. ശബ്ദം കേട്ടെത്തിയ അമ്മയും കുഞ്ഞമ്മയും ഭര്‍ത്താവിനെ വിളിച്ചുവരുത്തി വിജിഷയെ ആശുപത്രിയിലെത്തിച്ചു. ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചതിനാല്‍ വിജിഷ പ്രസവിച്ച കാര്യവും കഴുത്തറുത്തതും അപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കിടെ വിജിഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെ കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞതോടെ പ്രവീണ്‍ വീട്ടിലുണ്ടായിരുന്ന പിതാവിനെ വിവരം അറിയിച്ചു. ഇദ്ദേഹം നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നശേഷം തുണിയില്‍ പൊതിഞ്ഞുവച്ചതായി കണ്ടെത്തിയത്. രണ്ടുകുട്ടികളുടേയും മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.
വിജിഷയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യകുയായിരുന്നു. താന്‍ പ്രസവിച്ചിട്ടില്ലെന്നും കുട്ടികളെ കൊലപ്പെടുത്തില്ലെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്. കഴുത്തറുത്ത നിലയില്‍ പോലീസുകാര്‍ എവിടെനിന്നോ കൊണ്ടുവന്ന കുട്ടികളുടെ മൃതദേഹമുപയോഗിച്ച് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ സഹായത്തോടെ തെളിവുണ്ടാക്കി പോലീസ് കുറ്റപത്രം നല്‍കിയെന്നാണ് വിജിഷ വാദിച്ചത്. എന്നാല്‍ വിജിഷ ഗര്‍ഭിണിയാണെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേട് ഭയന്ന് മറ്റാരോടും ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും വണ്ണം കൂടുതലായതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പ്രവീണ്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.
പ്രവീണിന്റെയും ചികിത്സിച്ച ഡോക്ടറുടേയും മൊഴികളും മെഡിക്കല്‍ പരിശോധനാത്തെതളിവുകളുമാണ് വിജിഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നതിന് സഹായിച്ചത്. പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.വി. മനോജ്കുമാറാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.സുനില്‍ദത്ത് ഹാജരായി.
പതിമൂന്ന് വയസ് മാത്രം പ്രായമുളള, സുഹൃത്തിന്‍റെ മകളായ ഇന്ത്യൻ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും വീട്ടുസന്ദര്‍ശനത്തിനിടെ മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യൻ യുവാവിന് ദുബായിൽ മൂന്ന് മാസം തടവു ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇ– മെയിൽ അക്കൗണ്ടിലേയ്ക്ക് ഇരുപത്തിയേഴു വയസുളള യുവാവ് തുടർച്ചയായി ദൃശ്യങ്ങൾ അയക്കുകയായിരുന്നു. കുടുംബ സുഹൃത്തായ ഇയാൾ വീട്ടിൽ വരുമ്പോൾ പെൺകുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയിൽ പറയുന്നു,
2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.
പെൺകുട്ടിയുടെ അമ്മയുടെ തന്ത്രപരമായ ഇടപെടലാണ് ഇയാളെ കുടുക്കിയത്. കുടുംബവുമായി ഏറ്റവും അടുത്തു നിൽക്കുന്ന വ്യക്തിയുടെ പ്രവൃത്തിയിൽ നടുങ്ങിയെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി മാതാവ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്നു വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യുവാവ് പലപ്പോഴും തന്നെ ബലമായി ചുംബിച്ചിരുന്നതായും മോശമായി പെരുമാറിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പതിനൊന്നാം വയസ്സു മുതൽ ഇപ്രകാരം ചെയ്യുന്നതായും പെൺകുട്ടി പറഞ്ഞു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തന്നെ തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു.
പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്പോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി. പെൺകുട്ടിയുമായി താൻ പ്രണയത്തിലാരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ്ലാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അന്വേഷണ സംഘം മുന്‍പാകെ പറഞ്ഞു.
മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത റോബട്ടിക് സേനയൊരുക്കാന്‍ തയ്യാറെടുത്ത് ദക്ഷിണ കൊറിയ.യുദ്ധത്തിന് നിര്‍മിത ബുദ്ധി പ്രകാരം പ്രവര്‍ത്തിക്കുന്ന കില്ലര്‍ റോബട്ടുകളെയും ആകാശത്തു പറന്നു സ്വയം ആക്രമണം നടത്താനുള്ള ഡ്രോണുകളെയുമെല്ലാം നിര്‍മിച്ചെടുക്കാനുളള ദക്ഷിണ കൊറിയയുടെ നീക്കത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് ലോകരാജ്യങ്ങള്‍.ലോകത്തെ നശിപ്പിക്കാന്‍ പോവുന്ന കില്ലര്‍ റോബോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്.ദക്ഷിണ കൊറിയയുടെ ഈ ഭീകര നീക്കത്തോടെ ഉത്തര കൊറിയയാണ് ഏറ്റവും അപകടകാരികളെന്ന ധാരണക്ക് മാറ്റം വന്നിരിക്കുകയാണ്.ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള കുപ്രസിദ്ധ ആയുധ നിര്‍മാണ കമ്പനിയായ ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ സഹായിക്കുന്നത്.
എന്നാല്‍ ഇതു ലോകനാശത്തിനു കാരണമാകുമെന്നു പറഞ്ഞ് 57 എഐ ഗവേഷകര്‍ പ്രോജക്ടില്‍ നിന്നു പിന്മാറിക്കഴിഞ്ഞു. 30 രാജ്യങ്ങളില്‍ നിന്നു ഗവേഷണത്തിനു വേണ്ടി ദക്ഷിണ കൊറിയയിലെത്തിയ വിദഗ്ധരാണ് പ്രോജക്ടില്‍ തങ്ങളുടെ വിസമ്മതം അറിയിച്ചു കത്തു നല്‍കിയത്. വാര്‍ത്ത പുറംലോകം അറിഞ്ഞതും അങ്ങനെയാണ്. ഇതിന്റെ നാശോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് ഒരിക്കല്‍ ആരംഭിച്ചാല്‍ അതുണ്ടാക്കുന്ന നശീകരണം തടയാന്‍ നിര്‍മാതാക്കള്‍ക്കു പോലും സാധിക്കില്ലെന്നു ചുരുക്കം. മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതല്ല റോബട്ടിക് സേനയെന്നും ഗവേഷക സംഘം നല്‍കിയ കത്തില്‍ പറയുന്നു.എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ വാദം. ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടു പേടിച്ച റോബോര്‍ട്ട് യുദ്ധങ്ങള്‍ യാഥാര്‍ത്ഥ്യമായി ലോകത്തെ നശിപ്പിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിഴലിക്കുന്നത്.
ക്രൂരതയുടെ പൈശാചിക മുഖത്തിനെതിരെ ! സംഘപരിവാര്‍ പീഡന പരമ്പരകള്‍ക്കെതിരെ രാഹുല്‍ഗാന്ധിക്കൊപ്പം ‘നിര്‍ഭയ’യുടെ മാതാപിതാക്കളും തെരുവിലിറങ്ങി……
കശ്മീരിലെ ആസിഫയുടെ അരും കൊലയില്‍ പ്രതിഷേധവുമായി ഡല്‍ഹിയില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും. ഇന്നലെ അര്‍ദ്ധരാത്രി ബിജെപിയുടെ ഡല്‍ഹി ഓഫിസിലേക്കു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ടാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആസിഫയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചിന്റെ ഭാഗമായി.
ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തിനു പിന്തുണയുമായെത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം എത്തിയാണു മാതാപിതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തി.
കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങള്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
കത്വ സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. കത്വ ബലാത്സംഗത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുക. നിഷ്‌കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു
ഇസ്ലാമാബാദ്: പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്ന ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെച്ച് വെടിവെച്ചു കൊന്നു. ദക്ഷിണ പാകിസ്താനിലെ സിന്ധ് പ്രവിശ്യയായ ലര്‍ക്കാനയക്കടുത്താണ് സംഭവം. വെടിയേറ്റയുടന്‍ ഗായികയായ സാമിന സിന്ധുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒരു വിവാഹ സല്‍ക്കാരത്തിനിടെ നടന്ന സംഗീത പരിപാടിയില്‍ വെച്ചാണ് ക്രൂര കൃത്യം നടന്നത്. ഗര്‍ഭിണിയായിരുന്നതിനാല്‍ കൂടുതല്‍ സമയവും ഇരുന്നാണ് സാമിന പാടിയിരുന്നത്. പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്നതാണ് അക്രമിയെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം കുറ്റവാളിയെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസ് നടത്തുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Samina Sindhu, a 6-month pregnant Sindhi singer, was shot dead in Larkana by Tariq Jatoi. He asked her for stand-up performance. On refusal, he threatened her. Later when she stood up, Jatoi fired bullets in her body. Now, Jatois are pressurising her husband to withdraw from case pic.twitter.com/Frey8w79lw
— Kapil Dev (@kdsindhi) April 11, 2018
വിവാഹദിനത്തില്‍ സമ്മാനവുമായി വരുന്ന ഭര്‍ത്താവിനെ കാത്തിരുന്ന അഖിലയെ തേടിവന്നത് പ്രിയതമന്റെ നിശ്ചലശരീരം. ഇന്നലെയായിരുന്നു ശ്രീജിത്തിന്റെയും അഖിലയുടെയും അഞ്ചാം വിവാഹ വാര്‍ഷികം. അത് ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. വിവരമറിഞ്ഞു ബോധരഹിതയായ അഖിലയെ ശ്രീജിത്തിന്റെ മൃതദേഹമെത്തുന്നതിനു തൊട്ടു മുന്‍പാണ് ആശുപത്രിയില്‍നിന്നെത്തിച്ചത്. പെയ്‌തൊഴിയാത്ത കണ്ണീര്‍ മഴയായി ശ്രീജിത്ത് ദേവസ്വംപാടത്തെ ആ കൊച്ചു വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു.
‘കുറച്ചുവെള്ളം കൊടുക്കാന്‍ ആ സാറ് സമ്മതിച്ചിരുന്നെങ്കില്‍ മന്റെ മകന്‍ മരിക്കില്ലായിരുന്നു”-വിതുമ്പലുകള്‍ക്കിടയില്‍ അമ്മ ശ്യാമളയ്ക്ക് അത്രയേ പറയാന്‍ കഴിയുന്നുള്ളു. അരികില്‍ നിറകണ്ണുകളോടെ ശ്രീജിത്തിന്റെ അച്ഛന്‍ രാമകൃഷ്ണനും സഹോദരനും. വീടിന്റെ അത്താണിയായിരുന്നു ശ്രീജിത്ത്. നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. െടെല്‍ പണികഴിഞ്ഞ് വീട്ടിലെത്തി പിതാവിനൊപ്പം മീന്‍ പിടിക്കാനും പോയാണു കുടുംബം പുലര്‍ത്തിയിരുന്നത്. സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ മകന്‍ വയറുവേദനയെത്തുടര്‍ന്നു നിലവിളിക്കുകയായിരുന്നെന്നും വെള്ളം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെന്നും ദീപക്കിന്റെ അമ്മ ശ്യാമള പറഞ്ഞു.
പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയെ ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷ പോലീസ് തടഞ്ഞെന്നും പരാതിയുണ്ട്. ശ്രീജിത്തിന്റെ മൃതദേഹം കാണാനായി കൊണ്ടുപോകുമ്പോഴായിരുന്നു പോലീസിന്റെ ക്രൂരത. ശ്രീജിത്തിന്റെ മരണവിവരം അറിഞ്ഞ് ബോധരഹിതയായ ഭാര്യ അഖില എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവിടെനിന്നും വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുംവഴിയായിരുന്നു സംഭവം. ഗതാഗത നിയമം തെറ്റിച്ചുവെന്നു പറഞ്ഞ് പോലീസ് ഓട്ടോറിക്ഷ തടയുകയായിരുന്നു.
ശ്രീജിത്തിന്റെ ഭാര്യയാണെന്നും വീട്ടില്‍ ഉടന്‍ എത്തണമെന്നു കൂടെയുള്ള ബന്ധു പറഞ്ഞെങ്കിലും ഇവര്‍ വിട്ടയയ്ക്കാന്‍ തയാറായില്ല. പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എത്തി ഇവരെ വിട്ടയയ്ക്കുകയായിരുന്നു. തന്നെയും സഹോദരനെയും സ്‌റ്റേഷനിലെത്തിയപ്പോള്‍ മുതല്‍ മര്‍ദിക്കാന്‍ തുടങ്ങിയതാണെന്നു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് പറഞ്ഞു. ജീവനൊടുക്കിയ വാസുദേവന്റെ മകന്‍ വിനീഷ് പോലീസിനു നല്‍കിയ മൊഴിയില്‍ ശ്രീജിത്തിന്റെയോ സഹോദരന്‍ സജിത്തിന്റെയോ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല.
വിനീഷിന്റെ മൊഴിയില്‍ ശ്രീജിത്തിന്റെ പേരുണ്ടെന്നായിരുന്നു പോലീസിന്റെ അവകാശവാദം. വാസുദേവന്റെ വീടു കയറി ആക്രമണം നടത്തിയതില്‍ ശ്രീജിത്തിനു പങ്കുണ്ടെന്നു സി.പി.എം. നേതാവായ പരമേശ്വരന്‍ മൊഴി നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്നു പരമേശ്വരന്‍ വ്യക്തമാക്കി. ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണു പുതിയ വെളിപ്പെടുത്തലുകള്‍.